വിനോദ സഞ്ചാരത്തിന് വാഹനം ബുക്ക് ചെയ്യുന്നവര്‍ മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കണം

വിനോദ സഞ്ചാരത്തിനായി വാഹനം ബുക്ക് ചെയ്യുന്നവര്‍ അക്കാര്യം മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കണമെന്ന്  ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. കണ്ണൂര്‍ ശിക്ഷക് സദന്‍ ഓഡിറ്റോറിയത്തില്‍ വാഹനീയം 2022 ജില്ലാതല പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  വിനോദ സഞ്ചാര വാഹനം വകുപ്പുദ്യോഗസ്ഥര്‍ പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന് ശേഷമേ യാത്ര പുറപ്പെടാവു. ഓരോ ജില്ലയിലും നിശ്ചിത വാഹനങ്ങളുടെ ഉത്തരവാദിത്വം നിശ്ചിത ഉദ്യോഗസ്ഥര്‍ക്ക് വീതിച്ച് നല്‍കുകയാണ്. അത്തരം വാഹനങ്ങളില്‍ നിയമലംഘനമുണ്ടായാല്‍ വാഹന ഉടമയ്‌ക്കൊപ്പം ചുമതലയുള്ള ഉദ്യോഗസ്ഥനെതിരെയും നിയമ നടപടിയുണ്ടാകും മന്ത്രി പറഞ്ഞു.

പാര്‍ക്കിംഗ്, സിഗ്‌നല്‍, ബ്രേക്ക് ലൈറ്റുകള്‍ പ്രവര്‍ത്തനക്ഷമമല്ലാത്ത ഒരു വാഹനവും റോഡിലിറങ്ങാന്‍ അനുവദിക്കില്ല. മോട്ടോര്‍ വാഹന വകുപ്പിന്റെ കാര്യക്ഷമമായ ഇടപെടല്‍ കൊണ്ടാണ് വാഹനസാന്ദ്രതയേറിയിട്ടും കേരളത്തില്‍ വാഹനാപകടങ്ങള്‍ കുറയാന്‍ കാരണം. അമിത വേഗതാ മുന്നറിയിപ്പ് തല്‍സമയം വാഹന ഉടമയെ അറിയിക്കുന്ന സംവിധാനമുള്ള സംസ്ഥാനമാണ് കേരളം. വടക്കഞ്ചേരിയില്‍ അപകടത്തില്‍ പെട്ട ബസിന്റെ വേഗത സംബന്ധിച്ച് രണ്ട് തവണ മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇക്കാര്യം കോടതിയെ അറിയിച്ചിട്ടുണ്ട്. മന്ത്രി പറഞ്ഞു.മന്ത്രി ആന്റണി രാജു പറഞ്ഞു.

നിയമം ലംഘിക്കാനുള്ള പ്രവണത ചെറുപ്പക്കാര്‍ക്കുണ്ട്. അത് കൊണ്ട് തന്നെ ഇരുചക്ര വാഹന പരിശോധന ശക്തമാക്കി കഴിഞ്ഞു. കഴിഞ്ഞ ദിവസം ഉയര്‍ന്ന സി സി യു ളള 103 ബൈക്കുകളാണ് കസ്റ്റഡിയിലെടുത്തത്. നിയമ ലംഘകരോട് യാതൊരു വിട്ട് വീഴ്ചയുമില്ല. യൂണിഫോം കളര്‍ കോഡ് നിര്‍ബന്ധമാക്കും. വെള്ള നിറം പൂശാത്ത ഒരു ടൂറിസ്റ്റ് ബസിനും റോഡിലിറങ്ങാന്‍ കഴിയില്ല. സ്പീഡ് ഗവര്‍ണര്‍ ഒഴിവാക്കികൊടുക്കുന്ന വര്‍ക്ക്‌ഷോപ്പ് ഉടമകള്‍ക്കും ഡീലര്‍മാര്‍ക്കുമെതിരെ നടപടിയുണ്ടാകും. പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി റോഡ് നിയമം സംബന്ധിച്ച പാഠപുസ്തകം തയ്യറാക്കി വിദ്യാഭ്യാസ വകുപ്പിന് നല്‍കിക്കഴിഞ്ഞു. ഇത് പാഠ്യപദ്ധതിയുടെ ഭാഗമായാല്‍ പിന്നീട് പ്ലസ് ടു പാസാവുന്നവര്‍ ലേണേഴ്‌സ് ടെസ്റ്റ് എഴുതേണ്ടതില്ല. ഇത്തരത്തില്‍ സംസ്ഥാനത്ത് ഒരു റോഡ് അച്ചടക്കശീലം സൃഷ്ടിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പ് ശ്രമിക്കുന്നത്. മന്ത്രി ആന്റണി രാജു പറഞ്ഞു.

കെ വി സുമേഷ് എം എല്‍ എ അധ്യക്ഷത വഹിച്ചു. സാങ്കേതിക വിദ്യകളില്‍ അവഗാഹമുള്ള, പ്രസാദാത്മകമായി ജീവിതത്തെ സമീപിക്കുന്ന ഒരു തലമുറയാണ് വളര്‍ന്ന് വരുന്നതെന്നും എല്ലാ മേഖലകളേയും ആധുനീകീകരിക്കേണ്ട സാഹചര്യമാണുള്ളതെന്നും കെ വി സുമേഷ് എംഎല്‍എ പറഞ്ഞു. സമയബന്ധിതമായി കാര്യങ്ങള്‍ നടക്കണമെന്നത് പൗരന്റെ അവകാശമായി മാറിയ കാലത്ത് അതിന് ഉണര്‍വ്വേകുന്നതാണ് ഇത്തരം അദാലത്തുകളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എം എല്‍ എ മാരായ അഡ്വ സണ്ണി ജോസഫ് , എം വിജിന്‍ , ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്ത്, അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പ്രമോജ് ശങ്കര്‍ എന്നിവര്‍ സംസാരിച്ചു. ട്രാക്കിനുള്ള പുരസ്‌കാരം  ട്രോമാകെയര്‍ പ്രസിഡണ്ട് സി രഘുനാഥ്, സെക്രട്ടറി വിവി മധു എന്നിവര്‍ മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി.

