സ്ത്രീകൾക്കിടയിൽ മൈഗ്രെയ്ൻ വർധിക്കാൻ കാരണം അമിത സമ്മർദമോ?

മാസത്തിൽ കുറഞ്ഞത് 15 ദിവസമെങ്കിലും കടുത്ത തലവേദന അനുഭവപ്പെടുന്ന അവസ്ഥയാണ് ക്രോണിക് മൈഗ്രെയ്ൻ. ഈ മൈഗ്രെയിനുകൾ ഓക്കാനം, ഛർദ്ദി, പ്രകാശത്തോടും ശബ്ദത്തോടുമുള്ള അലർജി എന്നിവ ഉണ്ടാക്കുകയും ഒരു വ്യക്തിയുടെ ദൈനംദിന ജോലികളെ തടസ്സപ്പെടുത്തുകയും അവരുടെ ജീവിത നിലവാരത്തെ ബാധിക്കുകയും ചെയ്യാറുണ്ട്.

90-95% ആളുകളും ജീവിതത്തിൽ എപ്പോഴെങ്കിൽ കഠിനമായ മൈഗ്രെയ്ൻ അനുഭവിച്ചിട്ടുണ്ടാകും. പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് ഈ അവസ്ഥ കൂടുതലായി കാണപ്പെടുന്നത്. സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ 2-3 മടങ്ങ് ആവർത്തിച്ചുള്ള തലവേദന അനുഭവപ്പെടാറുണ്ട്. കൂടാതെ സ്ത്രീകൾക്ക് മൈഗ്രെയ്ൻ കൂടുതലും കൗമാര കാലഘട്ടത്തിലാണ് സംഭവിക്കുന്നത്. മൈഗ്രേൻ ഉണ്ടാക്കുന്നതിൽ ഹോർമോണുകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നതിനാൽ തന്നെ സ്ത്രീകൾക്ക് അതിനുള്ള സാധ്യത കൂടുതലാണ് എന്ന് തന്നെ പറയാം.

അതേസമയം ജീവിതശൈലി, ജനിതക ഘടകങ്ങൾ തുടങ്ങി നിരവധി ഘടകങ്ങൾ കാരണം വിട്ടുമാറാത്ത മൈഗ്രേൻ ഉണ്ടാകാൻ സാധ്യതയുണ്ട്. കാഴ്ച മങ്ങൽ, ഇടയ്ക്കിടെയുള്ള കോട്ടുവായിടലും മയക്കവും, തലവേദന, ഛർദ്ദി എന്നിവയാണ് മൈഗ്രേൻ ബാധിച്ച ഒരു വ്യക്തിയ്ക്ക് കണ്ടുവരുന്ന സാധാരണ ലക്ഷണങ്ങൾ. മൈഗ്രേനിന്റെ ഈ ലക്ഷണങ്ങൾ ഇടയ്ക്കിടെ തലവേദനയായി മാറുന്നു.

സമ്മർദ്ദവും മൈഗ്രെയ്നും തമ്മിലുള്ള ബന്ധം

മൈഗ്രെയ്നിന്റെ ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്നാണ് സമ്മർദം. തലവേദനയെക്കുറിച്ച് പരാതിപ്പെടുന്ന പല വ്യക്തികളിലും വലിയ ബുദ്ധിമുട്ടായി ഇത് മാറാറുണ്ട്. മൈഗ്രേനിലേക്ക് നയിക്കുന്ന സമ്മർദ്ദ ഘടകങ്ങൾ പലതുമുണ്ട്. ഉദാഹരണത്തിന് ഹോർമോൺ പ്രശ്നങ്ങൾ, ജോലി സ്ഥലത്ത് ഡെഡ്‌ലൈനിന് മുമ്പ് ജോലികൾ ചെയ്ത് തീർക്കുക തുടങ്ങിയ മാനസിക സമ്മർദ്ദങ്ങളോ വരെ കാരണമായേക്കാം. സ്ത്രീകളിൽ ആകട്ടെ ആർത്തവചക്രം സമ്മർദ്ദത്തിന് കാരണമാകുന്ന ഒരു പ്രധാന ഘടകമാണ്. ഉറക്കക്കുറവ്, ഉത്കണ്ഠ, ഭയം, കോപം, വിഷാദം, ലഹരി പാനീയങ്ങൾ, ചോക്ലേറ്റ്, ചീസ് തുടങ്ങിയ ഭക്ഷണ പദാർത്ഥങ്ങളും സ്ത്രീകൾക്കിടയിൽ മൈഗ്രെയ്ൻ വഷളാകാൻ കാരണമാകാറുണ്ട്

