പാത്ത് ഫൈൻഡർ -2023

ഇലഞ്ഞി ലയൺസ് ക്ലബ്ബ്ന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ ഒന്നാം തീയതി രാവിലെ പത്തു മണി മുതൽ കൂത്താട്ടുകുളം ബ്രിയോ കൺവെൻഷൻ സെന്ററിൽ വച്ച് +2 വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ് ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു.
പ്രസ്തുത പരിപാടിക്ക് നേതൃത്വം നൽകുന്നത് ഡോ: അലക്സാണ്ടർ ജേക്കബ് ഐ.പി.എസ്. (മുൻ ഡി ജി പി ) ആണ്. മുൻസിപ്പൽ ചെയർ പേഴ്സൺ ശ്രീ മതി വിജയ ശിവൻ സാന്നിധ്യത്തിൽ, ശ്രീ അനൂപ് ജേക്കബ് എം .എൽ .എ ഉത്ഘാടനം നിർവഹിക്കുന്നു. ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി MJF Prof. സാംസൺ തോമസ്, റീജിയണൽ ചെയർപേഴ്സൺ Ln. മനോജ് അംബുജാക്ഷൻ, സോൺ ചെയർപേഴ്സൺ ln. മിഥുൻ ജോൺ, കരിയർ കൺസൾറ്റൻറ് ശ്രീ സുദേവൻ .കെ . ജെ, ഇലഞ്ഞി പഞ്ചായത്ത് പ്രെസിഡന്റ് ശ്രീമതി പ്രീതി അനിൽ, ഇലഞ്ഞി St. ഫിലോമിനാസ് പബ്ലിക് സ്കൂൾ & ജൂനിയർ കോളേജ് പ്രിസിപ്പാൾ ഫാദർ ജോൺ എർണ്യാകുളം എന്നിവർ ആശംസകൾ അർപ്പിക്കുന്നു.
ഇലഞ്ഞി ലയൺസ് ക്ലബ്ബ് പ്രെസിഡന്റ് Ln. ശ്രീ ജെയിംസ് ജോസ്, ഓർമ ഇന്റർനാഷണൽ രക്ഷാധികാരി ശ്രീ ജോസ് ആറ്റുപുറം, ഇലഞ്ഞി ലയൺസ് ക്ലബ്ബ് സെക്ടറി Ln. ജോൺ മാത്യു, ഇലഞ്ഞി ലയൺസ് ക്ലബ്ബ് ട്രെഷറർ Ln. സന്തോഷ് സണ്ണി എന്നിവർ നേതുത്വവും നൽകുന്നു.
ഏവരുടേയും പൂർണ്ണ സഹകരണം പ്രദീക്ഷിച്ച് ചടങ്ങിലേക്ക് സാദരം ക്ഷണിക്കുന്നു.
പത്രസമ്മേളനത്തിൽ ഇലഞ്ഞി ലയൺസ് ക്ലബ്ബ് പ്രെസിഡന്റ് Ln. ശ്രീ ജെയിംസ് ജോസ്, ഇലഞ്ഞി ലയൺസ് ക്ലബ്ബ് സെക്ടറി Ln. ജോൺ മാത്യു, ഇലഞ്ഞി ലയൺസ് ക്ലബ്ബ് ട്രെഷറർ Ln. സന്തോഷ് സണ്ണി , ഡയറക്ടർമാരായ Ln. സാലോ ജോർജ് MJF, Ln. പി എ ജോർജ് , Ln. ഷാജി അഗസ്റ്റിൻ ആറ്റുപുറം, Ln. രാഹുൽ കെ ആർ എന്നിവർ പങ്കെടുത്തു.

Raging Bull On Line Casino Review 2024 Honest & Comprehensiv

Raging Bull On Line Casino Review 2024 Honest & Comprehensive Raging Bull Online Casino Australia: Login…

സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സാഹിത്യകാരി  സാറാ തോമസ് അന്തരിച്ചു.  88 വയസായിരുന്നു. തിരുവനന്തപുരം നന്താവനത്തെ വീട്ടിലാണ് അന്ത്യം. വാർധക്യസഹജമായ അസുഖമാണ് മരണത്തിലേക്കു നയിച്ചതെന്നാണ് വിവരം.

കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉൾപ്പെടെ നിരവധി ബഹുമതികൾ കരസ്ഥമാക്കിയിട്ടുണ്ട്. നാർമടിപ്പുടവ എന്ന നോവലാണ് ഏറ്റവും ശ്രദ്ധേയമായ കൃതി. സംസ്കാരം നാളെ ഉച്ചക്ക് 2 മണിക്ക് പാറ്റൂർ മാർത്തോമാ പള്ളി സെമിതേരിയിൽ നടക്കും.

രാജ്യത്ത് 24 മണിക്കൂറിനിടെ 3016 പുതിയ കോവിഡ് കേസുകള്‍; ആറ് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്ക്

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3016 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലത്തെക്കാളും 40 ശതമാനം വർധനയാണുണ്ടായത്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ കഴിഞ്ഞ ആറുമാസത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണിത്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.7 ശതമാനമാണ്. പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.71 ശതമാനവുമാണ്. കഴിഞ്ഞ ഒക്ടോബർ രണ്ടിന് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 3375 ആയിരുന്നു.

രാജ്യത്തെ കോവിഡ് മരണസംഖ്യ 5,30,862 ആയി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത് 14 കോവിഡ് മരണങ്ങളാണ്. മഹാരാഷ്ട്രയിൽ നിന്ന് മൂന്ന്, ഡൽഹിയിൽ നിന്ന് 2, ഹിമാചൽ പ്രദേശിൽ നിന്ന് 1, കേരളത്തിൽ നിന്ന് എട്ട് പേർ എന്നിങ്ങനെയാണ് മരണനിരക്ക്.സജീവ കോവിഡ് കേസുകൾ മൊത്തം രോഗവ്യാപനത്തിന്റെ 0.03 ശതമാനമാണ്. അതേസമയം ദേശീയ തലത്തിൽ കോവിഡ് മുക്തി നേടുന്നവരുടെ നിരക്ക് 98.78 ശതമാനമായി രേഖപ്പെടുത്തിയിട്ടുണ്ട്.