കാസർഗോഡ് ഒരു വർഷത്തിനുള്ളിൽ ന്യൂറോ സൂപ്പർ സ്‌പെഷ്യാലിറ്റി സൗകര്യം

ന്യൂറോളജിയുമായി ബന്ധപ്പെട്ട സൂപ്പർ സ്‌പെഷ്യാലിറ്റി ചികിത്സ സൗകര്യങ്ങൾ  കാസർഗോഡ്  ജില്ലിയിൽ പരമാവധി ഒരു വർഷത്തിനകം ഒരുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. എൻഡോസൾഫാൻ ദുരിദബാധിതർക്കുള്ള ചികിത്സാ സൗകര്യം  കൂടുതൽ മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ദയാ ബായിയുടെ സമരം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സമര സഹായ സമിതി നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് ഈ ഉറപ്പു നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശ പ്രകാരം ഉന്നതവിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് എന്നിവരാണ് ചർച്ച നടത്തിയത്.

എയിംസ് അടക്കം നാലു വിഷയങ്ങളാണ് സമരസമിതി നേതാക്കൾ മുന്നോട്ട് വച്ചത്. കോഴിക്കോട് എയിംസിന്റെ കാര്യത്തിൽ സർക്കാർ നടപടികൾ ഏറെ മുന്നോട്ട് പോയിക്കഴിഞ്ഞതായി മന്ത്രിമാർ അറിയിച്ചു. അതിനാൽ മറ്റു പ്രദേശങ്ങളെ തത്ക്കാലം പരിഗണിക്കാനാകില്ല.  കാസർഗോഡ്  ജില്ലയിലെ വിവധ ആശുപത്രികളുമായി ബന്ധപ്പെട്ട ചികിത്സാ സൗകര്യങ്ങൾ സമയബന്ധിതമായി തന്നെ മെച്ചപ്പെടുത്തുമെന്നും മന്ത്രിമാർ അറിയിച്ചു. മെഡിക്കൽ കോളജ്, ജില്ലാ ആശുപത്രി, ജനറൽ ആശുപത്രി, ടാറ്റ ആശുപത്രി, കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രി എന്നിവിടങ്ങളിലും കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കും കാസർഗോഡ് മെഡിക്കൽ കോളജിൽ ഓ.പി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇവിടെ രണ്ട് ന്യൂറോളജിസ്റ്റുകളുടെ തസ്തികയും അനുവദിച്ചു.

ആദ്യമായാണ് കാസർഗോഡ് ജില്ലയിൽ ന്യൂറോളജിസ്റ്റുകളുടെ തസ്തിക അനുവദിച്ചത്. ഇവിടെ അക്കാദമിക് ബ്ലോക്കിന്റെ നിർമ്മാണം പൂർത്തിയായി. മറ്റൊരു കെട്ടിടത്തിന്റെ നിർമ്മാണം നടന്നു വരുന്നു. ഈ കെട്ടിടത്തിലാണ് ന്യൂറോളജി ചികിത്സയ്ക്കുള്ള സംവിധാനങ്ങൾ ഒരുക്കേണ്ടത്. കെട്ടിട നിർമ്മാണത്തിലുണ്ടായ സാങ്കേതിക തടസങ്ങൾ പരിഹരിച്ചു കഴിഞ്ഞു. ഇതോടൊപ്പം കാഞ്ഞങ്ങാട് ആശുപത്രിയിലും ന്യൂറോ സ്‌പെഷ്യാലിറ്റി സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. എത്രയും വേഗം, പരമാവധി ഒരു വർഷത്തിനകം  ന്യൂറോളജി ചികിത്സ സൗകര്യം കാസർഗോഡ് ഉറപ്പാക്കും. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും പകൽ പരിപാലന കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് തദ്ദേശ ഭരണ വകുപ്പുമായി ആലോചിച്ച് ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകാമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു ഉറപ്പു നൽകി. സാമൂഹിക സുരക്ഷാ മിഷന്റെ ആഭിമുഖ്യത്തിൽ അപേക്ഷ സമർപ്പിക്കുന്നവർക്കായി പ്രത്യേക മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കും. രണ്ട് മാസത്തിനുള്ളിൽ ക്യാമ്പ് സംഘടിപ്പിക്കാനാണ് തീരുമാനം. ബഡ്‌സ് സ്‌കൂളുകളോട് അനുബന്ധമായി ബഡ്‌സ് റീഹാബിലിറ്റേഷൻ കേന്ദ്രങ്ങൾ ആരംഭിക്കുന്ന കാര്യങ്ങൾ പരിശോധിക്കുമെന്നും മന്ത്രി ഉറപ്പു നൽകി. സെക്രട്ടേറിയറ്റ് അനക്‌സ് രണ്ടിലെ ലയം ഹാളിൽ നടന്ന ചർച്ചയിൽ സമരസമിതി നേതാക്കളായ അമ്പലത്തറ കുഞ്ഞികൃഷ്ണൻ, ഫറീനാ കോട്ടപ്പുറം, കരീം ചൗക്കി, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

