Month: March 2024
ചൂട് കൂടുന്നു, ശുദ്ധജല ലഭ്യത കുറയുന്നു; ഗുരുതര രോഗഭീഷണിയില്‍ കേരളം.
തിരുവനന്തപുരം: സംസ്‌ഥാനത്ത് വേനല്‍ കടുത്തതോടെ ഗുരുതര രോഗ ഭീഷണിയും ശക്‌തമാകുന്നു. ശുദ്ധജലത്തിന്റെ ലഭ്യത കുറഞ്ഞതോടെ വയറിളക്ക രോഗങ്ങളും മഞ്ഞപ്പിത്തത്തിന് കാരണമാകുന്ന ഹെപ്പറ്റൈറ്റീസ്-എ, ഹെപ്പറ്റൈറ്റീസ് ഇ, കോളറ, ടൈഫോയിഡ്, ഷിഗല്ല തുടങ്ങിയ അസുഖങ്ങളും ഉണ്ടാകാന്‍ വലിയതോതില്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.
വയറിളക്ക രോഗങ്ങള്‍ നിര്‍ജലീകരണത്തിനും തുടര്‍ന്നുള്ള സങ്കീര്‍ണ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. ഉയര്‍ന്ന ചൂട് കാരണം വയറിളക്ക രോഗങ്ങളുണ്ടായാല്‍ പെട്ടെന്ന് നിര്‍ജലീകരണമുണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും വെള്ളം കുടിക്കണം. എന്തെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കില്‍ സങ്കീര്‍ണമാകാതെ ചികിത്സ തേടണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജും അഭ്യര്‍ഥിച്ചു.
ചൂട് കാലമായതിനാല്‍ ഭക്ഷണം പെട്ടന്ന് കേടാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇതിന് ശക്‌തമായ നടപടി സ്വീകരിക്കുന്നുണ്ട്.
.രുചിയിലോ മണത്തിലോ സംശയമുള്ള ഭക്ഷണങ്ങള്‍ കഴിക്കരുത്.
കുടിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പു വരുത്തണം. തിളപ്പിച്ചാറിയ വെള്ളം നല്ലത്. പുറത്ത് പോകുമ്ബോള്‍ കുടിക്കാനായി തിളപ്പിച്ചാറിയ വെള്ളം കരുതുന്നത് നല്ലത്.
ഭക്ഷണപാനീയങ്ങള്‍ ഈച്ച കടക്കാതെ അടച്ചു സൂക്ഷിക്കണം. ഭക്ഷണം പാചകം ചെയ്യാനും കഴിക്കാനും ഉപയോഗിക്കുന്ന പാത്രങ്ങള്‍ ശുദ്ധജലത്തില്‍ മാത്രം കഴുകുക.
പാനീയങ്ങളില്‍ ശുദ്ധജലം ഉപയോഗിച്ച് തയാറാക്കിയ ഐസ് മാത്രം ചേര്‍ക്കുക.
കുടിവെള്ള സ്രോതസുകളില്‍ മലിനജലം കലരുന്നത് തടയുക. കിണറുകളും കുടിവെള്ള സ്രോതസുകളും കൃത്യമായ ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യുക. മലിനജലം കലര്‍ന്നിട്ടുണ്ടെങ്കില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തുക വയറിളക്ക രോഗങ്ങള്‍ പകരാതിരിക്കാന്‍ പ്രത്യേകം കരുതല്‍ വേണം. രോഗി മലമൂത്ര വിസര്‍ജനം ശുചിമുറിയില്‍ മാത്രം ചെയ്യുക. മലമൂത്ര വിസര്‍ജനത്തിന് ശേഷം കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക.രോഗി ഉപയോഗിച്ച ശുചിമുറി അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കിയതിന് ശേഷം മാത്രം മറ്റുള്ളവര്‍ ഉപയോഗിക്കുക. രോഗി ഭക്ഷണം പാചകം ചെയ്യുകയോ ഭക്ഷണ പാനീയങ്ങള്‍ കൈകാര്യം ചെയ്യുകയോ പാടില്ല. കുഞ്ഞുങ്ങളുടെ വിസര്‍ജ്യം ശൗചാലയത്തില്‍ മാത്രം കളയുക. കുഞ്ഞുങ്ങളെ മലവിസര്‍ജനത്തിന് ശേഷംശൗചാലയ ത്തില്‍ മാത്രം കഴുകിക്കുക. കഴുകിച്ച ശേഷം കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക. ഉപയോഗശേഷം ഡയപ്പറുകള്‍ വലിച്ചെറിയാതെ ആഴത്തില്‍ കുഴിച്ചിടുക.
