ഇനി ‘മെയ്ഡ് ഇൻ ഇന്ത്യ’ റേഞ്ച് റോവർ; നിർമാണം ഇന്ത്യയിലേക്ക് മാറ്റാൻ ടാറ്റ; അരക്കോടി രൂപയോളം വിലകുറയും.

ജഗ്വാര്‍ ലാന്‍ഡ് റോവറിന്റെ റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്‌പോര്‍ട് കാറുകള്‍ ഇന്ത്യയില്‍ അസംബിള്‍ ചെയ്യാന്‍ ടാറ്റ മോട്ടോഴ്‌സ്. കമ്പനിയുടെ പുണെ പ്ലാന്റിലാണ് ഇതിനു സൗകര്യമൊരുക്കിയിരിക്കുന്നത്. 1970 മുതല്‍ ബ്രിട്ടനിലെ സോലിഹള്ളിലാണ് ഈ രണ്ടു മോഡലുകളും ഉത്പാദിപ്പിക്കുന്നത്. ആദ്യമായാണ് ബ്രിട്ടനുപുറത്ത് ജെ.എല്‍.ആറിന്റെ റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്‌പോര്‍ട് മോഡലുകള്‍ അസംബിള്‍ ചെയ്യുന്നത്.

ഈമാസം അവസാനത്തോടെ ഈ കാറുകള്‍ വിതരണത്തിനെത്തുമെന്ന് ജെ.എല്‍.ആര്‍. മാനേജിങ് ഡയറക്ടര്‍ രാജന്‍ അംബ പറഞ്ഞു. ഇന്ത്യയില്‍ അസംബിള്‍ ചെയ്യുന്നതുവഴി വിലയില്‍ 18മുതല്‍ 22 ശതമാനംവരെ കുറവുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. റേഞ്ച് റോവറിന്റെ വില നിലവിലെ 3.3 കോടി രൂപയില്‍നിന്ന് 2.6 കോടിയായി കുറയും. റേഞ്ച് റോവര്‍ 

സ്‌പോര്‍ടിന്റെ വില 1.8 കോടിയില്‍നിന്ന് 1.4 കോടിയായി താഴും.

ആഡംബര കാറുകള്‍ നേരിട്ട് ഇറക്കുമതി ചെയ്യുമ്പോള്‍ 100 ശതമാനം നികുതിയാണ് ഇന്ത്യ ചുമത്തുന്നത്. പുണെ പ്ലാന്റില്‍ നിലവില്‍ റേഞ്ച് റോവര്‍ വേലാര്‍, ഇവോക്,
ജഗ്വാര്‍ എഫ് പേസ്, ഡിസ്‌കവറി സ്‌പോര്‍ട് മോഡലുകള്‍ അസംബിള്‍ ചെയ്യുന്നുണ്ട്. ഇന്ത്യന്‍ വിപണിയില്‍ ജഗ്വാര്‍ ലാന്‍ഡ് റോവര്‍ കാറുകള്‍ക്ക് ആവശ്യം ശക്തമാണ്.
ഇന്ത്യന്‍ വിപണിയിലുള്ള ആത്മവിശ്വാസംകൊണ്ടാണ് റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്‌പോര്‍ട് മോഡലുകള്‍ ഇവിടെ അസംബിള്‍ ചെയ്യുന്നതെന്ന് ടാറ്റ സണ്‍സ് ചെയര്‍മാന്‍
എന്‍. ചന്ദ്രശേഖരന്‍ വ്യക്തമാക്കി. 2008-ല്‍ ജഗ്വാര്‍ ലാന്‍ഡ് റോവറിനെ ഏറ്റെടുത്തതിന് ചെയര്‍മാന്‍ എമരിറ്റസ് രത്തന്‍ ടാറ്റയോട് അദ്ദേഹം നന്ദി രേഖപ്പെടുത്തി.

അടുത്ത രണ്ടുമൂന്നു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ വില്‍പ്പന ഇരട്ടിയാക്കാനാണ് ജെ.എല്‍.ആര്‍. ലക്ഷ്യമിടുന്നത്. 2023 കലണ്ടര്‍ വര്‍ഷത്തില്‍ ജെ.എല്‍.ആര്‍. ലക്ഷ്യമിടുന്നത്. 2023 കലണ്ടര്‍ വര്‍ഷത്തില്‍ ജെ.എല്‍.ആര്‍. 4436 വാഹനമാണ് ഇന്ത്യയില്‍ വിറ്റഴിച്ചത്. 2022-ലെക്കാള്‍ 81 ശതമാനമാണ് വര്‍ധന. അതേസമയം, ജെ.എല്‍ആര്‍. 4436 വാഹനമാണ് ഇന്ത്യയില്‍ വിറ്റഴിച്ചത്. 2022-ലെക്കാള്‍ 81 ശതമാനമാണ് വര്‍ധന. അതേസമയം, ജെ.എല്‍.ആര്‍. കാറുകള്‍ പൂര്‍ണതോതില്‍ ഇന്ത്യയില്‍ വിറ്റഴിച്ചത്. 2022-ലെക്കാള്‍ 81 ശതമാനമാണ് വര്‍ധന. അതേസമയം, ജെ.എല്‍.ആര്‍. കാറുകള്‍ പൂര്‍ണതോതില്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ പദ്ധതി ഇപ്പോഴില്ലെന്ന് രാജന്‍ അംബ പറഞ്ഞു.

കംബൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷയ്ക്ക് യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു.