വൻ മൂലധനമോ മുൻപരിചയമോ വേണ്ട, ടെൻഷനില്ലാതെ തുടങ്ങാൻ ഇതാ ഒരു കിടിലൻ ബിസിനസ്

സംശുദ്ധ ഊർജരംഗത്തേക്കുള്ള ഇന്ത്യയുടെ പരിണാമം

വേഗത്തിലാക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടയ്ക്കിടെ പറയാറുള്ളത്. ഇതിൽ ആവേശം കൊണ്ടാണ് കേന്ദ്ര ഉപരിതല, ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരി വൈദ്യുത വാഹന (ഇവി-ഇലക്ട്രിക് വെഹിക്കിൾസ്) വിപ്ലവത്തെക്കുറിച്ച് എപ്പോഴും വാചാലനാകുന്നതും. വലിയ സ്വപ്നമാണ് സർക്കാരിന്റേത്-2030 ആകുമ്പോഴേക്കും 50 ദശലക്ഷം ഇവികളെങ്കിലും ഇന്ത്യൻ റോഡുകളിൽ ചീറിപ്പായണമെന്ന്. ഓട്ടോമൊബീൽ കമ്പനികളും ഇതേറ്റെടുത്തു കഴിഞ്ഞു. ടാറ്റ മോട്ടോഴ്സിന് പിന്നാലെ മഹീന്ദ്രയും ഇപ്പോൾ മധ്യവർഗത്തിൽപെട്ടവർക്ക് താങ്ങാവുന്ന ഇലക്ട്രിക കാറുകൾ പുറത്തിറക്കാനുള്ള മൽസരത്തിനിറങ്ങിക്കഴിഞ്ഞു. എക്സ്യുവി 400 എല്ലാം ഒരു സാംപിൾ.

എന്തുകൊണ്ട് മികച്ച അവസരം ?

ഏതൊരു ബിസിനസിനും മൂലധന ചെലവിടലും പ്രവർത്തന ചെലവിടലുമുണ്ടാകും. എന്നാൽ ഇവി ചാർജിങ് സ്റ്റേഷൻ ബിസിനസിനെ സംബന്ധിച്ചിടത്തോളം പ്രവർത്തന ചെലവ് വളരെ കുറവാണെന്നത് ആകർഷകമായി പലരും കാണുന്നു. സ്ഥലം, ചാർജറുകൾ, ഇലക്ട്രിസിറ്റി, സോഫ്റ്റ് വെയർ, അഡ്വർടൈസിങ്, മെയിന്റൻസ് തുടങ്ങിയ കാര്യങ്ങൾക്കാണ് പ്രധാനമായും ചെലവ് വരുന്നത്.

എത്രയാകും മുടക്കുമുതൽ

ഇവി ഇൻഫ്രാ കമ്പനികളുടെ ഫ്രാഞ്ചൈസികളായും അല്ലാതെയുമെല്ലാം ഇവി ചാർജിങ് പോയിന്റുകൾ സ്വകാര്യ വ്യക്തികൾ തുടങ്ങുന്നുണ്ട്. സ്ഥാപിക്കുന്ന ചാർജറുകളുടെ സ്വഭാവമനുസരിച്ച് ഏകദേശം 3 ലക്ഷം രൂപ മുതൽ 50 ലക്ഷം രൂപ വരെയാകും ഇവി ചാർജിങ് സ്റ്റേഷൻ തുടങ്ങുന്നതിനുള്ള ചെലവ്. പുതിയ ഇലക്ട്രിക്കൽ കണക്ഷൻ, സിവിൽ വർക്ക്, സാങ്കേതിക സംവിധാനങ്ങൾ, മാർക്കറ്റിങ്, സോഫ്റ്റ് വെയർ ഇന്റഗ്രേഷൻ തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടും.

എസി, ഡിസി എന്നിങ്ങനെ ചാർജറുകളും രണ്ട് തരമുണ്ട്. എസി ചാർജറുകളിൽ ചാർജിങ് വേഗത കുറവായിരിക്കും, എന്നാൽ ഡിസിക്ക് അതിവേഗ ചാർജിങ് ശേഷിയുണ്ട്. ഉയർന്ന ബാറ്ററി കപ്പാസിറ്റിയുള്ള വണ്ടികൾക്കായി ഫാസ്റ്റ് ചാർജിങ് ഏർപ്പെടുത്താവുന്നതാണ്. ചില ഇവികളുടെ ശേഷി 25 കിലോവാട്ടാണെങ്കിൽ പുതുതായി എത്തുന്ന വണ്ടികളുടെ ശേഷി 50 കിലോവാട്ടും 100 കിലോവാട്ടുമെല്ലാം ആയിരിക്കും. അതിനാൽ തന്നെ പുതിയ മോഡലുകൾക്ക് അനുസൃതമായ ഇൻപുട് ശേഷി ചാർജറുകൾക്ക് നൽകുന്നതാകും അഭികാമ്യം. 25, 30, 60, 120 കിലോവാട്ട് ശേഷികളിൽ നിലവിൽ ചാർജറുകൾ ലഭ്യമാണ്.

എന്തെല്ലാം ശ്രദ്ധിക്കണം?

ചാർജിങ് സ്റ്റേഷൻ ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർ പ്രധാനമായും ലൊക്കേഷൻ തന്നെയാണ് ശ്രദ്ധിക്കേണ്ടത്. കെഎസ്ഇബിയിൽ നിന്ന് കണക്ഷൻ ലഭിക്കാൻ നൂലാമാലകളുള്ള സ്ഥലത്താണോ തുടങ്ങുന്നത് എന്നെല്ലാം പരിശോധിക്കണം. ഏറ്റവും ചുരുങ്ങിയത് 100 സ്ക്വയർ ഫീറ്റെങ്കിലും വേണം. 30-40 കിലോവാട്ടാണ് നിങ്ങളുടെ ഇൻപുട് എങ്കിൽ ട്രാൻസ്ഫോർമർ നിർബന്ധമായും വേണ്ടി വരും. അതിനുള്ള ഡിപ്പോസിറ്റ് തുകയും ചെലവിൽ പെടും.