കുട്ടികള്‍ക്ക് വയറിളക്ക രോഗങ്ങളുണ്ടായാല്‍ വളരെ ശ്രദ്ധിക്കണം.
നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, ഒ.ആര്‍.എസ്. എന്നിവ ഇടയ്‌ക്കിടയ്‌ക്ക് നല്‍കണം.
വയറിളക്ക രോഗമുള്ളപ്പോള്‍ ഒ.ആര്‍.എസിനൊപ്പം ഡോക്‌ടറുടെ നിര്‍ദേശാനുസരണം സിങ്കും നല്‍കേണ്ടതാണ്.
വയറിളക്കം കുറഞ്ഞില്ലെങ്കില്‍ എത്രയും വേഗം വൈദ്യസഹായം തേടണം.
കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിൽ ഒഴിവുകൾ.
കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) വിവിധ തസ്തികകളിലേക്കുള്ള ഒഴിവുകളിലേക്ക് www.cial.aero വഴി മാർച്ച് 27 വരെ അപേക്ഷിക്കാം.”
“ജനറൽ മാനേജർ (കൊമേഴ്സ്യൽ), ഡെപ്യൂട്ടി ജനറൽ മാനേജർ, സീനിയർ മാനേജർ (സിവിൽ), സീനിയർ മാനേജർ (എച്ച്.ആർ, സെക്രട്ടേറിയൽ), ജൂനിയർ മാനേജർ (പബ്ലിക് റിലേഷൻസ്, എച്ച്.ആർ., ഫിനാൻസ്) എന്നീ തസ്തികകളിലേക്കാണ് നിയമനം.
കേരളം കാത്തുകാത്തിരുന്ന വേനൽ മഴ ഇതാ എത്തുന്നു.
.“കൊടും ചൂടിൽ വിയർത്ത് വലയുന്ന കേരളത്തിന് ഒടുവിൽ വേനൽ മഴയുടെ ആശ്വാസം എത്തുന്നു. അടുത്ത ദിവസങ്ങളിലെ കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം നോക്കിയാൽ വേനൽ മഴ എത്തുന്നുവെന്നാണ് വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മഴ കാത്തിരുന്ന കേരളത്തിന് നാളെ മുതൽ വേനൽ മഴ ലഭിച്ചേക്കും.
നാളെ 10 ജില്ലകളിലും മറ്റന്നാൾ 12 ജില്ലകളിലുമാണ് കേരളത്തിൽ മഴ സാധ്യതയുള്ളത്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ സാധ്യത. മറ്റന്നാൾ ഈ ജില്ലകൾക്കൊപ്പം കോട്ടയത്തും ആലപ്പുഴയിലും മഴ സാധ്യതയുണ്ട്. വേനൽ മഴ നാളെയോടെ എത്തുമെങ്കിലും തിരുവനന്തപുരം, കൊല്ലം ജില്ലക്കാർ കാത്തിരിക്കേണ്ടിവരുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
മുംബൈ നേവൽ ഡോക് യാർഡിൽ 301 അവസരം……
Read more at: https://www.mathrubhumi.com/careers/news/apprentices-at-mumbai-naval-dockyard-1.9424152
രാജ്യത്ത് 21 ലക്ഷം സിം കാർഡുകൾ റദ്ദാക്കും; കൂട്ടത്തിൽ നിങ്ങളുടേതും ഉണ്ടോ?
