എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ അസിസ്റ്റന്റ് തസ്തികകളിൽ ഒഴിവ്; 1,10,000 രൂപ വരെ ശമ്പളം

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) വിവിധ വിമാനത്താവളങ്ങളിലും മറ്റ് എഎഐ സ്ഥാപനങ്ങളിലും സീനിയർ, ജൂനിയർ അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റായ https://www.aai.aero/ വഴി ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാം. പശ്ചിമ ബംഗാൾ, ബിഹാർ, ഒഡീഷ, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ, സിക്കിം മേഖലകളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് റിക്രൂട്ട്മെന്റിന് അപേക്ഷിക്കാം.

രജിസ്ട്രേഷൻ നടപടികൾ ഒക്ടോബർ 12-ന് തുടങ്ങും. നവംബർ 10 വരെ അപേക്ഷകൾ സമർപ്പിക്കാം. 45 ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. സീനിയർ അസിസ്റ്റന്റ് (ഇലക്‌ട്രോണിക്‌സ്) -9, സീനിയർ അസിസ്റ്റന്റ് (അക്കൗണ്ട്‌സ്) – 6, ജൂനിയർ അസിസ്റ്റന്റ് (ഫയർ സർവീസ്)- 32 എന്നിങ്ങനെയാണ് ഒഴിവുകൾ.

യോഗ്യതാ മാനദണ്ഡങ്ങൾ

വിദ്യാഭ്യാസം
സീനിയർ അസിസ്റ്റന്റ് (ഇലക്‌ട്രോണിക്‌സ്): ഈ തസ്തികകളിലേക്ക് യോഗ്യത നേടുന്നതിന് അപേക്ഷകർക്ക് ഇലക്‌ട്രോണിക്‌സ്/ടെലികമ്മ്യൂണിക്കേഷൻ/റേഡിയോ എഞ്ചിനീയറിംഗിൽ ഡിപ്ലോമയും ബന്ധപ്പെട്ട വിഷയത്തിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.

സീനിയർ അസിസ്റ്റന്റ് (അക്കൗണ്ട്‌സ്): ബി കോം ബിരുദം. 3 മുതൽ 6 മാസം വരെയുള്ള കമ്പ്യൂട്ടർ പരിശീലന കോഴ്‌സും ബന്ധപ്പെട്ട വിഷയത്തിൽ രണ്ട് വർഷത്തെ പരിചയവും ഉണ്ടായിരിക്കണം.

ജൂനിയർ അസിസ്റ്റന്റ് (ഫയർ സർവീസ്): പത്താം ക്ലാസ് പാസായവർക്കും കുറഞ്ഞത് 50 ശതമാനം മാർക്കോടെ മെക്കാനിക്കൽ/ഓട്ടോമൊബൈൽ/ഫയർ എന്നിവയിൽ 3 വർഷത്തെ റെഗുലർ ഡിപ്ലോമയുള്ളവർക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. കൂടാതെ, 50 ശതമാനം മാർക്കോടെ 12-ാം ക്ലാസ് (റഗുലർ കോഴ്‌സ്) പാസായ ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാൻ അർഹതയുണ്ട്.

പ്രായപരിധി
ഈ ഒഴിവുകളിൽ അപേക്ഷിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 18 വയസ് (2022 സെപ്റ്റംബർ 30ന്) പൂർത്തിയായിരിക്കണം. കൂടിയ പ്രായം 30 വയസ്സ്. സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് നൽകിയിട്ടുണ്ട്.

അപേക്ഷകർക്ക് ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസോ അല്ലെങ്കിൽ സാധുവായ മീഡിയം വെഹിക്കിൾ ലൈസൻസോ ഉണ്ടായിരിക്കണം. 2022 സെപ്തംബർ 30-ന് ഒരു വർഷം മുമ്പോ അല്ലെങ്കിൽ ഈ തീയതിക്ക് കുറഞ്ഞത് രണ്ട് വർഷം മുമ്പോ ലഭിച്ച സാധുവായ ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ്.

ശമ്പളം
സീനിയർ അസിസ്റ്റന്റ് (ഇലക്‌ട്രോണിക്‌സ്) തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 36,000 രൂപ മുതൽ 1,10,000 രൂപ വരെ ശമ്പളം ലഭിക്കും.


സീനിയർ അസിസ്റ്റന്റിന് (അക്കൗണ്ട്) തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 36,000 രൂപ മുതൽ 1,10,000 രൂപ വരെ ശമ്പളം ലഭിക്കും.
ജൂനിയർ അസിസ്റ്റന്റ് (ഫയർ സർവീസ്) തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 31,000 രൂപ മുതൽ 92,000 രൂപ വരെ പ്രതിമാസ ശമ്പളം ലഭിക്കും.

സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൻ കീഴിൽ പ്രവർത്തിക്കുന്ന എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ ആക്ട് 1994 പ്രകാരം രൂപീകരിച്ച ഒരു കമ്പനിയാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ. എഐഐക്ക് നാല് പരിശീലന സ്ഥാപനങ്ങളാണുള്ളത്.

Verified by MonsterInsights