പപ്പടത്തിൽ പണി കിട്ടില്ല’; ‘കള്ളവും ചതിയും’ ഇനി ‘ആപ്പി’ലാകും

ഓണക്കാലം അടുത്ത വരികയാണ്. പപ്പടവും പരിപ്പും പായസവുമൊക്കെ സദ്യയിലെ സൂപ്പർ സ്റ്റാറുകളായി മാറാൻ പോകുന്ന സമയം. എന്നാൽ സദ്യക്കുള്ള സാധനങ്ങൾ വാങ്ങുമ്പോൾ ഏറ്റവും പണികിട്ടാൻ സാധ്യത പപ്പടത്തിലാണ്. രുചിയിലോ കാഴ്ചയിലോ വ്യത്യാസം ഒന്നുമില്ലാത്ത നല്ല ഒറിജിനലിനെ വെല്ലുന്ന വ്യാജൻ പപ്പടങ്ങൾ മാർക്കറ്റിലുണ്ട്. പപ്പടത്തിന്റെ പ്രധാന ചേരുവയായ ഉഴുന്നിൻ്റെ വില കൂടിയതോടെയാണ് വ്യാജന്മാർ മാർക്കറ്റുകളിൽ ഇടം പിടിക്കുന്നത്. നിലവിൽ 140 രൂപ വിലയുള്ള ഉഴുന്നിന് പകരം നാൽപത് രൂപ വിലയുള്ള മൈദയാണ് പലപ്പോഴും വ്യാജന്മാരുടെ രുചിക്കൂട്ട്. മൈദാ ഉപായിയോഗിച്ചുള്ള പപ്പടം ആരോഗ്യപ്രശ്നങ്ങളിലേക്ക് വഴിവെച്ചേക്കാം. മൈദാ മാത്രമല്ല വില്ലൻ ഇതിനൊപ്പം തന്നെ പപ്പടത്തിന് ഉപയോഗിക്കുന്ന കാരത്തിലും വ്യാജന്മാരുണ്ട്.

 

ഓണക്കാലത്ത് ഇത്തരം വ്യാജന്മാരുടെ എണ്ണം കൂടിയേക്കാമെന്ന് കണക്കാക്കി കേരള പപ്പടം മാനുഫാക്ചേഴ്സ് അസോസിയേഷൻ തന്നെ വ്യാജന്മാർക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്. വ്യാജന്മാർക്കെതിരെ സാങ്കേതിക വിദ്യയെ തന്നെ ഇവർ കൂട്ടുപിടിച്ചിരിക്കുകയാണ്. വ്യാജന്മാരെ കണ്ടെത്തുന്നതിനായി കേരള പപ്പടം മാനുഫാക്ചേഴ്സ് അസോസിയേഷൻ പുതിയൊരു മുദ്ര ആപ്പുമായാണ് രംഗത്ത് എത്തിയിരിക്കുന്നത്. പ്ലേസ്റ്റോറിൽ നിന്ന് എളുപ്പത്തിൽ ഡൗണ്‍ലോഡ്‌ ചെയ്തെടുക്കാൻ സാധിക്കുന്നതാണ് ഈ ആപ്പ്. അസോസിയേഷന്റെ പരിശോധനക്ക് ശേഷം ഓരോ പാക്കറ്റുകളിലും ‘കെപ്മ’യുടെ ലോഗോയും അംഗത്വ നമ്പറും രേഖപ്പെടുത്തും. വാങ്ങുന്ന പപ്പടത്തിലെ ഈ നമ്പർ ഉപയോഗിച്ച് ആപ്പിൽ കയറി പരിശോധിച്ചാൽ സ്ഥാപനത്തിൻ്റെ ലൈസൻസ്, മറ്റു വിവരങ്ങൾ, പ്രത്യേകതകൾ, ഉൽപന്ന വിവരം, ചേരുവകൾ ഉൾപ്പടെ കാണാൻ സാധിക്കും. വ്യാജമെന്ന് തോന്നിയാൽ പരാതിപ്പെടാനുള്ള സൗകര്യങ്ങളും ആപ്പിൽ ലഭ്യമാണ്.

ഉത്സവ കാലങ്ങളിൽ കൂടുതൽ ആവശ്യക്കാരുണ്ടാകുമ്പോൾ കുറഞ്ഞ ചെലവിൽ ഭക്ഷ്യ വസ്തുക്കൾ നിർമ്മിക്കുന്ന പ്രവണത പൊതുവെ കണ്ടുവരുന്നതാണ്. അതിനാൽ ഭക്ഷ്യ വസ്തുക്കളിൽ മായം ചേർക്കാനുള്ള പ്രവണയതും വർദ്ധിക്കും. ഇതുവഴി ഭക്ഷ്യ വിഷബാധ ഉൾപ്പടെയുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. അതിനാൽ തന്നെ ഓണം പോലുള്ള ഉത്സവസീസണിൽ സാധങ്ങൾ വാങ്ങുമ്പോൾ ജാഗ്രതയും കരുതലും വേണ്ടതുണ്ട്.

ബില്ലുകളും പേയ്മെന്റുകളും ഇനി മറക്കില്ല ; ഓര്‍മിപ്പിക്കാന്‍ ഗൂഗിളിന്റെ സംവിധാനം.

ഗൂഗിള്‍ പേ ഉപയോഗിക്കുന്നവര്‍ക്ക് സ്ഥിരമായി അടയ്ക്കേണ്ട ബില്ലുകളും മറ്റു പേയ്മെന്റുകളും കൃത്യമായി പേ ചെയ്യാന്‍ ഓര്‍മിപ്പിക്കുന്ന സംവിധാനമാണ് പേയ്മെന്റ് റിമൈന്റര്‍.
എല്ലാമാസവും അടയ്ക്കേണ്ട ബില്ലുകളും റീചാര്‍ജ്ജുകളും കൃത്യമായി ഓര്‍മിപ്പിക്കുന്ന ഫീച്ചര്‍ ആണിത്.ഈ സംവിധാനത്തിലൂടെ വെദ്യുത ബില്ല്, ഫോണ്‍ റീചാര്‍ജ്, DTH റീചാര്‍ജ്, തുടങ്ങിയ എല്ലാത്തരം പേയ്മെന്റുകളുടെയും റിമൈന്റര്‍ സെറ്റ് ചെയ്യാനാകും.




