നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

ഡിസംബർ 10 ശനിയാഴ്ചയാണ്  പരീക്ഷ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടപ്പിലാക്കി വരുന്ന പദ്ധതിയായ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് (NMMS) അർഹരായ കുട്ടികളെ കണ്ടെത്തുന്നതിനുളള പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ സമർപ്പണത്തിനുള്ള അവസാന തീയതി, നവംബർ 16 ആണ്. ഇംഗ്ലീഷ്, മലയാളം, തമിഴ്, കന്നഡ എന്നീ ഭാഷകളിലാണ് ചോദ്യങ്ങൾ. ഡിസംബർ 10 ശനിയാഴ്ചയാണ്  പരീക്ഷ . പ്രതിവർഷം 12,000/- രൂപ സെക്കന്ററി വിദ്യാഭ്യാസം (9,10,+1,+2 ക്ലാസ്സുകളിൽ) പൂർത്തിയാക്കുന്നതു വരെ സ്കോളർഷിപ്പ് ലഭിക്കും.

ആർക്കൊക്കെ അപേക്ഷിക്കാം
 
സംസ്ഥാനത്തെ ഗവൺമെന്റ്, എയ്ഡഡ് സ്കൂളുകളിൽ 2022-23 അദ്ധ്യയന വർഷം 8-ാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (NMMS) പരീക്ഷയ്ക്ക് അപേക്ഷിക്കാം. 2021 – 22 വർഷത്തിൽ ഏഴാം ക്ലാസ്സ് 55% മാർക്കോടെ പാസ്സായിരിക്കണം. പട്ടികജാതി – വർഗ്ഗ വിഭാഗങ്ങൾക്ക് 5% മാർക്കിളവുണ്ട്. അപേക്ഷകരുടെ വാർഷിക വരുമാനം മൂന്നര ലക്ഷം രൂപയിൽ കവിയരുത്.
പരീക്ഷാ ക്രമം
 
90 മിനിട്ട് വീതമുള്ള രണ്ട് പാർട്ടുകളായിട്ടാണ് ,പരീക്ഷ .രണ്ട് പാർട്ടിലേയും ഓരോ ചോദ്യത്തിനും ഓരോ മാർക്ക് വീതമാണ് ലഭിക്കുന്നത്.
 
Part I: 
 
Mental Ability Test (MAT)

 

മാനസികശേഷി പരിശോധിക്കുന്ന ഈ ഘട്ടത്താൻ 90 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഇതിൽ ഉണ്ടായിരിക്കും.ചോദ്യങ്ങളിൽ സാദ്യശ്യം കണ്ടെത്തൽ, വർഗീകരിക്കൽ, സംഖ്യാശ്രണികൾ, പാറ്റേണുകൾ തിരിച്ചറിയൽ, മറഞ്ഞിരിക്കുന്ന രൂപങ്ങൾകണ്ടെത്തൽ എന്നിങ്ങനെ വിവിധ മേഖലകൾ ഉൾപ്പെടുന്നതാണ്.
 
Part II : 
 
 
ഭാഷേതര വിഷയങ്ങളായ സാമൂഹ്യശാസ്ത്രം (35), അടിസ്ഥാനശാസ്ത്രം (35), ഗണിതം(20)എന്നിവയിൽ നിന്ന് 90 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഈ വിഭാഗത്തിൽ ഉണ്ടായിരിക്കും. കേരള സിലബസ് അനുസരിച്ചുളള VIII-ാം ക്ലാസിലെ സെക്കന്റ് ടേം വരെയുളള അടിസ്ഥാനശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളുടെ പാഠഭാഗങ്ങളും, താഴ്ന്ന ക്ലാസുകളിൽ പഠിച്ചിട്ടുളള പ്രസ്തുത വിഷയങ്ങളുടെ
ഉയർന്നതലത്തിലുള്ള ചിന്താപ്രക്രിയ ഉൾക്കൊള്ളുന്ന ചോദ്യങ്ങളുമാണ് , ഉണ്ടാകുക.

 

 

1.വരുമാന സർട്ടിഫിക്കറ്റ് (മൂന്നര ലക്ഷം കവിയരുത്)
2.ജാതി സർട്ടിഫിക്കറ്റ് (SC/ST മാത്രം)
3. ആറു മാസത്തിനുള്ളിൽ എടുത്ത ഫോട്ടോ.
 
ഭിന്നശേഷി വിഭാഗത്തിൽ അപേക്ഷിക്കുന്നതെങ്കിൽ മെഡിക്കൽ ബോർഡിന്റെ അംഗീകൃത സർട്ടിഫിക്കറ്റ് നിർബന്ധമാണ്. കുറഞ്ഞത് 40 % ഭിന്നശേഷി ഉണ്ടെങ്കിൽ മാത്രമേ ഭിന്നശേഷി വിഭാഗത്തിൽ അപേക്ഷിക്കാനാവൂ.
 
 
 



അല്ലു അർജുൻ ആലപ്പുഴയിലെ വിദ്യാർഥിനിയുടെ പഠനച്ചെലവ് ഏറ്റെടുത്തു

ആലപ്പുഴ: പ്ലസ്ടുവിന് ശേഷം തുടർപഠനത്തിന് വഴിയില്ലാതെ ബുദ്ധമുട്ടിയ വിദ്യാർഥിനിയുടെ പഠനച്ചെലവ് ഏറ്റെടുത്ത് തെന്നിന്ത്യൻ താരം അല്ലു അർജുൻ. ആലപ്പുഴ കലക്ടർ വിആർ കൃഷ്ണ തേജയുടെ അഭ്യർഥനയിലാണ് അല്ലു അര്‍ജുൻ വിദ്യാർഥിനിയുടെ പഠനച്ചെലവ് ഏറ്റെടുക്കാൻ തയ്യാറായത്. ആലപ്പുഴ സ്വദേശിയായ വിദ്യാർഥിനിയുടെ നഴ്സിങ് പഠന ആഗ്രഹം ‘വീ ആർ ഫോർ’ ആലപ്പി പദ്ധതിയുടെ ഭാഗമായാണ് അല്ലു അർജുൻ ഏറ്റെടുത്തത്.

പ്ലസ്ടു 92% മാർക്കോടെ വിജയിച്ചു. എന്നിട്ടും തുടർപഠനത്തിന് വഴിയില്ലത്ത വിദ്യാർഥിനി സഹായനമഭ്യർഥിച്ച് മാതാവിനും സഹോദരനുമൊപ്പം കലക്ടറെ കണാനെത്തിയിരുന്നു. നഴ്സ് ആകണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും മെറിറ്റ് സീറ്റിലേക്ക് അപേക്ഷിക്കേണ്ട സമയം അവസാനിച്ചിരുന്നു. തുടർന്ന് മാനേജ്മെന്റ് സീറ്റിൽ‌ തുടർ പഠനം നടത്താനുള്ള ശ്രമത്തിലായിരുന്നു വിദ്യാർഥിനി.

