നഴ്സിംഗ് സീറ്റുകൾ വർധിപ്പിക്കാൻ നടപടി സ്വീകരിക്കും

സംസ്ഥാനത്ത് നഴ്സിംഗ് സീറ്റുകൾ വർധിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ വിദേശ പര്യടനത്തിൽ ഹെൽത്ത് പ്രൊഫഷണലുകളെ വലിയ രീതിയിൽ ആവശ്യമാണെന്ന് മനസിലായിട്ടുണ്ട്. അതേസമയം സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണവും കൂടി വരുന്നു. സംസ്ഥാനത്തിന് ആവശ്യമുള്ളവരുടേയും പുറത്ത് പോകാൻ താത്പര്യമുള്ളവരുടേയും എണ്ണം കണക്കിലെടുത്ത് കൂടുതൽ സീറ്റുകൾ വർധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും. അതിനനുസരിച്ചുള്ള ഇടപെടൽ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. നഴ്സിംഗ് വിദ്യാഭ്യാസത്തിന്റെ പുരോഗതിയും പുതിയ കോളേജുകൾ ആരംഭിക്കുന്നതുമായും ബന്ധപ്പെട്ട യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സർക്കാർ മേഖലയിൽ നിലവിലെ സീറ്റുകളുടെ എണ്ണം കൂട്ടുന്നതിന് കർമ്മ പദ്ധതി ആവിഷ്‌ക്കരിക്കാൻ മന്ത്രി നിർദേശം നൽകി. നാഷണൽ നഴ്സിംഗ് കൗൺസിൽ മാനദണ്ഡമനുസരിച്ച് ഗുണനിലവാരം ഉറപ്പാക്കും. സംസ്ഥാനത്ത് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ നഴ്സിംഗ് കോളേജുകളും ഹെൽത്ത് സർവീസിന് കീഴിൽ നഴ്സിംഗ് സ്‌കൂളുകളുമുണ്ട്. കൂടാതെ സ്വകാര്യ മേഖലയിലും നഴ്സിംഗ് കോളേജുകളുണ്ട്. രണ്ട് സർക്കാർ മെഡിക്കൽ കോളേജുകളും രണ്ട് സർക്കാർ നഴ്സിംഗ് കോളേജുകളും അഞ്ച് സ്വകാര്യ നഴ്സിംഗ് കോളേജുകളും മാനദണ്ഡങ്ങൾ പാലിച്ച് ഈ വർഷം പുതുതായി ആരംഭിച്ചിരുന്നു. 510 നഴ്സിംഗ് സീറ്റുകളാണ് ഈ വർഷം വർധിപ്പിക്കാനായത്. പോസ്റ്റ് ബേസിക് നഴ്സിംഗ് സീറ്റുകൾ വർധിപ്പിക്കാനും നിർദേശം നൽകി.

സംസ്ഥാനത്ത് ബി.എസ്.സി. നഴ്സുമാരുടെ എണ്ണം ഗണ്യമായി വർധിപ്പിക്കണം. ക്രിട്ടിക്കൽ കെയർസൈക്യാട്രി തുടങ്ങിയ എം.എസ്.സി. നഴ്സിംഗ് വിഭാഗത്തിൽ കൂടുതൽ വിദ്യാർത്ഥികളെ സൃഷ്ടിക്കാനാകണം. തിരുവനന്തപുരംആലപ്പുഴ നഴ്സിംഗ് കോളേജുകളിൽ എം.എസ്.സി. സൈക്യാട്രി നഴ്സിംഗ് ആരംഭിക്കും. അടുത്ത വർഷം മുതൽ എം.എസ്.സി. നഴ്സിംഗിൽ പുതിയ സ്പെഷ്യാലിറ്റികൾ ആരംഭിക്കും. ഈ വർഷം തന്നെ നഴ്സിംഗ് സീറ്റുകൾ വർധിപ്പിക്കാൻ നടപടി സ്വീകരിക്കണം. സർക്കാർ നഴ്സിംഗ് കോളേജുകളിൽ അടുത്ത സാമ്പത്തിക വർഷത്തേക്ക് നഴ്സിംഗ് സീറ്റുകൾ വർധിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രൊപ്പോസൽ നൽകാൻ നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽമാർക്ക് മന്ത്രി നിർദേശം നൽകി. ഈ ലക്ഷ്യം കൈവരിക്കാൻ ആരോഗ്യ സർവകലാശാലനഴ്സിംഗ് കൗൺസിൽ എന്നിവരുടെ പിന്തുണയും മന്ത്രി അഭ്യർത്ഥിച്ചു. നഴ്സിംഗ് മേഖലയിലെ വിവിധ പ്രശ്നങ്ങളെക്കുറിച്ചും മന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച നടത്തി.

ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾഎൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. കാർത്തികേയൻമെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യുആരോഗ്യ വകുപ്പ് ഡയറക്ടർ ഇൻ ചാർജ് ഡോ. നന്ദകുമാർനോഡൽ ഓഫീസർ ഡോ. ഹബീബ്ജോ. നഴ്സിംഗ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ സലീന ഷാഅഡീ. ഡയറക്ടർ നഴ്സിംഗ് എം.ജി. ശോഭനആരോഗ്യ സർവകലാശാല രജിസ്ട്രാർ ഡോ. മനോജ്നഴ്സിംഗ് കൗൺസിൽ രജിസ്ട്രാർ സുലേഖനഴ്സിംഗ് കോളേജ് പ്രിൻസിപ്പൽമാർ എന്നിവർ പങ്കെടുത്തു.

തൊഴില്‍ അന്വേഷകര്‍ക്കായി തൊഴില്‍സഭ; ജില്ലാതല ഉദ്ഘാടനം നടന്നു

തൊഴില്‍ അന്വേഷകരെയും സംരംഭകരെയും സഹായിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ രൂപീകരിച്ച തൊഴില്‍ സഭകളുടെ ജില്ലാതല ഉദ്ഘാടനം ടി ഐ മധുസൂദനന്‍ എം എല്‍ എ നിര്‍വഹിച്ചു. തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് വീഡിയോ സന്ദേശം നല്‍കി. ലോകത്ത് ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഇത്തരമൊരു തൊഴില്‍ദായക സംരംഭകത്വ പദ്ധതി ആവിഷ്‌കരിക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. തൊഴില്‍ അന്വേഷകരെ കണ്ടെത്തി അവരുടെ കഴിവുകള്‍ വികസിപ്പിക്കുക, തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും ജനങ്ങളുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന പ്രാദേശിക സര്‍ക്കാരുകള്‍ ഇത് ഏറ്റെടുത്ത് വിജയിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അഞ്ചുവര്‍ഷം കൊണ്ട് 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് തൊഴില്‍ സഭകള്‍ രൂപീകരിച്ചത്. തൊഴില്‍ തേടുന്നവര്‍, സ്വയംതൊഴില്‍ സംരംഭകര്‍, തൊഴില്‍ ദായക സംരംഭകര്‍, സംരംഭത്തിന് പുനരുജ്ജീവനം ആവശ്യമുള്ളവര്‍, സംരംഭകത്വമികവ് വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍, നൈപുണ്യവികസനം ആവശ്യമുള്ളവര്‍ എന്നിവരെയെല്ലാം കൂട്ടി യോജിപ്പിച്ചാണ് തൊഴില്‍ സഭകള്‍ നടത്തുന്നത്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തിയ സര്‍വേയില്‍ ജില്ലയില്‍ 70897 തൊഴില്‍ അന്വേഷകരുണ്ടെന്ന് കണ്ടെത്തിയിരുന്നു. പയ്യന്നൂര്‍ നഗരസഭ പരിധിയില്‍ 250 ഉദ്യോഗാര്‍ത്ഥികളാണ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തത്.

പയ്യന്നൂര്‍ കണ്ടോത്ത് കൂര്‍മ്പ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി വി വത്സല, നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ വി ലളിത, വൈസ് ചെയര്‍മാന്‍ ടി വി കുഞ്ഞപ്പന്‍, ഏഴോം പഞ്ചായത്ത് പ്രസിഡണ്ട് പി പി ഗോവിന്ദന്‍, എല്‍ എസ് ജി ഡി ജോയിന്റ് ഡയറക്ടര്‍ അരുണ്‍ കുമാര്‍, ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എ എസ് ഷിറാസ്, നഗരസഭാ സെക്രട്ടറി എം കെ ഗിരീഷ്, കില ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി വി രത്‌നാകരന്‍, കില ആര്‍ പി ഡോ. രവി രാമന്തളി, പയ്യന്നൂര്‍ നഗരസഭ സൂപ്രണ്ട് കെ ഹരിദാസ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

ഇന്നത്തെ സാമ്പത്തിക ഫലം: ജോലി തേടുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും; തർക്കങ്ങൾ ഒഴിവാക്കുക

മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: ആകര്‍ഷകമായ അവസരങ്ങള്‍ ലഭിക്കും. ഓഫീസിലും ചില അധികാരങ്ങള്‍ ലഭ്യമാകും. സമ്പത്ത് വര്‍ദ്ധിക്കും. വ്യാപാരികള്‍ക്ക് വിപണിയില്‍ മുടങ്ങിക്കിടക്കുന്ന പണം ലഭിക്കും.

ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ജോലിയിൽ സീനിയേഴ്സിന്റെയും ജൂനിയേഴ്സിന്റെയും പൂര്‍ണ പിന്തുണ ലഭിക്കും. ബിസിനസ്സുമായി ബന്ധപ്പെട്ട് നടത്തുന്ന യാത്രകള്‍ സുഖകരവും ആഗ്രഹിച്ച നേട്ടങ്ങള്‍ നല്‍കുന്നതും ആയിരിക്കും. 

മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: ജോലി ചെയ്യുന്നവര്‍ക്ക് അധിക ജോലിഭാരം ഉണ്ടാകാം. വളരെക്കാലമായി ഒരു ജോലി അന്വേഷിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമാണ്. ജോലിയുമായി ബന്ധപ്പെട്ട പുതിയ അവസരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും, അത് നിരസിക്കരുത്.

ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ ആശയക്കുഴപ്പത്തിലാണെങ്കില്‍ കരിയര്‍, ബിസിനസ് എന്നിവയുമായി ബന്ധപ്പെട്ട പ്രധാന തീരുമാനങ്ങളൊന്നും എടുക്കരുത്. സാധ്യമെങ്കില്‍, ഒരു വലിയ തീരുമാനമെടുക്കുന്നത് കുറച്ച് സമയത്തേക്ക് മാറ്റിവയ്ക്കുക അല്ലെങ്കില്‍ ഒരു അഭ്യുദയകാംക്ഷിയുടെ ഉപദേശം സ്വീകരിക്കുക. നിങ്ങളുടെ ജോലിയും വീടും തമ്മിലുള്ള ബാലന്‍സ് ക്രമീകരിക്കുന്നതില്‍ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. 

ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഈ സമയം വളരെ അനുകൂലമായിരിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ കഴിവ് വര്‍ദ്ധിക്കും. സീനിയര്‍, ജൂനിയര്‍ എന്നിവരുടെ പൂര്‍ണ പിന്തുണയുണ്ടാകും. ഏറെ കാത്തിരിക്കുന്ന പ്രമോഷനോ ആഗ്രഹിച്ച സ്ഥലമാറ്റമോ ലഭിക്കും. ജോലി ചെയ്യുന്നവര്‍ക്ക് അധിക വരുമാന സ്രോതസ്സ് കണ്ടെത്താനാകും. 

ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കരിയര്‍-ബിസിനസ്സുകളില്‍ നിങ്ങള്‍ക്കുള്ള മടി കുറയും. ജോലിസ്ഥലത്ത് മറ്റുള്ളവരുമായി തര്‍ക്കിക്കുന്നത് ഒഴിവാക്കുക, അല്ലാത്തപക്ഷം അത് ഒരു വഴക്കില്‍ കലാശിക്കും. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. ഇന്നത്തെ ദിവസം നിങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കും. 

സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: പണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ട് പോകും. തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഈ മേഖലയില്‍ തങ്ങളുടെ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ അധിക കഠിനാധ്വാനവും പരിശ്രമവും വേണ്ടിവരും. 

 

ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ജോലി ചെയ്യുന്ന ആളുകള്‍ ശത്രുക്കളെ സൂക്ഷിക്കണം, അല്ലാത്തപക്ഷം നിങ്ങളുടെ ജോലിയില്‍ അവര്‍ തടസങ്ങള്‍ സൃഷ്ടിക്കും. നിങ്ങളുടെ ലക്ഷ്യം നേടുന്നതിന് സീനിയറെയും ജൂനിയറെയും ഒരുമിച്ച് കൊണ്ടുപോകുക. 

നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ജോലിയുള്ള ആളുകള്‍ക്ക് വളരെ സൗഹൃദപരമായ അന്തരീക്ഷമാണ് ഉള്ളത്. ജോലിസ്ഥലത്ത്, മേലുദ്യോഗസ്ഥൻ നിങ്ങളുടെ ജോലിയെ പ്രശംസിക്കും. നിങ്ങളുടെ പദ്ധതികള്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് അത് മറ്റുള്ളവരുമായി പങ്കുവെക്കുന്നത് ഒഴിവാക്കണം. 

ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: വ്യക്തിഗത പ്രകടനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും. എല്ലാവരുടെയും സഹകരണം ലഭിക്കും. ബിസിനസ്സില്‍ മത്സരം നിലനിര്‍ത്താനാകും. പ്രധാന വ്യക്തികളെ കണ്ടുമുട്ടാന്‍ സാധ്യതയുണ്ട്. ബിസിനസ്സ് ലക്ഷ്യങ്ങള്‍ കൈവരിക്കും. എല്ലാ ഉത്തരവാദിത്തങ്ങളും കൃത്യമായി നിര്‍വഹിക്കും. ബിസിനസ്സ് കൂടുതല്‍ ശക്തിപ്രാപിക്കും.

ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കരിയറിലും ബിസിനസ്സിലും അല്‍പ്പം വെല്ലുവിളി നിറഞ്ഞ സമയമായിരിക്കും. സാമ്പത്തിക കാര്യങ്ങള്‍ സമ്മിശ്രമായിരിക്കും. നിക്ഷേപ ഇടപാടുകള്‍ ഒഴിവാക്കുക. ഗവേഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ജോലിയില്‍ ക്ഷമ വര്‍ദ്ധിക്കും. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ കാലതാമസം ഒഴിവാക്കുക. 

ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ശമ്പളക്കാരായ ആളുകള്‍ക്ക് അധിക ജോലിഭാരം ഉണ്ടായേക്കാം. ഈ സമയത്ത്, നിങ്ങളുടെ സീനിയര്‍ നിങ്ങളോട് ദേഷ്യപ്പെടാന്‍ സാധ്യതയുണ്ട്. അത്തരമൊരു സാഹചര്യം ഒഴിവാക്കാന്‍, നിങ്ങളുടെ ജോലി നന്നായി ചെയ്യാന്‍ ശ്രമിക്കുക. റിസ്‌ക്കുള്ള സ്‌കീമുകളില്‍ നിക്ഷേപിക്കുന്നത് ബിസിനസുകാര്‍ ഒഴിവാക്കണം. 

കോട്ടയം ജില്ലയിൽ ഉഴവൂരിൽ Dr KR Narayan Memorial Research Center & Library Building ന്റെ ഉദ്ഘാടനം നടത്തി

കോട്ടയം ജില്ലയിൽ ഉഴവൂരിൽ
Dr KR Narayan Memorial Research Center & Library Building ന്റെ ഉദ്ഘാടനം വേളയിൽ സമയബന്ധിതമായി പണിപൂർത്തീകരിച്ച VJJ infrastructure Pvt ltd രാമപുരം, മാനേജിംഗ് ഡയറക്ടർ Sri.Jaison Jacob ബഹുമാനപ്പെട്ട പൊതുമരാമത്ത് വകുപ്പ് മന്ത്രി Sri.Muhammad Riyas നിന്നും ഉപഹാരം ഏറ്റുവാങ്ങുന്നു.

ശിശുദിനാഘോഷം: കുട്ടികളുടെ നേതാക്കളെ തെരഞ്ഞെടുത്തു

ഈ വർഷത്തെ സംസ്ഥാനതല ശിശുദിനാഘോഷ പരിപാടികളുടെ ഭാഗമായി കുട്ടികളുടെ നേതാക്കളെ തെരഞ്ഞെടുത്തതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഡോ. ഷിജൂഖാൻ അറിയിച്ചു. എൽ.പി, യു.പി വിഭാഗം മലയാളം പ്രസംഗ മത്സരം മുഖേനയാണ് നേതാക്കളെ തെരഞ്ഞെടുത്തത്.

കുട്ടികളുടെ പ്രധാനമന്ത്രിയായി മിന്നാരഞ്ജിത്തിനേയും പ്രസിഡന്റായി നന്മ. എസിനെയും സ്പീക്കറായി ഉമ. എസിനെയും തെരഞ്ഞെടുത്തു.കവടിയാർ ക്രൈസ്റ്റ് നഗർ സെൻട്രൽ സ്‌കൂളിൽ നാലാം ക്ലാസ് വിദ്യാർഥിനിയാണ് മിന്നാ രഞ്ജിത്. പ്രസംഗം, പെയിന്റിംഗ്, ഫാൻസി ഡ്രസ്സ് എന്നിവയിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ഐ.ടി. പ്രൊഫഷണലായ രഞ്ജിത്തിന്റെയും മാനേജ്‌മെന്റ് കൺസൾട്ടന്റായ ജിനു റാണി ജോർജ്ജിന്റെയും മകളാണ് പേരൂർക്കട മണികണ്‌ഠേശ്വരം സ്വദേശിനി മിന്നാ രഞ്ജിത്ത്. മിലോഷ് രഞ്ജിത്ത് സഹോദരനാണ്.

തിരുവനന്തപുരം വഞ്ചിയൂർ ഹോളി ഏഞ്ചൽസ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ് നന്മ. എസ്. ഉപന്യാസ രചന, മോണോ ആക്ട്, പ്രസംഗം എന്നിവയിൽ സ്‌കൂൾ തലത്തിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ജഗതി ഈശ്വരവിലാസം റോഡ്, ‘മാധവ’ത്തിൽ വിപ്രോയിലെ ഐ.ടി പ്രൊഫഷണലും സാപ് കൺസൾട്ടന്റുമായ ശ്രീകുമാറിന്റെയും ഡോ. ദിവ്യ ശ്രീകുമാറിന്റെയും മകളാണ് നന്മ. ഇരട്ടകളായ മൂന്ന് വയസ്സുള്ള നന്ദിത്തും നമസ്വിയും സഹോദരങ്ങളാണ്.

യു.പി. വിഭാഗം മലയാളം പ്രസംഗത്തിൽ സമ്മാനം നേടി കുട്ടികളുടെ സ്പീക്കർ ആയി തെരഞ്ഞെടുക്കപ്പെട്ട ഉമ. എസ് തിരുവനന്തപുരം കോട്ടൺഹിൽ ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. കേരളകൗമുദി കാർട്ടൂണിസ്റ്റ് ടി.കെ. സുജിത്തിന്റെയും അഭിഭാഷകയായ എം. നമിതയുടെയും മകളാണ്. 2021 ലെ സംസ്ഥാന ശിശുദിനാഘോഷത്തിൽ കുട്ടികളുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പ്രസംഗ മത്സര വേദികളിലും ഡബ്ബിങ്ങിലും മികവ് തെളിയിച്ചിട്ടുണ്ട്. എം.ജി. കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥി അമൽ സഹോദരനാണ്.