നിങ്ങളുടെ ഫോണില്‍ ഗൂഗിള്‍ പേ ആപ്ലിക്കേഷൻ തുറക്കുക. താഴേക്ക് swipe ചെയ്തു ബില്‍സ് & റീചാര്‍ജസ് എന്നതിന് താഴെയുള്ള View All ബട്ടണ്‍ ടാപ്പ് ചെയ്യുക. 

പേയ്മെന്റ് കാറ്റഗറീസ് എന്നതിനോട് ചേര്‍ന്നുള്ള View All ബട്ടനില്‍ ടാപ്പ് ചെയ്യുക.

താഴേക്ക് swipe ചെയ്തു Set up regular payments എന്ന ഭാഗത്തുനിന്നും നിങ്ങള്‍ക്ക് റിമൈന്റര്‍ സെറ്റ് ചെയ്യേണ്ട കാറ്റഗറി സെലക്റ്റ് ചെയ്യുക. 
ഇനി പേയ്മെന്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്. അതിനായി പണം അയക്കേണ്ട കോണ്‍ടാക്ട് സെലക്ട് ചെയ്യുക.
സ്റ്റാര്‍ട്ട് ഡേറ്റ്, പേയ്മെന്റ് ഫ്രീക്വന്‍സി, തുക എന്നിവ നല്‍കുക. എളുപ്പം തിരിച്ചറിയാനായി പേയ്മെന്റ്‌നു ഒരു പേര് നല്‍കി Set remainder ബട്ടണ്‍ ടാപ്പ് ചെയ്യുക.

payment reminder സെറ്റ് ചെയ്തുകഴിഞ്ഞു. your checklist എന്നഭാഗത്തു നമ്മള്‍ സെറ്റ് ചെയ്ത reminder കാണാന്‍ സാധിക്കും.


ഇന്ത്യയില്‍ ടെലഗ്രാം നിരോധിക്കപ്പെടുമോ ? അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയിലും ടെലഗ്രാമിനെതിരെ അന്വേഷണം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പണം തട്ടല്‍, ചൂതാട്ടം ഉള്‍പ്പടെ നിയമിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന ആശങ്കകളെ തുടര്‍ന്നാണ് അന്വേഷണമെന്ന് ഓണ്‍ലൈന്‍ മാധ്യമമായ മണി കണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു.അന്വേഷണം ചിലപ്പോള്‍ ടെലഗ്രാമിന്റെ നിരോധനത്തിലേക്ക് നയിച്ചേക്കാമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

പ്രതിരോധ മന്ത്രാലയത്തിനും ഐടി മന്ത്രാലയത്തിനും കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സൈബര്‍ ക്രൈം കോഓര്‍ഡിനേഷന്‍ സെന്ററിനാണ്(ഐ4സി) അന്വേഷണ ചുമതല.




ഓഗസ്റ്റ് 24 ന് പാരീസില്‍ ടെലഗ്രാം സ്ഥാപകനും സിഇഒയുമായ പാവെല്‍ ദുരോവ് അറസ്റ്റിലായതിന് പിന്നാലെയാണ് ഇന്ത്യയിലും അന്വേഷണംആരംഭിച്ചിരിക്കുന്നത്.ടെലഗ്രാമിലെ ഉള്ളടക്കങ്ങള്‍ മോഡറേറ്റ് ചെയ്യുന്ന നയങ്ങള്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ടുവെന്നാരോപിച്ചാണ് ദുരോവ് പിടിയിലായത്. ചൈല്‍ഡ് പോണോഗ്രഫി, ഭീകരവാദം ഉള്‍പ്പടെ ഒട്ടനവധി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ടെലഗ്രാമില്‍ നടക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍.  ഇന്ത്യയിലെ അന്വേഷണത്തിന്റെ കണ്ടെത്തലുകള്‍ക്ക് അനുസരിച്ച് ടെലഗ്രാം ഇന്ത്യയില്‍ നിരോധിക്കുന്ന കാര്യം അധികൃതര്‍ പരിശോധിച്ചേക്കും. 






വിഴിഞ്ഞത്ത് നാളെ ‘ഡെയ്‌ല’ എത്തും; മദര്‍ഷിപ്പെത്തുന്നത് തുറമുഖത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി

ലോകത്തെ ഏറ്റവും വലിയ ചരക്കു കപ്പല്‍ കമ്പനിയായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയുടെ (എംഎസ്‌സി) മദര്‍ഷിപ്പ് നാളെ വിഴിഞ്ഞത്തെത്തും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി നടക്കുന്ന ട്രയല്‍ റണ്ണിന്റെ ഭാഗമായാണ് കപ്പലെത്തുന്നത്. ‘ഡെയ്‌ലാ’ കപ്പലാണ് നാളെ വിഴിഞ്ഞത്തെത്തുന്നത്. ഡെയ്‌ലാ കപ്പലിന് 366 മീറ്റര്‍ നീളവും 51 മീറ്റര്‍ വീതിയുമുണ്ട്. വാഹകശേഷി 13,988. മൗറീഷ്യസില്‍ നിന്നും മുംബൈ തുറമുഖം വഴിയാണ് കപ്പല്‍ വിഴിഞ്ഞെത്തുന്നത്. വിഴിഞ്ഞത്തിറക്കുന്ന കണ്ടെയ്‌നറുകള്‍ തിരികെ കൊണ്ടുപോകാന്‍ എംഎസ്‌സിയുടെ ഫീഡര്‍ അടുത്ത ആഴ്ചയെത്തും.