കോഴ്‌സ്, ഒഴിവുകൾ, പ്രായം, യോഗ്യത:
∙ ഇന്ത്യൻ മിലിറ്ററി അക്കാദമി, ഡെറാഡൂൺ (100 ഒഴിവ്–എൻസിസി സി സർട്ടിഫിക്കറ്റ് (ആർമി) ഉള്ളവർക്കുള്ള 13 ഒഴിവ് ഉൾപ്പെടെ): അവിവാഹിതരായ പുരുഷന്മാർക്ക് അപേക്ഷിക്കാം. 2001 ജൂലൈ രണ്ടിനു മുൻപും 2006 ജൂലൈ ഒന്നിനു ശേഷവും ജനിച്ചവരാകരുത്. യോഗ്യത: ബിരുദം.
∙ നേവൽ അക്കാദമി, ഏഴിമല: എക്‌സിക്യൂട്ടീവ്–ജനറൽ സർവീസ്/ഹൈഡ്രോ (32 ഒഴിവ്–നേവൽ വിങ്ങിലെ എൻസിസി സി സർട്ടിഫിക്കറ്റുകാർക്കുള്ള 6 ഒഴിവ് ഉൾപ്പെടെ): അവിവാഹിതരായ പുരുഷൻമാർക്കാണ് അവസരം. 2001 ജൂലൈ രണ്ടിനു മുൻപും 2006 ജൂലൈ ഒന്നിനു ശേഷവും ജനിച്ചവരാകരുത്. യോഗ്യത: എൻജിനീയറിങ് ബിരുദം.

ബിരുദം.

∙ നേവൽ അക്കാദമി, ഏഴിമല: എക്‌സിക്യൂട്ടീവ്–ജനറൽ സർവീസ്/ഹൈഡ്രോ (32 ഒഴിവ്–നേവൽ വിങ്ങിലെ എൻസിസി സി സർട്ടിഫിക്കറ്റുകാർക്കുള്ള 6 ഒഴിവ് ഉൾപ്പെടെ): അവിവാഹിതരായ പുരുഷൻമാർക്കാണ് അവസരം. 2001 ജൂലൈ രണ്ടിനു മുൻപും 2006 ജൂലൈ ഒന്നിനു ശേഷവും ജനിച്ചവരാകരുത്

യോഗ്യത: എൻജിനീയറിങ് ബിരുദം.
∙ എയർ ഫോഴ്‌സ് അക്കാദമി, ഹൈദരാബാദ്: (എഫ് (പി) കോഴ്‌സ്–പ്രീഫ്ലയിങ് (32 ഒഴിവ്–എൻസിസി സി സർട്ടിഫിക്കറ്റ് (എയർ വിങ്) ഉള്ളവർക്കുള്ള 3 ഒഴിവ് ഉൾപ്പെടെ): പ്രായം: 20–24 (2001 ജൂലൈ രണ്ടിനു മുൻപും 2005 ജൂലൈ ഒന്നിനു ശേഷവും ജനിച്ചവരാകരുത്). കമേഴ്സ്യൽ പൈലറ്റ് ലൈസൻസ് ഉള്ളവർക്ക് 26 വയസ്സുവരെയാകാം. 25 ൽ താഴെ പ്രായമുള്ള അപേക്ഷകർ അവിവാഹിതരായിരിക്കണം. യോഗ്യത: ബിരുദം (പ്ലസ് ടുവിനു ഫിസിക്‌സും മാത്‌സും പഠിച്ചവരാകണം) അല്ലെങ്കിൽ എൻജിനീയറിങ് ബിരുദം.
ഈ മൂന്നു കോഴ്‌സുകളും 2025 ജൂലൈയിൽ തുടങ്ങും.

 എയർ ഫോഴ്‌സ് അക്കാദമി, ഹൈദരാബാദ്: (എഫ് (പി) കോഴ്‌സ്–പ്രീഫ്ലയിങ് (32 ഒഴിവ്–എൻസിസി സി സർട്ടിഫിക്കറ്റ് (എയർ വിങ്) ഉള്ളവർക്കുള്ള 3 ഒഴിവ് ഉൾപ്പെടെ): പ്രായം: 20–24 (2001 ജൂലൈ രണ്ടിനു മുൻപും 2005 ജൂലൈ ഒന്നിനു ശേഷവും ജനിച്ചവരാകരുത്). കമേഴ്സ്യൽ പൈലറ്റ് ലൈസൻസ് ഉള്ളവർക്ക് 26 വയസ്സുവരെയാകാം. 25 ൽ താഴെ പ്രായമുള്ള അപേക്ഷകർ അവിവാഹിതരായിരിക്കണം. യോഗ്യത: ബിരുദം (പ്ലസ് ടുവിനു ഫിസിക്‌സും മാത്‌സും പഠിച്ചവരാകണം) അല്ലെങ്കിൽ എൻജിനീയറിങ് ബിരുദം.

ഈ മൂന്നു കോഴ്‌സുകളും 2025 ജൂലൈയിൽ തുടങ്ങും.

