എസ്ബിഐ അക്കൗണ്ട് ഉപയോഗിക്കുന്നവരാണോ?.. എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കണം.

എസ്ബിഐ അക്കൗണ്ട് ഉപയോഗിക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും. റിവാര്‍ഡ് പോയിന്റ് റിഡംപ്ഷന്‍ സംബന്ധിച്ച് ലഭിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്നും ഇത്തരം സന്ദേശങ്ങള്‍ തുറക്കുകയോ ലിങ്കില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യരുതെന്ന് എസ്ബിഐ മുന്നറിയിപ്പില്‍ പറയുന്നു.വിവിധ ബാങ്കിംഗ് ചാനലുകളിലൂടെ നടത്തുന്ന പതിവ് ഇടപാടുകള്‍ക്കായി, കോര്‍പ്പറേറ്റ് ലോയല്‍റ്റി പ്രോഗ്രാമുകള്‍ക്കായി ഉപഭോക്താക്കള്‍ക്ക് എസ്ബിഐ റിവാര്‍ഡ് പോയിന്റുകള്‍ നല്‍കുന്നു. ഓരോ പോയിന്റിന്റെയും മൂല്യം 25 പൈസയ്ക്ക് തുല്യമാണ്.പല ഉപയോക്താക്കള്‍ക്കും അവരുടെ പോയിന്റുകള്‍ മാസങ്ങളോളം ഉപയോഗിക്കാറില്ല. ഇങ്ങനെ വരുന്ന പോയിന്റുകള്‍ ഹാക്കര്‍മാര്‍ക്ക് അവരുടെ നേട്ടത്തിനായി ഉപയോഗിക്കാം. എസ്എംഎസ് വഴിയോ വാട്‌സ്ആപ്പ് വഴിയോ അയക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുകയോ ആപ്ലിക്കേഷനോ ഫയലോ ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്യരുതെന്നാണ് എസ്ബിഐയുടെ മുന്നറിയിപ്പ്.”

 

കേന്ദ്ര തൊഴില്‍ മന്ത്രാലയത്തില്‍ അവസരം; യങ് പ്രൊഫഷണല്‍ പോസ്റ്റിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം; 60,000 രൂപ ശമ്പളം.

കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന് കീഴില്‍ സന്നദ്ധരും യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് യംഗ് പ്രൊഫഷണല്‍ പോസ്റ്റുകളില്‍ അപേക്ഷ ക്ഷണിക്കുന്നു. ആകെ ഒന്‍പത് ഒഴിവുകളാണുള്ളത്. ഒരു വര്‍ഷത്തേക്ക് പ്രാരംഭ കാലയളവിലേക്ക് കരാര്‍ നിയമനമാണ് നടക്കുന്നത്. പരമാവധി മൂന്ന് വര്‍ഷത്തേക്ക് ജോലി ലഭിക്കും. 

തസ്തിക & ഒഴിവ്


മിനിസ്ട്രി ഓഫ് ലേബര്‍ & എംപ്ലോയിമെന്റിന് കീഴില്‍ യംഗ് പ്രൊഫഷണല്‍ നിയമനം. ആകെ 9 ഒഴിവുകള്‍. ഓപ്പണ്‍ മാര്‍ക്കറ്റില്‍ കരാര്‍ നിയമനം. 

ഒരേ സമയം ഒരു അധിക വര്‍ഷത്തേക്ക് പുതുക്കാവുന്നതാണ്. പ്രാരംഭ നിയമനം ഒരു വര്‍ഷത്തേക്കായിരിക്കും. കരാര്‍ വ്യവസ്ഥകള്‍ തൊഴില്‍ മന്ത്രാലയമാണ് നിയന്ത്രിക്കുന്നത്. തെരഞ്ഞെടുത്ത അപേക്ഷകരെ ചേരുന്ന തീയതി മുതല്‍ പരമാവധി മൂന്ന് വര്‍ഷത്തേക്കായിരിക്കും

പ്രായപരിധി


32 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 

യോഗ്യത

ബി.ഇ/ ബി.ടെക് അല്ലെങ്കില്‍ ശാസ്ത്രം, ടെക്‌നോളജി, കൊമേഴ്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഗണിതം, ഇക്കണോമിക്‌സ്, പബ്ലിക് പോളിസി, മാനേജ്‌മെന്റ്, മാനേജ്‌മെന്റില്‍ രണ്ട് വര്‍ഷത്തെ ഡിപ്ലോമ എന്നിവ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 

