ചാറ്റുകളുടെ സുരക്ഷ ഉറപ്പാക്കുന്ന എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സംവിധാനത്തിൽ വീട്ടുവീഴ്ചയ്ക്ക് നിർബന്ധിച്ചാൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കേണ്ടിവരുമെന്ന് വാട്സാപ്പിന്റെ മുന്നറിയിപ്പ്. ഡൽഹി ഹൈക്കോടതിയിലാണ് വാട്സാപ്പ് ഇക്കാര്യം അറിയിച്ചത്.സന്ദേശം അയക്കുന്നവർക്കും സ്വീകരിക്കുന്ന ആൾക്കും മാത്രമേ അതിലെ ഉള്ളടക്കം കാണാൻ കഴിയൂവെന്ന് ഉറപ്പുവരുത്തുന്ന സാങ്കേതികവിദ്യയാണ് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ. എന്നാൽ, രാജ്യത്തെ പുതിയ ഐ.ടി. നിയമം അനുസരിച്ച് സർക്കാർ ആവശ്യപ്പെട്ടാൽ ഇതിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്നാണ് വ്യവസ്ഥ. ആദ്യം സന്ദേശം അയച്ചയാളെ തിരിച്ചറിയുന്നതിന് നിയമത്തിൽ വ്യവസ്ഥയുണ്ട്. ഇത് ചോദ്യംചെയ്താണ് ഫെയ്സ്ബുക്കും വാട്സാപ്പും കോടതിയെ സമീപിച്ചത്.
Month: April 2024
ചൂട് കൂടുന്നു, രോഗങ്ങളും വാടരുതേ ആരോഗ്യം
വേനൽ ശക്തിപ്രാപിച്ചതോടെ രോഗങ്ങളുടെ കാഠിന്യവും കൂടിവരികയാണ്. തലവേദന, ചർമ്മത്തിലെ ചുവപ്പ്, ചൂടുകുരു തുടങ്ങി സൂര്യാഘാതം, മഞ്ഞപ്പിത്തം എന്നിങ്ങനെ തീവ്രത കൂടിയ അസുഖങ്ങളിലേയ്ക്ക് പട്ടിക നീളുകയാണ്. ശക്തമായ വെയിലുള്ളപ്പോൾ കഴിവതും പുറത്തിറങ്ങാതിരിക്കുക, വീടുകളിൽ തന്നെ ശുദ്ധജലത്തിൽ പാകം ചെയ്ത ഭക്ഷണം കഴിക്കുക തുടങ്ങിയ പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കണം.എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കണം
ഭക്ഷണത്തിൽ എരിവ്, പുളി, മസാലകൾ എന്നിവ പരമാവധി നിയന്ത്രിക്കുക.ചായ, കാപ്പി എന്നിവയുടെ ഉപയോഗം പരമാവധി കുറച്ച് ഗ്രീൻ ടീ ശീലമാക്കാം.
ചൂടുകുരു, ചുവപ്പ്വെയിലേൽക്കമ്പോൾ ചർമ്മത്തിൽ പതിക്കുന്ന അൾട്രാവയലറ്റ് രശ്മികൾ കാരണം ചുവപ്പ്, ചൊറിച്ചിൽ, വരൾച്ച എന്നീ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നു
സൂര്യാഘാതംകൂടുതൽ സമയം തീവ്രതയേറിയ വെയിൽ കൊള്ളുമ്പോൾ തലവേദന, ശരീരത്തിൽ പൊള്ളലുകൾ, ഛർദ്ദി, ക്ഷീണം, ബോധക്ഷയം, നെഞ്ചിടിപ്പ് കൂടുക എന്നീ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ അത് സൂര്യാഘാതം കാരണം ആയിരിക്കാം
വയറിളക്ക രോഗങ്ങൾശുചിത്വരഹിതമായി ഉണ്ടാക്കിയ ഭക്ഷണവും വെള്ളവും ഉപയോഗിക്കമ്പോൾ വയറിളക്കം, കോളറ, ഹെപ്പറ്റൈറ്റിസ്, ടൈഫോയിഡ് എന്നീ രോഗങ്ങൾ വരാം
ചിക്കൻ പോക്‌സ്, മീസിൽസ്പനി, ശരീരത്തിൽ ചുവന്ന പാടുകളും കുമിളകളും, തലവേദന, ശരീരവേദന എന്നിവയാണ് ലക്ഷണങ്ങൾ
.
യാത്രികരുടെ എണ്ണം 2 ദശലക്ഷം കവിഞ്ഞു; ജലഗതാഗതത്തിന്‍റെ യശസ്സുയര്‍ത്തി കൊച്ചി വാട്ടര്‍ മെട്രോ.
കേരളത്തിന്‍റെ ജലഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന കൊച്ചി വാട്ടര്‍ മെട്രോ മറ്റൊരു
നാഴികക്കല്ല് കൂടി പിന്നിടുന്നു. സർവീസ് തുടങ്ങി ഒരു വർഷമാകുമ്പോൾ കൊച്ചി വാട്ടർ മെട്രോയ്ക്ക് ഇരട്ടി മധുരമാണ്.