ട്രയല്‍ റണ്ണിന്റെ ഭാഗമായി മൂന്ന് കപ്പലുകള്‍ നേരത്തെ വിഴിഞ്ഞത്തെത്തിയിരുന്നു. അടുത്ത രണ്ട് മാസത്തിനുള്ളില്‍ 10 കപ്പലുകളെത്തുമെന്നാണ് റിപ്പോര്‍ട്ട്. പിന്നാലെ വാണിജ്യ തലത്തിലുള്ള പ്രവര്‍ത്തനം ആരംഭിക്കും. മദര്‍ഷിപ്പുകള്‍ എത്തിയ ശേഷം തുറമുഖത്തിന്റെ ക്ഷമത വിലയിരുത്തിയതിന് ശേഷമായിരിക്കും വാണിജ്യ തലത്തിലുള്ള പ്രവര്‍ത്തനം ആരംഭിക്കുക. വിഴിഞ്ഞം തുറമുഖത്തേക്ക് ആദ്യമായെത്തിയ മദര്‍ഷിപ്പ് സാന്‍ ഫെര്‍ണാന്‍ഡോയ്ക്ക് ഗംഭീര സ്വീകരണമാണ് നല്‍കിയത്. ചൈനയിലെ ഷിയാമിന്‍ തുറമുഖത്ത് നിന്ന് വിഴിഞ്ഞത്തെത്തിയ കപ്പലില്‍ 2000ലധികം കണ്ടെയ്‌നറുകളായിരുന്നു ഉണ്ടായത്.

ഇതോട് കൂടി രാജ്യത്തെ ആദ്യ ട്രാന്‍സ്ഷിപ്‌മെന്റ് തുറമുഖമായി വിഴിഞ്ഞം മാറി. മദര്‍ഷിപ്പുകളില്‍ നിന്ന് മറ്റ് ചെറു കപ്പലുകളിലേയ്ക്ക് ചരക്കുനീക്കം നടത്താന്‍ കഴിയുന്ന തുറമുഖങ്ങളാണ് ട്രാന്‍സ്ഷിപ്‌മെന്റ് തുറമുഖമായി അറിയപ്പെടുന്നത്. ഭൂമിശാസ്ത്രപരമായി വിഴിഞ്ഞത്തിനുള്ള പ്രാധാന്യം ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖമായി മാറാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി വിലയിരുത്തപ്പെട്ടിട്ടുണ്ട്

7700 കോടി രൂപയുടെ പദ്ധതിയായാണ് വിഴിഞ്ഞ് ഒരുങ്ങുന്നത്. അന്താരാഷ്ട്ര കപ്പല്‍പ്പാതയില്‍ നിന്നും 10 നോട്ടിക്കല്‍ മൈല്‍ മാത്രം അകലെയാണ് വിഴിഞ്ഞം തുറമുഖം. കിലോമീറ്റര്‍ ദൂരം കണക്കാക്കിയാല്‍ ഏതാണ്ട് 19 കിലോമീറ്റര്‍ മാത്രം ദൂരം. ഡ്രെഡ്ജിങ് നടത്താതെ തന്നെ ഏതാണ്ട് 20 മീറ്ററിലധികം സ്വാഭാവിക ആഴമുള്ള ഇന്ത്യയിലെ ഏകതുറമുഖവും വിഴിഞ്ഞമാണ്. ഈ സ്വഭാവികമായ സാധ്യത ഉപയോഗിച്ച് കൂറ്റന്‍ കപ്പലുകള്‍ക്ക് ഇവിടെ അടുക്കാന്‍ സാധിക്കും. ഏതാണ്ട് 24,000 ടിഇയുവിനു മുകളില്‍ ഭാരം കയറ്റാവുന്ന കപ്പലുകള്‍ക്ക് വിഴിഞ്ഞം തീരത്ത് അടുക്കാനാവും

ഇംഗ്ലീഷ് കഴിഞ്ഞാൽ ലണ്ടനിൽ ഏറ്റവും കൂടുതൽ സംസാരിക്കുന്നത് ഒരു ഇന്ത്യൻ ഭാഷ

നമ്മള്‍ എവിടെയാണോ അവിടം നമ്മുടെ സ്ഥലമാക്കി മാറ്റുന്നവരാണ് ഇന്ത്യക്കാര്‍. ഭാഷയിലൂടെയും വേഷങ്ങളിലൂടെയും ഭക്ഷണങ്ങളിലൂടെയുമെല്ലാം ഇന്ത്യക്കാർ ലോകത്തെവിടെയും സ്വയം അടയാളപ്പെടുത്തും. അത്തരത്തില്‍ വീണ്ടും നമ്മുടെ രാജ്യത്തെ അഭിമാനത്തിൻ്റെ നെറുകയില്‍ എത്തിക്കുന്ന ഒരു പഠന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. സിറ്റി ലിറ്റ് എന്ന കോളേജിൻ്റെ പഠന റിപ്പോര്‍ട്ട് പ്രകാരം ലണ്ടനില്‍ ഏറ്റവും അധികം സംസാരിക്കുന്ന വിദേശ ഭാഷയായി അടയാളപ്പെടുത്തിയിരിക്കുകയാണ് ബംഗാളി. 2019ല്‍ നടത്തിയ ഒരു സര്‍വേ പ്രകാരം ലണ്ടനിലെ 3,11,210 പേരും വീടുകളിൽസംസാരിക്കുന്നത് വിദേശഭാഷകളാണ്.