ഈ സമ്മർദ്ദം ഉണ്ടാക്കുന്ന ഘടകങ്ങളുടെ തുടരെയുള്ള വർധനവ് മസ്തിഷ്കത്തിന്റെ സ്ഥിരത നിലനിർത്തുന്ന അലോസ്റ്റാറ്റിക് റെസ്പോൺസുകൾ അമിതമായി ഉപയോഗിക്കപ്പെടുന്നതിനും ക്രമരഹിതമാവുന്നതിനും ഇടയാക്കുന്നു. അതിനാൽ മസ്തിഷ്കത്തിന്റെ ഈ അമിത ഉപയോഗം മൈഗ്രെയ്ൻ ആക്രമണത്തിന് കാരണമാകുന്നു.

സ്ത്രീകൾക്ക് എങ്ങനെ സമ്മർദം നിയന്ത്രിക്കാനും മൈഗ്രെയ്ൻ സാധ്യത കുറയ്ക്കാനുമാകുമെന്ന് പരിശോധിക്കാം

കഠിന വേദനയോടു കൂടിയ മൈഗ്രെയിനുകൾ തടയാൻ സ്ത്രീകൾക്ക് ഫലപ്രദമായ സ്ട്രെസ് മാനേജ്മെന്റ് രീതികൾ ഉൾപ്പെടുത്താവുന്നതാണ്. അതിൽ താഴെ കൊടുത്തിരിക്കുന്നവ ഉൾപ്പെടുന്നു.

ആവശ്യമായ ഉറക്കം ലഭിക്കുക – ശരിയായ ഉറക്കം നിങ്ങളുടെ ഊർജ്ജ നില വർദ്ധിപ്പിക്കുകയും പ്രകോപനം കുറയ്ക്കുകയും അമിതഭാരം കുറയ്ക്കുകയും ചെയ്യും.

ഇടയ്ക്ക് സംഗീതം കേൾക്കുക – ഇത് ഹൃദയമിടിപ്പ് സാധാരണ നിലയിലാക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും സ്‌ട്രെസ് ഹോർമോണുകളെ നിയന്ത്രിക്കാനും സഹായിക്കും.

വ്യായാമം – വ്യായാമം ശരീരത്തിലെ സ്‌ട്രെസ്‌ ഹോർമോണുകളായ അഡ്രിനാലിൻ, കോർട്ടിസോൾ എന്നിവയുടെ അളവ് കുറയ്ക്കുകയും തലച്ചോറിലെ എൻഡോർഫിൻ എന്നിവയുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.

ആരോഗ്യകരമായ ഭക്ഷണക്രമം – വിറ്റാമിൻ കെ പോലുള്ള ആവശ്യമായ വിറ്റാമിനുകൾ നൽകാൻ കഴിയുന്ന ഇലക്കറികൾ ഉൾപ്പെടുത്തിക്കൊണ്ട് ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുന്നതിലൂടെ സമ്മർദ്ദത്തിന്റെ അളവ് ഒരു പരിധിവരെ കുറയ്ക്കാനും നിങ്ങളുടെ ധമനികളെ സംരക്ഷിക്കാനും ശരിയായി രക്തം കട്ടപിടിക്കാനും സഹായിക്കും. കൂടാതെ രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും ധമനികളുടെ കാഠിന്യം കുറയ്ക്കുന്നതിനും രക്തക്കുഴലുകളിലെ കോശങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന ഡയറ്ററി നൈട്രേറ്റുകളും സമീകൃതാഹാരത്തിൽ ഉൾപ്പെടും.

മെഡിറ്റേഷൻ – സമ്മർദ്ദം നിയന്ത്രിക്കാൻ നിങ്ങളെ സഹായിക്കുന്ന മറ്റൊരു ഫലപ്രദമായ മാർഗ്ഗമാണിത്. നല്ല ഉറക്കത്തിന് മെഡിറ്റേഷൻ ചെയ്യുന്നത് അത്യാവശ്യമാണ്. കൂടാതെ വിഷാദം, ഉത്കണ്ഠ തുടങ്ങിയ ലക്ഷണങ്ങളെ നേരിടാനും ഇത് സഹായിക്കുന്നു.

ഇത്തരം ഫലപ്രദമായ മാർഗങ്ങളിലൂടെ സ്ത്രീകൾക്ക് സമ്മർദ്ദത്തെ കാര്യക്ഷമമായി നിയന്ത്രിക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തിക്കൊണ്ട് മൈഗ്രെയിൻ തടയാനും സാധിക്കുന്നതാണ്.

 
Verified by MonsterInsights