ഹയർ സെക്കൻഡറി പരീക്ഷ : എൻസിസി കെഡറ്റുകളുടെ ഗ്രേസ് മാർക്ക് ഉയർത്തി.

ദേശീയ തലത്തിലുള്ള ക്യാംപുകളിലും പരിശീലനത്തിലും പങ്കെടുക്കുന്ന എൻസിസി കെഡറ്റുകൾക്ക്  ഹയർ സെക്കൻഡറി പരീക്ഷകളിൽ നൽകുന്ന ഗ്രേസ് മാർക്ക് ഉയർത്തി. റിപ്പബ്ലിക് ദിന പരേഡ് ക്യാംപ്, താൽ സൈനിക് ക്യാംപ്, ഓൾ ഇന്ത്യ സൈനിക് ക്യാംപ്, യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാം തുടങ്ങിയവയിൽ പങ്കെടുത്തവരുടെ ഗ്രേസ് മാർക്ക് 25ൽ നിന്ന് 40 ആയും ദേശീയോദ്ഗ്രഥന ക്യാംപ്, ഏക് ഭാരത് ശ്രേഷ്ഠ് ഭാരത്, റോക്ക് ക്ലൈംബിങ് ട്രെയിനിങ് ക്യാംപ്, അഡ്വാൻസ് ലീഡർഷിപ് ക്യാംപ്, ബേസിക് ലീഡർഷിപ് ക്യാംപ്, ട്രക്കിങ് ക്യാംപ്, അറ്റാച്ച്മെന്റ് ക്യാംപുകൾ, ബേസിക് പാര കോഴ്സ്, സെൻട്രൽ ഓർഗനൈസ്ഡ് ക്യാംപുകൾ എന്നിവയിലേതെങ്കിലും പങ്കെടുത്തവരുടെ ഗ്രേസ് മാർക്ക് 25ൽ നിന്ന് 30 ആയിട്ടുമാണ് ഉയർത്തിയത്. 

75% എങ്കിലും പരേഡ് അറ്റൻഡൻസ് ഉള്ളവരുടെ ഗ്രേസ് മാർക്ക് 20 ആയി നിലനിർത്തി. ഗ്രേസ് മാർക്ക് കുറച്ചതുമായി ബന്ധപ്പെട്ട് മാമ്പറം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥി സിദ്ധാർഥ് എസ്.കുമാർ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പൊതു വിദ്യാഭ്യാസ വകുപ്പിനോട് തീരുമാനം പുനഃപരിശോധിക്കാൻ ഉത്തരവിട്ടിരുന്നു. ഇതിന്റെ യടിസ്ഥാനത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ശുപാർശ അനുസരിച്ചാണ് ഗ്രേസ് മാർക്ക് ഉയർത്തിയത്.

ക്ലർക്ക്, ഡ്രൈവർ, നഴ്സ്.. യുഎഇയിലേക്ക് നിരവധി തൊഴില്‍ അവസരങ്ങള്‍: ഇപ്പോള്‍ തന്നെ അപേക്ഷിക്കാം.

കേരള സംസ്ഥാന സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡെപെക്കിന് കീഴില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിരവധി ഒഴിവുകള്‍. ടാലി ക്ലർക്ക്, ഡ്രൈവർ, നഴ്സ് തുടങ്ങിയ വിഭാഗങ്ങളിലായാണ് സൗദി അറേബ്യ, യു എ ഇ രാജ്യങ്ങളില്‍ ഒഴിവുകളുള്ളത്. ടാലി ക്ലർക്ക് വിഭാഗത്തില്‍ 5 ഒഴിവുകളുണ്ട്. യു എ ഇയിലെ ഈ ജോലിക്ക് പുരുഷന്‍മാർക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം.””എസ്എസ്എല്‍സി അല്ലെങ്കില്‍ ഹയർസെക്കന്‍ഡറി യോഗ്യത ഉള്ളവരായിരിക്കണം ഉദ്യോഗാർത്ഥികള്‍. 2-3 വർഷം വെയർഹൗസിൽ ടാലി ആയി പ്രവർത്തന പരിചയം ഉണ്ടായിരിക്കണം. തുടക്കത്തില്‍ 2000 യുഎഇ ദിർഹമായിരിക്കും ശമ്പളം. ശമ്പളത്തിന് പുറമെ താമസം, ഗതാഗതം, മെഡിക്കൽ, വിസ, വിമാന ടിക്കറ്റ് (രണ്ട് വർഷത്തിലൊരിക്കൽ) എന്നിവയും യുഎഇ തൊഴിൽ നിയമപ്രകാരമുള്ള മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