 

കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങൾ പ്രതിരോധ നടപടികളെപ്പറ്റി ചർച്ച ചെയ്യാൻ യോഗങ്ങൾ വിളിച്ച് കൂട്ടുന്നുണ്ട്. ഇക്കഴിഞ്ഞ ജനുവരി 16ന് ഒരു കേസുകളും റിപ്പോർട്ട് ചെയ്ത ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത് 300 കോവിഡ് കേസുകളാണ്. തുടർന്ന് സാഹചര്യം വിലയിരുത്താൻ ഡൽഹി സർക്കാർ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ഡൽഹി ആരോഗ്യ വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.

മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിലും കോവിഡ് കേസുകൾ ഉയരുന്നുണ്ട്. മുംബൈ, പൂനെ, താനെ, സാംഗ്ലി എന്നീ ജില്ലകളിലുൾപ്പടെയാണ് പുതുതായി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നത്. എന്നാൽ നിരവധി പേർ കോവിഡ് ബൂസ്റ്റർ ഡോസ് എടുക്കാൻ തയ്യാറാകുന്നില്ലെന്ന് മഹാരാഷ്ട്ര സർക്കാർ അറിയിച്ചിരുന്നു. സംസ്ഥാനത്ത് ഒരു കോടിയിലധികം പേർ ഇനിയും ബൂസ്റ്റർ ഡോസ് എടുത്തിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

കേരളത്തിലും കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ്ജിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ആഴ്ച കോവിഡ് അവലോകന യോഗം ചേർന്നിരുന്നു. ദിവസവും കോവിഡ് കേസുകൾ ആരോഗ്യ വകുപ്പ് അവലോകനം ചെയ്തു വരുന്നുണ്ട്. ആശുപത്രി സജ്ജീകരണങ്ങൾക്കായി ജില്ലകളും ആശുപത്രികളും സർജ് പ്ലാൻ തയ്യാറാക്കണമെന്നും കോവിഡ് രോഗികൾ വർധിക്കുന്നത് മുന്നിൽ കണ്ട് ഐസിയു, വെന്റിലേറ്റർ ആശുപത്രി സംവിധാനങ്ങൾ കൂടുതൽ മാറ്റിവയ്ക്കാനും മന്ത്രി നിർദേശം നൽകിയിരുന്നു.

കോവിഡിന്റെ പുതിയ വകഭേദത്തിന് വ്യാപനശേഷി കൂടുതലാണ്. അതിനാൽ സ്വയം പ്രതിരോധമാണ് ഏറ്റവും പ്രധാനം. കോവിഡ് പ്രതിരോധത്തിന് മാസ്‌ക് ധരിക്കേണ്ടതാണ്. മറ്റ് രോഗമുള്ളവരും പ്രായമായവരും കുട്ടികളും, ഗർഭിണികളും പ്രത്യേകം ശ്രദ്ധിക്കണം.

മാനസികാരോ​ഗ്യം മുഖ്യം; അമേരിക്ക സ്മാർട്ഫോണുകളുടെ ഉപയോ​ഗം കുറയ്ക്കുന്നു; പഴയ ഫോണുകൾക്ക് ഡിമാൻഡ് കൂടുന്നു

ഫീച്ചർ ഫോൺ ഉൾപ്പെടെയുള്ള ഡംബ് ഫോണുകൾക്ക് അമേരിക്കയിൽ ഡിമാൻഡ് കൂടുന്നതായി റിപ്പോർട്ട്. സ്ക്രീൻ ടൈം പരമാവധി കുറയ്ക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സ്മാർട്ഫോൺ യു​ഗത്തിലും പലരും ഇത്തരം ഫോണുകൾ വാങ്ങുന്നത്. ആ​ഗോള തലത്തിൽ നോക്കുകയാണെങ്കിൽ വളരെ കുറഞ്ഞ അളവിൽ മാത്രമേ ഇത്തരം ഫോണുകൾ ഇപ്പോൾ വിറ്റഴിക്കപ്പെടുന്നുള്ളൂ. എന്നാൽ അമേരിക്കയിൽ സ്ഥിതി വ്യത്യസ്തമാണ്.

നോക്കിയ ഫോണുകളുടെ നിർമാതാക്കളായ എച്ച്എംഡി ഗ്ലോബൽ പോലുള്ള കമ്പനികൾ രണ്ടായിരാമാണ്ടിന്റെ തുടക്കത്തിൽ പുറത്തിറക്കിയതിനു സമാനമായുള്ള ദശലക്ഷക്കണക്കിന് മൊബൈൽ ഫോണുകൾ ഇപ്പോഴും വിൽക്കുന്നുണ്ട്. ഇതിൽ ഫീച്ചർ ഫോണുകൾ, ജിപിഎസ്, ഹോട്ട്സ്പോട്ട് സൗകര്യങ്ങളോടു കൂടിയ ഫ്ലിപ്പ് ഫോണുകൾ എന്നിവയെല്ലാം ഉൾപ്പെടുന്നു.

പലരും സ്ക്രീൻ ടൈം കുറയ്ക്കാൻ ശ്രമിക്കുകയാണെന്നും മാനസികാരോഗ്യത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നുണ്ടെന്നും സബ്‌റെഡിറ്റിലെ മോഡറേറ്ററും ഡംബ് ഫോൺ ഇൻഫ്ളുവൻസറുമായ ജോസ് ബ്രിയോൺസ് പറയുന്നു.

