എന്താണ് മുദ്ര യോജന? അതിന്റെ ആനുകൂല്യങ്ങൾ എന്തൊക്കെയാണ് എന്നറിയാമോ?

എന്താണ് മുദ്ര യോജന? അതിന്റെ ആനുകൂല്യങ്ങൾ എന്തൊക്കെയാണ് എന്നറിയാമോ? സ്വയം തൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച പ്രധാന പദ്ധതികളിലൊന്നാണ് പ്രധാനമന്ത്രി മുദ്ര യോജന (പിഎംഎംവൈ). ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കുകൾ (എസ്‌സിബികൾ), റീജിയണൽ റൂറൽ ബാങ്കുകൾ (ആർആർബികൾ), ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികൾ (എൻബിഎഫ്‌സികൾ), മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് 10 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും.

സ്കീം മൂന്ന് തരത്തിലുള്ള വായ്പകൾ വാഗ്ദാനം ചെയ്യുന്നു:

a) ശിശു –  50,000 രൂപ വരെ വായ്പ

b) കിഷോർ – 50,000 രൂപ മുതൽ 5 ലക്ഷം രൂപ വരെയുള്ള വായ്പകൾ

c) തരുൺ – 5 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെയുള്ള വായ്പകൾ

അംഗമാകാനുള്ള യോഗ്യതകൾ എന്തൊക്കെയാണ്? 

1 അപേക്ഷകൻ ഇന്ത്യൻ പൗരനായിരിക്കണം.

2 വായ്പ എടുക്കാൻ അർഹതയുള്ള, ഒരു ചെറുകിട ബിസിനസ് സംരംഭം ആരംഭിക്കാൻ പ്ലാൻ ഉള്ള ഏതൊരു വ്യക്തിക്കും സ്കീമിന് കീഴിൽ ലോൺ ലഭിക്കും. 

3 മുൻപ് എടുത്ത വായ്പകൾ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തരുത്  

4 അപേക്ഷകൻ്റെ ബിസിനസ്സിന് കുറഞ്ഞത് 3 വർഷം പഴക്കമുണ്ടായിരിക്കണം.

5 സംരംഭകൻ 24 മുതൽ 70 വയസ്സ് വരെ പ്രായമുള്ളവരായിരിക്കണം.

എങ്ങനെ അപേക്ഷിക്കാം?

താൽപ്പര്യമുള്ള അപേക്ഷകർക്ക് www.udyamimitra.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്

ഹോം സ്‌ക്രീനിലെ ‘അപ്ലൈ നൗ’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

‘പുതിയ സംരംഭകൻ’, ‘നിലവിലുള്ള സംരംഭകൻ’, ‘സ്വയം തൊഴിൽ ചെയ്യുന്നവർ’ എന്നിവയ്ക്കിടയിൽ നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ നിന്ന് നിങ്ങൾ ഏതാണോ അത് തിരഞ്ഞെടുക്കുക.

ഒരു പുതിയ രജിസ്ട്രേഷൻ ആണെങ്കിൽ, ‘അപേക്ഷകൻ്റെ പേര്’, ‘ഇമെയിൽ ഐഡി’, ‘മൊബൈൽ നമ്പർ’ എന്നിവ ചേർക്കുക.

OTP വഴി രജിസ്റ്റർ ചെയ്യുക.

പിഎംഎംവൈയെ കുറിച്ച് രാജ്യത്തുടനീളം അവബോധം പ്രചരിപ്പിക്കുന്നതിനായി സർക്കാർ വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പത്രം, ടിവി, റേഡിയോ ജിംഗിൾസ്, ഹോർഡിംഗുകൾ, ടൗൺ ഹാൾ മീറ്റിംഗുകൾ, സാമ്പത്തിക സാക്ഷരത, ബോധവൽക്കരണ ക്യാമ്പുകൾ, സാമ്പത്തിക ഉൾപ്പെടുത്തലിനായുള്ള പ്രത്യേക ഡ്രൈവുകൾ തുടങ്ങിയവയിലൂടെയുള്ള പരസ്യ കാമ്പെയ്‌നുകൾ ഇതിൽ ഉൾപ്പെടുന്നു. സ്വയം തൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച പ്രധാന പദ്ധതികളിലൊന്നാണ് പ്രധാനമന്ത്രി മുദ്ര യോജന (പിഎംഎംവൈ). ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കുകൾ (എസ്‌സിബികൾ), റീജിയണൽ റൂറൽ ബാങ്കുകൾ (ആർആർബികൾ), ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികൾ (എൻബിഎഫ്‌സികൾ), മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന്  10 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും.

സണ്‍സ്‌ക്രീന്‍ തിരഞ്ഞെടുക്കുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം, എങ്ങനെയാണ് ഉപയോഗിക്കേണ്ടത്.

