നാളെ് (ജൂലൈ 15)രാത്രി 11.30 വരെ വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെയുള്ള കേരളതീരത്ത് 3.5 മുതല്‍ 4.0 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.നവ്‌ജ്യോത് ഖോസ അറിയിച്ചു. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ബോട്ട്, വള്ളം തുടങ്ങിയ മത്സ്യബന്ധന യാനങ്ങള്‍ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കും. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു.
Month: July 2022
അക്രഡിറ്റഡ് എന്‍ജിനീയര്‍/ ഓവര്‍സിയര്‍ നിയമനം.
ആലപ്പുഴ: പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന അക്രഡിറ്റഡ് എന്‍ജിനീയര്‍/ ഓവര്‍സിയര്‍ നിയമനത്തിന് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത: സിവില്‍ എന്‍ജിനീയറിംഗ് ബിരുദം/ബി.ടെക്/ ഡിപ്ലോമയും/ ഐ.ടി.ഐ. പ്രായപരിധി: 21-35 വയസ്സ്. ഓണറേറിയം: 18000 രൂപ. ജില്ലാതലത്തില്‍ നടത്തുന്ന അഭിമുഖത്തിന്‍റെ അടിസ്ഥാനത്തില്‍ പട്ടികവര്‍ഗ വികസന വകുപ്പിനു കീഴിലുള്ള വിവിധ ഓഫീസുകളിലും വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുമാണ് നിയമനം. നിയമന കാലാവധി ഒരു വര്‍ഷം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ട്രൈബല്‍ ഡവലപ്മെന്‍റ് ഓഫീസിലും ഐ.ടി.ഡി പ്രോജക്ട് ഓഫീസിലും നല്‍കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 23. ഒന്നിലധികം ജില്ലകളില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ പാടില്ല. കൂടുതല്‍ വിവരങ്ങളും അപേക്ഷാ ഫോറത്തിന്‍റെ മാതൃകയും പട്ടികവര്‍ഗ വികസന ഓഫീസ്, ഐ.ടി.ഡി പ്രോജക്ട് ഓഫീസ്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളിലും www.std.kerala.gov.in എന്ന വെബ്സൈറ്റിലും ലഭിക്കും. ഫോണ്‍: 9496070348.
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത. ഇന്ന് 11 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. ഉച്ചയ്ക്ക് ശേഷം മഴ കനത്തേക്കുമെന്നാണ് പ്രവചനം. വടക്കൻ കേരളത്തിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. ഒഡീഷയ്ക്ക് മുകളിലായി രൂപപ്പെട്ട ന്യൂനമർദ്ദവും അറബിക്കടലിലെ ന്യൂനമർദ്ദപാത്തിയുമാണ് കാലവർഷക്കാറ്റുകൾ കനക്കാൻ കാരണം. രൂക്ഷമായ കടലാക്രമണ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ത്യാഗ സ്മരണയില്‍ ബലിപെരുന്നാള്‍ ആഘോഷിച്ച് വിശ്വാസികള്‍.