∙ ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമി, ചെന്നൈ–പുരുഷന്‍മാർക്കുള്ള എസ്‌എസ്‌സി കോഴ്‌സ് (276 ഒഴിവ്): അവിവാഹിതരായ പുരുഷൻമാർക്കാണ് അവസരം. 2000 ജൂലൈ രണ്ടിനു മുൻപും 2006 ജൂലൈ ഒന്നിനു ശേഷവും ജനിച്ചവരാകരുത്. യോഗ്യത: ബിരുദം

.ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമി, ചെന്നൈ– സ്ത്രീകൾക്കുള്ള എസ്‌എസ്‌സി നോൺ ടെക്‌നിക്കൽ കോഴ്‌സ് (19 ഒഴിവ്): അവിവാഹിതരായ സ്‌ത്രീകൾക്ക് അപേക്ഷിക്കാം. 2000 ജൂലൈ രണ്ടിനു മുൻപും 2006 ജൂലൈ ഒന്നിനു ശേഷവും ജനിച്ചവരാകരുത്. ബാധ്യതകളില്ലാത്ത വിധവകൾക്കും വിവാഹബന്ധം വേർപെടുത്തിയവർക്കും അപേക്ഷിക്കാം. യോഗ്യത: ബിരുദം.

ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമിയിലെ ഷോർട് സർവീസ് കമ്മിഷനിലേക്കു മാത്രമേ സ്‌ത്രീകളെ പരിഗണിക്കൂ. അവസാനവർഷ വിദ്യാർഥികളെയും പരിഗണിക്കും.

ഇന്ത്യൻ മിലിറ്ററി അക്കാദമിയിലേക്കും നേവൽ അക്കാദമിയിലേക്കും അപേക്ഷിക്കുന്ന അവസാനവർഷ വിദ്യാർഥികൾ 2025 ജൂലൈ ഒന്നിനു മുൻപും എയർ ഫോഴ്‌സ് അക്കാദമിയിലേക്ക് അപേക്ഷിക്കുന്നവർ 2025 മേയ് 13 നു മുൻപും ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമിയിലേക്ക് അപേക്ഷിക്കുന്നവർ 2025 ഒക്ടോബർ ഒന്നിനു മുൻപും യോഗ്യതാരേഖ സമർപ്പിക്കണം.

∙ എഴുത്തുപരീക്ഷയ്ക്കു കൊച്ചിയിലും തിരുവനന്തപുരത്തും

കോഴിക്കോട്ടും കേന്ദ്രമുണ്ട്.

∙ അപേക്ഷാഫീസ്: 200 രൂപ. എസ്‌ബിഐ ശാഖയിലൂടെയോ ഓൺലൈനായോ ഫീസ് അടയ്‌ക്കാം. സ്‌ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും ഫീസില്ല

കേന്ദ്ര സേനയില്‍ പൊലിസ് ജോലി; ബി.എസ്.എഫില്‍ എസ്.ഐ, കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നു; ഒരു ലക്ഷത്തിന് മുകളില്‍ ശമ്പളം.

കേന്ദ്ര പൊലിസ് സേനകളിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ്. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് ഇപ്പോള്‍ എസ്.ഐ, കോണ്‍സ്റ്റബിള്‍ പോസ്റ്റുകളിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. വിവിധ യോഗ്യതയുള്ളവര്‍ക്കായി ആകെ 37 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് ജൂണ്‍ 17 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍വീസുകളില്‍ ജോലി ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഈയവസരം ഉപയോഗപ്പെടുത്തുക. വിശദ വിവരങ്ങള്‍ ചുവടെ, 

തസ്തിക & ഒഴിവ്
ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിലേക്ക് നേരിട്ടുള്ള നിയമനം. എസ്.ഐ, കോണ്‍സ്റ്റബിള്‍ പോസ്റ്റുകളിലാണ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 37.

എസ്.ഐ = 03 ഒഴിവ്. 

കോണ്‍സ്റ്റബിള്‍ = 34 ഒഴിവ്. 

പ്രായപരിധി

എസ്.ഐ = 30 വയസ് വരെ. 

കോണ്‍സ്റ്റബിള്‍ = 18 മുതല്‍ 25 വയസ് വരെ. 

വിദ്യാഭ്യാസ യോഗ്യത

എസ്.ഐ

3 വര്‍ഷത്തെ ഡിപ്ലോമ/ ഡിഗ്രി ഇന്‍ ഓട്ടോ മൊബൈല്‍ എഞ്ചിനീയറിങ്

OR 

മെക്കാനിക്കല്‍ എഞ്ചിനീയറിങ്. 

കോണ്‍സ്റ്റബിള്‍

10 പാസ്
ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്

ശമ്പളം


എസ്.ഐ = 34,400 രൂപ മുതല്‍ 1,12,400 വരെ. 

കോണ്‍സ്റ്റബിള്‍
21,700 രൂപ മുതല്‍ 69,100 വരെ

ഉദ്യോഗാര്‍ഥികള്‍ക്ക് ബി.എസ്.എഫിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. 

അപേക്ഷിക്കുന്നതിന് മുമ്പായി താഴെ നല്‍കിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക. എസ്.സി, എസ്.ടി, വിമുക്ത ഭടന്‍മാര്‍, വനിതകള്‍ എന്നിവര്‍ ഫീസടക്കേണ്ടതില്ല. മറ്റുള്ളവര്‍ യഥാക്രമം 200, 100 രൂപ അപേക്ഷ ഫീസായി നല്‍കേണ്ടതുണ്ട്

135 കിലോമീറ്റർ വേഗം, ബംഗാൾ തീരത്ത് ആഞ്ഞുവീശി റീമൽ,​ വീടുകളും കൃഷിസ്ഥലങ്ങളും തകർത്തെറിഞ്ഞു.

