ഇന്നത്തെ സാമ്പത്തിക ഫലം: ശ്രദ്ധിച്ച് നിക്ഷേപം നടത്തുക; ഇടുങ്ങിയ ചിന്താ​ഗതി ഉപേക്ഷിക്കുക

വിവിധ രാശികളിൽ ജനിച്ചവരുടെ ഇന്നത്തെ സാമ്പത്തിക ഫലം അറിയാം

മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: ജോലിയിൽ നിന്നും കൂടുതൽ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. ജോലിസ്ഥലത്ത് പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകും. നിക്ഷേപവുമായി ബന്ധപ്പെട്ട് ആരുടെയെങ്കിലും പ്രലോഭനങ്ങളിൽ വീഴാതിരിക്കുക. ബിസിനസ് വളർച്ച പ്രാപിക്കും. നിങ്ങളുടെ ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. എല്ലാ കാര്യങ്ങളിലും അടുത്ത സുഹൃത്തുക്കളുടെ സഹകരണം ഉണ്ടാകും.

 ഏപ്രിൽ 20നും മെയ് 20നും ഇടയിൽ ജനിച്ചവർ: ബിസിനസിൽ പുരോഗതി ഉണ്ടാകും. ജോലിസ്ഥലത്ത് കൂടുതൽ സമയം ചിലവഴിക്കേണ്ടി വരും. ഓഫീസിലെ ലക്ഷ്യങ്ങൾ കൈവരിക്കാൻ സാധിക്കും. ജോലിസ്ഥലത്തെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ സാധിക്കും. പുതിയ ബിസിനസ് പദ്ധതികൾ രൂപീകരിക്കും. മുൻപത്തേതു പോലെ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകില്ല. ശരിയായി രീതിയിൽ ആശയവിനിമയം നടത്തുക.

മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ: ബിസിനസ് രം​ഗത്ത് പ്രവർത്തിക്കുന്നവർക്ക് സാമ്പത്തികവും വാണിജ്യപരവുമായ നേട്ടങ്ങൾ ഉണ്ടാകും. ജോലി മാറാൻ ആഗ്രഹിക്കുന്നവർക്ക് അതു സാധിക്കും. മികച്ച നിക്ഷേപ അവസരങ്ങൾ ലഭിക്കും. ജോലിസ്ഥലത്ത് കൂടുതൽ സമയം ചെലവഴിക്കുന്നതു വഴി നിങ്ങൾക്ക് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. തൊഴിൽ രം​ഗത്ത് വിജയം ഉണ്ടാകും.

ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: ഓഫീസിലെ ജോലികൾ പൂർത്തിയാക്കുന്നതിൽ തിടുക്കം കാട്ടാതെ ക്ഷമയോടെ ചെയ്യുക. ഉത്തരവാദിത്തങ്ങൾ വിവേകത്തോടെ നോക്കിക്കാണുക. ഇടുങ്ങിയ ചിന്താ​ഗതി ഉപേക്ഷിക്കുക. വിവാദങ്ങളിൽ നിന്നും അകന്നു നിൽക്കുക. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. പ്രിയപ്പെട്ടവരുടെ ഉപദേശം അനുസരിക്കുക. കരിയറിലെയും ബിസിനസിലെലും വളർച്ച അതേപടി തുടരും. നിങ്ങളുടെ മുൻകോപം നിയന്ത്രിക്കണം.

ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: ജോലിസ്ഥലത്ത് കൂടുതൽ സമയം ചിലവഴിക്കും. ബിസിനസിൽ നിന്നും നേടാനാകുന്ന ലാഭത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഓഫീസിൽ പുതിയ ചുമതലകൾ ഏറ്റെടുക്കേണ്ടി വരും. പുതിയ തൊഴിൽ സാധ്യതകൾ കണ്ടെത്തും. അമിതമായ ഉത്സാഹം ഒഴിവാക്കുക. ഭൂമി സംബന്ധമായ ഇടപാടുകൾ നിങ്ങൾക്ക് ഗുണം ചെയ്യും. 

ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: തൊഴിൽരംഗത്ത് വിജയം ഉണ്ടാകും. വിജയം നേടണമെങ്കിൽ നന്നായി അദ്ധ്വാനിക്കണം. പ്രൊഫഷണൽ രം​ഗത്ത് നേട്ടങ്ങൾ ലഭിക്കും. സാമ്പത്തിക കാര്യങ്ങളിൽ ക്ഷമ പാലിക്കുക. ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിർവഹിക്കാൻ സാധിക്കും. ബിസിനസ് രംഗത്ത് വളർച്ച ഉണ്ടാകും. കൗശലക്കാരിൽ നിന്ന് അകന്നു നിൽക്കുക. ചെലവുകൾ നിയന്ത്രിക്കുക.

സെപ്റ്റംബർ 23നും ഒക്ടോബർ 23നും 22നും ഇടയിൽ ജനിച്ചവർ: തൊഴിൽമേഖലയിൽ വിജയം കൈവരിക്കാൻ സാധിക്കും. ബിസിനസ് വളരും. നിങ്ങളുടെ അറിവ് വർദ്ധിക്കും. കരിയറിലും ബിസിനസിലും പുരോഗതി കൈവരിക്കാനുള്ള അവസരങ്ങൾ വർദ്ധിക്കും. നിങ്ങളുടെ വരുമാനം വർദ്ധിക്കും. തിടുക്കത്തിൽ തീരുമാനങ്ങൾ എടുക്കരുത്. 

 ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: പ്രധാനപ്പെട്ട വിഷയങ്ങളിൽ അടിയന്തിര ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. സാമ്പത്തിക ഇടപാടുകൾ ജാ​ഗ്രതയോടെ നടത്തണം. തർക്കങ്ങളിൽ നിന്നും ബഹളങ്ങളിൽ നിന്നും അകന്നു നിൽക്കുക. സമത്വബോധം നിലനിർത്തുക. ജോലിക്കാര്യത്തിലുള്ള ശ്രദ്ധ വർദ്ധിക്കും. തൊഴിൽ രം​ഗത്തെ അവസരങ്ങൾ വർദ്ധിക്കും.

നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ജോലിസ്ഥലത്ത് സഹപ്രവർത്തരുമായി സഹകരിച്ചു പ്രവർത്തിക്കും. നിങ്ങൾ മുന്നോട്ടു വെയ്ക്കുന്ന ചില നിർദേശങ്ങൾ മേലധികാരികൾ പരി​ഗണിക്കും. ബിസിനസിൽ ലാഭം വർദ്ധിക്കും. മുടങ്ങിക്കിടക്കുന്ന പില പ​ദ്ധതികൾ പൂർത്തിയാക്കാനാകും. ബിസിനസ് രം​ഗത്ത് പുതിയ ചില കാര്യങ്ങൾ പരീക്ഷിക്കും. കരിയറിൽ വളർച്ച ഉണ്ടാകും. നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും.

ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: സാമ്പത്തിക നേട്ടങ്ങൾ വർദ്ധിക്കും. ബിസിനസ് രംഗത്ത് ആകർഷകമായ പുതിയ ഓഫറുകൾ ലഭിക്കും. തൊഴിൽരംഗത്ത്‌ ശുഭപ്രതീക്ഷയോടെ മുന്നേറാനാകും. വാണിജ്യപരമായ ചില പ്രവർത്തനങ്ങളിൽ കൂടുതൽ താൽപര്യം കാണിക്കും. ജോലിസ്ഥലത്ത് മികച്ച പ്രകടനം കാഴ്ച വെച്ച് നീങ്ങും. പോസിറ്റീവായി, ഉത്സാഹത്തോടെ എല്ലാ ജോലികളും ചെയ്ത് മുന്നോട്ട് പോവുക.

ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: കരിയറും ബിസിനസും മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കും. നിങ്ങളുടെ വിനയവും വിവേകവും ഊർജവും എല്ലാവരെയും ആകർഷിക്കും. ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക. വ്യവസായ രം​ഗത്തെ വളർച്ച വേഗത്തിലാകും. നിങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കേണ്ടത് എങ്ങനെയാണ് എന്നതിനെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കും. നിങ്ങളുടെ എല്ലാ പ്രവർത്തനങ്ങൾക്കും കുംടുംബത്തിൽ നിന്നും പിന്തുണ ലഭിക്കും. 

ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ: തൊഴിൽ രം​ഗത്തും ബിസിനസ് മേഖലയിലും മറ്റുള്ളവരുമായി സഹകരിച്ചു പ്രവർത്തിക്കണം. നിക്ഷേപങ്ങൾ ശ്രദ്ധയോടെ നടത്തുക. പുതിയ ജോലിക്കായി ക്ഷമയോടെ കാത്തിരിക്കുക. ബിസിനസിൽ നിന്ന് ലാഭം നേടാൻ തിടുക്കം കൂട്ടരുത്. അടിയന്തരമായി ചെയ്യേണ്ട ഉത്തരവാദിത്തങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ ശ്രമിക്കുക. വരുമാനം അനുസരിച്ച് ചെലവ് പ്ലാൻ ചെയ്യുക. 

കുറഞ്ഞ വിലയ്ക്ക് മികച്ച 5 സ്മാർട് ടിവികൾ, ആമസോണിൽ ഓഫർ പെരുമഴ

ഏറ്റവും മികച്ച ഡിസ്കൗണ്ടും എക്സ്ക്ലൂസീവ് പ്രോഡക്ട്
ലോഞ്ചുകളുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ തുടരുകയാണ്. സ്മാർട് ഫോണുകൾക്കും സ്മാർട് ടിവികൾക്കും മറ്റു ഇലക്ട്രോണിക് ഉൽപന്നങ്ങൾക്കുമായി വിവിധ വിഭാഗങ്ങളിലായി 40 മുതൽ 90 ശതമാനം വരെ വിലക്കുറവിലാണ് ഉൽപന്നങ്ങൾ വിൽക്കുന്നത്. സ്മാർട് ടിവികൾക്ക് 70 ശതമാനം വരെ ഇളവ് നൽകുന്നുണ്ട്.

ആമസോൺ ഉപഭോക്താക്കൾക്ക് സ്മാർട് ടിവി വാങ്ങാനുള്ള മികച്ച സമയമാണിത്. റെഡ്മി, സോണി, എൽജി, സാംസങ്, വൺപ്ലസ് തുടങ്ങി നിരവധി ബ്രാൻഡുകളിൽ നിന്നുള്ള സ്മാർട് ടിവികൾ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാണ്. കൂടാതെ, വിൽപനയുടെ ഭാഗമായി ആമസോൺ ഐസിഐസിഐയുമായി സഹകരിച്ച് 10 ശതമാനം ഇൻസ്റ്റന്റ് കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ഓഫർ പ്രയോജനപ്പെടുത്താം. കൂടാതെ, ആദ്യമായി കാർഡ് ഉപയോഗിച്ച് വാങ്ങുന്ന ഉപഭോക്താക്കൾക്ക് 10 ശതമാനം അധിക ക്യാഷ്ബാക്കും ലഭിക്കും.

Redmi 80 cm (32 inches) Android 11 Series HD Ready Smart LED TV:

അവതരിപ്പിക്കുമ്പോൾ 24,999 രൂപ വിലയുണ്ടായിരുന്ന റെഡ്മി 32 എച്ച്ഡി റെഡി സ്മാർട് എൽഇഡി ടിവി വിൽക്കുന്നത് 10,999 രൂപയ്ക്കാണ്. 60Hz റിഫ്രഷ് റേറ്റുള്ള 32 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേയാണ് ഇതിന്റെ സവിശേഷത. 2 HDMI, 2USB പോർട്ടുകളും ഉണ്ട്. ബ്ലൂടൂത്ത് സ്പീക്കറുകളും വയർലെസ് ഹെഡ്ഫോണുകളും ബന്ധിപ്പിക്കുന്നതിന് ബ്ലൂടൂത്ത് 5.0 കണക്റ്റിവിറ്റിയും ലഭിക്കും. ആൻഡ്രോയിഡ് ടവി 11 ആണ് ഒഎസ്, 16+ ഭാഷകളുടെ പിന്തുണ, പം വിഡിയോ, നെറ്റ്ഫ്ലിക്സ്, ഡിസ്നി + ഹോട്സ്റ്റാർ, + യുട്യൂബ്, ആപ്പിൾ ടിവി എന്നിവയും ലഭിക്കുന്നു.

