കേന്ദ്ര കാലാവസ്ഥ അറിയിപ്പ്, 4 ദിവസം കേരളത്തിൽ ഇടിമിന്നലോടെ മഴ സാധ്യത, ഇന്ന് 8 ജില്ലകളിൽ ആശ്വാസം ലഭിച്ചേക്കും!

സംസ്ഥാനത്ത് ഈ ആഴ്ച 4 ദിവസം ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ അറിയിപ്പ്. മെയ് 4, 5, 6, 7 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. അതേസമയം ഇന്ന് സംസ്ഥാനത്ത് 8 ജില്ലകളിൽ മഴ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം  ജില്ലകളിലാണ് ഇന്ന് മഴ സാധ്യതയുള്ളത്.അതേസമയം ഇക്കുറി മെയ് മാസത്തിലെ വേനൽ മഴയിൽ ഇതാദ്യമായി സംസ്ഥാനത്ത് യെല്ലോ അലർട്ടടക്കം പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴാം തിയതി വയനാട് ജില്ലയിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂർ, ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

07.05.2024 ന് വയനാട് ജില്ലയിൽ  കേന്ദ്ര കാലാവസ്ഥ വകുപ്പ്  മഞ്ഞ അലർട്ട്  പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി, പ്രതിദിന ടെസ്റ്റുകൾ 40, മറ്റു ഇളവുകള്‍ ഇപ്രകാരം.

സംസ്ഥാനത്ത് ഡ്രൈവിങ് പരിഷ്കരണത്തില്‍ നേരത്തെയിറക്കിയ ഉത്തരവിൽ ഇളവ് വരുത്തി പുതിയ സര്‍ക്കുലര്‍ ഗതാഗത വകുപ്പ് പുറത്തിറക്കി. ഡ്രൈവിങ് സ്കൂളുകളുടെ സമരത്തെതുടര്‍ന്നാണ് ഗതാഗത വകുപ്പ് മന്ത്രി ഇളവുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇന്നലെ ഇതുമായി ബന്ധപ്പെട്ട് യൂണിയൻ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണിപ്പോള്‍ ഡ്രൈവിങ് സ്കൂളുകളുടെ ആവശ്യപ്രകാരമുള്ള ഇളവുകള്‍ വരുത്തികൊണ്ട് പുതിയ സര്‍ക്കുലര്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഇറക്കിയത്. പുതിയ സര്‍ക്കുലര്‍ പ്രകാരം പ്രതിദിന ടെസ്റ്റുകളുടെ എണ്ണം 30ല്‍ നിന്ന് 40 ആക്കി ഉയര്‍ത്തി. 15 വര്‍ഷത്തില്‍ കൂടുതല്‍ കാലപ്പഴക്കമുള്ള വാഹനങ്ങളില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്താൻ അനുവദിക്കില്ലെന്ന മുന്‍ ഉത്തരവ് നിബന്ധനയ്ക്ക് വിധേയമായി ഇളവ് വരുത്തി. ആറു മാസം കൂടി 15വര്‍ഷത്തില്‍ കൂടുതല്‍ കാലപ്പഴക്കമുള്ള വാഹനം ഉപയോഗിക്കുന്നതിനാണ് പുതിയ സര്‍ക്കുലറില്‍ അനുമതി നല്‍കിയത്. പുതിയ രീതിയില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിനുള്ള ഗ്രൗണ്ടും ട്രാക്കും സജ്ജമാകുന്നത് വരെ നിലവിലെ രീതിയില്‍ തന്നെ ഡ്രൈവിങ് ടെസ്റ്റ് നടത്താമെന്നും പുതിയ സര്‍ക്കുലറിലുണ്ട്. സര്‍ക്കുലര്‍ ഇറങ്ങിയതോടെ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റുകള്‍ നടത്തുന്നത് വീണ്ടും പുനരാരംഭിക്കാനാകും. സമരത്തെതുടര്‍ന്ന് ടെസ്റ്റുകള്‍ സംസ്ഥാനത്ത് നിര്‍ത്തിവെച്ചിരിക്കുകയാണ്.

 

കൊച്ചി മെട്രോയില്‍ ടെക്‌നോവാലിയുടെ ഏകദിന സൈബര്‍ സുരക്ഷാ ശില്പശാല നടന്നു.

സൈബര്‍ സുരക്ഷയുടെ പ്രാധാന്യവും പ്രതിരോധമാര്‍ഗ്ഗങ്ങളെയും സംബന്ധിച്ചു കൊച്ചി മെട്രോയും ടെക്‌നോവാലി സോഫ്റ്റ്‌വെയര്‍ ഇന്ത്യയും ചേര്‍ന്ന് ഏക ദിന ശില്പശാല നടത്തി. കൊച്ചി മെട്രോയുടെ കോര്‍പ്പറേറ്റ് ഓഫീസില്‍ നടന്ന പരിപാടിയില്‍ കൊച്ചി മെട്രോയുടെ ജീവനക്കാര്‍ പങ്കെടുത്തു .


