എതിര്‍താരത്തെ അപമാനിച്ചു; നടപടി ഒഴിവായത് തലനാരിഴയ്ക്ക്.
യൂറോ കപ്പില്‍ ഓസ്‌ട്രിയന്‍ താരത്തിന് ഒരു കളിയിൽ വിലക്ക്. മാര്‍ക്കോ അര്‍നോട്ടോവിച്ചിന് എതിരെയാണ് യുവേഫയുടെ നടപടി. നോര്‍ത്ത് മാസിഡോണിയന്‍ താരം അലിയോസ്‌കിയെ അധിക്ഷേപിച്ചതിനാണ് നടപടി. താരത്തിന് ഹോളണ്ടിനെതിരായ ഇന്നത്തെ മത്സരം നഷ്ടമാകും.ഞായറാഴ്‌ചത്തെ മത്സരത്തിൽ ഗോള്‍ നേടിയതിന് ശേഷമുള്ള ആഘോഷത്തിനിടെ ആയിരുന്നു സംഭവം.ആൽബിയന്‍ വംശജനായ അലിയോസ്‌കിയോട് പ്രകോപനപരമായി മാര്‍ക്കോ സംസാരിച്ചപ്പോള്‍ ഓസ്‌ട്രിയന്‍ നായകന്‍ പിടിച്ചുമാറ്റുകയായിരുന്നു. വംശീയാധിക്ഷേപം നടത്തിയെന്ന് ആരോപണം ഉണ്ടായിരുന്നെങ്കിലും മാര്‍ക്കോ പറഞ്ഞത് കേട്ടില്ലെന്ന് അലിയോസ്‌കി പ്രതികരിച്ചതിനാല്‍ കടുത്ത നടപടി ഒഴിവായി. വംശീയാധിക്ഷേപം തെളിഞ്ഞിരുന്നെങ്കില്‍ 10 കളിയിൽ വിലക്ക് നേരിട്ടേനെ.