അമേരിക്കയിൽ 2022-ൽ എച്ച്എംഡി ഗ്ലോബലിന്റെ ഫീച്ചർ ഫ്ലിപ്പ് ഫോൺ വിൽപന കുത്തനെ ഉയർന്നിരുന്നു. ഓരോ മാസവും ഇത്തരത്തിലുള്ള പതിനായിരക്കണക്കിന് ഫോണുകളാണ് വിറ്റഴിച്ചത്. അതേസമയം, ആഗോള തലത്തിൽ എച്ച്എംഡിയുടെ ഫീച്ചർ ഫോൺ വിൽപന കുറഞ്ഞതായി കമ്പനി അറിയിച്ചു.

മാർക്കറ്റ് റിസേർച്ച് കമ്പനിയായ കൗണ്ടർപോയിന്റ് റിസർച്ച് പറയുന്നതു പ്രകാരം 2022-ലെ ഫീച്ചർ ഫോൺ വിൽപനയുടെ 80 ശതമാനവും നടന്നത് മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഇന്ത്യ എന്നിവിടങ്ങളിലാണ്. എന്നാൽ അമേരിക്കയിലെ ചെറുപ്പക്കാർ ഇത്തരം ഫോണുകൾ ഉപയോ​ഗിക്കുന്നത് അപ്രതീക്ഷിതമായ നീക്കമായാണ് പലരും നോക്കിക്കാണുന്നത്.

വടക്കേ അമേരിക്കയിൽ, ഡംബ് ഫോണുകളുടെ വിപണി കുതിച്ചുയരുകയാണ്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇത് അഞ്ചു ശതമാനം വരെ വർദ്ധിക്കും എന്നാണ് റിപ്പോർട്ടുകൾ. പങ്ക്റ്റ് (Punkt), ലൈറ്റ് (Light) എന്നിവ പോലുള്ള കമ്പനികൾ ഫോണുകളിലും സോഷ്യൽ മീഡിയകളിലും കുറച്ച് സമയം ചിലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ള ഫോണുകൾ വിൽക്കാനുള്ള നീക്ക​ങ്ങൾ തുടങ്ങിക്കഴിഞ്ഞു. യൂട്യൂബ് പോലുള്ള സമൂഹമാധ്യമങ്ങളിൽ ഇത്തരം ഫോണുകളെ പ്രമോട്ട് ചെയ്യുന്ന ഇൻഫ്ളുവൻസർമാരും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

“കേവലമൊരു ഡംബ് ഫോൺ മാത്രം നിർമിക്കാനല്ല ഞങ്ങളുടെ കമ്പനി ശ്രമിക്കുന്നത്. മറിച്ച് മികച്ച സവിശേഷതകളോടു കൂടിയ ഒരു പ്രീമിയം, മിനിമൽ ഫോൺ നിർമിക്കാനാണ്”, ലൈറ്റ് കമ്പനിയുടെ സഹസ്ഥാപകൻ ജോ ഹോളിയർ പറഞ്ഞു.

എരിതീയില്‍ നിന്ന് വറചട്ടിയിലേക്ക് ; ഏപ്രില്‍ 1 മുതല്‍ മാറുന്ന മലയാളിയുടെ ജീവിതം

വിലക്കയറ്റത്തിന്‍റെ നാളുകളാണ് മലയാളികളെ ഇനി കാത്തിരിക്കുന്നത്. കേന്ദ്ര സംസ്ഥാന ബജറ്റുകളില്‍ പ്രഖ്യാപിച്ച നികുതി വര്‍ധനവ്, സെസ് ഈടാക്കല്‍ എന്നിവ ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. ഇന്ധനത്തിനും വാഹനങ്ങൾക്കും വീടിനും മരുന്നിനും വെള്ളത്തിനും മദ്യത്തിനും വൈദ്യുതിക്കും വിലകൂടും. ഇന്ധന വില 2രൂപ കൂടുന്നതോടെ വിപണിയിൽ വൻ വിലക്കയറ്റമുണ്ടാവും. ചുരുക്കി പറഞ്ഞാല്‍ കണ്ടറിയണം മലയാളികളെ നിങ്ങളുടെ വരും നാളുകളിലെ ജീവിതം.

പെട്രോളിനും ഡീസലിനും നിരക്കുയരുന്നത് ചരക്ക് ഗതാഗത ചെലവ് കൂട്ടും. അതുവഴി സാധനങ്ങളുടെ വില കുതിച്ചു കയറും. വെള്ളക്കരം കിലോലിറ്ററിന് 10രൂപയുടെ വർദ്ധന ഇതിനകം നിലവിൽവന്നു. വൈദ്യുതി തീരുവയിലും ഉടൻ മാറ്റം വരും. വിപണി മൂല്യവും ന്യായവിലയും തമ്മിലുള്ള അന്തരം അനുസരിച്ച് ഭൂമിയുടെ ന്യായവില 20%വർദ്ധിക്കും. ഉയർന്ന വിപണിമൂല്യമുള്ളിടത്ത് വർദ്ധന30% വരെയാകാം. ഇതനുസരിച്ച് രജിസ്ട്രേഷൻ ഫീസിലും വർദ്ധനയുണ്ടാകും. തദ്ദേശസ്ഥാപനങ്ങളിലെ കെട്ടിടനികുതി 5% ഏപ്രിൽ മുതൽ വർദ്ധിപ്പിക്കും.

കോർട്ട് ഫീ സ്റ്റാംപ്,ഫ്ളാറ്റുകളുടെ മുദ്രപ്പത്ര വില എന്നിവയും കൂട്ടും. രജിസ്‌ട്രേഷന് ഇ-സ്റ്റാമ്പിംഗ് നിർബന്ധമാക്കും. കെട്ടിടനിർമ്മാണ പെർമിറ്റ് ഫീസും വർദ്ധിക്കും. മരുന്നുകളുടെ മൊത്തവിലസൂചികയിൽ വർഷം തോറും 12.12%വരെ വർദ്ധനവിന് കേന്ദ്രസർക്കാർ കഴിഞ്ഞവർഷം അനുമതി നൽകിയിരുന്നു. ഇതനുസരിച്ച് ഇൗ വർഷം ഏപ്രിൽ ഒന്നുമുതൽ 900ത്തോളം മരുന്നുകളുണ്ടാക്കാൻ ഉപയോഗിക്കുന്ന 384 മോളിക്യൂളുകളുടെ വിലയിൽവൻ വർദ്ധനയുണ്ടാകും.