സൈബര്‍ ഇടങ്ങള്‍ സുരക്ഷി തമായി ഉപയോഗപ്പെടുത്താനും അത് വഴി സൈബര്‍ സെക്യൂരിറ്റിയിലുള്ള നൂതനമായ പ്രോഗ്രാമുകളെ കുറിച്ചുള്ള അവബോധനം നല്‍കുകയുമായിരുന്നു ഈ ശില്പശാലയിലൂടെ ലക്ഷ്യമിട്ടത് .ടെക്‌നോവലിയുടെ സിഇഒ രാജേഷ് കുമാര്‍ നയിച്ച പരിപാടിയില്‍ കൊച്ചി മെട്രോ മാനേജിങ് ഡയറക്ടര്‍ സൈബര്‍ സെക്യൂരിറ്റിയുടെ കാലിക 
പ്രസക്തിയെ കുറിച്ച് സംസാരിച്ചു. ടെക്‌നോ വാലിയിലെ സൈബര്‍ സെക്യൂരിറ്റി മേഖലയിലെ വിദഗ്ദ്ധരും പരിശീലകരും ശില്പശാലയില്‍ പങ്കെടുത്തു .


സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ ഫലം മേയ് 20 നു ശേഷം.

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ(സി.ബി.എസ്.ഇ) 2024ലെ 10, 12 ക്ലാസുകളിലെ ഫലം ഉടൻ പ്രഖ്യാപിക്കും. ഔദ്യോഗിക വെബ്സൈറ്റ് അനുസരിച്ച് സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ ഫലം മേയ് 20നു ശേഷം പ്രഖ്യാപിക്കും. രണ്ടും ഒരേ ദിവസമായിരിക്കും പ്രഖ്യാപിക്കുക.
വിദ്യാർഥികൾക്ക് അവരുടെ മാർക്ക് ലിസ്റ്റ് results.cbse.nic.in, cbse.gov.in എന്നീ വെബ്സൈറ്റുകളിൽ പരിശോധിക്കാം. ഉമാങ് ആപ്പ്, ഡിജിലോക്കർ ആപ്പ്, പരീക്ഷാ സംഘം പോർട്ടൽ, എസ്.എം.എസ് സൗകര്യം എന്നിവയിലൂടെയും ഫലങ്ങൾ ലഭ്യമാക്കും. കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും ബോർഡ് ടോപ്പർമാരുടെ പട്ടികയൊന്നും പ്രഖ്യാപിക്കില്ലെന്നാണ് കരുതുന്നത്. 10, 12 പരീക്ഷകളിൽ വിജയിക്കാൻ വിദ്യാർഥികൾ കുറഞ്ഞത് 33 ശതമാനം മാർക്ക് നേടിയിരിക്കണം.

ഈ വർഷം 10,12 ക്ലാസുകളിലെ സി.ബി.എസ്.ഇ ബോർഡ് പരീക്ഷകൾക്ക് 39 ലക്ഷം വിദ്യാർഥികളാണ് രജിസ്റ്റർ ചെയ്തത്. ​ഫെബ്രുവരി 15 മുതൽ മാർച്ച് 13 വരെയായിരുന്നു സി.ബി.എസ്.ഇ ​10ാം ക്ലാസ് പരീക്ഷ. ​ഫെബ്രുവരി 15 മുതൽ ഏപ്രിൽ രണ്ടുവരെ 12ാം ക്ലാസ് പരീക്ഷയും നടന്നു. രാവിലെ 10.30 മുതൽ 1.30 വരെയായിരുന്നു പരീക്ഷ.

ഉഷ്ണതരംഗം; ഗ്രാമങ്ങളിൽ പകലും രാത്രിയും വെന്തുരുകുന്നു.

ഉഷ്ണതരംഗത്തില്‍ ഗ്രാമങ്ങൾ പകലും രാത്രിയും വെന്തുരുകുന്നു. ഇതിനിടെ രാത്രിയും പകലും മണിക്കൂറുകളോളം അപ്രഖ്യാപതവും പ്രഖ്യാപിതവുമായ കറണ്ട് കട്ട് നാട്ടുകാരെ വലക്കുന്നകാട്ടാക്കട, നെടുമങ്ങാട് താലൂക്കുകളിലെ പട്ടണവും മലയോരപ്രദേശങ്ങളില്ഡ പലേടത്തും വൈദ്യുതി മുടക്കം പതിവാകുന്നു.അടുത്തിടെയായി അപ്രഖ്യാപിത വൈദ്യുതി മുടക്കവും പ്രഖ്യാപിമുടക്കവും പതിവായതോടെ വ്യാപാര സ്ഥാപനങ്ങളുൾപ്പെടെ പ്രതസന്ധിയിലാണ്. എല്ലായിടങ്ങളിലും രാപകൽഭേദമെന്യേ മണിക്കൂറുകളോളമാണ് വൈദ്യുതി മുടങ്ങുന്നത്.