കൂടാതെ മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം, ജേണലിസത്തിലോ പബ്ലിക് റിലേഷന്‍സിലോ ബിരുദാനന്തര ബിരുദം മുതലായ ഉള്ളവര്‍ക്കും അപേക്ഷിക്കാം. പ്രസ്തുത മേഖലയില്‍ ബിരുദാനന്തര ബിരുദം, അധിക യോഗ്യത, റിസര്‍ച്ച് എക്‌സ്പീരിയന്‍സ്, ഉള്ളവര്‍ക്കും അവസരം. 

ഉദ്യോഗാര്‍ഥികള്‍ക്ക് ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. 

ശമ്പളം


60000 രൂപ ശമ്പളം ലഭിക്കും. 

അപേക്ഷ 


താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത മാനദണ്ഡങ്ങള്‍ക്കനുസരിച്ച് മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലോ അറിയിപ്പിലോ ലഭിച്ച അപേക്ഷ ഫോം പൂരിപ്പിച്ച് താഴെ നല്‍കുന്ന വിലാസത്തില്‍ അയക്കണം. 

The Under Secretary (Admn.I)
Ministry of Labour & Employment, 
Room No. 111 (cabin), 
Shram Shakti Bhawan, Rafi Marg, 
New Delhi – 110001

കൂടാതെ അപേക്ഷ ഫോം പൂരിപ്പിച്ച് ഇ മെയില്‍ വഴിയും അയക്കണം. (adm1@nic.in). 

കാലവർഷം ഇന്നെത്തും, കേരളത്തിൽ 7 ദിവസം ഇടിമിന്നലോടെ വ്യാപക മഴക്ക് സാധ്യത; 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് കാലവർഷം ഇന്നെത്തിച്ചേരാൻ സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. ഈ സാഹചര്യത്തിൽ കേരളത്തിൽ 7 ദിവസം വരെ വ്യാപകമായി ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. ഇതിനൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇത് പ്രകാരം ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,  കോട്ടയം,  ഇടുക്കി, എറണാകുളം,  തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ 2 വരെ കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

കൊച്ചിയിൽ രാത്രി മഴ വിട്ട് നിന്നത് ആശ്വാസമായി. കളമശ്ശേരിയിലും തൃക്കാക്കരയിലും താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് ചെറിയ അളവിൽ കുറഞ്ഞ് വരികയാണ്. തുടർച്ചയായി രണ്ട് ദിവസം വെള്ളം കയറിയ മൂലേപ്പാടം,വി ആർ തങ്കപ്പൻ റോഡിലാണ് രൂക്ഷമായ പ്രതിസന്ധി. വെള്ളം ഇറങ്ങി വീടു വൃത്തിയാക്കി മണിക്കൂറിനുള്ളിലാണ് ഇന്നലെ വൈകിട്ടത്തെ മഴയിൽ വീണ്ടും നിരവധി വീടുകളിൽ വെള്ളം കയറിയത്. അശാസ്ത്രീയമായി നിർമ്മിച്ച കലുങ്കുകളും,തോടുകളുമാണ് സ്ഥിതി രൂക്ഷമാക്കിയതെന്നാണ് നാട്ടുകാരുടെ പരാതി. ആദ്യദിവസം ഉണ്ടായത് ലഘുമേഘവിസ്ഫോടനമെങ്കിലും ഇന്നലത്തേത്ത് ഈ ഗണത്തിൽ പെടുന്നത് അല്ലെന്നാണ് വിലയിരുത്തൽ.

അടുത്ത ദിവസങ്ങളിലെ മഴ സാധ്യത പ്രവചനം

മഞ്ഞ അലർട്ട്

30-05-2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,  കോട്ടയം,  ഇടുക്കി, എറണാകുളം,  തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്
31-05-2024 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്
01-06-2024 : പത്തനംതിട്ട, ആലപ്പുഴ,  കോട്ടയം,  ഇടുക്കി, എറണാകുളം,  തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
02-06-2024 : പത്തനംതിട്ട, ആലപ്പുഴ,  കോട്ടയം,  ഇടുക്കി, എറണാകുളം,  തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

തെക്കൻ കേരളതീരം, ലക്ഷദ്വീപ് തീരം എന്നിവിടങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; പവന് 200 രൂപ കൂടി.