പെരുന്നാള്‍ നമസ്കാരവും കുടുംബാംഗങ്ങളുടെ ഒത്തുചേരലുകളുമായി കേരളത്തിലെ വിശ്വാസികള്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. പ്രവാചകനായ ഇബ്രാംഹിം മകന്‍ ഇസ്മായീലിനെ ദൈവകല്‍പ്പന പ്രകാരം ബലി നല്‍കാനൊരുങ്ങിയതിന്‍റെ ഓര്‍മ്മ പുതുക്കലാണ് ബലിപെരുന്നാള്‍. രാവിലെ നടക്കുന്ന പെരുന്നാള്‍ നമസ്കാരത്തില്‍ പങ്കെടുത്ത് തുടര്‍ന്ന് സഹോദരങ്ങള്‍ക്ക് സ്നേഹാശംകള്‍ കൈമാറിയാണ് വിശ്വാസികള്‍ വലിയപെരുന്നാള്‍ ആഘോഷത്തിലേക്ക് കടക്കുന്നത്. പുതു വസ്ത്രമണിഞ്ഞുള്ള കുടംബാഗങ്ങളുടെ ഒത്തു ചേരലും മൈലാഞ്ചിയിടലിനും ഒപ്പം വിഭവ സമൃദ്ധമായ ഭക്ഷണവും ബന്ധുജനങ്ങളുടെ ഒത്തുചേരലുകളും ഈ ദിവസത്തെ ആഘോഷമാക്കി മാറ്റും. കേരളത്തിലെ വിശ്വാസികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. മനുഷ്യത്വത്തിന്റെ ഏറ്റവും ഉദാത്തമായ ആവിഷ്കാരം ത്യാഗമാണെന്ന് ഓർമിപ്പിക്കുന്ന ദിനമാണ് ബലി പെരുന്നാൾ. സ്വന്തം സുഖസന്തോഷങ്ങൾ ഉപേക്ഷിച്ച് മറ്റുള്ളവന്റെ നന്മയ്ക്കായി ആത്മാർപ്പണം ചെയ്ത മനുഷ്യരുടെ ത്യാഗമാണ് ലോകത്തെ പ്രകാശമാനമാക്കുന്നതെന്ന സന്ദേശമാണ് ഈ ദിനം പകരുന്നത്. അതുൾക്കൊള്ളാനും പങ്കുവയ്ക്കാനും ആ വിധം ബലി പെരുന്നാൾ ആഘോഷം സാർത്ഥകമാക്കാനും ഏവർക്കും സാധിക്കണമെന്ന് അദ്ദേഹം ആശംസ കുറിപ്പില്‍ പറഞ്ഞു. ഒത്തു ചേരാനും സാഹോദര്യത്തിന്റെ മാധുര്യം നുണയാനുമുള്ള ഒരു അവസരം കൂടിയായി ഈ സുദിനം മാറട്ടെ. മനുഷ്യരെ പല കള്ളികളിലാക്കുന്ന സങ്കുചിതാശയങ്ങളുടെ അതിർവരമ്പുകൾ മായ്ച്ച് സന്തോഷം പരസ്പരം പങ്കുവയ്ക്കാനും വേദനകൾ മറന്ന് പുഞ്ചിരിക്കാനും ഏവർക്കും സാധിക്കട്ടെ. സമൃദ്ധവും സമത്വസുന്ദരവുമായ നാളേയ്ക്ക് വേണ്ടി ഒരുമിച്ച് നിൽക്കാൻ ഈ ആഘോഷം പ്രചോദനമാകട്ടെ. ഏവർക്കും ഹൃദയപൂർവ്വം ബലി പെരുന്നാൾ ആശംസകൾ നേരുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
വന്‍ വികസന പദ്ധതികളുമായി ജി.സി.ഡി.എ.
വിശാല കൊച്ചി മേഖലയുടെ സമഗ്ര വികസനത്തിനുതകുന്ന 73980 കോടി രൂപയുടെ വികസന പദ്ധതികൾ ചീഫ് സെക്രട്ടറി വി.പി. ജോയിക്ക് മുന്നിൽ അവതരിപ്പിച്ച് ജി.സി.ഡി.എ. അടിസ്ഥാന സൗകര്യ വികസനം മുതൽ പാർപ്പിടവും വിനോദ, സാംസ്കാരിക കേന്ദ്രങ്ങളും വരെ ഉൾപ്പെടുന്ന വിവിധ പദ്ധതികളാണ് മറ്റ് വകുപ്പുകളുമായി സഹകരിച്ച് നടപ്പാക്കാമെന്ന് ജി.സി.ഡി.എ നിർദേശിച്ചത്. ജി.സി.ഡി.എ ചെയർമാന്‍ കെ. ചന്ദ്രന്‍പിള്ളയുടെ പ്രത്യേകക്ഷണം സ്വീകരിച്ച് അതോറിറ്റി ആസ്ഥാനത്തെത്തിയ ചീഫ് സെക്രട്ടറി അധ്യക്ഷത വഹിച്ച യോഗത്തിൽ ജി.