രാജ്യത്തെ ചീറ്റകൾ വംശമറ്റു.

 സൗത്ത് ആഫ്രിക്കയില്‍ നിന്ന് രാജ്യത്തേക്ക് കൂടുതല്‍ ചീറ്റകളെ എത്തിക്കാനൊരുങ്ങി ഇന്ത്യ. ആക്ഷന്‍ പ്ലാന്‍ ഫോര്‍ ഇന്‍ട്രൊഡക്ഷന്‍ ഓഫ് ചീറ്റ
ഇന്‍ ഇന്ത്യ’ എന്ന പദ്ധതി പ്രകാരം ഈ വര്‍ഷം ഓഗസ്റ്റോടെയായിരിക്കും മധ്യപ്രദേശിലുള്ള കുനോ-പാല്‍പുര്‍ നാഷണല്‍ പാര്‍ക്കിലേക്ക് ചീറ്റകളെ എത്തിക്കുക. രാജ്യത്തെ വിവിധ നാഷണല്‍ പാര്‍ക്കുകളിലേക്ക് അഞ്ചു വര്‍ഷത്തിനുള്ളില്‍ 50 ചീറ്റകളെ എത്തിക്കാനാണ് പദ്ധതി ലക്ഷ്യം.
വെയ്ക്കുന്നത്. രാജ്യത്ത് സര്‍വ സാധാരണമായിരുന്ന ഏഷ്യാറ്റിക് ചീറ്റകളുടെ സ്വദേശം ഇറാനാണ്.
 എന്നാൽ ഇറാനില്‍ ഇവ ഗുരുതര വംശനാശ ഭീഷണി നേരിടുന്നുണ്ട്. അതിനാൽ ഇറാനില്‍ നിന്ന് ഇവയെ എത്തിക്കുന്നത് അവിടുത്തെ ചീറ്റകളുടെ നിലനിൽപിനെ ബാധിക്കും. ഇത് കൂടി
കണക്കിലെടുത്താണ് ദക്ഷിണാഫ്രിക്കയില്‍ നിന്നും ചീറ്റകളെ എത്തിക്കുന്നത്. മറ്റ് വംശത്തില്‍പെടുന്ന ചീറ്റകളുടെ പൂര്‍വികര്‍ കൂടിയായിട്ടാണ് ദക്ഷിണാഫ്രിക്കയിലെ ചീറ്റകളെ കണക്കാക്കുന്നത്.

Verified by MonsterInsights