വിസാറ്റ് എഞ്ചിനീയറിങ് കോളേജിൽ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മിനി മാരത്തോൺ നടത്തി.

വിസാറ്റ് എഞ്ചിനീയറിങ് കോളേജിന്റെയും വിസറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെയും എൻഎസ്എസ്, എൻസിസി യൂണിറ്റുകൾ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മിനി മാരത്തോൺ നടത്തി. വിസാറ്റ് പാട്രിയോട്ടിക് റൺ എന്ന പേരിൽ കൂത്താട്ടുകുളത്തു നിന്നും ഇലഞ്ഞി ടൗണിലേക്ക് നടത്തിയ മിനി മാരത്തോൺ മുൻ എംഎൽഎ എം ജെ ജേക്കബ് ഫ്ലാഗ് ഓഫ് ചെയ്തു. കോളേജ് ഡയറക്ടർ വിംഗ് കമാൻഡർ പ്രമോദ് നായർ അധ്യക്ഷത വഹിച്ചു.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9


ആരോഗ്യം സാമൂഹികം മതസൗഹാർദ്ദം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ജനങ്ങൾക്കിടയിൽ അപബോധം സൃഷ്ടിക്കാക എന്ന് ലക്ഷ്യത്തോടെയാണ് മിനി മാരത്തോൺ സംഘടിപ്പിച്ചത്.

കൂത്താട്ടുകുളം നഗരസഭ അധ്യക്ഷ വിജയ ശിവൻ റിപ്പബ്ലിക് ദിന സന്ദേശം നൽകി. കോളേജ് രജിസ്ട്രാർ പി.എസ്‌. സുബിൻ, കോളേജ് പ്രിൻസിപ്പൽ ഡോ.കെ.ജെ.അനൂപ്, ലയൺസ് ക്ലബ് റീജിയൻ ചെയർപേഴ്സൺ മനോജ് അംബുജാക്ഷൻ, ലയൻസ് ക്ലബ് പ്രസിഡന്റ് അനീഷ് ജോർജ് തുടങ്ങിയവർ സംസാരിച്ചു.

ഇലഞ്ഞിയിൽ നടന്ന സമാപന യോഗത്തിൽ ഇലഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ, വൈസ് പ്രസിഡന്റ് എം.പി.ജോസഫ്, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാജി സന്തോഷ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജോയ്സ് മാമ്പള്ളി, മുത്തോലകരം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോണി അരീക്കാട്ടിൽ, ഇലഞ്ഞി ലയൻസ് ക്ലബ് പ്രസിഡന്റ് ജെയിംസ് ജോസ്, വിസാറ്റ് കോളേജ് പബ്ലിക് റിലേഷൻ ഓഫീസർ ഷാജി ആറ്റുപുറം തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ വച്ച് പങ്കെടുക്കുള്ള സമ്മാനദാനവും നടന്നു.

Verified by MonsterInsights