ഒരു മണിക്കൂർ നേരത്തെ ഇടവേള ഉള്‍പ്പെടെ 11 മണിക്കൂറായിരിക്കും ജോലി. ആഴ്ചയില്‍ ഒരു ദിവസം അവധി. വെയർഹൗസിൽ സുരക്ഷിതമായ രീതിയിൽ ചരക്ക് കൈകാര്യം ചെയ്യുക, അളന്ന് തിട്ടപ്പെടുത്തുക, പാക്കിംഗ് ചെയ്യുക, പരിശോധിക്കുക തുടങ്ങിയവയായിരിക്കും ഈ ജോലിയുടെ ഉത്തരവാദിത്തങ്ങള്‍. താൽപ്പര്യമുള്ളവർ, നിങ്ങളുടെ ബയോഡാറ്റയും പാസ്‌പോർട്ട് പകർപ്പും jobs@odepc.in എന്ന വിലാസത്തിൽ 2023 ഓഗസ്റ്റ് 3-നോ അതിനുമുമ്പോ അയയ്‌ക്കുക.

ഐടിവി ഡ്രൈവർ തസ്തികതയില്‍ നൂറിലേറെ ഒഴിവുകളാണുള്ളത്.

 പ്രായപരിധി 25 മുതല്‍ 41 വരെ. ഹെവി വെഹിക്കിൾ ജിസിസി അല്ലെങ്കിൽ യുഎഇ ലൈസൻസ് ഉള്ളവർക്ക് മുൻഗണന. ഇന്ത്യൻ ട്രെയിലർ ലൈസൻസ് നിർബന്ധമാണ്. ഉദ്യോഗാർത്ഥികൾ അമിതഭാരമുള്ളവരായിരിക്കരുത്. ഉദ്യോഗാർത്ഥികൾക്ക് ദൃശ്യമായ ടാറ്റൂകൾ പാടില്ല. ശാരീരികമായി ക്ഷമതയുള്ളവരായിരിക്കണം.

ഉദ്യോഗാർത്ഥികൾക്ക് ഇംഗ്ലീഷിൽ വായിക്കാനും പറയുന്നത് മനസ്സിലാക്കാനും കഴിയണം. 1,950 യുഎഇ ദിനാറാണാ മാസ ശമ്പളം. ഡ്രൈവറായി നിയമിക്കപ്പെടുന്നതിന് മുമ്പ് ജീവനക്കാരൻ പരിശീലന കാലയളവ് വിജയകരമായി പൂർത്തിയാക്കുകയും എല്ലാ പരീക്ഷകളും വിജയിക്കുകയും വേണം. പരിശീലന കാലയളവിൽ ജീവനക്കാരന് അടിസ്ഥാന ശമ്പളവും ഭക്ഷണ അലവൻസും മാത്രമായിരിക്കും ലഭിക്കുക. പാസ്‌പോർട്ട് പകർപ്പും jobs@odepc.in എന്ന വിലാസത്തിൽ 2023 ഓഗസ്റ്റ് 3-നോ അതിനുമുമ്പോ അയയ്‌ക്കുക”

നഴ്സിങ് നിയമനം

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന സൗദി അറേബ്യൻ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലെ ആശുപത്രികളിലേക്ക് ബി.എസ്‌സി നഴ്സുമാരെ (സ്ത്രീ) തെരഞ്ഞെടുക്കുന്നു. നഴ്സിങ്ങിൽ ബി.എസ്‌സി/പോസ്റ്റ് ബി.എസ്‌സി/എം.എസ്‌സിയും കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയവും നിർബന്ധം. പ്രായപരിധി 35 വയസ്. ഓഗസ്റ്റ് ഏഴ് മുതൽ 10 വരെ കൊച്ചിയിൽ അഭിമുഖം നടക്കും.