ഇതോടെ ജീവൻരക്ഷാ മരുന്നുകൾ, വേദനസംഹാരികൾ, ഹൃദ്രോഗരമരുന്നുകൾ, ആന്റിബയോട്ടിക്സ്, രോഗപകർച്ചാ പ്രതിരോധമരുന്നുകൾ എന്നിവയുടെ വിലകൂടും. നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി ജീവൻരക്ഷാമരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയാൽ അത്തരം മരുന്നുകളുടെ വില വർദ്ധന 2% ആയി പരിമിതപ്പെടുത്തും.മറ്റ് മരുന്നുകളുടെ വില കുത്തനെ ഉയരുന്ന സാഹചര്യമുണ്ടാകും.

ഇറക്കുമതി ചെയ്ത ആഡംബരകാറുകൾക്കും ഇലക്ട്രിക് വാഹനങ്ങളും ഈടാക്കുന്ന കസ്റ്റംസ്ഡ്യൂട്ടി 60 ശതമാനത്തിൽ നിന്ന് 70 ശതമാനമായി കേന്ദ്രസർക്കാർ ഉയർത്തിയത് ഏപ്രിൽ മുതൽ നടപ്പാകുന്നതോടെ വാഹനങ്ങളുടെ വില ഉയർത്തും. ഇതോടൊപ്പം വാഹനങ്ങളിൽ തത്സമയം മലനീകരണം പരിശോധിക്കുന്ന ഓൺ ബോർഡ് ഡയഗ്‌നോസ്റ്റിക് എന്ന ഉപകരണം ഘടിപ്പിക്കേണ്ടതുണ്ട്.

ഇതിനാൽ വാഹനങ്ങൾക്ക് 10,000രൂപ മുതൽ 30,000 രൂപ വരെ വില വർദ്ധിക്കും. എൻട്രി ലെവൽ സ്‌കൂട്ടറുകൾക്ക് 2500രൂപ കൂടും. സംസ്ഥാന ബജറ്റ് അനുസരിച്ച് 5ലക്ഷംരൂപ വരെവിലയുള്ള വാഹനങ്ങൾക്ക് 1%, 5ലക്ഷം മുതൽ 15ലക്ഷം വരെയുള്ള വാഹനങ്ങൾക്ക് 2%,1 5ലക്ഷം മുതൽ 20ലക്ഷം വരെയും, 20 ലക്ഷം മുതൽ 30ലക്ഷംവരെയും അതിനുമുകളിലും 1%വീതമാണ് നികുതി വർദ്ധന.വിൽക്കുന്ന ഭൂരിപക്ഷം കാറുകളും 5–15 ലക്ഷം രൂപ നിലവാരത്തിലുള്ളതാണ്. 2% നിരക്ക് കൂടമ്പോൾ നികുതിയിലെ വർദ്ധന 10,000മുതൽ 30,000രൂപ വരെയും. 15–20 ലക്ഷമാണു വിലയെങ്കിൽ 1%വർദ്ധന അനുസരിച്ച് 15,000രൂപ മുതൽ 20000 രൂപ വരെയുംകൂടും

ബജറ്റിൽ സംസ്ഥാനം മദ്യത്തിന് വില വർദ്ധിപ്പിച്ചപ്പോൾ കേന്ദ്രം നോട്ടമിട്ടത് സിഗരറ്റിനെയാണ്. 500രൂപ മുതൽ 999 രൂപ വരെ വിലയുള്ള മദ്യത്തിന് ബോട്ടിലൊന്നിന് 20രൂപയും 1,000രൂപയ്ക്ക് മുകളിൽ വിലയുള്ള മദ്യത്തിന് ബോട്ടിലൊന്നിന് 40 രൂപയും ഏപ്രിൽ 1 മുതൽ സെസും പുറമെ 10രൂപാവീതം ബെവ്കോയുടെ കൈകാര്യ ചെലവും കൂടി വരുന്നതോടെ 1000രൂപ വരെയുളള മദ്യത്തിന് 30രൂപയും അതിന് മുകളിൽ വിലയുള്ളതിന് 50രൂപയും കൂടും.

കേന്ദ്രസർക്കാർ സിഗരറ്റിന് മുകളിൽ 16ശതമാനം നികുതിയാണ് വർദ്ധിപ്പിച്ചത്. സിഗരറ്റിന്റെ വലിപ്പം, ഫിൽട്ടർ മുതലായവയെ അടിസ്ഥാനമാക്കി വിലയിൽ 16 ശതമാനം വർദ്ധനവുണ്ടാകും. കേന്ദ്രബജറ്റ് പ്രഖ്യാപനങ്ങളെ തുടർന്ന് സ്വർണത്തിനൊപ്പം വെള്ളി,രത്നം എന്നിവയ്ക്കും വിലയേറും. വസ്ത്രങ്ങൾക്കും കുടയ്ക്കും വില കൂടും. സ്വർണ്ണാഭരണങ്ങൾക്ക് ഹാൾമാർക്കിംഗ് നിർബന്ധമാക്കും. സ്വർണകട്ടികൾ കൊണ്ട് നിർമ്മിച്ച സാധനങ്ങളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ ഏപ്രിൽ മുതൽ വർദ്ധിക്കുന്നതോടെ സ്വർണ്ണത്തിന് ഇനിയും വിലകൂടും.

വിദ്യാഭ്യാസ വായ്പകൾ എടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.

