ദിവസവും ഒരു മാതളം കഴിച്ചാൽ ശരീരത്തിനു സംഭവിക്കുന്ന മാറ്റങ്ങൾ

പുതിയ സാമ്പത്തിക വർഷം: ശ്രദ്ധിക്കാം ഈ മാറ്റങ്ങൾ

ഏപ്രിൽ ഒന്നിന് പുതിയ സാമ്പത്തിക വർഷം തുടങ്ങുകയാണ്. സാമ്പത്തികവുമായി ബന്ധപ്പെട്ട പല പ്രധാന മാറ്റങ്ങളും പ്രാബല്യത്തിലാകുന്നത് ഈ തീയതിയിലാണ്. എല്ലാ ദിവസവും മാസവും ഒരുപോലെയെന്ന് കരുതി അലസമായി ഇടപാട് തുടർന്നാൽ നഷ്ടങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും കാരണമാകും. സർക്കാറിന്റെ ബജറ്റ് നിർദേശങ്ങളും ഇതോടനുബന്ധിച്ച നികുതി നിർദേശങ്ങളുമാണ് ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിലാകുന്ന പ്രധാന സാമ്പത്തികകാര്യം. ശമ്പളക്കാരായ ആദായ നികുതി ദായകർക്ക് സന്തോഷകാലമാണ് വരാൻ പോകുന്നത്. അവരുടെ 12.75 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതിയുണ്ടാകില്ല. പുതിയ നികുതി വ്യവസ്ഥ സ്വീകരിച്ചവർക്കാണ് ഈ പരിധി ബാധകമാവുക. പഴയ നികുതി വ്യവസ്ഥയിൽ അഞ്ചുലക്ഷം വരെയുള്ള വരുമാനത്തിനാണ് നികുതി ഒഴിവെങ്കിലും വിവിധ ഇളവുകൾ നേടി നികുതി ബാധ്യത കുറക്കാം.


റ്റു പ്രധാന മാറ്റങ്ങൾ

ഏപ്രില്‍ ഒന്നുമുതല്‍ എ.ടി.എം വഴിയുള്ള പണം പിന്‍വലിക്കലില്‍ മാറ്റംവരുകയാണ്. മറ്റ് ബാങ്കുകളില്‍ നിന്ന് പ്രതിമാസം മൂന്ന് പിൻവലിക്കൽ മാത്രമാണ് സൗജന്യമായി അനുവദിക്കുക. ശേഷം ഓരോ പിൻവലിക്കലിനും 20 മുതൽ 25 രൂപ വരെ ഈടാക്കും. എസ്.ബി.ഐ, പഞ്ചാബ് നാഷനൽ ബാങ്ക്, കനറാ ബാങ്ക് തുടങ്ങിയവ വരുത്തിയ അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട മാറ്റങ്ങൾ ഏപ്രിൽ ഒന്നിന് പ്രാബല്യത്തിലാകും. ബാങ്ക് ശാഖ ഇരിക്കുന്ന പ്രദേശവുമായി ബന്ധപ്പെട്ടാകും മിനിമം ബാലൻസ് തുകയും അത് പാലിച്ചില്ലെങ്കിലുണ്ടാകുന്ന പിഴയും. നഗരങ്ങളിലാകും മിനിമം ബാലൻസ് തുക കൂടുതൽ.

റിസര്‍വ് ബാങ്ക് നിർദേശപ്രകാരം പോസിറ്റിവ് പേ സിസ്റ്റം നടപ്പാക്കുന്നതിന്റെ ഭാഗമായി 50,000 രൂപക്ക് മുകളില്‍ ചെക്കുകള്‍ നല്‍കുന്ന ഉപയോക്താക്കള്‍, അവര്‍ നല്‍കുന്ന ചെക്കുകളുടെ പ്രധാന വിവരങ്ങള്‍ ബാങ്കിന് നല്‍കേണ്ടി വരും. ദീര്‍ഘകാലമായി ഉപയോഗിക്കപ്പെടാത്ത മൊബൈല്‍ നമ്പറുകളാണ് യു.പി.ഐ അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ളതെങ്കിൽ ഏപ്രിൽ ഒന്നുമുതൽ ബാങ്ക് രേഖകളില്‍ നിന്ന് നീക്കം ചെയ്യും. ഇത് യു.പി.ഐ സേവനങ്ങൾ തടസ്സപ്പെടാൻ കാരണമാകും.

ബാങ്ക് വായ്പകള്‍ അനുവദിക്കുന്നതില്‍ മുന്‍ഗണനാ ക്രമം പാലിക്കുന്നത് സംബന്ധിച്ച റിസര്‍വ് ബാങ്കിന്റെ പുതിയ ചട്ടം ഏപ്രില്‍ ഒന്നിന് നിലവില്‍ വരും. ഭവനനിർമാണം, കൃഷി, എം.എസ്.എം.ഇ, കയറ്റുമതി, വിദ്യാഭ്യാസം, പൊതു നിര്‍മാണം, പുനരുൽപാദന ഊർജം എന്നീ മേഖലകളെയാണ് റിസര്‍വ് ബാങ്ക് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.


