മയക്കുമരുന്നു ലഭ്യത പൂർണമായി ഇല്ലാതാക്കണം

മയക്കുമരുന്നിനെതിരേ കേരളം നടത്തുന്ന നോ ടു ഡ്രഗ്സ് ബഹുജന ക്യാംപെയിനിന്റെ രണ്ടാം ഘട്ടത്തിനു തുടക്കമായി. മയക്കുമരുന്നു മുക്തമായ കേരളമാണു ലക്ഷ്യമെന്നും ലഹരിക്കെതിരായ പോരാട്ടം നാടിന്റെ വർത്തമാനത്തേയും ഭാവിയേയും കരുതിയുള്ള ഇടപെടലാണെന്നും രണ്ടാം ഘട്ട ക്യാംപെയിനു തുടക്കമിട്ടു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ സംസ്ഥാനത്തെ വിദ്യാർഥികൾക്കായി മുഖ്യമന്ത്രി നൽകിയ സന്ദേശത്തോടെയാണു നോ ടു ഡ്രഗ്സ് രണ്ടാം ഘട്ടത്തിനു തുടക്കമായത്.

ലഹരിക്കെതിരായി കേരളം നടത്തുന്ന ക്യാംപെയിനിന്റെ ഒന്നാം ഘട്ടം വൻ വിജയമായിരുന്നുവെന്നു മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ മയക്കുമരുന്നിനെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചുവയ്ക്കാനുള്ള ചില രീതികൾ ആദ്യ ഘട്ടത്തിൽ ശ്രദ്ധയിൽപ്പെട്ടിരുന്നു. മയക്കുമരുന്നിന്റെ ദൂഷ്യങ്ങൾക്ക് അടിപ്പെട്ടു പോയവരെക്കുറിച്ചുള്ള വിവരങ്ങളിൽ മൗനംപാലിക്കുന്നത് അവരെ കൂടുതൽ മോശം അവസ്ഥയിലേക്കു തള്ളിവിടാനേ ഉപകരിക്കൂ. മയക്കുമരുന്ന് ഉപയോഗിക്കുന്നില്ലെങ്കിലുംഅത് ഉപയോഗിക്കുന്നയാളെക്കുറിച്ചുള്ള വിവരം അധ്യാപകരേയോ മറ്റു കേന്ദ്രങ്ങളേയോ അറിയിക്കാതിരിക്കുന്നത് വലിയ തെറ്റാണെന്നതു വിദ്യാർഥികൾ ഉൾക്കൊള്ളണം. ലഹരിയുമായി ബന്ധപ്പെട്ട വിവരം കൊടുത്താൽ അതു താനാണു നൽകിയതെന്നതിലൂടെ ഇവരുടെ വിരോധം സമ്പാദിക്കേണ്ടിവരുമോയെന്നു ചിന്തിക്കുന്ന ചിലരുണ്ട്. അക്കാര്യത്തിൽ യാതൊരു സംശയവും വേണ്ടപൂർണ രഹസ്യമായി ആ വിവരസ്രോതസ് സൂക്ഷിക്കും. വിവരങ്ങൾ കൊടുക്കുന്നയാളുടെ പേര് ഒരുതരത്തിലും പുറത്തുപോകില്ല.

സ്‌കൂൾ പരിസരങ്ങളിലും സ്‌കൂളിലേക്കുള്ള വഴിയിലും വാഹനങ്ങളിലും എവിടെയെങ്കിലും മയക്കുമരുന്നു വിൽപ്പനയോ കൈമാറ്റമോ ഉപയോഗമോ ശ്രദ്ധയിൽപ്പെട്ടാൽ അതേക്കുറിച്ചും വിവരം കൈമാറാൻ തയാറാകണം. ഇതിനുള്ള ഫോൺ നമ്പറും മേൽവിലാസവും നോ ടു ഡ്രഗ്സ് ക്യാംപെയിനിന്റെ ഒന്നാം ഘട്ടത്തിൽ ലഭ്യമാക്കിയിരുന്നു. രണ്ടാം ഘട്ടത്തിലും അതു ലഭ്യമാക്കും. ഈ നമ്പറിൽ ബന്ധപ്പെടാൻ ഒട്ടും അമാന്തിക്കരുത്. മയക്കുമരുന്നിന്റെ ലഭ്യത ഇല്ലാതാക്കാൻ നിങ്ങൾ നൽകുന്ന വിവരങ്ങൾ പ്രധാനമാണെന്ന് ഓർക്കണം. മയക്കുമരുന്നിനെതിരായ പോരാട്ടം ശക്തിപ്പെടുത്താൻ ഉതകുംവിധം വലിയ തോതിൽ കൗൺസിലിങ് സംഘടിപ്പിക്കും. ആവശ്യത്തിനു കൗൺസിലർമാരുടെ സേവനം ലഭ്യമാക്കും. ലഹരി മുക്തിക്കായി സംസ്ഥാന വിമുക്തി മിഷനും എസ്.സി.ഇ.ആർ.ടിയും ചേർന്നു ലഹരി വിരുദ്ധ സന്ദേശമടങ്ങിയ തെളിവാനം വരയ്ക്കുന്നവർ‘ എന്ന പുസ്തകം തയാറാക്കിയിട്ടുണ്ട്. ഡിസംബർ നാലു മുതൽ 10 വരെയുള്ള മനുഷ്യാവകാശ വാരത്തോടനുബന്ധിച്ച് ഈ പുസ്തകം സ്‌കൂളുകളിൽ വായിക്കണം. കുട്ടികൾതന്നെയാണു വായിക്കേണ്ടത്.

