100 വര്‍ഷത്തിനിടെ അലിഗഡ് സര്‍വകലാശാലയ്‌ക്ക് ആദ്യ വനിതാ വൈസ് ചാന്‍സലര്‍.

അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയുടെ(എഎംയു) 123 വര്‍ഷത്തെ ചരിത്രത്തിലിതാദ്യമായി (എഎംയു) വൈസ് ചാന്‍സലറായി വനിത. പ്രൊഫ. നൈമ ഖാത്തൂനാണ് പുതിയ വിസി. ജാമിയ മിലിയ സര്‍വകലാശാല, ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി എന്നിവയ്‌ക്ക് പിന്നാലെ ആദ്യമായ വനിതാ വിസി ചാര്‍ജെടുക്കുന്ന മൂന്നാമത്തെ കേന്ദ്ര സര്‍വകലാശാലയാണ് എഎംയു. 2019ല്‍ നജ് അക്തര്‍ ജാമിയ മിലിയ സര്‍വകലാശാലയുടെയും 2022ല്‍ ശാന്തിശ്രീ ധുലിപുഡി പണ്ഡിറ്റ് ജെഎന്‍യുവിന്റെയും വിസിമാരായി നിയമിക്കപ്പെട്ടിരുന്നു. സര്‍വകലാശാല വിസിറ്റര്‍ കൂടിയായ രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിന്റെ പ്രത്യേക അനുമതിയോടെയാണ് നൈമയുടെ നിയമനം നടത്തിയതെന്ന് വിദ്യാഭ്യാസ മന്ത്രാലയം അധികൃതര്‍ അറിയിച്ചു.

മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ തെരഞ്ഞെടുപ്പ് കമ്മിഷനോടും അനുമതി വാങ്ങിയിരുന്നു.അലിഗഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സൈക്കോളജിയില്‍ ഡോക്ടറേറ്റ് നേടിയ പ്രൊഫ. നൈമ ഖത്തൂണ്‍ വിമന്‍സ് കോളേജ് പ്രിന്‍സിപ്പലായിരിക്കെയാണ് വിസിയായി നിയമനം ലഭിക്കുന്നത്.




ഏപ്രിൽ 26ന് കേരളത്തിൽ അവധി.

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ദിനമായ ഏപ്രിൽ 26ന് സംസ്ഥാനത്ത് അവധി.

നെഗോഷ്യബിൾ ഇൻസ്ട്രുമെന്‍റ്സ് ആക്ടിന്‍റെ പരിധിയിൽ വരുന്ന എല്ലാ സർക്കാർ, അർധസർക്കാർ, വാണിജ്യ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു.

അടിച്ചു മോനേ! 170 രൂപയുടെ ഇന്നത്തെ മൂല്യം 13000 രൂപ; 10 ലക്ഷം രൂപ നിക്ഷേപിച്ചവർക്ക് 7.4 കോടി; ജനപ്രിയ ബ്രാൻഡിന് ചരിത്രനേട്ടം.

വർഷങ്ങൾക്ക് മുൻപ് 173 രൂപ കൊടുത്ത് വാങ്ങിയ ഓഹരിയുടെ വില ഇന്ന് 13,000രൂപ. മാരുതി സുസുക്കി ഇന്ത്യയുടെ ഓഹരിയാണ് റെക്കോർഡ് നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 2003 ജൂലൈ 11ന് മാരുതി സുസുക്കിയുടെ ഓഹരി 173.35 രൂപയിലാണ് വ്യാപാരം നടത്തിയിരുന്നത്. ഇതേ ഓഹരിയുടെ ഇന്നത്തെ മൂല്യമാണ് 13,024.50 രൂപയിലെത്തിയത്. കഴിഞ്ഞ 21 വർഷത്തിനിടെ മാരുതി സുസുക്കി 7,384.86 ശതമാനം റിട്ടേൺ നൽകിയിട്ടുണ്ട്. ഇക്കാലേയളവിൽ 10 ലക്ഷം രൂപ നിക്ഷേപിച്ചവർക്ക് ഇന്ന് 7.4 കോടിയോളം രൂപയോളം ലഭിക്കും.