റിസർവ് ബാങ്ക് നിർദേശ പ്രകാരം ബാങ്കുകൾ വായ്പാ പരിധി ഉയർത്തും. 50 ലക്ഷം ജനസംഖ്യയുള്ള നഗരങ്ങളിൽ 50 ലക്ഷമാണ് ഭവന വായ്പാ പരിധി. പത്ത് മുതൽ 50 ലക്ഷം വരെയാണ് ജനസംഖ്യാ പരിധിയെങ്കിൽ വായ്പാ പരിധി 45 ലക്ഷമാണ്. പത്ത് ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള മേഖലകളിൽ പരമാവധി 35 ലക്ഷമാണ് വായ്പ അനുവദിക്കുക. വ്യക്തിഗത വായ്പാ പരിധി പത്ത് ലക്ഷമാണ്.

6 വയസ്സിൽ ഒന്നാം ക്ലാസ് : രക്ഷിതാക്കൾക്ക് ആശങ്ക, യുകെജി 2–ാം വർഷം വേണ്ടിവരുമോ

കേരളത്തിലെ സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം അടുത്ത വർഷം മുതൽ 6 വയസ്സാക്കുമ്പോൾ നിലവിൽ പ്രീപ്രൈമറിയിൽ പഠിക്കുന്ന ഒരു വിഭാഗം കുട്ടികളെ പ്രതികൂലമായി ബാധിക്കുമെന്നു രക്ഷിതാക്കൾക്ക് ആശങ്ക. നിലവിലെ എൽകെജി കുട്ടികളിൽ 2026 ജൂണിനു മുൻപ് 6 വയസ്സ് തികയാത്തവർ ഒരു വർഷം കൂടി യുകെജിയിൽ ഇരിക്കേണ്ടിവരും. ഒരുമിച്ചു പഠിച്ചവരിൽ ഒരു കൂട്ടർ ഒന്നാം ക്ലാസിലേക്ക് എത്തുകയും ചെയ്യും. ജനനത്തീയതിയിൽ ദിവസങ്ങളുടെയോ മാസങ്ങളുടെയോ വ്യത്യാസം കൊണ്ടുപോലും ഒരു അധ്യയന വർഷം പിന്നിലാകുന്ന സാഹചര്യമുണ്ടാകുമെന്നു രക്ഷിതാക്കൾ പരാതിപ്പെടുന്നു. അടുത്ത വർഷത്തിനു പകരം 2027 ൽ ആരംഭിക്കുന്ന അധ്യയന വർഷം മുതൽ 6 വയസ്സ് പരിഷ്കാരം നടപ്പാക്കിയാൽ അതിനനുസരിച്ച് കുട്ടികളെ പ്രീപ്രൈമറിയിൽ ചേർത്തുകൂടേയെന്നും രക്ഷിതാക്കൾ ചോദിക്കുന്നു.

കേരളം ആദ്യം മടിച്ചു

ഒന്നാംക്ലാസ് പ്രവേശനത്തിന് 6 വയസ്സ് നിബന്ധന നടപ്പാക്കണമെന്നു കേന്ദ്രസർക്കാർ 2022 മുതൽ സംസ്ഥാനങ്ങളോട് ആവശ്യപ്പെടുന്നുണ്ട്. കേരളത്തിൽ അതിന്റെ ആവശ്യമില്ലെന്നും പെട്ടെന്ന് ആ രീതിയിലേക്കു മാറുന്നതു ബുദ്ധിമുട്ടാകുമെന്നുമായിരുന്നു സർക്കാർ നിലപാട്. കേരളത്തിലെ സ്കൂളുകളിൽ 5 വയസ്സ് തന്നെ തുടരുമെന്ന ഉറപ്പ് അനുസരിച്ചാണു രക്ഷിതാക്കൾ കുട്ടികളെ പ്രീപ്രൈമറിയിൽ ചേർത്തത്.

118 എസ്ഐമാർ സേനയിലേക്ക്.

15 വനിതകൾ ഉൾപ്പെടെ 118 സബ് ഇൻസ്പെക്ടർമാർ സംസ്ഥാന പൊലീസ് സേനയുടെ ഭാഗമായി. തൃശൂർ രാമവർമപുരം പരേഡ് ഗ്രൗണ്ടിൽ മാർച്ച് 16നു നടന്ന പാസിങ് ഒൗട്ട് പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഭിവാദ്യം സ്വീകരിച്ചു.

ഏറ്റവും കൂടുതൽ പേർ സേനയിൽ പ്രവേശിച്ചത് തിരുവനന്തപുരം ജില്ലയിൽനിന്നാണ്–19. കുറവ് വയനാട് ജില്ലയിൽനിന്ന്–1. മറ്റു ജില്ലകളിൽനിന്നുള്ളവർ: കൊല്ലം–18, തൃശൂർ–14, കോഴിക്കോട്–13, കണ്ണൂർ–10, പാലക്കാട്–9, മലപ്പുറം–9, കോട്ടയം–8, ആലപ്പുഴ–4, കാസർകോട്–4, പത്തനംതിട്ട–3, ഇടുക്കി–3, എറണാകുളം–3. 

പരിശീലനം പൂർത്തിയാക്കിയവരിൽ 3 എംടെക്കുകാരടക്കം 21പേർ ബിരുദാനന്തര ബിരുദധാരികളാണ്. 3 എംബിഎക്കാരും 39 ബിടെക്കുകാരും 55 ബിരുദധാരികളും ഉൾപ്പെടുന്നു.

കിഴക്കന്‍ ആകാശത്ത് ഇരട്ട സൂര്യോദയം കാണാം; അപൂര്‍വ സൂര്യഗ്രഹണം.