നാടിന്റെ പുരോഗതി ലക്ഷ്യമിടുന്ന എല്ലാവരും രണ്ടാം ഘട്ടത്തിന്റെയും ഭാഗമായി മാറണം. ഇതിൽ വിദ്യാർഥികൾക്ക് വളരെ പ്രധാന പങ്കാണു വഹിക്കാനുള്ളത്. ലോകമാകെ ഖത്തർ ലോകകപ്പിന്റെ ആവേശത്തിലാണ്. ലോകകപ്പ് ആവേശത്തിനൊപ്പം മയക്കുമരുന്നിനെതിരായ പോരാട്ടവും സംയോജിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശം മുൻനിർത്തി സംസ്ഥാനത്താകെ രണ്ടു കോടി ഗോൾ അടിക്കുന്ന പദ്ധതിക്കു രൂപം നൽകിയിട്ടുണ്ട്. എല്ലാ വിദ്യാലയങ്ങളിലും ബസ് സ്റ്റാൻഡുകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സർക്കാർ ഓഫിസുകളിലും സ്വകാര്യ കമ്പനികളിലും തൊഴിൽശാലകളിലും ഐടി പാർക്കുകളിലും പൊതു ഇടങ്ങളിലുമെല്ലാം ഗോൾ അടിക്കുന്നതിനുള്ള സൗകര്യമുണ്ടാകും. വിദ്യാർഥികൾ ഇതിൽ സജീവമായ പങ്കാളിത്തം വഹിക്കുകയും രണ്ടു കോടി ഗോൾ എന്നതിനപ്പുറത്തേക്ക് എത്തിക്കുന്നതിനു പരിശ്രമിക്കുകയും ചെയ്യണം.

വിദ്യാർഥികളിൽ അത്യപൂർവം ചിലർ മയക്കുമരുന്നിന് അടിപ്പെട്ടുപോയതായി ആദ്യ ഘട്ടത്തിൽ കണ്ടെത്താനായിട്ടുണ്ട്. അവരുടെ പേരുകൾ പരസ്യപ്പെടുത്താതെ ആവശ്യമായ ചികിത്സയും ബോധവത്കരണവും നൽകാൻ കഴിഞ്ഞു. ഇതുവഴി അത്തരത്തിലുള്ള കുട്ടികളെ തിരിച്ച് നല്ല ജീവിതത്തിലേക്കു കൊണ്ടുവരാൻ കഴിഞ്ഞുവെന്നത് അഭിമാനപൂർവം പറയാൻ കഴിയും. രണ്ടാം ഘട്ട ക്യാംപെയിൻ ജനുവരി 26നു സമാപിക്കും. അതിനു ശേഷവും മയക്കുമരുന്നിനും ലഹരിക്കും എതിരായ ജനകീയ ക്യാംപെയിൻ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മതനിരപേക്ഷതയും ശാസ്ത്രാവബോധവും വെല്ലുവിളിക്കപ്പെടുന്ന നാളുകളാണിത്. വിദ്യാഭ്യാസത്തിലൂടെ ശാസ്ത്രീയ ചിന്തയും സാഹോദര്യവും സഹവർത്തിത്തവും വളർത്തിയെടുക്കാൻ കുട്ടികൾക്കു കഴിയണം. ഇത് ജനാധിപത്യ മതനിരപേക്ഷ റിപ്പബ്ലിക്കായ ഇന്ത്യയുടെ പുരോഗതിക്കു മാത്രമല്ലനിലനിൽപ്പിനുകൂടി അത്യന്താപേക്ഷിതമാണെന്നും വിദ്യാർഥികൾക്കുള്ള ശിശുദിന സന്ദേശമായി മുഖ്യമന്ത്രി പറഞ്ഞു.

ബാല സൗഹൃദ സംസ്ഥാനം ലക്ഷ്യം

ബാല സൗഹൃദ സംസ്ഥാനമാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾപൊതു ഗതാഗതംപൊതുസ്ഥലങ്ങൾ തുടങ്ങി എല്ലാ സ്ഥലങ്ങളിലും ബാല സൗഹൃദമാകണം. മാസത്തിൽ രണ്ട് തവണ കുഞ്ഞുങ്ങൾ പറയുന്നത് കേൾക്കാനുള്ള അവസരമൊരുക്കും. അവർക്ക് എന്തും പറയാനുള്ള അവസരമൊരുക്കണം. അസാധാരണമായ കാര്യങ്ങൾ ഉണ്ടെങ്കിൽ മാതാപിതക്കളോടോ അധ്യാപകരോടോ കുട്ടികൾ തുറന്ന് പറയണം. ഓരോ കുഞ്ഞും കരുതൽസ്നേഹംസംരക്ഷണം എന്നിവ അർഹിക്കുന്നതായും മന്ത്രി വ്യക്തമാക്കി. സംസ്ഥാന വനിത ശിശുവികസന വകുപ്പും സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റിയും സംയുക്തമായി അയ്യൻകാളി ഹാളിൽ സംഘടിപ്പിച്ച ശിശുദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കുഞ്ഞുങ്ങളുടെ അവകാശം സംരക്ഷിക്കണം. കുട്ടികൾ പറയുന്നത് കേൾക്കുന്നതാണ് അവർക്ക് ഏറെയിഷ്ടം. ഈ ദിനത്തിൽ കുഞ്ഞുങ്ങൾ നൽകുന്ന സന്ദേശമാണത്. കുട്ടികളെ കേൾക്കാൻ വീട്ടിലുള്ളവർ തയ്യാറാകണം. മനസിലുള്ളത് പറഞ്ഞാൽ കുഞ്ഞുങ്ങൾക്ക് വളരെ ആശ്വാസമാകും. ക്ലാസ് മുറികളിലും പൊതുയിടങ്ങളിലും അവർക്ക് പറയാനുള്ള അവസരമൊരുക്കണം. ശിശു കേന്ദ്രീകൃതമായ വിദ്യാഭ്യാസമാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. ഉജ്ജ്വലബാല്യം പുരസ്‌കാര ജേതാക്കളെ മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

ഭാവിയിൽ നിർണായക പങ്ക് വഹിക്കുന്നവരാണ് കുട്ടികളെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. കുട്ടികളുടെ പരിപാടികൾ രൂപപ്പെടുത്തുന്നതിന് പ്രത്യേകം പ്രാധാന്യം നൽകണം. കുട്ടികളുടെ കഴിവ് കണ്ടെത്തുന്നതിനും സർഗവാസനകൾ വികസിപ്പിക്കുന്നതിനും വിവിധ വകുപ്പുകളിലൂടെ നിരവധി പദ്ധതികൾ നടപ്പിലാക്കി വരുന്നതായും മന്ത്രി പറഞ്ഞു.

