പടങ്ങിൽ പരിശീലനം ആരംഭിച്ച് യുവശക്തി.

കുമരകം : മത്സര വള്ളംകളിയിൽ മിന്നും പ്രകടനം കാഴ്ചവെയ്ക്കാൻ കുമരകം യുവശക്തി ബോട്ട് ക്ലബ്ബ് തയ്യാറെടുക്കുന്നു. വാച്ചതോട്ടിൽ പടങ്ങ് (അടയ്ക്കാ മരം പ്രത്യേക രീതിയിൽ വെള്ളത്തിൽ നിർമിച്ചത്) കെട്ടിയാണ് പരിശീലനം. ഇക്കുറി രണ്ടാംതരം വെപ്പ് വിഭാഗത്തിലുള്ള പി.ജി.കരിപ്പുഴ.കളിവള്ളത്തിലാണ് മത്സരിക്കുന്നത്. നാൽപതോളം യുവാക്കൾ പരിശീലനത്തിൽ പങ്കെടുക്കുന്നുണ്ട്.

കിട്ടാനില്ല മീൻ, വില ഞെട്ടിക്കും.

കാഞ്ഞിരപ്പള്ളി : വിപണിയിൽ മീൻ വേണ്ടത്ര ഇല്ല. ഉള്ളതിന് അമിതവിലയും. ട്രോളിങ് നിരോധനം നിലനിൽക്കുന്നിനാൽ ഇതര സംസ്ഥാനത്തുനിന്നാണ്. മീനെത്തിക്കുന്നത്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഒഡിഷ എന്നിവിടങ്ങളിൽനിന്നാണ് ജില്ലയിലെ പ്രധാന മൊത്തവ്യാപാര മാർക്കറ്റുകളായ ഏറ്റുമാനൂർ, പായിപ്പാട് എന്നിവിടങ്ങളിലേക്ക് മീനുകളെത്തുന്നത്. വില കുത്തനെ ഉയർന്നതോടെ വ്യാപാരം നാലിലൊന്നായി കുറഞ്ഞതായി മൊത്തവ്യാപാരികൾ പറയുന്നു.

കോട്ടയം,ഗസ്റ്റ് അധ്യാപക ഒഴിവ്.

കോട്ടയം: മെഡിക്കല്‍ കോളജ് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വി.എച്ച്.എസ്. ഇ. വിഭാഗത്തില്‍ എന്റര്‍ പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ്, ഡയറ്റ് അസിസ്റ്റന്റ് എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ ജൂലൈ ഒന്നിന് ഉച്ചയ്ക്ക് രണ്ടിന് സ്‌കൂളില്‍ എത്തണം.

 വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 9446602767.

സ്വർണവില കുറഞ്ഞു.

തിരുവനന്തപുരം/ ന്യൂഡൽഹി: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില കുറഞ്ഞു. ഒരു ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വർണവില ഗ്രാമിന് 4675 രൂപയും പവന് 37,400 രൂപയുമായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വര്‍ണവില.

koottan villa

ഐ.പി.ടി.വി. സേവനവുമായിബി.എസ്.എൻ.എൽ

http://www.globalbrightacademy.com/about.php

തൃശ്ശൂർ: ടെലിവിഷൻ ആസ്വാദനരംഗത്ത് വിപ്ലവാത്മക ചുവടുവെപ്പുമായി ബി.എസ്.എൻ.എല്ലിന്റെ ഡിജിറ്റൽ സംവിധാനമായ ഇന്റർനെറ്റ് പ്രോട്ടോക്കോൾ ടെലിവിഷൻ (ഐ.പി.ടി.വി.). സേവനം ലഭിക്കാൻ സെറ്റ് ടോപ്പ് ബോക്‌സിന്റെ ആവശ്യമില്ല ആൻഡ്രോയിഡ് ടി.വി. യിൽ നേരിട്ടും മറ്റ് ടെലിവിഷനുകളിൽ ആൻഡ്രോയിഡ് സ്റ്റിക്ക്, ആൻഡ്രോയിഡ് ബോക്‌സ്, ആമസോൺ ഫയർ സ്റ്റിക്ക് എന്നിവയിൽ ഏതെങ്കിലും ഉപയോഗിച്ചും സംവിധാനം ലഭ്യമാക്കാം. ബി.എസ്.എൻ.എല്ലിനൊപ്പം ഭൂമികയും സിനിസോഫ്റ്റും ചേർന്നാണ് സാങ്കേതികവിദ്യ ഒരുക്കിയത്. ജില്ലയിലെ 42 ടെലിഫോൺ എക്‌സ്‌ചേഞ്ച് പരിധിയിൽ ബി.എസ്.എൻ.എൽ. നേരിട്ട് കൊടുത്തതോ എക്‌സ്‌ക്ലൂസീവ് ഫ്രാഞ്ചൈസികൾ മുഖാന്തരം കൊടുത്തതോ ആയ എല്ലാ ഭാരത് ഫൈബർ കണക്ഷൻ വഴിയാണ് സൗകര്യങ്ങൾ ലഭിക്കുക. സംവിധാനം ആദ്യമായി നടപ്പാക്കുന്നത് തൃശ്ശൂർ ജില്ലയിലാണ്.