മാർച്ചിൽ വീണ്ടുമൊരു സൂര്യഗ്രഹണത്തിന് സാക്ഷിയാവുകയാണ് ഭൂമി. ഭൂമിയ്ക്കും സൂര്യനുമിടയിലൂടെ ചന്ദ്രൻ കടന്നുപോവുകയും സൂര്യനെ പൂർണമായോ ഭാഗികമായോ ചന്ദ്രൻ മറയ്ക്കുകയും ചെയ്യുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. ഇത്തവണ ഭാഗിക സൂര്യഗ്രഹണമാണുണ്ടാവുക. അതായത് ചന്ദ്രൻ സൂര്യന്റെ ഒരു ഭാഗം മാത്രമേ മറയ്ക്കുകയുള്ളൂ.

ഇന്ത്യൻ സമയം മാർച്ച് 29 ഉച്ചയ്ക്ക് 2.20 നാണ് സൂര്യഗ്രഹണം ആരംഭിക്കുക. വൈകീട്ട് 4.17 ആവുമ്പോഴേക്കും അത് പൂർണതയിലെത്തും. 6.13 ആവുമ്പോഴേക്കും ഗ്രഹണം അവസാനിക്കും. ആകെ നാല് മണിക്കൂർ നേരമാണ് ഗ്രഹണം നടക്കുക.

ഇരട്ടസൂര്യോദയ ഗ്രഹണം എന്ന അപൂർവ പ്രതിഭാസമാണ് ഇത്തവണത്തെ സവിശേഷത. അതായത് വിവിധ രാജ്യങ്ങളിൽ സൂര്യോദയത്തിനൊപ്പം തന്നെയാണ് ഗ്രഹണം സംഭവിക്കുക.ഈ സമയം ചന്ദ്രന്റെ നിഴലിൽ ചന്ദ്രക്കലയുടെ ആകൃതിയിലേക്ക് മാറിയ സൂര്യന്റെ രണ്ടറ്റങ്ങൾ കിഴക്കൻ ചക്രവാളത്തിൽ രണ്ട് കൊമ്പുകൾ കണക്കെയാണ് ദൃശ്യമാകുക. അതിനാലാണ് ഈ പ്രതിഭാസത്തെ ഇരട്ടസൂര്യോദയ ഗ്രഹണം എന്ന് വിളിക്കുന്നത്.


ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തവണത്തെ സൂര്യഗ്രഹണം ദൃശ്യമാകുമെങ്കിലും ഇന്ത്യയിൽ നിന്ന് കാണില്ല. യുഎസ്, കാനഡ, ഗ്രീൻലാൻഡ്, ഐസ് ലാ ൻഡ് എന്നിവിടങ്ങളിൽ നിന്ന് സൂര്യഗ്രഹണം കാണാനാവും

ഏപ്രിൽ ഒന്നുമുതൽ വർധിപ്പിച്ച വൈദ്യുതി നിരക്കിനൊപ്പം സർച്ചാർജും

ഏപ്രിൽ ഒന്നുമുതൽ നിലവിൽ വരുന്ന വർധിപ്പിച്ച വൈദ്യുതി ചാർജിനൊപ്പം ഇന്ധന സർച്ചാർജും ഈടാക്കും. വൈദ്യുതി ചാര്‍ജിൽ യൂനിറ്റിന് ശരാശരി 12 പൈസയുടെ വർധനക്ക് ഏപ്രിൽ ഒന്നു മുതലാണ് പ്രാബല്യം. ഇതോടൊപ്പമാണ് യൂനിറ്റിന് ഏഴ് പൈസ വീതം സർച്ചാർജ് പിരിക്കുക.

ഫെബ്രുവരിയിലുണ്ടായ അധിക ബാധ്യതയായ 14.83 കോടി രൂപയാണ് അടുത്ത മാസം സർച്ചാർജായി സമാഹരിക്കാൻ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ഡിസംബർ ആദ്യവാരം 2024-25 ലെയും 2025-26 ലെയും നിരക്കുവർധന റെഗുലേറ്ററി കമീഷൻ പ്രഖ്യാപിച്ചിരുന്നു. ഡിസംബർ അഞ്ചിന് പ്രാബല്യത്തിൽ വന്ന നിലവിലെ നിരക്കിന് (2024-25 വർഷം) മാർച്ച് 31 വരെയാണ് പ്രാബല്യം. 2025-26 ലേക്ക് നിശ്ചയിച്ച നിരക്കുവർധനയാണ് ഏപ്രിൽ ഒന്നിന് നിലവിൽ വരുന്നത്. വൈദ്യുതി ചാർജിനൊപ്പം ഫിക്സഡ് ചാർജും കൂടും.

പ്രതിമാസം 40 മുതൽ 50 വരെ യൂനിറ്റ് ഉപേയോഗിക്കുന്നവർക്ക് സിംഗ്ൾ ഫേസ് കണക്ഷന്‍റെ ഫിക്സഡ് ചാർജ് 45ൽ നിന്ന് 50 രൂപയായും ത്രീ ഫേസിന്‍റേത് 120 രൂപയിൽ നിന്ന് 130 ആയും ഉയരും. 51 യൂനിറ്റ് മുതൽ 100 യൂനിറ്റ് വരെയുള്ള സിംഗ്ൾ ഫേസ് നിരക്ക് 75 ൽ നിന്ന് 85 രൂപയായാണ് ഉയരുന്നത്. സമാന വർധന മറ്റു സ്ലാബുകളിലുമുണ്ടാകും.