ശമ്പളം സൗദി അറേബ്യൻ ആരോഗ്യമന്ത്രാലയത്തിന്റെ ശമ്പള നിയമമനുസരിച്ച് ലഭിക്കും. താമസം, വിസ, ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. താത്പര്യമുള്ളവർ ഫോട്ടോ അടങ്ങിയ ബയോഡാറ്റ, ആധാർകാർഡ്, പാസ്പോർട്ട്, ഡിഗ്രി സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ ഓഗസ്റ്റ് അഞ്ചിനകം gcc@odepc.in ലേക്ക് മെയിൽ അയയ്ക്കുക.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

ഡിസംബർ 31 മുതൽ ഇത്തരം അക്കൗണ്ടുകൾ ഗൂഗിൾ ഇല്ലാതാക്കും; ഇമെയിൽ ഐഡി സംരക്ഷിക്കാൻ ഇങ്ങനെ ചെയ്യുക.”

ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകൾ ഇല്ലാതാക്കുമെന്ന് ഈ വർഷം മെയ് മാസത്തിലായിരുന്നു ഗൂഗിൾ പ്രഖ്യാപിച്ചത്. ഡിസംബർ 31 മുതൽ അക്കൗണ്ടുകൾ നീക്കം ചെയ്തു തുടങ്ങുമെന്നും അമേരിക്കൻ ടെക് ഭീമൻ മുന്നറിയിപ്പ് നൽകിയിരുന്നു. സൈബർ കുറ്റവാളികളുടെ ദുരുപയോഗം തടയാനാണ് അങ്ങനെ ചെയ്യുന്നതെന്നായിരുന്നു ഗൂഗിൾ അന്ന് കാരണമായി വ്യക്തമാക്കിയത്.
എന്നാൽ, അക്കൗണ്ടുകൾ നിഷ്‌ക്രിയമായി ഏറെ കാലയളവുകൾ പിന്നിട്ടിട്ടുണ്ടെങ്കിൽ അത്തരം അക്കൗണ്ട് അപഹരിക്കപ്പെട്ടിട്ടുണ്ടായിരിക്കാമെന്ന് ഗൂഗിൾ പ്രൊഡക്‌ട് മാനേജ്‌മെന്റ് വൈസ് പ്രസിഡന്റ് റൂത്ത് ക്രിചെലി പറഞ്ഞു. മാത്രമല്ല, ഈ പഴയ അക്കൗണ്ടുകളിൽ ടു-ഫാക്ടർ ഒതന്റിക്കേഷൻ സെറ്റ്-അപ്പ് ചെയ്തിട്ടില്ലെങ്കിൽ ഉപയോക്താവിന്റെ സ്വകാര്യ ഡാറ്റയ്ക്ക് അപകടസാധ്യതയുണ്ടെന്നും അദ്ദേഹം അറിയിച്ചു. 

.കഴിഞ്ഞ രണ്ട് വർഷമായി നിങ്ങൾ നിങ്ങളുടെ ഏതെങ്കിലും ഗൂഗിൾ അക്കൗണ്ടിൽ സൈൻ-ഇൻ ചെയ്‌തിട്ടില്ലെങ്കിൽ, അവ വൈകാതെ തന്നെ നഷ്ടപ്പെട്ടേക്കും. എന്നാൽ, Gmail, Drive, Docs, Photos, Meet, Calendar തുടങ്ങിയ സേവനങ്ങളിൽ നിന്ന് അക്കൗണ്ടും ഡാറ്റയും ഇല്ലാതാക്കുന്നതിന് മുമ്പ്, നിങ്ങളുടെ അതേ ഇ-മെയിൽ ഐഡിയിലേക്കും ബാക്കപ്പ് ഇമെയിൽ വിലാസത്തിലേക്കും ആവർത്തിച്ച് ഇമെയിലുകൾ അയച്ചുകൊണ്ട് ഗൂഗിൾ ഉപയോക്താക്കളെ അറിയിക്കും. സജീവമല്ലാത്ത അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യുന്നതിൽ നിന്ന് സൈബർ കുറ്റവാളികളെ തടയുന്നതിനാണ് നടപടിയെന്ന് ഗൂഗിൾ പറയുന്നു.