സി.ഡി.എ സെക്രട്ടറി കെ.വി. അബ്ദുൾ മാലിക്കാണ് പദ്ധതികൾ സംബന്ധിച്ച അവതരണം നടത്തിയത്. മേയർ എം. അനിൽകുമാർ, കെ.ജെ. മാക്സി എം.എൽ.എ, ജില്ലാ കളക്ടർ ജാഫർ മാലിക്, കൊച്ചി സ്മാർട് മിഷന്‍ സി.ഇ.ഒ എസ്. ഷാനവാസ്, സബ് കളക്ടർ പി. വിഷ്ണുരാജ് എന്നിവരും വിവിധ വകുപ്പുകളുടെയും കൊച്ചി മെട്രോ റെയിലിന്‍റെയും ഉന്നതോദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. ജി.സി.ഡി.എയുടെ തനത് പദ്ധതികൾക്ക് പുറമെ കൊച്ചി കോർപ്പറേഷന്‍, സർക്കാർ വകുപ്പുകൾ, കൊച്ചി സ്മാർട്ട് മിഷന്‍, കൊച്ചി മെട്രോ എന്നിവയുമായി ചേർന്ന് നടപ്പാക്കാവുന്ന പദ്ധതികളും യോഗത്തിൽ അവതരിപ്പിച്ചു. കൊച്ചിയുടെ സമഗ്രവും സുസ്ഥിരവുമായ ഭാവി വികസനം ലക്ഷ്യമിടുന്നവയാണ് ഈ പദ്ധതികളെന്ന് ജി.സി.ഡി.എ ചെയർമാന്‍ കെ. ചന്ദ്രന്‍പിള്ള പറഞ്ഞു. കൊച്ചി സ്മാർട് മിഷന്‍ ലിമിറ്റഡിന്‍റെ സഹായത്തോടെ നടപ്പാക്കാവുന്ന എട്ട് പദ്ധതികളുടെ വിശദ പദ്ധതി രേഖ തയാറായിട്ടുണ്ട്. 47 കോടി രൂപ ചെലവ് കണക്കാക്കുന്ന പദ്ധതികൾക്ക് ആദ്യഘട്ടമായി 13.32 കോടി രൂപയ്ക്ക് സി.എസ്.എം.എൽ അംഗീകാരം നൽകി. മറൈന്‍ഡ്രൈവിന്‍റെയും രാജേന്ദ്രമൈതാനത്തിന്‍റെയും നവീകരണം ഇതിൽ ഉൾപ്പെടുന്നു. ചങ്ങമ്പുഴ പാർക്ക് വികസനം, ഏഴ് കേന്ദ്രങ്ങളിൽ ടോയിലറ്റ് കോംപ്ലക്സുകള്‍, പ്രാദേശിക പാർക്കുകളുടെ നവീകരണം, ലൈഫ് മിഷനുള്ള സഹായം എന്നിവയ്ക്കും സി.എസ്.എം.എൽ അംഗീകാരം നൽകിയിട്ടുണ്ട്. മുണ്ടംവേലിയിൽ സൂവിജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ്, കലൂർ മാർക്കറ്റ് നവീകരണം, വിമന്‍ ഫിറ്റ്നസ് സെന്‍റർ, സ്പോര്‍ട്സ് അരീന എന്നിവ പരിഗണനയിലാണ്.കൊച്ചി ഇക്കോണമിക് സിറ്റി, ഫിലിം സിറ്റി
കടല്‍ നിരപ്പ് ഉയരുന്നത് കണക്കിലെടുത്ത് സാമ്പത്തിക- സാമൂഹ്യമേഖലകള്‍ കൂടുതല്‍ ഉയരമുള്ള പ്രദേശങ്ങളിലേക്ക് കാലക്രമേണ മാറ്റണം. അതിനായി നിലവിലുള്ള നഗരപരിധിക്ക് പുറത്ത് അഞ്ചോളം പ്രത്യേക സാമ്പത്തിക മേഖലകളാണ് പദ്ധതിയുടെ ലക്ഷ്യം. പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാവുന്ന പദ്ധതിക്കായി 2500 ഏക്കറോളം ഭൂമി വേണ്ടി വരും. ഫിലിം സിറ്റി, ദേശീയ – സംസ്ഥാന പാതകളിലേക്ക് റോഡുകള്‍ എന്നിവയും ഇതിന്‍റെ ഭാഗമാണ്. പൊതു – സ്വകാര്യ പങ്കാളിത്തത്തോടെ ലാന്‍ഡ് പൂളിംഗ് മാതൃകയിൽ നടപ്പാക്കാനുദ്ദേശിക്കുന്ന ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഈ പദ്ധതിയ്ക്ക് 70,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സാധാരണക്കാര്‍ക്ക് ഭവനം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും അതേസമയം സർക്കാർ ഭവന പദ്ധതികളുടെ പരിധിയിൽ വരാത്തവരുമായ വിഭാഗങ്ങൾക്കുമായി 50 ശതമാനം പലിശ സബ്സിഡിയോടെ നടപ്പാക്കാവുന്ന പദ്ധതിയാണ് ജി.സി.ഡി.എ വിഭാവനം ചെയ്യുന്നത്. പതിനായിരം ഗുണഭോക്താക്കൾക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. 3000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കാക്കനാട് ജി.സി.ഡി.എയുടെ ഉടമസ്ഥതയിലുള്ള 1.4 ഏക്കർ സ്ഥലത്ത് പൈലറ്റ് പദ്ധതി നടപ്പാക്കും. മുണ്ടംവേലിയിൽ പി ആന്‍റ് ടി കോളനിവാസികളെ പുനരധിവസിപ്പിക്കുന്നതിനുള്ള പാര്‍പ്പിട സമുച്ചയത്തിന്‍റെ നിര്‍മാണം സെപ്തംബറിൽ പൂര്‍ത്തിയാകും. ലൈബ്രറി, റീഡിംഗ് റൂം, മെഡിക്കല്‍ റൂം, നഴ്സറി, കമ്യൂണിറ്റി ഹാള്‍ എന്നിവയോടെയാണ് സമുച്ചയം ഒരുങ്ങുന്നത്. നഗര പുനരുജ്ജീവനം
പനമ്പിള്ളിനഗർ ഭവനപദ്ധതി പ്രദേശത്ത് നാശോന്മുഖമായ വീടുകൾ സ്ഥിതി ചെയ്യുന്ന മേഖലകളുടെ നവീകരണത്തിന് നൂറു കോടി രൂപയുടെ പദ്ധതി. ബഹുനില പാർപ്പിട സമുച്ചയങ്ങളിലേക്കുള്ള പുനരധിവാസം, സാമൂഹ്യ – സാമ്പത്തിക വികസന പരിപാടികൾ എന്നിവ പൊതു – സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാനാകും. കായിക രംഗം
കായിക രംഗത്ത് കൊച്ചിയുടെ സാധ്യതകളെ പ്രയോജനപ്പെടുത്തുന്നതിനായി രാജ്യാന്തര സ്റ്റേഡിയം നവീകരണം, അംബേദ്കർ സ്റ്റേഡിയം കേന്ദ്രീകരിച്ച് അംബേദ്കർ സ്പോർട്സ് സൊസൈറ്റി, ജി.സി.ഡി.എയുടെ ഏകോപനത്തിൽ സ്വകാര്യ ഏജന്‍സികളെ സഹകരിപ്പിച്ച് കൊച്ചി സ്പോർട്സ് സിറ്റി, കേരള ക്രിക്കറ്റ് അസോസിയേഷനുമായി സഹകരിച്ച് പുതിയ ക്രിക്കറ്റ് സ്റ്റേഡിയം എന്നിവയാണ് കായികമേഖലയ്ക്കായി ജി.സി.ഡി.എ മുന്നോട്ടു വച്ചത്. കല, സംസ്കാരം
ചലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ട് ശ്രദ്ധേയമായി കൊണ്ടിരിക്കുന്ന കൊച്ചിയിൽ ഈ മേഖലയ്ക്കാവശ്യമായ സൗകര്യങ്ങളൊരുക്കുകയാണ് പ്രധാന ലക്ഷ്യം. കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനുമായി ചേര്‍ന്ന് ഗാന്ധിനഗറിൽ ഫിലിം സ്റ്റുഡിയോ നിര്‍മ്മിക്കുന്നത് പരിഗണനയിലാണ്. പെർഫോമിംഗ് ആർട്സ് സെന്‍റർ, അകാലത്തിൽ വിട പറഞ്ഞ ബാല ചിത്രകാരന്‍ ക്ലിന്‍റിന്‍റെ സ്മരണ നിലനിർത്തുന്നതിനുള്ള ആർട് ഗ്യാലറി തുടങ്ങിയവയും ഈ പട്ടികയിലുണ്ട്. കലൂരിൽ കൺവന്‍ഷന്‍ സെന്‍റര്‍, എക്സിബിഷന്‍ ഗ്യാലറി, മള്‍ട്ടിപ്ലെക്സ് എന്നിവയോടെയാണ് സാംസ്കാരിക കേന്ദ്രം വിഭാവനം ചെയ്യുന്നത്. മെഡിക്കല്‍ കോളേജില്‍ കൂട്ടിരിപ്പുകാര്‍ക്ക് കേന്ദ്രം