ഇത്തരം നമ്പറുകളിൽ ഭൂരിഭാഗവും വിവിധ തരത്തിലുള്ള സൈബർ കുറ്റകൃത്യങ്ങൾ അല്ലെങ്കിൽ ഓൺലൈൻ തട്ടിപ്പുകൾ നടത്തുന്നതിന് ഉപയോഗിക്കുന്നതായാണ് ഡിപ്പാർട്ട്മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻസ് നടത്തിയ സർവ്വെയിൽ പറയുന്നത്. 114 കോടി മൊബൈൽ ഫോൺ കണക്ഷനുകളിൽ ഡിപ്പാർട്ട്മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & ഡിജിറ്റൽ ഇന്റലിജൻസ് യൂണിറ്റ്് (AI&DIU) നടത്തിയ സർവ്വെയിലാണ് 21 ലക്ഷം സിം കാർഡുകൾ വ്യാജമെന്ന് കണ്ടെത്തിയത്.
ബിഎസ്എൻഎൽ, ഭാരതി എയർടെൽ, എംടിഎൻഎൽ, റിലയൻസ് ജിയോ, വോഡാഫോൺ ഐഡിയ തുടങ്ങിയ ടെലികോം കമ്പനികൾക്കാണ് ടെലികോം മന്ത്രാലയം നിർദേശം നൽകിയത്. സംശയാസ്പദമായ ഉപയോക്താക്കളുടെ ലിസ്റ്റ് നൽകാനും രേഖകൾ അടിയന്തിരമായി പുനഃപരിശോധിച്ച് വ്യാജമെന്ന് കണ്ടെത്തിയവയുടെ കണക്ഷൻ വിച്ഛേദിക്കാനുമാണ് ടെലികോം മന്ത്രാലയത്തിന്റെ നിർദേശം. പൗരന്മാർക്ക് തങ്ങളുടെ പേരിൽ നൽകിയിട്ടുള്ള മൊബൈൽ കണക്ഷനുകൾ അറിയാനും അവർ അപേക്ഷിച്ചിട്ടില്ലാത്ത ഏതെങ്കിലും സിം കാർഡ് ഉണ്ടെങ്കിൽ അതിന്റെ കണക്ഷൻ വിച്ഛേദിക്കാനും കഴിയുന്ന പൗര കേന്ദ്രീകൃത സംരംഭമായ സഞ്ചാര് സാഥിയുടെ ഭാഗമായാണ് രാജ്യവ്യാപകമായി സിം കാർഡുകളുടെ വിശകലനം ആരംഭിച്ചത്. ‘സഞ്ചാർ സാഥി’ പോർട്ടൽ ഉപയോഗിക്കുമ്പോൾ ശരിയായ ഡാറ്റകൾ നൽകുന്നതാണ് രീതി.
സ്ത്രീകൾ കൂടുതൽ ഉറങ്ങണം; പുരുഷന്മാരേക്കാൾ ഉറക്കം ആവശ്യമെന്ന് പഠനം; എന്തുകൊണ്ട്?