ഒരു പാവം പയ്യനും നായയും.

ഒരു ചെറിയ സ്റ്റോറിയാണ്  നിങ്ങളുമായി ഷെയർ ചെയ്യുന്നത് ദിവസങ്ങൾക്കു മുമ്പ് ഞാൻ എയർപോർട്ടിൽ എത്തി  ഒരു ക്യാമ്പ് ബുക്ക് ചെയ്തു എല്ലാവരും ഭയങ്കര ബിസിയാണ് കഴിയുന്നത്ര സ്പീഡില് നടക്കുന്നുണ്ട്  ഞാൻ ഈ കാഴ്ചകളൊക്കെ കണ്ടു ഇങ്ങനെ എൻജോയ് ചെയ്തു. അതിനിടയ്ക്ക്  സിഗ്നൽ ആയി അത് ഗ്രീന് വേണ്ടി വെയിറ്റ് ചെയ്തിരിക്കുന്നു സമയത്ത് ഒരു കാഴ്ച കാണാൻ ഇടയായി ഒരു പാവപ്പെട്ട പയ്യൻ കണ്ടാൽ ഒരു 12 വയസ്സ് തോന്നിക്കുന്ന ഒരു പയ്യൻ പോക്കറ്റിൽ നിന്ന് ഒരു ബ്രെഡ് എടുത്തിട്ട് ഒരു കടി കടിച്ചു രണ്ടാമത് കടിക്കാൻ ആവുമ്പോഴേക്കും ഒരു നായ അടുത്ത് വന്ന് നോക്കി നിൽക്കുകയായിരുന്നു അവൻ ഒരു മടിയുമില്ലാതെ നായ്ക്കു ബ്രെഡ് കൊടുത്തു.  നായ ഒരു കടി കടിച്ചു അതിനുശേഷം ബ്രെഡ് താഴെ ഇട്ടിട്ടു പോയി നായ പോയി എന്ന് ഉറപ്പു വരുത്തിയശേഷം ആ പയ്യന് ബ്രെഡ് തുടച്ചിട്ട് കഴിച്ചു. 

ഭയങ്കര വിഷമമായി എനിക്ക് അവിടെ ഇറങ്ങി ആ പയ്യൻറെ അടുത്ത് പോകണം പിന്നെ ഉണ്ടായിരുന്നു പക്ഷേ അപ്പോഴേക്കും ഗ്രീൻ സിഗ്നൽ ആയി വണ്ടിയെടുത്തു ഞാനാ പയ്യനെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്നു പിന്നീട് ഭക്ഷണം കഴിക്കുന്ന സമയത്ത് തന്നെ ആലോചിച്ചു എനിക്ക് അവനെ എടുത്ത് പോകണമെന്നുണ്ടായിരുന്നു പക്ഷേ ഞാൻ പോയില്ല വേണമെങ്കിലും കാർ ഒരു സൈഡിൽ ഒതുക്കി അവൻറെ അടുത്തേക്ക് നടക്കാൻ ആയിരുന്നു പക്ഷേ ഞാൻ ചെയ്തില്ല ചെയ്തത് കുറെ നേരം ഇങ്ങനെ ആലോചിക്കുകയാണ് ഒരുപാട് സമയം കളഞ്ഞു.  ആ പയ്യൻ ആകട്ടെ അവൻറെ കയ്യിൽ ഉണ്ടായിരുന്ന ആകെയുള്ള ബ്രെഡ്ഡും ആ നായക്ക് കൊടുത്തു ഇതിൽ നിന്ന് ഞാൻ ഒരു പാഠം പഠിച്ചു നമുക്ക് ഉള്ളത് മറ്റുള്ളവരുമായി പങ്കു വയ്ക്കണം.