വാട്ടർ മെട്രോയിൽ സഞ്ചരിച്ച യാത്രക്കാരുടെ എണ്ണം ഇന്ന് 20 ലക്ഷം എന്ന നാഴികക്കല്ലിലേക്ക് എത്തി. രാജ്യാന്തര തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച കൊച്ചി വാട്ടര്‍ മെട്രോ പ്രവർത്തനം ആരംഭിച്ചിട്ട് ഏപ്രിൽ 25ന് ഒരു വർഷം തികഞ്ഞിരുന്നു.
സർവീസ് ആരംഭിച്ച് ആറു മാസത്തിനിടെ കഴിഞ്ഞ ഒക്ടോബർ 16നാണ് കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്തവരുടെ
എണ്ണം ഇന്ന് 20 ലക്ഷം എന്ന നാഴികക്കല്ലിലേക്ക് എത്തി. രാജ്യാന്തര തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച കൊച്ചി വാട്ടര്‍ മെട്രോ പ്രവർത്തനം ആരംഭിച്ചിട്ട് ഏപ്രിൽ 25ന് ഒരു വർഷം തികഞ്ഞിരുന്നു.
സർവീസ് ആരംഭിച്ച് ആറു മാസത്തിനിടെ കഴിഞ്ഞ ഒക്ടോബർ 16നാണ് കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്തവരുടെ
എണ്ണം 10 ലക്ഷം പിന്നിട്ടത്. വീണ്ടും ആറു മാസത്തിനകം 10 ലക്ഷം യാത്രക്കാരെ കൂടി വാട്ടർമെട്രോയിലെത്തിച്ച് 2 മില്യൻ യാത്രക്കാർ എന്ന വണ്ടർ നമ്പറിലെത്താൻ കൊച്ചി വാട്ടർ മെട്രോയ്ക്ക് സാധിച്ചു.
ഈ ചുരുങ്ങിയ കാലയളവില്‍ 20 ലക്ഷം പേർ ഈ സേവനം ഉപയോഗിച്ച് യാത്ര ചെയ്തത് വാട്ടർ മെട്രോ ജനഹൃദയങ്ങളിൽ ഇടംടിച്ചതിന് തെളിവാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. 14 ബോട്ടുകളുമായി 5 റൂട്ടുകളിലാണ് നിലവില്‍ സർവീസ്
ഉള്ളത്. ഹൈകോർട്ട് ജംക്‌ഷൻ – ഫോർട്ട് കൊച്ചി, ഹൈകോർട്ട് ജംക്‌ഷൻ – വൈപ്പിൻ, ഹൈകോർട്ട് ജംക്‌ഷൻ – ബോൾഗാട്
വഴി സൗത്ത് ചിറ്റൂർ, സൗത്ത് ചിറ്റൂരിൽ നിന്ന് ഏലൂർ വഴി ചേരാനല്ലൂർ , വൈറ്റില – കാക്കനാട് എന്നിവയാണ് റൂട്ടുകൾ.
കുമ്പളം, പാലിയംതുരുത്ത്, വെല്ലിങ്ടൻ ഐലൻഡ്, കടമക്കുടി, മട്ടാഞ്ചേരി ടെർമിനലുകളുടെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. സെപ്റ്റംബർ- ഒക്ടോബർ മാസങ്ങളിൽ ഈ റൂട്ടുകളിൽ സർവാസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതിനു മുന്നോടിയായി സെപ്റ്റംബറോടെ 5 ബോട്ടുകൾ കൂടി നൽകാമെന്ന് കൊച്ചിൻ ഷിപ്‌യാർഡ് അറിയിച്ചിട്ടുണ്ട്.
ബോട്ട് യാത്രക്കായുള്ള മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയാണ്. സ്ഥിരം യാത്രികര്‍ക്കായി നിരക്കിൽ ഇളവുകളോട.പ്രതിവാര- പ്രതിമാസ പാസ്സുകളും ഉണ്ട്. കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിച്ച് കൊച്ചി മെട്രോ റെയിലിലും കൊച്ചിമെട്രോ റെയിലിലും കൊച്ചി വാട്ടര്‍ മെട്രോയിലും യാത്ര ചെയ്യാനാകും.
ലോകത്തിൽ ഏറ്റവും കൂടുതൽ ഇലക്ട്രിക്ക് ബോട്ടുകളുടെ ഫ്‌ളീറ്റ് കൊച്ചി വാട്ടർ മെട്രോയ്ക്കാണ്. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ പത്ത് ദ്വീപുകളിലായി 38 ടെര്‍മിനലുകള്‍ ബന്ധിപ്പിച്ച് 78
വാട്ടര്‍ മെട്രോ ബോട്ടുകള്‍ സർവീസ് നടത്തും.
ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; ‘കള്ളക്കടലില്‍’ ജാഗ്രത.
പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളില്‍ ഇന്ന് (തിങ്കളാഴ്ച) ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, തൃശൂര്‍ ജില്ലകളിലെ ചില പ്രദേശങ്ങളിലും ഉഷ്ണതരംഗ സാധ്യത നിലനില്‍ക്കുന്നുണ്ട്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കേന്ദ്രകാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു.തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും അടുത്ത ദിവസങ്ങളിലും പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്.വെള്ളിയാഴ്ച വരെ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 41°C വരെയും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40°C വരെയും കോഴിക്കോട് ജില്ലയില്‍ 39°C വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ 38°C വരെയും എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 37°C വരെയും തിരുവനന്തപുരം ജില്ലയില്‍ 36°C വരെയും (സാധാരണയെക്കാള്‍ 3 – 5°C കൂടുതല്‍) രേഖപ്പെടുത്താന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളില്‍ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ – ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏല്‍ക്കാന്‍ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
മാര്‍ഗ നിര്‍ദേശങ്ങള്‍:
പകല്‍ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക.
ശരീരത്തില്‍ നേരിട്ട് വെയിലേല്‍ക്കുന്ന എല്ലാതരം പുറം ജോലികളും, കായിക വിനോദങ്ങളും, മറ്റ് പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായും നിര്‍ത്തി വെക്കുക.
ധാരാളമായി വെള്ളം കുടിക്കുക.
അത്യാവശ്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക.
കായികാദ്ധ്വാനമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ഇടവേളകള്‍ എടുത്തും വിശ്രമിച്ച് കൊണ്ടും മാത്രം ജോലിയില്‍ ഏര്‍പ്പെടുക.
നിര്‍ജലീകരണം ഉണ്ടാക്കുന്ന മദ്യം, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, ചായ കാപ്പി എന്നിവ പകല്‍ സമയത്ത് പൂര്‍ണ്ണമായും ഒഴിവാക്കുക.
വൈദ്യുത ഉപകരണങ്ങള്‍ നിരന്തര ഉപയോഗം മൂലം ചൂട് പിടിച്ചും, വയര്‍ ഉരുകിയും തീപിടുത്തത്തിന് സാധ്യത ഉള്ളതിനാല്‍ ഓഫീസുകളിലും, വീടുകളിലും ഉപയോഗ ശേഷം ഇവ ഓഫ് ചെയ്യേണ്ടതാണ്. രാത്രിയില്‍ ഓഫീസുകളിലും, ഉപയോഗം ഇല്ലാത്ത മുറികളും ഉള്ള ഫാന്‍, ലൈറ്റ്, എ.സി എന്നിവ ഓഫ് ചെയ്ത് സൂക്ഷിക്കുക.
വീട്ടിലും ഓഫീസിലും തൊഴിലിടത്തിലും വായു സഞ്ചാരം ഉറപ്പാക്കുക.
മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്), ചപ്പ് ചവറുകളും, ഉണങ്ങിയ പുല്ലും ഉള്ള ഇടങ്ങളില്‍ എന്നിവടങ്ങളില്‍ തീപിടുത്ത സാധ്യത കൂടുതലാണ്. ഇവിടങ്ങളില്‍ ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
തൊഴിലുറപ്പ് പ്രവര്‍ത്തകരും, മാധ്യമപ്രവര്‍ത്തകരും, പുറം തൊഴിലില്‍ ഏര്‍പ്പെടുന്നവരും, പോലീസ് ഉദ്യോഗസ്ഥരും 11 am to 3 pm വരെ കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് കുടിവെള്ളം നല്‍കി നിര്‍ജലീകരണം തടയുവാന്‍ പൊതു സമൂഹം സഹായിക്കുക.
വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന പരിപാടികള്‍ ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് പ്രത്യേക കരുതല്‍ ഉറപ്പാക്കണം.
എല്ലാവിധ പൊതുപരിപാടികളും വൈകുന്നേരങ്ങളിലേക്ക് മാറ്റി വക്കുന്നത് ഉചിതമായിരിക്കും.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
കള്ളക്കടല്‍ പ്രതിഭാസം
അതിനിടെ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തെക്കന്‍ തമിഴ്നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്. കേരള തീരത്തും തെക്കന്‍ തമിഴ്നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
2. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.
കേരളത്തില്‍ ആദ്യ വന്ദേ ഭാരത് എത്തിയിട്ട് 1 വർഷം.
കേരളത്തിൽ ആദ്യത്തെ വന്ദേ ഭാരത് യാത്ര തുടങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു. ഇന്ത്യയിലെ ഏറ്റവും ഒക്യുപെൻസി നിരക്കുള്ള വന്ദേ ഭാരത് സർവ്വീസാണ് ഇപ്പോൾ കേരളത്തിലേത്.
അതിവേഗയാത്ര കേരളം എത്രത്തോളം ആഗ്രഹിക്കുന്നുണ്ട് എന്നതിന് തെളിവായി വന്ദേഭാരത് ട്രെയിനിൽ ഇപ്പോഴും തുടരുന്ന തിരക്ക് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
2023 ഏപ്രിൽ 25-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യത്തെ വന്ദേ ഭാരത് സർവ്വീസ് കേരളത്തിൽ ഫ്ലാഗ് ഓഫ് ചെയ്തതെങ്കിലും 28നാണ് സർവ്വീസ് തുടങ്ങിയത്. ആദ്യദിവസം അനുഭവപ്പെട്ട തിരക്ക് പിന്നീടുള്ള ദിവസങ്ങളിൽ ഉണ്ടാകുമോയെന്ന് പലരും സംശയിച്ചു.