കണക്ടഡ് ലോഡ് അടിസ്ഥാനപ്പെടുത്തി ഗാർഹിക ഉപഭോക്താക്കൾക്ക് ഫിക്സഡ് ചാർജ് ഏർപ്പെടുത്തണമെന്ന കെ.എസ്.ഇ.ബി ആവശ്യം കമീഷൻ പരിഗണിച്ചിരുന്നില്ല. വേനൽക്കാല അധിക താരിഫ് ഉൾപ്പെടെ യൂനിറ്റിന് 27 പൈസയുടെ നിരക്കുവർധനയാണ് 2025-26 ലേക്ക് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടതെങ്കിലും ശരാശരി 12 പൈസയുടെ വർധനയാണ് കമീഷൻ അനുവദിച്ചത്. 2026 ഏപ്രിൽ ഒന്നുമുതൽ ഒരു വർഷത്തേക്ക് യൂനിറ്റിന് ശരാശരി ഒമ്പത് പൈസയുടെ വർധന കെ.എസ്.ഇ.ബി ആവശ്യപ്പെട്ടെങ്കിലും കമീഷൻ ഇത് തള്ളിയിരുന്നു.

എ.ടി.എം ഉപയോഗം കൂടിയാല്‍ പോക്കറ്റ് കാലിയാകും! ഏപ്രില്‍ ഒന്നുമുതല്‍ ബാങ്കിംഗ് നിയമങ്ങളില്‍ വലിയ മാറ്റം.

പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. സാമ്പത്തിക രംഗത്ത് ഒരുപിടി മാറ്റങ്ങള്‍ ഏപ്രില്‍ ഒന്നുമുതല്‍ ഉണ്ടാകും. ബാങ്കിംഗ് രംഗത്തും പുതിയ പരിഷ്‌കരണം അടുത്തയാഴ്ച മുതലുണ്ടാകും. എ.ടി.എം ഉപയോഗം മുതല്‍ മിനിമം ബാലന്‍സ് വരെയുള്ള കാര്യങ്ങളില്‍ പുതിയ മാറ്റം അറിഞ്ഞിരിക്കണം. ഇല്ലെങ്കില്‍ പോക്കറ്റ് കാലിയായേക്കാം. എന്തൊക്കെയാണ് ബാങ്കിംഗ് രീതികളില്‍ വരുന്ന മാറ്റങ്ങളെന്ന് നോക്കാം

എ.ടി.എം വഴി പണം പിന്‍വലിക്കല്‍


ഏപ്രില്‍ ഒന്നുമുതല്‍ എ.ടി.എം വഴിയുള്ള പണം പിന്‍വലിക്കലില്‍ മാറ്റങ്ങള്‍ വരികയാണ്. ഇതിലേറ്റവും പ്രധാനപ്പെട്ടത് സൗജന്യ പിന്‍വലിക്കലുകളുടെ എണ്ണം നിജപ്പെടുത്തിയെന്നതാണ്. അടുത്തയാഴ്ച മുതല്‍ മറ്റ് ബാങ്കുകളില്‍ നിന്ന് പ്രതിമാസം വെറും മൂന്ന് സൗജന്യ പണം പിന്‍വലിക്കലുകള്‍ മാത്രമാകും അനുവദിക്കുക. ഇതിനുശേഷമുള്ള ഓരോ പിന്‍വലിക്കലുകള്‍ക്കും 20 മുതല്‍ 25 രൂപ വരെ ഈടാക്കും. ഓണ്‍ലൈന്‍ രീതിയിലേക്ക് കൂടുതല്‍ മാറേണ്ടി വരുമെന്ന് ചുരുക്കം.

മിനിമം ബാലന്‍സ്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ), പഞ്ചാബ് നാഷണല്‍ ബാങ്ക്, കാനറ ബാങ്ക് തുടങ്ങിയ ബാങ്കുകള്‍ മിനിമം ബാലന്‍സ് സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇടപാട് നടത്തുന്ന ബാങ്ക് ബ്രാഞ്ച് ഇരിക്കുന്ന പ്രദേശവുമായി ബന്ധപ്പെട്ടാകും ഇനി മിനിമം ബാലന്‍സ് നിശ്ചയിക്കുക. നഗരങ്ങളില്‍ മിനിമം ബാലന്‍സ് തുക കൂടുതലും ഗ്രാമങ്ങളില്‍ കുറവും ആയിരിക്കും. മിനിമം ബാലന്‍സ് പാലിച്ചില്ലെങ്കില്‍ പിഴയിലും വ്യത്യാസം ഉണ്ടാകും. ഓരോ ബാങ്കിനും വ്യത്യസ്ത നിരക്കാകും.

പോസിറ്റീവ് പേ സിസ്റ്റം (പി.പി.എസ്)

ബാങ്കിംഗ് തട്ടിപ്പുകള്‍ തടയുന്നതിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ) പോസിറ്റീവ് പേ സിസ്റ്റം (പി.പി.എസ്) നടപ്പാക്കിലാക്കാന്‍ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. ഇടപാടുകളിലെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി നിരവധി ബാങ്കുകള്‍ ഈ സംവിധാനം നടപ്പാക്കുകയാണ്. 50,000 രൂപയ്ക്ക് മുകളില്‍ ചെക്കുകള്‍ നല്‍കുന്ന ഉപയോക്താക്കള്‍, അവര്‍ നല്‍കുന്ന ചെക്കുകളുടെ പ്രധാന വിവരങ്ങള്‍ ബാങ്കിന് നല്‍കേണ്ടതാണ്.