കറ്റാനം സെന്റ് തോമസ് നഴ്സിങ് കോളജിൽ സീറ്റ് ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പഠനച്ചെലവിന് മാർഗമില്ലാത്തതിനാൽ സഹായം തേടിയാണ് വിദ്യാർഥിനിയും കുടുംബവും കലക്ടറെ സമീപിച്ചത്. തുടർന്നാണ് സഹായം അഭ്യർഥിച്ച കലക്ടർ നടൻ അല്ലു അർജുനെ ബന്ധപ്പെടുന്നത്.


വിദ്യാർഥിനിയുടെ പഠനച്ചെലവ് ഏറ്റെടുക്കാമെന്ന് വാക്കു നൽകിയ അല്ലു അര്‍ജുൻ നാല് വർഷത്തെ ഹോസ്റ്റൽ ഫീസ് അടക്കമുള്ള എല്ലാ ചെലവും വഹിക്കാമെന്ന് അറിയിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം കലക്ടർ എത്തിയാണ് കുട്ടിയെ കോളജിൽ ചേർത്തത്. കഴിഞ്ഞ വർഷം കോവിഡ് ബാധിച്ച് കുട്ടിയുടെ പിതാവ് മരിച്ചിരുന്നു.

പ്രളയത്തിനു ശേഷം കുട്ടനാടിനെ സഹായിക്കാൻ അന്ന് സബ് കളക്ടറായിരുന്ന വി ആർകൃഷ്ണ തേജ തുടങ്ങിയ പദ്ധതിയാണ് ‘ഐ ആം ഫോർ ആലപ്പി’. പദ്ധതിയുടെ ഭാഗമായി വീടുകളും ബോട്ടുകളും അടക്കം രാജ്യത്തിന്റെ പലയിടത്തും സഹായമെത്തി. കുട്ടനാട്ടിലെ 10 അങ്കണവാടികൾ അല്ലു അർജുൻ ഏറ്റെടുത്തിരുന്നു. കോവിഡിൽ മതാപിതാക്കളെ നഷ്ടപ്പെട്ട വിദ്യാർഥികളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുക്കുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം.

ഇന്നത്തെ സാമ്പത്തികഫലം: സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് പ്രൊമോഷന് സാധ്യത; ലാഭം വര്‍ദ്ധിക്കും

മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: ഓഫീസിൽ ക്ഷമയും ജാഗ്രതയും പുലർത്തുക. മറ്റുള്ളവരുടെ ജോലിയിൽ അനാവശ്യമായി ഇടപെടുന്നത് ഒഴിവാക്കുക. സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത പാലിക്കുക. ഗവേഷണ വിഷയങ്ങളിൽ താത്പര്യം കാണിക്കും. നിങ്ങളുടെ മനസു പറയുന്നത് കേട്ട് മുന്നോട്ടു പോകുക. ബിസിനസ് രം​ഗത്ത് വലിയ ലക്ഷ്യങ്ങള്‍ കൈവരിക്കാനാകും.

ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വിലയേറിയ ചില സാധനങ്ങൾ വാങ്ങിയേക്കും. വിജയത്തിലേക്കുള്ള വഴി കണ്ടെത്തും. പങ്കാളിത്ത ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കും. സ്വാര്‍ത്ഥ മനോഭാവം ഒഴിവാക്കുക. ഭൂമി സംബന്ധവും നിർമാണ സംബന്ധവുമായ കാര്യങ്ങൾ വേ​ഗത്തിൽ നീങ്ങും. നിങ്ങൾക്കു ലഭിക്കുന്ന അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും.

മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: ലാഭം നേടാനുള്ള വഴികൾ കണ്ടെത്തും. സാമ്പത്തിക ഇടപാടുകളിൽ ജാ​ഗ്രത പാലിക്കുക. കരിയറിലും ബിസിനസിലും വളർച്ചയുണ്ടാകും. അനുഭവത്തിൽ നിന്ന് പാഠം ഉൾക്കൊള്ളുക. അനാവശ്യ കാര്യങ്ങളിൽ ഇടപെട്ട് നിങ്ങളുടെ സമയം പാഴാക്കരുത്. നിക്ഷേപങ്ങൾ ശ്രദ്ധിച്ചു നടത്തുക.

ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. തൊഴിൽ രം​ഗത്തും ബിസിനസിലും അവസരങ്ങൾ വർദ്ധിക്കും. നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും. ലളിതമായ ജീവിതശൈലി സ്വീകരിക്കുക.

ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ധാർഷ്ട്യവും ഈഗോയും ആർത്തിയും ഒഴിവാക്കുക. ഒരു പ്ലാൻ തയ്യാറാക്കി ജോലിയിൽ പ്രവേശിക്കുക. ബിസിനസിൽ നിങ്ങളെ ഭാഗ്യം തുണക്കും. വ്യക്തിഗത നേട്ടങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ജോലി സ്ഥലത്ത് നിങ്ങൾ മികച്ച പ്രകടനം കാഴ്ച വെയ്ക്കും തുടരും. നിങ്ങളുടെ വിശ്വാസ്യതയും സ്വാധീനവും ജനപ്രീതിയും വര്‍ദ്ധിക്കും.

ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസിൽ നിന്നും പ്രതീക്ഷിച്ച ലാഭം നേടും. എല്ലാവരുമായും മികച്ച ബന്ധം നിലനിർത്തും. യാത്രകൾ ചെയ്തേക്കാം. നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും. ബിസിനസിൽ ഉയർച്ച ഉണ്ടാകും. ബിസിനസ് ബന്ധങ്ങൾ ശക്തി പ്രാപിക്കും. നിങ്ങൾ ഏറ്റെടുക്കുന്ന എല്ലാ കാര്യങ്ങളും വിജയിക്കും.

ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: തീരുമാനങ്ങൾ എടുക്കുന്നതിൽ മികവു കാണിക്കും. കരിയറിലും ബിസിനസിലും നിങ്ങൾ ആഗ്രഹിച്ച ഫലങ്ങൾ ലഭിക്കും. തൊഴിൽരംഗത്ത് പുരോഗതിയുണ്ടാകും. വിവേകത്തോടെ പ്രവർത്തിക്കും. സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത പാലിക്കുക. നിക്ഷേപം നടത്തുന്നതിന് മുമ്പ് ആ രം​ഗത്തെ വി​ദ​ഗ്ധരുടെ ഉപദേശം സ്വീകരിക്കുക.

സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: കഠിനാധ്വാനം ചെയ്യേണ്ട സമയം. ബിസിനസ്സിലെ ഉയര്‍ച്ച താഴ്ചകളില്‍ നിന്ന് കുറച്ച് ആശ്വാസം ലഭിക്കും. ചില പുതിയ ടെക്‌നോളജി ഉപയോഗിച്ച് ജോലി മുന്നോട്ട് കൊണ്ടുപോകും.

നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾ കിംവദന്തികളിൽ വീഴരുത്. ഓഫീസിലെ പ്രവർത്തനം മെച്ചപ്പെടാം. കരിയറിലും ബിസിനസിലും അർപ്പണ ബോധം വർദ്ധിപ്പിക്കുക. നിക്ഷേപ പ്രവർത്തനങ്ങളിൽ ജാഗ്രത പാലിക്കുക. വഞ്ചിതരാകാതെ സൂക്ഷിക്കുക. സമൂഹത്തിൽ നിങ്ങളുടെ പ്രതിഛായ വർദ്ധിക്കും. തൊഴിൽ കണ്ടെത്താനുള്ള ശ്രമങ്ങൾ ഫലം കാണും.

ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്തെ അന്തരീക്ഷം നിങ്ങൾക്ക് അനുകൂലമായിരിക്കും. പ്രൊഫഷണൽ രം​ഗത്ത് പുരോഗതി ഉണ്ടാകും. എല്ലാവരുടെയും സഹകരണം ലഭിക്കും. കൃത്യസമയത്ത് ജോലി പൂർത്തിയാക്കാൻ ശ്രമിക്കും. പ്രധാനപ്പെട്ട ജോലികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കുക. പതിവു ജോലികൾ ചെയ്ത് പണം സമ്പാദിക്കാൻ സാധിക്കും. ദൈനംദിന ജോലികൾ പൂർത്തിയാക്കുന്നതിൽ തടസം നേരിടില്ല.

ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾക്ക് ചില പ്രധാനപ്പെട്ട ഓഫറുകൾ ലഭിക്കും.
ജോലി സ്ഥലത്ത് എല്ലാവരുടെയും സഹകരണം ഉണ്ടാകും. ജോലികൾ സുഗമമായി മുന്നോട്ടു കൊണ്ടു പോകും. ഇന്ന് പ്രധാനപ്പെട്ട ചില ആളുകളെ കണ്ടുമുട്ടാൻ സാധ്യതയുന്നുണ്ട്. ബിസിനസിലെ തടസങ്ങൾ നീങ്ങും. എതിരാളികൾ കുറയും. ബിസിനസിൽ അനാവശ്യ മൽസരങ്ങൾക്കു പിന്നാലെ പോകരുത്. ആകർഷകമായ ചില ഓഫറുകൾ ലഭിക്കും.

ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന ഏത് കരാറും നേടാനാകും. എന്നാല്‍ നിങ്ങളുടെ ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ രഹസ്യമായി സൂക്ഷിക്കണം. കാരണം നിങ്ങള്‍ ചെയ്ത ജോലിയുടെ ക്രെഡിറ്റ് അവര്‍ സ്വന്തമാക്കിയേക്കാം.

എൻജിനീയറിങ് വിദ്യാർഥികളിൽ ഗവേഷണവും സംരഭകത്വവും വളർത്താൻ അനുകൂല സാഹചര്യമൊരുക്കും

എൻജിനീയറിങ് വിദ്യാർഥികളിൽ ഗവേഷണത്വരയും സംരഭകത്വവും വളർത്തുന്നതിന് അനുകൂല സാഹചര്യം ഒരുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. സമൂഹ പുരോഗതിക്കും സാധാരണക്കാരായ ജനങ്ങളിൽ പോലും സാങ്കേതിക വിദ്യ എത്തിക്കുന്നതിനും ഇത്തരം വിദ്യാർഥികളുടെ പങ്ക് വളരെ വലുതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. തിരുവനന്തപരം സി.ഇ.റ്റി യിൽ നടന്ന ‘മികവ്’ പുരസ്‌കാരദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പുതിയ ആശയങ്ങളും കണ്ടെത്തലുകളും യാഥാർഥ്യമാക്കുന്നതിലൂടെ തൊഴിലന്വേഷകർ എന്നതിനപ്പുറത്തേക്ക് തൊഴിൽ ദാതാക്കളായി മാറാൻ വിദ്യാർത്ഥികൾക്ക് കഴിയണം. സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ കോളേജ് ഓഫ് എൻജിനീയറിങ് തിരുവനന്തപുരം മികച്ച മുന്നേറ്റമാണ് നടത്തിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

ഗവേഷണാനന്തര പേറ്റന്റുകൾ ലഭിച്ച വിദ്യാർഥികൾക്കും അധ്യാപകർക്കും, ഉയർന്ന റാങ്കുകൾ നേടിയ വിദ്യാർഥികൾക്കുമുള്ള പുരസ്‌കാരങ്ങൾ മന്ത്രി വിതരണം ചെയതു. ഇന്ത്യൻ നേവിയുടെ ഓവർസീസ് ഡിപ്ലോയ്മെന്റ് 2022 വിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥി ഉജ്ജ്വൽ പ്രകാശ്, ഇന്ത്യയിലെ എൻ.സി.സി കേഡറ്റുകളിൽ നിന്ന് കേരളത്തിലെ മികച്ച എൻജിനീയറിങ് കോളേജ് അധ്യാപികക്കുള്ള  ISTE യുടെ 2021 ലെ അവാർഡ് നേടിയ ഇലക്ട്രിക്കൽ വിഭാഗം പ്രൊഫസറും സി.ഇ.റ്റിയിലെ ഡീൻ ഇന്റർനാഷണൽ അഫയേഴ്സുമായ ഡോ. ബിന്ദു ജി.ആർ എന്നിവരെ വേദിയിൽ ആദരിച്ചു.

ഓട്ടോമേറ്റഡ് ഡക്റ്റ് ഫാൻ ബേസ്ഡ് വാൾ ക്ലൈമ്പിംഗ് ഡിവൈസിന്  ഡിപ്പാർട്ട്മെന്റ് ഓഫ് ഇലക്ട്രോണിക്സ് എൻജിനിയറിങ്ങിലെ പ്രൊഫസർ രശ്മി ഭൂഷൺ, പ്രവീൺ ശേഖർ, ലിയ ജോസഫ് എന്നിവർക്കും ഹൈ പവർ ഗിയേർഡ് ഇലക്ട്രിക് വാഹനത്തിന് ഡിപ്പാർട്ട്മെന്റ് ഓഫ് ഇലക്ട്രോണിക്സ് എൻജിനിയറിങ്ങിലെ ഡോ. ഉഷ കുമാരി എസി., ഡോ. ജിനോ ജോയ് എന്നിവർക്കുമാണ് പേറ്റന്റ് ലഭിച്ചത്.