പകല്‍ അടിക്കടി വൈദ്യുതി തടസ്സപ്പെടുന്നത് കച്ചവടക്കാർവൻ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നു. ഏപ്രിലിൽ മുന്നറിയപ്പോടെ ആറ് ദിവസും പകല്‍ മുഴുവന്‍ പണിയുടെ പേരില്‍ വൈദ്യുതി മുടക്കി. ലൈന്‍-വൈദ്യുതി പോസ്റ്റുകള്‍ മാറ്റല്‍, മരച്ചില്ലകള്‍ വെട്ടിമാറ്റല്‍, തുടങ്ങിയ പേരുകകളിലാണ് പകല്‍ സമയങ്ങളില്‍ കറണ്ട് കട്ട് ചെയ്യുന്നത്.







അങ്കണവാടിക്ക് സൗജന്യമായി സ്ഥലം നൽകി.

വരാപ്പുഴ പഞ്ചായത്തിലെ തുണ്ടത്തുംകടവ് പതിനൊന്നാം വാർഡിലെ 105-ാം നമ്പർ അങ്കണവാടിക്കായി രണ്ടുസെന്റ് സ്ഥലം സൗജന്യമായി നൽകി. ചേർത്തല സ്വദേശി ജീവൻ ശ്രീധരനാണ് ഇഷ്ടദാനമായി സ്ഥലം പതിച്ചു നൽകിയത്. രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കി ഇതിന്റെ രേഖകൾ പഞ്ചായത്തിന് കൈമാറി.പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോസഫ്, അസിസ്റ്റന്റ് സെക്രട്ടറി സി.ആർ. സന്ധ്യ, വാർഡംഗം ജാൻസി ടോമി, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിജു ചുള്ളക്കാട്, മുൻ പഞ്ചായത്തംഗം ബിജു ഓസ്റ്റിൻ, ഷനിൽകുമാർ കളത്തിപ്പറമ്പിൽ, മാർട്ടിൻ ഓടത്തക്കൽ, ജീവൻ ശ്രീധരൻ എന്നിവർ പ്രസംഗിച്ചു.

 

 



കേരള ഹൈക്കോടതിയില്‍ 32 റിസര്‍ച്ച് അസിസ്റ്റന്റ് ,പ്രതിമാസം 30,000 രൂപ ഓണറേറിയം.

പ്രതിമാസം 30,000 രൂപ. യോഗ്യത: നിയമത്തില്‍ ബിരുദം. അവസാനവര്‍ഷക്കാര്‍ക്കും വ്യവസ്ഥകള്‍ക്കനുസരിച്ച് അപേക്ഷിക്കാം. പ്രായം: 30.05.1996-നും 29.05.2002-നും ഇടയില്‍ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉള്‍പ്പെടെ).

വൈവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷ: hckrecruitment.keralacourts.in എന്ന വെബ്സൈറ്റ് വഴി വണ്‍ ടൈം രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയതിനുശേഷം മേയ് മൂന്നുമുതല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. വൈവ-വോക്കിന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്തവരുടെ വിവരങ്ങള്‍ റിക്രൂട്ട്മെന്റ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കും. അപേക്ഷാഫോമിനൊപ്പം, സ്വയം സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക്ലിസ്റ്റുകളുടെയും സര്‍ട്ടിഫിക്കറ്റുകളുടെയും കോപ്പിയും മറ്റ് അനുബന്ധരേഖകളും 

സമര്‍പ്പിക്കണം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാനതീയതി: മേയ് 29.

അപേക്ഷയുടെ പ്രിന്റൗട്ട് നേരിട്ടോ തപാലായോ അയക്കേണ്ട വിലാസം: The Registrar (Recruitment), Highcourt of Kerala, Kochi-682031. അപേക്ഷക്കവറിനുപുറത്ത് ‘ 

Research Assistant(Temporary appointment)-Application No…. Copy of documents’ എന്ന് രേഖപ്പെടുത്തണം. അവസാനതീയതി: ജൂലായ് 12. വിശദവിവരങ്ങള്‍ക്ക് വെബ്സൈ…സന്ദര്‍ശിക്കുക.hckrecruitment.keralacourts.in……



സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടങ്ങി,​ ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത് പാലക്കാട്ട്.

പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്നും അടച്ചിടും, സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു.