ഈ വിവരങ്ങള്‍ ചെക്ക് സമര്‍പ്പിക്കുന്നതിനു മുമ്പ് സ്ഥിരീകരിക്കും. ചെക്ക് നമ്പര്‍, തീയതി, പേയ്മെന്റ് സ്വീകരിക്കുന്ന വ്യക്തിയുടെ പേര്, തുക എന്നിവ മുന്‍കൂറായി സ്ഥിരീകരിക്കുന്നതിലൂടെ തട്ടിപ്പുകളും പിഴവുകളും കുറയ്ക്കാന്‍ സഹായിക്കുന്നു. യു.പി.ഐ ഇടപാട്


ദീര്‍ഘകാലമായി ഉപയോഗിക്കപ്പെടാത്ത യു.പി.ഐ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്പറുകള്‍ ബാങ്ക് രേഖകളില്‍ നിന്ന് നീക്കം ചെയ്യപ്പെടും. നിങ്ങള്‍ യു.പി.ഐയുമായി ലിങ്ക് ചെയ്തിരിക്കുന്ന നമ്പര്‍ ദീര്‍ഘകാലം പ്രവര്‍ത്തനരഹിതമായിട്ടില്ലെന്ന് ഉറപ്പുവരുത്തണം. നീണ്ടകാലമായി ഉപയോഗിക്കാത്തത് ആണെങ്കില്‍ ആ നമ്പര്‍ ബാങ്ക് രേഖകളില്‍ നിന്ന് നീക്കം ചെയ്യും. ഇതുമൂലം യു.പി.ഐ സേവനങ്ങളില്‍ തടസം നേരിട്ടേക്കും.

എസിയും ഫാനും ഒരുമിച്ച് ഉപയോഗിക്കുന്നത് നല്ലതോ ദോഷമോ..

വേനൽക്കാലം തുടങ്ങിക്കിഴിഞ്ഞു. താപനില ഉയരുന്നതിനനുസരിച്ച്, എയർ കണ്ടീഷണറുകൾ ഒരു ആവശ്യമായി മാറിയിരിക്കുന്നു. പക്ഷേ ഈ സമയത്ത് കുതിച്ചുയരുന്ന വൈദ്യുതി ബിൽ വെല്ലുവിളിയാണ്. പഴയ മോഡലുകളെ അപേക്ഷിച്ച് ആധുനിക എസി യൂണിറ്റുകൾ കൂടുതൽ ഊർജ്ജക്ഷമതയുള്ളതാണെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ പ്രതിമാസ വൈദ്യുതി ചെലവ് കൂട്ടിയേക്കും. അധികം പണം നഷ്ടപ്പെടാതെ എസി ഉപയോഗിക്കാനുള്ള ലളിതമായ ചില നുറുങ്ങുകൾ.

നിങ്ങളുടെ എസി ബിൽ കുറയ്ക്കാനുള്ള ഏറ്റവും എളുപ്പ മാർഗങ്ങളിലൊന്ന് ശരിയായ താപനില ക്രമീകരിക്കുക എന്നതാണ്. കുറഞ്ഞ വൈദ്യുതി ഉപയോഗിച്ച് സുഖകരമായ തണുപ്പിക്കൽ അനുഭവം നൽകാൻ നിങ്ങളുടെ എസി 24-26°C-ൽ നിലനിർത്താൻ വിദഗ്ധർ ശുപാർശ ചെയ്യുന്നു. ഈ നിലവാരത്തിന് താഴെ താപനില കുറയ്ക്കുന്നത് വൈദ്യുതി ഉപഭോഗം ഗണ്യമായി വർധിപ്പിക്കുന്നു. ഊർജ്ജ സംരക്ഷണ മോഡ് ഉപയോഗിക്കുന്നത് അമിത ഊർജ്ജ ഉപയോഗമില്ലാതെ തണുപ്പിക്കൽ കൂടുതൽ ഒപ്റ്റിമൈസ് ചെയ്യാൻ കഴിയും.


അറ്റകുറ്റപ്പണി കൃത്യമായി നടത്തുക

നിങ്ങളുടെ എസി നന്നായി പരിപാലിക്കുന്നത് അധിക വൈദ്യുതി ഉപയോഗിക്കാതെ കാര്യക്ഷമമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നു. ഫിൽട്ടറുകൾ പതിവായി വൃത്തിയാക്കുന്നത് പൊടി അടിഞ്ഞുകൂടുന്നത് തടയുന്നു. പൊടി അടിയുന്നത് കൂളിംഗ് കുറയ്ക്കുകയും ഊർജ്ജ ഉപയോഗം വർദ്ധിപ്പിക്കുകയും ചെയ്യും. വേനൽക്കാലത്തിന് മുമ്പുള്ള ഒരു പ്രൊഫഷണൽ സർവീസ് പരിശോധന ഏതെങ്കിലും പ്രശ്നങ്ങൾ നേരത്തെ കണ്ടെത്താനും സീസൺ മുഴുവൻ സുഗമമായ പ്രവർത്തനം ഉറപ്പാക്കാനും സഹായിക്കുന്നു. വായുസഞ്ചാരവും കൂളിംഗ് കാര്യക്ഷമതയും നിലനിർത്താൻ കോയിലുകളും വെന്റുകളും വൃത്തിയാക്കണം.

