സേവ് സോയില്‍: 26 രാജ്യങ്ങളിലൂടെ ബൈക്ക് യാത്ര സംഘടിപ്പിക്കുന്നു.

സേവ് സോയില്‍ എന്ന ആഗോള മുന്നേറ്റത്തിന്റെ പ്രചരണാര്‍ത്ഥം ഈശ ഫൗണ്ടേഷന്‍ സ്ഥാപകന്‍ സദ്ഗുരുവിന്‍റെ നേതൃത്വത്തില്‍ ബൈക്ക് യാത്ര സംഘടിപ്പിക്കുന്നു. 2022 മാര്‍ച്ച് മുതല്‍, 26 രാജ്യങ്ങളിലൂടെയാണ് ബൈക്ക് യാത്ര. ഇതിന്‍റെ ഭാഗമായി കേരളത്തില്‍ സേവ് സോയില്‍ മുന്നേറ്റത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് ഈശ വോളന്റിയര്‍മാര്‍ മണ്ണിന്റെ സംരക്ഷണത്തിനായി റാലി സംഘടിപ്പിക്കും. തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച് മൈസൂര്‍ വഴി കോയമ്പത്തൂരിലേക്ക് യാത്ര ചെയ്തു കൊണ്ട് വോളന്റിയര്‍മാര്‍ ഈ സന്ദേശം പ്രചരിപ്പിക്കും. ജൂണ്‍ 17-ന് തിരുവനന്തപുരത്ത് കവടിയാര്‍ കൊട്ടാരത്തില്‍ റാലിയുടെ ഫ്‌ളാഗ് ഓഫ് നടക്കും. രാവിലെ 10 മണിക്ക് കൊട്ടാരവളപ്പില്‍ രാജകുടുംബാംഗം ആദിത്യ വര്‍മ്മ ഫ്‌ളാഗ് ഓഫ് ചെയ്യും.

Verified by MonsterInsights