റിലയൻസ് ജിയോ 50 നഗരങ്ങളിലായി ട്രൂ 5G സേവനങ്ങളുടെ എക്കാലത്തെയും വലിയ ലോഞ്ച് പ്രഖ്യാപിച്ചു. ഇതോടെ 184 നഗരങ്ങളിലെ ജിയോ ഉപയോക്താക്കൾ ഇപ്പോൾ ജിയോ ട്രൂ 5ജി സേവനങ്ങൾ ആസ്വദിക്കുന്നു. ഈ നഗരങ്ങളിൽ മിക്കയിടത്തും 5G സേവനങ്ങൾ ആരംഭിക്കുന്ന ആദ്യത്തെയും ഏക ഓപ്പറേറ്ററുമായി റിലയൻസ് ജിയോ മാറി.


”17 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 50 അധിക നഗരങ്ങളിൽ ജിയോ ട്രൂ 5G സേവനങ്ങൾ ആരംഭിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്, മൊത്തം എണ്ണം 184 നഗരങ്ങളായി. ഇന്ത്യയിൽ മാത്രമല്ല, ലോകത്തെവിടെയും 5G സേവനങ്ങളുടെ ഏറ്റവും വലിയ റോളൗട്ടുകളിൽ ഒന്നാണിത്.പുതിയ വർഷമായ 2023-ൽ ഓരോ ജിയോ ഉപയോക്താവും ജിയോ ട്രൂ 5G സാങ്കേതികവിദ്യയുടെ പരിവർത്തന ആനുകൂല്യങ്ങൾ ആസ്വദിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നതിനാൽ രാജ്യത്തുടനീളമുള്ള ട്രൂ 5G റോളൗട്ടിന്റെ വേഗതയും തീവ്രതയും ഞങ്ങൾ വർദ്ധിപ്പിച്ചു” – ജിയോ വക്താവ് അറിയിച്ചു.