ഇത്തവണ ശിശുദിന പൊതുയോഗത്തിൽ സ്വാഗത പ്രസംഗം നടത്തുക പാർവണേന്ദു പി.എസ് ആണ്. എസ്.എസ്.ഡി, ശിശുവിഹാർ യു.പി.എസ്-ലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ്

തിരുവനന്തപുരം വഴുതയ്ക്കാട് കാർമൽ ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനി ഗൗതമി. എം.എൻ ആണ് പൊതുയോഗത്തിലെ നന്ദി പ്രാസംഗിക.

എൽ.പി, യു.പി വിഭാഗം പ്രസംഗ മത്സരത്തിൽ ആദ്യ അഞ്ച് സ്ഥാനക്കാരിൽ നിന്നുമാണ് ഗ്രാന്റ് മാസ്റ്റർ ജി.എസ്. പ്രദീപ്, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ എന്നിവരടങ്ങിയ ജൂറി നേതാക്കളെ തിരഞ്ഞെടുത്തത്.

നവംബർ 14 ന് തിരുവനന്തപുരത്ത് നടക്കുന്ന കുട്ടികളുടെ സംസ്ഥാനതല പൊതുയോഗം കുട്ടികളുടെ പ്രധാനമന്തി മിന്നാ രഞ്ജിത് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് നന്മ. എസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഉമ. എസ് മുഖ്യ പ്രഭാഷണം നടത്തും. ‘നേടിയതൊന്നും പാഴാക്കരുതേ; അന്ധവിശ്വാസത്തിനെതിരെ ശാസ്ത്ര പ്രതിരോധം’ എന്നതാണ് ഈ വർഷത്തെ ശിശുദിനാഘോഷത്തിന്റെ പ്രമേയം. യോഗത്തിൽ ഇത്തവണത്തെ ശിശുദിന സ്റ്റാമ്പിന്റെ പ്രകാശനവും നടക്കും.

5 മെഡിക്കൽ കോളേജുകളിൽ ക്രിറ്റിക്കൽ കെയർ യൂണിറ്റുകൾക്ക് 4.44 കോടി

സംസ്ഥാനത്തെ 5 മെഡിക്കൽ കോളേജുകളിൽ ക്രിറ്റിക്കൽ കെയർ യൂണിറ്റുകൾ ശക്തിപ്പെടുത്താൻ 4,44,05,600 രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളേജുകളിലാണ് ക്രിട്ടിക്കൽ കെയർ യൂണിറ്റുകൾ ശക്തിപ്പെടുത്തുന്നത്. എല്ലാ മെഡിക്കൽ കോളേജുകളിലും ക്രിറ്റിക്കൽ കെയർ യൂണിറ്റ് എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുകയനുവദിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് 94.22 ലക്ഷം, കോട്ടയം മെഡിക്കൽ കോളേജ് 1 കോടി, ആലപ്പുഴ മെഡിക്കൽ കോളേജ് 77.89 ലക്ഷം, തൃശൂർ മെഡിക്കൽ കോളേജ് 1 കോടി, കോഴിക്കോട് മെഡിക്കൽ കോളേജ് 71.94 ലക്ഷം എന്നിങ്ങനെയാണ് തുകയനുവദിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

അത്യാഹിത വിഭാഗത്തിൽ അതീവ ഗുരുതരാവസ്ഥയിലെത്തുന്ന രോഗികൾക്ക് മികച്ച അതിതീവ്രപരിചരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്രിറ്റിക്കൽ കെയർ യൂണിറ്റുകൾ ശക്തമാക്കുന്നത്. നിലവിൽ ക്രിറ്റിക്കൽ കെയർ യൂണിറ്റുകളുള്ള മെഡിക്കൽ കോളേജുകളിൽ അവ ശക്തിപ്പെടുത്തുകയും ഇല്ലാത്ത മെഡിക്കൽ കോളേജുകളിൽ അവ സജ്ജമാക്കുകയാണ് ലക്ഷ്യം. മെഡിക്കൽ കോളേജുകളുടെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന് ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷ്യേറ്റീവ് എന്ന പദ്ധതി എല്ലാ മെഡിക്കൽ കോളേജുകളിലേക്കും വ്യാപിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇത് നടപ്പിലാക്കുന്നതിന്റെ ഭാഗമായി പൈലറ്റടിസ്ഥാനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രത്യേക ടീമിനെ നിയോഗിച്ചു. അത്യാഹിത വിഭാഗത്തിലെത്തുന്നവർക്ക് സമയ ബന്ധിതമായി വിദഗ്ധ ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 2 ചെസ്റ്റ് വൈബ്രേറ്റർ, ഹാൻഡ് ഹെൽഡ് എക്കോ മെഷീൻ, ട്രാൻസ്പോർട്ട് വെന്റിലേറ്റർ, 30 സിറിഞ്ച് പമ്പ്, ട്രാൻസ്പോർട്ട് മോണിറ്റർ, 2 പേഷ്യന്റ് വാമർ, ഹാൻഡ് ഹെൽഡ് ഡോപ്ലർ മെഷീൻ, 2 ഇലക്ട്രിക്കൽ പേഷ്യന്റ് ലിഫ്റ്റ്, പോർട്ടബിൾ ട്രാൻസ് ക്രേന്യൽ ഡോപ്ലർ, യുഎസ്ജി മെഷീൻ തുടങ്ങിയ അത്യാധുനിക മെഷീനുകൾ വാങ്ങാൻ തുക അനുവദിച്ചിട്ടുണ്ട്.