ഗ്രീൻ കട്ടിംഗ് ഫ്ലൂയിഡ് എമൽഷൻ കോമ്പസിഷന് ഡോ. റാണി എസ്.(മെക്കാനിക്കൽ), ഡോ.മുഹമ്മദ് ആരിഫ് (കെമിസ്ട്രി), എഡ്ല സ്നേഹ, അനന്തൻ പി. തമ്പി, വിഷ്ണു വി.എസ്., അഭിജിത്ത് പി.കെ പിള്ള (മെക്കാനിക്കൽ എൻജിനിയറിങ് വിദ്യാർഥികൾ) എന്നിവർക്കും സിന്തസിസ് ഓഫ് പ്രോമിസിങ് ഫാർമസ്യൂട്ടിക്കൽ ഏജന്റിന് ഡോ. ഷൈനി പി. ലൈല, ഡോ.അരുൺ കുമാർ ബി., ഡോ. ആൻഫെർണാണ്ടസ് (ഡിപ്പാർട്ട്മെന്റ് ഓഫ് കെമിസ്ട്രി) എന്നിവർക്കും പേറ്റന്റ് ലഭിച്ചു.

കയർ ഫൈബർ ലാറ്റക്സ് കോമ്പസിറ്റ് ഷീറ്റുകൾക്ക് ഡോ. ജയശ്രീ പി.കെ., ഡോ. കെ ബാലൻ, സുമേഷ് സി., ആനന്ദ് സി.ജി.( ഡിപ്പാർട്ട്മെന്റ് ഓഫ് സിവിൽ എൻജിനിയറിങ്) എന്നിവർക്കും ഇലക്ട്രോൺ ഭീം പ്രോപ്പൽഷൻ സിസ്റ്റത്തിന് മെക്കാനിക്കൽ എൻജിനിയറിങ് വിദ്യാർഥി എ. ശ്രുതിനുമാണ് പേറ്റന്റ് ലഭിച്ചത്.

പുരസ്‌കാരദാന ചടങ്ങിൽ എം.എൽ.എ കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനായി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് എസ്.പി.എഫ്.യു ഡയറക്ടർ ഡോ.വൃന്ദ വി.നായർ, സി.ഇ.റ്റി പ്രിൻസിപ്പൽ ഡോ.വി. സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.

 

ജോബ് ഫെയര്‍: ഉദ്യോഗദായകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി  പ്ലേസ്‌മെന്റ് സെല്ലിന്റെയും  സംയുകതാഭിമുഖ്യത്തിലുള്ള നിയുക്തി 2022 മെഗാ ജോബ് ഫെയര്‍ നവംബര്‍ 26ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ നടക്കും. പങ്കെടുക്കാനാഗ്രഹിക്കുന്ന ഉദ്യോഗദായകര്‍ ഒഴിവ് വിവരങ്ങള്‍ നവംബര്‍ 16നകം mpmempcentre@gmail.com എന്ന ഇ-മെയിലിലോ 8078428570 എന്ന വാട്ട്‌സ് ആപ് നമ്പറിലോ അയക്കണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു

IPL താരലേലം ഡിസംബറിൽ; വേദിയാകാൻ കൊച്ചി

അടുത്ത വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിലേക്കുള്ള താരങ്ങളെ കണ്ടെത്തുന്നതനുള്ള ലേലം കൊച്ചിയിൽ നടക്കും. ഇത് ആദ്യമായാണ് കൊച്ചി താരലേലത്തിനു വേദിയാവുക. 2022ന് സീസണിന് മുന്നോടിയായി മെഗാ താരലേലം നടന്ന സാഹചര്യത്തില്‍ ഇത്തവണ ഒറ്റദിവസം കൊണ്ട് അവസാനിക്കുന്ന മിനി ലേലമായിരിക്കും നടക്കുകയെന്നും ബിസിസിഐ അറിയിച്ചു. ഡിസംബർ 234ന് ആയിരിക്കും ലേലം നടക്കുക.

ഇത്തവണ അഞ്ച് കോടി രൂപ അധികം ചെലവഴിക്കാൻ ഫ്രാഞ്ചൈസികൾക്ക് സാധിക്കും. കഴിഞ്ഞ സീസണിൽ ആകെ 90 കോടി രൂപയായിരുന്നു ആകെ ചെലവഴിക്കാവുന്ന തുക. ഇത്തവണ അത് 95 കോടിയാവും.ഏറ്റവും കൂടുതല്‍ പണം മിച്ചമുള്ളത് പഞ്ചാബ് കിങ്‌സിന്റെ പക്കലാണ്. 3.45 കോടി രൂപയാണ് അവരുടെ കൈവശം മിച്ചമുള്ളത്.

 

ചെന്നൈ സൂപ്പർ കിംഗ്സ് (2.95 കോടി രൂപ), റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (1.55 കോടി രൂപ), രാജസ്ഥാൻ റോയൽസ് (95 ലക്ഷം രൂപ), കൊല്‍ക്കത്ത-45 ലക്ഷം, ഗുജറാത്ത് ടൈറ്റാന്‍സ്-15 ലക്ഷം, മുംബൈ, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഡല്‍ഹി കാപിറ്റല്‍ എന്നീടീമുകളുടെ കൈവശം 10 ലക്ഷം എന്നിങ്ങനെയും ലഖ്നൗ സുപ്പർ ജയിന്റ്സിന്‌റെ പക്കൽ ഒരു രൂപ പോലും മിച്ചമില്ല.

ഈ മാസം 15നു മുൻപ് ഫ്രാഞ്ചൈസികൾ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക സമർപ്പിക്കണം.ഒഴിവാക്കുന്ന കളിക്കാരുടെ ലിസ്റ്റ് ഫ്രാഞ്ചൈസികള്‍ സമര്‍പ്പിച്ചതിന് ശേഷം ഡിസംബര്‍ ആദ്യത്തോടെ ലേലത്തിനുള്ള പ്ലെയര്‍ പൂളിനെ അന്തിമമാക്കും.

വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സ്മാർട്ട്ഫോണിന് പൂർണ നിയന്ത്രണം; പകരം ലൈറ്റ് ഫോണുകള്‍; സ്കൂളിന്റെ പരീക്ഷണം

വിദ്യാര്‍ത്ഥികള്‍ക്കും (students) അധ്യാപകര്‍ക്കും സ്മാര്‍ട്‌ഫോണ്‍ (smartphone) ഉപയോഗിക്കുന്നതിന് നിരോധനം (ban) ഏര്‍പ്പെടുത്തി ബോര്‍ഡിംഗ് സ്‌കൂള്‍. മസാച്യുസെറ്റ്‌സിലെ വില്യംസ്ടൗണിലുള്ള ബക്സ്റ്റണ്‍ സ്‌കൂളിലാണ് (Buxton school) സ്മാര്‍ട്‌ഫോണുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 57 വിദ്യാര്‍ത്ഥികൾ പഠിക്കുന്ന ഒരു ഹൈസ്‌കൂള്‍ ആണിത്.

