വില കുറഞ്ഞ പൊതുമേഖലാ ഓഹരി, ഇപ്പോൾ വാങ്ങിയാൽ 20 ശതമാനം ലാഭം നേടാം, കുതിപ്പിന് കാരണം ഇതാണ്.

ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നവർക്ക് പൊതുമേഖലാ ഓഹരികളുടെ കുതിപ്പിനെ കൃത്യമായി മനസിലാക്കാൻ സാധിച്ചിട്ടുണ്ടാകും. കുറേ നാളുകളായി മുകളിലേക്ക് നീങ്ങുകയാണ് പൊതുമേഖലാ ഓഹരികൾ. അതിൽ താരതമ്യേന വില കുറഞ്ഞ ഓഹരികളിലൊന്നാണ് എൻഎച്ച്പിസി ലിമിറ്റഡ്. ഓഹരി വില 100 രൂപയ്ക്ക് തൊട്ടടുത്താണ്.ഹ്രസ്വകാല ബമ്പർ റിട്ടേണുകൾ നൽകാൻ എൻഎച്ച്പിസി ഓഹരിക്ക് സാധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അതുകൊണ്ടു തന്നെ ഓഹരിയുടെ കൂടുതൽ വിശദാംശങ്ങൾ നമുക്ക് നോക്കാം.മൾട്ടിബാഗർ ഓഹരി എൻസ്ഇയിൽ 2.32 ശതമാനം ഇൻട്രാഡേ നേട്ടത്തോടെ 101.30 രൂപ എന്നതാണ് എൻഎച്ച്പിസി ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 1.59 ശതമാനം വളർച്ച ഓഹരി നേടി. ഒരു മാസത്തിനിടെ 4 ശതമാനം മുന്നേറ്റമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 2024-ൽ ഇതുവരെ 53.14 ശതമാനം വളർച്ചയാണ് പൊതുമേഖലാ ഓഹരി നേടിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 122.15 ശതമാനം മുന്നേറ്റത്തോടെ മൾട്ടിബാഗർ ഓഹരികളുടെ പട്ടികയിൽ ഇടം നേടാനും എൻഎച്ച്പിസി ഓഹരിക്ക് സാധിച്ചു.

314 ശതമാനം നേട്ടമാണ് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഓഹരി നേടിയത്. 118 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 44.85 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.വിദഗ്ധരുടെ ശുപാർശ കഴിഞ്ഞ കുറച്ച് സെഷനുകളായി എൻഎച്ച്പിസി ഓഹരികൾ റേഞ്ച്ബൗണ്ട് നീക്കമാണ് കാണിക്കുന്നതെന്ന് മാർക്കറ്റ് വിദഗ്ധനും റെലിഗെയർ ബ്രോക്കിംഗ് റീട്ടെയിൽ റിസർച്ച് സീനിയർ വൈസ് പ്രസിഡൻ്റുമായ രവി സിംഗ് പറഞ്ഞു. ഉയർന്ന തലങ്ങളിൽ ഓഹരി ലാഭ ബുക്കിംഗ് അനുഭവിച്ചിട്ടുണ്ട്. ഏകദേശം 98-100 രൂപയ്ക്ക് മികച്ച ഏകീകരണത്തിന് ശേഷം ബ്രേക്കൗട്ടിനുള്ള ശക്തമായ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.120 രൂപ ടാർഗെറ്റ് വിലയോടെ എൻഎച്ച്പിസി ഓഹരി വാങ്ങാമെന്നാണ് രവി സിംഗ് ശുപാർശ. ഏകദേശം 20 ശതമാനത്തോളം നേട്ടം. 93 രൂപ സ്റ്റോപ്പ് ലോസ് നിശ്ചയിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്‍എച്ച്പിസി ലിമിറ്റഡ് നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍ എന്നതിന്‍റെ ചുരുക്കരൂപമാണ് എന്‍എച്ച്പിസി. 1975 മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു. ജല വൈദ്യുത പദ്ധതികളിലൂടെ 200 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദനം നടത്താനുള്ള ശേഷിയുണ്ട്. പ്രോജക്ട് മാനേജ്മെൻ്റ്, കൺസ്ട്രക്ഷൻ കോൺട്രാക്ടുകൾ, കൺസൾട്ടൻസി സേവനങ്ങൾ, പവർ ട്രേഡിംഗ് പ്രവർത്തനങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്നതിൽ കമ്പനി ഏർപ്പെടുന്നു.വിദഗ്ധരുടെ ശുപാർശ കഴിഞ്ഞ കുറച്ച് സെഷനുകളായി എൻഎച്ച്പിസി ഓഹരികൾ റേഞ്ച്ബൗണ്ട് നീക്കമാണ് കാണിക്കുന്നതെന്ന് മാർക്കറ്റ് വിദഗ്ധനും റെലിഗെയർ ബ്രോക്കിംഗ് റീട്ടെയിൽ റിസർച്ച് സീനിയർ വൈസ് പ്രസിഡൻ്റുമായ രവി സിംഗ് പറഞ്ഞു. ഉയർന്ന തലങ്ങളിൽ ഓഹരി ലാഭ ബുക്കിംഗ് അനുഭവിച്ചിട്ടുണ്ട്. ഏകദേശം 98-100 രൂപയ്ക്ക് മികച്ച ഏകീകരണത്തിന് ശേഷം ബ്രേക്കൗട്ടിനുള്ള ശക്തമായ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.പുതിയ കരാർ അടുത്തിടെ എൻഎച്ച്പിസിയുമായ ജാക്സൺ ഗ്രീൻ എന്ന കമ്പനി 400 മെഗാവാട്ട് സോളാർ പവർ പർച്ചേസ് കരാർ ഒപ്പുവെക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പദ്ധതി രാജസ്ഥാനിൽ സ്ഥാപിക്കുകയും കേന്ദ്ര ഗ്രിഡുമായി ബന്ധിപ്പിക്കുകയും പ്രതിവർഷം നാല് ലക്ഷം വീടുകളിൽ വൈദ്യുതി എത്തിക്കാൻ ആവശ്യമായ ഊർജ ഉൽപ്പാദനം നടത്തുകയും ചെയ്യു. 24 മാസത്തിനകം പദ്ധതി കമ്മീഷൻ ചെയ്യും. ഡിവിഡൻ്റ് ചരിത്രം ബിഎസ്ഇ വെബ്‌സൈറ്റ് അനുസരിച്ച്, ഈ വർഷം ഫെബ്രുവരിയിൽ എൻഎച്ച്‌പിസി ഓരോ ഓഹരിക്കും 1.40 രൂപ ലാഭവിഹിതം നൽകി. 2023-ൽ കമ്പനി 2 തവണ ലാഭവിഹിതം നൽകിയിരുന്നു. ഓഗസ്റ്റിൽ 0.45 രൂപയും ഫെബ്രുവരിയിൽ 1.40 രൂപയും. ബിഎസ്ഇ വെബ്‌സൈറ്റ് പ്രകാരം ജൂലൈ 3 വരെ 1.03 ലക്ഷം കോടി രൂപയാണ് എൻഎച്ച്പിസിയുടെ വിപണി മൂല്യം.

Verified by MonsterInsights