സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ; കാലവർഷം അടുത്ത ആഴ്ചയോടെ ആൻഡമാനിൽ.

കാലവർഷം അടുത്തയാഴ്ചയോടെ ആൻഡമാനിൽ എത്തിച്ചേരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. 19 ന് തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബാർ ദ്വീപ് എന്നിവിടങ്ങളിൽ എത്തിച്ചേരാൻ സാധ്യതയെന്നാണു വിലയിരുത്തൽ. സാധാരണയായി മേയ് 22 ന് ആണ് ആൻഡമാൻ ഉൾക്കടലിൽ കാലവർഷം ആരംഭിക്കുക.

ഇന്നലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിച്ചു. ഇന്നു പത്തനംതിട്ടയിൽ
ശക്തമായ മഴയ്ക്കു സാധ്യതയുള്ള മഞ്ഞ അലർട്ട്പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു ജില്ലകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്.

സംസ്ഥാനത്തു താപനിലയിലും നേരിയ കുറവുണ്ടായിട്ടുണ്ട്. പാലക്കാട് ജില്ലയിലാണ് ഇന്നലെ ഉയർന്ന താപനില രേഖപ്പെടുത്തിയത് – 38 ഡിഗ്രി സെൽഷ്യസ്. കോഴിക്കോട് (37.2), കണ്ണൂർ എയർപോർട്ട് (36.7) പുനലൂർ (36.4) 
എന്നിവിടങ്ങളിലും കൂടിയ ചൂട് രേഖപ്പെടുത്തി.


Verified by MonsterInsights