സംസ്ഥാനത്ത് ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. നിർജലീകരണം ഉണ്ടാകാതിരിക്കാൻ വെള്ളംമതിയായി കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് പ്രധാനമാണ്. അതിനൊപ്പം തന്നെ കടുത്ത സൂര്യരശ്മികളിൽ നിന്ന് ചർമത്തെ സംരക്ഷിക്കേണ്ടതും പ്രധാനമാണ്. സൺസ്ക്രീനിന്റെ ഉപയോഗത്തേക്കുറിച്ച് പലരും അറിയാൻ ആഗ്രഹിക്കുന്നതും ഈ സമയത്താണ്. സൺസ്ക്രീൻ തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം, എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നതിനേക്കുറിച്ച് പരിശോധിക്കാം.സാധാരണയായി നല്ല ഒരു സൺസ്ക്രീൻ പാക്കറ്റിനു മുകളിൽ ആദ്യം കാണുക ബ്രോഡ് സ്പെക്ട്രം എന്നാകും.

എന്താണ് ബ്രോഡ് സ്പെക്ട്രം?

UVA & UVB (Ultraviolet A &Ultraviolet B) സൂര്യരശ്മികളിൽ നിന്നും പൂർണസംരക്ഷണം നൽകാനായി കെമിക്കൽ, ഫിസിക്കൽ ഘടകം അടങ്ങിയിട്ടുള്ള സൺസ്ക്രീൻ ആണിത്. ഒരു കെമിക്കൽ സൺസ്ക്രീൻ സൂര്യരശ്മിയെ ആഗിരണം ചെയ്ത് അതിനെ ചൂടായി പുറത്തുവിടുന്നു. അങ്ങനെ കോശങ്ങൾക്ക് കേടുവരാതെ സംരക്ഷിക്കുന്നു. സിന്നമേറ്റ്സ്, സാലിസൈലേറ്റ്സ്, ബെൻസോഫിനോൻ കുടുംബത്തിൽ വരുന്നവയാണ് സാധാരണ കെമിക്കൽ സൺസ്ക്രീൻ. ഒരു ഫിസിക്കൽ ഘടകമാകട്ടെ സൂര്യരശ്മിയെ പ്രതിഫലിപ്പിച്ച് ചർമകോശങ്ങളെ സംരക്ഷിക്കുന്നു. സിങ്ക് ഓക്സൈഡ്, ടൈറ്റാനിയം ഡയോക്സൈഡ് എന്നിവയാണ് ഫിസിക്കൽ സൺസ്ക്രീനുകളിൽ കാണുന്നത്.

ഒരു സൺസ്ക്രീനിൽ കാണുന്ന എസ്.പി.എഫ് എന്താണ്?

എസ്.പി.എഫ് അഥവാ സൺ പ്രൊട്ടെക്ഷൻ ഫാക്റ്റർ, യു.വി.ബി. റേഡിയേഷനുകളിൽ നിന്നും സംരക്ഷണം നൽകുന്നു. ഇത് 15 മുതൽ 100 വരെയാണ് ഉണ്ടാവുക. ഇന്ത്യൻ ചർമത്തിന് എസ്.പി.എഫ് 30 അടങ്ങിയ സൺസ്ക്രീൻ ആണ് ഉത്തമം. കാരണം, SPF 15 – 93% സംരക്ഷണം നൽകുമ്പോൾ SPF 30 – 97% വും SPF 50 – 98% വും സംരക്ഷണം നൽകുന്നു. Protection factor കൂടുന്നതിനനുസരിച്ച് protection / സംരക്ഷണ തോതിൽ ഉള്ള അന്തരം കുറവാണ്.

PA++ എന്താണ്?

മറ്റൊന്ന് PA++ എന്നതാണ്. Protection grade of UVA അഥവാ UVA റേഡിയേഷനിൽ നിന്നുള്ള സംരക്ഷണത്തിന്റെ തോത് എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. PA കഴിഞ്ഞ് 2+ വന്നാൽ മിതമായ സംരക്ഷണവും (Moderate Protection) 3+ വന്നാൽ ഉയർന്ന സംരക്ഷണവും (High protection) 4+ വന്നാൽ മികച്ച സംരക്ഷണവും (Very high protection) ലഭിക്കും എന്നാണ് അർഥം.

Water resistant അല്ലെങ്കിൽ waterproof എന്നോ Sweat resistant എന്നോ സൺസ്ക്രീനിന്റെ പുറത്ത് എഴുതിയിട്ടുണ്ടെങ്കിൽ അതിനർഥം നനഞ്ഞാലും 40 മിനിറ്റ് കൂടി സൂര്യരശ്മിയിൽ നിന്നും സംരക്ഷണം ലഭിക്കുമെന്നാണ്. 80 മിനിറ്റ് എങ്കിലും സംരക്ഷണം നിലനിൽക്കുമെങ്കിൽ വാട്ടർപ്രൂഫ് ആണ്. ആ സമയത്തിനു ശേഷം വീണ്ടും സൺസ്ക്രീൻ പുരട്ടേണ്ടതാണ്.