മക്കളുടെ വിദ്യാഭ്യാസത്തിന് യാതൊന്നും കരുതിവയ്ക്കാത്തവര്‍ക്കുള്ള വലിയൊരു ആശ്വാസമാണ് വിദ്യാഭ്യാസ വായ്പ. വളരെ ലളിതമായ നടപടിക്രമങ്ങളോടുകൂടിയുള്ള ഈ വായ്പയെക്കുറിച്ചും അത് എങ്ങനെ നേടാമെന്നതിനെക്കുറിച്ചും നാം അറിഞ്ഞിരിക്കണം. വിദ്യാഭ്യാസ വായ്പയെടുത്ത് പഠിക്കാന്‍ ഉദ്ദേശിക്കുന്നവര്‍, ആദ്യം ചെയ്യേണ്ടത് അവര്‍ തിരഞ്ഞെടുക്കാന്‍ പോകുന്ന കോഴ്സും കോളേജും അംഗീകാരമുള്ളതാണെന്ന് ഉറപ്പുവരുത്തുകയെന്നതാണ്. ഇന്ത്യയിലെ മാത്രമല്ല, വിദേശ രാജ്യങ്ങളിലെ പഠനത്തിനും ബാങ്കുകള്‍ വായ്പ അനുവദിക്കുന്നുണ്ട്.

SAP TRAINING

എത്രതരം വിദ്യാഭ്യാസ വായ്പകളുണ്ട്

വിവിധ പേരുകളില്‍ ബാങ്കുകള്‍ വിവിധ വിദ്യാഭ്യാസ ലോണുകള്‍ നല്കിവരുന്നുണ്ടെങ്കിലും പ്രധാനമായി മൂന്ന് തരത്തിലാണ് വിദ്യാഭ്യാസ വായ്പകള്‍ തരംതിരിക്കപ്പെട്ടിരിക്കുന്നത്.

ഇന്ത്യയിലെ അതിപ്രശസ്തമായ കോളജുകളിലെ പഠനം,
ഇന്ത്യയിലെ ഇതര കോളേജുകളിലെ പഠനം,
ഇന്ത്യയ്ക്ക് പുറത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനം.
പലിശയും, ഇതര നടപടിക്രമങ്ങളും ഇവയ്ക്ക് വ്യത്യസ്തമാകാമെന്നതിനാല്‍ ഇക്കാര്യങ്ങള്‍ ബാങ്കില്‍ നിന്ന് ചോദിച്ചറിയണം.

വായ്പയ്ക്ക് അര്‍ഹതയുള്ള കോഴ്‌സുകള്‍

ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്കു പുറമേ, ടെക്നിക്കല്‍, പ്രൊഫഷണല്‍ ഡിഗ്രി – ഡിപ്ലോമ കോഴ്സുകള്‍ക്കും വായ്പയ്ക്ക് അര്‍ഹതയുണ്ട്. കോഴ്സുകള്‍ യു.ജി.സി., എ.ഐ.സി.ടി.ഇ., എം.സി.ഐ, ഗവ. അംഗീകാരമുള്ള കോളേജുകള്‍ എന്നിവ നടത്തുന്നവയാവണം. നഴ്സിംഗ ടീച്ചര്‍ ട്രെയിനിംഗ്, പൈലറ്റ് ട്രെയിനിംഗ് മുതലായ ഒട്ടനവധി കോഴ്സുകളും വിദ്യാഭ്യാസ വായ്പയുടെ പരിധിയില്‍ വരും.

വായ്പയുടെ കീഴില്‍ വരുന്ന ചിലവുകള്‍ എന്തൊക്കെ

ഏതൊക്കെ ചിലവുകളാണ് വിദ്യാഭ്യാസ വായ്പയ്ക്കായി ബാങ്കുകള്‍ പരിഗണിക്കുക എന്ന് അറിഞ്ഞിരിക്കണം.

കോളേജുകളിലോ, യൂണിവേഴ്സിറ്റിയിലോ, സ്‌കൂളിലോ, ഹോസ്റ്റലിലോ നല്‍കേണ്ടുന്ന ഫീസ്, പരീക്ഷ/ലൈബ്രറി/ലബോറട്ടറി ഫീസ്, കോഴ്സ് പൂര്‍ത്തീകരിക്കാന്‍ വേണ്ട പുസ്തകങ്ങളും ഇതര സാമഗ്രികളും, കമ്പ്യൂട്ടര്‍ എന്നിവ അടക്കമുള്ള ചെലവുകള്‍ക്ക് വായ്പ നല്‍കാന്‍ ബാങ്കുകള്‍ പരിഗണിക്കും. യൂണിഫോം, സ്റ്റഡി ടൂര്‍, പ്രോജക്ട് വര്‍ക്ക് എന്നിവയ്ക്കുള്ള ചിലവുകളും ചിലപ്പോള്‍ വായ്പയായി ലഭിക്കും.

വായ്പയുടെ പലിശ

വിദ്യാഭ്യാസ വായ്പയ്ക്കുള്ള പലിശനിരക്ക് മറ്റു വായ്പകളില്‍ നിന്ന് വ്യത്യസ്തമായിരിക്കും. അത് എത്രയെന്ന് കൃത്യമായി ചോദിച്ചു മനസ്സിലാക്കുക. ഓരോ ബാങ്കിലും വ്യത്യസ്ത നിരക്കായിരിക്കും. ബാങ്കുകള്‍ അവയുടെ പ്രൈം ലെന്‍ഡിംഗ് നിരക്കുമായി ബന്ധപ്പെടുത്തിയാവും വിദ്യാഭ്യാസ വായ്പയുടെ പലിശനിരക്ക് നിശ്ചയിക്കുക. അതിനാല്‍, പലിശനിരക്ക് കുറഞ്ഞുവരുന്ന അവസരത്തില്‍ അത് പ്രയോജനപ്പെടുത്തുക. ചില ബാങ്കുകള്‍ പെണ്‍കുട്ടികള്‍ക്ക് പലിശ നിരക്കില്‍ പ്രത്യേക ഇളവും നല്‍കുന്നുണ്ട്. കൂടാതെ പലിശ എല്ലാ മാസവും കൃത്യമായി അടയ്ക്കുന്നവര്‍ക്ക് പലിശ നിരക്കില്‍ ഒരു ശതമാനം റിബേറ്റും പ്രഖ്യാപിച്ചിട്ടുണ്ട്. ലോണ്‍ എടുക്കുമ്പോള്‍ തന്നെ ഇത്തരം കാര്യങ്ങളെക്കുറിച്ച് പൂര്‍ണ്ണമായും മനസ്സിലാക്കിയിരിക്കണം.