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. പവന് 200 രൂപയാണ് കൂടിയത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,680 രൂപയാണ്. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 6710 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം പിന്നീടുള്ള ദിവസങ്ങളില്‍ വില മാറ്റമില്ലാതെ തുടര്‍ന്നു. പിന്നീട് ഇന്നുള്‍പ്പെടെ തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവില ഉയരുന്നത്.

ഓഹരി വിപണിയിലെ മുന്നേറ്റവും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് സ്വര്‍ണവില ഇപ്പോഴും 50,000ന് മുകളില്‍ നില്‍ക്കാന്‍ കാരണം. മാര്‍ച്ച് 29ന് ആണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്.

ആറ് ഗ്രഹങ്ങള്‍ ഒന്നിക്കുന്ന അപൂര്‍വ പ്രതിഭാസം പ്ലാനെറ്റ് പരേഡ് ജൂണ്‍ മൂന്നിന്; ശക്തിയേറിയ ബൈനോക്കുലറുകള്‍ വഴി വ്യക്തമായി ദൃശ്യമാകും.

ആറ് ഗ്രഹങ്ങള്‍ ഒന്നിച്ച് ആകാശത്ത് ദൃശ്യമാവുന്ന, പ്ലാനറ്റ് പരേഡ് എന്ന അപൂര്‍വ പ്രതിഭാസം ജൂണ്‍ മൂന്നിന്. ബുധന്‍, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂണ്‍ എന്നീ ആറ് ഗ്രഹങ്ങള്‍ സൂര്യനെ ഒരു ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തില്‍ ചുറ്റുമ്പോള്‍ അവ നേര്‍രേഖയില്‍ കടന്നുപോവുന്നതായി ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ തോന്നും.

വളരെ ചെറിയ സമയത്തേക്ക് മാത്രമേ ഇത് ദൃശ്യമാവൂ. ദൂരദര്‍ശിനി, ശക്തിയേറിയ ബൈനോക്കുലറുകള്‍ പോലുള്ള ഉപകരണങ്ങളുടെ സഹായത്തോടെ ഈ ഗ്രഹങ്ങളെയെല്ലാം വ്യക്തമായി കാണാനാവുക. ഭൂമിയിലുടനീളം ജൂണ്‍ മൂന്നിന് ഇത് കാണാന്‍ സാധിക്കുമെന്ന് സ്റ്റാര്‍വാക്ക് സ്പേസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സൂര്യോദയത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് ഇത് കാണാനാവുക. ചില പ്രദേശങ്ങളില്‍ ജൂണ്‍ മൂന്നിന് മുമ്പോ ശേഷമോ ആയിരിക്കാം ഇത് കാണുക.

എവിടെയാണെന്നറിയാന്‍ സ്റ്റാര്‍വാക്കിന്റെ ഒരു ആപ്പ് ലഭ്യമാണ്. ഇത്തവണ ഇത് കാണാന്‍ സാധിച്ചില്ലെങ്കില്‍ ആഗസ്ത് 28ന് വീണ്ടും പ്ലാനറ്റ് പരേഡ് കാണാം.

 

ഒന്നിലധികം ഗ്രഹങ്ങളെ സാധാരണയായി നിരയായി കാണാറുണ്ട്. എന്നാല്‍ ആറ് ഗ്രഹങ്ങളെ നിരയായി കാണാം എന്നതാണ് ജൂണിലെ പ്ലാനറ്റ് പരേഡിന്റെ സവിശേഷത.

പാനും ആധാറും തമ്മില്‍ ബന്ധിപ്പിച്ചില്ലേ? ഇരട്ടി നികുതി നല്‍കേണ്ടി വരും, അവസാന തീയതി മെയ് 31 ന്.

 പാനും ആധാറും തമ്മില്‍ ഇനിയും ബന്ധിപ്പിച്ചിട്ടില്ലാത്തവര്‍ ഈ മാസം 31നകം ചെയ്യണമെന്ന് കേന്ദ്ര ആദായനികുതി വകുപ്പിന്റെ മുന്നറിയിപ്പ്. അല്ലാത്ത പക്ഷം ബാധകമായ നിരക്കിന്റെ ഇരട്ടി തുക നികുതി കണക്കാക്കുമെന്നും ആദായനികുതി വകുപ്പ് അറിയിച്ചു.

