‘ഹൈക്കോടതി ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയർത്താനാകില്ല’; ശുപാർശ തള്ളി സംസ്ഥാന സർക്കാർ

ഹൈക്കോടതി ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയർത്തണമെന്ന ശുപാർശ സംസ്ഥാന സർക്കാർ തള്ളി. ലവില്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ഹൈക്കോടതി സര്‍വീസിലെ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 56 വയസില്‍ നിന്ന് ഉയര്‍ത്തുന്ന കാര്യം പരിഗണിക്കാന്‍ സാധിക്കില്ലെന്നാണ് സര്‍ക്കാര്‍ അറിയിച്ചു.

ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ചില ജീവനക്കാർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. 56 എന്ന പെൻഷൻ പ്രായപരിധി 58 ആക്കാണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാർ ജനറൽ സംസ്ഥാന സർക്കാരിന് കത്തും നൽകിയിരുന്നു.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

സർക്കാർ ശുപാർശ തള്ളിയതോടെ 2013 ന് മുമ്പ് സര്‍വീസില്‍ പ്രവേശിച്ച ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56 വയസായി തന്നെ തുടരും. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 25 നാണ് ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 56 വയസില്‍ നിന്ന് 58 ആയി ഉയര്‍ത്തണമെന്ന് അവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നത്.

2013 ഏപ്രിൽ ഒന്നിന് ശേഷം ജോലിയിൽ പ്രവേശിച്ചവരുടെ പെൻഷൻ പ്രായമാണ് 56ൽ നിന്ന് 60 ആക്കി ഉയർത്തിയിരുന്നു, പങ്കാളിത്ത പെൻഷൻ നടപ്പാക്കിയതോടെ‌യാണ് ഇവരുടെ പെൻഷൻ പ്രായം 60 ആയത്.

 

സാങ്കേതിക സർവകലാശാല വിസി സിസ തോമസിനെ തിരുവനന്തപുരത്ത് തന്നെ നിയമിക്കണം; അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

 സാങ്കേതിക സർവകലാശാലയുടെ (കെടിയു) വൈസ് ചാൻസലർ (വിസി) ചുമതല വഹിക്കുന്ന ഡോ. സിസ തോമസിനെ തിരുവനന്തപുരത്ത് തന്നെ നിയമിക്കണമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍. സിസ തോമസിന്റെ ഹർജിയിലാണ് നടപടി. സിസ തോമസിനെ സാങ്കേതിക വിദ്യാഭ്യസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നെങ്കിലും പകരം നിയമനം നല്‍കിയിരുന്നില്ല.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിൻറ് ഡയറക്‌‌ടർ സ്ഥാനത്തിരിക്കെയാണ് സിസാ തോമസിനെ കെടിയു വിസിയായി താത്കാലിമായി നിയമിച്ചത്. ഗവർണറാണ് ഈ നിയമനം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.സർക്കാരിന്റെ എതിർപ്പ് അവഗണിച്ചാണു വിസിയുടെ അധികച്ചുമതല സിസ തോമസ് ഏറ്റെടുത്തത്. തിരുവനന്തപുരത്തുള്ള സീനിയർ പ്രഫസർമാരിൽ ഗവർണറുടെ നിർദേശം അനുസരിച്ചു വിസി സ്ഥാനം ഏറ്റെടുക്കാൻ തയാറായ ആൾ എന്ന നിലയിലാണ് സിസ തോമസിനു ചുമതല നൽകിയത്.

യുജിസി ചട്ടം ലംഘിച്ചു നിയമനം ലഭിച്ചതിനെത്തുടർന്നു വിസി സ്ഥാനത്തുനിന്നു സുപ്രീം കോടതി പുറത്താക്കിയ ഡോ. എംഎസ് രാജശ്രീയെ ആണ് സിസയുടെ സ്ഥാനത്ത് സീനിയർ ജോയിന്റ് ഡയറക്ടറായി സർക്കാർ നിയമിച്ചിരിക്കുന്നത്. സ്ഥാന മാറ്റം സിസയുടെ വിസി സ്ഥാനത്തെ ബാധിക്കില്ലെന്നും സിസയ്ക്ക് പുതിയ തസ്തിക പിന്നീട് നല്‍കുമെന്നുമാണ് സര്‍ക്കാരിന്റെ വിശദീകരണം. അടുത്ത മാസം 31ന് വിരമിക്കാൻ ഇരിക്കെയാണു സ്ഥലംമാറ്റ മാനദണ്ഡങ്ങൾ ലംഘിച്ച് സിസയെ മാറ്റിയത്.

 

ജി 20: നരേന്ദ്ര മോദിയുടെ പ്രസ്താവന ആവർത്തിച്ച് ഇന്ത്യ; റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ നിലപാട് വ്യക്തമാക്കി

‘ഇത് യുദ്ധത്തിന്റെ യു​ഗമല്ല’ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ ആവർത്തിച്ച് പറഞ്ഞ് വീണ്ടും റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ നിലപാട് വ്യക്തമാക്കി ഇന്ത്യ. ജി 20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ വെച്ച് വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്രയാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് നിലപാട് വ്യക്തമാക്കിയത്. ചർച്ചയും നയതന്ത്രവുമാണ് മുന്നോട്ടുള്ള വഴിയെന്നും എല്ലാ രാജ്യങ്ങളിലുമുള്ള വിദേശകാര്യ മന്ത്രിമാർ ഇക്കാര്യം ചർച്ച ചെയ്യുക എന്നതാണ് യോ​ഗത്തിന്റെ അജണ്ടയെന്നും അദ്ദേഹം പറഞ്ഞു.