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു. പാലക്കാട്, തൃശ്ശൂർ, കോഴിക്കോട്, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ താപനില മുന്നറിയിപ്പുമുണ്ട്. സാധാരണയേക്കാൾ മൂന്ന് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കുമെന്നും ജാഗ്രത വേണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഉഷ്ണതരംഗ സാധ്യതകൾ കണക്കിലെടുത്ത് പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്നും അടച്ചിടും. മെയ് 6 വരെ സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പകൽ 11 മുതൽ 3 വരെ സമ്മർ ക്ലാസുകളും പാടില്ല. പുറം വിനോദങ്ങൾക്കും ജോലികൾക്കും ഈ മണിക്കൂറുകളിൽ വിലക്ക് ഉണ്ട്.പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയർന്നേക്കും. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരും. ഉഷ്ണതംരംഗ സാധ്യതയെ തുടര്‍ന്ന് സംസ്ഥാനത്തെ ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലേയും ആയുഷ് വകുപ്പിലേയും മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മേയ് 6 വരെ ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതല്ല.

അതേസമയം, നേരത്തെ മുൻനിശ്ചയ പ്രകാരമുള്ള പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്നും അറിയിപ്പുണ്ട്. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ഉഷ്ണതരംഗ സാധ്യത വിലയിരുത്താൻ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്നിരുന്നു. വിവിധ ജില്ലകളിലെ സാഹചര്യം ജില്ലാ കളക്ടർമാർ വിശദീകരിച്ചു. പകൽ 11 മുതൽ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മത്സ്യതൊഴിലാളികൾ, മറ്റ് കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ മുതലായവർ ഇതിനനുസരിച്ച് ജോലി സമയം ക്രമീകരിക്കണം. സ്കൂൾ വിദ്യാർത്ഥികൾക്ക് അവധിക്കാല ക്ലാസുകൾ 11 മണിമുതൽ 3 മണിവരെ  ഒഴിവാക്കണം. പോലീസ്, അഗ്നിശമന രക്ഷാസേന, മറ്റ് സേനാവിഭാഗങ്ങൾ, എൻ.സി.സി, എസ്.പി.സി തുടങ്ങിയവയുടെ പരിശീലന കേന്ദ്രങ്ങളിൽ പകൽ സമയത്തെ പരേഡും ഡ്രില്ലുകളും ഒഴിവാക്കണം.  കലാ-കായിക മത്സരങ്ങൾ/പരിപാടികൾ  പകൽ 11 മുതൽ‌ വൈകിട്ട് 3 വരെ നിർബന്ധമായും നടത്തരുത്. ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം.ലയങ്ങൾ, ആദിവാസി, ആവാസകേന്ദ്രങ്ങൾ മുതലായ ഇടങ്ങളിൽ കുടിവെള്ളം ഉറപ്പാക്കണം. പരിസ്ഥിതി ദിനമായ ജൂൺ 5ന് എല്ലാ പൊതുസ്ഥലങ്ങളിലും തണൽമരങ്ങൾ പിടിപ്പിച്ച് സംരക്ഷിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2035-ഓടെ കല്‍ക്കരി ഉപയോഗം പൂര്‍ണമായും നിര്‍ത്തലാക്കാനുള്ള തീരുമാനമെടുത്ത് ജി 7 രാഷ്ട്രങ്ങൾ.

ഫോസിൽ ഇന്ധനങ്ങളുടെ ഉപഭോഗം ഘട്ടംഘട്ടമായി ഉപേക്ഷിച്ച് 2035-ഓടെ കല്‍ക്കരി ഉപയോഗം പൂര്‍ണമായും നിര്‍ത്തലാക്കാനുള്ള തീരുമാനമെടുത്ത് ജി 7 രാഷ്ട്രങ്ങൾ.കല്‍ക്കരി ഉപയോഗം പൂര്‍ണമായും നിര്‍ത്തലാക്കാനുള്ള തീരുമാനമെടുത്ത് ജി 7 രാഷ്ട്രങ്ങൾ.കല്‍ക്കരിയും അതുവഴി ഘട്ടം ഘട്ടവുമായി ഫോസില്‍ ഇന്ധനങ്ങളുമൊഴിവാക്കാനുള്ള പോംവഴികളാണ് പ്രധാനമായും രണ്ടുദിവസം നീണ്ട ജി 7 ഉച്ചകോടിയില്‍ ചര്‍ച്ചയായത്.ഹരിതഗൃഹവാതകം കുറയ്ക്കുകയും അതുവഴി കാലാവസ്ഥാ വ്യതിയാനത്തിലേക്കുമുള്ള സംഭാവന കുറയ്ക്കാനുമുള്ള പാതയുമാണ് ജി 7 രാജ്യങ്ങൾ സ്വീകരിച്ചിരിക്കുന്നത്.

 



Verified by MonsterInsights