ഉയര്‍ന്ന ടിഡിഎസ് (സ്രോതസ്സില്‍ ഈടാക്കുന്ന നികുതി) ഈടാക്കുന്നത് ഒഴിവാക്കാനാണിത്. ആദായനികുതി നിയമം അനുസരിച്ച് പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ഇരട്ടി നിരക്കിലായിരിക്കും ടിഡിഎസ് ഈടാക്കുക.ലിങ്ക് ചെയ്യാനായി www.incometax.gov.in വെബ്‌സൈറ്റില്‍ പോയി Link Aadhaar ക്ലിക്ക് ചെയ്യുക. പാന്‍, ആധാര്‍, പേര്, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കിയാല്‍ ലിങ്ക് ചെയ്യും. ഇരുരേഖകളിലെയും പേര്, ജനനത്തീയതി, ലിംഗം എന്നിവ ഒരുപോലെയായിരിക്കണം. 1000 രൂപയാണ് നിരക്ക്.

ഉയര്‍ന്ന ഇടപാടുകളുടെ സ്റ്റേറ്റ്‌മെന്റ് (എസ്.എഫ്.ടി) മേയ് 31നകം ഫയല്‍ ചെയ്യാന്‍ ബാങ്കുകള്‍, വിദേശനാണയ വിനിമയം നടത്തുന്ന സ്ഥാപനങ്ങള്‍, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍, പോസ്റ്റ് ഓഫിസുകള്‍ തുടങ്ങിയവരോടും ആവശ്യപ്പെട്ടു. നിശ്ചിത തീയതിക്കകം എസ്എഫ്ടി ഫയല്‍ ചെയ്തില്ലെങ്കില്‍ വൈകുന്ന ഓരോ ദിവസത്തിനും 1000 രൂപ വീതം പിഴ അടക്കണം.

 

നവോദയ വിദ്യാലയങ്ങളിൽ അവസരം; കേരളത്തിലും ഒഴിവ്, ഒാൺലൈൻ അപേക്ഷ മേയ് 31 വരെ.

നവോദയ വിദ്യാലയ സമിതി ഹൈദരാബാദ് റീജനു കീഴിലെ കേരളം ഉൾപ്പെടെയുള്ള ജവാഹർ നവോദയ വിദ്യാലയങ്ങളിൽ കൗൺസലർമാരുടെ ഒഴിവ്. 2024–25 അധ്യയനവർഷത്തെ പാനലിലേക്കുള്ള കരാർ നിയമനം. ഓൺലൈൻ അപേക്ഷ മേയ് 31 വരെ.

യോഗ്യത: സൈക്കോളജിയിൽ എംഎ/എംഎസ്‌സി, കൗൺസലിങ്ങിൽ ഒരു വർഷ ഡിപ്ലോമ, സ്കൂളുകളിൽ ഒരു വർഷ കൗൺസലിങ് പരിചയം.

∙പ്രായം: 28–50.

.ശമ്പളം: 44,900.”

വിശദവിവരങ്ങൾക്ക്: https://navodaya.gov.in

ആരോഗ്യ ഇൻഷുറൻസ് രംഗത്തേക്കു കടക്കാൻ എൽ.ഐ.സി.

പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ എൽ.ഐ.സി. ആരോഗ്യ ഇൻഷുറൻസ് രംഗത്തേക്കു പ്രവേശിക്കാനൊരുങ്ങുന്നു. ഈ മേഖലയിൽ അതിവേഗമുള്ള വളർച്ചയാണ് ലക്ഷ്യമിടുന്നതെന്ന്ചെയർമാൻ സിദ്ധാർത്ഥ മൊഹന്തി മാധ്യമപ്രവർത്തകരോടു പറഞ്ഞു. ഇതിനായി കമ്പനി തയ്യാറെടുപ്പുകൾ തുടങ്ങി. അവസരം ലഭിച്ചാൽ ഏറ്റെടുക്കലും പരിഗണനയിലുള്ളതായി അദ്ദേഹം .ഇതേക്കുറിച്ച് സൂചനനൽകിയത്.