ശ്രദ്ധിക്കുക..! ഒരു അക്കൗണ്ട് ഇല്ലാതാക്കിക്കഴിഞ്ഞാൽ, പുതിയ അക്കൗണ്ടിനായി സൈൻ അപ്പ് ചെയ്യുന്നതിന് അനുബന്ധ Gmail വിലാസം ഉപയോഗിക്കാൻ കഴിയില്ല. നിങ്ങൾ അപൂർവ്വമായി ഉപയോഗിക്കുന്ന അക്കൗണ്ട് നിലനിർത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഓരോ രണ്ട് വർഷത്തിലും ലോഗിൻ ചെയ്യുക, അങ്ങനെ ചെയ്താൽ, ഗൂഗിൾ അത് നിഷ്‌ക്രിയമായി ഫ്ലാഗ് ചെയ്യില്ല. അല്ലെങ്കിൽ, ആ അക്കൗണ്ട് ഉപയോഗിച്ച് നിങ്ങൾ ഇമെയിലുകൾ വായിക്കുകയോ അയക്കുകയോ ചെയ്യുക. ഗൂഗിൾ ഡ്രൈവ് ഉപയോഗിക്കുകയോ, യൂട്യൂബിൽ വിഡിയോ സെർച്ച് ചെയ്യുകയോ കാണുകയോ ചെയ്യുക. മറ്റുള്ള വെബ് സൈറ്റുകളിൽ ആ മെയിൽ ഐഡി ഉപയോഗിച്ച് സൈൻ-ഇൻ ചെയ്താലും മതി.

ചാനലുകൾ, കമന്റുകൾ, വീഡിയോകൾ എന്നിവ പോലെയുള്ള യൂട്യൂബ് ആക്‌റ്റിവിറ്റിയുള്ള അല്ലെങ്കിൽ പണം ബാലൻസ് ഉള്ള അക്കൗണ്ടുകൾ ഇല്ലാതാക്കില്ലെന്ന് ഗൂഗിൾ കുറിക്കുന്നു. നിങ്ങൾ ഇനി ഏതെങ്കിലും അക്കൗണ്ട് ഉപയോഗിക്കുന്നില്ലെങ്കിൽ, അതുമായി ബന്ധപ്പെട്ട എല്ലാ ഡാറ്റയും ഡൗൺലോഡ് ചെയ്യാൻ ‘Google Takeout’ സേവനം ഉപയോഗിക്കാം. അതുപോലെ, നിങ്ങളുടെ അക്കൗണ്ട് ഒരു നിശ്ചിത കാലയളവിലേക്ക് നിഷ്‌ക്രിയമായിരുന്നെങ്കിൽ സ്വയം ഓർമ്മപ്പെടുത്താൻ നിങ്ങൾക്ക് കമ്പനിയുടെ നിഷ്‌ക്രിയ അക്കൗണ്ട് മാനേജർ (Inactive Account Manager) ഉപയോഗിക്കാം.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

സംസ്ഥാനത്ത് 35% മഴ കുറവ്; അടുത്ത രണ്ടു മാസവും മഴ കുറയും, ജലക്ഷാമം രൂക്ഷമാകാം.

അടുത്ത രണ്ടു മാസം സംസ്ഥാനത്ത് മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാലവർഷം പകുതി പിന്നിട്ടപ്പോള്‍ സംസ്ഥാനത്ത് ലഭിച്ച മഴയിൽ 35% കുറവാണ് രേഖപ്പെടുത്തിയത്. ഓഗസ്റ്റിലും സെപ്റ്റംബറിലും മഴ കുറയുമെന്നാണ് പ്രവചനം. കാലവർഷ പാത്തി അടുത്ത ദിവസങ്ങളിൽ ഹിമാലയൻ താഴ്‍വരയിലേക്ക് നീങ്ങുന്നതോടെ രാജ്യത്ത് പൊതുവേ കാലവർഷം ദുർബലമാകാനാണ് സാധ്യത. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ മഴ സജീവമാകും