ഇപ്പോൾ വിപണിയിലുള്ള പല സൺസ്ക്രീനിലും ബ്ലൂ ലൈറ്റ് ഫിൽറ്റർ എന്നും കാണാം. നമ്മുടെ സ്ക്രീനിൽ (Mobile / Computer) നിന്നും വരുന്ന ഹൈ എനർജി വിസിബിൾ ലൈറ്റ് അല്ലെങ്കിൽ Blue light- നെ പ്രതിരോധിക്കുന്ന ഘടകം അടങ്ങിയിട്ടുള്ള സൺസ്ക്രീൻ ആണിവ. ഫിസിക്കൽ ഘടകങ്ങളാണ് ബ്ലൂ ലൈറ്റിൽ നിന്നും സംരക്ഷണം നൽകുന്നത്.

koottan villa

സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?

1. പ്രായം.

6 മാസത്തിൽ താഴെയുള്ള കുട്ടികൾക്ക് സൺസ്ക്രീൻ നിർദ്ദേശിച്ചിട്ടില്ല. അവരെ സൂര്യതാപം ഏൽക്കാതെ സംരക്ഷിക്കുകയാണ് വേണ്ടത്. അതിനു മുകളിൽ ഉള്ളവർക്ക് Physical സൺസ്ക്രീൻ ഉപയോഗിക്കാം. മുതിർന്ന കുട്ടികൾ തൊട്ട് chemical സൺസ്ക്രീൻ ഉപയോഗിക്കാം.

2. ചർമത്തിന്റെ തരം (Skin ടൈപ്പ്)

a) മുഖക്കുരു ഉള്ളവർ (Oily skin) – ജെൽ രീതിയിലുള്ള സൺസ്ക്രീൻ ഉപയോഗിക്കുക.

b) വരണ്ട ചർമം ഉള്ളവർ (Dry skin) – ക്രീം, ലോഷൻ രീതിയിലുള്ള സൺസ്ക്രീൻ ഉപയോഗിക്കുക.

c) പെട്ടെന്ന് അസ്വസ്ഥമാകുന്ന ചർമമുള്ളവർ (Sensitive skin) – ഫിസിക്കൽ സൺസ്ക്രീൻ ഉപയോഗിക്കുക.

3. സൺസ്ക്രീൻ പുരട്ടുന്നതെങ്ങനെ?

വെയിലത്ത് പോകുന്നതിന് അരമണിക്കൂർ മുമ്പ് സൺസ്ക്രീൻ പുരട്ടുക. ഫിസിക്കൽ ഘടകം മാത്രമുള്ള സൺസ്ക്രീൻ പുറത്ത് പോകുന്നതിന് തൊട്ട് മുമ്പ് ഇടാം.3ml അല്ലെങ്കിൽ മുക്കാൽ ടീസ്പൂൺ സൺസ്ക്രീൻ ആണ് മുഖത്തും കഴുത്തിലുമായി ഇടേണ്ടത്.വെയിൽ തട്ടുന്ന എല്ലാ ഭാഗത്തും സൺസ്ക്രീൻ ഇടുക, അതായത് കഴുത്ത്, കൈ, പാദത്തിന്റെ ഉപരി വശം.Physical സൺസ്ക്രീൻ ഒരു ലേപം (Coating) പോലെ ധരിക്കുക. Chemical സൺസ്ക്രീൻ നന്നായി തേച്ചുപിടിപ്പിക്കുക.2 – 3 മണിക്കൂർ കഴിയുമ്പോൾ വീണ്ടും ഇടുക. ഇതുകൂടാതെ വിയർത്താലോ നനഞ്ഞാലോ വീണ്ടും ഇടുക.പുറത്ത് പോകാത്തവരും സൺസ്ക്രീൻ ധരിക്കുക. ഇത് ജനലിൽ കൂടി വരുന്ന പ്രകാശം, ട്യൂബ് ലൈറ്റിന്റെ പ്രകാശം, ബ്ലൂ ലൈറ്റ് എന്നിവയിൽ നിന്നും ചർമകോശങ്ങളെ സംരക്ഷിക്കുന്നു.ഇത്തരത്തിൽ സൺസ്ക്രീൻ ഉപയോഗിക്കുന്നത് കൂടാതെ പുറത്തിറങ്ങുമ്പോൾ സൂര്യരശ്മികളിൽ നിന്നും സംരക്ഷണം ലഭിക്കാൻ കുട ഉപയോഗിക്കുന്നതും, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നതും ശീലമാക്കുക.

നിങ്ങളുടെ പേരിൽ മറ്റാരെങ്കിലും സിം കാർഡ് എടുത്തിട്ടുണ്ടോ ? മിനിട്ടുകൾക്കുള്ളിൽ വീട്ടിലിരുന്ന് തന്നെ അറിയാം.

മൊബൈൽ നമ്പർ പോർട്ടിങ് സൗകര്യം ദുരുപയോഗിച്ചുള്ള തട്ടിപ്പുകൾ തടയാനായി ടെലികോം റഗുലേറ്ററി അതോറിറ്റി ചട്ടം ഭേദഗതി ചെയ്തിരിക്കുകയാണ് . അതനുസരിച്ച് ജൂലൈ 1 മുതൽ, സിം കാർഡ് മാറിയെടുക്കുന്നവർക്ക് തുടർന്നുള്ള 7 ദിവസത്തിനകം മൊബൈൽ കണക‍്ഷൻ മറ്റൊരു ടെലികോം കമ്പനിയിലേക്ക് പോർട്ട് ചെയ്യാൻ കഴിയില്ല.ഈ സാഹചര്യത്തിൽ നിങ്ങൾ സിം കാർഡ് തട്ടിപ്പിന് ഇരയായിട്ടുണ്ടോയെന്ന് കണ്ടെത്താനും വഴിയുണ്ട്. തട്ടിപ്പുകാർ നിങ്ങളുടെ പേരിലുള്ള സിം കാർഡ് എടുത്ത് തട്ടിപ്പ് നടത്തുന്നുണ്ടോയെന്ന് വളരെവേഗം അറിയാനുള്ള മാർഗമാണിത്.ടെലികോം ഡിപ്പാർട്ട്‌മെന്റിന്റെ പോർട്ടൽ സന്ദർശിച്ച് നിങ്ങളുടെ പേരിൽ എത്ര സിമ്മുകൾ സജീവമാണെന്ന് എളുപ്പത്തിൽ പരിശോധിക്കാനാകും . സഞ്ചാര സാഥി പോർട്ടൽ (tafcop.sancharsaathi.gov.in) ഇതിനായി ഉപയോഗിക്കാം. tafcop.sancharsaathi.gov.in സന്ദർശിക്കുക അല്ലെങ്കിൽ sancharsaathi.gov.in എന്ന സൈറ്റ് ഓപ്പൺ ചെയ്യുക. സിറ്റിസൺ സെൻട്രിക് സേവനങ്ങളിൽ ടാപ്പ് ചെയ്യുക.

അതിന് ശേഷം Know Your mobile connections എന്നതിൽ ക്ലിക്ക് ചെയ്ത് മൊബൈൽ കണക്ഷനെ കുറിച്ച് പരിശോധിക്കാം. ഇതിനായി ആദ്യം 10 അക്ക മൊബൈൽ നമ്പർ നൽകി കാപ്ച്ച ടൈപ്പ് ചെയ്യുക. ഇതിന് ശേഷം നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് വരുന്ന OTP നൽകുക. തുടർന്ന് വിശദാംശങ്ങൾ സ്ക്രീനിൽ കാണിക്കും. നിങ്ങളുടെ പേരിൽ എത്ര കാർഡുകൾ നൽകിയിട്ടുണ്ടെന്ന് ഇവിടെ കാണാം.അനധികൃത നമ്പർ കണ്ടെത്തിയാൽ, അത് തടയാനും കഴിയും.

koottan villa

മീന്‍ കേടു വരാതെ ഏറെ നാൾ ഫ്രിഡ്ജിൽ സൂക്ഷിക്കാന്‍ ചില നുറുങ്ങുവിദ്യകൾ.

മലയാളികളുടെ ഭക്ഷണശീലങ്ങളിൽ ഒഴിച്ചുകൂടാനാവാത്തതാണ് മത്സ്യവിഭവങ്ങൾ. മാംസ്യത്തിന്റെ കലവറയായ മീൻ ഏറെ ആരോഗ്യദായകമായ ഭക്ഷണമാണ്. മഗ്നീഷ്യം, കാൽസ്യം, ഇരുമ്പ്, അയഡിൻ, സിങ്ക്, പൊട്ടാസ്യം, ചെമ്പ്, മാംഗനീസ്, സെലീനിയം, സ്‌ട്രോൺഷ്യം എന്നീ ധാതുലവണങ്ങളും എ, ഡി, ബി കോംപ്ലക്സ് എന്നീ ജീവകങ്ങളും മത്സ്യത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.മീന്‍ എങ്ങനെയാണ് കേടു വരാതെ സൂക്ഷിക്കേണ്ടത് എന്ന കാര്യത്തിൽ പലർക്കും സംശയങ്ങൾ കാണും.  ഫ്രിഡ്ജില്‍ വച്ചാലും  ഫ്രഷ്‌നസോടെ ഇരിക്കണമെന്നില്ല. ഇതാ, മീന്‍ ഒരുപാട് നാള്‍ കേടു വരാതെ സൂക്ഷിക്കാന്‍ സഹായിക്കുന്ന ഏതാനും ടിപ്‌സുകള്‍ .

മീന്‍ വൃത്തിയാക്കി ഉപ്പു വെളളത്തില്‍ കഴുകി ഫ്രീസറില്‍ വച്ചാല്‍ ഫ്രഷ്‌നസോടെ ഇരിക്കും. വായു സഞ്ചാരമില്ലാത്ത പാത്രത്തിൽ വേണം മീൻ സൂക്ഷിക്കാൻ.  മീൻ വിനാഗിരി വെളളത്തില്‍ കഴുകി സൂക്ഷിച്ചാല്‍ ഒരു മാസം വരെ കേടാകാതെയിരിക്കും.