യുക്രെയ്ൻ യുദ്ധത്തെച്ചൊല്ലി റഷ്യയും പാശ്ചാത്യരാജ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമാകുന്നതിനിടെ, നിലവിലുള്ള ആഗോള വെല്ലുവിളികളെ നേരിടുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാനാണ് ജി20 രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ ഡൽഹിയിൽ യോഗം ചേരുന്നത്. ഇന്നും നാളെയുമായിട്ടാണ് യോ​ഗം നടക്കുന്നത്.

യോ​ഗത്തിൽ പങ്കെടുക്കാനായി ഇന്ത്യയിലെത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ, റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്, ചൈനീസ് വിദേശകാര്യ മന്ത്രി ക്വിൻ ഗാങ് എന്നിവരെ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ സ്വീകരിച്ചു. യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ബ്ലിങ്കന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. മുൻപ് 2021 ജൂലൈയിൽ അദ്ദേഹം ഇന്ത്യ സന്ദർശിച്ചിരുന്നു. ഇന്ത്യ ക്ഷണിച്ച 40 രാജ്യങ്ങളുടെയും വിവിധ സംഘടനകളുടെയും പ്രതിനിധികളും യോ​ഗത്തിൽ പങ്കെടുക്കുന്നും. പുതുതായി ചുമതലയേറ്റ ചൈനീസ് വിദേശകാര്യ മന്ത്രി ക്വിൻ ഗാങ് ആദ്യമായാണ് ഇന്ത്യ സന്ദർശിക്കുന്നത്. നേരത്തെ, മുൻ ചൈനീസ് മന്ത്രി വാങ് യി 2019ൽ ന്യൂഡൽഹി സന്ദർശിച്ചിരുന്നു.

ജി-20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനു മുന്നോടിയായി ജയശങ്കറും റഷ്യൻ വിദേശകാര്യമന്ത്രി ലാവ്‌റോവും കൂടിക്കാഴ്ച നടത്തിയിരുന്നു. ഉഭയകക്ഷി സഹകരണത്തെക്കുറിച്ചും ജി-20 യിൽ ചർച്ച ചെയ്യുന്ന വിഷയങ്ങളെക്കുറിച്ചും ലാവ്‌റോവിനോട് സംസാരിച്ചതായി ജയശങ്കർ പറഞ്ഞു.

മാർച്ച് രണ്ടിന് നടക്കുന്ന ഉച്ചകോടിയിൽ തീവ്രവാദികളെ സഹായിക്കുന്നതിൽ ക്രിപ്‌റ്റോകറൻസിയുടെ പങ്കിനെക്കുറിച്ച് ചർച്ച ചെയ്യുമെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര പറഞ്ഞു. റഷ്യ യുക്രെയ്ൻ യുദ്ധം ​യോ​ഗത്തിലെ പ്രധാന ചർച്ചാവിഷയമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാശ്ചാത്യ രാജ്യങ്ങൾ തങ്ങളോട് പ്രതികാരം ചെയ്യുകയാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ചൊവ്വാഴ്ച രാത്രിയാണ് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് യോഗത്തിൽ പങ്കെടുക്കാൻ ‍ഡൽഹിയിലെത്തിയത്. ബുധനാഴ്ച അദ്ദേഹം എസ്. ജയശങ്കറുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജപ്പാൻ വിദേശകാര്യ മന്ത്രി യോഷിമസ ഹയാഷി പാർലമെന്റ് സമ്മേളനവുമായി ബന്ധപ്പെട്ട തിരക്കു കാരണം ജി 20 വിദേശകാര്യ മന്ത്രിമാരുടെ യോ​ഗത്തിൽ പങ്കെടുക്കാൻ സാധ്യതയില്ല. ജി20 സമ്മേളനത്തോടനുബന്ധിച്ച് ക്വാഡ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ പ്രത്യേകം ചർച്ച നടത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിൽ ഹയാഷിയുടെ വരവും ഏവരും ഉറ്റുനോക്കിയിരുന്നു. ആഭ്യന്തര കാരണങ്ങൾ മൂലം തങ്ങൾക്കും യോ​ഗത്തിൽ പങ്കെടുക്കാനാകില്ലെന്ന് ദക്ഷിണ കൊറിയയിലെ വിദേശകാര്യ മന്ത്രാലയവും ഇന്ത്യയെ അറിയിച്ചിരുന്നു.

ഫോൺ ചൂടാകുമെന്ന പേടി വേണ്ട; പുത്തൻ കൂളിംഗ് സാങ്കേതികവിദ്യയുമായി വൺപ്ലസ് 11 കൺസെപ്റ്റ്

ബാഴ്‌സലോണയിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസ് 2023ൽ (MWC 2023) വൺപ്ലസ് 11 കൺസെപ്റ്റ് മോഡൽ കമ്പനി അവതരിപ്പിച്ചു. കമ്പനിയുടെ പുതിയ കൂളിംഗ് സാങ്കേതികവിദ്യ ഉൾപ്പെടുത്തിയ മോഡലാണ് ഇത്.