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട റീമൽ ചുഴലിക്കാറ്റ് കഴിഞ്ഞദിവസം രാത്രിയോടെ കരതൊട്ടു.പശ്ചിമ ബംഗാളിലെ സാഗർ ദ്വീപുകൾക്കും ബംഗ്ളാദേശിലെ ഖേപുപാറയ്‌ക്കുമിടയിൽ രാത്രി 8:30ഓടെയാണ് ചുഴലിക്കാറ്റ് കരതൊടാൻ തുടങ്ങിയത്

മണിക്കൂറിൽ 135 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് നാശംവിതച്ചത്

ബംഗാൾ തീരത്തോടുചേർന്ന വീടുകളിൽ കനത്ത വെള്ളപ്പൊക്കമുണ്ടാക്കിയും കൃഷിയിടങ്ങളെ മുക്കിയുമാണ് റീമൽ മുന്നേറിയത്.നിരവധി വീടുകൾ തകർന്നു.

ചുഴലിക്കാറ്റ് കരതൊടുന്നത് മുന്നിൽകണ്ട് വലിയ ഒരുക്കമാണ് സർക്കാർ നടത്തിയത്.

പശ്ചിമ ബംഗാളിൽ ഒരുലക്ഷം പേരെ സുരക്ഷിത സ്ഥാനത്തേക്ക് ഒഴിപ്പിച്ചു.

കടലോര പട്ടണമായ ദിഘയിൽ കനത്ത തിരമാലകൾ ആഞ്ഞടിച്ചു

 

ഇതിനിടെ ശക്തമായ മഴയിൽ മതിലിടിഞ്ഞുവീണ് കൊൽക്കത്തയിൽ ഒരാൾക്ക് പരിക്കേറ്റു.സൗത്ത് 24 പർഗനാസ്, സൗത്ത് മിഡ്‌നാപ്പൂർ ജില്ലകളിലും കാറ്റിനെത്തുടർന്നുള്ള ശക്തമായ മഴയിൽ നാശനഷ്‌ടമുണ്ടായി

റീമൽ ചുഴലിക്കാറ്റിന്റെ ശക്തി നാളെയോടെ കുറയുമെന്നാണ് വിവരം.ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രദേശത്ത് മീൻ പിടിക്കാൻ പോകരുതെന്ന് മത്സ്യതൊഴിലാളികൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്‌.
കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥിതിഗതികൾ വിലയിരുത്താൻ പ്രത്യേക യോഗം ചേർന്നു.പശ്ചിമ ബംഗാൾ സർക്കാരും നടപടികളെടുത്തു.

എല്ലാവരും വീടുകളിൽ സുരക്ഷിതരായി തുടരണമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി ആവശ്യപ്പെട്ടു.
അതേസമയം റീമൽ ചുഴലിക്കാറ്റ് കേരളത്തിന് ഭീഷണിയല്ല.ഇന്ന് ഒരു ജില്ലകളിലും ശക്തമായ മഴ മുന്നറിയിപ്പില്ല.ന്നാൽ മേയ് 29ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കേരള തീരത്ത് ഇന്ന് ഉച്ചക്ക് 02.30 മുതൽ രാത്രി 11.30 വരെ 1.0 മുതൽ 2.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്നും ഇതിന്റെ വേഗത സെക്കൻഡിൽ 45 സെ.മീ 71 സെമീ ഇടയിൽ മാറിവരുവാൻ സാദ്ധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

 

തെക്കൻ തമിഴ്നാട് തീരത്ത് (കുളച്ചൽ മുതൽ കിലക്കരെ വരെ) ഇന്നുരാത്രി 11.30 

 വരെ2.8 മുതൽ 3.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ഇതിന് വേഗത സെക്കൻഡിൽ 50 സെ.മീനുംഇടയിൽ മാറിവരുവാൻ സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു

ഓഹരി വിപണിയില്‍ ഇപ്പോള്‍ നിക്ഷേപിക്കുമ്പോള്‍ ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഓഹരി വിപണിയില്‍ ബുള്‍ തരംഗമാണിപ്പോള്‍. കൊവിഡ് കാലത്ത് (2020 മാര്‍ച്ച്) നിഫ്റ്റി സൂചിക 7,511 പോയിന്റാണ് രേഖപ്പെടുത്തിയതെങ്കില്‍ ഇന്നത് മൂന്ന് മടങ്ങിലേറെ കുതിച്ചുയര്‍ന്നിരിക്കുന്നു.നിക്ഷേപകര്‍ക്ക് മികച്ച റിട്ടേണും സമ്മാനിച്ചിട്ടുണ്ട്.
ഓഹരിവിപണി നല്‍കിയ തിളക്കമാര്‍ന്ന നേട്ടം ലക്ഷക്കണക്കിന് പുതുനിക്ഷേപകരെ വിപണിയിലേക്ക് ആകര്‍ഷിച്ചിട്ടുണ്ട്. രാജ്യത്തെ ഡീമാറ്റ് എക്കൗണ്ടുകളുടെ എണ്ണം 2020 ഏപ്രിലില്‍ 4.09 കോടിയായിരുന്നുവെങ്കില്‍ 2024 ഏപ്രിലില്‍ 15.45 കോടിയില്‍ എത്തിനില്‍ക്കുന്നു.