OnePlus 80 cm (32 inches) Y Series HD Ready LED Smart Android TV : അവതരിപ്പിക്കുമ്പോൾ 19,999 രൂപ വിലയുണ്ടായിരുന്ന വൺപ്ലസിന്റെ വൈ സീരീസ് സ്മാർട് ആൻഡ്രോയിഡ് ടിവി (32 ഇഞ്ച്) വെറും 11,999 ന് ലഭ്യമാണ്. 60Hz റിഫ്രഷ് റേറ്റുള്ള 32 ഇഞ്ച് ഡിസ്പ്ലേയാണ് ഇതിന്റെ സവിശേഷത. 2 HDMI പോർട്ടുകളും 2 USB പോർട്ടുകളും നൽകുന്നുണ്ട്.

OnePlus 126 cm (50 inches) Y Series 4K Ultra HDSmart Android LED TV: അവതരിപ്പിക്കുമ്പോൾ 45,999 രൂപ വിലയുണ്ടായിരുന്ന വൺപ്ലസിന്റെ വൈ സീരീസ് 4കെ അൾട്രാ എച്ച്ഡി സ്മാർട് എൽഇഡി ടിവി (50 ഇഞ്ച്) 30,999 നും ലഭ്യമാണ്.

Mi 80 cm (32 inches) 5A Series HD Ready Smart Android LED TV : അവതരിപ്പിക്കുമ്പോൾ24,999 രൂപ വിലയുണ്ടായിരുന്ന എംഐയുടെ ഷഓമി സ്മാർട് ടിവി 5എ (32 ഇഞ്ച്) 12,999 നാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

LG 80 cm (32 inches) HD Ready Smart LED TV: അവതരിപ്പിക്കുമ്പോൾ 21,990 രൂപ വിലയുണ്ടായിരുന്ന എൽജി എച്ച്ഡി സ്മാർട് ടിവി 5എ (32 ഇഞ്ച്) 12,980 നാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: വ്യാജ ഓഫറുകൾ എങ്ങനെ തിരിച്ചറിയാം?

സൈബർ തട്ടിപ്പുകൾ വ്യാപകമായി വർധിക്കുന്ന കാലമാണിത്. ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്നത് ഇവയിൽ വലിയൊരു പങ്ക് വഹിക്കുന്നു. ജോലി തട്ടിപ്പ് സംഘങ്ങളുടെ വലിയ വാഗ്ദാനങ്ങൾ വിശ്വസിച്ച് വഞ്ചിതരായ 130 പേരെ മ്യാൻമർ, ലാവോസ്, കംബോഡിയ എന്നിവിടങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയ വിവരം കഴിഞ്ഞയാഴ്ച കേന്ദ്ര സർക്കാർ പുറത്ത് വിട്ടിരുന്നു. ഇത്തരത്തിലുള്ള തട്ടിപ്പിൽ ചെന്ന് ചാടാതിരിക്കാൻ ആളുകൾ പാലിക്കേണ്ട മുൻകരുതലുകൾ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. തട്ടിപ്പിൽ പെടാതിരിക്കാൻ എന്തെല്ലാം ശ്രദ്ധിക്കണമെന്നാണ് ഇതിൽ പറയുന്നത്.