വൺപ്ലസ് 11 കൺസെപ്റ്റ് മോഡലിന്റെ ടീസർ വീഡിയോ നൽകുന്ന സൂചന വൺപ്ലസ് കഴിഞ്ഞ വർഷം വാഗ്ദാനം ചെയ്ത ഡിസൈൻ എൽഇഡി ടെംപ്ലേറ്റ് അതുപോലെ തന്നെ പിന്തുടരുന്നു എന്നാണ്. കൂടാതെ ഫോൺ അമിതമായി ചൂടാകാതിരിക്കുന്നതിന് വേണ്ടിയുള്ള സാങ്കേതികവിദ്യയുമുണ്ട്. ഫോണിന്റെ പുറകിലത്തെ പാനലിലൂടെ തണുത്ത ക്രയോജനിക് ദ്രാവകം ഒഴുകുന്നത് വീഡിയോയിൽ കാണാം.

കമ്പ്യൂട്ടറുകളിലേത് പോലുള്ള കൂളിംഗ് സിസ്റ്റം മൊബൈലിലേക്ക് കൊണ്ടുവരാനാണ് വൺപ്ലസ് ആഗ്രഹിക്കുന്നത്. വൺപ്ലസ് 11 കൺസെപ്റ്റിലെ ഈ ആശയം ഭാവിയിലേക്കുള്ള പുത്തൻ സാങ്കേതികവിദ്യകളുടെ ഒരു സൂചിന കൂടിയാണ്. ഫോണിലുടനീളം ദ്രാവകം ഒഴുകുന്ന രീതിയിൽ കൂളിംഗ് പമ്പ് ഉൾപ്പെടുന്ന സാങ്കേതികവിദ്യയാണിത്. ആക്റ്റീവ് ക്രയോഫ്ലെക്‌സ് സാങ്കേതികവിദ്യ എന്നാണ് കമ്പനി ഇതിനെ വിളിക്കുന്നത്, ബാക്ക് പാനലിലൂടെ ഈ ദ്രാവകം ഒഴുകുന്നത് ഉപയോക്താക്കൾക്ക് കാണാം.

ഗെയിം കളിക്കുന്ന സമയത്ത് ഫോണിന്റെ താപനില 2.1 ഡിഗ്രി സെൽഷ്യസ് കുറയ്ക്കാനും ചാർജ് ചെയ്യുമ്പോൾ ചൂട് 1.6 ഡിഗ്രി കുറയ്ക്കാനും ഈ സാങ്കേതികവിദ്യ സഹായിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഈ സംഖ്യകൾ അത്ര വലുതല്ലായിരിക്കാം, എന്നാൽ ഗെയിമർമാർക്ക് ഇത് സഹായകമായേക്കാം. ഫോണിന്റെ മൊത്തത്തിലുള്ള ചാർജിംഗ് സമയം കുറയ്ക്കാനും ഇതുവഴി സാധിക്കും.

ഫോണിന്റെ പിൻഭാഗത്ത് കൂടിയാണ് തണുന്ന ദ്രാവകം ഒഴുകുന്നത്. നിലവിൽ നിർമ്മാണം പൂർത്തിയായതോ ഉപയോഗത്തിൽ ഉള്ളതോ ആയ ഒരു മോഡലിലും ഈ സാങ്കേതികവിദ്യ ഉള്ളതായി വൺപ്ലസ് പറയുന്നില്ല. എന്നാൽ ഈ ആശയത്തിൽ കാണിച്ചിട്ടുള്ള പല ഘടകങ്ങളും ഒരു ഗെയിമർ ഫോണിൽ കൊണ്ടുവരാൻ കഴിയും എന്ന നിലയ്ക്കാണ് കമ്പനി ഫോണിനെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ചത്. ആ രീതിയിൽ ഒരു ഫോൺ കമ്പനി പുറത്തിറക്കുമെന്നും പ്രതീക്ഷിക്കുന്നു.

ക്യാമറകളിൽ ഉൾപ്പെടെ കൂടുതൽ മെച്ചപ്പെടുത്തലുകളോടെ വൺപ്ലസ് 11 മോഡൽ ഈ വർഷം കമ്പനി പുറത്തിറക്കിയിരുന്നു. ഇന്ത്യയിൽ പുതിയ OnePlus 11 ഫോൺ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡൽ 56,999 രൂപയിലും 16 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡൽ 61,999 രൂപയിലും ആണ് ലഭിക്കുക. 2K 120Hz AMOLED ഡിസ്‌പ്ലേയും ഏത് ലൈറ്റിംഗ് അവസ്ഥയിലും മികച്ച ഫോട്ടോകൾ പകർത്തുന്ന 50MP OIS ക്യാമറയും ഫോണിനുണ്ട്. ഇതിനെല്ലാം പുറമേ 5000mAh ബാറ്ററിയും 100W ഫാസ്റ്റ് ചാർജിംഗ് ശേഷിയുമാണ് മറ്റൊരു പ്രത്യേകത.

ബാങ്കുകൾ ആഴ്ചയിൽ അഞ്ച് ദിവസം മാത്രം; നിർദേശം ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന്റെ പരിഗണനയിലെന്ന് റിപ്പോർട്ട്