അതേസമയം, നിലവിലെ ഇൻഷുറൻസ് നിയമമനുസരിച്ച് ലൈഫ് ഇൻഷുറൻസ് കമ്പനിക്ക് ആരോഗ്യ ഇൻഷുറൻസ് സേവനങ്ങൾ നൽകാനാവില്ല. ലൈഫ് – ജനറൽ – ആരോഗ്യ ഇൻഷുറൻസ്‌ സേവനങ്ങൾ നൽകാനാവില്ല. ലൈഫ് – ജനറൽ – ആരോഗ്യ ഇൻഷുറൻസ്‌ സേവനങ്ങൾ ഒരുമിച്ചുനൽകുന്നതിനും ഏകീകൃത ലൈസൻസ് ലഭ്യമാക്കുന്നതിനും നിലവിലെ നിയമപ്രകാരം ഐ.ആർ.ഡി.എ. ഐ.ക്ക് 

കഴിയില്ല. ഇതിനായി 1938-ലെ ഇൻഷുറൻസ് നിയമത്തിൽ ഭേദഗതി വരുത്തേണ്ടതുണ്ട്.

രാജ്യത്ത് ഇൻഷുറൻസ് സേവനം കൂടുതൽപേരിലേക്കെത്തിക്കാൻ ലക്ഷ്യമിട്ട് നിർദേശങ്ങൾ സമർപ്പിക്കാൻ ബി.ജെ.പി. നേതാവ് ജയന്ത് സിൻഹയുടെ നേതൃത്വത്തിൽ പാർലമെന്ററി സമിതിക്കു രൂപംനൽകിയിരുന്നു. ഇതിന്റെ ഭാഗമായി ഒറ്റ പോളിസിയിൽ വിവിധ വിഭാഗത്തിലുള്ള ഇൻഷുറൻസ് സേവനങ്ങൾ നൽകാൻ കമ്പനികളെ പ്രാപ്തമാക്കുന്ന രീതിയിൽ ഏകീകൃത ലൈസൻസ് ലഭ്യമാക്കുന്നതിന് 2024 ഫെബ്രുവരിയിൽ സമിതി ശുപാർശ നൽകിയിരുന്നു. ഇതനുസരിച്ച് നിയമഭേദഗതി സർക്കാരിന്റെ പരിഗണനയിലുണ്ടെന്നാണ് സൂചന. ഈ പശ്ചാത്തലത്തിലാണ് ആരോഗ്യ ഇൻഷുറൻസ് രംഗത്തേക്കു കടക്കുമെന്ന് എൽ.ഐ. സി. ചെയർമാൻ സൂചനനൽകിയിരിക്കുന്നത്.
നിലവിൽ ലൈഫ് ഇൻഷുറൻസ് കമ്പനികൾക്ക് പോളിസിക്കൊപ്പം ദീർഘകാലാടിസ്ഥാനത്തിലുള്ള നേട്ടമെന്ന രീതിയിൽ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകാമെങ്കിലും അതിന്‌ പരിമിതികളുണ്ട്. ആശുപത്രിച്ചെലവൊന്നും ഇതിലുൾപ്പെടുത്താനാകില്ല. ഏകീകൃത ലൈസൻസ് ലഭിച്ച വിവിധ വിഭാഗത്തിലുള്ള ഇൻഷുറൻസ് സേവനങ്ങൾ ഒരേ കമ്പനിക്കു നൽകാനായാൽ അത് പ്രീമിയം ഇനത്തിൽ ഉപഭോക്താക്കൾക്കുള്ള ചെലവുകുറയ്ക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല, കമ്പനികളുടെ നിയമപരമായ ബാധ്യതകൾ കുറയ്ക്കാനും.സഹായിക്കും. ഉപഭോക്താക്കൾക്ക് ക്ലെയിമുകൾക്കുള്ള നടപടികൾ എളുപ്പത്തിലും വേഗത്തിലും പൂർത്തിയാക്കാനും അവസരമൊരുങ്ങും.

ഉണക്കമുന്തിരി കുതിര്‍ത്ത് കഴിക്കാം.. ഗുണങ്ങളേറെ.

ആള് ഇത്തിരിക്കുഞ്ഞന്‍ ആണെങ്കിലും ഒത്തിരി ഗുണങ്ങളാണ് ഉണക്കമുന്തിരിയിലുള്ളത്. ശരീരഭാരം കുറയ്ക്കാനും ചര്‍മ്മ സംരക്ഷണത്തിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഉണക്കമുന്തിരി സഹായിക്കും. രാത്രി ഉറങ്ങാന്‍ കിടക്കുന്നതിന് മുന്‍പ് അഞ്ച് -ആറ് ഉണക്കമുന്തിരി വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക. രാവിലെ ആ മുന്തിരി വെള്ളത്തോടെ കഴിക്കുന്നത് ഒത്തിരി ഗുണങ്ങളാണ് നമുക്ക് നല്‍കുന്നത്. 