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർമാൻ കെ.വി. മനോജ് കുമാർവനിത ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്ഡയറക്ടർ ജി പ്രിയങ്കപ്രോഗ്രാം മാനേജർ വി.എസ്. വേണു എന്നിവർ സംസാരിച്ചു. ഉജ്ജ്വലബാല്യം പുരസ്‌കാരം മന്ത്രി വീണാ ജോർജ് വിതരണം ചെയ്തു. ബാലനിധി ക്യുആർ കോഡ് ലോഞ്ച് മന്ത്രി നിർവഹിച്ചു. ടെക്നോപാർക്ക് എംജിഎം ഫിനാൻസ് അജിത് രവീന്ദ്രൻ ക്യൂആർ കോഡ് മുഖേനയുള്ള ആദ്യ സംഭാവന നൽകി.

കുട്ടികളുടെ ചോദ്യങ്ങൾക്ക് മന്ത്രിയും പ്രമുഖ വ്യക്തികളും മറുപടി നൽകി. ഹോളി ഏഞ്ചൽസ് സ്‌കൂളിലെ എസ്. നന്മ സ്വാഗതവും നെയ്യാറ്റിൻകര ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ആർ.എ. ആദർശ് നന്ദിയും പറഞ്ഞു.

ഇന്നത്തെ സാമ്പത്തികഫലം: കടം വാങ്ങരുത്; ബിസിനസിൽ വെല്ലുവിളികൾ ഏറ്റെടുക്കരുത്

മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: ഓഫീസിലെ ജോലികൾ കൃത്യമായ സമയത്ത് പൂർത്തിയാക്കും. കരിയറും ബിസിനസും വളരും. വരവും ചെലവും തമ്മിൽ ബാലൻസ് കൈവരിക്കാൻ സാധിക്കും.

ഏപ്രിൽ 20നും മെയ് 20നും ഇടയിൽ ജനിച്ചവർ: മുതിർന്നവരുടെ ഉപദേശമനുസരിച്ച് പ്രവർത്തിക്കും. ചെലവുകളും ബജറ്റും ശ്രദ്ധിക്കുക. വാണിജ്യ ഇടപാടുകളിൽ ജാഗ്രത പാലിക്കുക. തൊഴിൽപരമായി വളർച്ച ഉണ്ടാകും. വഞ്ചകരെ സൂക്ഷിക്കുക.

മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ: ജോലിയിലും ബിസിനസിലും വളർച്ചയുണ്ടാകും. തടസങ്ങൾ നീങ്ങും. തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടും. ബിസിനസിൽ നിന്നം നല്ല ലാഭം നേടും. പ്രൊഫഷണൽ രംഗത്ത് മുതിർന്നവരുടെ പിന്തുണ നിങ്ങൾക്ക് ലഭിക്കും.

ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: സാമ്പത്തിക നേട്ടങ്ങൾ വർദ്ധിക്കും. ബിസിനസുകാർക്ക് പ്രത്യേക നേട്ടങ്ങൾ ഉണ്ടാകും. തൊഴിൽപരമായ കാര്യങ്ങളിൽ പുരോഗതിയുണ്ടാകും. സ്ഥാനമാനങ്ങൾ വർദ്ധിക്കും. ചില ബിസിനസ് പദ്ധതികൾക്ക് രൂപം നൽകും

ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: ജോലിസ്ഥലത്ത് ചില ആകർഷകമായ ഓഫറുകൾ ലഭിക്കും. സംരംഭകർക്ക് അവസരങ്ങൾ വർദ്ധിക്കും. ബിസിനസിൽ ശ്രദ്ധയോടെ മുന്നോട്ടു നീങ്ങുക. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും.

ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക പുരോ​ഗതി ഉണ്ടാകും. സാമ്പത്തിക ഇടപാടുകളിൽ ജാ​ഗ്രത കാണിക്കുക. ജോലിസ്ഥലത്ത് മാന്യത പുലർത്തുക. ബിസിനസ് പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകും. 

സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസിൽ വെല്ലുവിളി ഏറ്റെടുക്കരുത്. ഓഹരി വിപണിയിൽ നിന്നും ഊഹക്കച്ചവടത്തിൽ നിന്നും നഷ്ടം ഉണ്ടാകും. കലാരം​ഗത്തുള്ള കഴിവ് മെച്ചപ്പെടും.‌ പ്രൊഫഷണലുകൾ രം​ഗത്ത് നേട്ടങ്ങൾ ഉണ്ടാകും.

ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ കഠിനാദ്ധ്വാനം ചെയ്യേണ്ടി വരും. നിക്ഷേപം നടത്തുന്നതു മൂലം നഷ്ടം വരാം. പണം വിവേകത്തോടെ കൈകാര്യം ചെയ്യുക. ശ്രദ്ധയോടെ വാഹനം ഓടിക്കുക. 

നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് വിജയം കൈവരിക്കും. വരുമാനം വർദ്ധിക്കും. വായ്പയെടുക്കുന്നത് ഒഴിവാക്കുക. അത് തിരിച്ചടയ്ക്കാൻ ബുദ്ധിമുട്ടായിരിക്കും. ഒരു ഗൂഢാലോചനയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ നിങ്ങൾക്ക് ലഭിക്കും. 

ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഭൗതിക കാര്യങ്ങൾക്കായി കൂടുതൽ പണം ചെലവാക്കും. അതുമൂലം സാമ്പത്തിക സ്ഥിതി ഞെരുക്കത്തിലായേക്കാം. ഒരു വാഹനം വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കാനിടയുണ്ട്. 

ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ബിസിനസിൽ നിന്നും വലിയ ലാഭം ലഭിക്കും. ഓഫീസിലെ ജോലി വേഗത്തിൽ തീർക്കാനാകും. ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. 

ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ബിസിനസിൽ അമിതമായ ഉത്സാഹം ഒഴിവാക്കുക. കടം വാങ്ങരുത്. ബിസിനസിൽ സ്മാർട്ടായി പ്രവർത്തിക്കുക. തർക്കങ്ങളിൽ നിന്നും അകന്നു നിൽക്കുക.