സീലിംഗ് ഫാനുകൾ തണുത്ത വായു കൂടുതൽ ഫലപ്രദമായി വിതരണം ചെയ്യാൻ സഹായിക്കും. അതുവഴി മിതമായ താപനിലയിൽ എസി കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയും. നേരിട്ടുള്ള സൂര്യപ്രകാശം തടയാൻ കർട്ടനുകളോ ബ്ലൈൻഡുകളോ ഉപയോഗിക്കുന്നത് മുറികൾ വേഗത്തിൽ ചൂടാകുന്നത് തടയുന്നു, ഇത് എസിയുടെ ജോലിഭാരം കുറയ്ക്കുന്നു. എസി പ്രവർത്തിക്കുമ്പോൾ വാതിലുകളും ജനലുകളും അടച്ചിടുന്നത് തണുത്ത വായു പുറത്തേക്ക് പോകുന്നത് തടയുകയും സ്ഥിരമായ താപനില നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.

ഊർജ്ജക്ഷമതയുള്ള മോഡലുകൾ തിരഞ്ഞെടുക്കുക

പുതിയൊരു എസി വാങ്ങാൻ പദ്ധതിയിടുന്നുണ്ടെങ്കിൽ, ഊർജ്ജക്ഷമതയുള്ള ഒരു മോഡൽ തിരഞ്ഞെടുക്കുന്നത് വലിയ മാറ്റമുണ്ടാക്കും. 5-സ്റ്റാർ റേറ്റിംഗുള്ള ഇൻവെർട്ടർ എസികൾ പഴയ മോഡലുകളെ അപേക്ഷിച്ച് വളരെ കുറച്ച് വൈദ്യുതി മാത്രമേ ഉപയോഗിക്കുന്നുള്ളൂ. മുറിയിലെ താപനിലയെ അടിസ്ഥാനമാക്കി ഈ എസികൾ അവയുടെ വൈദ്യുതി ഉപഭോഗം ക്രമീകരിക്കുന്നു.

ഇടയ്ക്കിടെ താപനില മാറ്റുന്നത് ഒഴിവാക്കുക


എസി താപനില നിരന്തരം ക്രമീകരിക്കുന്നത് ഊർജ്ജ ഉപഭോഗം വർദ്ധിപ്പിക്കുന്നു. വേഗത്തിലുള്ള തണുപ്പിക്കലിനായി ഇടയ്ക്കിടെ താപനില കുറയ്ക്കുന്നതിനുപകരം, അത് സ്ഥിരമായ തലത്തിൽ നിലനിർത്തുക. ആവശ്യമില്ലാത്തപ്പോൾ എസി സ്വയമേവ ഓഫാക്കാൻ ഒരു ടൈമർ ഫംഗ്ഷൻ ഉപയോഗിക്കുന്നത് വൈദ്യുതി ചെലവ് കുറയ്ക്കാൻ സഹായിക്കും.


സി ഉപയോഗിച്ച് സീലിംഗ് ഫാൻ മിതമായ വേഗതയിൽ പ്രവര്‍ത്തിപ്പിക്കുക

എസി പ്രവർത്തിക്കുമ്പോൾ സീലിംഗ് ഫാൻ കുറഞ്ഞതോ മിതമായതോ ആയ വേഗതയിൽ പ്രവർത്തിപ്പിക്കുന്നത് മുറി വേഗത്തിൽ തണുപ്പിക്കാൻ സഹായിക്കുന്നു. എസി താപനില ഒപ്റ്റിമൽ ലെവലിലേക്ക് സജ്ജീകരിച്ചതിനുശേഷം, ഫാൻ സജീവമാക്കുന്നത് തണുത്ത വായു കൂടുതൽ ഫലപ്രദമായി വിതരണം ചെയ്യാൻ സഹായിക്കുന്നു. എങ്കിലും, എസിക്കൊപ്പം ഒരേസമയം ഉയർന്ന വേഗതയിൽ സീലിംഗ് ഫാൻ പ്രവർത്തിപ്പിക്കുന്നത് ഒഴിവാക്കേണ്ടത് പ്രധാനമാണ്. കാരണം ഇത് തണുപ്പിക്കൽ പ്രക്രിയ അനാവശ്യമായി നീട്ടിക്കൊണ്ടുപോകും.

ഉപയോഗിക്കാത്തപ്പോൾ എസി ഓഫ് ചെയ്യാൻ ശ്രദ്ധിക്കുക

റിമോട്ട് കൺട്രോൾ ഉപയോഗിച്ച് എസി ഓണാക്കുമ്പോൾ ഉടൻ തണുപ്പിക്കൽ നമ്മളിൽ പലരും ആഗ്രഹിക്കുന്നു. എങ്കിലും, ചിലർ എസി ഓഫ് ചെയ്യാൻ റിമോട്ട് മാത്രം ഉപയോഗിക്കുന്നു. അതായത് പവർ പ്ലഗ്ഗ് ഓഫ് ചെയ്യാൻ മറുന്നുപോകുന്നു. ഇത് ഐഡിൽ ലോഡ് എന്നറിയപ്പെടുന്ന വൈദ്യുതി പാഴാക്കലിന് കാരണമാകുന്നു. എസി വീണ്ടും ഓണാകുമ്പോൾ ഉടനടി സ്റ്റാർട്ട് അപ്പ് ചെയ്യുന്നതിന് കംപ്രസർ നിഷ്‌ക്രിയമായി തുടരുന്ന സാഹചര്യത്തിൽ ആണിത് സംഭവിക്കുന്നത്. അതിനാൽ എസിയുടെ പവർ പ്ലഗ്ഗ് ഉൾപ്പെടെ ഓഫാക്കാൻ ശ്രദ്ധിക്കുക.