ദിവസവും 7-8 മണിക്കൂർ ഉറങ്ങുന്നത് നല്ലതാണെന്ന് ആരോഗ്യവിദഗ്ധർ പറയാറുണ്ട്. പകൽ മുഴുവൻ ഊർജ്ജസ്വലമായിരിക്കാൻ എട്ട് മണിക്കൂർ രാത്രിയുറക്കം സഹായിക്കുമെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇക്കാര്യം പുരുഷന്മാരിലും സ്ത്രീകളിലും വ്യത്യസ്തമാണെന്ന് പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സാധാരണയായി എട്ട് മണിക്കൂർ ഉറങ്ങുന്ന പുരുഷന് രാവിലെ എഴുന്നേൽക്കുമ്പോൾ ക്ഷീണമില്ലാതെ ദിവസം തുടങ്ങാനാകും. എന്നാൽ എല്ലാ സ്ത്രീകൾക്കും ഇപ്രകാരം സാധിക്കില്ലെന്നാണ് കണ്ടെത്തൽ. 7-8 മണിക്കൂർ രാത്രി ഉറങ്ങിയാലും രാവിലെ എഴുന്നേൽക്കുമ്പോൾ ക്ഷീണം അനുഭവപ്പെടുന്ന പല സ്ത്രീകളുമുണ്ട്. കാരണം അത്തരക്കാർക്ക് കുറച്ചുകൂടി ഉറക്കം ആവശ്യമാണെന്നതാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. മുംബൈയിലെ ഡോ. ബാബാസാഹേബ് അംബേദ്കർ സ്മാരക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോ. സോനം സിംപത്വാർ ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പങ്കുവച്ചിട്ടുണ്ട്. എന്തുകൊണ്ട് സ്ത്രീകൾക്ക് കൂടുതൽ ഉറക്കം ആവശ്യമാണെന്ന് ചോദിച്ചാൽ അതിന് മുന്നോടിയായി എന്തിന് നാം 8 മണിക്കൂർ ഉറങ്ങണം എന്ന് അറിഞ്ഞിരിക്കണം.
ആരോഗ്യമുള്ള ശരീരത്തിന് നല്ല ഉറക്കം ആവശ്യമാണ്. തലച്ചോറിന്റെ പ്രവർത്തനത്തിന്, ഹൃദയത്തിന്റെ ആരോഗ്യത്തിന്, മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിന്, നല്ല ചർമ്മം നല്ല തലമുടി, ദീർഘായുസ്സിന് എന്നിവയ്‌ക്കെല്ലാം 7-8 മണിക്കൂർ ഉറക്കം ആവശ്യമാണ്. വികാരങ്ങളെ മെച്ചപ്പെട്ട നിലയിൽ നിയന്ത്രിക്കാനും ഉത്കണ്ഠ, വിഷാദം എന്നിവയെ കുറയ്‌ക്കാനും നല്ല ഉറക്കം സഹായിക്കും. പൊതുവെ പ്രായപൂർത്തിയായ മനുഷ്യന് ഏഴ് മുതൽ ഒമ്പത് മണിക്കൂർ വരെ ഉറക്കമാകാം. ഇതിൽ തന്നെ സ്ത്രീകളെ പരിഗണിക്കുമ്പോൾ പുരുഷന്മാരേക്കാൾ 11-20 മിനിറ്റ് കൂടുതൽ ഉറക്കം സ്ത്രീകൾക്ക് ആവശ്യമാണെന്നാണ് പഠനങ്ങൾ. പകൽസമയത്തെ ജോലിഭാരത്തിൽ നിന്നും മുക്തമാകാൻ പുരുഷന് എടുക്കുന്ന സമയത്തേക്കാൾ കൂടുതൽ സ്ത്രീകൾക്ക് ആവശ്യമായി വരുന്ന വിധമാണ് അവരുടെ ശരീരത്തെയും തലച്ചോറിനെയും സൃഷ്ടിച്ചിരിക്കുന്നത് എന്നതിനാലാണ് കൂടുതൽ ഉറക്കം സ്ത്രീകൾക്ക് ആവശ്യമായി വരുന്നത്. കാരണം പുരുഷന്റെ തലച്ചോറിനേക്കാൾ സങ്കീർണമാണ് സ്ത്രീകളുടേത്. മൾട്ടി-ടാസ്ക് ചെയ്യാനും തലച്ചോറിനെ കൂടുതലായി ഉപയോഗിക്കാനും ചില സ്ത്രീകൾക്ക് സാധിക്കുന്നതും ഇതുകൊണ്ടാണ്. എന്നാൽ ഇതേ കാരണം കൊണ്ട് സ്ത്രീകൾക്ക് കൂടുതൽ ക്ഷീണം അനുഭവപ്പെടുകയും അതിൽ നിന്ന് മോചിതമാകാൻ പുരുഷന്മാരേക്കാൾ സമയം വേണ്ടി വരികയും ചെയ്യുന്നു.