കളമശേരി മെഡിക്കല്‍ കോളേജില്‍ രോഗികളുടെ കൂട്ടിരിപ്പുകാർക്കായി താമസകേന്ദ്രം. വിവിധ സ്ഥാപനങ്ങളുടെ സാമൂഹ്യപ്രതിബദ്ധതാ നിധിയിൽ നിന്നും ലഭിക്കുന്ന തുക ഉപയോഗിച്ച് സ്വാശ്രയ രീതിയിലാണ് ഈ കേന്ദ്രം സ്ഥാപിക്കുക. മുണ്ടംവേലി പരിസ്ഥിതി ടൂറിസം പദ്ധതി
മുണ്ടംവേലിയിലെ ജി.സി.ഡി.എ മത്സ്യക്കൃഷി കേന്ദ്രം വികസിപ്പിച്ച് വാക് വേ, പാർക്ക്, കാരവന്‍ പാർക്ക്, കണ്ടൽ വനപ്പാത, പഠനകേന്ദ്രം എന്നിവ സജ്ജമാക്കുന്നതിനുള്ള പദ്ധതിരേഖ തയാറാക്കിയിട്ടുണ്ട്.സ്റ്റേഡിയം, മറൈന്‍ഡ്രൈവ്
ജവഹർലാൽ നെഹ്റു സ്റ്റേഡിയം പരിസരത്തിന്‍റെ നവീകരണം, മറൈന്‍ഡ്രൈവിനായി ഡെസ്റ്റിനേഷന്‍ മാനേജ്മെന്‍റ് പ്ലാന്‍, ബഹുതല പാർക്കിംഗ് കേന്ദ്രം നാഷണൽ അർബന്‍ കോണ്‍ക്ലേവ്
മികച്ച നഗരവികസന മാതൃകകളെ കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നത് ലക്ഷ്യമിട്ട് നാഷണൽ അര്‍ബന്‍ കോണ്‍ക്ലേവ് വാര്‍ഷികാടിസ്ഥാനത്തിൽ കൊച്ചിയില്‍ സംഘടിപ്പിക്കും. ആദ്യ പതിപ്പിന്‍റെ ഉദ്ഘാടനം സെപ്തംബറില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും.
പ്രതിഷേധക്കാര്‍ ഇരച്ചുകയറി: ശ്രീലങ്കന്‍ പ്രസിഡന്റ് വസതി വിട്ടു.
കൊളംബോ: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായ ശ്രീലങ്കയില്‍ പ്രതിഷേധക്കാര്‍ പ്രസിഡന്റ് ഗോതബായ രാജപക്‌സെയുടെ ഔദ്യോഗിക വസതി കയ്യേറി. എന്നാല്‍ ഇതിന് മുന്‍പേ അദ്ദേഹത്തെ ഔദ്യോഗിക വസതിയില്‍നിന്ന് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയിരുന്നു. മാസങ്ങളായി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ് ശ്രീലങ്ക. ഇതേച്ചൊല്ലിയുള്ള ഏറ്റവും ഒടുവിലത്തെ പ്രതിഷേധത്തിനാണ്. ശനിയാഴ്ച ലങ്ക സാക്ഷ്യംവഹിച്ചത്. ഭക്ഷണവും ഇന്ധനവും ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കളുടെ ക്ഷാമവും രാജ്യത്ത് അതിരൂക്ഷമാണ്. തലസ്ഥാനമായ കൊളംബോയിലേക്ക് ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് ഇരച്ചെത്തിയത്. രാജ്യത്ത് ഏര്‍പ്പെടുത്തിയിരുന്ന കര്‍ഫ്യൂ പ്രതിപക്ഷ പാര്‍ട്ടികളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും പ്രതിഷേധത്തെ തുടര്‍ന്ന് വെള്ളിയാഴ്ച പിന്‍വലിച്ചിരുന്നു. ..
സേനയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് സൗജന്യപരിശീലനമൊരുക്കി മുന്‍ സൈനികന്‍.
അതിരാവിലെ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിനോടനുബന്ധിച്ചുള്ള മൈതാനിയിലും കൊല്ലം ചിറയിലുമൊക്കെ ഒരുകൂട്ടം യുവാക്കളെ കാണാം. പ്രതിരോധ, പോലീസ് സേനകളില്‍ ജോലിനേടാന്‍ പരിശീലനം നേടുകയാണവര്‍. ഇവരെയൊക്കെ സൗജന്യമായി പരിശീലിപ്പിക്കുന്നത് ഒരു മുന്‍സൈനികനാണ്. കൊയിലാണ്ടി ട്രാഫിക് പോലീസ് സ്റ്റേഷനില്‍ പോലീസുകാരനായി ജോലിചെയ്യുന്ന കൊല്ലം മീത്തല്‍ വീട്ടില്‍ എം. അജയ് കുമാര്‍. നിസ്വാര്‍ഥസേവനത്തിലൂടെ നാടിനാകെ അഭിമാനമാകുകയാണ് അജയ് കുമാര്‍. സൈനിക, പോലീസ്, ഫയര്‍ഫോഴ്സ് സേനകളില്‍ ജോലിനേടാനാണ് യുവാക്കള്‍ക്ക് ചിട്ടയാര്‍ന്ന പരിശീലനം നല്‍കുന്നത്. താന്‍ പരിശീലനം നല്‍കിയ 250-ലധികം യുവാക്കള്‍ക്ക് പ്രതിരോധ, പോലീസ്, ഫയര്‍ഫോഴ്സ്, എക്‌സൈസ് സേനകളില്‍ ജോലികിട്ടിയതായി അജയ്കുമാര്‍ അഭിമാനത്തോടെ പറഞ്ഞു. ഒരു പ്രതിഫലവും വാങ്ങാതെ തികച്ചും സൗജന്യമായാണ് പരിശീലനം.
അറിയാം കറിവേപ്പിലയുടെ ആരോഗ്യഗുണങ്ങളെ കുറിച്ച്…..
ആന്റി ഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് കറിവേപ്പില. ഈ ആന്റിഓക്‌സിഡന്റുകൾ തലയോട്ടിയെ ഈർപ്പമുള്ളതാക്കുന്നു. കറിവേപ്പില മുടിക്ക് ഗുണം ചെയ്യും, കാരണം അവയിൽ ബീറ്റാ കരോട്ടിനും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്, ഇത് മുടികൊഴിച്ചിൽ തടയുന്നതിനും സഹായിക്കുന്നു.മിക്ക കറികളിലും ചേർക്കുന്ന ഒരു ചേരുവയാണ് കറിവേപ്പില(Curry Leaves). സാമ്പാർ, ചട്ണി, ചമ്മന്തി, തോരനുകൾ, മെഴുക്കുപെരട്ടി തുടങ്ങി ഏത് വിഭവങ്ങളിലാണെങ്കിലും അൽപം കറിവേപ്പില ചേർത്തില്ലെങ്കിൽ നമുക്ക് പൂർണത വരികയില്ല.കറികൾക്ക് പ്രത്യേകമായ ഫ്‌ളേവർ പകർന്നു നൽകാൻ മാത്രമല്ല കറിവേപ്പില ഉപയോഗിക്കുന്നത്. ഇതിന് പലവിധത്തിലുമുള്ള ആരോഗ്യ ഗുണങ്ങളുമുണ്ട്. പലർക്കും അറിയാത്ത കറിവേപ്പിലയുടെ ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം.
.ഒന്ന്..