ബാങ്ക് ജീവനക്കാരുടെ ദീർഘനാളത്തെ ആവശ്യമായ പ്രവർത്തി ദിനങ്ങൾ ആഴ്ചയിൽ അഞ്ച് ദിവസമാക്കുന്ന കാര്യം ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന്റെ (ഐ‌ബി‌എ) പരിഗണനയിലെന്ന് റിപ്പോർട്ട്. ഉടൻ തന്നെ ഇക്കാര്യത്തിൽ തീരുമാനമുണ്ടായേക്കുമെന്നാണ് വിവരം. അതോടെ ആഴ്ചയിൽ രണ്ട് അവധി ദിവസം ബാങ്ക് ജീവനക്കാർക്ക് ലഭിക്കും. പ്രവർത്തിക്കുന്ന അഞ്ച് ദിവസവും 50 മിനിറ്റ് വീതം പ്രവർത്തി സമയം വർദ്ധിപ്പിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഐ‌ബി‌എയും യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് എംപ്ലോയീസും (യുഎഫ്‌ബി‌ഇ) തമ്മിൽ ഇതു സംബന്ധിച്ച ചർച്ചകൾ നടന്ന് വരികയാണ്. നെഗോഷ്യബിൾ ഇൻസ്‌ട്രുമെന്റ് ആക്‌ട് സെക്ഷൻ 25 പ്രകാരം എല്ലാ ശനിയാഴ്ചകളും അവധിയായി സർക്കാർ അറിയിക്കണമെന്ന് ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ് നാഗരാജൻ പറഞ്ഞു. നിലവിൽ മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലാണ് ബാങ്ക് ജീവനക്കാർ അവധിയുള്ളത്. നിലവിലെ നിർദ്ദേശം നടപ്പായാൽ എല്ലാ ശനിയാഴ്ചകളും അവധി ലഭിക്കും. മറ്റ് ദിവസങ്ങളിൽ കൂടുതൽ സമയം ജോലി ചെയ്യേണ്ടി വരുമെന്ന് മാത്രം.

പൊതുമേഖലാ ബാങ്കുകളുടെ ഉടമ എന്ന നിലയിൽ സർക്കാരും അഭിപ്രായം പറയണം. കൂടാതെ ആർബിഐയും നിർദേശം അംഗീകരിക്കേണ്ടതുണ്ട്. റിപ്പോർട്ട് അനുസരിച്ച് ജീവനക്കാർ എല്ലാ ദിവസവും 9.45 മുതൽ 5.30 വരെ 40 മിനിറ്റ് കൂടുതൽ ജോലി ചെയ്യേണ്ടതുണ്ട്.

2023 മാർച്ചിലെ ബാങ്ക് അവധി ദിനങ്ങൾ
മാർച്ച് മാസത്തിൽ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും ഞായറാഴ്ചകളും ഉൾപ്പെടെ 12 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും. ചില ബാങ്ക് അവധികൾ രാജ്യവ്യാപകമാണെങ്കിൽ മറ്റു ചിലത് പ്രാദേശിക അവധികളായിരിക്കുംഎല്ലാ ബാങ്കുകളും പൊതു അവധി ദിവസങ്ങളിൽ അടച്ചിടുമ്പോൾ, ചില ബാങ്കുകൾക്ക് പ്രാദേശിക ഉത്സവങ്ങളും അവധി ദിനങ്ങളും ബാധകമാണ്. 2023 മാർച്ചിൽ ഹോളി, ചൈത്ര നവരാത്രി, രാമനവമി തുടങ്ങിയ നിരവധി ആഘോഷങ്ങളുണ്ട്.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അവധിദിനങ്ങളെ മൂന്ന് വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. – നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധി, റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് അവധികൾ, ബാങ്കുകളുടെ കണക്കെടുപ്പ് അവധി. അപ്പോഴും വിവിധ സംസ്ഥാനങ്ങളിൽ ബാങ്ക് അവധി ദിനങ്ങൾ വ്യത്യാസപ്പെടാറുണ്ട്. എല്ലാ ബാങ്കുകളും പൊതുവിൽ ഒരു മാനദണ്ഡം അവധിയുടെ കാര്യത്തിൽ പാലിക്കാറില്ല. ബാങ്ക് അവധികൾ പ്രത്യേക സംസ്ഥാനങ്ങളിൽ ആഘോഷിക്കുന്ന ഉത്സവങ്ങളെയോ ആ സംസ്ഥാനങ്ങളിലെ പ്രാദേശിക സർക്കാരുകളുടെ പ്രത്യേക അറിയിപ്പുകളെയോ ആശ്രയിച്ചിരിക്കുന്നു.

അഞ്ചു മിനിറ്റിൽ ഫുൾ ചാർജ്; 300 W ഫാസ്റ്റ് ചാർജർ പുറത്തിറക്കാനൊരുങ്ങി റെഡ്മി

പുതിയ ഫാസ്റ്റ് ചാർജിങ്ങ് സംവിധാനവുമായി റെഡ് മി. സ്മാർട്ട് ഫോണുകൾക്കായി 300 W ചാർജറാണ് റെഡ്മി അവതരിപ്പിക്കാനിരിക്കുന്നത്. പുതിയ ഫീച്ചർ സംബന്ധിക്കുന്ന ടീസറും കമ്പനി പങ്കുവെച്ചിട്ടുണ്ട്. ഈ ചാർജർ ഉടൻ വിപണിയിൽ ലഭ്യമാക്കും എന്നും കമ്പനി അറിയിച്ചു. ഈ ചാർജർ ഉപയോഗിച്ച്, 5 മിനിറ്റിനുള്ളിൽ മൊബൈൽ ഫോൺ ഫുൾ ചാർജ് ചെയ്യാമെന്നും കമ്പനി പറയുന്നു.