ഉണക്കമുന്തിരി വെള്ളത്തില്‍ കുതിര്‍ക്കുന്നതോടെ ഇതിലെ ഫൈബര്‍ വെള്ളത്തില്‍ ഇറങ്ങുകയും ശരീരത്തിന് പെട്ടെന്ന് വലിച്ചെടുക്കാനും കഴിയും. സ്ഥിരമായി ഈ വെള്ളം കുടിക്കുന്നതോടെ ദഹനപ്രക്രിയ മെച്ചപ്പെടുകയും ഗ്യാസ് സംബന്ധ രോഗങ്ങളുടെ സാധ്യത കുറയുകയും ചെയ്യും. പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ശരീരഭാരം നിയന്ത്രിക്കാനും കരളിലെ വിഷാംശം നീക്കാനും ഇത് സഹായിക്കുന്നു.  മാത്രമല്ല,ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും അയേണിന്റെ അളവ് വര്‍ധിപ്പിക്കുകയും ചെയ്യും. എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിനും ഉണക്കമുന്തിരി ഇത്തരത്തില്‍ കഴിക്കുന്നത് നല്ലതാണ്. 

 

ഉണക്കമുന്തിരി വെള്ളം ഇരുമ്പിന്റെ നല്ല സ്രോതസാണ് ശരീരത്തിലുടനീളം ഓക്‌സിജന്‍ എത്തിക്കുന്നതിന് ഇരുമ്പ് അത്യന്താപേക്ഷിതമാണ്.

ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന കേടുപാടുകളില്‍ നിന്ന് കോശങ്ങളെ സംരക്ഷിക്കാന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റുകള്‍ ഉണക്കമുന്തിരിയില്‍ അടങ്ങിയിട്ടുണ്ട്. ഫ്രൂക്ടോസിന്റയും ഗ്ലൂക്കോസിന്റെയും ഉറവിടമാണ് ഉണക്കമുന്തിരി. പെട്ടെന്ന് ഊര്‍ജം കൂട്ടും. ക്ഷീണം മാറ്റാന്‍ സ്ഥിരമായി ഈ വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും. 

ആര്‍സി ബുക്ക് അടക്കം ക്യു ആര്‍ കോഡ് രൂപത്തിലാക്കാം; വാഹനം ഓടിക്കുന്നവര്‍ എംപരിവാഹന്‍ ആപ്പിനെ അറിഞ്ഞിരിക്കണം.

എംപരിവാഹന്‍ ആപ്പിന്റെ സേവനങ്ങളെ കുറിച്ച് ബോധവത്കരണവുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനസംബന്ധമായതും, ലൈസന്‍സ് സംബന്ധമായ സേവനങ്ങള്‍, എഐ കാമറ ഫൈന്‍ എന്നിവ അടക്കം എളുപ്പത്തില്‍ ആപ്പിലൂടെ ചെയ്യാന്‍ സാധിക്കുമെന്നും എംവിഡി കുറിപ്പില്‍ പറയുന്നു.

ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ വിര്‍ച്ച്വല്‍ ഡോക്യുമെന്റുകളായി ആര്‍സി ബുക്കും ലൈസന്‍സും ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാം. വാഹന പരിശോധനയില്‍ ഇത് കാണിച്ചാല്‍ മതിയാകും. ഒറിജിനല്‍ രേഖകള്‍ ക്യു ആര്‍ കോഡ് രൂപത്തില്‍ സ്റ്റിക്കറായും സൂക്ഷിക്കാം. രേഖകളുടെ കാലാവധി അവസാനിക്കുന്നതിന് 30 ദിവസം മുന്‍പ് തന്നെ ആയത് സംബന്ധിച്ച നോട്ടിഫിക്കേഷന്‍ നല്‍കുമെന്നും എംവിഡി വീഡിയോ ഉള്‍പ്പെടെയുള്ള പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്.

