ആളില്ലാ യുദ്ധവിമാനം വിജയകരമായി പറപ്പിച്ച് ഡി.ആര്‍.ഡി.ഒ.

ബെംഗളുരു: ഇന്ത്യന്‍ നിര്‍മിത ആളില്ലാ യുദ്ധവിമാനം വിജയകരമായി പറപ്പിച്ച് ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ.). വെള്ളി യാഴ്ച കര്‍ണാടകയിലെ ചിത്രദുര്‍ഗയിലുള്ള എയറോനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചിലാണ് ഓട്ടോണമസ് ഫ്‌ളൈയിങ് വിങ് ടെക്‌നോളജി ഡെമോസ്‌ട്രേറ്റര്‍ ആദ്യമായി പറത്തിയത്. വിമാനത്തിന്റെ ടേക്ക് ഓഫും നാവിഗേഷനും ലാന്‍ഡിങും സുഗമമായിരുന്നിവെന്ന് ഡി.ആര്‍.ഡി.ഒ. പ്രസ്താവനയില്‍ പറഞ്ഞു. ഭാവിയില്‍ ആളില്ലാ വിമാനങ്ങളുടെ വികസനത്തി നായുള്ള നിര്‍ണായക സാങ്കേതികവിദ്യകളുടെ ശേഷി തെളിയിക്കുന്നതില്‍ ഒരു പ്രധാന നാഴികക്കല്ലാണിതെന്നും തന്ത്രപ്രധാനമായ പ്രതിരോധ സാങ്കേതികവിദ്യകളില്‍ സ്വാശ്രയത്വം നേടാനുള്ള സുപ്രധാന ചുവടുവെപ്പാണെന്നും ഡിആര്‍ഡിഒ പറഞ്ഞു.

സ്വർണവിലയിൽ വർധനവ്.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഒരു പവന് ഇന്നത്തെ വില 38,400 രൂപയും ഗ്രാമിന് 4800 രൂപയുമാണ്. പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് ഇന്ന് കൂടിയത്. ഇന്നലെ രാവിലെ പവന് 960 രൂപയും ഗ്രാമിന് 120 രൂപയുമായിരുന്നു വർധിച്ചത്. പവന് 38,280 രൂപയും ഗ്രാമിന് 4785 രൂപയുമായിരുന്നു വില. ഉച്ചയ്ക്ക് ശേഷം പവന് 200 രൂപ കുറഞ്ഞ് 38080 രൂപയും ഗ്രാമിന് 25 രൂപ കുറഞ്ഞ് 4760 രൂപയുമായിരുന്നു.

ബഹ്‌റൈനില്‍ നാലു മണിക്കൂര്‍ വേനല്‍ക്കാല തൊഴില്‍നിയന്ത്രണത്തിന് തുടക്കമായി.

മനാമ: ബഹ്‌റൈനില്‍ വേനല്‍ച്ചൂട് പ്രമാണിച്ച് എല്ലാ വര്‍ഷവും ഏര്‍പ്പെടുത്തുന്ന തൊഴില്‍ നിയന്ത്രണം വ്യാഴാഴ്ച മുതല്‍ നിലവില്‍ വന്നു. തൊഴില്‍നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ മധ്യാഹ്നങ്ങളില്‍ തൊഴിലെടുപ്പിക്കുന്നവര്‍ക്കെതിരേ നടപടി കര്‍ശനമാക്കുമെന്ന് തൊഴില്‍ വകുപ്പു മന്ത്രി ജമീല്‍ ഹുമൈദാന്‍ അറിയിച്ചു. അതേസമയം ഈ നിയന്ത്രണം കണ്‍സ്ട്രക്ഷന്‍ സൈറ്റുകള്‍ക്കു മാത്രം ബാധകമായ ഒന്നല്ലെന്നും, പുറത്ത് സൂര്യതാപം നേരിടുന്ന ഏതു ജോലി ചെയ്യുന്നവര്‍ക്കും ബാധകമാണെന്നും മന്ത്രാലയം അറിയിച്ചു. സൂര്യാഘാതം നേരിട്ടേല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ ഈ രണ്ടു മാസക്കാലം, ഉച്ചക്ക് 12 മുതല്‍ നാലു മണിവരെ ജോലിയില്‍നിന്ന് വിട്ടു നില്‍ക്കണമെന്ന് തൊഴില്‍ മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.

ഇറാനില്‍ ശക്തമായ ഭൂചലനം.

http://www.globalbrightacademy.com/about.php

ടെഹ്‌റാന്‍: തെക്കന്‍ ഇറാനില്‍ ശനിയാഴ്ച പുലര്‍ച്ചെ റിക്ടര്‍ സ്‌കെയിലില്‍ 6.3 രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങള്‍ ഉണ്ടായി. രണ്ട് ഭൂചലനങ്ങളുടേയും പ്രകമ്പനം. യുഎഇയിലും അനുഭവപ്പെട്ടു. പുലര്‍ച്ചെ 1.32-നാണ് ബന്ദര്‍ ഖമീറിന് പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ ആദ്യ ഭൂചലനം അനുഭവപ്പെട്ടതെന്ന് യുഎഇ അധികൃതര്‍ അറിയിച്ചു. 3.24 ഓടെയാണ് രണ്ടാമത്തെ രണ്ടാമത്തെ ഭൂചലനമുണ്ടായത്. യുഎഇയില്‍ അനുഭവപ്പെട്ട ഭൂചലനത്തിന് യഥാക്രമം 4.6, 4.4 എന്നിങ്ങനെ തീവ്രത റിക്ടര്‍ സ്‌കെയില്‍ രേഖപ്പെടുത്തി. യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഇറാനില്‍ മൂന്ന് പേര്‍ മരിച്ചതായും 19 പേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ട്.നാശനഷ്ടങ്ങളും ആളപായവും യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

വിലക്കയറ്റം രൂക്ഷം: ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് ഉയര്‍ത്താതെ സര്‍ക്കാര്‍.

