വാട്സ്ആപ്പിൽ ‘സ്ക്രീൻഷോട്ട് നിരോധനം’; പുതിയ പ്രൈവസി ഫീച്ചർ ഉടൻ.

“പുതിയ പ്രൈവസി ഫീച്ചറുമായി എത്താൻ പോവുകയാണ് വാട്സ്ആപ്പ്. ഇനി മുതൽ ആപ്പിൽ സ്ക്രീൻഷോട്ട് പകർത്താൻ കഴിയില്ല. പേടിക്കേണ്ട, മറ്റുള്ളവരുടെ പ്രൊഫൈലിൽ കയറിയുള്ള സ്ക്രീൻഷോട്ട് എടുക്കലിനാണ് നിയന്ത്രണം.

ഉപയോക്താക്കളുടെ സ്വകാര്യത മുൻ നിർത്തിയാണ് ഈ ഫീച്ചർ വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്. വാട്സ്ആപ്പിൽ നിങ്ങൾ അപ്ലോഡ് ചെയ്യുന്ന പ്രൊഫൈൽ ചിത്രങ്ങൾ ഇനി മറ്റൊരാൾക്ക് സ്ക്രീൻഷോട്ട് എടുക്കാൻ സാധിക്കില്ല. ഈ ഫീച്ചർ നിലവിൽ ആൻഡ്രോയിഡിന്റെ ചില ബീറ്റാ വേർഷനുകളിൽ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. എന്നാൽ ഐഫോണിൽ ഇതുവരെയും എത്തിയിട്ടില്ല. ഉടൻ തന്നെ ഐഫോണിലും ഫീച്ചർ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ ഫീച്ചർ വേണമെങ്കിൽ ഉപയോക്താക്കൾക്ക് ഓഫ് ചെയ്യാനുള്ള ഓപ്ഷനും വാട്സ്ആപ്പ് നൽകിയേക്കും. ഫീച്ചർ ഓൺ ചെയ്തിരിക്കുന്ന പ്രൊഫൈലിൽ പോയി സ്ക്രീൻഷോട്ട് എടുക്കാൻ ശ്രമിച്ചാൽ, ‘കാന്റ് ടെയ്ക്ക് എ സ്ക്രീൻ ഷോട്ട് ഡ്യൂ ടു ആപ്പ് റെസ്ട്രിക്ഷൻ’ എന്നായിരിക്കും സന്ദേശം വരിക.

ഫേസ്ബുക്കിൽ നേരത്തെ തന്നെ ഈ ഫീച്ചറുണ്ട്. ഫേസ്ബുക്കിൽ ലോക്ക് ചെയ്തിരിക്കുന്ന പ്രൊഫൈൽ ചിത്രങ്ങൾ ആർക്കും സ്ക്രീൻ ഷോട്ട് എടുക്കാൻ സാധിക്കില്ല. ഇൻസ്റ്റ​ഗ്രാമിലും ഇതേ ഫീച്ചറുണ്ട്. അതിലെ പ്രൈവറ്റ് അക്കൗണ്ടുകളിലെ ചിത്രങ്ങൾ അനുവാദമുള്ളവർക്ക് മാത്രമേ കാണാൻ സാധിക്കുകയുള്ളൂ.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

Leave a Reply

Your email address will not be published. Required fields are marked *

Verified by MonsterInsights