ഏപ്രിൽ 26ന് പുറത്തിറങ്ങുന്ന ത്രൈമാസ ഫലത്തിന് മുന്നോടിയായാണ് മാരുതി സുസുക്കിയുടെ ഓഹരികളിൽ ഈ ഉയർച്ച. പാസഞ്ചർ വാഹന വിഭാഗത്തിൽ കമ്പനിയുടെ ബിസിനസ് വാർഷികാടിസ്ഥാനത്തിൽ 19 ശതമാനവും ത്രൈമാസ അടിസ്ഥാനത്തിൽ 20 ശതമാനവും മികച്ച വളർച്ച രേഖപ്പെടുത്തി. ഫലം പുറത്ത് വവന്നതോടെ മാരുതി സുസുക്കി ഓഹരിയുടെ വില ഇനിയും ഉയർന്നേക്കും. 

 

എടാ മോനേ… സ്വര്‍ണവില മലക്കം മറിഞ്ഞു! കേരളത്തില്‍ ഇന്ന് വില കൂടി; വെള്ളിയും മേലോട്ട്

ആഭരണപ്രേമികള്‍ക്കും വിവാഹം ഉള്‍പ്പെടെ ആവശ്യങ്ങള്‍ക്കായി ആഭരണങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്കും വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്കും വന്‍ ആശ്വാസം പകര്‍ന്ന് ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വര്‍ണവില ഇന്ന് നിരാശപടര്‍ത്തി മലക്കം മറിഞ്ഞു. ഗ്രാമിന് ഇന്ന് 45 രൂപ വര്‍ധിച്ച് 6,660 രൂപയായി. പവന് 360 രൂപ ഉയര്‍ന്ന് വില 53,280 രൂപയിലുമെത്തി.

ഇന്നലെ പവന് 1,120 രൂപയും ഗ്രാമിന് 120 രൂപയും ഒറ്റയടിക്ക് കുറഞ്ഞിരുന്നു. ഏറെക്കാലത്തിന് ശേഷം 52,000 രൂപ നിലവാരത്തിലേക്ക് ഇന്നലെ ഇടിഞ്ഞവില ഇന്ന് വീണ്ടും 53,000 രൂപയ്ക്ക് മുകളില്‍ എത്തുകയും ചെയ്തു.

18 കാരറ്റും വെള്ളിയും

18 കാരറ്റ് സ്വര്‍ണവില ഇന്ന് ഗ്രാമിന് 5,570 രൂപയിലെത്തി. വെള്ളിവില ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 88 രൂപയുമായി. കഴിഞ്ഞവാരം ഗ്രാമിന് 90 രൂപയെന്ന റെക്കോഡ് കുറിച്ചശേഷം 87 രൂപ വരെ വെള്ളിവില താഴ്ന്നിരുന്നു. തുടര്‍ന്നാണ്, ഇന്ന് വീണ്ടും വില കയറിയത്.

എന്തുകൊണ്ട് ഇന്ന് വില കൂടി?

മധ്യേഷ്യയില്‍ ഇറാന്‍-ഇസ്രായേല്‍ യുദ്ധഭീതി ഒഴിഞ്ഞതും ഓഹരി-കടപ്പത്ര വിപണികള്‍ മെച്ചപ്പെട്ടതുമാണ് കഴിഞ്ഞദിവസങ്ങളില്‍ സ്വര്‍ണവില കുത്തനെ ഇടിയാന്‍ സഹായിച്ചത്. എന്നാല്‍, ഇത് ഉയര്‍ന്ന വില മുതലെടുത്തുള്ള സ്വാഭാവിക ലാഭമെടുപ്പ് മാത്രമായിരുന്നു എന്നാണ് വിലയിരുത്തലുകള്‍.

ഇന്നലെ ഔണ്‍സിന് 2,310 ഡോളറിന് താഴേക്കുപോയ രാജ്യാന്തരവില ഇന്ന് 2,328 ഡോളറിലേക്ക് തിരിച്ചുകയറിയിട്ടുമുണ്ട്.

എന്താണ് തിരിച്ചടി?