 

എന്തൊക്കെ രേഖകള്‍ വേണം

പൊതുവായുള്ള വിദ്യാഭ്യാസ വായ്പകള്‍ക്ക് ഹാജരാക്കേണ്ട രേഖകള്‍ ഇവയാണ്:-

  • പൂരിപ്പിച്ച വിദ്യാഭ്യാസ വായ്പ ആപ്ലിക്കേഷന്‍ ഫോറം
  • കോളജില്‍നിന്നുള്ള അഡ്മിഷന്‍ കാര്‍ഡ്
  • ഫീസ് വിവരങ്ങള്‍
  • വിദ്യാര്‍ഥിയുടെ രക്ഷിതാവിന്റെ ആധാര്‍/പാന്‍ കാര്‍ഡ് കോപ്പികള്‍
  • മാതാപിതാക്കളുടെ തിരിച്ചറിയല്‍/അഡ്രസ്സ് രേഖകള്‍
  • രക്ഷിതാവിന്റെ/ജാമ്യക്കാരന്റെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഇന്‍കം ടാക്സ് റിട്ടേണുകള്‍, അല്ലെങ്കില്‍
  • വരുമാന സര്‍ട്ടിഫിക്കറ്റ്/ വിദ്യാര്‍ഥിയുടെയും രക്ഷിതാവിന്റെയും ആസ്തി – ബാധ്യതാ വിവരങ്ങള്‍.
  • ലഭിക്കുന്ന തുക

ഭൂരിപക്ഷം ബാങ്കുകളും ഇന്ത്യയിലെ വിദ്യാഭ്യാസത്തിനുള്ള വായ്പ പരമാവധി 10 ലക്ഷം രൂപയായും ഇന്ത്യയ്ക്കു പുറത്തുള്ള വിദ്യാഭ്യാസത്തിനായുള്ള വായ്പ 20 ലക്ഷം രൂപയായും നിജപ്പെടുത്തിയിട്ടുണ്ട്.

നാല് ലക്ഷം രൂപ വരെയുള്ള വിദ്യാഭ്യാസ വായ്പയ്ക്ക് മാര്‍ജിനൊന്നും ബാങ്കുകള്‍ നിഷ്‌കര്‍ഷിക്കാറില്ല. നാല് ലക്ഷം രൂപ വരെയുള്ള വിദ്യാഭ്യാസ വായ്പയ്ക്ക് ഇതര സെക്യൂരിറ്റിയോ ജാമ്യമോ ഒന്നുംതന്നെ ബാങ്കുകള്‍ ആവശ്യപ്പെടാറില്ലെങ്കിലും വിദ്യാര്‍ഥിയുടെ രക്ഷകര്‍ത്താക്കളില്‍ ഒരാള്‍ ലോണെടുക്കുന്നതില്‍ പങ്കാളിയാകണമെന്ന് നിഷ്‌കര്‍ഷിച്ചേക്കാം. നാല് ലക്ഷത്തിന് മുകളില്‍ 7.5 ലക്ഷം വരെയുള്ള തുകയില്‍ മറ്റൊരാളുടെയും ജാമ്യംകൂടി ബാങ്കുകള്‍ ആവശ്യപ്പെടുന്നുണ്ട്.

തിരിച്ചടവിനെക്കുറിച്ച് പേടി വേണ്ട

സാമ്പത്തികമായി ബുദ്ധിമുട്ടുള്ളവര്‍ക്ക് തിരിച്ചടവെന്ന തലവേദനയെക്കുറിച്ച് പേടിവേണ്ട. കോഴ്സ് കഴിഞ്ഞ് ഒരു വര്‍ഷം വരെ മാസയടവിനെപ്പറ്റി ചിന്തിക്കേണ്ടതില്ലെന്നതാണ് വിദ്യാഭ്യാസ ലോണിന്റെ പ്രധാന ആശ്വാസം. എന്നാല്‍ കോഴ്സ് കഴിഞ്ഞാലുടന്‍ ജോലി കിട്ടുന്നൊരാള്‍ക്ക് ആറു മാസങ്ങള്‍ക്കുള്ളില്‍ തിരിച്ചടവ് ആരംഭിക്കേണ്ടി വരും. ലോണെടുക്കുന്ന കുട്ടിയുടേയും മാതാപിതാക്കളുടേയും വാര്‍ഷിക വരുമാനം 4.5 ലക്ഷത്തിന് താഴെയാണെങ്കില്‍ ലോണിന് കേന്ദ്ര സര്‍ക്കാറിന്റെ പലിശ സബ്സിഡിക്ക് അര്‍ഹതയുണ്ട്.

മേൽ കൊടുത്തിരിക്കുന്നത് പൊതുവിവരങ്ങൾ ആണ്. ഗുണഭോക്താക്കൾ അവരവരുടെ ബാങ്കിനെ സമീപിച്ച് കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടതാണ്.

തിരിച്ചടവിന്റെ കാലാവധി

ചില ബാങ്കുകള്‍ വിദ്യാഭ്യാസ ലോണുകള്‍ക്ക് ഏഴു വര്‍ഷം വരെയാണ് തിരിച്ചടവ് കാലാവധി നല്‍കുന്നതെങ്കില്‍ മറ്റു ചില ബാങ്കുകള്‍ പരമാവധി 15 വര്‍ഷം വരെ കാലാവധി നല്‍കുന്നു.