എങ്ങനെയാണ് ഫോൺ വെറും അഞ്ച് മിനിറ്റിൽ ഫുൾ ചാർജ് ആകുന്നതെന്നു കാണിക്കുന്ന വീഡിയോ ആണ് റെഡ്മി പങ്കുവച്ചിരിക്കുന്നത്. 4100 mAh ബാറ്ററിയുള്ള റെഡ്മി നോട്ട് 12 ഡിസ്കവറി വേരിയന്റാണ് ഈ പരീക്ഷണത്തിനായി ഉപയോഗിച്ചതെന്നും കമ്പനി പറഞ്ഞു. ഈ ഫാസ്റ്റ് ചാർജർ ഉപയോ​ഗിച്ചാൽ 2 മിനിറ്റ് 11 സെക്കൻഡിനുള്ളിൽ ഫോണിൽ 50 ശതമാനം ചാർജ് ആകുമെന്നും 5 മിനിറ്റിനുള്ളിൽ ഫുൾ ചാർജ് ആകുമെന്നും കമ്പനി അറിയിച്ചു.

സാധാരണ ഫാസ്റ്റ് ചാർജറുകൾ ഉപയോ​ഗിക്കുമ്പോൾ 65 ശതമാനം വരെയാണ് ഫാസ്റ്റ് ചാർജിംഗ് നടക്കുക. അതിനു ശേഷം ചാർജിംഗ് വേഗത 100 വാട്ടിലേക്ക് താഴും. എന്നാൽ ഇതു മൂലം ബാറ്ററി കപ്പാസിറ്റി വർദ്ധിക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്.

പുതിയ ഫാസ്റ്റ് ചാർജർ എന്നു മുതലായിരിക്കും വിപണിയിലെത്തുക എന്ന കാര്യം റെഡ് മി വ്യക്തമാക്കിയിട്ടില്ല. റെഡ് മി ഫാസ്റ്റ് ചാർജർ എത്തുന്നതു വരെ റിയൽമിയുടെ 240 W ചാർജർ ആയിരിക്കും ഇക്കാര്യത്തിൽ നിലവിലെ ഒന്നാമൻ. 240 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ആദ്യ സ്മാർട്ട്ഫോണാണ് റിയൽമി ജിടി 3. 9 മിനിറ്റു കൊണ്ടാണ് ഈ ഫോൺ 90 ശതമാനം ചാർജ് ചെയ്യപ്പെടുന്നത്. 2022-ൽ 150 വാട്ട് ഫാസ്റ്റ് ചാർജിങ് ശേഷിയുള്ള ഫോൺ ആദ്യമായി പുറത്തിറക്കിയതും റിയൽമി ആയിരുന്നു.

ഫാസ്റ്റ് ചാർജർ വഴി വേ​ഗതയിൽ ഫോൺ ചാർജ് ചെയ്യപ്പെടുമെങ്കിലും ബാറ്ററി കപ്പാസിറ്റി എത്രത്തോളം ഉണ്ടാകും എന്ന ചോദ്യവും ചിലർ ഉന്നയിക്കുന്നുണ്ട്. അതിവേ​ഗതയിൽ ചാർജ് ചെയ്യുന്നതിനായി ബാറ്ററി ലൈഫിൽ വിട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്ന അഭിപ്രായം പങ്കുവെയ്ക്കുന്നവരുമുണ്ട്.

എന്താണ് ’15 മിനിറ്റ് നഗരങ്ങള്‍’? സോഷ്യല്‍ മീഡിയയിൽ ഈ ആശയം ചർച്ചയാകുന്നത് എന്തുകൊണ്ട്?

ന്യൂയോര്‍ക്ക്: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്ന വിഷയമാണ് ”15 മിനിറ്റ് നഗരങ്ങള്‍”. വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെയും ഐക്യരാഷ്ട്രസഭയുടെയും ഒരു പദ്ധതി പ്രകാരം മലിനമായ പരിസരങ്ങളില്‍ താമസിക്കുന്ന ജനങ്ങളെ സ്മാര്‍ട്ട് സിറ്റികളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാനുള്ള അധികാരം സര്‍ക്കാരുകള്‍ക്ക് നല്‍കുമെന്ന് ചില വാദങ്ങൾ ഉയർന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ ചര്‍ച്ചകളെപ്പറ്റി വിശദമായി അറിയാം.

എന്താണ് ’15 മിനിറ്റ് നഗരങ്ങള്‍’ ?

പാര്‍ക്കുകള്‍, പലചരക്ക് കടകള്‍ തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ ഒരു വ്യക്തിയുടെ താമസസ്ഥലത്ത് നിന്ന് 15 മിനിറ്റ് ദൂരത്തില്‍ ലഭ്യമാക്കുന്ന സംവിധാനമാണ് 15 മിനിറ്റ് നഗരങ്ങള്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. നടന്നെത്താനും അല്ലെങ്കില്‍ സൈക്കിളില്‍ യാത്ര ചെയ്ത് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കാനും പൗരനെ സഹായിക്കുന്ന സംവിധാനമാണിത്. ഇതിലൂടെ കാര്‍ പോലുള്ള വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാനും മലിനീകരണം കുറയ്ക്കാനും സാധിക്കുമെന്നാണ് കരുതപ്പെടുന്നത്.

” കോവിഡ് വ്യാപനകാലത്തോടെ ലോകത്ത് എല്ലാ കാര്യങ്ങളും മാറിമറിഞ്ഞു. എങ്ങനെ വ്യത്യസ്തമായി സഞ്ചരിക്കാം, ജീവിക്കാം എന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ കോവിഡ് നമ്മെ സഹായിച്ചു. വ്യത്യസ്തമായ ഈ രീതിയിലൂടെ നമുക്ക് കുറേയധികം ഒഴിവ് സമയം ലഭിക്കും. കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കാന്‍ സാധിക്കും, അയല്‍പ്പക്കങ്ങളുമായി കൂടുതല്‍ ഇടപഴകാന്‍ സാധിക്കും” പാരീസ് 1 പാന്തിയോണ്‍-സോര്‍ബോണ്‍ സര്‍വകലാശാലയിലെ പ്രൊഫസറായ കാര്‍ലോസ് മൊറേനോ പറയുന്നു.