സിറ്റി ലിറ്റ് നടത്തിയ സര്‍വേ പ്രകാരം ബംഗാളി ഭാഷക്ക് പുറമേ പോളിഷ്, ടര്‍ക്കിഷ് തുടങ്ങിയ ഭാഷകളും ലണ്ടനിൽ സംസാരിക്കുന്ന വിദേശ ഭാഷകളുടെ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നുണ്ട്. ഇംഗ്ലീഷ്, യൂറോപ്യൻ ഭാഷകൾക്ക് പുറമെ ബംഗാളി, പഞ്ചാബി, ഉറുദു, അറബി, തമിഴ് എന്നീ ഭാഷകളാണ് പ്രധാനമായും ലണ്ടനിൽ സംസാരിക്കുന്ന പ്രധാന ഭാഷകൾ.

ലണ്ടനിലെ ഏകദേശം 71,609 പേരും സംസാരിക്കുന്ന പ്രധാന ഭാഷ ബംഗാളിയാണ്. ഇവർ സെക്കന്‍ഡറി ഭാഷ എന്ന നിലയിൽ മാത്രമാണ് ഇംഗ്ലീഷിനെ കണക്കാക്കുന്നത്. ലണ്ടനിലെ ന്യൂഹാം നിവാസികളിൽ ഏഴ് ശതമാനവും, ടവർ ഹാംലെറ്റിൽ താമസിക്കുന്നവരിൽ 18 ശതമാനവും കാംഡൻ നിവാസികളിൽ മൂന്ന് ശതമാനവും ബംഗാളിയാണ് അവരുടെ വീടുകളിൽ സംസാരിക്കുന്നത്. റെഡ്ബ്രിഡ്ജിലെ ജനസംഖ്യയുടെ നാല് ശതമാനവും ആളുകൾ സംസാരിക്കുന്ന വിദേശ ഭാഷ ഉർദുവാണ്

 

സ്രാവുകളിൽ കൊക്കെയ്ൻ സാന്നിധ്യം; കണ്ടെത്തലുമായി ശാസ്ത്രജ്ഞർ, എവിടെ നിന്ന് കിട്ടുന്നുവെന്ന് അന്വേഷണം

ബ്രസീലിൻ്റെ തീരത്തുള്ള സ്രാവുകളിൽ കൊക്കെയ്ൻ സാന്നിധ്യം കണ്ടെത്തി ശാസ്ത്രജ്ഞർ. ഇത് സ്രാവുകളുടെ സ്വഭാവഘടനയിലുൾപ്പെടെ മാറ്റം വരുത്തുമെന്നും ശാസ്ത്രജ്ഞർ പറയുന്നു. റിയോ ഡി ജനീറോയ്ക്ക് സമീപമുള്ള വെള്ളത്തിൽ നിന്ന് 13 ബ്രസീലിയൻ ഷാർപ്പ് സ്രാവുകളിൽ നടത്തിയ പഠനത്തിലാണ് സ്രാവുകളുടെ പേശികളിലും കരളിലും ഉയർന്ന അളവിൽ കൊക്കെയ്ൻ സാന്നിധ്യം കണ്ടെത്തിയത്. സ്രാവുകൾ എങ്ങനെയാണ് ഇത് കഴിക്കുന്നതെന്ന് വ്യക്തമല്ല. രാജ്യത്ത് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ലാബുകളില്‍നിന്നും ലഹരിമരുന്ന് കടലിലേക്ക് തള്ളുന്നതാവാം ഒരു കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. അല്ലെങ്കിൽ ലഹരിമരുന്ന് ഉപയോഗിക്കുന്ന മനുഷ്യന്റെ വിസര്‍ജ്യം അഴുക്കുചാലുകളിലൂടെ കടലിലേക്ക് എത്തിയതാകാമെന്നും കരുതുന്നു

“മെക്സിക്കോയിലും ഫ്ലോറിഡയിലും ഉള്ളതുപോലെ ഇവിടെ കടലിൽ കൊക്കെയ്ൻ വലിച്ചെറിയുന്നതായി ഞങ്ങൾ കാണാറില്ല,” ഒരു ശാസ്ത്രജ്ഞൻ ദി ടെലിഗ്രാഫിനോട് പറഞ്ഞു. വലിച്ചെറിയപ്പെട്ട പൊതികളിൽ നിന്ന് സ്രാവുകൾ കൊക്കെയ്ൻ കഴിച്ചിരിക്കാൻ സാധ്യതയില്ലെന്നും ശാസ്ത്രജ്ഞൻ കൂട്ടിച്ചേർത്തു. മാസങ്ങളോളം കഴിച്ചാല്‍ വരുന്ന അത്ര അളവിലാണ് സ്രാവുകളില്‍ കൊക്കെയ്‌ന്റെ അളവ് കണ്ടെത്തിയിട്ടുള്ളത്. മറ്റ് കടല്‍ജീവികളില്‍ മുമ്പ് കണ്ടെത്തിയിട്ടുള്ളതില്‍നിന്നും 100 മടങ്ങ് അധികം കൊക്കെയ്ന്‍ അംശമാണ് റിയോ ഡി ജനീറോയില്‍നിന്ന് പിടിച്ച് പരിശോധിച്ച സ്രാവുകളില്‍നിന്ന് കണ്ടെത്തിയത്.

സ്രാവുകളിലെ ഓരോ അവയവങ്ങളും വിശദമായി പരിശോധിച്ചതില്‍ നിന്നും അതിന്റെ എല്ലാ ഭാഗങ്ങളിലും കൊക്കെയ്ന്‍ അംശം പോസിറ്റീവ് ആയിരുന്നതായാണ് കണ്ടത്. സ്വതന്ത്രമായി കടലില്‍ വിഹരിക്കുന്ന സ്രാവുകളില്‍ ആദ്യമായാണ് കൊക്കെയ്ന്‍ അംശം കണ്ടെത്തുന്നതെന്നും ഗവേഷകര്‍ പറയുന്നു. കൊക്കെയ്നിൽ നിന്ന് മൃഗങ്ങൾക്കുണ്ടാകുന്ന നാശത്തിൻ്റെ വ്യാപ്തി അറിയില്ലെങ്കിലും, മയക്കുമരുന്ന് സ്രാവുകളുടെ കാഴ്ചശക്തിയെ ബാധിക്കുകമെന്ന് ശാസ്ത്രജ്ഞർ സംശയിക്കുന്നു. ഇത് അവരുടെ ആയുസ്സ് കുറയ്ക്കുമെന്നും അവർ പറയുന്നു.