ആ സംശയം വെറുതെയായിരുന്നു. വന്ദേ ഭാരത് കേരളത്തിൽ വൻ ഹിറ്റായി. അത് ഒക്യുപെൻസിയിൽ രാജ്യത്ത് ഏറ്റവും മുന്നിൽ നിൽക്കുന്ന വന്ദേ ഭാരത് സർവ്വീസായി മാറി.രാജ്യത്തെ പലയിടങ്ങളിലും വന്ദേ ഭാരത് സർവ്വീസുകൾ അവസാനിപ്പിക്കേണ്ടി വന്ന സാഹചര്യം കൂടി നിലനിൽക്കുമ്പോഴാണ് കേരളത്തിൽ വന്ദേഭാരത് ഹിറ്റായത്. യാത്രക്കാർ ഏറെയുള്ള റൂട്ടിലെല്ലാം വന്ദേ ഭാരത് ഹിറ്റാകണമെന്നില്ല.
മംഗളൂരു-ഗോവ-മംഗളൂരു വന്ദേഭാരതിന്റെ ഒക്യുപ്പെൻസി നിരക്ക് 50 ശതമാനത്തിൽ കീഴെയാണ്. ഈ അവസ്ഥ മൂലം പലയിടത്തും സര്‍വ്വീസുകൾ അവസാനിപ്പിച്ച സംഭവങ്ങളും ഉണ്ടായി.ടിക്കറ്റ് നിരക്ക് കൂടുതലായതിനാൽ അത് വാങ്ങാനുള്ള ക്രയശേഷി കൂടി ആവശ്യമാണ്. കേരളത്തില്‍ അതുണ്ട് എന്ന് തെളിയിക്കപ്പെട്ടു. മാത്രവുമല്ല കേരളം അതിവേഗ ട്രെയിനുകൾ ആഗ്രഹിക്കുന്നുണ്ട് എന്നതും തെളിയിക്കപ്പെട്ടു.ഇന്ത്യയിൽ ഒക്യുപെൻസി നിരക്ക് 200 ശതമാനത്തിനടുത്ത് നേടിയ, ഇപ്പോഴും ഇതേ നിരക്ക് തുടരുന്ന ട്രെയിനാണ് വന്ദേ ഭാരത്. 16 റേക്കുള്ള വണ്ടിയിൽ 1100-ഓളം സീറ്റുണ്ട്. എല്ലാം എല്ലാദിവസവും നിറഞ്ഞോടുന്നു. രാജ്യത്തെ 51 വന്ദേഭാരതുകളിൽ അപൂർവ്വമായ കാഴ്ചയാണിത്.അതെസമയം വന്ദേ ഭാരത് വന്നതോടെ സാധാരണ ട്രെയിനുകളുടെ കാര്യം കഷ്ടമായെന്നും പറയേണ്ടതുണ്ട്. തുടക്കത്തിൽ നിരവധി ട്രെയിനുകൾ പിടിച്ചിട്ട സംഭവങ്ങൾ പരാതിക്കിടയാക്കി. ദീർഘനേരം വന്ദേ ഭാരത് കടന്നുപോകാനായി സാധാരണക്കാർ പിടിച്ചിടപ്പെട്ടു. പ്രതിഷേധങ്ങളെ തുടർന്ന് ഈ പ്രശ്നം പരിഹരിക്കാൻ സമയക്രമങ്ങളിൽ മാറ്റം വരുത്തി. എങ്കിലും ഇപ്പോഴും ചില ട്രെയിനുകൾ വന്ദേഭാരതിനു കടന്നുപോകാനായി പിടിച്ചിടേണ്ടി വരുന്നുണ്ട്.
പഠിക്കണ്ടേ? വിദ്യാഭ്യാസ വായ്പയെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം.
വിദ്യാഭ്യാസം ഒരു കാരണത്താലും മാറ്റിനിർത്താൻ സാധിക്കാത്ത ഒന്നായി ലോകം അംഗീകരിച്ചു കഴിഞ്ഞു. എന്നാൽ വിദ്യാഭ്യസത്തിനുള്ള ചെലവുകളും അനുദിനം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നത് പ്രതിവർഷം വിദ്യാഭ്യാസ ചെലവുകളിൽ 15 ശതമാനത്തോളം വർധനവ് സംഭവിക്കുന്നുവെന്നാണ്. അതായത്, 15 വർഷം മുൻപ് 2.5 ലക്ഷമായിരുന്ന എംബിഎ കോഴ്സിന്റെ ചെലവ് ഇന്ന് 20 ലക്ഷം രൂപയാണ്. ഇത്തരം സാഹചര്യങ്ങളിലാണ് വിദ്യാഭ്യാസ വായ്പയുടെ പ്രസക്തി. കോഴ്സ് ഫീസിന് പുറമെ പരീക്ഷ ഫീസടക്കമുള്ള മറ്റ് ചെലവുകളും ഇതിന്റെ ഭാഗമാണ്. എന്നാൽ സാമ്പത്തിക ഭദ്രത ഉറപ്പാക്കികൊണ്ട് വിദ്യഭ്യാസ വായ്പ പരിഗണിക്കാൻ അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ.
