വരുന്നു ഇന്നോവ ഹൈദ്രോസ്, ഡീസൽ ഇല്ല, പകരം ഹൈബ്രിഡ്?

കൃത്യമായ ഇടവേളകളിൽ പുതിയ മോഡലിനെ അവതരിപ്പിക്കുന്ന ടൊയോട്ട, ഇന്നോവയുടെ അടുത്ത തലമുറയുമായി എത്തുന്നു. ഇന്നോവ ഹൈക്രോസ് എന്ന് പേരിട്ടിരിക്കുന്ന വാഹനത്തിന്റെ ആഗോളതലത്തിലെ ആദ്യ പ്രദർശനം അടുത്ത മാസം നടക്കുമെന്നാണ് അനൗദ്യോഗിക വിവരങ്ങൾ.

ഏഷ്യൻ എംപിവി

ഇന്ത്യയ്ക്ക് പുറമേ മറ്റ് ഏഷ്യൻ വിപണികളിലും പുതിയ വാഹനം പുറത്തിറങ്ങും. ഇന്തോനീഷ്യൻ വിപണിയിൽ ഇന്നോവ സെനിക് എന്നപേരാണ് വാഹനത്തിന്. ആദ്യ പ്രദർശനത്തിന് മുന്നോടിയായി പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ വിഡിയോ പുറത്തുവന്നിരിക്കുന്നു. ഇന്നോവ ഹൈക്രോസിന്റെ ഇന്റീരിയർ അടക്കമുള്ള കൂടുതൽ വിവരങ്ങൾ വിഡിയോയിലുണ്ട്.

 

ഡീസൽ ഇല്ല, ഹൈബ്രിഡ്

രണ്ട് പെട്രോൾ എൻജിൻ ഓപ്ഷനുകളായിരിക്കും പുതിയ വാഹനത്തിന്. ഡീസൽ എൻജിന് പകരം ഇന്ധനക്ഷമത കൂടിയ 2 ലീറ്റർ പെട്രോൾ ഹൈബ്രിഡ് എൻജിനുണ്ടാകും. അടുത്തിടെ വിപണിയിലെത്തിയ ടൊയോട്ട ഹൈറൈഡറുടെ അതേ സാങ്കേതികവിദ്യ തന്നെയായിരിക്കും പുതിയ മോഡലിനും ലാഡർ ഫയിം ഷാസിക്ക് പകരം മോണോക്കോക്കിലാണ് പുതിയ വാഹനം നിർമിക്കുന്നത്. മുൻവീൽ ഡ്രൈവ് ലേ ഔട്ടിലുള്ള വാഹനം നിർമിക്കുന്നത് ടിഎൻജി എ സി പ്ലാറ്റ്ഫോമിലാണ്.

ഫീച്ചറുകളുടെ നീണ്ട നിര

ഫീ സ്റ്റാൻഡിങ് ടച്ച് സ്ക്രീൻ, ഫുള്ളി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 360 ഡിഗ്രി ക്യാമറ, സൺറൂഫ്, വയർലെസ് ചാർജർ, സോഫ്റ്റ് ടച്ച് ഡാഷ് ബോർഡ്, ഇലക്ട്രോണിക് പാർക്കിങ് ബക്, എൽഇഡി ഹെഡ്ലാംപ് എന്നിവയുമുണ്ടാകും. നിലവിലെ ഇന്നോവയെപ്പോലെ തന്നെ വിവിധ തരത്തിലുള്ള സീറ്റിങ് ഓപ്ഷനുകളും സ്ഥല സൗകര്യമുള്ള ഇന്റീരിയറും ഹൈക്രോസിൽ പ്രതീക്ഷിക്കാം.

Verified by MonsterInsights