മസാലപുരട്ടി സൂക്ഷിക്കേണ്ട രീതി

ഒരു ചട്ടിയെടുത്ത് അതിൽ വെള്ളം നിറച്ച് കുറച്ച് ഉപ്പ് ചേർത്ത് നന്നായി അലിയിച്ചെടുക്കുക. അതിലേക്ക് നന്നാക്കി വച്ച മീൻ ഇട്ട് 5 മിനിറ്റ് വയ്ക്കുക. ശേഷം മീൻ കഷ്ണങ്ങൾ ഒരു പാത്രത്തിലേക്ക് മാറ്റാം. ഇതിലേക്ക് മുളകുപൊടി, മഞ്ഞൾപൊടി എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക. മീനിൽ നന്നായി മസാല തേച്ചുപിടിപ്പിച്ചതിനു ശേഷം ഒരു എയർ ടൈറ്റ് കണ്ടെയ്നറിൽ സ്റ്റോർ ചെയ്യുക. ഇതിനായി, വായു കയറാത്ത കണ്ടെയ്നറിൽ അലുമിനിയം ഫോയിൽ പേപ്പർ വിരിച്ച് അതിലേക്ക് മീൻ അടുക്കിവച്ച് നന്നായി പൊതിഞ്ഞെടുത്ത് പാത്രം അടച്ച് വേണം ഫ്രീസറിൽ വയ്ക്കാൻ.

ഈ അഞ്ച് ഭക്ഷണങ്ങള്‍ മാത്രം കഴിച്ചാല്‍ മതി, കാത്സ്യത്തിന്‍റെ കുറവിനെ പരിഹരിക്കാം.

നമ്മുടെ ശരീരത്തിന് ഏറെ ആവശ്യമായ ഒരു ധാതുവാണ് കാത്സ്യം.  എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഇവ പ്രധാനമാണ്. കാത്സ്യം ശരീരത്തിൽ കുറയുമ്പോൾ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം.  നാം കഴിക്കുന്ന ഭക്ഷണമാണ് കാത്സ്യത്തിന്‍റെ പ്രധാന ഉറവിടം. അത്തരത്തില്‍ എല്ലുകളുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട കാത്സ്യം അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം..

ഒന്ന്…

പാല്‍ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒരു കപ്പ് പാലില്‍ 300 മൈക്രോഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയില്‍ ഫാറ്റും കുറവാണ്. അതിനാല്‍ കാത്സ്യത്തിന്‍റെ കുറവിനെ പരിഹരിക്കാനും എല്ലുകളുടെ ആരോഗ്യത്തിനും പാല്‍ കുടിക്കുന്നത് നല്ലതാണ്. 

 

രണ്ട്…

ഇലക്കറികളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങൾ ധാരാളം അടങ്ങിയ ഇലക്കറികളിൽ നിന്നും ശരീരത്തിന് ആവശ്യമായ കാത്സ്യം ലഭിക്കും. അതിനാൽ ചീര, ബ്രൊക്കോളി, മുരിങ്ങയില തുടങ്ങിയവ പതിവായി ഡയറ്റിൽ ഉൾപ്പെടുത്താം. ഇവയില്‍ കാത്സ്യം മാത്രമല്ല, വിറ്റാമിന്‍ കെ, മഗ്നീഷ്യം, ഫൈബര്‍ തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്. 

മൂന്ന്… 

സാല്‍മണ്‍ ഫിഷില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിന്‍ ഡിയും ഒമേഗ 3 ഫാറ്റി ആസിഡും ഇവയിലുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. 

koottan villa

നാല്…

ബദാം ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒരു കപ്പ് ബദാമില്‍ 385 ഗ്രാം കാത്സ്യം അടങ്ങിയിരിക്കുന്നു. ഒരു ദിവസം ശരീരത്തിന് ആവശ്യമുള്ള കാത്സ്യത്തിന്‍റെ മൂന്നില്‍ ഒരുഭാഗത്തോളം വരുമിത്. അതിനാല്‍ പതിവായി ബദാം കഴിക്കുന്നതും കാത്സ്യത്തിന്‍റെ അഭാവത്തെ തടയാം. 

അഞ്ച്… 

ചിയാ വിത്തുകളാണ് അവസാനായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയിൽ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ എല്ലുകളുടെ ആരോഗ്യത്തിനായി ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന് ഇപ്പോൾ രജിസ്റ്റ‍ർ ചെയ്യാം.

ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ ഹയർസെക്കൻഡറി അധ്യാപക നിയമനത്തിന് കേരള സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷയ്ക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം. ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും, ബി.എഡ്-ഉം ആണ് അടിസ്ഥാന യോഗ്യത. ചില പ്രത്യേക വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവരെ ബി.എഡ്. വേണമെന്ന നിബന്ധനയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. LTTC, DLED തുടങ്ങിയ ട്രെയിനിംഗ് കോഴ്സുകൾ വിജയിച്ചവരെ സെറ്റിന് പരിഗണിക്കും. എസ്.സി./എസ്.ടി. വിഭാഗത്തിൽപ്പെടുന്നവർക്കും പി.ഡബ്ല്യൂ.ഡി. വിഭാഗത്തിൽപ്പെടുന്നവർക്കും ബിരുദാനന്തര ബിരുദത്തിന് 5 ശതമാനം മാർക്കിളവ് അനുവദിച്ചിട്ടുണ്ട്.

