അവകാശികളില്ലാതെ ബാങ്ക് നിക്ഷേപങ്ങൾ: 100 ദിവസം; ടോപ് 100 നിക്ഷേപങ്ങൾ അവകാശികളിലേക്ക്

 10 വർഷത്തിലേറെയായി അവകാശികളില്ലാതെ കിടക്കുന്ന നിക്ഷേപങ്ങൾ തിരിച്ചു നൽകാൻ ജൂൺ 1 മുതൽ ബാങ്കുകൾ 100 ദിവസത്തെ പ്രത്യേക ക്യാംപെയ്ൻ ആരംഭിക്കുന്നു. ഓരോ ജില്ലയിലും അതത് ബാങ്കുകളിലെ ഇത്തരത്തിലുള്ള ടോപ് 100 നിക്ഷേപങ്ങൾ അടുത്ത 100 ദിവസത്തിനുള്ളിൽ അവകാശികളെ കണ്ടെത്തി തിരികെ നൽകാനാണ് ശ്രമം. 10 വർഷമായി അവകാശികളില്ലാത്ത നിക്ഷേപങ്ങൾ റിസർവ് ബാങ്കിന്റെ ഡിപ്പോസിറ്റർ എജ്യുക്കേഷൻ ആൻഡ് അവയർനെസ് (ഡിഇഎ) ഫണ്ടിലേക്കാണ് മാറ്റാറുള്ളത്. എങ്കിലും ഈ പണം അവകാശികൾക്ക് ക്ലെയിം ചെയ്യാൻ അവസരമുണ്ട്.

Verified by MonsterInsights