വേനല്‍ക്കാലം ആരംഭിച്ചിരിക്കുകയാണ്. മിക്ക ആളുകള്‍ക്കും ഈ സമയത്ത് ഡീഹൈഡ്രേഷന്‍ അഥവാ നിര്‍ജ്ജലീകരണം അനുഭവപ്പെടാറുണ്ട്. മതിയായ വെള്ളം കുടിയ്ക്കാത്തതാണ് ഇതിനുളള പ്രധാന കാരണം. ചിലപ്പോള്‍ ഡീഹൈഡ്രോഷന്‍ മൂലം ആരോഗ്യസ്ഥിതി വഷളാകുകയും ആശുപത്രിയില്‍ പോകേണ്ട സാഹചര്യമുണ്ടാകുകയും ചെയ്യും. അതിനാല്‍ തന്നെ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. എന്നാല്‍ പലര്‍ക്കും പതിവായി വെള്ളം കുടിക്കാന്‍ ബുദ്ധിമുട്ടാണ്, പലപ്പോഴും വെള്ളം കുടിയ്ക്കാന്‍ മറന്നുപോകുകയും ചെയ്യും. ഇത്തരം സാഹചര്യത്തില്‍നിങ്ങള്‍ക്ക് സ്വയം ജലാംശം നിലനിര്‍ത്താന്‍ കഴിയുന്ന ചില ടിപ്പുകള്‍ ഇതാ
1. വാട്ടര്‍ ബോട്ടില്‍ കരുതുക:
ദിവസം മുഴുവന്‍ കൈയ്യില്‍ ഒരു വാട്ടര്‍ ബോട്ടില്‍ കരുതുകയാണെങ്കില്‍ കൂടുതല്‍ വെള്ളം കുടിക്കാനാകും.ഇതിലൂടെ നിങ്ങള്‍ ജോലി ചെയ്യുമ്പോഴും യാത്ര ചെയ്യുമ്പോഴും വീട്ടിലും ജോലിസ്ഥലത്തുമൊക്കെ സൗകര്യപ്രദമായി വെള്ളം കുടിക്കാം.് വെള്ളക്കുപ്പി അടുത്ത് തന്നെ വെയ്ക്കുമ്പോള്‍ വെള്ളം കുടിക്കണം എന്ന് വീണ്ടും വീണ്ടും ഓര്‍മ്മവരും.കുപ്പി നിങ്ങളുടെ മുന്നിലെ മേശയില്‍ കാണുന്ന വിധത്തില്‍ സൂക്ഷിക്കുക.
2. റിമൈന്‍ഡറുകള്‍:
സ്മാര്‍ട്ട്ഫോണിലോ സ്മാര്‍ട്ട് വാച്ചിലോ ഒരു അലാറം വെച്ച് വെള്ളം കുടിയ്ക്കാന്‍ ഓര്‍മ്മിക്കാം. നിങ്ങള്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നില്ലെങ്കില്‍, ഓരോ 30 മിനിറ്റിലോ ഒരു മണിക്കൂര്‍ ഇടവേളയിലേ അലാറം വെച്ച് വെള്ളം കുടിക്കാവുന്നതാണ്.
3. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് വെള്ളം കുടിക്കണം:
കൂടുതല്‍ വെള്ളം കുടിക്കാന്‍, ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ഓരോ തവണയും ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ശീലമാക്കുക.ഇത് കുറച്ച് കലോറി കഴിക്കാനും ജലാംശം നിലനിര്‍ത്താനും നിങ്ങളെ സഹായിക്കും
4. ജലാംശം കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുക:
തണ്ണിമത്തന്‍ പോലെ ജലാംശം കൂടുതലുള്ള പഴങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി കഴിക്കുക.
5. കരിക്ക്, തേങ്ങാവെള്ളം കുടിക്കുക:
എപ്പോഴും വെള്ളം തന്നെ കുടിച്ച് മടുത്തെങ്കില്‍ നിങ്ങള്‍ക്ക് കരിക്ക് , തേങ്ങാവെള്ളം എന്നിവ കുടിക്കാം.ഇത് നിങ്ങളുടെ ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും.