വിദ്യാർഥിയാണോ? ഇൻഡിഗോ വിമാനത്തിൽ കിട്ടും ഈ ഇളവുകൾ.

വിദ്യാർഥികൾക്ക് പഠന സമയത്ത് കൈയിൽ അധികം പണം ചെലവാക്കാൻ ഉണ്ടാകില്ല. അവരെ സഹായിക്കാൻ ഇൻഡിഗോ ഒരുങ്ങുന്നു. വിമാന കമ്പനിയായ ഇൻഡിഗോയുടെ ആഭ്യന്തര വിമാനങ്ങളിൽ വിദ്യാർത്ഥികൾക്ക് ഇളവുകൾ ലഭിക്കും. ഇൻഡിഗോയുടെ വെബ്‌സൈറ്റിലൂടെയും ആപ്പിലൂടെയും ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ വിദ്യാർത്ഥികൾക്ക് പ്രത്യേക നിരക്കുകളും അധിക ആനുകൂല്യങ്ങളുമാണ് ഒരുക്കുക. ഇൻഡിഗോയുടെ പുതിയ ഓഫർ വഴി  വിദ്യാർത്ഥികൾക്ക് അവരുടെ ഫ്ലൈറ്റ് ബുക്കിങുകൾ മാറ്റുമ്പോൾ അധിക ചാർജൊന്നും ഈടാക്കില്ല.

വിദ്യാർത്ഥികൾക്ക് അവരുടെ ഫ്ലൈറ്റ് ടിക്കറ്റിൻ്റെ അടിസ്ഥാന നിരക്കിൽ 6 ശതമാനം വരെ കിഴിവ് ലഭിക്കും

∙അധിക 10 കിലോ ലഗേജ് വിദ്യാർത്ഥികൾക്ക്  കൊണ്ടുപോകാം.

12 വയസിന് മുകളിലുള്ള വിദ്യാർത്ഥികൾക്കാണ് ഓഫർ 

ചെക്ക്-ഇൻ സമയത്ത്  സ്കൂൾ അല്ലെങ്കിൽ യൂണിവേഴ്സിറ്റി ഐഡി പോലുള്ള  വിദ്യാർത്ഥി തിരിച്ചറിയൽ രേഖ  സമർപ്പിക്കണം. ഐഡി ഹാജരാക്കിയില്ലെങ്കിൽ ഓഫ്ഫർ നിരക്കിലുള്ള ടിക്കറ്റിൽ യാത്ര ചെയ്യാൻ അനുവദിക്കില്ല .

ബുക്ക് ചെയ്ത ടിക്കറ്റുകൾ മറ്റൊരാൾക്ക് കൈമാറാൻ കഴിയില്ല

കമ്പനിയുടെ വെബ്‌സൈറ്റിലൂടെയും ആപ്പിലൂടെയും നേരിട്ട് ബുക്കിങ് നടത്തിയാൽ മാത്രമേ ഓഫർ ലഭിക്കുകയുള്ളൂ.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9
Verified by MonsterInsights