തൊഴിലുറപ്പ് തൊഴിലാളികൾക്ക് വേതനം വൈകിയാൽ നഷ്ടപരിഹാരം:

തൊഴിലുറപ്പ് തൊഴിലാളികൾക്ക് വേതനം വൈകിയാൽ നഷ്ടപരിഹാരം നൽകാൻ ചട്ടം ഏർപ്പെടുത്തുന്നു. ജോലി പൂർത്തിയായി 15 ദിവസത്തിനുള്ളിൽ വേതനം നൽകണം. അല്ലാത്ത പക്ഷം പതിനാറാം ദിവസം മുതൽ ലഭിക്കാനുള്ള വേതനത്തിന്റെ 0.05 ശതമാനം വീതം ദിനംപ്രതി തൊഴിലാളിക്ക് നൽകാനാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. അതിനുശേഷം 15ദിവസം കൂടി കഴിഞ്ഞാൽ സമാനമായ രീതിയിൽ നഷ്ടപരിഹാരത്തിൻറെ 0.05%വും ദിനംപ്രതി തൊഴിലാളിക്ക് ലഭിക്കും. സംസ്ഥാന തൊഴിലുറപ്പ് ഫണ്ടിൽ ( State Employment Guarantee Fund) നിന്നാണ് നഷ്ടപരിഹാര തുക അനുവദിക്കുന്നത്. വേതനം വൈകുന്നതിന് കാരണക്കാരായ ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്ന് ഈ തുക ഈടാക്കും. തൊഴിലുറപ്പ് തൊഴിലാളികൾക്ക് സമയബന്ധിതമായും കൃത്യതയോടെയും വേതനം ഉറപ്പാക്കാനുള്ള സർക്കാർ ഇടപെടലുകളുടെ ഭാഗമാണ് ഇത് . 

ഒരു പ്രവൃത്തി പൂർത്തിയാക്കിയാൽ രണ്ട് ദിവസത്തിനകം ഉദ്യോഗസ്ഥർ തൊഴിലുറപ്പ് പദ്ധതിയുടെ മാനേജ്‌മെൻറ് ഇൻഫർമേഷൻ സിസ്റ്റത്തിൽ വിവരം സമർപ്പിക്കണം. പരിശോധന ഉൾപ്പെടെയുള്ള മറ്റ് നടപടികൾ പ്രവൃത്തി പൂർത്തിയായി അഞ്ച് ദിവസത്തിനുള്ളിൽ നടത്തും. ആറ് ദിവസത്തിനുള്ളിൽ വേതന പട്ടിക അക്കൗണ്ടന്റ്/ഐടി അസിസ്റ്റന്റ് തയ്യാറാക്കും. ഏഴ് ദിവസത്തിനുള്ളിൽ തന്നെ തുക നൽകാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ചട്ടം വ്യവസ്ഥ ചെയ്യുന്നു. MGNREGA  മാനേജ്‌മെന്റ് ഇൻഫർമേഷൻ സിസ്റ്റം തന്നെ വേതനം വൈകിയാൽ നഷ്ടപരിഹാരം ഉൾപ്പെടെ തൊഴിലാളികളുടെ അക്കൗണ്ടിൽ ലഭ്യമാക്കും വിധമാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ ഈ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കും. സമയത്തിന് വേതനം നൽകുകയും വെബ്‌സൈറ്റിൽ ചേർക്കാനാവാതിരിക്കുകയും ചെയ്യുക, പ്രകൃതി ദുരന്ത സാഹചര്യം, ഫണ്ട് ലഭ്യമല്ലാതിരിക്കുക തുടങ്ങിയ ഘട്ടങ്ങളിൽ ഒഴികെ എല്ലാസമയത്തും നഷ്ടപരിഹാരം ഉറപ്പാക്കും.

മയക്കുമരുന്നു ലഭ്യത പൂർണമായി ഇല്ലാതാക്കണം; വിവരം നൽകുന്നവരുട ഐഡന്റിറ്റി പൂർണ രഹസ്യമായി സൂക്ഷിക്കും

മയക്കുമരുന്നിനെതിരേ കേരളം നടത്തുന്ന നോ ടു ഡ്രഗ്സ് ബഹുജന ക്യാംപെയിനിന്റെ രണ്ടാം ഘട്ടത്തിനു തുടക്കമായി. മയക്കുമരുന്നു മുക്തമായ കേരളമാണു ലക്ഷ്യമെന്നും ലഹരിക്കെതിരായ പോരാട്ടം നാടിന്റെ വർത്തമാനത്തേയും ഭാവിയേയും കരുതിയുള്ള ഇടപെടലാണെന്നും രണ്ടാം ഘട്ട ക്യാംപെയിനു തുടക്കമിട്ടു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ സംസ്ഥാനത്തെ വിദ്യാർഥികൾക്കായി മുഖ്യമന്ത്രി നൽകിയ സന്ദേശത്തോടെയാണു നോ ടു ഡ്രഗ്സ് രണ്ടാം ഘട്ടത്തിനു തുടക്കമായത്.

ലഹരിക്കെതിരായി കേരളം നടത്തുന്ന ക്യാംപെയിനിന്റെ ഒന്നാം ഘട്ടം വൻ വിജയമായിരുന്നുവെന്നു മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ മയക്കുമരുന്നിനെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചുവയ്ക്കാനുള്ള ചില രീതികൾ ആദ്യ ഘട്ടത്തിൽ ശ്രദ്ധയിൽപ്പെട്ടിരുന്നു. മയക്കുമരുന്നിന്റെ ദൂഷ്യങ്ങൾക്ക് അടിപ്പെട്ടു പോയവരെക്കുറിച്ചുള്ള വിവരങ്ങളിൽ മൗനംപാലിക്കുന്നത് അവരെ കൂടുതൽ മോശം അവസ്ഥയിലേക്കു തള്ളിവിടാനേ ഉപകരിക്കൂ. മയക്കുമരുന്ന് ഉപയോഗിക്കുന്നില്ലെങ്കിലുംഅത് ഉപയോഗിക്കുന്നയാളെക്കുറിച്ചുള്ള വിവരം അധ്യാപകരേയോ മറ്റു കേന്ദ്രങ്ങളേയോ അറിയിക്കാതിരിക്കുന്നത് വലിയ തെറ്റാണെന്നതു വിദ്യാർഥികൾ ഉൾക്കൊള്ളണം. ലഹരിയുമായി ബന്ധപ്പെട്ട വിവരം കൊടുത്താൽ അതു താനാണു നൽകിയതെന്നതിലൂടെ ഇവരുടെ വിരോധം സമ്പാദിക്കേണ്ടിവരുമോയെന്നു ചിന്തിക്കുന്ന ചിലരുണ്ട്. അക്കാര്യത്തിൽ യാതൊരു സംശയവും വേണ്ടപൂർണ രഹസ്യമായി ആ വിവരസ്രോതസ് സൂക്ഷിക്കും. വിവരങ്ങൾ കൊടുക്കുന്നയാളുടെ പേര് ഒരുതരത്തിലും പുറത്തുപോകില്ല.