അടിസ്ഥാന യോഗ്യതയിൽ ഒന്നുമാത്രം നേടിയവർക്ക് നിബന്ധനകൾ പ്രകാരം സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദം മാത്രം നേടിയവർ ബി.എഡ് കോഴ്സ് അവസാന വർഷം പഠിച്ചുകൊണ്ടിരിക്കുന്നവർ ആയിരിക്കണം. അവസാനവർഷ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സ് പഠിക്കുന്നവർക്ക് ബി.എഡ്. ബിരുദം ഉണ്ടായിരിക്കണം. നിബന്ധനകൾ പ്രകാരം സെറ്റ് പരീക്ഷ എഴുതുന്നവർ അവരുടെ പി.ജി./ബി.എഡ്. പരീക്ഷയുടെ നിശ്ചിത യോഗ്യത സെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ച തീയതി മുതൽ ഒരു വർഷത്തിനകം നേടിയിരിക്കണം. അല്ലാത്തപക്ഷം അവരെ ആ ചാൻസിൽ സെറ്റ് പരീക്ഷ പാസായതായി പരിഗണിക്കില്ല.

ഈ പരീക്ഷയ്ക്ക് ഓൺലൈനായി മാർച്ച് 16 മുതൽ ഏപ്രിൽ 15വരെ രജിസ്റ്റർ ചെയ്യാം. ജനറൽ/ഒ.ബി.സി. വിഭാഗങ്ങളിൽപ്പെടുന്നവർ പരീക്ഷാ ഫീസിനത്തിൽ 1000 രൂപയും, എസ്.സി./എസ്.ടി./പി.ഡബ്ല്യൂ.ഡി. എന്നീ വിഭാഗങ്ങളിൽപ്പെടുന്നവർ 500 രൂപയും ഓൺലൈനായി ഒടുക്കണം. പി.ഡബ്ല്യൂ.ഡി. വിഭാഗത്തിൽപെടുന്നവർ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, എസ്.സി./എസ്.ടി. വിഭാഗങ്ങളിൽപ്പെടുന്നവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ അസൽ, ഒ.ബി.സി. നോൺക്രീമീലെയർ വിഭാഗത്തിൽപ്പെടുന്നവർ നോൺക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ അസൽ (2023 മാർച്ച് 17 നും 2024 ഏപ്രിൽ 15 നും ഇടയിൽ ലഭിച്ചതായിരിക്കണം.) എന്നിവ സെറ്റ് പാസാകുന്ന പക്ഷം അപേക്ഷയോടൊപ്പം ഹാജരാക്കണം.

പി.ഡബ്ല്യൂ.ഡി. വിഭാഗങ്ങളിൽപ്പെടുന്നവർ മാത്രം മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഓൺലൈൻ അപേക്ഷയോടൊപ്പം ഒക്ടോബർ 30 ന് മുമ്പ് തിരുവനന്തപുരം എൽ ബി എസ് സെന്ററിൽ ലഭിക്കത്തക്കവിധം അയയ്ക്കണം.

സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവർ നിർബന്ധമായും എൽ ബി എസ് സെന്ററിന്റെ വെബ്സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്തിരിക്കണം. ഇതിനുള്ള നിർദ്ദേശം പ്രോസ്‌പെക്ടസിൽ വിശദമായി നൽകിയിട്ടുണ്ട്. ഓൺലൈൻ രജിസ്‌ട്രേഷൻ ഏപ്രിൽ 15 ന് വൈകിട്ട് 5 ന് മുമ്പ് പൂർത്തിയാക്കണം. കൂടുതൽവിവരങ്ങൾക്ക്: www.lbscentre.kerala.gov.in ൽ ലഭിക്കും.

.

koottan villa

നാലിഞ്ച് നീളം! ചൈനയിൽ വാലുമായി കുഞ്ഞ് ജനിച്ചു.