2025 സാമ്പത്തിക വര്‍ഷം കണക്കാക്കപ്പെടുന്ന വരുമാനത്തെ അടിസ്ഥാനമാക്കുമ്പോള്‍, 22300 പോയിന്റില്‍ എത്തിനില്‍ക്കുന്ന നിഫ്റ്റിയുടെ പി.ഇ അനുപാതം 19.5 ആണ്. ജി.ഡി.പിയുമായി ബന്ധിപ്പിച്ച് നോക്കുമ്പോള്‍വിപണി മൂല്യം 126 ശതമാനവും

ഈ വാല്വേഷന്‍ ദീര്‍ഘകാല ശരാശരിയേക്കാള്‍ ഉയര്‍ന്നതാണ്. എന്നിരുന്നാലും, വരുന്ന കുറേ വര്‍ഷങ്ങളില്‍ രാജ്യത്തിന്റെ ഉയര്‍ന്ന വളര്‍ച്ച, വരുമാന സാധ്യത എന്നിവ കണക്കിലെടുക്കുമ്പോള്‍ ഈ ഉയര്‍ന്ന വാല്വേഷന്‍ നീതീകരിക്കാനാകുന്നതെന്നാണ് വിപണിയുടെ ഏകദേശ പൊതുധാരണ.

തുടരുമോ ബുള്‍ റാലി? ലോകത്തിലെ ഇതര സമ്പദ്‌വ്യവസ്ഥകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ച മികച്ചതാണ്. കോര്‍പ്പറേറ്റ് വരുമാനവും നല്ലതാണ്. അതുകൊണ്ട് ബുള്‍ റാലി തുടരാനും സാധ്യതയുണ്ട്.

എന്നിരുന്നാലും തുടര്‍യാത്ര അത്ര സുഖകരമായ പാതയിലൂടെയാവില്ല. നിലവിലുള്ള വെല്ലുവിളികള്‍ക്കു പുറമെ പുതിയപ്രതിസന്ധികളും ഉയര്‍ന്നുവന്നേക്കും. വിപണിയിലെ താഴ്ചകള്‍ നിക്ഷേപത്തിനുള്ള മികച്ച അവസരമായിരിക്കും 

 

നല്‍കുക.

 

തിരഞ്ഞെടുപ്പും വിപണിയും തിരഞ്ഞെടുപ്പ് ഫലമാണ് വിപണിയെ സംബന്ധിച്ചിടത്തോളം ഇപ്പോഴുള്ള ആശങ്ക. മാര്‍ക്കറ്റിന് പ്രത്യേകിച്ചൊരു രാഷ്ട്രീയ പാര്‍ട്ടിയോടും താല്‍പ്പര്യക്കൂടുതല്‍ ഒന്നുമില്ല. പരിഷ്‌കാരങ്ങളോട് അനുകൂല മനഃസ്ഥിതിയുള്ള, വിപണിയോട് ആഭിമുഖ്യമുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതാണ്മാര്‍ക്കറ്റിന് ഇഷ്ടം.

തിരഞ്ഞെടുപ്പ് ഫലം പ്രവചിക്കുന്നത് അസാധ്യമാണെങ്കിലും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ അധികാരത്തില്‍ തുടര്‍ന്നേക്കും. ഈ വസ്തുത 2023 ഡിസംബറിലെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ
(ആ തിരഞ്ഞെടുപ്പില്‍ കേന്ദ്രത്തിലെ ഭരണകക്ഷിക്ക് പ്രതീക്ഷിച്ചതിനേക്കാള്‍ ഉയര്‍ന്ന വിജയം ലഭിച്ചിരുന്നു.

നിക്ഷേപകര്‍ എന്തുചെയ്യണം? നിക്ഷേപകര്‍ നിക്ഷേപം സിസ്റ്റമാറ്റിക്കായി തുടര്‍ന്നുകൊണ്ടേയിരിക്കുക. താഴെപറയുന്ന ഘടകങ്ങള്‍ കൂടി കണക്കിലെടുത്തുള്ള നിക്ഷേപ തന്ത്രങ്ങള്‍ സ്വീകരിക്കുന്നതാകും ഉചിതം.

.ഓഹരി, ഫിക്‌സഡ് ഇന്‍കം, ഗോള്‍ഡ് എന്നിവയിലെല്ലാം പരന്നുകിടക്കുന്ന വിധത്തിലുള്ള മള്‍ട്ടി അസറ്റ് ഇന്‍വെസ

.ഓഹരിക്ക് കൂടുതല്‍ വെയ്‌റ്റേജ് നല്‍കുക.

 

.മിഡ്, സ്‌മോള്‍ ക്യാപ് വാല്വേഷന്‍ വളരെ ഉയര്‍ന്നതാണ്. വളരെ അധികം റീറ്റെയ്ല്‍ നിക്ഷേപകര്‍ ഇത്തരം ഓഹരികളില്‍ ഇടിച്ചുകയറിയതാണ് ഇതിന് ഒരു കാരണം.

 

.സുരക്ഷിതത്വം ലാര്‍ജ് ക്യാപിലാണ്. അവ ഏതാണ്ട് ന്യായമായ വാല്വേഷനിലുമാണ്.

 

.ഫിനാന്‍ഷ്യല്‍സ്, പ്രത്യേകിച്ച് ബാങ്കിംഗ് ഓഹരികള്‍ ആകര്‍ഷകമായ വാല്വേഷനിലാണ്. അതിന്റെ വളര്‍ച്ചാ സാധ്യത

.ഓട്ടോമൊബൈല്‍ മേഖല ചാക്രികമായ ഉയര്‍ച്ചയിലാണ്. മികച്ച റിട്ടേണ്‍ ഈ മേഖല സമ്മാനിച്ചേക്കാം.

.ടെലികോം, പവര്‍, ഫാര്‍മ മേഖലകള്‍ നല്ല പ്രകടനം കാഴ്ചവെച്ചേക്കാം

മികച്ച റിട്ടേൺസാണോ നിങ്ങളുടെ ലക്ഷ്യം? ഇതാണ് മികച്ച വഴികൾ.