വായ്പ തുകയും ഭാവി വരുമാനവും: ഒരു വിദ്യാഭ്യാസ വായ്പയെടുക്കുന്നതിന് മുൻപ് നിങ്ങൾ തിരഞ്ഞെടുത്ത പാതയിൽ നിന്ന് ലഭിക്കാൻ സാധ്യതയുള്ള വരുമാനം വിലയിരുത്തേണ്ടത് പ്രധാനമാണ്. നിങ്ങൾക്ക് ആവശ്യമുള്ള മൊത്തം വായ്പ തുകയുമായി താരതമ്യപ്പെടുത്തുമ്പോൾ നിങ്ങൾ ആഗ്രഹിക്കുന്ന കരിയറിന്റെ വരുമാന സാധ്യത എത്രയായിരിക്കുമെന്നാണ് ഇവിടെ കണക്കാക്കുന്നത്. അതനുസരിച്ചുള്ള തുക നിശ്ചയിക്കേണ്ടതുണ്ട്. തിരിച്ചടവ് നിങ്ങളുടെ സാമ്പത്തികഭാരം അധികമാകാതെ കൈകാര്യം ചെയ്യാവുന്നതാണെന്ന് ഉറപ്പാക്കാൻ ഇത് സഹായിക്കുന്നു.
പലിശ നിരക്കുകളും തിരിച്ചടവ് നിബന്ധനകളും: വിവിധ വായ്പക്കാർ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകളും തിരിച്ചടവ് നിബന്ധനകളും താരതമ്യം ചെയ്യുക. സ്ഥിരമായ പലിശനിരക്കുകൾ, വരുമാനം അടിസ്ഥാനമാക്കിയുള്ള തിരിച്ചടവ് പദ്ധതികൾ, വായ്പാ മാപ്പ് ഓപ്ഷനുകൾ എന്നിവ ഉൾപ്പെടെ സ്വകാര്യ വായ്പകളെ അപേക്ഷിച്ച് ഫെഡറൽ വായ്പകൾ സാധാരണയായി കൂടുതൽ അനുകൂലമായ നിബന്ധനകൾ വാഗ്ദാനം ചെയ്യുന്നു. ഈ നിബന്ധനകൾ മനസ്സിലാക്കുന്നത് ഏറ്റവും ചെലവ് കുറഞ്ഞ വായ്പ തിരഞ്ഞെടുക്കാനും തിരിച്ചടവ് സമയത്ത് സാമ്പത്തിക ബുദ്ധിമുട്ട് ഒഴിവാക്കാനും നിങ്ങളെ സഹായിക്കും.
ബജറ്റിംഗും സാമ്പത്തിക ആസൂത്രണവും: നിങ്ങളുടെ വിദ്യാഭ്യാസ സമയത്തും അതിനുശേഷവും പ്രതീക്ഷിക്കുന്ന വരുമാനവും ചെലവുകളും ഉൾപ്പെടുന്ന ഒരു യാഥാസ്ഥിതിക ബജറ്റ് സൃഷ്ടിക്കുക. വായ്പാ പേയ്‌മെന്റുകൾ, ജീവിതച്ചെലവുകൾ, നിങ്ങൾക്ക് ഉണ്ടായേക്കാവുന്ന മറ്റേതെങ്കിലും സാമ്പത്തിക ബാധ്യതകൾ എന്നിവയെല്ലാം ഉൾപ്പെടുന്നതായിരിക്കണം ബജറ്റ്. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെങ്കിൽ, വായ്പയെടുക്കുന്നതിനെ കുറിച്ച് അറിവുള്ള തീരുമാനങ്ങൾ എടുക്കാനും സാമ്പത്തിക സ്ഥിരത നിലനിർത്തിക്കൊണ്ട് നിങ്ങളുടെ വായ്പ തിരിച്ചടവുകൾ സുഖകരമായി കൈകാര്യം ചെയ്യാൻ കഴിയുമെന്ന് ഉറപ്പാക്കാനും നിങ്ങളെ സഹായിക്കും
ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും.
ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ ഗവിയുടെ കവാടം സഞ്ചാരികൾക്ക് മുന്നിൽ തുറന്നിരിക്കുകയാണ്. എന്നാൽ ഗവിയിലേക്കുള്ള യാത്രയ്ക്ക് ഇനി മുതൽ ചെലവേറും. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽനിന്നു ഗവി ഇക്കോ ടൂറിസം സെന്ററിലേക്കുള്ള കെഎസ്ആർടിസി ബജറ്റ് ടൂറിസം പാക്കേജിന്റെ നിരക്ക് 500 രൂപ കൂട്ടും.