ടൈമർ സജ്ജമാക്കുക

ഇന്ന് വിപണിയിലുള്ള മിക്ക എയർ കണ്ടീഷണറുകളിലും ടൈമർ ക്രമീകരണങ്ങൾ ഉണ്ട്. എങ്കിലും ഇത് പലപ്പോഴും ഉപയോഗിക്കാത്ത ഒരു സവിശേഷതയാണ്. ടൈമറുകൾ സജ്ജീകരിക്കുന്നത് എസി എപ്പോൾ ഓഫാക്കണമെന്ന് ഷെഡ്യൂൾ ചെയ്യാൻ നിങ്ങളെ അനുവദിക്കുന്നു. ഇത് എസിയുടെ അനാവശ്യ ഉപയോഗം തടയുകയും വൈദ്യുതി പാഴാക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു.

ഏപ്രിലില്‍ 15 ദിവസം ബാങ്ക് അവധി

“ഏപ്രില്‍ മാസത്തില്‍ ബാങ്കുകള്‍ക്ക് 15 ദിവസം അവധി.

ഏപ്രില്‍ 1 (ചൊവ്വ) – ബാങ്കുകളുടെ വാര്‍ഷിക അക്കൗണ്ട് ക്ലോസിങ്- എല്ലാ സംസ്ഥാനങ്ങളിലും ബാങ്കുകള്‍ക്ക് അവധി

ഏപ്രില്‍ 5 (ശനി) ബാബു ജഗ്ജീവന്‍ റാമിന്റെ ജന്മദിനം-തെലങ്കാനയില്‍ ബാങ്കുകള്‍ അവധി

ഏപ്രില്‍ ആറ് (ഞായറാഴ്ച)- ബാങ്ക് അവധി

ഏപ്രില്‍ 10 (വ്യാഴം) മഹാവീര്‍ ജയന്തി-ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, തെലങ്കാന എന്നിവിടങ്ങളില്‍ ബാങ്കുകള്‍ക്ക് അവധി.

ഏപ്രില്‍ 12 (രണ്ടാം ശനിയാഴ്ച)

ഏപ്രില്‍ 13 ( ഞായറാഴ്ച)””ഏപ്രില്‍ 14 (തിങ്കളാഴ്ച) അംബേദ്കര്‍ ജയന്തി, വിഷു, ബിഹു, തമിഴ് പുതുവത്സരം- മിസോറാം, മധ്യപ്രദേശ്, ചണ്ഡീഗഡ്, അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, ന്യൂഡല്‍ഹി, ഛത്തീസ്ഗഡ്, മേഘാലയ, ഹിമാചല്‍ പ്രദേശ് എന്നിവ ഒഴികെയുള്ള പല സംസ്ഥാനങ്ങളിലും ഈ ദിവസം ബാങ്കുകള്‍ക്ക് അവധി.


ഏപ്രില്‍ 15 (ചൊവ്വ) ബംഗാളി പുതുവത്സരം, ബൊഹാഗ് ബിഹു, ഹിമാചല്‍ ദിനം- അസം, പശ്ചിമ ബംഗാള്‍, അരുണാചല്‍ പ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ബാങ്കുകള്‍ക്ക് അവധി.


ഏപ്രില്‍ 18 (വെള്ളി) ദുഃഖവെള്ളി- ത്രിപുര, അസം, രാജസ്ഥാന്‍, ജമ്മു, ഹിമാചല്‍ പ്രദേശ്, ശ്രീനഗര്‍ എന്നിവ ഒഴികെയുള്ള മിക്ക സംസ്ഥാനങ്ങളിലും അവധി.ഏപ്രില്‍ 20- ഈസ്റ്റര്‍- ഞായറാഴ്ച  .ഏപ്രില്‍ 21 (തിങ്കള്‍) ഗാരിയ പൂജ- ത്രിപുരയില്‍ ബാങ്കുകള്‍ക്ക് അവധി . ഏപ്രില്‍ 26- നാലാമത്തെ ശനിയാഴ്ച. ഏപ്രില്‍ 27- ഞായറാഴ്ച.  ഏപ്രില്‍ 29 (ചൊവ്വ) പരശുരാമ ജയന്തി- ഹിമാചല്‍ പ്രദേശില്‍ ബാങ്കുകള്‍ക്ക് അവധി.  ഏപ്രില്‍ 30 (ബുധന്‍) ബസവ ജയന്തിയും അക്ഷയ തൃതീയയും- കര്‍ണാടകയില്‍ ബാങ്കുകള്‍ക്ക് അവധി.

സ്വര്‍ണ്ണം ഉല്‍പ്പാദിപ്പിക്കുന്ന ഇന്ത്യന്‍ നദി; കിട്ടുന്നവര്‍ക്ക് വീട്ടില്‍ കൊണ്ടുപോകാം!