സർക്കാർ ഐടിഐകളിലെ മികച്ച പരിശീലകർക്കുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള സർക്കാർ ഗവ. ഐ.ടി.ഐകളിലെ 2019-202020-21 പരിശീലന വർഷങ്ങളിലെ മികച്ച പരിശീലകർക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു.

             2019-20 പരിശീലന വർഷത്തിലെ മികച്ച പ്രിൻസിപ്പാളായി ആറ്റിങ്ങൽ ഗവ. ഐ.ടി.ഐയിൽ പ്രിൻസിപ്പാളായിരുന്ന ഷമ്മി ബക്കർമികച്ച ഗ്രൂപ്പ് ഇൻസ്ട്രക്ടറായി കായംകുളം ഗവ. ഐ.ടി.ഐയിലെ വർഗ്ഗീസ് വി പി എന്നിവരും മികച്ച ഇൻസ്ട്രക്ടർമാരായി എൻജീനിയറിംഗ് വിഭാഗത്തിൽ കണ്ണൂർ ഗവ. ഐ.ടി.ഐയിലെ ലക്ഷ്മണൻ എം.എൻഗവ. ഏറ്റുമാനൂർ ഐ.ടി.ഐയിലെ സാബു ജോസഫ് എന്നിവരും നോൺ എൻജീനിയറിംഗ് വിഭാഗത്തിൽ കൊല്ലം ഗവ. വനിതാ ഐ.ടി.ഐയിലെ റീന എ. യും തിരഞ്ഞെടുക്കപ്പെട്ടു.

             2020-21 പരിശീലന വർഷത്തിലെ മികച്ച പ്രിൻസിപ്പാളായി കണ്ണൂർ ഗവ. ഐ.ടി.ഐ പ്രിൻസിപ്പാൾ മനോജ് കുമാർ റ്റി.മികച്ച ഗ്രൂപ്പ് ഇൻസ്ട്രക്ടറായി കഴക്കൂട്ടം ഗവ. വനിതാ ഐ.ടി.ഐയിലെ ദേവിക എം.വി എന്നിവരും മികച്ച ഇൻസ്ട്രക്ടർമാരായി എൻജീനിയറിംഗ് വിഭാഗത്തിൽ ചന്ദനത്തോപ്പ് ഗവ. ഐ.ടി.ഐയിലെ ജയകുമാർ ഒ., ആറ്റിങ്ങൽ ഗവ. ഐ.ടി.ഐയിലെ നിഗേഷ് കെ പി എന്നിവരും നോൺ എൻജീനിയറിംഗ് വിഭാഗത്തിൽ കൊല്ലം ഗവ. വനിതാ ഐ.ടി.ഐയിലെ ലതിക കെ.എ.സി.ഡി വിഭാഗത്തിൽ കളമശ്ശേരി ഗവ. ഐ.ടി.ഐയിലെ സെവിലീന പി. ഇ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

             അവാർഡ് ജേതാക്കൾക്കു അൻപതിനായിരം രൂപ വീതം ക്യാഷ് പ്രൈസുംപ്രശസ്തി പത്രവുംഫലകവും ലഭിക്കും.

ഇലഞ്ഞി വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് അസോസിയേഷൻ ‘റിന്യൂ’ ന് തുടക്കമിട്ടു

ഇലഞ്ഞി വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് അസോസിയേഷൻ ‘റിന്യൂ’ ന് തുടക്കമിട്ടു. ഡോക്ടർ കൃഷ്ണകുമാർ എം., എൻജിനീയർ കെഎസ്ഇബി ലിമിറ്റഡ്, സെന്റർ ഓഫ് എക്സലൻസ് ഇൻ എൻജിനീയറിങ് ആൻഡ് ബിസിനസ് അഡ്മിനിസ്ട്രേഷൻ ആൻഡ് ചീഫ് എഡിറ്റർ ഓഫ് ഹൈഡൽ ജേണൽ ഉദ്ഘാടനം നിർവഹിച്ചു. വിസാറ്റ് എഞ്ചിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ അനൂപ് കെ ജെ അധ്യക്ഷത വഹിച്ചു. തുടർന്നുള്ള ചടങ്ങിൽ വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ഡയറക്ടർ പ്രമോദ് നായർ,രജിസ്ട്രാർ സുബിൻ പി എസ്, പി ആർ ഒ ഷാജി ആറ്റുപുറം, ഡിപ്പാർട്ട്മെന്റ് എച് ഒ ടി അഖിൽ ബെഷി, അസോസിയേഷൻ കോഡിനേറ്റർ അസി. പ്രൊഫ. രാഗി ആർ സ്റ്റുഡന്റസ് കോർഡിനേറ്റർ സി ജെ ജോജി എന്നിവർ ചടങ്ങിൽ സംസാരിച്ചു. അസോസിയേഷന്റെ ഭാഗമായി നടത്തിയ സർക്യൂട്ട് ഡിസൈൻ മത്സരത്തിൽ വിജയികൾക്ക് മുഖ്യാതിഥി സമ്മാനദാനം നിർവഹിച്ചു.

നിങ്ങളുടെ ജന്മസംഖ്യ ആറാണോ? ജന്മസംഖ്യകളായ എട്ടും ഒമ്പതുമായുള്ള പൊരുത്തം അറിയാം.

