അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (സിവില്‍) തസ്തികയില്‍ ഒഴിവ്.

http://www.globalbrightacademy.com/about.php

    തൃശൂര്‍ ജില്ലയിലെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (സിവില്‍) തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തിനു സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവ്  നിലവിലുണ്ട്.   യോഗ്യത നിയമത്തില്‍ ബിരുദാനന്തര ബിരുദം,  തൊഴില്‍ കമ്പനി  നിയമങ്ങളില്‍ ഏഴു വര്‍ഷത്തില്‍ കുറയാതെയുള്ള  സിവില്‍ കോടതിയിലെ പ്രാക്ടീസ് അല്ലെങ്കില്‍ തൊഴില്‍ പരിചയം  ശമ്പള സ്‌കെയില്‍  :  91,600 – 2,14,400 പ്രായം 2022 ജനുവരി ഒന്നിന് 18- 50 വയസ് (നിയമാനുസൃത വയസ്സിളവ് ബാധകം )

    നിശ്ചിത യോഗ്യതയുളള തത്പരരായ  ഉദ്യോഗാര്‍ത്ഥികള്‍ പ്രായം,  വിദ്യാഭ്യാസ യോഗ്യത, തൊഴില്‍പരിചയം  എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 18- ന് മുമ്പ് ബന്ധപ്പെട്ട  പ്രൊഫഷണല്‍ ആന്റ്  എക്സിക്യുട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുവര്‍ ബന്ധപ്പെട്ട നിയമനാധികാരിയില്‍ നിന്നുള്ള എന്‍ ഒ സി ഹാജരാക്കണം.. 1960 ലെ ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമനത്തിന് കീഴില്‍ വരും സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ് കം ഫാക്ടറി ആക്ടിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന്  ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്ടറി ഇന്‍സ്പെക്ടര്‍/ ജോയിന്റ് ഡയറക്ടര്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം.

Verified by MonsterInsights