 

സൂര്യനേക്കാൾ 500 ട്രില്യൺ മടങ്ങ് വെളിച്ചം; അജ്ഞാത വസ്തുവിനെ കണ്ടെത്തി ശാസ്ത്രജ്ഞർ

J0529-4351 എന്ന് പേരിട്ടിരിക്കുന്ന ഈ ക്വാസർ പ്രതിദിനം ഒരു സൂര്യനു തുല്യമായ തോതിൽ വളരുന്നുണ്ടെന്നും സൂര്യനേക്കാൾ 500 ട്രില്യൺ മടങ്ങ് തെളിച്ചമുള്ളതാണെന്നും നേച്ചർ ആസ്ട്രോണമിയിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽപറയുന്നുണ്ട്

പ്രപഞ്ചത്തിലെ ഏറ്റവും വെളിച്ചമുള്ള വസ്തുവിനെ കണ്ടെത്തിയതായി ശാസ്ത്രജ്ഞർ. യൂറോപ്യൻ സതേൺ ഒബ്സർവേറ്ററിയുടെ വിഎൽടി (ടെലിസ്കോപ്പ്) ഉപയോ​ഗിച്ചാണ് ഇത്തരത്തിൽ ഏറ്റവും തിളക്കമുള്ള ഒരു വസ്തുവിനെ കണ്ടുപിടിച്ചത്

 

സൂര്യനും മറ്റ് ​ഗ്രഹങ്ങളും അടങ്ങുന്ന ​ഗാലക്സിയിലെ ഏറ്റവും തിളക്കമേറുന്നതാണ് ക്വാസാറുകൾ അഥവാ ക്വാസി സ്റ്റെല്ലാർ റേഡിയോ സോഴ്സ്. പുതിയതായി കണ്ടെത്തിയ ക്വാസാറുകൾ വെളിച്ചതിൽ മാത്രമല്ല റെക്കോർഡ് ഇട്ടിരിക്കുന്നത് ഇത് വളരെ പെട്ടെന്നാണ് വളരുന്നത്. ഇത് ഗാലക്സിയിലെ ഏറ്റവും തിളക്കമുള്ളക്വാസറുകളുടെ സവിശേഷതയാണ്.

J0529-4351 എന്ന് പേരിട്ടിരിക്കുന്ന ഈ ക്വാസർ പ്രതിദിനം ഒരു സൂര്യനു തുല്യമായ തോതിൽ വളരുന്നുണ്ടെന്നും സൂര്യനേക്കാൾ 500 ട്രില്യൺ മടങ്ങ് തെളിച്ചമുള്ളതാണെന്നും നേച്ചർ ആസ്ട്രോണമിയിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ പറയുന്നു

 

അതിവേഗം ചലിക്കുന്ന മേഘങ്ങൾ, തീവ്രമായ താപനില, കൂറ്റൻ കോസ്മിക് മിന്നൽപ്പിണർ എന്നിവ ഉദ്ധരിച്ച് ക്വാസാറിനെ “പ്രപഞ്ചത്തിലെ ഏറ്റവും നരകതുല്യമായ സ്ഥലം” എന്നാണ് പ്രധാന ഗവേഷകർ വിശേഷിപ്പിക്കുന്നത്. മേഘങ്ങളും, താപനിലയും മിന്നലുകളും എല്ലാം തരണം ചെയ്ത് ക്വാസാർ പുറപ്പെടുവിക്കുന്ന പ്രകാശം അത് വലുതാണെന്ന് ശാസ്ത്രജ്ഞനായ ക്രിസ്റ്റ്യൻ വുൾഫ് പറഞ്ഞു.

ഈ ക്വാസാർ ഭൂമിയിൽ നിന്ന് വളരെ അകലെയാണ്. ഭൂമിയിൽ നിന്ന് നിരീക്ഷിക്കുമ്പോൾ ക്വാസറുകൾ നക്ഷത്രങ്ങൾക്ക് സമാനമായി കാണപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. 1980 മുതൽക്വാസാർദൃശ്യമാണെങ്കിലും,ശാസ്ത്രജ്ഞർഇതഅടുത്തിടെയാണ്തിരിച്ചറിഞ്ഞത്.

മാനിക്യൂറും പെഡിക്യൂറും ഇനി വീട്ടിലിരുന്ന് ചെയ്യാം

നാമെല്ലാം സൗന്ദര്യ സംരക്ഷണത്തില്‍ ശ്രദ്ധാലുക്കാളാണ്. സൗന്ദര്യസംരക്ഷണം എന്ന് പറയുമ്പോള്‍ മുഖവും തലമുടിയും മാത്രം ശ്രദ്ധിച്ചാല്‍ പോര. കൈകളും കാലുകളും നഖവും എല്ലാം ഒരുപോലെ സംരക്ഷിക്കേണ്ടതുണ്ട്. പലരും ബ്യൂട്ടി പാര്‍ലറില്‍ പോകുമ്പോള്‍ വാക്‌സിങ് അടക്കം ചെയ്താലും കൈകാല്‍ നഖങ്ങളും കാല്‍പ്പാദങ്ങളുമൊന്നും ഭംഗിയാക്കാന്‍ മെനക്കെടാറില്ല. എന്നാല്‍ ഇനി അതിനുവേണ്ടി പാര്‍ലറില്‍ പോയി സമയവും പണവും കളയേണ്ടതില്ല. നിങ്ങള്‍ക്ക് വീട്ടില്‍ത്തന്നെ ഇവയെല്ലാം ചെയ്യാവുന്നതേയുള്ളൂ. ആഴ്ചയില്‍ ഒരു തവണ ഇങ്ങനെ ചെയ്താല്‍ മൃദുലമായ കൈകാലുകള്‍ സ്വന്തമാക്കാന്‍ സാധിക്കും.