സമ്പാദ്യത്തിലേക്കുള്ള നിർണായക ഘടകമാണ് നിക്ഷേപം. ദീർഘകാലത്തേക്കും ഹ്രസ്വകാലത്തേക്കുമുള്ള സാമ്പത്തിക ലക്ഷ്യങ്ങളിലെത്തിച്ചേരാൻ നിക്ഷേപം അനിവാര്യമാണ്. സാമ്പത്തിക അടിത്തറയൊരുക്കാനും സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും നിക്ഷേപം കൂടിയെതീരു. മുൻകാലങ്ങളെ അപേക്ഷിച്ച് ആളുകൾ നിക്ഷേപത്തിലേക്ക് തിരിയുന്ന സമയമാണിത്. വിവിധ പ്രായത്തിലുള്ള ആളുകളുടെ ആവശ്യത്തിനനുസരിച്ച് അവർക്ക് തിരഞ്ഞെടുക്കാൻ സാധിക്കുന്ന നിരവധി നിക്ഷേപ രീതികളും അവസരങ്ങളും ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നിരുന്നാലും ആത്യന്തികമായി മികച്ച റിട്ടേൺസാണ് ഏതൊരു നിക്ഷേപത്തിൽ നിന്നും ആളുകൾ പ്രതീക്ഷിക്കുന്നത്. അത്തരത്തിൽ ഉയർന്ന പലിശ നിരക്കിൽ മികച്ച റിട്ടേൺസ് വാഗ്ദാനം ചെയ്യുന്ന നിക്ഷേപ രീതികളെക്കുറിച്ചാണ് ഈ ലേഖനത്തിൽ പറയുന്നത്.

 

സ്റ്റോക്ക് മാർക്കറ്റ് / ഇക്വിറ്റി മാർക്കറ്റ്: സ്റ്റോക്ക് മാർക്കറ്റ് ഏറ്റവും ജനപ്രിയമായ നിക്ഷേപ രീതികളിലൊന്നാണ്. എന്നാൽ ഇതിന് നിക്ഷേപത്തിൽ ആഴത്തിലുള്ള അറിവും വിപണിയിലെ മാറ്റങ്ങൾ കൃത്യമായി മനസിലാക്കാൻ ബോധ്യവും ഉണ്ടാകണം. ഇന്ത്യയിലെ പ്രമുഖ കമ്പനികളുടെ വളർച്ചയിൽ പങ്കാളിയാകാൻ ഇത് അവസരമൊരുക്കുന്നു. സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപങ്ങൾക്ക് ദീർഘകാലാടിസ്ഥാനത്തിൽ ഉയർന്ന വരുമാനം സൃഷ്ടിക്കാൻ സാധിക്കും. എന്നാൽ വിപണിയിലെ ചാഞ്ചാട്ടം കാരണം ഉയർന്ന അപകടസാധ്യതയുണ്ട്. ഇന്ത്യയിലെ ഓഹരി വിപണിയിൽ നിന്നുള്ള ശരാശരി വാർഷിക വരുമാനം 12-15 ശതമാനം വരെയാണ് പ്രതീക്ഷിക്കുന്നത്. കമ്പനികൾക്കനുസരിച്ച് ഇത് വ്യത്യാസപ്പെടുന്നു.


മ്യൂച്വൽ ഫണ്ട്: ഫിനാൻഷ്യൽ മാനേജർ അല്ലെങ്കിൽ വിദഗ്ധൻ നിയന്ത്രിക്കുന്ന ഒരു നിക്ഷേപ ഉപകരണമാണ് മ്യൂച്വൽ ഫണ്ടുകൾ. വ്യത്യസ്ത സ്റ്റോക്കുകളിലും ബോണ്ടുകളിലും മറ്റ് സെക്യൂരിറ്റികളിലും നിക്ഷേപിക്കാൻ മ്യൂച്വൽ ഫണ്ടുകൾ ഒന്നിലധികം നിക്ഷേപകരിൽ നിന്ന് പണം ശേഖരിക്കുന്നു. എല്ലാത്തിനുമുപരി, ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ വിവിധ മേഖലകളിലെ വ്യത്യസ്ത ഓഹരികളിൽ നിക്ഷേപിക്കുന്നതിലൂടെ ഉയർന്ന വരുമാനം നൽകുന്നു. ഇതിന് നിക്ഷേപകനിൽ നിന്ന് വൈദഗ്ദ്ധ്യം ആവശ്യമില്ല. നിങ്ങൾ ഒരു നല്ല മ്യൂച്വൽ ഫണ്ട് കമ്പനിയെ കണ്ടെത്തേണ്ടതുണ്ട്. ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽ നിന്ന് പ്രതീക്ഷിക്കുന്ന വരുമാനം പ്രതിവർഷം 12 മുതൽ 18 ശതമാനം വരെയാണ്
സ്ഥിര നിക്ഷേപം: സ്ഥിര നിക്ഷേപങ്ങൾ വളരെക്കാലമായി ഒരു ജനപ്രിയ നിക്ഷേപ രീതിയാണ്. വിവിധ പ്രായത്തിലുള്ളവർക്ക് വ്യത്യസ്ത സാമ്പത്തിക ലക്ഷ്യങ്ങൾക്കായി ആശ്രയിക്കാൻ സാധിക്കുന്ന സ്ഥിര നിക്ഷേപങ്ങൾ ബാങ്കുകൾക്ക് പുറമെ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും പോസ്റ്റ് ഓഫീസും കോർപ്പറേറ്റ് കമ്പനികളും വാഗ്ദാനം ചെയ്യുന്നു. ഇവയിൽ ബഹുഭൂരിപക്ഷവും മുതിർന്ന പൗരന്മാർക്ക് അവരുടെ നിക്ഷേപത്തിൽ സാധാരണയിൽ നിന്ന് ഉയർന്ന പലിശയും വാഗ്ദാനം ചെയ്യുന്നു. അഞ്ച് മുതൽ എട്ട് ശതമാനം വരെയാണ് സ്ഥിര നിക്ഷേപങ്ങളിലെ പലിശ നിരക്ക്.