ജന്മസംഖ്യകളായ ആറും എട്ടും തമ്മിലുള്ള പൊരുത്തം: ജന്മസംഖ്യ ആറിനും എട്ടിനും ഇടയിൽ ശക്തവും അഭേദ്യവുമായ ഒരു ബന്ധമുണ്ട്. ജൻമസംഖ്യ എട്ടിൽ ജനിച്ചവർക്ക് ജൻമസംഖ്യ ആറിൽ ജനിച്ചവരുടെ പിന്തുണയോടെ ജീവിതത്തിൽ എല്ലാവിധ സൗഭാ​ഗ്യങ്ങളും ആഡംബരവും ലഭിക്കും. ഈ രണ്ട് ജൻമസംഖ്യകളിൽ ജനിച്ചവരും എല്ലാ കാര്യങ്ങളിലും പ്രതിബദ്ധതയുള്ളവരും വിശ്വാസ യോഗ്യരും ആയിരിക്കും. ആറ് എന്ന ജൻമസംഖ്യയിൽ ജനിച്ചവരുടെ അടുത്ത പങ്കാളികളായിരിക്കും ജൻമസംഖ്യ എട്ടിൽ ജനിച്ചവർ. ഇവർക്ക് കുടുംബത്തിൽ നിന്നും എല്ലാവരുടെയും അനു​ഗ്രഹം ലഭിക്കുകയും എല്ലാവരുമായും നല്ല ബന്ധം പുലർത്തുകയും ചെയ്യും. ഇവർ അങ്ങേയറ്റം സഹായമനസ്കരും ഉദാരമതികളും ആയിരിക്കും.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

ഈ ജൻസംഖ്യകളിൽ ജനിച്ചവർ ലോഹങ്ങൾ നിർമിക്കുന്ന ബിസിനസ്, വജ്രങ്ങൾ നിർമിക്കുന്ന ബിസിനസ്, പ്രതിരോധ സേവനങ്ങൾ എന്നിവയിലെല്ലാം ശോഭിക്കും. ഈ ജൻസംഖ്യകളിൽ ജനിച്ച പൈലറ്റുമാർ, ഡിസൈനർമാർ, റെസ്റ്റോറന്റ് ഉടമകൾ, ബ്രോക്കർമാർ, ഡോക്ടർമാർ, കായികതാരങ്ങൾ എന്നിവരെല്ലാം അതാത് മേഖലകളിൽ വലിയ വിജയം നേടും. ഈ ജൻമസംഖ്യകളിൽ ജനിച്ച ദമ്പതികൾ തമ്മിലും നല്ല പൊരുത്തമുണ്ടാകും.

ഭാഗ്യ നിറം: നീല
ഭാഗ്യ ദിനം: വെള്ളി
ഭാഗ്യ നമ്പർ: 5, 6
ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവർക്ക് മധുര പലഹാരങ്ങൾ ദാനം ചെയ്യുക.

ജന്മസംഖ്യകളായ ആറും ഒൻപതും തമ്മിലുള്ള പൊരുത്തം: ആവശ്യമുള്ളപ്പോഴെല്ലാം പരസ്പരം സഹായം ചെയ്യുന്നവരാണ് ആറ്, ഒൻപത് എന്നീ ജൻമസംഖ്യകളിൽ ജനിച്ചവർ. ഇക്കൂട്ടർ കലാപരമായ മേഖലകളിൽ ശോഭിക്കും. ഈ മേഖലയിൽ ഇവരിൽ ധാരാളം പേരും പ്രശസ്തിയും നേടും. ജൻമസംഖ്യ ഒൻപതിൽ ജനിച്ച പല ശക്തരായ ആളുകളും അവരുടെ സഹായത്തിനായി ആറ് എന്ന ജൻമ സംഖ്യയിൽ ജനിച്ചവരെ ഉപയോഗപ്പെടുത്തുന്നു. ജന്മസംഖ്യകളായ ആറിലും ഒൻപതിലും ജനിച്ച ദമ്പതികൾ അവരുടെ ജീവിതശൈലിയുടെ ഭാഗമായി സംഗീതം എപ്പോഴും ഉൾപ്പെടുത്തണം. ഇവർ ചൊവ്വയുടെ ആചാരങ്ങൾ പാലിക്കുകയും ചെയ്യണം. ആദ്യത്തെ 20 വർഷത്തെ ജീവിതത്തിന് ശേഷമായിരിക്കും ഇവരുടെ ദാമ്പത്യ ജീവിതത്തിലെ ഏറ്റവും മനോഹരമായ സമയം ആരംഭിക്കുക.

ഭാഗ്യ നിറം: ബ്രൗൺ, പർപ്പിൾ
ഭാഗ്യ ദിനം: ചൊവ്വ, വെള്ളി
ഭാഗ്യ നമ്പർ: 6, 9
ദാനം ചെയ്യേണ്ടത്: ആശ്രമങ്ങളിൽ ഗോതമ്പും സ്റ്റേഷനറി സാമഗ്രികളും ദാനം ചെയ്യുക

സംഖ്യാശാസ്ത്രത്തിൽ 9 വരെയുള്ള നമ്പറുകളെയാണ് പരാമർശിക്കുന്നത്. 9ന് ശേഷമുള്ള സംഖ്യകളുടെ ഫലങ്ങൾ സംഖ്യാശാസ്ത്രത്തിൽ പറയുന്നില്ല. എന്തെന്നാൽ, 9ന് ശേഷമുള്ള സംഖ്യ 1ന്റെയും 0-ത്തിന്റെയും സംയോജനമാണ്. അതായത്, 10. അങ്ങനെ പല പല സംഖ്യകൾ സംയോജിപ്പിച്ച് വിവിധ നമ്പറുകൾ ഉണ്ടാക്കി. അതിനിടയിൽ പൂജ്യം ന്യൂട്രലായി നിൽക്കുന്നുണ്ട്. ഇത് ഗ്രഹങ്ങളെ കുറിച്ചുള്ള പഠനവുമായി ബന്ധിപ്പിക്കാവുന്നതാണ്. സൗരയൂഥത്തിൽ ആകെ 9 ഗ്രഹങ്ങളാണുള്ളത്. കുറച്ചുകൂടി ലളിതമായി പറഞ്ഞാൽ, ഓരോ ഗ്രഹത്തിനും ഓരോ സംഖ്യ നൽകുകയും ആ നമ്പറിൽ വിളിക്കുകയും ചെയ്യുന്നു.

Verified by MonsterInsights