പെഡിക്യൂര്‍ എങ്ങനെ വീട്ടില്‍ ചെയ്യാം

ആദ്യംതന്നെ കാല്‍നഖങ്ങളില്‍ ഇട്ടിരിക്കുന്ന നെയില്‍പോളിഷ് റിമൂവര്‍ കൊണ്ട് തുടച്ചുവൃത്തിയാക്കുക. ശേഷം നിങ്ങളുടെ ഇഷ്ടാനുസരണം നഖം വെട്ടി വൃത്തിയാക്കുക. ഇതാണ് ആദ്യത്തെ സ്റ്റെപ്പ്. ഇനി എങ്ങനെയാണ് കാല്‍പാദങ്ങള്‍ വൃത്തിയാക്കേണ്ടതെന്ന് നോക്കാം.

ഒരു ബേസനിലോ മറ്റോ ചെറു ചൂടുവെള്ളം എടുക്കുക. ഇതിലേക്ക് കുറച്ച് ഷാമ്പൂ, നാരങ്ങാനീര്, ഉപ്പ്, അല്‍പ്പം വെളിച്ചെണ്ണ ഇവചേര്‍ത്ത് യോജിപ്പിച്ച് ഇതിലേക്ക് കാലുകള്‍ ഇറക്കി വയക്കുക. പത്തോ ഇരുപതോ മിനിറ്റ് അങ്ങനെതന്നെ വച്ചതിന് ശേഷം കാലുകള്‍ പ്യുബിക്ക് സ്‌റ്റോണ്‍ ഉപയോഗിച്ചോ ഏതെങ്കിലും ഫൂട്ട് സ്‌ക്രബ്ബ് ഉപയോഗിച്ചോ നന്നായി വ്യത്തിയാക്കിയെടുക്കുക. കാലിലെ മൃതകോശങ്ങള്‍ കളയുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഇനി കാലുകള്‍ ഒരു ഉണങ്ങിയ ടൗവ്വല്‍ ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കുക. തുടർന്ന് ഏതെങ്കിലും മോയ്‌സ്ചറൈസിങ് ക്രീം പുരട്ടി നന്നായി മസാജ് ചെയ്യുക. ഇഷ്ടമുള്ള നെയില്‍ പോളിഷ് ഇട്ട് കാലുകള്‍ മനോഹരമാക്കാവുന്നതാണ്.

മാനിക്യൂര്‍ വീട്ടില്‍ ചെയ്യാം

കൈപ്പത്തിയും കൈനഖങ്ങളും വൃത്തിയാക്കുന്നത് എങ്ങനെയെന്ന് നോക്കാം. കൈകളിലെ പഴയ നെയില്‍ പോളിഷ് റിമൂവ് ചെയ്യുക. ഇഷ്ടമുളള ആകൃതിയില്‍ നെയില്‍ കട്ടറുപയോഗിച്ച് നഖം ഷെയ്പ്പ് ചെയതെടുക്കാം. ഒരു ബേസനിലേക്ക് ഇളം ചൂടുവെള്ളം ഒഴിച്ച ശേഷം അതിലേക്ക് കുറച്ച് ഷാമ്പു, നാരങ്ങാനീര്, ഉപ്പ് എന്നിവചേര്‍ത്ത് മിക്‌സ് ചെയ്ത് കൈകള്‍ അതില്‍ പത്തോ ഇരുപതോ മിനിറ്റ് മുക്കിവയ്ക്കുക. ഇനി സ്‌ക്രബ്ബര്‍ ഉപയോഗിച്ച് സ്‌ക്രബ്ബ് ചെയ്യുകയാണ് ചെയ്യേണ്ടത്. ഇതിനായി ഏതെങ്കിലും സ്‌ക്രബ്ബര്‍ ഉപയോഗിക്കാവുന്നതാണ്. മുഖം സ്‌ക്രബ്ബ് ചെയ്യാന്‍ ഉപയോഗിക്കുന്ന സ്‌ക്രബ്ബര്‍ തന്നെ കൈകാലുകളിലും ഉപയോഗിക്കാവുന്നതാണ്. അതല്ലെങ്കില്‍ കുറച്ച് അരിപ്പൊടിയും തേനും കൂടി മിക്‌സ്‌ചെയ്‌തെടുത്ത് അത് കൈകളില്‍ പുരട്ടി ഉരച്ച് കഴുകാവുന്നതാണ്. ശേഷം കൈകള്‍ ഉണങ്ങിയ ടൗവ്വല്‍ കൊണ്ട് തുടച്ചെടുത്ത ശേഷം മോയ്‌സ്ചറൈസിംഗ് ക്രീം ഉപയോഗിച്ച് നന്നായി മസാജ് ചെയ്യാം. താഴെനിന്ന് മുകളിലേക്ക് എന്ന രീതിയില്‍ വേണം മസാജ് ചെയ്യാന്‍. പിന്നീട് ഇഷ്ടമുള്ള നെയില്‍പോളിഷ് ഇട്ട് നഖങ്ങളെ മനോഹരമാക്കാം.