നിലവില് 1300 രൂപയാണ് ഗവി യാത്രയ്ക്കായി ഒരാളിൽ നിന്ന് വാങ്ങുന്നത്. ഇത്തവണ അത് 1800 ആയി വർധിക്കും. കൊച്ചുപമ്പയിൽ 2 കിലോമീറ്റർ ട്രെക്കിങ് പുതുതായി ഉൾപ്പെടുത്തിയതാണു നിരക്ക് കൂട്ടാൻ കാരണമായി പറയുന്നത്. കേരള സ്റ്റേറ്റ് ഫോറസ്റ്റ് ഡവലപ്മെന്റ് കോർപറേഷൻ (കെഎസ്എഫ്ഡിസി) തീരുമാനം മേയ് ഒന്നു മുതൽ നടപ്പാകും.
കെഎസ്ആർടിസിയുടെ ഗവി യാത്ര വിവരങ്ങൾ
കെ എസ് ആര്‍ ടി സി ബഡ്ജ്ജറ്റ് ടൂറിസം സെല്‍ കേരളത്തിലെ വിവിധ യൂണിറ്റുകളില്‍ നിന്നും മെയ് 1 മുതല്‍ മെയ് 31 വരെ ‘ഉല്ലാസയാത്രകള്‍’ ഒരുക്കിയിട്ടുണ്ട്.
വിവിധ യൂണിറ്റുകളിനിന്നും ഗവിയിലേയ്ക്കുള്ള ഉല്ലാസയാത്രകള്‍.
01/05/2024 ബുധന്‍
കൊട്ടാരക്കര,കോട്ടയം, താമരശ്ശേരി യൂണിറ്റുകള്‍.
02/05/2024 വ്യാഴം
പത്തനംതിട്ട, തൊടുപുഴ
03/05/2024 വെള്ളി
പാപ്പനംകോട്, പിറവം, പത്തനംതിട്ട
04/05/2024 ശനി
കൊല്ലം, കായംകുളം, പത്തനംതിട്ട
05/05/2024 ഞായര്‍
അടൂര്‍, വൈക്കം, ഹരിപ്പാട്
06/05/2024 തിങ്കള്‍
വെള്ളറട , കോതമംഗലം, കോഴിക്കോട്
07/05/2024 ചൊവ്വ
കരുനാഗപള്ളി, മൂലമറ്റം, പത്തനംതിട്ട
08/05/2024 ബുധന്‍
റാന്നി, തൃശ്ശൂര്‍, പത്തനംതിട്ട
09/05/2024 വ്യാഴം
തിരു:സിറ്റി, പാല, ചേര്‍ത്തല
10/05/2024 വെള്ളി
കൊല്ലം, തിരുവല്ല, നിലമ്പൂര്‍
11/05/2024 ശനി
തിരുവല്ല, ആലപ്പുഴ, മലപ്പുറം
12/05/2024 ഞായര്‍
നെയ്യാറ്റിന്‍കര, ചങ്ങനാശ്ശേരി, കണ്ണൂര്‍
13/05/2024 തിങ്കള്‍
ചാത്തന്നൂര്‍, എടത്വ, ചങ്ങനാശ്ശേരി
14/05/2024 ചൊവ്വ
പന്തളം, മാവേലിക്കര, പത്തനംതിട്ട
15/05/2024 ബുധന്‍
വെഞ്ഞാറമ്മൂട്, എറണാകുളം, പത്തനംതിട്ട
16/05/2024 വ്യാഴം
കരുനാഗപ്പള്ളി, കോതമംഗലം തിരുവനതപുരം സിറ്റി
17/05/2024 വെള്ളി
പത്തനംതിട്ട, തൊടുപുഴ
18/05/2024 ശനി
കിളിമാനൂര്‍, കോട്ടയം, കായംകുളം
19/05/2024 ഞായര്‍
കൊട്ടാരക്കര, ചെങ്ങന്നൂര്‍, പാലക്കാട്
20/05/2024 തിങ്കള്‍
റാന്നി, ചാലക്കുടി, പെരിന്തല്‍മണ്ണ
21/05/2024 ചൊവ്വ
കാട്ടാക്കട, വൈക്കം, നിലമ്പൂര്‍
22/05/2024 ബുധന്‍
പുനലൂര്‍, കായംകുളം, പത്തനംതിട്ട
23/05/2024 വ്യാഴം
തിരുവല്ല, ഹരിപ്പാട്, തിരുവനന്തപുരം സിറ്റി
24/05/2024 വെള്ളി
പാറശ്ശാല, ചേര്‍ത്തല, കണ്ണൂര്‍
25/05/2024 ശനി
കൊല്ലം, എടത്വ, പത്തനംതിട്ട
26/05/ 2024 ഞായര്‍
പത്തനംതിട്ട, തൃശ്ശൂര്‍, മലപ്പുറം
27/05/2024 തിങ്കള്‍
വിതുര, പാല, പത്തനംതിട്ട
28/05/2024 ചൊവ്വ
കൊട്ടാരക്കര, മാവേലിക്കര, പത്തനംതിട്ട
29/05/2024 ബുധന്‍
പത്തനംതിട്ട, കോതമംഗലം, കോഴിക്കോട്
30/05/2024 വ്യാഴം
നെയ്യാറ്റിന്‍കര, ആലപ്പുഴ, എറണാകുളം
31/05/2024 വെള്ളി
കൊല്ലം, തിരുവനന്തപുരം സിറ്റി, പത്തനംതിട്ട.