ഏറ്റവും വലിയ ബാക്ടീരിയം കണ്ടെത്തി.

ലോകത്തിലെ ഏറ്റവും വലിയ ബാക്ടീരിയം കണ്ടെത്തി ഗവേഷകര്‍. മനുഷ്യന്റെ കണ്‍പീലികളുടെ വലിപ്പമുള്ള വെളുത്ത നാരിന്റെ രൂപമാണിതിന്. ഫ്രാന്‍സിന്റ കിഴക്കുള്ള ദ്വീപസമൂഹമായ ഗ്വാദെലൂപിസെ ചതുപ്പില്‍ നിന്നാണ് ഇതിനെ കണ്ടെത്തിയത്. തിയോ മാര്‍ഗരിറ്റ മാഗ്നിഫിക (Thiomargarita magni-fica) എന്ന് പേരിട്ടിരിക്കുന്ന ഈ ബാക്ടീരിയത്തിന് ഒരു സെന്റീമീറ്റര്‍ നീളമുണ്ട്. അറിയപ്പെടുന്ന മറ്റ്ബാക്ടീരിയത്തേക്കാൾ 50 ഇരട്ടി വലിപ്പമാണിത്. മാത്രവുമല്ല, നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാനാവുന്ന ആദ്യ ബാക്ടീരിയം കൂടിയാണിത്.

കര്‍ണാടകയിലെ സുള്ള്യയില്‍ ഭൂചലനം; പ്രകമ്പനം കാസര്‍കോട്ടും.

http://www.globalbrightacademy.com/about.php

കാസര്‍കോട്: കര്‍ണാടകയിലെ സുള്ള്യയില്‍ ഭൂചലനം. പ്രകമ്പനം കാസര്‍കോട്ടും അനുഭവപ്പെട്ടു. കാസര്‍കോട് ജില്ലയിലെ പനത്തൊടി, കല്ലെപ്പള്ളി തുടങ്ങിയ മേഖലകളിലാണ് ചൊവ്വാഴ്ച രാവിലെ പ്രകമ്പനം അനുഭവപ്പെട്ടത്. രാവിലെ വലിയ ശബ്ദം കേട്ടതായി നാട്ടുകാരും പറഞ്ഞു. വീടുകളില്‍ വിള്ളലുകളോ മറ്റു നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ശസ്ത്രക്രിയ ഇല്ലാതെ ഹൃദയ വാല്‍വ് മാറ്റിവയ്ക്കല്‍.

കോഴിക്കോട്: കേരളത്തില്‍ ആദ്യമായി ശസ്ത്രക്രിയ ഇല്ലാതെ 50 ഹൃദയ വാല്‍വ് മാറ്റിവയ്ക്കല്‍ നടത്തി കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റല്‍ ചരിത്രം സൃഷ്ടിച്ചു. ശസ്ത്രക്രിയ കൂടാതെ ട്രാന്‍സ്‌കത്തീറ്റര്‍ അയോര്‍ട്ടിക് വാല്‍വ് റീപ്ലേസ്മെന്റ് (TAVR), മിട്രല്‍ വാല്‍വ് റീപ്ലേസ്മെന്റ് (MVR), പള്‍മണറി വാല്‍ റീപ്ലേസ്മെന്റ് (PVR) എന്നീ മൂന്ന് രീതിയിലുള്ള ഹൃദയവാല്‍വ് മാറ്റിവയ്ക്കല്‍ രീതികളും ചെയ്യുന്ന വടക്കന്‍കേരളത്തിലെ ഏക കേന്ദ്രം മേയ്ത്ര ഹോസ്പിറ്റലാണ്.

koottan villa

സംസ്ഥാനത്ത് മഴ ശക്തമാകും.

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ നിലനിൽക്കുന്ന ന്യുനമർദ്ദ പാത്തിയുടെയും അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിന്‍റെയും സ്വാധീന ഫലമായി അടുത്ത 5 ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. മൂന്ന് ദിവസം 11 ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Verified by MonsterInsights