ആന്റി ഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് കറിവേപ്പില. ഈ ആന്റിഓക്‌സിഡന്റുകൾ തലയോട്ടിയെ ഈർപ്പമുള്ളതാക്കുന്നു. കറിവേപ്പില മുടിക്ക് ഗുണം ചെയ്യും, കാരണം അവയിൽ ബീറ്റാ കരോട്ടിനും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്, ഇത് മുടികൊഴിച്ചിൽ തടയുന്നതിനും സഹായിക്കുന്നു.
മൂന്ന്...
ശരീരഭാരം കുറയാൻ സഹായിക്കുന്ന നിരവധി ഘടകങ്ങളെ പിന്തുണയ്ക്കാൻ കറിവേപ്പില സഹായിക്കും. ഭക്ഷണത്തിൽ കറിവേപ്പില ചേർക്കുന്നത് കാഴ്ചശക്തി മെച്ചപ്പെടുത്താനും ശരീരഭാരം വേഗം കുറയ്ക്കാനും കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്താനും സഹായിക്കുന്നു.
നാല്...
പതിവായി കറിവേപ്പില ശരീരത്തിലെത്തിയാൽ അത് കൊളസ്‌ട്രോൾ അളവിനെയും രക്തത്തിലെ ഗ്ലൂക്കോസ് അളവിനെയും കുറയ്ക്കുമെന്ന് ‘അമേരിക്കൻ ജേണൽ ഓഫ് ചൈനീസ് മെഡിസിൻ’ എന്ന പ്രസിദ്ധീകരണത്തിൽ വന്നൊരു പഠനത്തിൽ പറയുന്നു.
അഞ്ച്…
കറിവേപ്പില കരളിന് നല്ലതാണ്. അവയിൽ ആന്റിഓക്‌സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. കറിവേപ്പില ഒരു ഹെപ്പറ്റോപ്രൊട്ടക്റ്റീവ് (കരൾ സംരക്ഷിക്കുന്ന) ഏജന്റായി പ്രവർത്തിക്കുകയും കരൾ കോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ആറ്…
കറിവേപ്പിലയിൽ വിറ്റാമിൻ എ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ ഇത് കോർണിയ തകരാറിലാകാനുള്ള സാധ്യത കുറയ്ക്കുന്നു. വിറ്റാമിൻ എയുടെ കുറവ് രാത്രി അന്ധത, കാഴ്ച നഷ്ടപ്പെടൽ എന്നിവയുൾപ്പെടെ കണ്ണിന്റെ തകരാറുകൾക്ക് കാരണമാകും. കറിവേപ്പില റെറ്റിനയെ ആരോഗ്യമുള്ളതാക്കുകയും കാഴ്ച ശക്തി കുറയ്ക്കുന്നത് എന്നതിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
ഒടുവിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജിവെച്ചു
ബ്രിട്ടൺ പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജിവെച്ചു. വിവാദങ്ങളിൽ കുടുങ്ങിയ ബോറിസ് ജോൺസൺ മന്ത്രിസഭയിൽനിന്ന് നിരവധി അംഗങ്ങൾ രാജിവെച്ചതോടെയാണ് ജോൺസൺന്റെ രാജിയിലേക്ക് കാര്യങ്ങൾ എത്തിയത്.കൺസർവേറ്റീസ് പാർട്ടി നേതൃസ്ഥാനവും ബോറിസ് ജോൺസൺ രാജിവെച്ചിട്ടുണ്ട്. പുതിയ പ്രധാനമന്ത്രിയെ ഉടൻ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. അടുത്ത പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുംവരെ ബോറിസ് ജോൺസൺ കാവൽ പ്രധാനമന്ത്രിയായി തുടരും,
പാർലമെന്റിൽ 359 എം.പി.മാരാണ് ജോൺസന്റെ കൺസർവേറ്റീവ് പാർട്ടിക്കുള്ളത്. അതിൽ 54 എം.പി.മാർ ജോൺസനെതിരേ വിശ്വാസവോട്ടിനു കത്തുനൽകിയതോടെ ബോറിസ് ജോൺസൺ പുറത്തു പോയെക്കുമെന്നുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ വിശ്വാസ വോട്ടെടുപ്പിൽ ബോറിസ് ജോൺസണായിരുന്നു വിജയം. 211 എംപിമാർ ജോൺസണെ പിന്തുണച്ചു. 148 പേരാണ് എതിർത്ത് വോട്ട് ചെയ്തത്. വിശ്വാസം തെളിയിക്കാൻ 180 വോട്ടായിരുന്നു ആവശ്യം.