<ഇന്ത്യന്‍ ജനതയെ സംബന്ധിച്ച് സ്വര്‍ണ്ണം പണ്ടുമുതല്‍ ഒരു വികാരമാണ്. ആഭരണ എന്നതിലുപരി ഒരു നിക്ഷേപമായി സ്വര്‍ണ്ണ മാറുന്ന സമയമാണിത്. ആഗോള- പ്രാദേശിക വിപണികളില്‍ സ്വര്‍ണ്ണവില ചരിത്രം കുറിക്കുന്ന സമയം. ഇന്ത്യയില്‍ ആര്‍ക്കും പ്രകൃതിദത്ത സ്വര്‍ണ്ണം ലഭ്യമാകുന്ന ഒരു സ്ഥലമുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? ഐതീഹ്യങ്ങള്‍ പ്രകാരം ഈ നദിയില്‍ സ്വര്‍ണ്ണം ഒഴുകുന്നുവെന്നാണ് വിശ്വാസം.474 കിലോമീറ്റര്‍ നീളത്തില്‍ ഒഴുകുന്ന ഈ നദിയെ ഇന്ത്യയുടെ സര്‍ണ്ണ കലറവയായി കരുതുന്നു.

പറഞ്ഞുവരുന്നത് സുബര്‍ണരേഖ നദിയെ പറ്റിയാണ്. ‘സ്വര്‍ണ്ണത്തിന്റെ അരുവി’ എന്നാണ് പേരിന്റെ അര്‍ത്ഥം. ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ഒഡീഷയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലൂടെ ഈ നദി ഒഴുകുന്നു. ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെയുള്ള ഛോട്ടാ നാഗ്പൂര്‍ പീഠഭൂമിയില്‍ സ്ഥിതി ചെയ്യുന്ന നാഗ്ഡി ഗ്രാമത്തിലാണ് ഈ നദിയുടെ ഉത്ഭവം. ഈ നദീതടത്തില്‍ പലപ്പോഴും ശുദ്ധമായ സ്വര്‍ണ്ണം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഈ നദിയില്‍ എവിടെ നിന്നു സ്വര്‍ണ്ണം വരുന്നുവെന്നത് ഇപ്പോഴും ഒരു ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു. നദി ഉത്ഭവിക്കുന്ന പര്‍വതപ്രദേശങ്ങളാണ് ഇതിന് കാരണമെന്ന് പലരും പറയുന്നു. എന്നാല്‍ ഇതിന് ശാ്‌സ്ത്രീയ അടിത്തറയില്ല. എന്നാല്‍ നദിയിലെ സ്വര്‍ണ്ണത്തിന്റെ സാന്നിധ്യം തെളിയിക്കപ്പെട്ടിട്ടുണ്ട്.

ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ഒഡീഷ എന്നിവയിലൂടെ ഒഴുകി സുബര്‍ണരേഖ നദി, ഹുന്‍ഡ്രു വെള്ളച്ചാട്ടം എന്ന വെള്ളച്ചാട്ടത്തിന്റെ രൂപത്തില്‍ സമതലങ്ങളിലൂടെ ബംഗാള്‍ ഉള്‍ക്കടലില്‍ ലയിക്കുന്നു. സുബര്‍ണരേഖ നദിയുടെ പോഷകനദിയായ ഖാര്‍കാരി നദിയിലും സ്വര്‍ണ്ണത്തിന്റെ സാ്ന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

മണ്‍സൂണ്‍ ഒഴികെ വര്‍ഷം മുഴുവനും ഈ നദിയില്‍ സ്വര്‍ണ്ണം വേര്‍തിരിച്ചെടുക്കല്‍ പ്രക്രിയ നടക്കുന്നുണ്ടെന്ന് ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ചുറ്റുമുള്ള പ്രദേശങ്ങളിലെ നാട്ടുകാര്‍ക്കും, ഗോത്രവര്‍ഗക്കാര്‍ക്കും
മികച്ച തൊഴില്‍ അവസരമാണ് ഈ നദി ഒരുക്കുന്നത്. ഇവര്‍ നദിയിലെ മണല്‍ ഫില്‍ട്ടര്‍ ചെയ്യാനും, നദീതടത്തില്‍ നിന്ന് സ്വര്‍ണ്ണം വേര്‍തിരിച്ചെടുക്കാനും സഹായിക്കുന്നു. ഒരു നെല്‍മണിയുടെ വലുപ്പത്തിലുള്ള സ്വര്‍ണ്ണ കണികകള്‍ ആണ് ഈ ദനദിയില്‍ നിന്ന് പ്രധാനമായും ലഭിച്ചുവരുന്നത്. ചിലപ്പോഴൊക്കെ അതിനേക്കാള്‍ ചെറുതു ലഭിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നദിയുടെ അടിത്തട്ടില്‍ അരിപ്പകള്‍ ഉപയോഗിച്ച് മണല്‍ അരിച്ചെടുക്കുന്ന രീതിയാണ് ഇവിടെ പൊതുവേ കണ്ടുവരുന്നത്. സുബര്‍ണരേഖ, ഖാര്‍കായ് നദികളുടെ സംഗമസ്ഥാനത്താണ് ടാറ്റാനഗര്‍ നഗരം സ്ഥിതി ചെയ്യുന്നത്.

Verified by MonsterInsights