സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് ഏഴാം ശമ്പളക്കമ്മീഷന്‍ നിര്‍ദ്ദേശങ്ങളനുസരിച്ചുള്ള ശമ്പളം നല്‍കുമെന്ന് പുതുച്ചേരി വിദ്യാഭ്യാസ -ആഭ്യന്തര മന്ത്രി എ. നമശിവായം. ഏഴാം ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ട് അനുസരിച്ചുള്ള ശമ്പളം വിതരണം ചെയ്യുന്നതിന് ആവശ്യമായ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പുതുച്ചേരി കേന്ദ്രഭരണ പ്രദേശമായതിനാല്‍ കേന്ദ്രത്തിൽ നിലവിലുള്ള സംവിധാനത്തിന് തുല്യമായി ടെറിട്ടോറിയല്‍ അഡ്മിനിസ്‌ട്രേഷനിലെ ജീവനക്കാര്‍ക്കുള്ള ശമ്പള അലവന്‍സുകളുടെ മാതൃകയാണ് പിന്തുടരുന്നത്. കേന്ദ്ര ശമ്പള കമ്മീഷന്‍ ശുപാര്‍ശ പ്രകാരം തങ്ങള്‍ക്കും വേതനം അനുവദിക്കണമെന്ന് ഇവിടുത്തെ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ ആവശ്യപ്പെട്ടിരുന്നു.
”ഇന്‍ഫ്‌ളുവന്‍സ രോഗവുമായി എത്തുന്നവരെ ചികിത്സിക്കാന്‍ സര്‍ക്കാര്‍ ആശുപത്രികളിലും പ്രാഥമിക ചികിത്സാകേന്ദ്രങ്ങളിലും പ്രത്യേകം ബൂത്തുകള്‍ പ്രവര്‍ത്തനം ആരംഭിച്ച് കഴിഞ്ഞു. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ ആശുപത്രികള്‍ സജ്ജമാണ്. ഈ മാസം അവസാനത്തോടെ കേസുകള്‍ കുറയുമെന്നാണ് ആരോഗ്യമന്ത്രാലയം നല്‍കിയ റിപ്പോര്‍ട്ട്,’ മുഖ്യമന്ത്രി പറഞ്ഞു.