കോഫീ ഷോപ്പോ, ഹോട്ടലുകളോ നടത്തുന്ന ആളുകൾ അതിന് അനുബന്ധമായി ചാർജിങ് പോയിന്റ് തുടങ്ങിയാൽ ബിസിനസിൽ മൂല്യവർധന ഉറപ്പാക്കാം. ചാർജിങ് സ്റ്റേഷൻ തുടങ്ങി അനുബന്ധ ബിസിനസായി ഇത്തരം കഫേകളും തുടങ്ങാവുന്നതാണ്. ചാർജ് ചെയ്യാൻ വരുന്നവർ 90 ശതമാനവും ഹോട്ടലിൽ കയറിയേ പോകൂ.

ഒരു ജീവനക്കാരൻ മതി

സമഗ്ര സേവനങ്ങൾ നൽകുന്ന ചാർജിങ് ഇൻഫ്രാ കമ്പനിയെ ബിസിനസ് തുടങ്ങാൻ സമീപിക്കുന്നതാണ് നല്ലത്. ചാർജിങ് മെഷീൻ, സോഫ്റ്റ് വെയർ, മൊബൈൽ ആപ്പ് എന്നീ കാര്യങ്ങൾ അവർ തന്നെ നൽകും. ഒരു സെക്യൂരിറ്റി ജീവനക്കാരനല്ലാതെ സ്റ്റാഫ് വേണ്ടെന്നതാണ് സൗകര്യം. പേമന്റ് കളക്ഷൻ മുതൽ ബിൽ ജനറേഷൻ വരെയുള്ള കാര്യങ്ങൾ ഓൺലൈനായി ചെയ്യാം. ഹോട്ടലിനോട് അനുബന്ധിച്ചാണ് തുടങ്ങുന്നതെങ്കിൽ ഇരുസ്ഥാപനങ്ങൾക്കും കൂടി ഒരു സെക്യൂരിറ്റി മതിയാകുമെന്ന മെച്ചവുമുണ്ട്.

ബിസിനസ് അനുഭവസമ്പത്തോ വളരെ വലിയ മൂലധനമോ, സമയമോ ഒന്നും കാര്യമായി വേണ്ട എന്നതാണ് ഈ ബിസിനസിന്റെ ഏറ്റവും വലിയ മേന്മ. കാലക്രമേണ മികച്ച ലാഭം കിട്ടുകയും ചെയ്യും. ഏറ്റവും പ്രധാനം ഇന്ത്യയിലെ ഇവി വിപ്ലവത്തിന്റെ ഭാഗമാകാനും ഇതിലൂടെ സാധിക്കുമെന്നതാണ്. രാജ്യത്ത് 100 കിലോമീറ്റർ ഗ്യാപ്പിൽ ഒരു ചാർജിങ് സ്റ്റേഷനെങ്കിലും കൊണ്ടുവരികയെന്നതാണ് സർക്കാരിന്റെ സ്വപ്നം. അതിനാൽ തന്നെ അവസരങ്ങൾ വളരെ വലുതാണ്

കൃഷിക്കാർക്ക് ഇന്ന് സന്തോഷത്തിന്റെ ദിവസമാകുമോ? 2000 രൂപ കിട്ടുമോ?

കൃഷിക്കാർക്ക് ഇന്ന് സന്തോഷിക്കാനുള്ള അവസരം ലഭിച്ചേക്കും. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ പന്ത്രണ്ടാം ഗഡുവിതരണത്തെ സംബന്ധിച്ച പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും.

രാവിലെ 11 മണിക്ക്

ഇന്നു രാവിലെ 11 മണിക്ക് കൂടുന്ന ‘പിഎം കിസാൻ സമ്മാൻ സമ്മേളൻ’ യോഗത്തിൽ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ പന്ത്രണ്ടാം ഗഡു വിതരണത്തിന്റെ ഉൽഘാടനം നിർവഹിക്കുമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമർ അറിയിച്ചു. പിഎം കിസാൻ സമൃദ്ധി കേന്ദ്രത്തിന്റെ ഉദ്ഘാടനവും തദവസരത്തിൽ പ്രധാനമന്ത്രി നിർവഹിക്കും. ഒരു രാജ്യം – ഒരു രാസവളം എന്ന പദ്ധതിയും രാജ്യത്തിനു സമർപ്പിക്കും. pmindiawebcast.nic.in എന്ന ലിങ്കിലൂടെ ഇന്നത്തെ (രാവിലെ 11ന് ) കിസാൻ സമ്മേളനം വീക്ഷിക്കാം.

2000 രൂപ കിട്ടും

കേന്ദ്ര സർക്കാർ രാജ്യത്തെ കർഷകർക്ക് ആശ്വാസധനമായി പ്രതിവർഷം 6000 രൂപ നേരിട്ട് അവരുടെ അക്കൗണ്ടിൽ എത്തിക്കുന്ന പദ്ധതിയാണ് പിഎം കിസാൻ സമ്മാൻ നിധി. നാലു മാസം കൂടുമ്പോൾ രണ്ടായിരം രൂപ വീതമാണ് ലഭിക്കുക്കുന്നത്. ഇതു വരെ പതിനൊന്ന് ഗഡുക്കളായി 22000 രൂപ കർഷകരുടെ അക്കൗണ്ടിൽ എത്തിയിട്ടുണ്ട്. ഇനി പന്ത്രണ്ടാം ഗഡുവാണ് ലഭിക്കാനുള്ളത്. പി എം കിസാൻ സമ്മാൻ നിധിയുടെ ഗുണഭോക്താക്കൾ നിശ്ചിത ദിവസത്തിനുള്ളിൽ കെവൈസി നടപടികൾ പൂർത്തിയാക്കി ഭൂമി വിവരങ്ങൾ അപ് ലോഡുചെയ്യാൻ അധികൃതർ ആവശ്യപ്പെട്ടിരുന്നു.

വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ സ്പോട്ട് അഡ്മിഷൻ

വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ സ്പോട്ട് അഡ്മിഷൻ തുടങ്ങി. ബിബിഎ (ലോജിസ്റ്റിക്ട്സ്), ബികോം ( ടാക്സഷൻ ), ബികോം (…

ലുക്കില്ലെന്നേ ഉള്ളൂ, ഭയങ്കര വിലയാ; കളയാൻ വച്ചേക്കുന്ന ലെയ്സ് ബാഗിന്റെ രൂപത്തിലെ സഞ്ചി വേണമെങ്കിൽ പോക്കറ്റ് കീറും

നമ്മുടെ നാട്ടിൽ പുതുതലമുറ ഉപയോഗിക്കുന്ന പല വസ്തുക്കളും കാണുമ്പോൾ മുതിർന്നവർ അത് മറ്റെന്തോ ആണെന്ന തരത്തിൽ തെറ്റിദ്ധരിക്കപ്പെടുന്നത് സ്ഥിരമാണ്. ചാക്ക്, നെറ്റിപ്പട്ടം, കാൽത്തള എന്നൊക്കെ പേരിട്ടു വിളിക്കപ്പെടുന്ന ഫാഷൻ വസ്തുക്കൾ ഏറെയുണ്ട്. അത് കേട്ടിട്ടുള്ളവർക്ക് അറിയാം. ഇനി എടുത്തുകളയാൻ വച്ചേക്കുന്ന ചിപ്സ് പാക്കറ്റ് എന്ന് തോന്നുന്ന ആഡംബര ബാഗിന്റെ വരവാണ് നോക്കണ്ട ഉണ്ണീ, ഇതും ആഡംബരം തന്നെയാ. സ്പാനിഷ് ബ്രാൻഡ് ആയ ബാലൻസിയാഗ ആണ് ഈ ബാഗിന്റെ നിർമ്മാതാക്കൾ. കണ്ടാൽ ലെയ്‌സിന്റെ വലിയൊരു പാക്കറ്റ് ചുരുട്ടി എടുത്തുകൊണ്ടു പോകുന്നത് പോലെ തോന്നുമെങ്കിലും ചൂടപ്പം പോലെ ഡോളറുകൾ എണ്ണിക്കൊടുക്കണം ഇതുപോലൊരെണ്ണം വാങ്ങാൻ.

റിപോർട്ടുകൾ പ്രകാരം ബാലൻസിയാഗയും പെപ്സി കോയും ചേർന്ന സംയുക്ത സംരംഭമാണ് ഈ കാണുന്നത്. പാരീസ് ഫാഷൻ വീക്കിന്റെ റാംപിൽ ഇത് കണ്ടതും ഞെട്ടാത്തവരായി ആരുമുണ്ടായില്ല എന്ന് വേണം പറയാൻ അമേരിക്കയിൽ ഒരു കൂട് ലെയ്‌സിന് നാല് ഡോളർ കൊടുക്കണം. ഇന്ത്യയിൽ 10 മുതൽ 60 രൂപ വരെയാണ് വില. ഒക്ടോബർ മൂന്നിന് ബാലൻസിയാഗ റൺവേ ലുക്കുകൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു.

 

വരുന്നു ഇന്നോവ ഹൈദ്രോസ്, ഡീസൽ ഇല്ല, പകരം ഹൈബ്രിഡ്?

കൃത്യമായ ഇടവേളകളിൽ പുതിയ മോഡലിനെ അവതരിപ്പിക്കുന്ന ടൊയോട്ട, ഇന്നോവയുടെ അടുത്ത തലമുറയുമായി എത്തുന്നു. ഇന്നോവ ഹൈക്രോസ് എന്ന് പേരിട്ടിരിക്കുന്ന വാഹനത്തിന്റെ ആഗോളതലത്തിലെ ആദ്യ പ്രദർശനം അടുത്ത മാസം നടക്കുമെന്നാണ് അനൗദ്യോഗിക വിവരങ്ങൾ.

ഏഷ്യൻ എംപിവി

ഇന്ത്യയ്ക്ക് പുറമേ മറ്റ് ഏഷ്യൻ വിപണികളിലും പുതിയ വാഹനം പുറത്തിറങ്ങും. ഇന്തോനീഷ്യൻ വിപണിയിൽ ഇന്നോവ സെനിക് എന്നപേരാണ് വാഹനത്തിന്. ആദ്യ പ്രദർശനത്തിന് മുന്നോടിയായി പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ വിഡിയോ പുറത്തുവന്നിരിക്കുന്നു. ഇന്നോവ ഹൈക്രോസിന്റെ ഇന്റീരിയർ അടക്കമുള്ള കൂടുതൽ വിവരങ്ങൾ വിഡിയോയിലുണ്ട്.

