916 ഹാൾമാർക്ക് എന്താണെന്ന് മനസ്സിലാക്കു.
പലപ്പോഴും സ്വർണം വാങ്ങുമ്പോൾ കേൾക്കുന്ന ഒന്നാണ് 916 സ്വർണം വാങ്ങണമെന്നുള്ളത്. 22-കാരറ്റ് സ്വർണ്ണം കൊണ്ട് നിർമ്മിച്ച ആഭരണങ്ങളായിരിക്കും ഇവ. എന്നാൽ 916 മാത്രം കണ്ട് തൃപ്തിപ്പെടരുത്, എന്നാൽ മുഴുവൻ ഹാൾമാർക്കിംഗും പരിശോധിക്കുക.
ബിഐഎസ് ഹാൾമാർക്കിംഗ്
സ്വര്ണാഭരണങ്ങൾക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് അഥവാ ബിഐഎസ് ഹാൾമാർക്കിംഗ് നിര്ബന്ധമാണ്. 4 കാര്യങ്ങൾ നിർബന്ധമായും ഈ ആഭരങ്ങളിൽ ഉണ്ടായിരിക്കണം.
1. ബിഐഎസ് ലോഗോ ഉള്ള ആഭരണങ്ങൾ ബിഐഎസ് മാനദണ്ഡങ്ങൾക്കനുസൃതമായാണ് ആഭരണങ്ങൾ നിർമ്മിച്ചിരിക്കുന്നതെന്ന് ഉറപ്പുവരുത്തുന്നു.
2. 916 (22K) / 750 (18K) / 585 (14K) എന്നിവ സ്വർണത്തിന്റെ പരിശുദ്ധിയെ സൂചിപ്പിക്കുന്നു.
3. ജ്വല്ലറിയുടെ ഐഡൻ്റിഫിക്കേഷൻ മാർക്ക് അല്ലെങ്കിൽ അത് വാങ്ങുന്ന കടയുടെ കോഡ്.
4. ഹാൾമാർക്കിംഗ് സെൻ്റർ കോഡ്, അതായത് ആഭരണങ്ങൾ എവിടെയാണ് പരിശുദ്ധി അളന്നത് എന്നുള്ള കോഡ്.

“സാദാരണയായി സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ നൽകേണ്ടത് സ്വർണത്തിന്റെ വില മാത്രമല്ല. പണിക്കൂലി എത്രയാണെന്നും അത് എത്ര ശതമാനമാണെന്നും ഉറപ്പുവരുത്തുക. പണിക്കൂലി സാധാരണയായി 8% മുതൽ 30% വരെയാകാം,
ബിൽ പരിശോധിക്കുക
ഏത് പരിശുദ്ധിയുള്ള സ്വാര്തനമാണ് വാങ്ങിയതെന്ന് ബില്ലിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നുള്ളത് ഉറപ്പാക്കുക. കൂടാതെ, ഹാൾമാർക്ക് നമ്പർ, മേക്കിംഗ് ചാർജുകൾ, ജിഎസ്ടി, ജ്വല്ലറിയുടെ പൂർണ്ണമായ വിശദാംശങ്ങൾ എന്നിവ ബില്ലിൽ രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് നോക്കുക. ഇവ സൂചിപ്പിച്ചിട്ടില്ലെങ്കിൽ, ഭാവിയിൽ ആഭരണങ്ങൾ വിൽക്കുമ്പോൾ പ്രശ്‌നമുണ്ടായേക്കാം.
കല്ലുകൾ പതിപ്പിച്ച ആഭരങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കുക
കല്ലുകൾ പതിപ്പിച്ച ആഭരങ്ങൾ വാങ്ങുമ്പോൾ കല്ലിൻ്റെ ഗുണനിലവാരത്തെ കുറിച്ച ബോധമുണ്ടാകണം. അതായത്, കല്ലുകൾ യഥാർത്ഥമാണോ വ്യാജമാണോ എന്നുള്ളത് ഉറപ്പിക്കണം. ഒപ്പം കല്ലിൻ്റെ തൂക്കം നീക്കിയ ശേഷം സ്വർണ്ണത്തിൻ്റെ വില എത്രയെന്ന് അറിയണം.