സ്‌കൂൾ പരിസരങ്ങളിലും സ്‌കൂളിലേക്കുള്ള വഴിയിലും വാഹനങ്ങളിലും എവിടെയെങ്കിലും മയക്കുമരുന്നു വിൽപ്പനയോ കൈമാറ്റമോ ഉപയോഗമോ ശ്രദ്ധയിൽപ്പെട്ടാൽ അതേക്കുറിച്ചും വിവരം കൈമാറാൻ തയാറാകണം. ഇതിനുള്ള ഫോൺ നമ്പറും മേൽവിലാസവും നോ ടു ഡ്രഗ്സ് ക്യാംപെയിനിന്റെ ഒന്നാം ഘട്ടത്തിൽ ലഭ്യമാക്കിയിരുന്നു. രണ്ടാം ഘട്ടത്തിലും അതു ലഭ്യമാക്കും. ഈ നമ്പറിൽ ബന്ധപ്പെടാൻ ഒട്ടും അമാന്തിക്കരുത്. മയക്കുമരുന്നിന്റെ ലഭ്യത ഇല്ലാതാക്കാൻ നിങ്ങൾ നൽകുന്ന വിവരങ്ങൾ പ്രധാനമാണെന്ന് ഓർക്കണം. മയക്കുമരുന്നിനെതിരായ പോരാട്ടം ശക്തിപ്പെടുത്താൻ ഉതകുംവിധം വലിയ തോതിൽ കൗൺസിലിങ് സംഘടിപ്പിക്കും. ആവശ്യത്തിനു കൗൺസിലർമാരുടെ സേവനം ലഭ്യമാക്കും. ലഹരി മുക്തിക്കായി സംസ്ഥാന വിമുക്തി മിഷനും എസ്.സി.ഇ.ആർ.ടിയും ചേർന്നു ലഹരി വിരുദ്ധ സന്ദേശമടങ്ങിയ തെളിവാനം വരയ്ക്കുന്നവർ‘ എന്ന പുസ്തകം തയാറാക്കിയിട്ടുണ്ട്. ഡിസംബർ നാലു മുതൽ 10 വരെയുള്ള മനുഷ്യാവകാശ വാരത്തോടനുബന്ധിച്ച് ഈ പുസ്തകം സ്‌കൂളുകളിൽ വായിക്കണം. കുട്ടികൾതന്നെയാണു വായിക്കേണ്ടത്.

നാടിന്റെ പുരോഗതി ലക്ഷ്യമിടുന്ന എല്ലാവരും രണ്ടാം ഘട്ടത്തിന്റെയും ഭാഗമായി മാറണം. ഇതിൽ വിദ്യാർഥികൾക്ക് വളരെ പ്രധാന പങ്കാണു വഹിക്കാനുള്ളത്. ലോകമാകെ ഖത്തർ ലോകകപ്പിന്റെ ആവേശത്തിലാണ്. ലോകകപ്പ് ആവേശത്തിനൊപ്പം മയക്കുമരുന്നിനെതിരായ പോരാട്ടവും സംയോജിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശം മുൻനിർത്തി സംസ്ഥാനത്താകെ രണ്ടു കോടി ഗോൾ അടിക്കുന്ന പദ്ധതിക്കു രൂപം നൽകിയിട്ടുണ്ട്. എല്ലാ വിദ്യാലയങ്ങളിലും ബസ് സ്റ്റാൻഡുകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സർക്കാർ ഓഫിസുകളിലും സ്വകാര്യ കമ്പനികളിലും തൊഴിൽശാലകളിലും ഐടി പാർക്കുകളിലും പൊതു ഇടങ്ങളിലുമെല്ലാം ഗോൾ അടിക്കുന്നതിനുള്ള സൗകര്യമുണ്ടാകും. വിദ്യാർഥികൾ ഇതിൽ സജീവമായ പങ്കാളിത്തം വഹിക്കുകയും രണ്ടു കോടി ഗോൾ എന്നതിനപ്പുറത്തേക്ക് എത്തിക്കുന്നതിനു പരിശ്രമിക്കുകയും ചെയ്യണം.

വിദ്യാർഥികളിൽ അത്യപൂർവം ചിലർ മയക്കുമരുന്നിന് അടിപ്പെട്ടുപോയതായി ആദ്യ ഘട്ടത്തിൽ കണ്ടെത്താനായിട്ടുണ്ട്. അവരുടെ പേരുകൾ പരസ്യപ്പെടുത്താതെ ആവശ്യമായ ചികിത്സയും ബോധവത്കരണവും നൽകാൻ കഴിഞ്ഞു. ഇതുവഴി അത്തരത്തിലുള്ള കുട്ടികളെ തിരിച്ച് നല്ല ജീവിതത്തിലേക്കു കൊണ്ടുവരാൻ കഴിഞ്ഞുവെന്നത് അഭിമാനപൂർവം പറയാൻ കഴിയും. രണ്ടാം ഘട്ട ക്യാംപെയിൻ ജനുവരി 26നു സമാപിക്കും. അതിനു ശേഷവും മയക്കുമരുന്നിനും ലഹരിക്കും എതിരായ ജനകീയ ക്യാംപെയിൻ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മതനിരപേക്ഷതയും ശാസ്ത്രാവബോധവും വെല്ലുവിളിക്കപ്പെടുന്ന നാളുകളാണിത്. വിദ്യാഭ്യാസത്തിലൂടെ ശാസ്ത്രീയ ചിന്തയും സാഹോദര്യവും സഹവർത്തിത്തവും വളർത്തിയെടുക്കാൻ കുട്ടികൾക്കു കഴിയണം. ഇത് ജനാധിപത്യ മതനിരപേക്ഷ റിപ്പബ്ലിക്കായ ഇന്ത്യയുടെ പുരോഗതിക്കു മാത്രമല്ലനിലനിൽപ്പിനുകൂടി അത്യന്താപേക്ഷിതമാണെന്നും വിദ്യാർഥികൾക്കുള്ള ശിശുദിന സന്ദേശമായി മുഖ്യമന്ത്രി പറഞ്ഞു.