ഫോണുകള്‍ നിരോധിച്ചിരിക്കുന്ന ക്ലാസ് റൂമിൽ പോലും ഭക്ഷണം കഴിക്കുന്ന സമയത്തും മറ്റും വിദ്യാര്‍ത്ഥികള്‍ ഫോണ്‍ ഉപയോഗിക്കുന്നത് പതിവായിരുന്നു. വിദ്യാർത്ഥികൾക്കായുള്ള ലോഞ്ചുകളില്‍ പങ്കെടുക്കുന്നതിന് പകരം അവര്‍ അവരുടെ മുറികളില്‍ തന്നെ ഒതുങ്ങിക്കൂടി. 2020ല്‍ കോവിഡ് മഹാമാരിയെ തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ചിട്ടതും വെര്‍ച്വല്‍ ക്ലാസുകള്‍ ആരംഭിച്ചതും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി.

വിദ്യാര്‍ത്ഥികള്‍ സ്മാര്‍ട്‌ഫോണുകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ അവര്‍ യഥാര്‍ത്ഥ ജീവിതത്തില്‍ നിന്ന് കൂടുതല്‍ വിട്ടുനില്‍ക്കുന്നതായി കണ്ടെത്തിയെന്ന് ബക്‌സ്റ്റണിലെ അസോസിയേറ്റ് സ്‌കൂള്‍ ഹെഡ് കാലാപോസ് പറയുന്നു. വിദ്യാര്‍ത്ഥികള്‍ ക്യാമ്പസുകളിലേക്ക് തിരിച്ചെത്തിയതിനു ശേഷവും ഈ പ്രവണത തുടര്‍ന്നുവെന്നും അദ്ദേഹം പറയുന്നു.

 

കഴിഞ്ഞ വര്‍ഷാവസാനം, ഒരു വിദ്യാര്‍ത്ഥി ഒരു വഴക്ക് നടക്കുന്നതിന്റെ തത്സമയ വീഡിയോ പുറത്തുവിട്ടിരുന്നു. ഇത് പിന്നീട് ഒരു ചര്‍ച്ചാ വിഷയമായി മാറി. അതിനു പിന്നാലെയാണ് സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ നിരോധിക്കുന്നതിനെ കുറിച്ചുള്ള തീരുമാനത്തിൽ എത്തിയതെന്നും അദ്ദേഹം പറയുന്നു.

പകരം അവര്‍ക്കെല്ലാം മിനിമലിസ്റ്റ് ലൈറ്റ് ഫോണുകള്‍ ഉപയോഗിക്കാം. കോൾ, ടെക്‌സ്‌റ്റ് എന്നീ സേവനങ്ങൾ മാത്രമേ ഇത്തരം ഫോണിൽ ലഭ്യമാകുകയുള്ളൂ. ഇന്റർനെറ്റ് ബ്രൗസറോ ക്യാമറയോ ആപ്പുകളോ ഉപയോഗിക്കാൻ സാധിക്കില്ല. എന്നാല്‍, ഈ പ്രഖ്യാപനം വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയെന്നും കാലാപോസ് പറയുന്നു. എല്ലാവരും കരയുകയായിരുന്നുവെന്നും കുട്ടികള്‍ തങ്ങളോട് ദേഷ്യം പ്രകടിപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു. അതേസമയം, മാതാപിതാക്കള്‍ പലരും പല രീതിയിലാണ് ഇതിനോട് പ്രതികരിച്ചത്. ഇപ്പോള്‍ ഏകദേശം രണ്ട് മാസത്തിനുള്ളില്‍, സോഷ്യല്‍ മീഡിയയും ചാറ്റ് ഗ്രൂപ്പുകളുമില്ലാത്ത ലോകത്തേക്ക് വിദ്യാര്‍ത്ഥികള്‍ തിരിച്ചെത്തിയിരിക്കുകയാണ്.

സ്‌കൂളിലെ അധ്യാപകര്‍ക്കും ഇതിനായി ഒരുപാട് അഡ്ജസ്റ്റ് ചെയ്യേണ്ടി വന്നിട്ടുണ്ട്. ”ഞാന്‍ പഠിപ്പിക്കുമ്പോള്‍ എന്റെ മേശപ്പുറത്ത് എപ്പോഴും സ്മാര്‍ട്‌ഫോണ്‍ ഉണ്ടാകാറുണ്ട്. ഫോണ്‍ എടുത്ത് നോക്കാനുള്ള സമയവും ലഭിക്കാറുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയല്ലെന്നും സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ പഠിച്ചുവെന്നും,” ഗണിത അധ്യാപകനായ അഡ്രിയാന്‍ സെന്റ് ജോണ്‍ പറയുന്നു.

സ്മാര്‍ട്‌ഫോണ്‍ നിരോധനം വിലയിരുത്തുന്നതിനായി വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് സ്‌കൂള്‍ ഒരു സര്‍വ്വേയും നടത്തി. സര്‍വേയുടെ ആദ്യ ഘട്ടത്തില്‍, നിരോധനം തങ്ങള്‍ ഭയക്കുന്നത്ര കാര്യമുള്ളതല്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറഞ്ഞത്. വിദ്യാര്‍ത്ഥികള്‍ ക്ലാസ്സില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയെന്നും അധ്യാപകർ പറയുന്നു.

എന്നാല്‍, ചില സാഹചര്യങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോഴും ടാബ്ലെറ്റുകളും സ്മാര്‍ട് വാച്ചുകളും കൈവശം വെയ്ക്കാനുള്ള അനുവാദമുണ്ട്. ഡിജിറ്റല്‍ കാമറകളും അനുവദിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളെ പുറം ലോകത്തുനിന്ന് പൂര്‍ണമായും ഒഴിവാക്കുക എന്നതല്ല, മറിച്ച് അവർക്ക് ഓണ്‍ലൈന്‍ ലോകവുമായുള്ള സാമീപ്യം കുറയ്ക്കുക എന്നതാണ് ലക്ഷ്യമെന്നും കാലാപോസ് പറയുന്നു.

മയക്കുമരുന്നിനെതിരെ ഗോൾ ചലഞ്ച്, രണ്ട് കോടി ഗോളടിക്കും

ലഹരിമുക്ത കേരളം രണ്ടാം ഘട്ട ക്യാമ്പയിൻ നവംബർ 14 മുതൽ ജനുവരി 26 വരെ ഊർജ്ജിതമായി നടപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു.