സ്വര്‍ണവില കുത്തനെ ഇടിഞ്ഞത് സുവര്‍ണാവസരമാക്കി ഇന്നലെ അഡ്വാന്‍സ് ബുക്കിംഗ് നടത്തിയവര്‍ക്ക് വലിയ നേട്ടം ലഭിച്ചു. ഇന്നും വില കുറയുമെന്ന് പ്രതീക്ഷിച്ചിരിക്കേയാണ്, അപ്രതീക്ഷിതമായി വില കൂടിയത്. നികുതികളും പണിക്കൂലിയുമടക്കം ഏറ്റവും കുറഞ്ഞത് 57,700 രൂപ കൊടുത്താലേ ഇന്നൊരു പവന്‍ സ്വര്‍ണാഭരണം വാങ്ങാനാകൂ.

വെറുതേ വെട്ടി ഇട്ട് വേവിച്ചാൽ മാത്രം പോരാ.. ഈ ​ഗുണങ്ങൾ കൂടി അറിയണം! കാപ്സിക്കത്തെ ക്യാച്ച് ചെയ്തോളൂ.

ചൂടിൽ വാടാത്ത പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; വെള്ളിയാഴ്ച കേരളം ബൂത്തിലേക്ക്

വേനൽചൂടിനപ്പുറം ചൂടേറിയ പരസ്യപ്രചാരണത്തിന്‍റെ ദിനരാത്രങ്ങൾക്ക് ഇന്ന് സമാപനം. വോട്ടുതേടിയുള്ള സ്ഥാനാർഥികളുടെയും പ്രവർത്തകരുടെയും വിശ്രമമില്ലാത്ത ഓട്ടവും പരിസമാപ്തിയിലേക്ക്. ആളും ആരവവും നിറയുന്ന ‘കൊട്ടിക്കലാശ’ത്തോടെ ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം വൈകീട്ട് ആറോടെയാണ് സമാപിക്കുക. വ്യാഴാഴ്ച നിശബ്ദ പ്രചാരണവും കഴിഞ്ഞ് വെള്ളിയാഴ്ച കേരളം ബൂത്തിലേക്ക് നീങ്ങും. 

മൈക്ക് അനൗൺസ്മെന്‍റുകൾ, പൊതുയോഗങ്ങൾ, കുടുംബയോഗങ്ങൾ, വീടുവീടാന്തരമുള്ള സ്ക്വാഡുകൾ, സ്വീകരണപരിപാടികൾ, റോഡ്ഷോകൾ എന്നിങ്ങനെ വോട്ടർമാരുടെ മനസ്സ് തേടിയുള്ള തീവ്രയജ്ഞത്തിലായിരുന്നു പിന്നിട്ട ദിവസങ്ങൾ. പ്രാദേശികവും ദേശീയവുമായ നിരവധി വിഷയങ്ങൾ പ്രചാരണ വിഷയങ്ങളായി. നിർണായക തെരഞ്ഞെടുപ്പിൽ തങ്ങൾക്കാണ് മേൽക്കൈ എന്ന് ഇടതുപക്ഷവും യു.ഡി.എഫും വിലയിരുത്തുന്നു. അക്കൗണ്ട് തുറക്കുമെന്ന പ്രതീക്ഷ ബി.ജെ.പിയും പങ്കുവെക്കുന്നു.

കൊട്ടിക്കലാശം ആവേശോജ്ജ്വലമാക്കാനുള്ള തയാറെടുപ്പിലാണ് മൂന്ന് മുന്നണികളും. അനിഷ്ടസംഭവങ്ങളൊഴിവാക്കാൻ കർശന സുരക്ഷ പൊലീസും ഒരുക്കിയിട്ടുണ്ട്. പരസ്യപ്രചാരണത്തിന് കൊടിയറിങ്ങുമ്പോഴും അടിയൊഴുക്കുകൾ അനുകൂലമാക്കാൻ എല്ലാ ശ്രമവും പാർട്ടികൾ നടത്തും. പ്രത്യേകിച്ചും തീപാറുന്ന മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ. എല്ലാ പാർട്ടികളുടേയും ദേശീയ നേതാക്കളടക്കം സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലെത്തിയത് പ്രചാരണത്തിന് ആവേശം വർധിപ്പിച്ചു. സ്ഥാനാർഥി പര്യടനവും പരാതിക്കിടനൽകാത്തവിധം പൂർത്തിയാക്കാൻ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചവർ ശ്രദ്ധിച്ചു. 

