സമ്പാദ്യത്തില്‍ അഞ്ച് വര്‍ഷം പിന്നോട്ട്, ഇന്ത്യന്‍ കുടുംബങ്ങളുടെ സാമ്പത്തിക ചിത്രം പരിതാപകരമോ?

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ അതിവേഗം മുന്നേറുമ്പോള്‍ രാജ്യത്തെ കുടുംബങ്ങളുടെ സ്ഥിതി അത്ര മെച്ചമല്ലെന്ന്
കാണിക്കുകയാണ് കണക്കുകള്‍. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ കുടുംബങ്ങളുടെ സമ്പാദ്യം അഞ്ച് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലാണ്. 2021-22ല്‍ 17.1 ലക്ഷം കോടി രൂപ സമ്പാദ്യമുണ്ടായിരുന്നത് 2022-23ല്14.2 ലക്ഷം കോടി രൂപയായി കുറഞ്ഞു. അതേസമയം ഹ്രസ്വകാല വായ്പകളില്‍ വന്‍ വര്‍ധനയുണ്ടായിട്ടുമുണ്ട്.

വായ്പകള്‍ എളുപ്പത്തില്‍ ലഭ്യമായതോടെ ഉപഭോഗവും ചെലവുകളും അതിവേഗം വര്‍ധിച്ചു. ശതമാനക്കണക്കില്‍ നോക്കിയാല്‍ 2022-23ല്‍ ജി.ഡി.പിയുടെ 5.3 ശതമാനമാണ് സമ്പാദ്യം. കഴിഞ്ഞ അഞ്ച് ദശാബ്ദത്തിനിടയിലെ ഏറ്റവും കുറഞ്ഞ 

നിലയാണിത്. 2011-12 സാമ്പത്തിക വര്‍ഷം മുതല്‍ 2021-22 വരെയുള്ള കാലയളവെടുത്താല്‍ (കൊവിഡ് കാലമായ 2020-21ഒഴികെ) സമ്പാദ്യം 7-8 ശതമാനത്തിനടുത്തായിരുന്നു.




ബാധ്യത ഉയര്‍ന്നു :2022-23ല്‍ കുടുംബങ്ങളുടെ മൊത്തം സമ്പാദ്യം 29.7 ലക്ഷം കോടിയും സാമ്പത്തിക ബാധ്യകള്‍ 15.6 ലക്ഷം കോടി രൂപയുമാണ്. 2021-22ല്‍ സമ്പാദ്യം 26.1 ലക്ഷം കോടിയും ബാധ്യത 9.0 ലക്ഷം കോടി മാത്രമായിരുന്നു. അതായത് കടബാധ്യത ഒറ്റ സാമ്പത്തിക വര്‍ഷത്തില്‍ 73 ശതമാനം വര്‍ധിച്ചപ്പോള്‍ സമ്പാദ്യത്തിലുണ്ടായത്

14 ശതമാനം വര്‍ധന മാത്രം.

ബാധ്യതകളില്‍ ബാങ്കുകളില്‍ നിന്നുള്ള വായ്പകള്‍, പ്രത്യേകിച്ചും ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ളത് 54 
ശതമാനം വര്‍ധിച്ചു. 2011-12 മുതലുള്ള ഏറ്റവും ഉയര്‍ന്നതാണിത്. കുടുംബങ്ങളുടെ മൊത്തം വായ്പകളുടെ 76 ശതമാനം വര്‍ധിച്ചു. 2011-12 മുതലുള്ള ഏറ്റവും ഉയര്‍ന്നതാണിത്. കുടുംബങ്ങളുടെ മൊത്തം വായ്പകളുടെ 76 ശതമാനവും ബാങ്ക് വായ്പകളാണ്.


Verified by MonsterInsights