എന്നാല്‍ ഇതൊരു പുതിയ ആശയമല്ലെന്ന് മറ്റ് ചിലര്‍ അഭിപ്രായപ്പെടുന്നു.

ചർച്ചകൾക്ക് പിന്നിൽ

കൊവിഡ് 19 വാക്‌സിന്‍, 5ജി നെറ്റ്വര്‍ക്ക് സംവിധാനം എന്നിവ പോലെ ’15 മിനിറ്റ്’ നഗരങ്ങള്‍ എന്ന ആശയവും അടിസ്ഥാനരഹിതമായ ഗൂഡാലോചനാ സിദ്ധാന്തത്തിന്റെ ഭാഗമാണെന്ന് വിമര്‍ശകര്‍ പറയുന്നു. എന്നാല്‍ ഈ യു.എന്‍ പദ്ധതി ആളുകളെ അവരുടെ താമസസ്ഥലത്ത് നിന്ന് വേരോടെ പിഴുതെറിയാനും പ്രത്യേക നഗരങ്ങളില്‍ ജീവിക്കാന്‍ നിര്‍ബന്ധിതരാക്കാനും സര്‍ക്കാരിന് അധികാരം നല്‍കുമെന്ന് ചിലര്‍ വാദിക്കുന്നു.

’15 മിനിറ്റ് നഗരങ്ങള്‍’ എന്ന ആശയത്തെ വിമര്‍ശിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ കമന്റുകളുമായി എത്തുന്നത്. ഇത്തരം പദ്ധതികള്‍ പ്രദേശവാസികളെ സ്വന്തം മണ്ണില്‍ നിയന്ത്രണങ്ങളോടെ ജീവിക്കാനാകും പ്രാപ്തമാക്കുകയെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

വിദഗ്ധരുടെ അഭിപ്രായം?

ഈ ആശയത്തെപ്പറ്റി സമ്മിശ്ര പ്രതികരണമാണ് ആളുകളിൽ നിന്ന് ലഭിക്കുന്നത്. ഈ ആശയത്തിന് പിന്നാലെ നിരവധി ഭീഷണി സന്ദേശങ്ങളും വിമര്‍ശനങ്ങളുമാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് കാര്‍ലോസ് മൊറേനോ പറയുന്നു.

എന്നാല്‍ 2023 തുടക്കം മുതല്‍ തന്നെ ഈ ആശയത്തിന് എതിരെ നിരവധി ഗൂഢാലോചന നടക്കുന്നുണ്ട്. ചിലര്‍ തെറ്റായ സന്ദേശങ്ങള്‍ ഈ ആശയത്തിനെതിരെ പ്രചരിപ്പിക്കുന്നു. കാലാവസ്ഥ വ്യതിയാനം, കൊവിഡ് വാക്‌സിന്‍ എന്നിവയ്‌ക്കെതിരെയും ഇത്തരം ഗൂഢാലോചനകള്‍ നടന്നിരുന്നു. അത്തരം ഒരു വ്യാജ പ്രചരണമാണ് ഇപ്പോള്‍ നടക്കുന്നത് എന്നും മൊറേനോ പറയുന്നു.

പ്രാദേശികമായി സൗഹാര്‍ദ്ദത്തോടെ ജീവിക്കാനുള്ള സ്വാതന്ത്ര്യം ജനങ്ങള്‍ക്ക് നല്‍കുന്ന സംവിധാനമാണിത്. അവരെ നിര്‍ബന്ധപൂര്‍വ്വം ഈ പദ്ധതിയിലേക്ക് തള്ളിവിടുകയല്ല ചെയ്യുന്നത് എന്നും വിദഗ്ധര്‍ പറയുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തിനു കേരളത്തിൽ ഒരു വിലക്കുമുണ്ടാകില്ല, എല്ലാ പരിരക്ഷയും നൽകും

സ്വതന്ത്രവും നീതിപൂർവകവും ജനാധിപത്യപരവുമായ പത്രപ്രവർത്തനത്തിനു കേരളത്തിൽ ഒരു വിലക്കുമുണ്ടാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പത്രസ്വാതന്ത്ര്യത്തിന് എല്ലാ പരിരക്ഷയും നൽകുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് കേരള സർവകലാശാല സെനറ്റ് ഹാളിൽ 2020ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരവും 2020, 2021 വർഷങ്ങളിലെ സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങളും 2020ലെ സംസ്ഥാന ഫോട്ടോഗ്രഫി അവാർഡുകളും സമർപ്പിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മാധ്യമ പ്രവർത്തനത്തിനു ദേശീയതലത്തിൽ വലിയ ഭീഷണിയുണ്ടാകുന്നുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നിഷ്പക്ഷവും നീതിപൂർവകവുമായി മാധ്യമപ്രവർത്തനം നടത്തുന്നവർ തടങ്കലിലാകുന്നു. പൗരന്മാരുടെ അവകാശങ്ങൾ പോലും ധ്വംസിക്കപ്പെടുന്നു. ഒരു പ്രത്യേക രാഷ്ട്രീയത്തിന്റെ അജണ്ടയാണിത്. പലയിടത്തും ജനാധിപത്യപരമായ പത്രപ്രവർത്തനത്തിനെതിരേ വിലക്കുകളും കടന്നാക്രമണങ്ങളും നടക്കുന്നു. അത്തരം രാഷ്ട്രീയത്തെ അപ്പാടെ എതിർക്കുന്ന രാഷ്ട്രീയമാണു കേരളത്തിലുള്ളത്. ഈ വ്യത്യാസം ഇല്ലെന്നു വരുത്തിത്തീർത്ത് രണ്ടും ഒന്നെന്നു വരുത്താൻ കേരളത്തിൽ ചിലർ കൊണ്ടുപിടിച്ചു ശ്രമിക്കുന്നുണ്ട്. മാധ്യമപ്രവർത്തനമെന്ന പേരിൽ മാധ്യമ ധർമത്തിനു ചേരാത്ത ഭീഷണിയുയർത്തുന്നതും അസത്യം പ്രചരിപ്പിക്കുന്നതും ഇവരാണെന്നും, രണ്ടും തമ്മിൽ വ്യത്യാസമുണ്ടെന്നതു ജനങ്ങൾക്കറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