പോരായ്മകൾ പരിഹരിക്കാനും സ്ലിപ് വിതരണമടക്കം പൂർത്തിയാക്കാനുമുള്ള കൂടിയലോചനകളും ഇടപെടലുകളുമാണ് പരസ്യ പ്രചാരണം കഴിഞ്ഞുള്ള മണിക്കൂറൂകളിൽ നടക്കുക. സ്ഥാനാർഥികൾ മണ്ഡലത്തിലുടനീളം പലവട്ടം പര്യടനം നടത്തിക്കഴിഞ്ഞു. മുൻ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് കനത്ത വേനൽചൂടാണ് ഇത്തവണ പ്രചാരണത്തിൽ നേരിട്ട വലിയ വെല്ലുവിളി. പകൽ സമയത്തെ സ്വീകരണയോഗങ്ങളുടെ ദൈർഘ്യംപോലും വേനൽചൂടിൽ പരിമിതപ്പെടുത്തേണ്ടിവന്നു. 

വെള്ളിയാഴ്ച അവധി

പോളിങ് ദിനമായ ഏപ്രിൽ 26ന് സംസ്ഥാനത്തെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയിൽ വരുന്ന എല്ലാ സർക്കാർ, അർധസർക്കാർ, വാണിജ്യ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. 

ചെറുപ്പക്കാരിൽ വില്ലനായി കൊളസ്ട്രോൾ; 25 കഴിഞ്ഞവർ നിർബന്ധമായും പരിശോധിക്കണം; ഹൃദയത്തിലെ ‘ബ്ലോക്ക്’ കണ്ട് ഞെട്ടാതിരിക്കാൻ എടുക്കാം മുൻകരുതൽ.

പ്രായമായവരിൽ മാത്രമല്ല, ഇന്ന് ചെറുപ്പക്കാരിലും കണ്ടുവരുന്നതാണ് കൊളസ്ട്രോൾ. മാറിയ ജീവിതശൈലി തന്നെയാണ് ഇതിന് പ്രധാന കാരണമെങ്കിലും മതിയായ ശ്രദ്ധ നൽകിയാൽ ശരീരത്തിൽ കൊഴുപ്പ് അടിയുന്നത് ഒരു പരിധിവരെ തടയാൻ സാധിക്കുന്നതാണ്. ചെറുപ്പമാണല്ലോയെന്ന് കരുതി 


കൊളസ്ട്രോൾ പരിശോധിക്കാതെ നടക്കുന്ന ഭൂരിഭാഗം യുവാക്കളും ഒടുവിൽ പരിശോധിക്കുമ്പോൾ കണ്ടെത്തുന്നത് ഉയർന്ന കൊളസ്ട്രോൾ നിരക്കാണെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ഇത്തരക്കാരുടെ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞതിന്റേതായ യാതൊരു ലക്ഷണങ്ങളും അനുഭവപ്പെടുകയില്ല. ക്ഷീണമോ .മറ്റെന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളോ ഉണ്ടായിരിക്കില്ല. അതുകൊണ്ട് തന്നെ ഇക്കൂട്ടർ രക്തം പരിശോധിക്കാനുള്ള സാധ്യതയും കുറവാണ്. മറ്റെന്തെങ്കിലും ആവശ്യത്തിന്റെ ഭാഗമായി ഇത്തരക്കാർ രക്തപരിശോധന നടത്തുമ്പോഴാണ് കൊഴുപ്പിന്റെ അളവ് കുതിച്ചുയർന്നത് ശ്രദ്ധയിൽപ്പെടുക.



എങ്ങനെ ഇതിനെ മറികടക്കാം: 25 വയസ് പൂർത്തിയാകുമ്പോൾ തന്നെ കൊളസ്ട്രോൾ പരിശോധന പതിവാക്കുക. ഇത് കൊളസ്ട്രോളിന്റെ ആരംഭഘട്ടത്തിൽ തന്നെ തിരിച്ചറിയാൻ സാധിക്കും. അതുവഴി മരുന്നില്ലാതെ തന്നെ ആഹാരക്രമീകരണങ്ങളിലൂടെയും വ്യായാമങ്ങളിലൂടെയും കൊഴുപ്പിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.


