കേരള സര്‍ക്കാരിന് കീഴില്‍ വനിത ശിശു വികസന വകുപ്പില്‍ ജോലിയവസരം. സൂപ്പര്‍വൈസര്‍ (ICDS) പോസ്റ്റിലേക്ക് കേരള പി.എസ്.സി മുഖേനയാണ് നിയമനം നടക്കുന്നത്. മിനിമം പത്താം ക്ലാസ് യോഗ്യതയും 10 വര്‍ഷത്തെ അങ്കന്‍വാടി വര്‍ക്കര്‍ ജോലിപരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ സെപ്റ്റംബര്‍ 4നകം പി.എസ്.സിയുടെ വെബ്‌സൈറ്റ് മുഖേന അപേക്ഷ നല്‍കണം.
തസ്തിക& ഒഴിവ്
വനിത ശിശു വികസന വകുപ്പില്‍ സൂപ്പര്‍വൈസര്‍ (ICDS). കേരള പി.എസ്.സി നേരിട്ട് നടത്തുന്ന റിക്രൂട്ട്‌മെന്റ്.
കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകളാണുള്ളത്.
കാറ്റഗറി നമ്പര്‍: 236/2024
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 37400 രൂപ മുതല്‍ 79000 രൂപ വരെ ശമ്പളം ലഭിക്കും.
പ്രായപരിധി
50 വയസാണ് പ്രായപരിധി. (01.01.2024 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും). ഓര്‍ക്കുക, ഉദ്യോഗാര്‍ഥികള്‍ക്ക് യാതൊരു വിധ വയസിളവും ഉണ്ടായിരിക്കും.
യോഗ്യത
പത്താം ക്ലാസ്
അംഗണവാടികളില്‍ ജോലിക്കാരായി പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക് കേരള പി.എസ്.സിയുടെ വണ്‍ ടൈം രജിസ്‌ട്രേഷന്‍ മുഖേന സെപ്റ്റംബര്‍ 4 വരെ അപേക്ഷ നല്‍കാം. അപേക്ഷ ഫീസ് നല്‍കേണ്ടതില്ല.