വൈദ്യശാസ്ത്ര ലോകത്തെ ഞെട്ടിച്ച് ചൈനീസ് കുട്ടി. നാലിഞ്ച് വാലുമായി പിറന്നുവീണ കു‍‍ഞ്ഞാണ് ഡോക്ടർമാരെ അമ്പരിപ്പിച്ചത്. ഹാംഗ്ഷൗ ചിൽഡ്രൻസ് ആശുപത്രിയിലാണ് സംഭവം. അപൂർവമായ ജനിതക വൈകല്യമാണ് ഇതിന് പിന്നിലെന്ന് പീഡിയാട്രിക് ന്യൂറോ സർജറിയിലെ ഡെപ്യൂട്ടി ചീഫ് ഫിസിഷ്യൻ ഡോ. ലി ഈ വ്യക്തമാക്കി. ഏകദേശം 10 സെൻ്റീമീറ്റർ (3.9 ഇഞ്ച്) നീളമുള്ള, മൃദുവായ, എല്ലില്ലാത്ത ദശ നിറഞ്ഞ മുഴയായ ടെതർഡ് സ്പൈനൽ കോഡ് എന്നറിയപ്പെടുന്ന അവസ്ഥയിൽ നിന്നാണ് ഇത് ഉടലെടുത്തത്. സാധാരണയായി നട്ടെല്ലിന്റെ അടിഭാഗത്തിന് ചുറ്റുമുള്ള കലകളുമായി സുഷുമ്നാ നാഡി അസാധാരണമായി ബന്ധപ്പെട്ടിരിക്കുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. സുഷുമ്നാ കനാലിനുള്ളിൽ സുഷുമ്നാ നാഡി അനിയന്ത്രിതമായി ചലിക്കുന്നുണ്ട്. ചലനവും പ്രവർത്തനവും സുഗമമാക്കുന്നത് ഇപ്രകാരമാണ്. എന്നാൽ സുഷ്മന നാഡിയുടെ ചലനത്തിലുണ്ടാകുന്ന വ്യതിചലനങ്ങൾ നാഡി സംബന്ധമായ പ്രശ്നങ്ങളിലേക്കും വൈകല്യങ്ങളിലേക്കും നയിക്കുന്നു.

 

നേരത്തെ അമേരിക്കയിലും സമാന രീതിയിൽ വാലുമായി കുഞ്ഞ് ജനിച്ചിരുന്നു. പത്ത് ദിവസം പ്രായമുള്ള കുഞ്ഞിന്റെ വാൽ വിജയകരമായി നീക്കം ചെയ്തിരുന്നു. എന്നാൽ‌‍ ചൈനയിൽ ജനിച്ച കുട്ടിയുടെ വാൽ നീക്കം ചെയ്യാൻ മാതാപിതാക്കൾ തയ്യാറായിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. കുഞ്ഞിന്റെ ആരോ​ഗ്യത്തെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്കയാണ് ഇതിന് പിന്നിൽ.

വാട്സ്ആപ്പിൽ ‘സ്ക്രീൻഷോട്ട് നിരോധനം’; പുതിയ പ്രൈവസി ഫീച്ചർ ഉടൻ.

“പുതിയ പ്രൈവസി ഫീച്ചറുമായി എത്താൻ പോവുകയാണ് വാട്സ്ആപ്പ്. ഇനി മുതൽ ആപ്പിൽ സ്ക്രീൻഷോട്ട് പകർത്താൻ കഴിയില്ല. പേടിക്കേണ്ട, മറ്റുള്ളവരുടെ പ്രൊഫൈലിൽ കയറിയുള്ള സ്ക്രീൻഷോട്ട് എടുക്കലിനാണ് നിയന്ത്രണം.

ഉപയോക്താക്കളുടെ സ്വകാര്യത മുൻ നിർത്തിയാണ് ഈ ഫീച്ചർ വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്. വാട്സ്ആപ്പിൽ നിങ്ങൾ അപ്ലോഡ് ചെയ്യുന്ന പ്രൊഫൈൽ ചിത്രങ്ങൾ ഇനി മറ്റൊരാൾക്ക് സ്ക്രീൻഷോട്ട് എടുക്കാൻ സാധിക്കില്ല. ഈ ഫീച്ചർ നിലവിൽ ആൻഡ്രോയിഡിന്റെ ചില ബീറ്റാ വേർഷനുകളിൽ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. എന്നാൽ ഐഫോണിൽ ഇതുവരെയും എത്തിയിട്ടില്ല. ഉടൻ തന്നെ ഐഫോണിലും ഫീച്ചർ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ ഫീച്ചർ വേണമെങ്കിൽ ഉപയോക്താക്കൾക്ക് ഓഫ് ചെയ്യാനുള്ള ഓപ്ഷനും വാട്സ്ആപ്പ് നൽകിയേക്കും. ഫീച്ചർ ഓൺ ചെയ്തിരിക്കുന്ന പ്രൊഫൈലിൽ പോയി സ്ക്രീൻഷോട്ട് എടുക്കാൻ ശ്രമിച്ചാൽ, ‘കാന്റ് ടെയ്ക്ക് എ സ്ക്രീൻ ഷോട്ട് ഡ്യൂ ടു ആപ്പ് റെസ്ട്രിക്ഷൻ’ എന്നായിരിക്കും സന്ദേശം വരിക.

ഫേസ്ബുക്കിൽ നേരത്തെ തന്നെ ഈ ഫീച്ചറുണ്ട്. ഫേസ്ബുക്കിൽ ലോക്ക് ചെയ്തിരിക്കുന്ന പ്രൊഫൈൽ ചിത്രങ്ങൾ ആർക്കും സ്ക്രീൻ ഷോട്ട് എടുക്കാൻ സാധിക്കില്ല. ഇൻസ്റ്റ​ഗ്രാമിലും ഇതേ ഫീച്ചറുണ്ട്. അതിലെ പ്രൈവറ്റ് അക്കൗണ്ടുകളിലെ ചിത്രങ്ങൾ അനുവാദമുള്ളവർക്ക് മാത്രമേ കാണാൻ സാധിക്കുകയുള്ളൂ.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

ബിരുദധാരികളാണോ?; ഐഎസ്ആർഒ നിങ്ങളെ തേടുന്നു; അവസാന തീയതി മാർച്ച് 31.