 

സ്ത്രീ 2’വിന് ശേഷം ഭയപ്പെടുത്താൻ ‘വാമ്പയേഴ്‌സ്’; ഹൊറർ യൂണിവേഴ്സിലെ അടുത്ത ചിത്രം ഉടൻ

ബോളിവുഡിലെ ഏറ്റവും പ്രശസ്തമായ സിനിമാറ്റിക് യൂണിവേഴ്‌സുകളിൽ ഒന്നാണ് മഡോക്ക് ഫിലിംസിന്റെ ഹൊറർ സൂപ്പർനാച്ചുറൽ യൂണിവേഴ്‌സ്. ‘സ്ത്രീ’, ‘സ്ത്രീ 2’, ‘ഭേടിയാ’, ‘മുഞ്ജ്യ’ എന്നിവയാണ് ഇതുവരെ ഈ യൂണിവേഴ്സിന്റെ ഭാഗമായി പുറത്തിറങ്ങിയ സിനിമകൾ. അവസാനമിറങ്ങിയ ‘സ്ത്രീ 2’ വിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ഈ യൂണിവേഴ്സിലെ അടുത്ത സിനിമയെക്കുറിച്ചുള്ള വാർത്ത പുറത്തുവന്നിരിക്കുകയാണ്. ‘വാമ്പയേഴ്‌സ് ഓഫ് വിജയനഗർ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു റൊമാന്റിക് സൂപ്പർനാച്ചുറൽ ഹൊറർ കോമഡി ആയി ആണ് ഒരുങ്ങുന്നത്. ആയുഷ്മാൻ ഖുറാന, രശ്മിക മന്ദാന എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ‘സ്ത്രീ 2’ വിന് ശേഷം ഈ ചിത്രമാകും ഹൊറർ യൂണിവേഴ്സിലെ അടുത്ത സിനിമയെന്നും ചിത്രത്തിന്റെ ഷൂട്ട് ഒക്ടോബർ – നവംബർ മാസങ്ങളിൽ ആരംഭിക്കുമെന്നും സംവിധായകൻ ആദിത്യ സർപോത്ദാർ എബിവി ലൈവിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘മുഞ്ജ്യ’ എന്ന ചിത്രത്തിന് ശേഷം ആദിത്യ സർപോത്ദാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ‘സ്ത്രീ 2’ വിന് മുൻപ് പുറത്തിറങ്ങിയ ‘മുഞ്ജ്യ’ക്ക് ബോക്സ് ഓഫീസിൽ മികച്ച വിജയം നേടാനായിരുന്നു. 30 കോടി ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രം 132 കോടിയാണ് നേടിയത്. ഹൊറർ യൂണിവേഴ്സിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ് ശ്രദ്ധ കപൂർ ചിത്രം ‘സ്ത്രീ 2’. റിലീസ് ചെയ്ത് 10 ദിവസം പിന്നിടുമ്പോൾ ചിത്രം ആഗോളതലത്തിൽ 500 കോടി ക്ലബിൽ ചിത്രം ഇടം നേടിയിരിക്കുകയാണ്. ഇന്ത്യയിൽ നിന്ന് മാത്രമായി സിനിമ 426 കോടിയാണ് നേടിയത്. 78.5 കോടിയാണ് സിനിമയുടെ ഓവർസീസ് കളക്ഷൻ. പത്താം ദിനത്തിൽ മാത്രം സിനിമ രാജ്യത്ത് നിന്ന് 33 കോടി രൂപയാണ് നേടിയത്. ചിത്രത്തിന്റെ ഫൈനൽ കളക്ഷൻ 1000 കോടി കടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ നിഗമനം.

അമർ കൗശിക് സംവിധാനം ചെയ്ത ‘സ്ത്രീ 2’ സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15 നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. 2018ൽ എത്തിയ ഹൊറർ ചിത്രം ‘സ്ത്രീ’യുടെ തുടർച്ച കൂടിയാണ് ചിത്രം. സിനിമയിലെ അക്ഷയ് കുമാറിൻ്റെ സ്പെഷ്യൽ അപ്പിയറൻസിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നടൻ വരുൺ ധവാനും അതിഥി വേഷത്തിൽ എത്തുന്നുണ്ട്.

ഭക്ഷണം കഴിച്ച് പ്രായത്തെ പിടിച്ചുകെട്ടാം.

പ്രായം പുറത്തറിയാതിരിക്കാന്‍ പരീക്ഷണങ്ങള്‍ ഏറെ നടത്തുന്നവരുണ്ട്. പുറമേയാണ് പരീക്ഷണം അധികവും. ഭക്ഷണത്തിലോ ശ്രദ്ധയൊട്ടും കാണിക്കുകയുമില്ല. നമ്മുടെ ചര്‍മത്തിലെ ഗ്രന്ഥികളുടെ പ്രവര്‍ത്തനം കുറയും. മൃദുത്വവും ജലാംശവും കുറയും. ഒപ്പം ഇലാസ്റ്റികതയും  ചര്‍മത്തിന്റെ പോഷണത്തിനാവശ്യമായ ജലാംശവും ജീവകങ്ങളും ഭക്ഷണത്തിലൂടെ വേണം ലഭിക്കാന്‍. 

നിത്യജീവിതത്തില്‍ ചുറുചുറുക്കും ഉന്മേഷവും നിലനിര്‍ത്താന്‍ കുറുക്കുവഴികള്‍ തേടുന്നവരാണ് ഏറെയും. ഭാരം കുറയ്ക്കാന്‍, കൂട്ടാന്‍, പ്രായമാകുന്നത് തടയാന്‍.ഇതിനെല്ലാം സൂത്രപ്പണികള്‍ വാഗ്ദാനം ചെയ്യുന്നവര്‍ വിപണിയിലും ഇഷ്ടം പോലെ. എന്നാല്‍ കൃത്യമായ ആഹാരം ശീലമാക്കിയാല്‍ മതി, ആരോഗ്യത്തോടെയിരിക്കാന്‍.

പ്രായത്തെപിടിച്ചുകെട്ടാം.
ക്രീമുകള്‍, ലോഷനുകള്‍, മരുന്നുകള്‍… പ്രായം പുറത്തറിയാതിരിക്കാന്‍ പരീക്ഷണങ്ങള്‍ ഏറെ നടത്തുന്നവരുണ്ട്. പുറമേയാണ് പരീക്ഷണം അധികവും. ഭക്ഷണത്തിലോ ശ്രദ്ധയൊട്ടും കാണിക്കുകയുമില്ല. നമ്മുടെ ചര്‍മമാണ് പലപ്പോഴും പ്രായത്തെ വിളിച്ചു പറയുന്നതും.