കൂടുതല്‍ വിവരങ്ങള്‍ക്കും സീറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനും ജില്ലാ കോര്‍ഡിനേറ്റര്‍മാരെ ബന്ധപ്പെടാം…
ജയകുമാര്‍ വി എ ഫോണ്‍:9447479789
ജില്ലാ കോര്‍ഡിനേറ്റര്‍ തിരുവനന്തപുരം
മോനായി ജി കെ ഫോണ്‍:9747969768
ജില്ലാ കോര്‍ഡിനേറ്റര്‍ കൊല്ലം
സന്തോഷ് കുമാര്‍ സി ഫോണ്‍: 9744348037
ജില്ലാ കോര്‍ഡിനേറ്റര്‍ പത്തനംതിട്ട
ഷെഫീഖ് ഇബ്രാഹിം ഫോണ്‍ : 9846475874
ജില്ലാ കോര്‍ഡിനേറ്റര്‍ ആലപ്പുഴ
ഡൊമനിക് പെരേര ഫോണ്‍:9747557737
ജില്ലാ കോര്‍ഡിനേറ്റര്‍ തൃശ്ശൂര്‍
ഷിന്‍റോ കുര്യന്‍ ഫോണ്‍ :9447744734
ജില്ലാ കോര്‍ഡിനേറ്റര്‍ പാലക്കാട്
സൂരജ് റ്റി ഫോണ്‍:9544477954
ജില്ലാ കോര്‍ഡിനേറ്റര്‍ കോഴിക്കോട്
അനൂപ് കെ 8547109115
ജില്ലാ കോര്‍ഡിനേറ്റര്‍ മലപ്പുറം
വര്‍ഗ്ഗീസ് സി ഡി ഫോണ്‍:9895937213
ജില്ലാ കോര്‍ഡിനേറ്റര്‍ വയനാട്
റോയ് കെ ജെ ഫോണ്‍ :8589995296
ജില്ലാ കോര്‍ഡിനേറ്റര്‍ കാസര്‍ഗോഡ് & കണ്ണൂര്‍
രാജീവ് എന്‍ ആര്‍ ഫോണ്‍ :9446525773
ജില്ലാ കോര്‍ഡിനേറ്റര്‍ ഇടുക്കി & എറണാകുളം
പ്രശാന്ത് വി പി ഫോണ്‍: 9447223212
ജില്ലാ കോര്‍ഡിനേറ്റര്‍ കോട്ടയം & എറണാകുളം
5 ലക്ഷം നിക്ഷേപിച്ചാൽ 2 ലക്ഷം പലിശ; പോസ്റ്റ് ഓഫീസിന്റെ കിടിലൻ നിക്ഷേപ പദ്ധതി അറിയാം.
ഉയർന്ന പലിശയും ഉറപ്പായ റിട്ടേൺസുമാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളെ എന്നും ജനപ്രിയമാക്കുന്നത്. കുട്ടികൾ മുതൽ മുതിർന്നവർ വരെ വിവിധ പ്രായത്തിലുള്ളവർക്കും വരുമാനമുള്ളവർക്കും അവരുടെ ഹ്രസ്വകാല, ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങളിലെത്താൻ സഹായിക്കുന്ന നിരവധി നിക്ഷേപ സമ്പാദ്യ പദ്ധതികൾ പോസ്റ്റ് ഓഫീസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത്തരത്തിലുള്ള പദ്ധതികളിൽ ചിലത് ചുരുങ്ങിയ സമയംകൊണ്ട് തന്നെ പലിശയിനത്തിൽ മാത്രം ലക്ഷങ്ങൾ സമ്പാദിക്കാൻ നിക്ഷേപകരെ സഹായിക്കുന്നു. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീം അത്തരം പദ്ധതികളിലൊന്നാണ്. അപകട സാധ്യത കുറഞ്ഞ നിക്ഷേപം ശക്തമായ വരുമാനവും ഉറപ്പുനൽകുന്നു.
എല്ലാവരും അവരുടെ വരുമാനത്തിൽ നിന്ന് കുറച്ച് ലാഭിക്കാനും അവരുടെ പണം സുരക്ഷിതമായി നിലനിൽക്കുന്ന ഒരു സ്ഥലത്ത് നിക്ഷേപിക്കാനും അതുവഴി അവർക്ക് മികച്ച വരുമാനം നേടാനും ആഗ്രഹിക്കുന്നു. ഇത് വലിയ പലിശയും മികച്ച നേട്ടങ്ങളും വാഗ്ദാനം ചെയ്യുന്നു. ഈ പദ്ധതിയിലെ നിക്ഷേപത്തിന് ലഭിക്കുന്ന പലിശ 7.5 ശതമാനമാണ്. കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നിനാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീമിൽ അഞ്ച് വർഷത്തേക്ക് ലഭ്യമായ പലിശ നിരക്ക് 7 ശതമാനത്തിൽ നിന്ന് 7.5 ശതമാനമായി ഉയർത്തിയത്. ഈ പലിശ നിരക്കിൽ പോസ്റ്റ് ഓഫീസ് സ്കീം ഏറ്റവും മികച്ച സമ്പാദ്യ പദ്ധതികളിലൊന്നാണ്.