            സത്യം അറിയിക്കാനുള്ള പത്രപ്രവർത്തകരുടെ സ്വാതന്ത്ര്യം പൂർണമാകുന്നത് സത്യം അറിയാനുള്ള വായനക്കാരന്റെ സ്വാതന്ത്ര്യംകൂടി ചേരുമ്പോഴാണ്. എന്നാൽ ഇതു മാധ്യമ പ്രവർത്തകരാൽത്തന്നെ ലംഘിക്കപ്പെടുന്നുണ്ടോ എന്നതിൽ പത്രപ്രവർത്തക സമൂഹത്തിന്റെ പരിശോധന ആവശ്യമായ ഘട്ടമാണിത്. അറിയിക്കാനുള്ള മാധ്യമപ്രവർത്തകരുടെ സ്വാതന്ത്ര്യം പോലെതന്നെ പ്രധാനപ്പെട്ടതാണു സത്യം അറിയാനുള്ള ജനങ്ങളുടെ സ്വാതന്ത്ര്യം. ഈ സ്വാതന്ത്ര്യത്തിനുനേർക്കു മൂലധനതാത്പര്യത്താൽ പ്രേരിതമായതും പത്രപ്രവർത്തന മനസാക്ഷിക്കു വിരുദ്ധമായതുമായ ആക്രമണങ്ങൾ നടത്താൻ ചില മാധ്യമ പ്രവർത്തകരെങ്കിലും നിർബന്ധിതരാകുന്നുണ്ട്. ഇക്കാര്യത്തിൽ പത്ര ഉടമകളുടെ മൂലധന രാഷ്ട്രീയ താത്പര്യങ്ങൾ പ്രതിഫലിക്കുന്നതുകൊണ്ടാണിത്.

മാധ്യമ രംഗം കഴുത്തറുപ്പൻ മത്സരങ്ങളുടെ മേഖലയായി മാറിയിരിക്കുന്നു. ഇതര ചാനലുകൾക്കും പത്രങ്ങൾക്കും മുകളിൽ സ്ഥാനം നേടാനുള്ള വ്യഗ്രതയിൽ സത്യം പലപ്പോഴും ബലികഴിക്കപ്പെടുന്നു. സത്യമെന്താണെന്ന് അന്വേഷിക്കാൻ ഒരു നിമിഷംപോലുമെടുക്കാതെ ആധികാരിക തത്വങ്ങളെന്ന നിലയ്ക്ക് അസത്യങ്ങൾ പ്രചരിപ്പിക്കപ്പെടുന്നു. എത്ര കടുത്ത അസത്യം വിളിച്ചുപറഞ്ഞാലാണു കൂടുതൽ ആളുകളിലേക്ക് എത്തുകയെന്നതു മാത്രമായി മാധ്യമങ്ങളുടെ പരിഗണന മാറുന്നു. ഇത്തരമൊരു ജീർണത മാധ്യമരംഗത്തു പടരുന്നുണ്ട്. ഇതിനെ ചെറുക്കാനുള്ള സംസ്‌കാരം മാധ്യമലോകത്തുണ്ടാകണം. അതുണ്ടായാൽ മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ അധികാര ശക്തികളുടെ ഏതു നീക്കത്തേയും ചെറുക്കാൻ ജനങ്ങൾ ഒപ്പം നിൽക്കും. ജനങ്ങൾക്കു വീടു കിട്ടുന്നതിനു സർക്കാർ പദ്ധതിയാവിഷ്‌കരിക്കുമ്പോൾ ചിലർ അതിനെ തകർക്കാൻ നോക്കുകയാണ്. ജനങ്ങൾക്കു ദുരിതാശ്വാസത്തിന് ആവിഷ്‌കരിക്കുന്ന പദ്ധതികളെ തകർക്കാൻ നോക്കുകയാണ്. ഒരു പ്രത്യേക രാഷ്ട്രീയ താത്പര്യത്തിന്റെ നിർവഹണത്തിനുവേണ്ടിയാണിത്. സ്ഥാപിതതാത്പര്യക്കാരുടെ രാഷ്ട്രീയ താത്പര്യങ്ങൾ നിർവഹിച്ചുകൊടുക്കുന്ന ചട്ടുകങ്ങളായി മാധ്യമങ്ങൾ മാറുന്നത് ഉചിതമാണോയെന്നു മാധ്യമ മേഖലയിലുള്ളവർത്തന്നെ ചിന്തിക്കണം.