 

ഡീസൽ ഇല്ല, ഹൈബ്രിഡ്

രണ്ട് പെട്രോൾ എൻജിൻ ഓപ്ഷനുകളായിരിക്കും പുതിയ വാഹനത്തിന്. ഡീസൽ എൻജിന് പകരം ഇന്ധനക്ഷമത കൂടിയ 2 ലീറ്റർ പെട്രോൾ ഹൈബ്രിഡ് എൻജിനുണ്ടാകും. അടുത്തിടെ വിപണിയിലെത്തിയ ടൊയോട്ട ഹൈറൈഡറുടെ അതേ സാങ്കേതികവിദ്യ തന്നെയായിരിക്കും പുതിയ മോഡലിനും ലാഡർ ഫയിം ഷാസിക്ക് പകരം മോണോക്കോക്കിലാണ് പുതിയ വാഹനം നിർമിക്കുന്നത്. മുൻവീൽ ഡ്രൈവ് ലേ ഔട്ടിലുള്ള വാഹനം നിർമിക്കുന്നത് ടിഎൻജി എ സി പ്ലാറ്റ്ഫോമിലാണ്.

ഫീച്ചറുകളുടെ നീണ്ട നിര

ഫീ സ്റ്റാൻഡിങ് ടച്ച് സ്ക്രീൻ, ഫുള്ളി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 360 ഡിഗ്രി ക്യാമറ, സൺറൂഫ്, വയർലെസ് ചാർജർ, സോഫ്റ്റ് ടച്ച് ഡാഷ് ബോർഡ്, ഇലക്ട്രോണിക് പാർക്കിങ് ബക്, എൽഇഡി ഹെഡ്ലാംപ് എന്നിവയുമുണ്ടാകും. നിലവിലെ ഇന്നോവയെപ്പോലെ തന്നെ വിവിധ തരത്തിലുള്ള സീറ്റിങ് ഓപ്ഷനുകളും സ്ഥല സൗകര്യമുള്ള ഇന്റീരിയറും ഹൈക്രോസിൽ പ്രതീക്ഷിക്കാം.

“ഈ ചിത്രം പ്രണവോ ലാലേട്ടനോ ഒന്നു കണ്ടിരുന്നെങ്കിൽ”; 250 എഫോർ പേപ്പറുകളിൽ വിസ്മയമൊരുക്കി ജഗന്നാഥ്

പ്രണവ് മോഹൻലാലിനു കോട്ടയം ഗിരിദീപം ബഥനി സെൻട്രൽ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി ജഗന്നാഥിനെ അറിയില്ല. പക്ഷേ ജഗന്നാഥിന്റെ ജീവിതത്തിൽ ഒരു റെക്കോർഡിന്റെ തിളക്കം നിറച്ചത് പ്രണവാണ്! ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലും പ്രണവിന്റെ പേരു പതിഞ്ഞത് പ്രണവിന്റെ ചിത്രം വരച്ചാണ്. ‘ഹൃദയം’ സിനിമ റിലീസായ സമയത്താണ് ജഗന്നാഥ് പ്രണവിന്റെ ചിത്രം വരയ്ക്കാൻ തീരുമാനിച്ചത്. സാധാരണ എല്ലാവരും ചെയ്യാറുള്ളതു വിട്ട് പുതുമയുള്ള എന്തെങ്കിലും ചെയ്യാമെന്നു തോന്നി. പഠിക്കുന്ന സ്കൂളിന്റെ ഇൻഡോർ സ്റ്റേഡിയത്തിൽ ജഗന്നാഥ് അങ്ങനെ രണ്ടു മാസം കൊണ്ട് 250 എഫോർ പേപ്പറുകളിലായി പ്രണവിന്റെ വലിയൊരു സ്റ്റെൻസിൽ ആർട്ട് ഒരുക്കി. ആ അധ്വാനം ഈ മിടുക്കനു നൽകിയതു മിന്നുന്ന റെക്കോർഡ് നേട്ടവും.”വെറുതെയിരുന്നപ്പോൾ തോന്നിയ ഐഡിയ ആയിരുന്നു പ്രണവിന്റെ ചിത്രം വരയ്ക്കണമെന്നുള്ളത്. പക്ഷേ അതിനു റെക്കോർഡ് കിട്ടുമെന്നൊന്നും കരുതിയില്ല. വരച്ചു നിരത്തുവോളം റെക്കോർഡ് എന്ന ആശയം മനസ്സിൽ ഇല്ലായിരുന്നു. സ്കൂളിലെ ചിത്രകലാ അധ്യാപകനായ സുമോദ് സാറിന്റെ നിർദേശപ്രകാരമാണ് റെക്കോർഡിന് അപേക്ഷിച്ചത്. രണ്ടാഴ്ച കഴിഞ്ഞപ്പോൾ റെക്കോർഡ് കിട്ടുകയും ചെയ്തു.” ഇത്രയും നാൾ വരച്ചതിൽ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രമേതെന്നു ചോദിച്ചാൽ ജഗന്നാഥിനു രണ്ടാമതൊന്നു ചിന്തിക്കണ്ട. ഉടനടി ഉത്തരം വരും, പ്രണവിന്റെ ചിത്രം തന്നെ. “ഈ ചിത്രം പ്രണവിലേക്കെത്തിക്കാൻ ഒരുപാട് ശ്രമിച്ചു. പക്ഷേ നടന്നില്ല. അതിൽ ചെറിയ സങ്കടമുണ്ട്.” താൻ ഇത്രയും ആഗ്രഹിച്ചും അധ്വാനിച്ചും പൂർത്തിയാക്കിയ ചിത്രം പ്രണവോ ലാലേട്ടനോ ഒന്നു കണ്ടിരുന്നെങ്കിൽ എന്നാണ് ജഗന്നാഥിന്റെ കുഞ്ഞു മനസ്സിലെ വലിയ ആശ.

