വിവിധ ജില്ലകളിലായി ടീച്ചർ, നഴ്സ്, ലൈബ്രേറിയൻ, ഡ്രൈവർ തുടങ്ങിയ ഒട്ടേറെ തസ്തികകളിൽ ഒഴിവ്. ഇന്റർവ്യൂ നാളെ മുതലുള്ള തീയതികളിൽ. യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട ഓഫിസിൽ ഹാജരാകണം.
അധ്യാപക നിയമനം.
കൊല്ലം അഞ്ചാലുംമൂട് ∙ ഗവ.എൽപിഎസിൽ എൽപിഎസ്ടി ഗെസ്റ്റ് അധ്യാപക ഒഴിവിലേക്ക് ജൂലൈ 5നു രാവിലെ 11ന്അഭിമുഖം നടക്കും.
കണ്ണൂർ കമ്പിൽ മാപ്പിള ഹയർസെക്കൻഡറി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ജൂനിയർ സോഷ്യോളജി അധ്യാപകനെ നിയമിക്കുന്നു. അഭിമുഖം ജൂലൈ അഞ്ചിനു രാവിലെ 10.30ന് സ്കൂളിൽ. 9447479304, 7012495283.
തലശ്ശേരി ഗവ. ബ്രണ്ണൻ കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽ ഉറുദു വിഷയത്തിൽ ഗെസ്റ്റ് അധ്യാപക നിയമനം. യുജിസി യോഗ്യതയുള്ള, ഡപ്യൂട്ടി ഡയറക്ടർ ഓഫ് കോളജ് എജ്യുക്കേഷനിൽ റജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് അപേക്ഷിക്കാം.
തലയോലപ്പറമ്പ് ∙ എ.ജെ.ജോൺ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്(കെമിസ്ട്രി ) അധ്യാപക തസ്തികയിലേക്ക് താൽക്കാലിക ഒഴിവ്. താൽപര്യം ഉള്ളവർ ജൂലൈ 5ന് വൈകിട്ട് 2.30ന് സ്കൂൾ ഓഫിസിൽ നടത്തുന്ന ഇന്റർവ്യൂവിൽ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും കോപ്പിയുമായി ഹാജരാകണം.
വൈക്കം ∙ കടുത്തുരുത്തി കേന്ദ്രീയ വിദ്യാലയത്തിൽ മലയാളം അധ്യാപകർ, സ്റ്റാഫ് നഴ്സ് സ്പെഷ്യൽ എഡ്യുക്കേറ്റർ എന്നീ തസ്തികകളിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താൽപര്യമുള്ളവർ രേഖകൾ സഹിതം ജൂലൈ12ന് 9ന് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം

പെരുവ ∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഫിസിക്സ് ജൂനിയർ, ഹിസ്റ്ററി സീനിയർ, എന്നീ വിഷയങ്ങളിൽ താൽക്കാലികഅധ്യാപക ഒഴിവുണ്ട്. ജൂലൈ 5 ന് 11 ന് കൂടിക്കാഴ്ച നടത്തുമെന്നു പ്രിൻസിപ്പൽ അറിയിച്ചു.
വയലാ ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി ജൂനിയർ ഹിന്ദി തസ്തികയിൽ
ദിവസ വേതന അടിസ്ഥാനത്തിൽ ഒഴിവുണ്ട്. ജൂലൈ 5നു 11 നു കൂടിക്കാഴ്ച നടത്തും. ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ഹയർ സെക്കൻഡറി വിഭാഗത്തിൽ എത്തണം.
പാലക്കാട് കുമരംപുത്തൂർ ∙ കല്ലടി ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി കംപ്യൂട്ടർ സയൻസ് വിഷയത്തിൽ ഗെസ്റ്റ് അധ്യാപകനെ ആവശ്യമുണ്ട്. ഉദ്യോഗാർഥികൾ അപേക്ഷയും സർട്ടിഫിക്കറ്റുകളുമായി ജൂലൈ ആറിനു രാവിലെ 11നു സസ്കൂൾ ഓഫിസിൽ എത്തണം. കോഴിക്കോട്
കോഴിക്കോട് അങ്കണവാടി വർക്കർ, ഹെൽപർ പടിഞ്ഞാറത്തറ ∙ പഞ്ചായത്തിലെ അങ്കണവാടികളിലേക്കു വർക്കർ, ഹെൽപർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 16 ന് വൈകിട്ട് 3ന് അകം അപേക്ഷിക്കണം. 04936 207014

മലപ്പുറം ∙ ആതവനാട് പരിതി ഗവ. ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ചിത്രകലാ അധ്യാപകന്റെ ഒഴിവ്. കൂടിക്കാഴ്ച ജൂലൈ 8ന് 10.30ന്.
കോട്ടയം ∙നഗരസഭാ പരിധിയിലുള്ള സർക്കാർ സ്കൂളുകളിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ കായിക അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നഗരസഭാ ഓഫിസിൽ നേരിട്ടോ ഇ മെയിൽ വഴിയോ ജൂലൈ 5നു വൈകിട്ട് 5നു മുൻപ് അപേക്ഷ നൽകണം. ഇ മെയിൽ: ktmmunicipalityschools@gmail.com.
സ്റ്റാഫ് നഴ്സ് ഗ്രേഡ് 2: കൂടിക്കാഴ്ച 5ന് കണ്ണൂർ ജില്ലയിൽ ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നെഴ്സ് ഗ്രേഡ് 2 (ഫസ്റ്റ് എൻ സി എ – മുസ്ലിം -160/2023) തസ്തികയുടെ തിരഞ്ഞെടുപ്പിനായി 2024 മാർച്ച് 21ന് പ്രസിദ്ധീകരിച്ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കുകയും ചെയ്ത ഉദ്യോഗാർഥികൾക്കായി ജൂലൈ 5ന് ജില്ലാ പിഎസ്സി ഓഫിസിൽ അഭിമുഖം.
കുമരകം ∙ വിജ്ഞാനപ്രഭ വായനശാലയിൽ ഒഴിവുള്ള ലൈബ്രേറിയൻ തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. പത്താം ക്ലാസ് പാസായ കംപ്യൂട്ടർ പരിജ്ഞാനമുള്ള 18നും 50നും ഇടയിൽ പ്രായമുള്ളവരാകണം. പത്താം ക്ലാസ് പാസായ കംപ്യൂട്ടർ പരിജ്ഞാനമുള്ള 18നും 50നും ഇടയിൽ പ്രായമുള്ളവരാകണം. അപേക്ഷ 8നു വൈകിട്ടജൂലൈ 5നു മുൻപ് ഓഫിസിൽ ലഭിക്കണം.
പാലക്കാട് ഡ്രൈവർ നിയമനം കോങ്ങാട് ∙ പഞ്ചായത്തിലെ ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി വാങ്ങിയ വാഹനത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ ഡ്രൈവർ നിയമനം നടത്തും. പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന ലൈസൻസും പ്രവൃത്തി പരിചയവും ഉള്ളവർക്കു അപേക്ഷിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 14. ഈ മെയിൽ ddpkongadupkd@gmail.com വിവരങ്ങൾക്ക്: 0491-2845247, 94960 47191