മോട്ടോര്‍ വാഹനവകുപ്പിന്റെ കുറിപ്പ്

 

ഏകദേശം 5 കോടിയിലധികം ആളുകള്‍ ഇതിനോടകം ഡൗണ്‍ലോഡ് ചെയ്ത NextGen mParivahan ആപ്പ് വാഹനസംബന്ധമായതും, ലൈസന്‍സ് സംബന്ധമായതും ആയ സര്‍വ്വീസുകള്‍ ചെയ്യാന്‍ സാധിക്കുന്നതും, Al കാമറ ഫൈന്‍ അടക്കം അടക്കാന്‍ സാധിക്കുന്നതുമായ വളരെ ലളിതമായുപയോഗിക്കാന്‍ സാധിക്കുന്നതുമായ ഒരു ആപ്പ് ആണ്. 

നിങ്ങള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സോ വാഹനമോ ഉണ്ടോ എന്നാല്‍ നിര്‍ബന്ധമായും ഡൗണ്‍ലോഡ് ചെയ്യേണ്ട ഒരു മൊബൈല്‍ ഫോണ്‍ ആപ്പിനെ ക്കുറിച്ചാണ് ഈ വീഡിയോ വാഹനത്തില്‍ രേഖകള്‍ സൂക്ഷിക്കേണ്ടതുണ്ടോ ഉണ്ട് എന്നാണ് ഉത്തരം എന്നാല്‍ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ അതില്‍ വിര്‍ച്ച്വല്‍ ഡോക്യുമെന്റുകള്‍ ആയി ആര്‍സി ബുക്കും ലൈസന്‍സും നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാനും വാഹന പരിശോധനയില്‍ അത് കാണിച്ചാല്‍ മതിയാകുന്നതാണ് ഒറിജിനല്‍ രേഖകള്‍ കയ്യില്‍ കരുതണം എന്നില്ല മാത്രവുമല്ല അത് ക്യു ആര്‍ കോഡ് രൂപത്തില്‍ സ്റ്റിക്കറായി സൂക്ഷിക്കാവുന്നതുമാണ് ഇങ്ങനെ രൂപത്തില്‍ ആര്‍സി ബുക്ക് ലൈസന്‍സ് സൂക്ഷിച്ചു കഴിഞ്ഞാല്‍ പ്രസ്തുത രേഖകളുടെ കാലാവധി അവസാനിക്കുന്നതിന് 30 ദിവസം മുന്‍പ് തന്നെ ആയത് സംബന്ധിച്ച നോട്ടിഫിക്കേഷന്‍ മെസ്സേജ് പ്രസ്തുത ആള്‍ക്ക് ലഭിക്കുന്നതും ആണ് വാഹനത്തിന്റെ രേഖകള്‍ അവസാനിച്ച് ഏതെങ്കിലും തരത്തിലുള്ള നിയമപ്രശ്‌നങ്ങളിലേക്ക് പോകുന്നത് തടയുന്നതിനും ഇത് സഹായകരമാണ്.

ഇംഗ്ലീഷ് ഹിന്ദി മലയാളം തമിഴ് ബംഗാളി ഗുജറാത്തി എന്നീ ഭാഷകളിലും ലഭ്യമാകുന്ന ഈ ആപ്പ് വളരെ എളുപ്പത്തില്‍ പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് മൊബൈലില്‍ സൂക്ഷിക്കാവുന്നതാണ്. ഇത് ഡൗണ്‍ലോഡ് ചെയ്യുന്നതിനെ കുറിച്ചുള്ള വീഡിയോ ഇതിനുമുമ്പ് ഈ പേജില്‍ തന്നെ ഇട്ടിട്ടുള്ളതാണ് ആയതിന്റെ ലിങ്ക് ഇവിടെ കമന്റ് ബോക്‌സില്‍ നല്‍കിയിട്ടുണ്ട്.

അഞ്ചു കോടിയിലധികം ആളുകള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുള്ള ആപ്പാണ് എം പരിവാഹന്‍ ആപ്പ് വാഹന സംബന്ധമായ എല്ലാ കാര്യങ്ങളും ലളിതമായി നിര്‍വഹിക്കാന്‍ നിങ്ങള്‍ക്ക് കഴിയും ഇന്ന് തന്നെ ഡൗണ്‍ലോഡ് ചെയ്യുക ചൂഷണങ്ങളില്‍ നിന്ന് മുക്തി നേടൂ.

Verified by MonsterInsights