ലോകകപ്പ്ഫുട്ബോൾ സമയമായതിനാൽ സംസ്ഥാനത്തെങ്ങും രണ്ട് കോടി ഗോൾ അടിക്കുന്ന രീതിയിൽ പരിപാടി നടത്തും. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും സർക്കാർ ഓഫീസുകളിലും സ്വകാര്യ കമ്പനികളിലും ഐടി പാർക്കുകളിലും ബസ് സ്റ്റാൻഡുകളിലും പൊതുവിടങ്ങളിലും പരിപാടി സംഘടിപ്പിക്കും. നോ റ്റു ഡ്രഗ്സ് എന്ന പ്രചാരണ ബോർഡുകളും ചിത്രങ്ങളും ഗോൾ പോസ്റ്റിന് ചുറ്റും ഉറപ്പാക്കും. മുഴുവൻ സമയവും പോസ്റ്റ് തയ്യാറാക്കി നിർത്തുകയുംഇഷ്ടമുള്ളപ്പോൾ ആർക്കും വന്ന് ഗോൾ അടിക്കാനുമാകുന്ന രീതിയിലാണ് പരിപാടി.

സെലിബ്രിറ്റി ഫുട്ബോൾ മത്സരം നടത്തും. തദ്ദേശ സ്ഥാപന തലത്തിലും കുടുംബശ്രീസ്‌കൂൾകോളേജ്സർക്കാർ ഓഫീസുകൾസ്വകാര്യ കമ്പനികൾഐടി പാർക്കുകൾറെസിഡൻസ് അസോസിയേഷൻബസ് സ്റ്റാന്റുകൾപൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലും ഗോൾ ചലഞ്ച് നടത്തും.

ലഹരി മോചന കേന്ദ്രങ്ങൾ ആവശ്യത്തിനുണ്ടെന്ന് സാമൂഹ്യനീതി വകുപ്പ് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി യോഗത്തിൽ നിർദ്ദേശിച്ചു. അവിടെ രഹസ്യമായി കുട്ടിയെ ശുശ്രൂഷിക്കണം. കുട്ടിയുടെ പേരോകുടുംബത്തിന്റെ പേരോ പുറത്തുവിടരുത്. സ്‌കൂളുകളിൽ വലിയതോതിൽ കൗൺസിലിംഗ് സംഘടിപ്പിക്കണം. ആവശ്യത്തിന് കൗൺസിലർമാർ ഉണ്ടാകണം. ലഹരി ഉപയോഗ കേന്ദ്രങ്ങളിൽ നല്ല രീതിയിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കണം.

ലഹരി ഉത്പന്നങ്ങൾ വിൽക്കുന്നില്ല എന്ന ബോർഡ് മുഴുവൻ കടകളിലും സ്ഥാപിച്ചിട്ടുണ്ടെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉറപ്പാക്കണം. ലഹരിപദാർത്ഥങ്ങളുടെ വിൽപ്പനകൈമാറ്റംഉപയോഗം എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ വിവരം കൈമാറാനുള്ള ഫോൺ നമ്പർമേൽവിലാസം എന്നിവ പ്രദർശിപ്പിക്കാനുള്ള നടപടിയും ഊർജ്ജിതമാക്കണം.

നോ ടു ഡ്രഗ്സ്‘ പരിപാടിയുടെ ഭാഗമായി പോലീസ്എക്സൈസ് വിഭാഗങ്ങൾ നടത്തിയപരിശോധനയിൽ കണ്ടെത്തിയ കാര്യങ്ങളുടെ വിവരങ്ങൾ പ്രസിദ്ധീകരണത്തിന് നൽകണം.

മൂന്ന് മാസത്തിലൊരിക്കൽ ലഹരിവിരുദ്ധ ജനജാഗ്രത സമിതിയോഗം ചേർന്ന് പ്രവർത്തനങ്ങളും ലഹരി ഉപഭോഗം സംബന്ധിച്ച കാര്യങ്ങളും അവലോകനം ചെയ്യണം. ഇതു സംബന്ധിച്ച റിപ്പോർട്ട് ജില്ലാതലത്തിൽ ക്രോഡീകരിച്ച് സംസ്ഥാന സമിതിക്ക് കൈമാറണം.

വിവിധ വകുപ്പുകൾ വ്യത്യസ്ത പരിപാടികൾ ഇപ്പോൾ സംഘടിപ്പിച്ചു വരുന്നുണ്ട്. ഇവ ഏകോപിതമായ കലണ്ടറിന്റെ അടിസ്ഥാനത്തിൽ പൊതുപരിപാടികളാക്കി മാറ്റേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവിധ വകുപ്പുകൾ നടപ്പിലാക്കുന്ന പദ്ധതികളുടെയും സാമ്പത്തിക വിനിയോഗ ത്തിന്റെയും വിശദാംശങ്ങൾ സമാഹരിച്ച് ഏകോപിത കലണ്ടർ തയ്യാറാക്കാൻ എക്സൈസ് വകുപ്പിനെ / വിമുക്തി മിഷനെ ചുമതലപ്പെടുത്തി.

5 മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്കായി വിമുക്തി മിഷനും എസ്.സി.ഇ.ആർ.ടിയും ചേർന്ന് തയ്യാറാക്കിയ തെളിവാനം വരയ്ക്കുന്നവർ‘ എന്ന പുസ്തകത്തിന്റെ പ്രകാശനം നവംബർ 14 ന് നടത്തും. വിവിധ ഭാഷകളിലുള്ള പതിപ്പുകളും തയ്യാറാക്കും.

അന്നേദിവസം എല്ലാ ക്ലാസിലും വിദ്യാർത്ഥികളുടെ സഭകൾ ചേരണം. ഏതെങ്കിലും ഒരു പീരിയഡ് ഇതിനായി ഉപയോഗിക്കാവുന്നതാണ്.  ഗാന്ധിജയന്തി ദിനം മുതൽ കേരളപ്പിറവി ദിനം വരെ നടപ്പിലാക്കിയ വിവിധ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്യാമ്പയിനിന്റെ ഉള്ളടക്കംവിദ്യാർത്ഥികളുടെ അനുഭവങ്ങൾ മുതലായവ ക്ലാസ് സഭകളിൽ ചർച്ച ചെയ്യണം. സ്‌കൂൾ പാർലമെന്റ് / കോളേജ് യൂണിയൻ ഈ പ്രവർത്തനത്തിന് നേതൃത്വം നൽകണം.