ഈ വിവാദങ്ങളുടെ അലയൊലി അടങ്ങുന്നതിന് പിന്നാലെയാണ് ലൈംഗികാരോപണം നേരിട്ട ക്രിസ്റ്റഫർ പിഞ്ചറിനെ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചത്. ഇതാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് കാരണം. ഇക്കാര്യത്തിൽ ബോറിസ് ജോൺസൻ മാപ്പുപറഞ്ഞതിനു പിന്നാലെയാണ് മന്ത്രിസഭയിൽനിന്ന് കൊഴിഞ്ഞുപോക്ക് ആരംഭിച്ചത്. മന്ത്രിമാരെക്കൂടാതെ സർക്കാരുമായി ചേർന്ന് പ്രവർത്തിച്ച മുപ്പതോളംപേർ ഇതിനോടകം രാജിവെച്ചിട്ടുണ്ട്. പിഞ്ചർ കഴിഞ്ഞ ആഴ്ച സ്ഥാനമൊഴിഞ്ഞിരുന്നു
പാർട്ടി ഗേറ്റ്’ വിവാദത്തിന് പിന്നാലെയാണ് ബോറിസ് ജോൺസനെതിരെ സ്വന്തം പാളയത്തിൽ നിന്ന് പടയൊരുക്കം ആരംഭിച്ചത്. ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് പാർട്ടി നടത്തിയതുമായി ബന്ധപ്പെട്ട പാർട്ടിഗെയ്റ്റ് വിവാദം ബോറിസ് ജോൺസനെതിരേ വൻ എതിർപ്പുകളാണ് ഉയർത്തിവിട്ടത്. തുടർന്ന് പാർട്ടിനേതാവ് സ്ഥാനത്ത് ജോൺസൻ തുടരണമോ എന്നതിൽ വിശ്വാസ വോട്ടെടുപ്പ് നടത്തുകയും ചെയ്തിരുന്നു.
ഇത്തവണ ഒരു കോടി രൂപ: രണ്ട് ആഴ്ചകൾക്കിടെ മൂന്ന് തവണ ലോട്ടറിയടിച്ചു.
രണ്ടാഴ്ച മുമ്പെടുത്ത രണ്ട് ലോട്ടറിടിക്കറ്റുകൾക്ക് 5000 രൂപ വീതം സമ്മാനം, ഇതിൽനിന്ന് പണം ചെലവഴിച്ചെടുത്ത 10 ടിക്കറ്റുകളിലൊന്നിൽ 1000 രൂപ. വലിയൊരു ഭാഗ്യം അടുത്തെവിടെയോ ഉണ്ടെന്ന് എല്ലാവരും പറഞ്ഞതോടെ മൂന്നാമതൊരു ടിക്കറ്റെടുത്തു. കേരള ലോട്ടറിയുടെ ഫിഫ്റ്റി-ഫിഫ്റ്റി ടിക്കറ്റ്. ഇത്തവണ അടിച്ചത് ഒന്നാംസമ്മാനമായ ഒരുകോടി രൂപ. വെള്ളികുളങ്ങര സ്വദേശി നിർമാണത്തൊഴിലാളിയായ കിഴക്കെകുനിയിൽ ദിവാകരനെയാണ് ഭാഗ്യംവിടാതെ പിന്തുടർന്ന് അനുഗ്രഹിച്ചത്. എല്ലാദിവസവും രാവിലെ സുഹൃത്തുക്കൾക്കൊപ്പം വടകര നാമംകുളത്തിൽ നീന്താൻപോകുന്ന ശീലമുണ്ട് ദിവാകരന്. രണ്ടുകാറുകളിൽ ആളുണ്ടാകും. ഞായറാഴ്ച അങ്ങനെപോയതാണ്. സീയെം ആശുപത്രിക്കു സമീപത്തെ രാഗേഷ് ഹോട്ടലിൽ കയറി ചായകുടിച്ചു.