അന്ന് ദുബായിൽ കെട്ടിടത്തിന് മുകളിൽ കുടുങ്ങിയ പൂച്ച ഇന്ന് UAE ഭരണാധികാരികളോടൊപ്പം

ദുബായ്: കെട്ടിടത്തിന് മുകളിൽ കുടുങ്ങിയ ഗർഭിണിയായ പൂച്ചയെ നാലുന പേർ ചേർന്ന് രക്ഷിച്ച വാർത്ത സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അന്ന് ഇവർ രക്ഷിച്ച പൂച്ച വീണ്ടും വൈറലായിരിക്കുകയാണ്. യുഎഇ ഭരണാധികാരികൾക്കിടയിൽ ഇരിക്കുന്ന പൂച്ചയുടെ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും തമ്മില്‍ സംസാരിക്കുന്നതിനിടെയിലാണ് പൂച്ചയുടെ രാജകീയമായ ഇരിപ്പ് ശ്രദ്ധ നേടുന്നത്.

2021 ഓഗസ്റ്റിൽ നാലു പേർ ചേർന്ന് ആളൊഴിഞ്ഞ കെട്ടിടത്തിന്റെ മൂന്നാം നിലിയിൽ കുടുങ്ങിയ ഗർഭിണിയായ പൂച്ചയെ രക്ഷിക്കുകയായിരുന്നു. അന്ന് പൂച്ചയെ രക്ഷിച്ച നാലു പേരെയും യുഎഇ ദുബായ് ഭരണാധികാരി സമ്മാനം നൽകി ആദരിച്ചിരുന്നു. ഇതിൽ രണ്ടു മലയാളികളും ഉണ്ടായിരുന്നു.

അന്ന് രക്ഷിച്ച പൂച്ചയെയും അതിന്റെ കുഞ്ഞിനെയും ഇന്നും ഷെയ്ഖ് മുഹമ്മദ് പരിപാലിക്കുന്നു. രക്ഷിച്ച ഉടനെ തന്നെ ഗർഭിണിയായ പൂച്ചയെ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഓഫിസ് അധികൃതർ എത്തി ഏറ്റെടുത്തിരുന്നു.

ആർടിഎ ബസ് ഡ്രൈവറായ കോതമംഗലം സ്വദേശി നസീർ മുഹമ്മദ്, പൂച്ചയെ രക്ഷിക്കുന്നത് വിഡിയോയിൽ പകർത്തിയ കോഴിക്കോട് വടകര സ്വദേശി അബ്ദുൽ റാഷിദ് (റാഷിദ് ബിൻ മുഹമ്മദ്), മൊറോക്കോ സ്വദേശി അഷറഫ്, പാക്കിസ്ഥാൻ സ്വദേശി ആതിഫ് മഹമ്മൂദ് എന്നിവരാണ് അന്നു പൂച്ചയെ രക്ഷിച്ചത്.

ലോകപ്രമേഹ ദിനം ജില്ലാതല ഉദ്ഘാടനം

ലോകപ്രമേഹ ദിനത്തിൻ്റെ ജില്ലാതല ഉദ്ഘാടനം കരുമാല്ലൂർ മനയ്ക്കപ്പടിയിൽ ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് നിർവഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് രാവിലെ കരുമാല്ലൂർ ആശുപത്രി പടിയിൽ നിന്ന് ആരംഭിച്ച വിദ്യാർഥികളുടെ സൈക്കിൾ റാലി മനയ്ക്കപ്പടിയിൽ സമാപിച്ചു. കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു ഫ്ളാഗ് ഓഫ് ചെയ്തു. 

മനയ്ക്കപ്പടി എസ്.എൻ.ഡി.പി. ഹാളിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ  ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എസ്. ശ്രീദേവി മുഖ്യ പ്രഭാഷണം നടത്തി. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സജിത്ത് ജോൺ പ്രമേഹ ദിന സന്ദേശം നൽകി. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വി രവീന്ദ്രൻ പ്രതിജ്ഞ ചൊല്ലി. 

ഡപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സവിത, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം. ആർ. രാധാകൃഷ്ണൻ, കരുമാലൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോർജ്ജ് മേനാച്ചേരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി.പി. അനിൽകുമാർ, വരാപ്പുഴ കമ്മ്യുണിറ്റി ഹെൽത്ത് സെൻ്റർ മെഡിക്കൽ ഓഫീസർ ഡോ. ടെൻസി റോയി, കരുമാലൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ബിബിത വിശ്വം എന്നിവർ സംസാരിച്ചു.

ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രമേഹ ബോധവൽക്കരണ സെമിനാർ, ന്യൂട്രിഷൻ ക്ലാസ്സ്, ആരോഗ്യ ആഹാര പാത്രം എക്സിബിഷൻ, തെരഞ്ഞെടുക്കപ്പെട്ട ആശ, അങ്കണവാടി, പ്രവർത്തകർക്ക് ന്യൂട്രീഷൻ പരിശീലനം, ലഹരി ബോധവൽക്കരണ ക്ലാസ്സ്, കായിക മത്സരങ്ങൾ, കലാപരിപാടികൾ എന്നിവയും സംഘടിപ്പിച്ചു.