കൊഴുപ്പിന്‌‍റെ അളവ് കൂടുതലാണെന്ന് കണ്ടെത്തിയാൽ :ഉടൻ തന്നെ ജീവിതശൈലിയിൽ മാറ്റം വരുത്തുക. ഡോക്ടറെ സമീപിച്ച് ഉചിതമായ ആഹാരക്രമീകരണം തിരഞ്ഞെടുക്കുക. ഭാരം കുറയ്‌ക്കുക, വ്യായാമം ചെയ്യുക, പ്രോസസ്ഡ് ഭക്ഷണങ്ങളും ഉപ്പും മധുരവും അധികമുള്ള ആഹാര പദാർത്ഥങ്ങളും ഒഴിവാക്കുക. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കാൻ ശ്രമിക്കുക. റെഡ്-മീറ്റ് ഒഴിവാക്കി, ചെറുമീനുകളും ഇലക്കറികളും ധാന്യങ്ങളും ആഹാരക്രമത്തിൽ ഉൾപ്പെടുത്തുക..

കൊളസ്ട്രോൾ കണ്ടെത്തിയാൽ നിർബന്ധമായും ലഹരി പദാർത്ഥങ്ങൾ ഒഴിവാക്കുക. മദ്യപാനവും പുകവലിയും കൊളസ്ട്രോൾ നിയന്ത്രണവിധേയമാകുന്നത് വരെ പൂർണമായും മാറ്റി നിർത്തുക. ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടിയാൽ പ്രത്യക്ഷത്തിൽ ഒരാൾക്ക് പ്രശ്നമൊന്നും അനുഭവപ്പെടില്ലെങ്കിലുംആന്തരീക അവയവങ്ങളുടെ പ്രവർത്തനത്തെ അത് വളരെ വേഗം കീഴടക്കുന്നതാണ്. പെട്ടെന്ന് മരണം സംഭവിക്കുന്നതിലേക്കോ ഹൃദയത്തിന്റെ പ്രവ‍ർത്തനത്തെ താളംതെറ്റിക്കുന്നതിലേക്കോ കൊളസ്ട്രോൾ കാരണമായേക്കും. അതിനാൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന്റെ പ്രത്യാഘാതങ്ങളെ ഗൗരവത്തോടെ കാണാൻ ചെറുപ്പക്കാർ ശ്രമിക്കേണ്ടതാണ്.





ഐ.ടി.ഐക്കാര്‍ക്ക് റെയില്‍വേയില്‍ വമ്പന്‍ അവസരം; സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ 1113 ഒഴിവുകള്‍.

സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേക്ക് കീഴില്‍ ജോലി നേടാന്‍ അവസരം. റായ്പൂര്‍ ഡിവിഷനില്‍ ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്കായി അപ്രന്റീസ്ഷിപ്പ് പ്രോഗ്രാമിനാണ് ഇപ്പോള്‍ അപേക്ഷ വിളിച്ചിട്ടുള്ളത്. വിവിധ ട്രേഡുകളിലായി ആകെ 1113 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ മേയ് 1നകം അപേക്ഷ നല്‍കണം. ഡി.ആര്‍.എം ഓഫീസിലും, വാഗണ്‍ റിപ്പയര്‍ ഷോപ്പിലുമായാണ് പരിശീലനം.

തസ്തിത& ഒഴിവ്

സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേക്ക് കീഴില്‍ അപ്രന്റീസ്ഷിപ്പ് പ്രോഗ്രാം. ആകെ ഒഴിവുകള്‍ 1113. ഡി.ആര്‍.എം ഓഫീസിലും, വാഗണ്‍ റിപ്പയര്‍ ഷോപ്പിലുമാണ് പരിശീലനം. പരിശീലന കാലാവധി ഒരു വര്‍ഷമായിരിക്കും. ബന്ധപ്പെട്ട ട്രേഡുകളും ഒഴിവുകളും ചുവടെ, 