2022 ഡിസംബർ 4 മുതൽ 10 വരെ മനുഷ്യാവകാശ വാരമായി ആചരിക്കും. ഈ ദിവസങ്ങളിൽ കുടുംബശ്രീഗ്രന്ഥശാലകൾക്ലബ്ബുകൾപ്രാദേശിക കൂട്ടായ്മകൾ എന്നിവയുടെ നേതൃത്വത്തിൽ വിവിധ ലഹരിവിരുദ്ധ ബോധവത്ക്കരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യും. ഡിസംബർ 9-ാം തീയതി മുഴുവൻ ക്ലാസ്റൂമുകളിലും കുട്ടികൾക്കായി തയ്യാറാക്കിയ പുസ്തകത്തിന്റെ ആദ്യവായന നടക്കണം. കുട്ടികൾ തന്നെയാകണം വായന നടത്തേണ്ടത്.

മനുഷ്യാവകാശ ദിനമായ ഡിസംബർ 10 ന് വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ സംഘടിപ്പിക്കണം. മുഴുവൻ തദ്ദേശസ്വയം ഭരണ വാർഡുകളിലും സ്‌കൂൾ / കോളേജ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വൈകുന്നേരം ഒന്നു മുതൽ രണ്ടു മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന കവല യോഗങ്ങൾ സംഘടിപ്പിക്കണം. എൻ.എസ്.എസ്എൻ.സി.സിഎസ്.പി.സിവിമുക്തി ക്ലബ് മുതലായവയുടെ സംഘാടന പങ്കാളിത്തം ഉറപ്പാക്കണം. കുടുംബശ്രീഗ്രന്ഥശാലകൾക്ലബ്ബുകൾറസിഡൻസ് അസോസിയേഷനുകൾപ്രാദേശിക കൂട്ടായ്മകൾ മുതലായവയെ ഈ പ്രവർത്തനത്തിന്റെ ഭാഗമായി കണ്ണി ചേർക്കണം. കൃത്യമായ ആസൂത്രണവും ചിട്ടയായ സംഘാടനവും ഇതിന് ആവശ്യമായി വരും. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലും കവലയോഗങ്ങൾ സംഘടിപ്പിക്കുന്നതു സംബന്ധിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനതല ലഹരിവിരുദ്ധ ജനജാഗ്രതാ സമിതിയുടെ യോഗം ചേർന്ന് തീരുമാനം കൈക്കൊള്ളണം. തുടർന്ന് വാർഡുതല സമിതികൾ പ്രത്യേക സംഘാടക സമിതികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണം.

2023 ജനുവരി 26 ന് ക്ലാസ് സഭകൾ നടത്തും. ഈ വർഷത്തെ പ്രവർത്തനാവലോകനംഅവധിക്കാലത്ത് നടത്തേണ്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യൽഅടുത്ത അക്കാദമിക വർഷാരംഭത്തിൽ നടത്തേണ്ട പ്രവർത്തനാസൂത്രണം എന്നിവ നടത്തണം. ലഹരിമുക്ത ക്യാമ്പസിനായുള്ള സ്‌കൂൾ/കോളേജുതല തുടർപ്രവർത്തനങ്ങളുടെ മാസ്റ്റർപ്ലാനിന് ക്ലാസ് സഭകൾ അംഗീകാരം നൽകണം.

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ വിപുലീകൃത യോഗം സംഘടിപ്പിക്കും. ഈ യോഗത്തിൽ കുട്ടികൾക്ക് നൽകിയ പുസ്തകത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ സ്‌കിറ്റ് / ഫ്ളാഷ് മോബ് / സംഗീതശില്പം / നാടകം/ ചൊൽക്കാഴ്ച മുതലായ രംഗാവിഷ്‌ക്കാരങ്ങളുടെ അവതരണം നടത്തണം. ഒന്നു മുതൽ 3 മണിക്കൂർ വരെ ദൈർഘ്യമുള്ള പരിപാടികളായി ആസൂത്രണം ചെയ്യാവുന്നതാണ്. സമയവും വേദിയും തദ്ദേശ സ്വയംഭരണതല ലഹരിവിരുദ്ധ ജനജാഗ്രതാ സമിതി നിശ്ചയിക്കണം.

സ്‌കൂൾ / കോളേജുതല ലഹരിവിരുദ്ധ തുടർപ്രവർത്തനങ്ങളുടെ മാസ്റ്റർപ്ലാൻ തദ്ദേശ സ്വയംഭരണ അധ്യക്ഷന് കൈമാറുന്ന ചടങ്ങും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.

ആന്റി നാർക്കോട്ടിക് ദിനമായ 2023 ജൂൺ 26 മുതൽ നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ ജനുവരി 26 നു ശേഷം ആലോചിക്കാനും യോഗം തീരുമാനിച്ചു.

മന്ത്രിമാരായ എം. ബി. രാജേഷ്പി. രാജീവ്,  കെ. രാധാകൃഷ്ണൻവി. ശിവൻകുട്ടിആർ. ബിന്ദുവീണാ ജോർജ്ജ്വി. അബ്ദുറഹ്‌മാൻബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ഇന്നത്തെ സാമ്പത്തികഫലം: കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും; സഹപ്രവര്‍ത്തകരുടെ വിശ്വാസം നേടാനാകും

മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: സമാധാനം നിറഞ്ഞ സമയം. ബിസിനസ്സില്‍ കൂടുതല്‍ ജോലികള്‍ ഉണ്ടാകും. കഠിനാധ്വാനത്തിനനുസരിച്ച് നിങ്ങള്‍ക്ക് ഫലം ലഭിക്കും. തൊഴിലാളികള്‍ക്ക് ചെലവ് വര്‍ധിക്കും.

ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: പ്രൊഫഷണല്‍ ജോലികള്‍ അനുകൂലമായി പൂര്‍ത്തിയാക്കും. ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകാന്‍ നിങ്ങള്‍ക്ക് ചില പുതിയ പദ്ധതികള്‍ ആരംഭിക്കാം. നിക്ഷേപം, ബാങ്ക് ജോലി തുടങ്ങിയ ജോലികളില്‍ തിരക്ക് അനുഭവപ്പെടും.

മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ കഴിവ് ഉപയോഗിച്ച് കാര്യങ്ങള്‍ നിറവേറ്റുക. എന്തെങ്കിലും തീരുമാനമെടുക്കുന്നതിന് മുമ്പ് പരിചയസമ്പന്നനായ ഒരാളുടെ ഉപദേശം സ്വീകരിക്കുക. ജോലിയില്‍ ബോണസോ പ്രൊമോഷനോ ലഭിക്കാന്‍ സാധ്യതയുണ്ട്.

ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജോലിയില്‍ പ്രൊമോഷന് സാധ്യത. ശമ്പളക്കാരായ സ്ത്രീകള്‍ക്ക് ചില പ്രത്യേക അവകാശങ്ങള്‍ ലഭിക്കും. നിങ്ങളുടെ സത്യസന്ധതയും ശരിയായ പ്രവര്‍ത്തനത്തെയും ഉദ്യോഗസ്ഥര്‍ അഭിനന്ദിക്കും.

ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക ശ്രമങ്ങള്‍ നടത്തും. നിങ്ങളുടെ പ്രൊഫഷണല്‍ പ്രവര്‍ത്തനങ്ങള്‍ ലാഭകരമായിരിക്കും.

ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ് സംബന്ധമായ എല്ലാ തീരുമാനങ്ങളും മികച്ചതായിരിക്കും. സാമ്പത്തിക നഷ്ടം ഉണ്ടാകും. പുരോഗതിയില്‍ തടസ്സങ്ങള്‍ ഉണ്ടാകാം. കഠിനാധ്വാനവും അര്‍പ്പണബോധവും കൊണ്ട് സാഹചര്യങ്ങളെ ഒരു പരിധി വരെ അനുകൂലമാക്കാന്‍ കഴിയും.

സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: കഠിനാധ്വാനം ചെയ്യേണ്ട സമയം. ബിസിനസ്സിലെ ഉയര്‍ച്ച താഴ്ചകളില്‍ നിന്ന് കുറച്ച് ആശ്വാസം ലഭിക്കും. ചില പുതിയ ടെക്‌നോളജി ഉപയോഗിച്ച് ജോലി മുന്നോട്ട് കൊണ്ടുപോകും.

ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഓഫീസില്‍ സമാധാനാന്തരീക്ഷം ഉണ്ടാകും. റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് ലാഭകരമായി തുടരും. വ്യാപാര സംവിധാനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ആരോടും പങ്കുവെയ്ക്കരുത്.

നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിക്ഷേപ തട്ടിപ്പുകളില്‍ ഇരയാകാതിരിക്കുക. അപരിചിതരെ പെട്ടെന്ന് വിശ്വസിക്കരുത്. ആവശ്യമായ ഡീലുകള്‍ കരാറുകള്‍ നടത്തുമ്പോഴുള്ള ക്ഷമ വര്‍ദ്ധിപ്പിക്കും. ആശയക്കുഴപ്പം ഉണ്ടാകരുത്. സഹപ്രവര്‍ത്തകരുടെ വിശ്വാസം നേടാനാകും. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കണം.

ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സിലെ പങ്കാളിത്ത കാര്യങ്ങള്‍ അനുകൂലമായി മാറും. തൊഴില്‍പരമായ നേട്ടങ്ങള്‍ വര്‍ദ്ധിക്കും. ഉദ്യോഗസ്ഥര്‍ക്ക് സന്തോഷം വന്നു ചേരും. വന്‍കിട വ്യവസായികളുമായി ബിസിനസില്‍ ബന്ധമുണ്ടാകും. നേതൃഗുണം ഉണ്ടാകും. ഉത്തരവാദിത്തങ്ങള്‍ ഭംഗിയായി നിര്‍വഹിക്കും. സാമ്പത്തിക നേട്ടങ്ങള്‍ മെച്ചപ്പെടും. ജോലിയില്‍ വ്യക്തത പാലിക്കുക.

ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ഭാഗ്യം നിറഞ്ഞ ദിവസം. നിങ്ങള്‍ ചെയ്യുന്ന ഏത് ജോലിയിലും വിജയിക്കും. ഇന്നത്തെ സാഹചര്യം നിങ്ങള്‍ക്ക് അനുകൂലമാകുകയോ അല്ലാതിരിക്കുകയോ ചെയ്യാം. അതിനാല്‍ നിങ്ങള്‍ക്ക് പറ്റുന്നതിനേക്കാള്‍ കൂടുതല്‍ റിസ്‌ക് എടുക്കരുത്.

ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക പുരോഗതിക്കുള്ള അവസരങ്ങള്‍ വര്‍ദ്ധിക്കും. വിവിധ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകും. നിങ്ങള്‍ക്ക് ഏത് പുതിയ ജോലിയും ആരംഭിക്കാം. സഹപ്രവര്‍ത്തകരില്‍ ആത്മവിശ്വാസം വര്‍ദ്ധിക്കും. മത്സരങ്ങളില്‍ വിജയിക്കും. കൊമേഴ്സ് വിഷയങ്ങളില്‍ താല്‍പര്യം കാണിക്കും. 

ഇലത്തി വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ: ബ്രിംങ്ങിഗ് ഡിജിറ്റൽ ഡിവൈഡ് ” എന്ന പദ്ധതിയുടെ ഭാഗമായി കുട്ടികൾക്കായുള്ള ലാപ് ടോപ്പ് വിതരണത്തിന്റെ ഉദ്ഘാടനകർമ്മം ശ്രീ അനൂപ് ജേക്കബ്ബ് MLA നിർവ്വഹിച്ചു

ഇലത്തി വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ ഡോക്ടർ എ.പി.ജെ അബ്ദുൾകലാം യൂണിവേഴ്സിറ്റിയുടെ ‘ബ്രിംങ്ങിഗ് ഡിജിറ്റൽ ഡിവൈഡ് ” എന്ന പദ്ധതിയുടെ ഭാഗമായി കുട്ടികൾക്കായുള്ള ലാപ് ടോപ്പ് വിതരണത്തിന്റെ ഉദ്ഘാടനകർമ്മം ശ്രീ അനൂപ് ജേക്കബ്ബ് MLA നിർവ്വഹിച്ചു. വിസാറ്റ് എൻജിനീയറിംഗ് കോളേജ് വികസനത്തിന്റെ പാതയിൽ ആണെന്നും എല്ലാ കുട്ടികൾക്കും ജോലി എന്ന മഹത്തായ ലക്ഷ്യം സാക്ഷാത്കരിക്കുന്ന കേരളത്തിലെ ആദ്യത്തെ കോളേജ് ആന്നെന്നും MLA അഭിപ്രായപ്പെട്ടു. വിസാറ്റ് എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പാൾ ഡോ. അനൂപ് കെ.ജെ,ഡയറക്ടർ
വിംഗ് കമാൻഡർ പ്രമോദ് നായർ ,രജിസ്ട്രാർ പ്രൊഫ. സുബിൻ പി. എസ്, വിസാറ്റ് ആർട്സ് ആന്റ് സയൻസ് കോളേജ് പ്രിൻസിപ്പാൾ ഡോ. ഫെഡ് മാത്യു, പി.ആർ. ഓ ഷാജി ആറ്റുപുറം,,
പ്രൊഫ ഷീജാ ഭാസ്കർ, പ്രൊഫ ഷീനാ ഭാസക്കർ എന്നിവർ പ്രസംഗിച്ചു.

Verified by MonsterInsights