പ്രായമേറുമ്പോള്‍ ചര്‍മത്തിലെ ഗ്രന്ഥികളുടെ പ്രവര്‍ത്തനം കുറയും. ഒപ്പം മൃദുത്വവും ജലാംശവും ഇലാസ്റ്റികതയും. ചര്‍മത്തിന്റെ പോഷണത്തിനാവശ്യമായ ജലാംശവും ജീവകങ്ങളും ഭക്ഷണത്തിലൂടെ വേണം ലഭിക്കാന്‍. തൊലിയുടെ വരള്‍ച്ച കുറയ്ക്കാന്‍ കൂടുതല്‍ പ്രാവശ്യം തണുത്ത വെള്ളത്തില്‍ കുളിക്കുന്നതും, വെളിച്ചെണ്ണയുംഏതെങ്കിലും മോയ്‌സ്ച്ചുറയ്‌സറും ഉപയോഗിക്കുന്നതും നല്ലതാണ്. ഒപ്പം ഇളനീര്‍, മാമ്പഴം, വെള്ളരി, കാരറ്റ്, കോവക്ക, ബീറ്റ്‌റൂട്ട്, ഓറഞ്ച്, പൈനാപ്പിള്‍, പൂവന്‍.പഴം, ആപ്പിള്‍, പപ്പായ, മുരിങ്ങയില, മുളപ്പിച്ച ധാന്യങ്ങള്‍, നെല്ലിക്ക തുടങ്ങിയവയെല്ലാം നിത്യ ഭക്ഷണത്തിന്റെ ഭാഗമാക്കാം.






 

  • ധാരാളം വെള്ളം കുടിക്കാം. ഇത് ഡീഹൈഡ്രേഷന്‍ തടയും. ഇത് ചര്‍മത്തിന് തിളക്കം കൂട്ടുന്നു.
  • ആന്റി ഓക്‌സിഡന്റ് ധാരാളമുള്ള പഴങ്ങളും, പച്ചക്കറികളും സാലഡ് രൂപത്തിലും,ജ്യൂസ് രൂപത്തിലുംഭക്ഷണത്തല്‍ ഉള്‍പ്പെടുത്തുക.
  • സ്ഥിരമായി വ്യായാമം ചെയ്യുക.
  • ആന്റി ഓക്‌സിഡന്റുകള്‍ കൂടുതലുള്ള തക്കാളി, ഓറഞ്ച്, പപ്പായ എന്നിവ മുഖത്ത് മസാജ് ചെയ്യുന്നത് ത്വക്കിന് തിളക്കം കൂട്ടും. 
  • ശരിയായ ഉറക്കം അതായത് ദിവസവും 7-8 മണിക്കൂര്‍ വിശ്രമത്തിനായി മാറ്റി വെയ്‌ക്കേണ്ടതാണ്.




ശീലമാക്കാം:

  • കാരറ്റ്- പ്രായത്തെ നിയന്ത്രിക്കുന്ന ചര്‍മകോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ തടയാന്‍ കാരറ്റിലുള്ള ആന്റി ഓക്‌സൈഡുകള്‍ സഹായിക്കും.
  •  വിറ്റാമിന്‍ എ കാഴ്ചശക്തിക്കും നല്ലതാണ്.
  • മാതള നാരങ്ങ- വിറ്റാമിന്‍ സി ധാരാളമുള്ള മാതളം ചര്‍മ സംരക്ഷണത്തിനും അകാല വാര്‍ദ്ധക്യം തടയാനും നല്ലതാണ്.ശരീരത്തലെ പേശികളുടെ ആരോഗ്യംവര്‍ദ്ധിപ്പിക്കാനുംസഹായിക്കുന്നു.
  • തക്കാളി- തക്കാളിക്ക് ചുവപ്പ് നിറം നല്‍കുന്ന ലൈസോപേന്‍ ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നത് തടയും. മുട്ടയും പാലും- സമ്പൂര്‍ണ പോഷകാഹാരം എന്ന് പറയുന്നത് വെറുതെയല്ല. പ്രായമാകുമ്പോള്‍ കാഴ്ചശക്തിക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ മുട്ടയാണ് നല്ലത്. എല്ലുകളുടെ ആരോഗ്യം ഭദ്രമാക്കാന്‍ പാലും. ആന്റി  ഏജിങ് ന്യൂട്രിയന്റുകളുടെ കലവറയാണ് പാല്‍.

രോഗപ്രതിരോധം ഭക്ഷണത്തിലൂടെ: രോഗപ്രതിരോധശേഷി കുറഞ്ഞാല്‍ ശരീരം പെട്ടെന്ന് അലര്‍ജിക് ആവും. പനി, തുമ്മല്‍, ജലദോഷം എന്നിവ വിട്ടുമാറുകയുമില്ല. നിത്യേനയുള്ള ചില ഭക്ഷണങ്ങളിലൂടെ നമ്മുടെ രോഗ പ്രതിരോധശേഷി കൂട്ടാം. പ്രതിരോധ ശേഷി കൂട്ടാന്‍ സഹായിക്കുന്ന വിറ്റാമിനുകളാണ് വിറ്റാമിന്‍ A, വിറ്റാമിന്‍ E, വിറ്റാമിന്‍ C,സിങ്ക്. ഇവ ആന്റിബോഡിയുടെയും ശ്വേതരക്താണുക്കളുടെയും നിര്‍മാണത്തിനും ശരീരത്തിലെത്തുന്ന അന്യപദാര്‍ഥങ്ങളെ നശിപ്പിക്കുന്നതിനും സഹായിക്കും.




Verified by MonsterInsights