ഡി.ആര്‍.എം ഓഫീസ്
വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്കല്‍)- 161
ടര്‍ണര്‍ – 54
ഫിറ്റര്‍ – 207
ഇലക്ട്രീഷ്യന്‍ – 212
സ്റ്റെനോഗ്രാഫര്‍ (ഇംഗ്ലീഷ്) – 15
സ്റ്റെനോഗ്രാഫര്‍ (ഹിന്ദി) – 8
കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് – 10
ഹെല്‍ത്ത് ആന്‍ഡ് സാനിറ്ററി ഇന്‍സ്‌പെക്ടര്‍ – 25
മെഷീനിസ്റ്റ് – 15
മെക്കാനിക് ഡീസല്‍ – 81
മെക്കാനിക് റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനര്‍- 21
മെക്കാനിക് ഓട്ടോ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്- 35

വാഗണ്‍ റിപ്പയര്‍ ഷോപ്പ്

ഫിറ്റര്‍  – 110

വെല്‍ഡര്‍ – 110

മെഷീനിസ്റ്റ് – 15

ടര്‍ണര്‍ – 14

ഇലക്ട്രീഷന്‍- 14

കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്- 4

സ്റ്റനെഗ്രോഫര്‍ (ഇംഗ്ലീഷ്) – 1

സ്റ്റെനോഗ്രാഫര്‍ (ഹിന്ദി)- 1

 

യോഗ്യത

പ്ലസ് ടു സമ്പ്രദായത്തിലുള്ള പത്താം ക്ലാസില്‍ 50 ശതമാനം മാര്‍ക്കോടെയുള്ള വിജയം/ തത്തുല്യം ബന്ധപ്പെട്ട ട്രേഡില്‍ നേടിയ ഐ.ടി.ഐയും. പരീക്ഷ ഫലം കാത്തിരിക്കുന്നവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല. 

 

പ്രായപരിധി

02-04-2024 ന് 24 വയസ്. 

എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷവും, ഒബിസി വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷവും, ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടന്‍മാര്‍ക്കും പത്തുവര്‍ഷവും ഇളവ് ലഭിക്കും. 

 

തെരഞ്ഞെടുപ്പ്

പത്താം ക്ലാസിന്റെയും, ഐ.ടി.ഐയുടെയും മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ചുരുക്കപ്പട്ടിക തയ്യാറാക്കും. തുടര്‍ന്ന് മെഡിക്കല്‍ പരിശോധനയും ഉണ്ടായിരിക്കും. 

 

അപേക്ഷ

https://apprenticeshipindia.org. എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം

എസ്.എസ്.എൽ.സി., ടി.എച്ച്.എസ്.എൽ.സി. പരീക്ഷകളുടെ മൂല്യനിർണയം ശനിയാഴ്ചയോടെ പൂർത്തിയായി.

എസ്.എസ്.എൽ.സി., ടി.എച്ച്.എസ്.എൽ.സി. പരീക്ഷകളുടെ മൂല്യനിർണയം ശനിയാഴ്ചയോടെ പൂർത്തിയായി. ഹയർസെക്കൻഡറി, വെക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം അടുത്തയാഴ്ചയോടെ പൂർത്തിയാകും. മെയ് ആദ്യവാരം എസ്.എസ്.എൽ.സി. ഫലം പ്രസിദ്ധീകരിക്കാനാവുമെന്നാണു വിലയിരുത്തൽ.എസ്.എസ്.എൽ.സി. മൂല്യനിർണയത്തിന് 70 ക്യാമ്പുകളിലായി 14,000 ത്തോളം അധ്യാപകരാണ് പങ്കെടുത്തത്. ഹയർസെക്കൻഡറിയിൽ 77 ക്യാമ്പുകളിലായി 25,000-ത്തോളം അധ്യാപകർ പങ്കെടുക്കുന്നു. ഹയർസെക്കൻഡറിയിലും മിക്കവാറും ക്യാമ്പുകൾ ശനിയാഴ്ചയോടെ പൂർത്തിയായി.

