ടൈറ്റാനിക് സിനിമയിലെ ക്യാപ്റ്റൻ നടൻ ബെർണാഡ് ഹിൽ അന്തരിച്ചു.

പ്രശസ്ത ഹോളിവുഡ് നടന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു. 79 വയസായിരുന്നു. ‘ദി ലോര്‍ഡ് ഓഫ് ദ റിംഗ്‌സ്’ ട്രൈലോജി, ‘ടൈറ്റാനിക്’ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ പ്രശസ്തനായിരുന്നു ബെര്‍ണാഡ്.  ഇന്നലെ രാവിലെയായിരുന്നു അന്ത്യം സംഭവിച്ചത്. ടൈറ്റാനിക് സിനിമയിലെ ക്യാപ്റ്റന്‍ എഡ്വേര്‍ഡ് സ്മിത്തിന്റെ വേഷത്തിലൂടെയാണ് ബെര്‍ണാഡ് ശ്രദ്ധേയനാകുന്നത്. അഞ്ചു പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തില്‍ ഒട്ടനവധി നാടകത്തിലും ടെലിവിഷനിലും സിനിമയിലും ബെര്‍ണാഡ് അഭിനയിച്ചിട്ടുണ്ട്. 1944 ല്‍ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലായിരുന്നു ബെര്‍ണാഡ് ജനിച്ചത്.  നാടക മേഖലയിലെ ഉന്നത വിദ്യാഭ്യാസത്തിനു ശേഷം 1970 മുതലാണ് അഭിനയരംഗത്ത് ബെര്‍ണാഡ് സജീവമായത്.  ശനിയാഴ്ച ലിവർപൂൾ കോമിക് കോൺ കൺവെൻഷനിൽ പങ്കെടുക്കാനിരുന്ന ഹിൽ അവസാന നിമിഷം ഇതിൽനിന്ന് പിൻമാറുകയായിരുന്നു എന്നാണ് റിപ്പോർട്ട്. അവസാനം അഭിനയിച്ച ടിവി പരമ്പരയായ ദ റെസ്പോണ്ടർ ഞായറാഴ്ച പ്രദർശനം തുടങ്ങിയ അവസരത്തിലായിരുന്നു ബെർണാർഡ് ഹില്ലിന്റെ മരണം എന്നത് ശ്രദ്ധേയം.  

Verified by MonsterInsights