സംസ്ഥാനത്തെ 50 ഓളം പാലങ്ങൾ സൗന്ദര്യവത്കരിക്കുന്ന പദ്ധതി 2023ൽ നടപ്പിലാക്കും

സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 50 ഓളം പാലങ്ങൾ സൗന്ദര്യവത്കരിക്കുന്ന പദ്ധതി 2023ൽ നടപ്പിലാക്കുമെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിനൊപ്പം കല്ലായ് പാലം സന്ദർശിക്കുകയായിരുന്നു മന്ത്രി. കല്ലായ് പാലത്തിലെ തകർന്ന കൈവരികൾ അടിയന്തിരമായി നന്നാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും നടപടി ക്രമങ്ങൾ ഇന്നു തന്നെ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. 

സംസ്ഥാനത്ത് ചരിത്ര പ്രാധാന്യമുള്ള ഒട്ടേറെ പാലങ്ങൾ ഉണ്ട്.അവയിൽ തെരഞ്ഞെടുക്കപ്പെട്ട പാലങ്ങളുടെ അറ്റകുറ്റപണികൾ പൂർത്തിയാക്കി ദൃഢത ഉറപ്പു വരുത്തുകയും പെയിന്റിങ്ങും ലൈറ്റിങ്ങും നൽകി ആകർഷകമാക്കുകയും ചെയ്യും. 40 വർഷത്തോളം പഴക്കമുള്ളതും ഏറെ ചരിത്ര പ്രാധാന്യമുള്ളതുമായ കല്ലായ് പാലവും പദ്ധതിയുടെ ഭാഗമായി സൗന്ദര്യവത്കരിക്കും. തദ്ദേശസ്വയംഭരണ, പൊതു മേഖല, സഹകരണ സ്വകാര്യ സ്ഥാപനങ്ങളുമായി ചേർന്നു കൊണ്ടാണ് പദ്ധതി നടപ്പിലാക്കുക. സി എച് ഫ്ലൈ ഓവർ, എ കെ ജി ഫ്ലൈ ഓവർ, പന്നിയങ്കര ഫ്ലൈ ഓവർ, തലശ്ശേരി മൊയ്‌ദു പാലം തുടങ്ങി വടക്കു മുതൽ തെക്കു വരെയുള്ള പാലങ്ങൾ പദ്ധതിയുടെ ഭാഗമാക്കുമെന്നും മന്ത്രി പറഞ്ഞു.

ദേശീയ പാത എക്സിക്യൂട്ടീവ് എൻജിനീയർ കെ വിനയരാജ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അബ്ദുൾ ഗഫൂർ, അസിസ്റ്റന്റ് എൻജിനീയർ ആർ.റീന, ഓവർസിയർമാർ തുടങ്ങിയവർ ഉണ്ടായിരുന്നു.

പൊലീസ് സേനക്ക് കളങ്കമേല്‍പ്പിക്കുന്നവരോട് ദയയും ദാക്ഷിണ്യവുണ്ടാവില്ല

പൊലീസ് സേനയുടെ യശസ്സുയര്‍ത്തുന്ന നിരവധി മാതൃക പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവുമ്പോഴും വിരലിലെണ്ണാവുന്ന ചിലരുടെ പ്രവൃത്തികള്‍ പൊലീസ് സേനക്കാകെ കളങ്കപ്പെടുത്തിയുള്ള രീതിയിലാവുന്നത് ഗൗരവത്തോടെ കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സമൂഹത്തിന് ചേരാത്ത , പൊലീസ് സേനക്ക് ചേരാത്ത  പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവരോട് ഒരു ദയയും ദാക്ഷിണ്യവും കാണിക്കാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. 

കാസര്‍കോട് വനിതാ പൊലീസ് സ്റ്റേഷന്‍, സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍, മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍, ബേക്കല്‍ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസ് എന്നിവയുടെ ശിലാസ്ഥാപനം വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പൊലീസിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ മാറ്റം കൊണ്ടുവരാന്‍ സര്‍ക്കാരിന് കഴിഞ്ഞു. രാജ്യത്തെ പൊലീസ്  സേനയ്ക്ക് പല വിധത്തില്‍ മാതൃകയാവാന്‍ കേരള പൊലീസിന് കഴിഞ്ഞിട്ടുണ്ട്. ക്രമസമാധാന പരിപാലനം ശാസ്ത്രീയ കുറ്റാന്വേഷണം, സൈബര്‍ കേസന്വേഷണം ഈ രംഗങ്ങളിലൊക്കെ രാജ്യത്ത് കേരള പൊലീസ് ഒന്നാമതാണ്. എന്നാല്‍ ചിലരുടെ പ്രവൃത്തിമൂലം അഭിമാനത്തോടെ നിലനില്‍ക്കുന്ന സേനക്ക് തലകുനിക്കേണ്ട അവസ്ഥയിലേക്കെത്തിക്കുന്നു.പൊലീസ് സേനക്കാകെ അപമാനമുണ്ടാക്കുന്ന നാടിന് ചേരാത്ത കളങ്കിത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പടുന്നവര്‍ പൊലീസ് സേനയുടെ ഭാഗമായി തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാവണമെന്നു തന്നെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. 

കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയുടെ ആസ്ഥാനത്തെ ട്രെയിനിംഗ് സെന്ററില്‍ നടന്ന പരിപാടിയില്‍ തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷത വഹിച്ചു. കുറ്റാന്വേഷണ മികവില്‍ എന്നും മുന്നിലുള്ള കേരള പൊലീസ് അതി സൂക്ഷ്മമായ അന്വേഷണ മികവുമായി രാജ്യത്തിന് തന്നെ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.