 “ജൂൺ 1 മുതൽ ജൂലൈ 31വരെ കേരളത്തിൽ സാധാരണ ലഭിക്കേണ്ട മഴ 1301.7 മില്ലീമീറ്ററാണ്. ഇതുവരെ ലഭിച്ചത് 852 മില്ലീമീറ്റർ മഴ. അടുത്ത രണ്ടു മാസവും സാധാരണയിൽ കുറവ് മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. പ്രവചനം ശരിയായാൽ ജലക്ഷാമം രൂക്ഷമാകാം. എല്ലാ ജില്ലകളിലും സാധാരണയെക്കാൾ കുറവ് മഴയാണ് ഇത്തവണ ലഭിച്ചത്.  ഇടുക്കി ( -52%), വയനാട് ( -48%), കോഴിക്കോട് ( -48%). രണ്ടു മാസത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കാസർകോട് ( 1602.5 എംഎം) ജില്ലയിലാണെങ്കിലും സാധാരണ ഈ കാലയളവിൽ ലഭിക്കേണ്ട മഴയേക്കാൾ (1948.1 എംഎം) 18% കുറവ് മഴയാണ് ഇത്തവണ ലഭിച്ചത്. കണ്ണൂർ (1436.6 എംഎം) മഴ ലഭിച്ചു. സാധാരണ ലഭിക്കേണ്ടതിനേക്കാൾ 20% കുറവ്. ഏറ്റവും കുറവ് മഴ ലഭിച്ചത് തിരുവനന്തപുരം (339.2 എംഎം), പാലക്കാട്‌ ( 596.5 എംഎം) ജില്ലകളിലാണ്.

“ജൂൺ മാസത്തെ അപേക്ഷിച്ച് ജൂലൈയിൽ കേരളത്തിൽ മെച്ചപ്പെട്ട മഴ ലഭിച്ചു. 653.5 എംഎം മഴ ലഭിക്കേണ്ട ജൂലൈ മാസത്തിൽ ലഭിച്ചത് 592 എംഎം മഴയാണ്. 9% കുറവ്. കാസർകോട്( 27%), കണ്ണൂർ(17%), പത്തനംതിട്ട( 5%), ആലപ്പുഴ( 2%), കൊല്ലം ( 4%)  ജില്ലകളിൽ സാധാരണ ജൂലൈ മാസത്തിൽ ലഭിക്കേണ്ട മഴയേക്കാൾ കൂടുതൽ ലഭിച്ചു. ബംഗാൾ ഉൾക്കടലിലെ  ചക്രവാതചുഴി, കേരള തീരം വരെയുള്ള തീരദേശ ന്യൂനമർദ്ദ പാത്തി, ആഗോള മഴപ്പാത്തി എന്നിവയുടെ സ്വാധീനത്തിൽ അറബിക്കടലിൽ കേരള തീരത്ത് കാലവർഷകാറ്റ് ശക്തി പ്രാപിച്ചതിനാൽ കേരളത്തിൽ ജൂലൈ 3 മുതൽ 8 വരെ കാലവർഷം സജീവമായി. വടക്കൻ കേരളത്തിൽ കൂടുതൽ ശക്തമായ മഴ ലഭിച്ചു. ജൂലൈ 22- 25 വരെയും കേരളത്തിൽ കാലവർഷം ശക്തമായി. ജൂണിൽ ശരാശരി 648.3 എംഎം മഴ ലഭിക്കേണ്ട സ്ഥാനത്തു ലഭിച്ചത് 260.3 എംഎം മഴ മാത്രം. 60% കുറവ്. ജൂൺ 6ന് അറബികടലിൽ രൂപപ്പെട്ട ബിപോർജോയ് ചുഴലിക്കാറ്റാണ് കേരളത്തിൽ കാലവർഷത്തെ ദുർബലമാക്കിയത്.

നക്ഷത്ര ചിഹ്നമുള്ള നോട്ടുകൾ കൈയിലുണ്ടോ? ആർബിഐ അറിയിപ്പ് ശ്രദ്ധിക്കുക”

നക്ഷത്ര ചിഹ്നമുള്ള (*) കറൻസി നോട്ടുകൾ നിയമപരമായി സാധുവല്ലെന്ന തരത്തിലുള്ള പ്രചാരണങ്ങൾ തള്ളി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. അച്ചടി വേളയിൽ കേടാകുന്നവയ്ക്ക് പകരമായി പുറത്തിറക്കുന്ന നോട്ടുകളാണ് ഇതെന്ന് ആർബിഐ വ്യക്തമാക്കി. നക്ഷത്ര ചിഹ്നമുള്ള നോട്ടുകൾ കള്ളനോട്ടുകളാണ് എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ ചർച്ചയുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര ബാങ്കിന്റെ വിശദീകരണം”