.

പണപ്പെരുപ്പവും പലിശനിരക്കും ഉയര്‍ന്നിട്ടും സാധാരണക്കാരുടെ ആശ്രയമായ ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കില്‍ മാറ്റംവരുത്താതെ സര്‍ക്കാര്‍. നിലവിലുള്ള പലിശ നിരക്കുതന്നെ ജൂലായ്-സെപ്റ്റംബര്‍ പാദത്തിലും തുടരുമെന്ന് ധനമന്ത്രാലയം അറിയിച്ചു..

സ്റ്റാഫ് നഴ്‌സ് നിയമനം.

ആലപ്പുഴ: പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ സ്റ്റാഫ് നേഴ്സ് (സ്ത്രീകള്‍) തസ്തികയില്‍ നിയമനത്തിന് ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്‍ററില്‍ ജൂലൈ ആറിനു രാവിലെ 10ന് അഭിമുഖം നടത്തും. ബി. എസ്.സി/ജി.എന്‍.എം. പാസായ 45 വയസ് വരെ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. കൊച്ചി, ഡല്‍ഹി എന്നിവിടങ്ങളിലാണ് നിയമനം.

ഫോണ്‍: 0477- 2230624, 8304057735.

 
http://www.globalbrightacademy.com/about.php

അധ്യാപക ഒഴിവ്.

പെരുവ : പെരുവ ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ സോഷ്യൽ സയൻസ് വിഷയത്തിൽ അധ്യാപക ഒഴിവുണ്ട്. താത്‌കാലിക നിയമനത്തിനായുള്ള അഭിമുഖം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30-ന് സ്കൂളിൽ നടക്കും. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റ് പകർപ്പുകളുമായി ഹാജരാവുക.

പുതുമകളോടെ ഗുഡ്‌വിൽ ഹോംസ് രാമപുരത്ത്.

രാമപുരത്തിന് പുത്തൻ മാറ്റങ്ങൾ ഒരുക്കിക്കൊണ്ട് ഗുഡ്‌വിൽ ഹോംസിന്റെ ഫർണിച്ചർ, കിച്ചൺ അപ്ലയൻസ് ഷോറൂം രാമപുരം വെള്ളിലപ്പിള്ളി ജംഗ്ഷനിൽ ഈ വരുന്ന ഞായറാഴ്ച 11 മണിക്ക് (03/07/2022) പ്രവർത്തനം ആരംഭിക്കുന്നു.

രാമപുരത്തിന് പുത്തൻ മാറ്റങ്ങൾ ഒരുക്കിക്കൊണ്ട് ഗുഡ്‌വിൽ ഹോംസിന്റെ ഫർണിച്ചർ, കിച്ചൺ അപ്ലയൻസ് ഷോറൂം.

രാമപുരത്തിന് പുത്തൻ മാറ്റങ്ങൾ ഒരുക്കിക്കൊണ്ട് ഗുഡ്‌വിൽ ഹോംസിന്റെ ഫർണിച്ചർ, കിച്ചൺ അപ്ലയൻസ് ഷോറൂം രാമപുരം വെള്ളിലപ്പിള്ളി ജംഗ്ഷനിൽ ഈ വരുന്ന ഞായറാഴ്ച 11 മണിക്ക് (03/07/2022) പ്രവർത്തനം ആരംഭിക്കുന്നു.

ന്യൂസീലൻഡിലെ ആദ്യ മലയാളി വനിതാ പോലീസ് ഓഫീസർ.

പാലാ : ന്യൂസീലൻഡ്‌ പോലീസിലെ ആദ്യ മലയാളി വനിതാ പോലീസ് ഓഫീസറായി മാറിയിരിക്കുകയാണ് പാലാക്കാരി അലീനാ അഭിലാഷ്. റോയൽ ന്യൂസീലൻഡ്‌ പോലീസ് കോേളജിലെ പരിശീലനം പൂർത്തിയാക്കിയ അലീനയുടെ ബിരുദദാനച്ചടങ്ങ് കഴിഞ്ഞ ദിവസം വെല്ലിങ്‌ടണിൽ നടന്നു.ആദ്യ നിയമനം ഓക്ക്‌ലാൻഡിലാണ്. ന്യൂസീലൻഡ് പോലീസിൽ ഓഫീസർ തസ്തിക ആരംഭിക്കുന്നത് കോൺസ്റ്റബിൾ റാങ്കിലാണ്. ഒട്ടാഗോ യൂണിവേഴ്‌സിറ്റിയിൽ സൈക്കോളജിയും ക്രിമിനോളിയും പഠിച്ചശേഷമാണ് പോലീസിൽ ചേർന്നത്.

http://www.globalbrightacademy.com/about.php
Verified by MonsterInsights