കാസര്‍കോട് വനിതാ പൊലീസ് സ്റ്റേഷന്‍, സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ എന്നിവയുടെ ശിലാഫലകം എന്‍. എ നെല്ലിക്കുന്ന് എം.എല്‍.എ അനാച്ഛാദനം ചെയ്തു.  ഡി.വൈ.എസ്.പി  (എസ്.എം.എസ് പൊലീസ് സ്റ്റേഷന്‍) വിശ്വംഭരന്‍ നായര്‍ , സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി പി.കെ സുധാകരന്‍ , സൈബര്‍ പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്. ഒ.കെ പ്രേംസദന്‍ ,  കാസര്‍കോട് വനിതാ പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ പി.ചന്ദ്രിക, മധൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ഗോപാലകൃഷ്ണ ,  ജില്ലാ പഞ്ചായത്ത് അംഗം ജാസ്മിന്‍ കബീര്‍ ,  മധൂര്‍ പഞ്ചായത്ത് അംഗം എം സ്മിത , ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി സതീഷ് കുമാര്‍ ആലക്കല്‍ , കെ.പി.ഒ.എ കാസര്‍കോട് സെക്രട്ടറി എം സദാശിവന്‍ , കെ.പി.എ കാസര്‍കോട് സെക്രട്ടറി എ.പി സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.അഡീഷണല്‍ സൂപ്രണ്ട് ഓഫ് പൊലീസ് പി കെ രാജു സ്വാഗതവും ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഡി.വൈ.എസ്.പി സി.എ അബ്ദുല്‍ റഹീം നന്ദിയും പറഞ്ഞു.

കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരുടെ എണ്ണം വർധിച്ചു; 8000 സ്ഥിര അധ്യാപക ഒഴിവുകൾ റദ്ദാക്കി ആസാം സര്‍ക്കാര്‍

സര്‍വ്വ ശിക്ഷാ അഭിയാൻ (SSA) പദ്ധതിയ്ക്ക് കീഴില്‍ നിരവധി കരാര്‍ അധ്യാപകര്‍ ജോലി ചെയ്യുന്നതിനാല്‍ സ്ഥിര അധ്യാപകരുടെ 8,000 ഒഴിവുകൾ റദ്ദാക്കുന്നതായി ആസാം സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍, പ്രാദേശിക ഭാഷാ മീഡിയം സ്‌കൂളുകള്‍ക്ക് എതിരായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികളും വിദ്യാര്‍ത്ഥി സംഘടനകളും ആരോപിച്ചു.

എല്‍പി, യുപി സ്‌കൂളുകളില്‍ എസ്എസ്എയ്ക്ക് കീഴില്‍ ജോലി ചെയ്യുന്ന 11,206 കരാര്‍ അധ്യാപകര്‍ക്ക് 60 വയസ്സ് വരെയുള്ള സേവന കാലാവധിയും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് നടപടിയെ ന്യായീകരിച്ചുകൊണ്ട് വിദ്യാഭ്യാസ മന്ത്രി റനോജ് പെഗു പറഞ്ഞത്. 2020 ലായിരുന്നു ഈ വാഗ്ദാനം. ഒഴിവുകൾ മരവിപ്പിച്ചെങ്കിലും, ഭാവിയില്‍ ഒഴിവുകൾ വര്‍ധിക്കുമെന്നതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യാനുസരണം തസ്തികകള്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, നടപടി ദീര്‍ഘ വീക്ഷണമില്ലാത്തതാണെന്നും പൊതു വിദ്യാഭ്യാസ സമ്പ്രദായത്തിന് എതിരാണെന്നും ആസാം ജതിയ പരിഷത്ത് പ്രസിഡന്റ് ലുറിന്‍ജ്യോതി ഗൊഗോയ് പറഞ്ഞു. പ്രാദേശിക ഭാഷാ മീഡിയം സ്‌കൂളുകള്‍ക്കെതിരായ സര്‍ക്കാരിന്റെ ഇപ്പോഴത്തെ നടപടി ആയിരക്കണക്കിന് അധ്യാപക തസ്തികകള്‍ ഇല്ലാതാക്കുമെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് ജോലി നല്‍കുന്നതിന് പകരം ആയിരക്കണക്കിന് അവസരങ്ങളാണ് സര്‍ക്കാര്‍ ഇല്ലാതാക്കിയതെന്ന് ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) സംഘടനാ ജനറല്‍ സെക്രട്ടറി അമിനുല്‍ ഇസ്ലാം പറഞ്ഞു. ‘NEP അനുസരിച്ച് അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം നിലനിര്‍ത്താന്‍ സംസ്ഥാനത്ത് കൂടുതല്‍ നിയമനം ആവശ്യമാണെന്നും,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആസാമിലെ ബിജെപി സര്‍ക്കാര്‍ സംസ്ഥാനത്തെ പ്രാദേശിക ഭാഷാ മീഡിയം സ്‌കൂളുകളെ ഇല്ലാതാക്കാനുള്ള പദ്ധതിയാണെന്നും ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയന്‍ (AASU) ജനറല്‍ സെക്രട്ടറി സങ്കര്‍ജ്യോതി ബറുവ പറഞ്ഞു. ‘ഇത് അസമീസ്, ബോഡോ, മറ്റ് പ്രാദേശിക ഭാഷകള്‍ എന്നിവ പഠിപ്പിക്കുന്ന എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളെയും ഇല്ലാതാക്കും. അഞ്ഞൂറോളം അസമീസ് മീഡിയം സ്‌കൂളുകളില്‍ പഠിപ്പിക്കാന്‍ അധ്യാപകരില്ലാത്ത അവസ്ഥയാണുള്ളത്. സര്‍ക്കാര്‍ തീരുമാനം ഉടന്‍ പിന്‍വലിക്കണം” ബറുവ കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിന്റെ ഈ നടപടിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍പ്പ് ഉന്നയിച്ചതോടെ വിദ്യാഭ്യാസ മന്ത്രി ബുധനാഴ്ച അടിയന്തര പത്രസമ്മേളനം വിളിച്ചിരുന്നു. എന്നാല്‍, സ്‌കൂള്‍ വിദ്യാഭ്യാസ സെക്രട്ടറി ബിജോയ് ചൗധരി ആസമിലെ അക്കൗണ്ടന്റ് ജനറലിന് കത്തെഴുതി സ്ഥിര നിയമന അധ്യാപകരുടെ തസ്തികകള്‍ റദ്ദ് ചെയ്യാനുള്ള തീരുമാനം അറിയിച്ചിട്ടുണ്ട്. ആകെയുള്ള 8000 ഒഴിവുകളിൽ 4,285 എണ്ണം എല്‍.പി സ്‌കൂളുകളിലും ബാക്കി 3,715 എണ്ണം യു.പി സ്‌കൂളിലുമാണെന്നും കത്തില്‍ പറയുന്നു.

Verified by MonsterInsights