വിവിധ തസ്തികകളിലേക്കുള്ള അപേക്ഷ ക്ഷണിച്ച് ഐഎസ്ആർഒ. അസിസ്റ്റന്റ്, ജൂനിയർ പേഴ്സണൽ അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കുള്ള അപേക്ഷയാണ് ക്ഷണിച്ചിരിക്കുന്നത്. ബഹിരാകാശ വകുപ്പിന് കീഴിലുള്ള സ്വയംഭരണ യൂണിറ്റായ പ്രീമിയർ സയന്റിഫിക് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫിസിക്കൽ റിസർച്ച് ലബോറട്ടറിയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. രണ്ട് തസ്തികകളിലേക്കും യുവാക്കളെയാണ് ക്ഷണിച്ചിരിക്കുന്നത്.

അസിസ്റ്റന്റ് തസ്തികയിലേക്ക് 10 ഒഴിവുകളും ജൂനിയർ പേഴ്സണൽ അസിസ്റ്റന്റിന്റെ ആറ് ഒഴിവുകളുമാണ് ഉള്ളത്. ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നും 60 ശതമാനം മാർക്കോടെ ബിരുദം അല്ലെങ്കിൽ 6.32 സിജിപിഎയുള്ള ഉദ്യോഗാർത്ഥികൾക്കാണ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാനാകുക. അപേക്ഷകർ കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവരായിരിക്കണം.

അസിസ്റ്റന്റ് അല്ലൈങ്കിൽ ജൂനിയർ പേഴ്സണൽ അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമിതരാകുന്ന ഉദ്യോഗാർത്ഥികൾ പേ മാട്രിക്സിന്റെ ലെവൽ-4 അടിസ്ഥാനമാക്കി 25,000 രൂപ മുതൽ 81,000 രൂപ വരെ പ്രതിമാസ ശമ്പളം ലഭിക്കും. ഡിപ്പാർട്ട്മെന്റൽ ഹൗസിംഗ്, ട്രാൻസ്പോർട്ട് സൗകര്യം എന്നിവ ലഭിക്കാത്തവർക്ക് ഡിയർനസ് അലവൻസ്, ഹൗസ് റെന്റ് അലവൻസ്, പോസ്റ്റിംഗ് എന്നിവ ലഭ്യമാകും. എഴുത്ത്-നൈപുണ്യ പരീക്ഷയുടെ അടിസ്ഥാനത്തിലാകും നിയമനം. അപേക്ഷ സമർപ്പിക്കുന്നതിനുള്ള ഓൺലൈൻ രജിസ്ട്രേഷന്റെ അവസാന തീയതി മാർച്ച് 31-ആണ്.

koottan villa

എൻസിസിയിൽ 3 ലക്ഷം കെഡറ്റുകൾ കൂടി.

നാഷനൽ കെഡറ്റ് കോറിൽ (എൻസിസി) 3 ലക്ഷം അംഗങ്ങളെക്കൂടി ഉൾപ്പെടുത്താനുള്ള ശുപാർശയ്ക്കു പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അംഗീകാരം നൽകി. കെഡറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ അനുവദിക്കണമെന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള അഭ്യർഥന പരിഗണിച്ചാണു തീരുമാനം.
ഇതോടെ എൻസിസി കെഡറ്റുകളുടെ അംഗബലം 20 ലക്ഷമാകും.

യുവജനങ്ങളുടെ ലോകത്തെ ഏറ്റവും വലിയ യൂണിഫോം വിഭാഗമായി എൻസിസി മാറും. 1948 ൽ 20,000 കെഡറ്റുകളുമായിട്ടായിരുന്നു തുടക്കം. രാജ്യത്താകെ നിലവിൽ 814 എൻസിസി യൂണിറ്റുകളുണ്ട്. സ്കൂളുകളും കോളജുകളുമായി 16,597 സ്ഥാപനങ്ങൾ ഇവരുടെ കീഴിലുണ്ട്. അംഗബലം വർധിപ്പിക്കുന്നതിന്റെ ഭാഗമായി 2 പുതിയ എൻസിസി യൂണിറ്റുകളും 4 ഗ്രൂപ്പ് ഹെഡ്ക്വാർട്ടേഴ്സുകളും അനുവദിച്ചിട്ടുണ്ട്. ഇതോടെ വിമുക്ത ഭടന്മാർക്കും അവസരങ്ങൾ വർധിക്കും. കൂടുതൽ വിദ്യാർഥികൾ എൻസിസിയിൽ ചേരുന്നതു സായുധസേനാ വിഭാഗത്തിലേക്കു യുവാക്കളെ ആകർഷിക്കാനും സഹായിക്കുമെന്നു മന്ത്രാലയം വിലയിരുത്തുന്നു.

Verified by MonsterInsights