കോട്ടയം മെഡിക്കൽ കോളേജിൽ എക്മോ, 2 ഫ്ളക്സിബിൾ വീഡിയോ ബ്രോങ്കോസ്‌കോപ്പ്, 8 ചാനൽ ഇഇജി, ഹൈ എൻഡ് പേഷ്യന്റ് മോണിറ്റർ, ആലപ്പുഴ മെഡിക്കൽ കോളേജിൽ 2 വെന്റിലേറ്റർ, 1 ഐസിയു വെന്റിലേറ്റർ, വീഡിയോ ലാരിന്ഗോസ്‌കോപ്പ്, എബിജി അനലൈസർ, എക്സ്റേ വ്യൂവിങ് ലോബി, പോർട്ടബിൾ അൾട്രാസൗണ്ട് മെഷീൻ വിത്ത് കളർ ഡോപ്ലർ, തൃശൂർ മെഡിക്കൽ കോളേജിൽ ട്രോമ ആന്റ് ക്രിറ്റിക്കൽ കെയറിനായി എംആർഐ-സിടി കൺസോൾ, കോഴിക്കോട് മെഡിക്കൽ കോളേജിൽ സിആർആർടി മെഷീൻ, പോർട്ടബിൾ ആർഒ പ്ലാന്റ്, പോർട്ടബിൾ ഡയാലിസിസ് മെഷീൻ, മൾട്ടിപാര മോണിറ്റർ, വീഡിയോ ലാരിന്ഗോസ്‌കോപ്പ്, യുഎസ്ജി മെഷീൻ വിത്ത് എക്കോ പ്രോബ് എന്നിവയ്ക്കായാണ് തുകയനുവദിച്ചത്.

വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ IEEE സ്റ്റുഡന്റ്സ് ബ്രാഞ്ച് ഉദ്ഘാടനം ചെയ്യ്തു

ഇലഞ്ഞി:വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ IEEE സ്റ്റുഡന്റസ് ബ്രാഞ്ച് കേരള ചാപ്റ്റർ IEEE COMSOK ഡിസൈനർ ശ്രീമതി അഫ്‍സി ബഷീർ ഉദ്ഘാടനം ചെയ്തു.സ്റ്റുഡന്റ്സ് ബ്രാഞ്ചിനൊപ്പം അംഗീകാരം ലഭിച്ച മറ്റ് 7 ചാപ്റ്ററുകളുടെ ഔദ്യോഗിക ഉദ്ഘാടനവും ശ്രീമതി അഫ്‍സി ബഷീർ നിർവഹിച്ചു. 

ചടങ്ങിൽ വിസാറ്റ് എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പാൾ ഡോ അനൂപ് കെ ജെ അധ്യക്ഷ പ്രസംഗം നിർവഹിച്ചു. വിസാറ്റ് ഗ്രൂപ്പ്‌ ഓഫ് ഇന്സ്ടിട്യൂഷൻസ് ഡയറക്ടർ വിംഗ് കമാൻഡർ പ്രമോദ് നായർ മുഖ്യപ്രഭാഷണം നടത്തിയപ്പോൾ, രജിസ്ട്രാർ സുബിൻ പി സ് ആശംസകൾ അർപ്പിച്ചു. IEEE സ്റ്റുഡന്റസ് ബ്രാഞ്ച് കൗൺസിലർ ലഫ്.ഡോ.റ്റി ഡി സുഭാഷ് IEEE യെ പറ്റി ക്ലാസ്സെടുത്തു.

ഇന്നത്തെ സാമ്പത്തികഫലം: ലാഭം വര്‍ധിക്കും; വിലപ്പെട്ട സമ്മാനങ്ങള്‍ ലഭിക്കും

മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും. ധാരാളം വിശ്രമ സമയം ലഭിക്കും. ഇന്ന് ചിലര്‍ക്ക് ഭൂമിയുമായി ബന്ധപ്പെട്ട പണം ചെലവഴിക്കേണ്ടി വന്നേക്കാം. പരിഹാരം: മുതിര്‍ന്നവരുടെ അനുഗ്രഹം വാങ്ങുക.

ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: പ്രധാനപ്പെട്ട കാര്യങ്ങളില്‍ ജാഗ്രത പാലിക്കണം. അശ്രദ്ധ പാടില്ല. പേപ്പര്‍ വര്‍ക്കുകള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ബിസിനസ്സ് സാധാരണ നിലയിലായിരിക്കും. ബുദ്ധിപരമായ തീരുമാനങ്ങള്‍ എടുക്കും.

മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: തൊഴില്‍ സാഹചര്യം മികച്ചതായിരിക്കും. ആവശ്യമായ ജോലികള്‍ വേഗത്തിലാക്കും. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് ചേരും. വിപുലമായി ചിന്തിക്കുന്നത് ബിസിനസ്സില്‍ ലാഭം കൊണ്ടുവരും. മത്സരം വര്‍ദ്ധിക്കും. അവസരങ്ങള്‍ നിലനില്‍ക്കും. 

മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: തൊഴില്‍ സാഹചര്യം മികച്ചതായിരിക്കും. ആവശ്യമായ ജോലികള്‍ വേഗത്തിലാക്കും. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് ചേരും. വിപുലമായി ചിന്തിക്കുന്നത് ബിസിനസ്സില്‍ ലാഭം കൊണ്ടുവരും. മത്സരം വര്‍ദ്ധിക്കും. അവസരങ്ങള്‍ നിലനില്‍ക്കും.

ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസില്‍ വൈകാരികതയും അശ്രദ്ധയും ഒഴിവാക്കുക. വിവിധ വിഷയങ്ങളില്‍ നിങ്ങള്‍ സംതൃപ്തരായിരിക്കും. സ്വാര്‍ത്ഥത ഒഴിവാക്കുക. ശാന്തത പാലിക്കുക. ലാഭം ശരാശരി ആയിരിക്കും.

ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് ആത്മവിശ്വാസം നിലനിര്‍ത്താനാകും. ഒരു തരത്തിലുള്ള അപവാദ പ്രചരണങ്ങളിലും വീഴരുത്. ലാഭം വര്‍ദ്ധിക്കും. ബിസിനസ്സില്‍ വലിയ ലക്ഷ്യങ്ങള്‍ കൈവരിക്കാനാകും. പൊതുപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. നിങ്ങളുടെ അഭിപ്രായം പറയാന്‍ മടി കാണിക്കരുത്. 

ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസില്‍ നല്ല വാര്‍ത്തകള്‍ കേള്‍ക്കും. സാമ്പത്തികശേഷി വര്‍ദ്ധിക്കും. അവസരങ്ങള്‍ പ്രയോജനപ്പെടുത്തും. നിങ്ങള്‍ക്ക് ചില വിലയേറിയ സമ്മാനങ്ങള്‍ ലഭിച്ചേക്കാം. എല്ലാവരും നിങ്ങള്‍ക്ക് സഹായകരമാകും. പ്രണയബന്ധങ്ങള്‍ ശക്തമാകും. വിശ്വാസ്യതയും സ്വാധീനവും ജനപ്രീതിയും വര്‍ദ്ധിക്കും. വ്യക്തിപരമായ വിജയങ്ങള്‍ വര്‍ധിക്കും.

സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസില്‍ എല്ലാവരെയും ബന്ധിപ്പിക്കുന്ന ജോലിക്ക് പ്രോത്സാഹനം നല്‍കുക. ലാഭം നിങ്ങള്‍ പ്രതീക്ഷിച്ചതിലും മികച്ചതായിരിക്കും. പുതിയ രീതികള്‍ സ്വീകരിക്കും. നവീകരണ പ്രവര്‍ത്തനങ്ങള്‍ വിജയിക്കും. ശക്തി വര്‍ദ്ധിക്കും. 

ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പോളിസി നിയമങ്ങളില്‍ ശ്രദ്ധ വര്‍ധിക്കും. നിയമപരമായ കാര്യങ്ങളില്‍ ക്ഷമ ഉണ്ടാകണം. റിസ്‌ക് എടുക്കരുത്, വിവാദങ്ങളില്‍ അകപ്പെടാതിരിക്കുക. നിങ്ങളുടെ ജോലി നഷ്ടപ്പെട്ടേക്കാം. ഇടപാടുകളില്‍ അലംഭാവം കാണിക്കരുത്. 

നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഭൂമി സംബന്ധമായ ഇടപാടുകള്‍ കരാറുകളായി മാറും. നിക്ഷേപം നടത്തുന്നതിന് മുമ്പ് ആവശ്യമായ ഉപദേശം സ്വീകരിക്കുക. ബിസിനസ്സ് സംബന്ധമായ കാര്യങ്ങളില്‍ തുടര്‍ച്ച ഉണ്ടാകും. ലാഭം വര്‍ദ്ധിക്കും. ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കും. നിങ്ങളുടെ ദിനചര്യ നല്ലതായിരിക്കും. പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കും. 

ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുക. ഭാവി പദ്ധതികള്‍ ഗുണകരമാകും. ബിസിനസ്സിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. എല്ലാവരുടെയും ഇടയില്‍ സഹകരണ മനോഭാവം ഉണ്ടാകും.

ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ഓഫീസില്‍ പരിചയസമ്പന്നരായ ആളുകളുടെ ഉപദേശവും സഹകരണവും ഉണ്ടാകും. സാമ്പത്തിക കാര്യങ്ങള്‍ മികച്ചതായിരിക്കും. അച്ചടക്കം വര്‍ധിക്കും. ജീവിതത്തില്‍ പുതിയ നേട്ടങ്ങള്‍ ഉണ്ടാകും. ബിസിനസ്സില്‍ പുരോഗതിയുണ്ടാകും. ജോലിയുടെ വേഗത വര്‍ധിക്കും.

ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: കരിയറുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് പരിചയ സമ്പന്നരായ ആളുകളുടെ നിര്‍ദേശം സ്വീകരിക്കുക. ആര്‍ക്കും കടം കൊടുക്കരുത്. നിക്ഷേപ തട്ടിപ്പുകള്‍ ഉണ്ടാകാം. ഭൂമി, നിര്‍മ്മാണ കാര്യങ്ങളില്‍ താല്‍പ്പര്യമുണ്ടാകും. പ്രധാനപ്പെട്ട ജോലികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കുക. 

ഇന്നത്തെ സാമ്പത്തികഫലം: ലാഭം വര്‍ധിക്കും; വിലപ്പെട്ട സമ്മാനങ്ങള്‍ ലഭിക്കും

ഉച്ചഭക്ഷണ നടത്തിപ്പിൽ കേരളം രാജ്യത്തിന് മാതൃക

സംസ്ഥാനത്തിന്റെ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് രാജ്യത്തിനുതന്നെ മാതൃകയാണെന്നും മികച്ച ഉച്ചഭക്ഷണമാണ് നമ്മുടെ കുട്ടികൾക്ക് ലഭ്യമാക്കുന്നതെന്നും പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അഭിപ്രായപ്പെട്ടു. തിരുവനന്തപുരംഅട്ടക്കുളങ്ങര സെൻട്രൽ ഹൈസ്‌കൂളിലെ കിച്ചൺ കം സ്റ്റോർ റും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് സാധ്യമാകുന്നതൊക്കെ ചെയ്യുന്നുണ്ട്. ഈ അധ്യയന വർഷം ഇനി പാചകതൊഴിലാളികൾക്ക് കുടിശ്ശിക ഉണ്ടാവില്ല. ഇതിനുള്ള ഫണ്ടായി 167 കോടി രൂപയുടെ വിനിയോഗ അനുമതി നൽകിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അക്കൗണ്ടിലേക്കാണ് തുക എത്തിച്ചേരുന്നത്. കേന്ദ്രവിഹിതം ലഭ്യമാകാത്ത സാഹചര്യത്തിൽ സംസ്ഥാനം പ്രത്യേക താൽപര്യമെടുത്ത് ഫണ്ട് കണ്ടെത്തിയാണ് ഉച്ചഭക്ഷണ പദ്ധതിക്കായി നൽകിയിട്ടുള്ളത്. വരുംദിവസങ്ങളിൽ പാചക തൊഴിലാളികൾക്ക് കുടിശ്ശിക വന്ന ഓഗസ്റ്റ് മാസത്തെ പകുതി വേതനവും സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ വേതനവും ലഭ്യമാക്കാനാകും. പദ്ധതി നടത്തിപ്പിന് സ്‌കൂളുകൾക്ക് നൽകുന്ന വഹിതത്തിലെ കുടിശ്ശികയും വരുംദിവസങ്ങളിൽ നൽകും. പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജവും വിദ്യാ കിരണം പദ്ധതിയും നമ്മുടെ പൊതു വിദ്യാലയങ്ങളിൽ വരുത്തിയിട്ടുള്ള മാറ്റം ചെറുതല്ല. സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന പൊതുവിദ്യാലയങ്ങളിൽ ഹൈടെക് കെട്ടിടങ്ങളും ക്ലാസ് മുറികളും ലാബുകളും ലൈബ്രറികളും ഉണ്ടായി.

എല്ലാ സ്‌കൂളുകളിലും  അടിസ്ഥാനസൗകര്യ വികസന മേഖലയിലെ വികസന പ്രവർത്തനങ്ങൾക്കൊപ്പം അക്കാദമിക മികവിനുള്ള പ്രവർത്തനങ്ങളും സർക്കാർ തുടരുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉച്ച ഭക്ഷണ പദ്ധതിയിൽ നിന്നും അനുവദിച്ച ആറ് ലക്ഷം രൂപ വിനിയോഗിച്ചാണ് കിച്ചൺ കം സ്റ്റോർ റൂം നിർമാണം പൂർത്തിയാക്കിയത്. ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുസിറ്റി പോലീസ് കമ്മീഷണർ സ്പർജൻ കുമാർമോട്ടോർ വാഹന വകുപ്പ് അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കർ പി എസ്കേരള റോഡ് സുരക്ഷ അതോറിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടർ ടി. ഇളങ്കോവൻകെ എസ് സി എസ് ടി ഇ-നാറ്റ്പാക് ഡയറക്ടർ ഡോ. സാംസൺ മാത്യുഹെഡ്മിസ്ട്രസ് നസീമ എസ്വി എസ് സഞ്ജയ് കുമാർ എന്നിവർ പങ്കെടുത്തു.

Verified by MonsterInsights