എപ്പോഴും മടി പിടിച്ചിരിപ്പാണോ ; ‘ആക്ടീവ് ‘ ആകാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാം.
“ഭക്ഷണരീതി നമ്മുടെ ആരോഗ്യത്തെയും ശരീരത്തേയും വളരെയേറെ സ്വാധീനിക്കുന്ന ഒന്നാണ്. നമ്മൾ കഴിക്കുന്ന ഭക്ഷണമാണ് നമ്മുടെ മാനസിക നിലയും ആരോഗ്യവുമെല്ലാം നിർണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. നമ്മൾക്ക് എപ്പോഴും അലസത തോന്നുന്നുവെങ്കിൽ അതിലും നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന് സ്വാധീനമുണ്ട്. ആരോഗ്യകരമായ ഭക്ഷണരീതി നമ്മളെ ‘ആക്ടീവാ’ക്കും. ഭക്ഷണരീതി നമ്മുടെ ആരോഗ്യത്തെയും ശരീരത്തേയും വളരെയേറെ സ്വാധീനിക്കുന്ന ഒന്നാണ്. നമ്മൾ കഴിക്കുന്ന ഭക്ഷണമാണ് നമ്മുടെ മാനസിക നിലയും ആരോഗ്യവുമെല്ലാം നിർണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. നമ്മൾക്ക് എപ്പോഴും അലസത തോന്നുന്നുവെങ്കിൽ അതിലും നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന് സ്വാധീനമുണ്ട്. ആരോഗ്യകരമായ ഭക്ഷണരീതി നമ്മളെ ‘ആക്ടീവാ’ക്കും.
സസ്യാഹാരത്തിലുൾപ്പെടുന്ന പ്രോട്ടീൻ വിഭവങ്ങളാണ് അടുത്തതായി ഉന്മേഷത്തിന് കഴിക്കാവുന്ന ഭക്ഷണങ്ങൾ. പിഞ്ച് സോയാബീൻ, റോസ്റ്റഡ് കടല എന്നിവയെല്ലാം ഈ വിഭാഗത്തിൽ പെടുന്നു. പ്രോട്ടീൻ മാത്രമല്ല, ആരോഗ്യത്തിന് ഗുണകരമാകുന്ന പല അവശ്യഘടകങ്ങളും ഇവയിലുണ്ട്.
നട്ട്സിന്റെയും വിത്തുകളുടേയും മിക്സ് കഴിക്കുന്നത് നമ്മളുടെ ഉന്മേഷം കൂട്ടും. ബദാം, വാൾനട്ട്സ്, ചിയ വിത്ത്, മത്തൻ കുരു എന്നിങ്ങനെയുള്ളവ എല്ലാം ചേർത്ത് ഇതിലേക്ക് അൽപം ഡ്രൈഡ് ഫ്രൂട്ട്സും ചേർത്ത് കഴിക്കുന്നതും നല്ലതാണ്. മിതമായ അളവിൽ കഴിക്കാൻ ശ്രദ്ധിക്കണം.
ക്ഷീണവും അലസതയും തോന്നുമ്പോൾ കഴിക്കേണ്ട ഭക്ഷണമാണ് മുട്ട. പ്രോട്ടീന്റെ മികച്ചൊരു സ്രോതസാണ് മുട്ട. ഇത് നന്നായി പുഴുങ്ങി കഴിക്കുന്നതാണ് ഏറ്റവും നല്ലത്. ചീസ് കഴിക്കുന്നതും നമുക്ക് ഉന്മേഷം പകരും. ചീസും പ്രോട്ടീന്റെ നല്ല സ്രോതസാണ്. പ്രോട്ടീൻ മാത്രമല്ല, ശരീരത്തിനാവശ്യമായ കാത്സ്യവും ലഭിക്കാൻ ചീസ് സഹായിക്കുന്നു. തലച്ചോറിന്റെ ആരോഗ്യവും ചീസ് മെച്ചപ്പെടുത്തും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം നിങ്ങളുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക.
