ഇതോടൊപ്പം ചൂടിനെ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗങ്ങളും സ്വീകരിക്കുന്നത് നല്ലതാണ്. നിര്‍ജ്ജലീകരണം കൊണ്ടുള്ള ശാരീരിക അസ്വസ്ഥതകളെ ഒഴിവാക്കാന്‍ ഇക്കാര്യങ്ങള്‍ സഹായിക്കും. നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കുകയും ജലാംശം കൂടുതലുള്ള ഭക്ഷണസാധനങ്ങള്‍ കഴിക്കുകയും ചെയ്യണം. ഇളം നിറത്തിലുള്ള അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കണം. ചൂടുകാലത്ത് തണുത്ത ബിയര്‍ കുടിക്കുന്നത് ആശ്വാസമെന്ന് തോന്നുമെങ്കിലും ഇത് നിര്‍ജ്ജലീകരണം കൂട്ടാനേ സഹായിക്കൂ. പ്രായമായവരുടെ ശരീരത്തില്‍ സോഡിയം കുറയുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. വൃത്തിഹീനമായ കടകളില്‍നിന്നും ജ്യൂസ് അടക്കമുള്ള പാനീയം ഒഴിവാക്കുന്നതാണ് നല്ലത്. രാവിലെ പത്തിനും മൂന്നുമണിക്കും ഇടയില്‍ പുറത്തിറങ്ങുന്നവര്‍ വെയിലിനെ പ്രതിരോധിക്കാന്‍ കരുതലുകള്‍ സ്വീകരിക്കണം.