സ്വദേശാഭിമാനിയുടേയും കേസരി ബാലകൃഷ്ണപിള്ളയുടേയും കാലത്തില്ലാത്ത സാങ്കേതിക സംവിധാനങ്ങൾ ഇന്നുണ്ട്. അതൊക്കെ നാടിനും ജനങ്ങൾക്കും ഉപകരിക്കുന്നവിധത്തിൽ പ്രയോജനപ്പെടുത്തണം. അധികാരവ്യവസ്ഥയെ വെല്ലുവിളിക്കുന്നവിധത്തിൽ പത്രപ്രവർത്തനം നടത്താൻ സ്വദേശാഭിമാനിക്കു വക്കം മൗലവി സ്വാതന്ത്യം നൽകി. അത്തരം സ്വാതന്ത്ര്യം പത്രപ്രവർത്തകർക്കു നൽകുന്ന എത്ര പത്ര ഉടമകൾ ഇക്കാലത്തുണ്ടെന്നതു പത്രപ്രവർത്തകർതന്നെ ആലോചിക്കണം. പത്രപ്രവർത്തകരുടെ താത്പര്യവും പത്ര ഉടമകളുടെ താത്പര്യവും തമ്മിൽ വൈരുദ്ധ്യമുണ്ടാകാതെ വരുമ്പോൾ മാത്രമേ മാതൃകാപരമായ പത്രപ്രവർത്തനം സാധ്യമാകൂ. എന്നാൽ ഭാഷാ പത്രങ്ങളെവരെ കോർപ്പറേറ്റ് വമ്പന്മാർ വിഴുങ്ങുന്ന പുതിയ കാലത്ത്, അത്തരത്തിൽ മാതൃകാപരമായ പത്രപ്രവർത്തനം എത്രത്തോളം സാധ്യമാണെന്ന ചോദ്യം മാധ്യമപ്രവർത്തകരിൽ ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 മലയാള പത്രപ്രവർത്തനരംഗത്ത് ആദർശശുദ്ധി തെളിഞ്ഞുനിന്ന പത്രപ്രവർത്തനം നടത്തിയ പത്രപ്രവർത്തകനാണ് എസ്.ആർ. ശക്തിധരനെന്ന് 2020ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം അദ്ദേഹത്തിനു സമർപ്പിച്ചു മുഖ്യമന്ത്രി പറഞ്ഞു. നിർഭയത്വം മാനദണ്ഡമാക്കിയ സ്വദേശാഭിമാനിയുടേയും ആധുനികത മാനദണ്ഡമാക്കിയ കേസരി ബാലകൃഷ്ണപിള്ളയുടേയും പിൻഗാമിതന്നെയാണ് താനെന്നു പ്രവൃത്തിപഥത്തിൽ തെളിയിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 2020, 2021 വർഷങ്ങളിലെ സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങളും 2020ലെ സംസ്ഥാന ഫോട്ടോഗ്രഫി പുരസ്‌കാരങ്ങളും മുഖ്യമന്ത്രി ചടങ്ങിൽ സമർപ്പിച്ചു.

Τα Καλύτερα Internet Casino Στην Ελλάδα ️ Top Καζίνο Greec

Τα Καλύτερα Internet Casino Στην Ελλάδα ️ Top Καζίνο Greece Ανάλυση Του Καζίνο Της Leon, Ένα…

അമിതാഭ് ബച്ചന്റെ മുംബൈയിലെ വസതിക്കു നേരെ ബോംബ് ഭീഷണി

ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്റേയും ധർമേന്ദ്രയുടേയും മുംബൈയിലെ വസതികൾക്കു നേരെ ബോംബ് ഭീഷണി. നാഗ്പൂർ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച അജ്ഞാതൻ ഇരു താരങ്ങളുടേയും വീടുകൾക്ക് സമീപം ബോംബ് സ്ഥാപിച്ചതായി അറിയിച്ചു.

ഇരുവരുടേുയം മുംബൈയിലെ വസതികൾക്കു സമീപം ബോംബ് സ്ഥാപിച്ചുവെന്നായിരുന്നു സന്ദേശം. ഇതിനെ തുടർന്ന് നാഗ്പൂർ പൊലീസ് മുംബൈ പൊലീസിനെ വിവരം അറിയിച്ചു. വിവരം ലഭിച്ച ഉടൻ തന്നെ മുംബൈ ബോംബ് സ്ക്വാഡ് ടീം ഇരു താരങ്ങളുടേയും വീട്ടിലെത്തി പരിശോധന നടത്തി.

പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്നാണ് റിപ്പോർട്ട്. അമിതാഭ് ബച്ചന്റെ മുംബൈയിലെ ഏത് വസതിക്കു നേരെയാണ് ബോംബ് ഭീഷണി എന്ന് വ്യക്തമല്ല. ജൽസ, ജനക്, വാത്സ, പ്രതീക്ഷ എന്നീ വസതികളാണ് മുംബൈയിൽ താരത്തിനുള്ളത്.

പ്രതീക്ഷയാണ് മുംബൈയിൽ ബച്ചൻ ആദ്യം വാങ്ങിച്ച ബംഗ്ലാവ്. ജൽസയിലാണ് അമിതാഭ് ബച്ചനും കുടുംബവും ഇപ്പോൾ താമസിക്കുന്നത്. മുംബൈ ജുഹുവിലാണ് ധർമേന്ദ്രയുടെ വസതി.

Verified by MonsterInsights