നിക്ഷേപകർക്ക് പോസ്റ്റ് ഓഫീസിന്റെ ഈ സേവിംഗ്സ് സ്കീമിൽ വ്യത്യസ്ത കാലയളവുകളിൽ നിക്ഷേപിക്കാം. ഇത് പ്രകാരം ഒരു വർഷം, രണ്ട് വർഷം, മൂന്ന് വർഷം, അഞ്ച് വർഷം എന്നിങ്ങനെ വ്യത്യസ്ത മെച്വൂരിറ്റി കാലയളവുകളിൽ പണം നിക്ഷേപിക്കാം. നിങ്ങൾ ഒരു വർഷത്തേക്ക് നിക്ഷേപിച്ചാൽ 6.9 ശതമാനം പലിശയും 2 അല്ലെങ്കിൽ 3 വർഷത്തേക്ക് പണം നിക്ഷേപിച്ചാൽ 7 ശതമാനം പലിശയും 5 വർഷത്തേക്ക് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീമിൽ നിക്ഷേപിച്ചാൽ 7.5 ശതമാനം പലിശയും ലഭിക്കും. എന്നിരുന്നാലും, ഉപഭോക്താവിറെ നിക്ഷേപം ഇരട്ടിയാക്കാൻ അഞ്ച് വർഷത്തിലധികം എടുക്കും
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിൽ, ഒരു ഉപഭോക്താവ് അഞ്ച് വർഷത്തേക്ക് 5 ലക്ഷം രൂപ നിക്ഷേപിക്കുകയും 7.5 ശതമാനം നിരക്കിൽ അയാൾക്ക് പലിശ ലഭിക്കുകയും ചെയ്യുകയാണെങ്കിൽ, ഈ കാലയളവിൽ അയാൾക്ക് നിക്ഷേപത്തിന് പലിശ ഇനത്തിൽ മാത്രം 2 ലക്ഷം രൂപ ലഭിക്കും. 24,974 രൂപ പലിശ ലഭിക്കുകയും നിക്ഷേപ തുക ഉൾപ്പെടെ മൊത്തം മെച്യൂരിറ്റി തുക 7,24,974 രൂപയായി ഉയരുകയും ചെയ്യും. അതായത് ഇതിൽ നിക്ഷേപിക്കുന്നതിലൂടെ നിങ്ങൾക്ക് ലക്ഷക്കണക്കിന് രൂപയുടെ വരുമാനം ഉറപ്പാക്കാം.
ഈ പഴം ശീലമാക്കൂ, പ്രമേഹ സാധ്യത കുറയ്ക്കും, ഒപ്പം കൊളസ്ട്രോളും കുറയ്ക്കാം.
അവാക്കാഡോ കഴിക്കുന്ന സ്ത്രീകൾക്ക് (30-38 ഗ്രാം/ദിവസം) പ്രമേഹം വരാനുള്ള സാധ്യത വളരെ കുറവാണെന്ന് പഠനത്തിൽ കണ്ടെത്തി. ധാരാളം വിറ്റാമിനുകളും ധാതുക്കളും ഫൈറ്റോ ന്യൂട്രിയൻ്റുകളും അവാക്കാഡോയിൽ അടങ്ങിയിട്ടുണ്ട്. നാരുകളുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.
അവാക്കാഡോ ഭക്ഷണം കഴിച്ചതിനുശേഷം കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിൻ്റെ ദ്രുതഗതിയിലുള്ള വർദ്ധനവ് തടയുകയും ചെയ്യുന്നതായി ഡയറ്റീഷ്യനും പബ്ലിക് ഹെൽത്ത് ഡോക്ടറുമായ വെൻഡി ബാസിലിയൻ പറഞ്ഞു.
പ്രമേഹവും ഹൃദ്രോഗവും തമ്മിൽ അടുത്ത ബന്ധമുണ്ട്. കാരണം അവയുടെ അപകട ഘടകങ്ങൾ സമാനമാണ്. അവാക്കാഡോ ഒരു ഹൃദയാരോഗ്യകരമായ ഭക്ഷണമാണ്. അവാക്കാഡോയിൽ കാണപ്പെടുന്ന അപൂരിത കൊഴുപ്പും നാരുകളും നല്ല കൊളസ്ട്രോളിൻ്റെ അളവ് നിലനിർത്താൻ സഹായിക്കും. തുടർന്ന് ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നതായി ബാസിലിയൻ പറഞ്ഞു.
അവാക്കാഡോയിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ രക്തസമ്മർദ്ദത്തിന്റെ അളവ് നിലനിർത്തുക ചെയ്യുന്നു. കൂടാതെ, അവാക്കാഡോകളിൽ വിറ്റാമിൻ കെ, ഇ, സി, വിവിധ ബി വിറ്റാമിനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. അവ രോഗപ്രതിരോധ പ്രവർത്തനം, അസ്ഥികളുടെ ആരോഗ്യം, ചർമ്മത്തിന്റെ ആരോഗ്യം, വൈജ്ഞാനിക പ്രവർത്തനം എന്നിവയിൽ സുപ്രധാന പങ്ക് വഹിക്കുന്നു.