നക്ഷത്ര ചിഹ്നമുള്ള ബാങ്ക് നോട്ടുകളെ കുറിച്ചുള്ള സമൂഹമാധ്യമ ചർച്ചകൾ ശ്രദ്ധയിൽപ്പെട്ടു. പ്രിന്റ് ചെയ്യുമ്പോൾ കേടാകുന്ന നോട്ടുകൾക്ക് പകരമാണ് ഇവ പുറത്തിറക്കുന്നത്. മറ്റേതു ബാങ്ക് നോട്ടും പോലെ ഇതും നിയമപരമായി സാധുവാണ്. സ്റ്റാർ സീരീസ് നോട്ടുകളെ കുറിച്ചുള്ള വിവരങ്ങൾ ആർബിഐ വെബ്‌സൈറ്റിൽ ലഭ്യമാണ്’ – ചീഫ് ജനറൽ മാനേജർ യോഗേഷ് ദയാൽ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ ആർബിഐ അറിയിച്ചു. 

പ്രഫിക്‌സിനും നമ്പറിനുമിടയിൽ നക്ഷത്ര ചിഹ്നമുള്ള നോട്ടുകൾ 2006 മുതൽ പ്രാബല്യത്തിലുണ്ട്. 10,20,50,100,500 നോട്ടുകൾ ഇത്തരത്തിൽ ആർബിഐ അച്ചടിച്ച് വിതരണം ചെയ്തിട്ടുണ്ട്”

friends travels

വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വില കുത്തനെ കുറച്ച് കേന്ദ്രസർക്കാർ.

പാചകവാതക വില കുറച്ച് രാജ്യത്തെ സർക്കാർ പെട്രോളിയം കമ്പനികൾ. ഓഗസ്റ്റ് ഒന്നുമുതൽ വില കുറച്ചായിരിക്കും സിലിണ്ടർ വിപണിയിലെത്തുന്നത്. വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില മാത്രമാണ് എണ്ണക്കമ്പനികൾ കുറച്ചത്. അതേസമയം, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.

സർക്കാർ എണ്ണക്കമ്പനികൾ എല്ലാ മാസവും ഒന്നാം തീയതി എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റം വരുത്താറുണ്ട്. ഇതനുസരിച്ച് ഇന്ന് വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ വില 100 രൂപ വരെയാണ് കുറച്ചത്. ഇതോടെ ഡൽഹിയിൽ വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില 1,773 രൂപയിലെത്തി. നേരത്തെ ജൂലായ് നാലിന് വാണിജ്യ ഗ്യാസ് സിലിണ്ടറിന് 20 രൂപ വർധിപ്പിച്ചിരുന്നു.

 

മെട്രോനഗരങ്ങളിലെ വാണിജ്യ സിലിണ്ടർ വിലകൾ

“കൊൽക്കത്തയിൽ വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില 1895.50 രൂപയിൽ നിന്ന് 1802.50 രൂപയായി കുറഞ്ഞു. ചെന്നൈയിൽ 19 കിലോഗ്രാം വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില 1945.00 രൂപയിൽ നിന്ന് 1852.50 രൂപയായി കുറഞ്ഞു. ഡൽഹിയിൽ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 83.5 രൂപ കുറഞ്ഞ് 1,773 രൂപയായി.

 

ഗാർഹിക പാചക വാതക വിലയിൽ ദീർഘകാലമായി സ്ഥിരത

 

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ തുടർച്ചയായ മാറ്റം വരുമ്പോഴും ഗാർഹിക ഗ്യാസ് സിലിണ്ടറുകളുടെ വില ദീർഘകാലമായി ഒരേ നിരക്ക് നിലനിർത്തുകയാണ്.    2023 മാർച്ചിലാണ് അവസാനമായി 50 രൂപയുടെ വർധനയുണ്ടായത്. ഉജ്ജ്വല യോജനയുടെ ഗുണഭോക്താക്കൾക്ക് എൽപിജി സബ്‌സിഡി ആനുകൂല്യം ലഭിക്കുന്നുണ്ട്”

Verified by MonsterInsights