ഹയർസെക്കൻഡറിയിലെ 25 എണ്ണം ഡബിൾ വാലുവേഷൻ ക്യാമ്പുകൾ ആണ്. ഈ വർഷം പ്രതീക്ഷിച്ചതിലും വേഗത്തിലാണ് മൂല്യനിർണയം പൂർത്തിയായത്.ഒന്നും രണ്ടും വർഷ ഹയർസെക്കൻഡറി ക്ലാസുകളിലെ എട്ടരലക്ഷത്തോളം കുട്ടികളുടെ 52 ലക്ഷത്തിൽപ്പരം ഉത്തരക്കടലാസുകൾ ആണ് മൂല്യനിർണയം നടത്തിയത്. മെയ് പത്തോടെ ഫലം പ്രസിദ്ധീകരിക്കാനാണ് ശ്രമം.

ഇനി ഇന്റര്‍നെറ്റ് ഇല്ലാതെയും വാട്‌സ്ആപ്പില്‍ ഫോട്ടോകളും വീഡിയോകളും അയക്കാം; പുതിയ ഫീച്ചര്‍ വരുന്നു.

ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് വാട്‌സ്ആപ്പ്. ഇന്റര്‍നെറ്റ് കണക്ഷനില്ലാതെ തന്നെ ഫോട്ടോകളും വീഡിയോകളും ഫയലുകളും അയക്കാന്‍ കഴിയുന്ന പുതിയ ഫീച്ചര്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് വാട്‌സ്ആപ്പ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരത്തില്‍ പങ്കുവെയ്ക്കുന്ന ഫയലുകള്‍ എന്‍ക്രിപ്റ്റഡ് ആയിരിക്കും. ഇതുവഴി തട്ടിപ്പില്‍ നിന്ന് സംരക്ഷണവും ഉറപ്പുനല്‍കും. ഉടന്‍ തന്നെ ഈ ഫീച്ചര്‍ എല്ലാവരിലേക്കും എത്തിച്ചേക്കും.

പരീക്ഷണാടിസ്ഥാനത്തില്‍ ഈ ഫീച്ചര്‍ അവതരിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വിവിധ കാര്യങ്ങള്‍ക്ക് അനുവാദം നല്‍കിയാല്‍ മാത്രമേ ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കൂ. ഓഫ്ലൈന്‍ ഘട്ടത്തിലുള്ള ഫയല്‍ പങ്കിടലിന് സമീപത്തുള്ള ഫോണുകള്‍ കണ്ടെത്തുക എന്നതാണ് പ്രധാനം. ഈ ഫീച്ചറിനെ പിന്തുണയ്ക്കുന്ന ഫോണുകളിലേക്ക് മാത്രമേ ഫയലുകള്‍ അയക്കാന്‍ സാധിക്കൂ. തൊട്ടടുത്ത് നിന്ന് ഫയല്‍ പങ്കിടുന്നതിനായി ആദ്യം ബ്ലൂടൂത്ത് വഴി സമീപത്തുള്ള ഫോണുകള്‍ സ്‌കാന്‍ ചെയ്ത് കണ്ടെത്തേണ്ടതുണ്ട്. ഇതിന് ആപ്പിന് അനുവാദം നല്‍കണം.

https://chat.whatsapp.com/KUI2DpZAXELDH4Y0YT0KHk

ഫോണിലെ സിസ്റ്റം ഫയലുകളും ഫോട്ടോ ഗാലറിയും ആക്സസ് ചെയ്യാനും വാട്‌സ്ആപ്പിന് അനുമതി ആവശ്യമാണ്. എങ്കില്‍ മാത്രമേ ഫയലുകള്‍ പങ്കുവെയ്ക്കാന്‍ സാധിക്കൂ.മറ്റ് ഫോണുകളുമായി കണക്റ്റുചെയ്യാന്‍ കഴിയുന്നത്ര അടുത്താണോ എന്ന് പരിശോധിക്കാന്‍ ആപ്പിന് ലൊക്കേഷന്‍ അനുമതിയും ആവശ്യമാണ്. ഈ അനുമതികള്‍ക്കിടയിലും ഫോണ്‍ നമ്പറുകള്‍ മറയ്ക്കുന്നതിനാലും പങ്കിട്ട ഫയലുകള്‍ എന്‍ക്രിപ്റ്റ് ചെയ്യുന്നതിനാലും സുരക്ഷയെ കുറിച്ച് ആശങ്ക വേണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Verified by MonsterInsights