പ്രണവിന്റെ ചിത്രം മാത്രമല്ല തമിഴ് താരം ധനുഷിന്റെ ചിത്രവും ജഗന്നാഥിനു റെക്കോർഡിലേക്കുള്ള ചവിട്ടു പടിയായിട്ടുണ്ട്. നൂല് ഉപയോഗിച്ച് ചെയ്യുന്ന സ്ട്രിങ് ആർട്ടിലൂടെയാണ് ജഗന്നാഥ് ധനുഷിന്റെ മുഖം സുന്ദരമായി പകർത്തിയത്. ആ ചിത്രവും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചു.

നാലു വയസുള്ളപ്പോഴാണ് ഈ മിടുക്കൻ വരച്ചു തുടങ്ങിയത്. ഒന്നാം ക്ലാസ് മുതൽ മത്സരങ്ങളിലും പങ്കെടുക്കുന്നു. വീട്ടിലുള്ളവരെ പിടിച്ചിരുത്തി വരച്ചാണ് താൻ വരയുടെ ആദ്യപാഠം കുറിച്ചതെന്നു ജഗന്നാഥ് പറയുന്നു. അതുകൊണ്ട് തന്നെയാവാം പോർട്രെയ്റ്റുകളോട് ജഗന്നാഥിനു പ്രത്യേക ഇഷ്ടമുണ്ട്. സ്റ്റെൻസിൽ ആർട്, പെൻസിൽ ഡ്രോയിങ് എന്നിവയിലാണ് കൂടുതൽ താൽപര്യം. വാട്ടർ കളർ പെയിന്റിങ് കൂടി പഠിക്കുന്നുണ്ട്. കോവിഡ് സമയത്താണ് സിനിമാ താരങ്ങളുടെ ചിത്രങ്ങൾ സ്റ്റെൻസിൽ ആർട്ടിലൂടെ ചെയ്തു തുടങ്ങിയത്.

തമിഴ് സിനിമ ‘വിക’ത്തിലെ സൂര്യ അഭിനയിച്ച റോളക്സ് എന്ന കഥാപാത്രത്തിന്റെ പെൻസിൽ ഡ്രോയിങ്, ദുൽഖറിന്റെ ‘സീതാരാമ’ത്തിലെ ചിത്രം എന്നിവയും ജഗന്നാഥ് വരച്ചിട്ടുണ്ട്. പതിവു രീതികളിൽനിന്നു വിഭിന്നമായി ഗു ആർട്ടിലൂടെ വരച്ച മമ്മൂട്ടിയുടെ ചിത്രത്തിനും സ്ക്രിബിൾ ആർട്ടിലൂടെ വരച്ച ഇന്ദ്രൻസിന്റെ ചിത്രത്തിനും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്.

കുടുംബത്തിൽ നിന്നും കൂട്ടുകാരിൽ നിന്നും മാത്രമല്ല, സമൂഹ മാധ്യമങ്ങളിൽ നിന്നും നല്ല സപ്പോർട്ടു ലഭിക്കുന്നുവെന്നാണ് ജഗന്നാഥ് പറയുന്നത്. ഇൻസ്റ്റഗ്രാമിലൂടെ സെലിബ്രിറ്റികൾ ഉൾപ്പെടെ അഭിനന്ദനമറിയിച്ചിട്ടുണ്ട്. ഭാവിയിൽ എന്താവാനാണ് ആഗ്രഹമെന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ. കലയുമായി ബന്ധപ്പെട്ട് എന്തെങ്കിലുമൊക്കെ ആവണം. ഈ കൊച്ചു മിടുക്കൻ വലിയ കലാകാരനാവുമെന്നതിൽ സംശയമില്ലെന്നാണ് കമന്റ് ബോക്സുകൾ ഉറപ്പിച്ചു പറയുന്നത്.

ഇന്ത്യയിൽ ഇനി 10,000 രൂപയ്ക്ക് മുകളിലുള്ള 4ജി ഫോൺ ഇറക്കില്ല, ലക്ഷ്യം 5ജി വിപ്ലവം

5ജി സാങ്കേതിക സംവിധാനങ്ങളും സേവനങ്ങളും അതിവേഗം വിന്യസിച്ച് മറ്റൊരു ഡിജിറ്റൽ വിപ്ലവത്തിനൊരുങ്ങുകയാണ് ഇന്ത്യ, ഇതിന്റെ ഭാഗമായി പതിനായിരം രൂപയ്ക്ക് മുകളിലുള്ള 4ജി ഫോൺ നിർമാണം നിർത്തുമെന്നാണ് അറിയുന്നത്. ഇതിനായി മൊബൈൽ ഫോൺ നിർമാണ കമ്പനികളുടെ പ്രതിനിധികൾ ഉന്നത സർക്കാർ ഉദ്യോഗസ്ഥരെ കാണുകയും 10,000 രൂപയ്ക്ക് മുകളിൽ വിലയുള്ള 4ജി ഫോണുകളുടെ ഉത്പാദനം ക്രമേണ അവസാനിപ്പിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. അതേസമയം, ഫോൺ നിർമാണ മേഖല കൂടുതൽ ഫീച്ചറുകളുള്ള 5ജി ഹാൻഡ്സെറ്റ് നിർമാണത്തിലേക്ക് മാറുകയും ചെയ്യും.