പബ്ലിക് പ്രൊവിഡന്റ് ഫണ്ട്: പി.പി.എഫ് അഥവ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് ഒരു ദീർഘകാല നിക്ഷേപ രീതിയാണ്. കേന്ദ്ര സർക്കാർ പിന്തുണയോടെ എത്തുന്ന നിക്ഷേപ പദ്ധതിയിൽ അപകടസാധ്യത കുറവാണ്. ഒപ്പം, ആകർഷകമായ പലിശ നിരക്കും നികുതി ആനുകൂല്യങ്ങളും നൽകുന്നു. എന്നിരുന്നാലും, പിപിഎഫിന് 15 വർഷത്തെ ലോക്ക്-ഇൻ കാലയളവ് ഉണ്ട്. ഏഴ് മുതൽ എട്ട് ശതമാനം വരെ പലിശയാണ് പിപിഎഫിൽ നിക്ഷേപകർക്ക് ലഭിക്കുന്നത്.

സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ: എസ്.ഐ.പി അഥവ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ നിലവിലുള്ള ഏറ്റവും മികച്ചതും ജനപ്രിയവുമായ നിക്ഷേപ രീതിയാണ്. ഒരു നിശ്ചിത തുക നിക്ഷേപിക്കാൻ ഇത് നിക്ഷേപകരെ അനുവദിക്കുന്നു. വെറും 100 രൂപയിൽ എസ്ഐപി ആരംഭിക്കുന്നത് എല്ലാവർക്കും അനുയോജ്യമാണ്. രൂപയുടെ ചെലവ് ശരാശരിയിൽ നിന്ന് ഇത് പ്രയോജനപ്പെടുത്തുന്നു. ഇത് നിക്ഷേപകരിൽ അച്ചടക്കമുള്ള നിക്ഷേപ ശീലങ്ങൾ വളർത്തുന്നു. മ്യൂച്വൽ ഫണ്ടുകളും വിപണി സാഹചര്യങ്ങളുടെ പ്രകടനവും അനുസരിച്ച്, എസ്.ഐപി.പികളിൽ നിന്ന് പ്രതീക്ഷിക്കുന്ന വരുമാനം പ്രതിവർഷം 10 മുതൽ 15 ശതമാനം വരെയാണ്. 3 വർഷം അല്ലെങ്കിൽ 5 വർഷം പോലുള്ള ദീർഘകാല പ്ലാനുകളിൽ ഇത് ഉയർന്ന വരുമാനം ആകർഷിക്കുന്നു.

ബോക്സ് ഓഫീസ് തിരിച്ചുപിടിച്ച് ടർബോ.

പോക്കിരിരാജ’, ‘മധുരരാജ’ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ടർബോ. മിഥുൻ മാനുവല്‍ തോമസിന്റെ തിരക്കഥയിൽ ഒരുങ്ങിയ ടർബോ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം ആദ്യ ദിനം മുതൽ മികച്ച കളക്ഷനാണ് ബോക്സ് ഓഫീസിൽ നേടുന്നത്.

മറ്റു രണ്ട് ചിത്രങ്ങൾ റിലീസിനെത്തിയ വെള്ളയാഴ്ച, ടർബോയുടെ കളക്ഷനിൽ ഇടിവ് സംഭവിച്ചെങ്കിലും ശനിയാഴ്ച ചിത്രം നേട്ടമുണ്ടാക്കി. ഇൻഡസ്ട്രി ട്രാക്കറായ സാക്നിൽക് അനുസരിച്ച്, 4 കോടിയോളം രൂപയാണ് മൂന്നാം ദിനം ചിത്രം നേടിയത്. ഞായറാഴ്ച ചിത്രത്തിന്റെ കളക്ഷൻ​ ഇനിയും ഉയരുമെന്നാണ് പ്രതീക്ഷ.

ആദ്യദിനം ഇന്ത്യയിൽ നിന്നു മാത്രം 7 കോടി രൂപയോള മായിരുന്നു ചിത്രം നേടിയത്. ഈ വർഷം ഏറ്റവും കൂടുതൽ ഓപ്പണിങ് കളക്ഷ​ൻ നേടുന്ന മലയാള ചിത്രമാണ് ടർബോ. മലൈക്കോട്ടൈ വാലിബൻ (5.86 കോടി), ആടുജീവിതം (5.83) തുടങ്ങിയ ചിത്രങ്ങളുടെ റെക്കോർഡാണ് ടർബോ തകർത്തത്.

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ; 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ്, ജാഗ്രത.

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല.

എന്നാല്‍ ബുധനാഴ്ചയോടെ മഴ ശക്തമാകുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ബുധനാഴ്ചയും വ്യാഴാഴ്ചയും തെക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

 ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍:

ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്.

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.
[9:52 AM, 5/27/2024] Office: ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

 

ഇടിമിന്നലുള്ള സമയത്ത് ടെലഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികള്‍ ഉള്‍പ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുകയുമരുത്.

ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകള്‍ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങള്‍ സുരക്ഷിതരായിരിക്കും. സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നല്‍ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തില്‍ അഭയം തേടുകയും വേണം.

മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

കാറ്റില്‍ മറിഞ്ഞു വീഴാന്‍ സാധ്യതയുള്ള വസ്തുക്കള്‍ കെട്ടി വെക്കുക.

ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നല്‍ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.

ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ മീന്‍ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാന്‍ പാടില്ല. കാര്‍മേഘങ്ങള്‍ കണ്ട് തുടങ്ങുമ്പോള്‍ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികള്‍ നിര്‍ത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താന്‍ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കില്‍ നില്‍ക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിര്‍ത്തി വയ്ക്കണം.

ബുധനാഴ്ചയോടെ മഴ ശക്തമാകുമെന്നും കാലാവസ്ഥ വകുപ്പ്

ടി20 ലോകകപ്പ്; രോഹിതും കോഹ്‌ലിയും ഉള്‍പ്പെടെ ആദ്യ സംഘം ഇന്ന് ന്യൂയോര്‍ക്കിലേക്ക്.

ടി20 ലോകകപ്പ് പോരാട്ടങ്ങള്‍ക്കായി ഇന്ത്യയുടെ ആദ്യ സംഘം ഇന്ന് അമേരിക്കയിലേക്ക് പറക്കും. ന്യൂയോര്‍ക്കിലാണ് ടീം ഇറങ്ങുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോഹ്‌ലി അടക്കമുള്ളവരാണ് ആദ്യ ഘട്ടത്തില്‍ പോകുന്നത്.ഇന്ന് രാത്രി 10 മണിക്ക് മുംബൈയില്‍ നിന്നു ടീം ആദ്യം ദുബൈയിലേക്കാണ് പറക്കുക. അവിടെ നിന്നാണ് ന്യൂയോര്‍ക്കിലേക്കുള്ള വിമാനം.രോഹിത്, കോഹ്‌ലി എന്നിവര്‍ക്ക് പുറമെ ജസ്പ്രിത് ബുംറ, ഋഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, കുല്‍ദീപ് യാദവ് എന്നിവരും ആദ്യ സംഘത്തിലുണ്ട്. സഞ്ജു സാംസണ്‍, യുസ്‌വേന്ദ്ര ചഹല്‍, അവേശ് ഖാന്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവരടങ്ങുന്ന സംഘം പിന്നാലെ യാത്ര തിരിക്കും.

 

വൈസ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ നിലവില്‍ ലണ്ടനില്‍ പരിശീലനത്തിലാണ്. താരം ആദ്യ സംഘത്തിലുണ്ട്. എന്നാല്‍ ദുബൈയില്‍ വച്ചാണോ അതോ ന്യൂയോര്‍ക്കില്‍ വച്ചാണ് ടീമിനൊപ്പം ചേരുക എന്നതു സംബന്ധിച്ചു വ്യക്തത വന്നിട്ടില്ല.ടീം ജൂണ്‍ ഒന്നിന് ബംഗ്ലാദേശുമായി വാം അപ്പ് മത്സരം കളിക്കുന്നുണ്ട്. ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ പോരാട്ടം ജൂണ്‍ അഞ്ചിനാണ്. അയര്‍ലന്‍ഡാണ് എതിരാളികള്‍.

സഞ്ചാരികളുടെ പ്രിയപ്പെട്ട ജലപാത; കോട്ടയം-ആലപ്പുഴ ബോട്ട് സര്‍വീസ് പുനരാരംഭിച്ചു .

കോട്ടയം ആലപ്പുഴ ജലപാതയില്‍ ഒരു മാസമായി മുടങ്ങിയിരുന്ന ബോട്ട് സര്‍വീസ് പുനരാംഭിച്ചു. വ്യാഴാഴ്ച 11.30ന് ആലപ്പുഴയില്‍ നിന്നു പുറപ്പെട്ട ബോട്ട് ഉച്ചകഴിഞ്ഞ് 2ന് കോട്ടയത്ത് എത്തി. വരും ദിവസങ്ങളില്‍ മുഴുവന്‍ സര്‍വീസുകളും നടത്തുമെന്ന് ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കോട്ടയം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ബോട്ട് സര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച കേസ് കഴിഞ്ഞ ദിവസം പരിഗണിച്ചിരുന്നു.

പാതയില്‍ പോള നിറഞ്ഞതിനെ തുടര്‍ന്നാണ് ഈ സര്‍വീസ് ഒരു മാസത്തോളമായി നിര്‍ത്തിവെച്ചിരുന്നത്. ജലഗതാഗത വകുപ്പിന്റെ ബോട്ട് രണ്ട് തവണ കുടുങ്ങിയതിനെ 

തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവെക്കുകയായിരുന്നു.

കേരള ജലഗതാഗത വകുപ്പിന്റെ ഏറ്റവും പഴക്കം ചെന്ന ജലഗതാഗത പാതയാണ് കോട്ടയം – ആലപ്പുഴ പാത. സ്ഥിരം യാത്രക്കാര്‍ക്ക് പുറമേ കേരളത്തിലെ മറ്റ് ജില്ലകളില്‍ 

നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഒക്കെയായി നിരവധി വിനോദസഞ്ചാരികളാണ് യാത്ര ആസ്വദിക്കുന്നതിനായി എത്താറുണ്ടായിരുന്നത്. കോട്ടയം മുതല്‍ ആലപ്പുഴ വരെയുള്ള കായല്‍ കാഴ്ചകള്‍ ആണ് സഞ്ചാരികളെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നത്.

 

 

Verified by MonsterInsights