നവോദയയില്‍ മികച്ച ശമ്പളത്തില്‍ ജോലി, 1377 ഒഴിവുകള്‍.
“നവോദയ വിദ്യാലയ സമിതി അനധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 1377 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.650 വിദ്യാലയങ്ങളിലും എട്ട് റീജണൽ ഓഫീസുകളിലും ഉത്തർപ്രദേശിലെ നോയിഡയിലുള്ള ഹെഡ് ക്വാർട്ടേഴ്സിലുമാണ് ഒഴിവുകൾ. ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്, ഫിമെയിൽ സ്റ്റാഫ് നഴ്സ്, ഇലക്ട്രീഷൻ കം പ്ലംബർ, മെസ്സ് ഹെൽപ്പർ, മൾട്ടിടാസ്കിങ് സ്റ്റാഫ്, അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ, ഓഡിറ്റ് അസിസ്റ്റന്റ്, ജൂനിയർ ട്രാൻസലേഷൻ ഓഫീസർ, ലീഗൽ അസിസ്റ്റന്റ്, കാറ്ററിങ് സൂപ്പർവൈസർ എന്നീ തസ്തികകളിലാണ് ഒഴിവ്. പൊതുപരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ് ഇതിൽ വിജയിച്ചതിന് ശേഷം അഭിമുഖവും ഉണ്ടായിരിക്കും. സ്കിൽ ടെസ്റ്റ് ആവശ്യമായവയ്ക്ക് അത്തരം ടെസ്റ്റും ഉണ്ടായിരിക്കുന്നതായിരിക്കും.
“ഉയർന്ന പ്രായപരിധിയിൽ എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. (എൻ.സി.എൽ.) വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർക്ക് ജനറൽ-10 വർഷം, എസ്.സി., എസ്.ടി.-15 വർഷം, ഒ.ബി.സി. (എൻ.സി.എൽ.) 10 വർഷം എന്നിങ്ങനെയാണ് വയസ്സിളവ്. ഇന്ത്യയിലെവിടെയും അപേക്ഷാർത്ഥിക്ക് ജോലി ലഭിക്കാം. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലും ലക്ഷദ്വീപിൽ കവരത്തിയിലും പരീക്ഷാകേന്ദ്രങ്ങളുണ്ടാവും. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കാം.
കേരളം കാത്തുകാത്തിരുന്ന വേനൽ മഴ ഇതാ എത്തുന്നു.
“കൊടും ചൂടിൽ വിയർത്ത് വലയുന്ന കേരളത്തിന് ഒടുവിൽ വേനൽ മഴയുടെ ആശ്വാസം എത്തുന്നു. അടുത്ത ദിവസങ്ങളിലെ കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം നോക്കിയാൽ വേനൽ മഴ എത്തുന്നുവെന്നാണ് വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മഴ കാത്തിരുന്ന കേരളത്തിന് നാളെ മുതൽ വേനൽ മഴ ലഭിച്ചേക്കും.
നാളെ 10 ജില്ലകളിലും മറ്റന്നാൾ 12 ജില്ലകളിലുമാണ് കേരളത്തിൽ മഴ സാധ്യതയുള്ളത്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ സാധ്യത. മറ്റന്നാൾ ഈ ജില്ലകൾക്കൊപ്പം കോട്ടയത്തും ആലപ്പുഴയിലും മഴ സാധ്യതയുണ്ട്. വേനൽ മഴ നാളെയോടെ എത്തുമെങ്കിലും തിരുവനന്തപുരം, കൊല്ലം ജില്ലക്കാർ കാത്തിരിക്കേണ്ടിവരുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.