സ്മാർട് ഫോൺ നിർമാതാക്കൾ പതിയെ 10,000 രൂപയോ അതിൽ കൂടുതലോ വിലയുള്ള 5ജി ഫോണുകളിലേക്ക് മാറുമെന്ന് ഒരു ഫോൺ നിർമാണ കമ്പനി ഉദ്യോഗസ്ഥൻ പറഞ്ഞു. ഇന്ത്യയിൽ ഏകദേശം 75 കോടി മൊബൈൽ ഫോൺ ഉപയോക്താക്കളുണ്ട്. ഇതിൽ 35 കോടി ഉപയോക്താക്കൾക്ക് 5ജി സംവിധാനമുള്ള ഫോണുകളുണ്ട്. എന്നാൽ 35 കോടിയിലധികം ഉപഭോക്താക്കൾ 3ജി-4ജി ഫോണുകൾ ഉപയോഗിക്കുന്നവരാണ്. ഇതിനാൽ തന്നെ 10,000 രൂപയ്ക്ക് മുകളിൽ വിലയുള്ള 3ജി-4ജി ഫോണുകൾ തങ്ങളുടെ കമ്പനി ക്രമേണ നിർത്തലാക്കുമെന്ന് മുൻനിര ബാൻഡിന്റെ വക്താവ് പറഞ്ഞു.

ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിലെയും ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിലെയും ഉന്നത ഉദ്യോഗസ്ഥർ മൊബൈൽ ഓപ്പറേറ്റർമാരുമായും സ്മാർട് ഫോൺ നിർമാതാക്കളുമായും ചർച്ച നടത്തി. അടുത്ത മൂന്ന് മാസത്തിനുള്ളിൽ 5ജി സ്മാർട് ഫോണുകൾ ഉപയോഗിച്ച് ശേഷിക്കുന്ന ഉപയോക്താക്കൾക്കും അതിവേഗ നെറ്റ്വർക്കുകൾ ലഭ്യമാക്കാൻ നിർദേശിക്കുകയും ചെയ്തു.

5ജി സേവനങ്ങൾ സുഗമമായി ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ആപ്പിളും സാംസങ്ങും ഉൾപ്പെടെയുള്ള സ്മാർട് ഫോൺ നിർമാണ കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥരും ടെലികോം ഓപ്പറേറ്റർമാരും യോഗത്തിൽ പങ്കെടുത്തു. എല്ലാ 5ജി ഹാൻഡ്സെറ്റുകൾക്കും സോഫ്റ്റ്വെയർ FOTA അപ്ഗ്രേഡുകൾ ലഭ്യമാക്കാൻ ഹാൻഡ്സെറ്റ് നിർമാതാക്കളുടെയും ടെലികോം സേവന ദാതാക്കളുടെയും ഇടപെടലും യോഗത്തിൽ ചർച്ച ചെയ്തു.

പാസ്‌വേർഡുകളില്ലാത്ത ലോകം വരുന്നു; അക്കൗണ്ടുകൾ മറ്റാർക്കും തുറക്കാനാകില്ല

ഇമെയിൽ, ഫോൺ, ബാങ്ക്, ഡീമാറ്റ് അക്കൗണ്ട്, ഷോപ്പിങ് സൈറ്റ് പാർഡുകൾ തുടങ്ങി എല്ലാദിവസവും ഒട്ടനവധി പാർഡുകളാണ് നമുക്ക് ഓർത്തിരിക്കേണ്ടത്. പലതിന്റെയും പാസ്സ് വേർഡുകൾ മറന്നു പോയാലുണ്ടാകുന്ന പ്രശ്നങ്ങൾ വേറെ. ഈ പ്രശ്നങ്ങളെല്ലാം ഇല്ലാതാകാൻ പോകുന്നുവെന്ന സന്തോഷ വാർത്ത ഇപ്പോൾ വരുന്നു.

പാസ് കീ

ആൻഡ്രോയിഡ്, ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് വ്യക്തിഗത പാഡുകൾ ആവശ്യമില്ലാതെ വ്യത്യസ്ത സേവനങ്ങളിലേക്ക് സൈൻ ഇൻ ചെയ്യാൻ ഗൂഗിൾ ഒരു പുതിയ ഫീച്ചർ പുറത്തിറക്കി. ‘പാസ് കീ’ എന്ന പുതിയ ഫീച്ചർ അധിക സുരക്ഷ നൽകുകയും പരമ്പരാഗത ‘ടു ഫാക്ടർ ഓഥന്റിക്കേഷൻ രീതിക്ക്’ എളുപ്പമുള്ള ബദലായി മാറുകയും ചെയ്യും. പാഡ് ആവശ്യപ്പെടുന്നതിനു പകരം ഉപയോക്താക്കൾക്ക് ബയോമെട്രിക് ഉപയോഗിച്ച് അവരുടെ ഐഡന്റിറ്റി തെളിയിക്കാനുള്ള ഓപ്ഷൻ ലഭിക്കും.

ഓൺലൈൻ തട്ടിപ്പുകൾക്ക് വിരാമം?

ഈ വർഷം അവസാനത്തോടെ ഈ ഒരു സൗകര്യം നിലവിൽ വരുമെന്നാണ് ഗൂഗിൾ നൽകുന്ന സൂചന. ഓൺലൈൻ കള്ളത്തരങ്ങൾക്കും, മോഷണങ്ങൾക്കും നല്ലൊരു പരിധി വരെ തടയിടാൻ പുതിയ സംവിധാനത്തിന് സാധിക്കുമെന്ന് ഗൂഗിൾ അവകാശപ്പെടുന്നു. കഴിഞ്ഞ ഏഴ് വർഷത്തിൽ ഇന്ത്യൻ ബാങ്കുകളിൽ നിന്നും 100 കോടി രൂപയും, മറ്റ് കള്ളത്തരങ്ങളിലൂടെ രണ്ടര ലക്ഷം കോടി രൂപയും നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ബയോ മെട്രിക് സൗകര്യത്തിലൂടെയുള്ള പാസ് വേർഡുകൾ വന്നാൽ നമുക്കല്ലാതെ മറ്റാർക്കും അക്കൗണ്ടുകൾ തുറക്കാനാകില്ല.

Verified by MonsterInsights