  1. കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരുമായി ആദ്യമായി സംഭാഷണം നടത്തി വളരെ പെട്ടെന്ന് തന്നെ നിങ്ങൾക്ക് അപ്പോയിൻമെൻറ് ലെറ്റർ വരികയാണെങ്കിൽ അതൊരു ജോലി തട്ടിപ്പിൻെറ സൂചനയാണ്.
  2. ഓഫർ ലെറ്ററിലോ അല്ലെങ്കിൽ നിങ്ങളെ ജോലിക്ക് എടുത്ത് കൊണ്ടുള്ള അറിയിപ്പിലോ ജോലിയുമായി ബന്ധപ്പെട്ട വ്യക്തമായ വിവരങ്ങൾ ഇല്ലാത്തത് മറ്റൊരു സൂചനയാണ്. വ്യക്തമായി മനസ്സിലാവാത്ത തരത്തിലുള്ള ഒരു ജോലിയാണ് ഓഫർ ലെറ്ററിൽ പറയുന്നതെങ്കിൽ സൂക്ഷിക്കുന്നത് നല്ലതാണ്.
  3. നിങ്ങൾക്ക് വന്നിരിക്കുന്ന ഇ-മെയിലിലെ ഭാഷ ശ്രദ്ധിക്കുക. അതിൽ അപാകതകൾ തോന്നുന്നുവെങ്കിൽ ജോലി വാഗ്ദാനം വ്യാജമാണെന്ന് ഉറപ്പിക്കാവുന്നതാണ്.
  4. ജോലി ഓഫർ ചെയ്യുന്നതിനോടൊപ്പം നിങ്ങളോട് അങ്ങോട്ട് പണം നൽകാൻ ആവശ്യപ്പെടുന്നുണ്ടെങ്കിൽ വഞ്ചിക്കപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് മനസ്സിലാക്കുക.
  5. ജോലിക്കായുള്ള അഭിമുഖത്തിനിടയിൽ നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ ചോദിക്കുന്നുണ്ടെങ്കിൽ വളരെയധികം സൂക്ഷിക്കുക. അത്തരം വിവരങ്ങൾ പങ്കുവെക്കാതിരിക്കുന്നതാണ് എപ്പോഴും നല്ലത്.

ഇവയെല്ലാം ശ്രദ്ധിച്ചാൽ പോലും കെണിയിൽ വീഴാനുള്ള സാധ്യതകളുണ്ടെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. ജോലി വാഗ്ദാനങ്ങളുടെ കാര്യത്തിൽ പരമാവധി ജാഗ്രത പുലർത്തുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഏതെങ്കിലും തരത്തിൽ തട്ടിപ്പിന് ഇരയായെങ്കിൽ നിങ്ങൾക്ക് cybercrime.gov.in എന്ന് വെബ്സൈറ്റ് വഴി പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്. പല തരം തന്ത്രങ്ങളിലൂടെയാണ് ജോലി തട്ടിപ്പുകൾ നടക്കുന്നത്.

ഉദ്യോഗാർഥികൾ ജോലി തട്ടിപ്പുകളിൽ പെടാതിരിക്കാൻ സർക്കാർ നിരവധി ബോധവൽക്കരണങ്ങൾ നടത്തുന്നുണ്ട്. നേരത്തെ വിദേശകാര്യ മന്ത്രാലയം ഇത് സംബന്ധിച്ച മുന്നറിയിപ്പുകൾ നൽകിയിരുന്നു. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കൊണ്ടും നിരവധി സൈബർ തട്ടിപ്പുകൾ നടക്കുന്നുണ്ട്. ഇതിനെതിരെ യുവാക്കളും ഉദ്യോഗാർഥികളും കരുതിയിരിക്കണമെന്ന് വ്യക്തമാക്കി കൊണ്ടായിരുന്നു മന്ത്രാലയത്തിൻെറ ഉത്തരവ്.

ഇത്തരത്തിൽ വിദേശത്ത് ജോലി നൽകാമെന്ന് പറഞ്ഞ് തട്ടിപ്പിന് ഇരയായവരെയാണ് സർക്കാർ രക്ഷിച്ചത്. ഇവരെ മ്യാവഡി മേഖലയിൽ തടവിലാക്കുകയും പിന്നീട് മ്യാൻമറിലേക്ക് കൊണ്ടുപോകുകയുമാണ് ചെയ്തിരുന്നത്. മനുഷ്യത്വരഹിതമായ സാഹചര്യങ്ങളിൽ ജോലി ചെയ്യാൻ ഇവ‍ർ നിർബന്ധിതരായെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ജോലി തട്ടിപ്പിന് ഇരയായിട്ടുള്ളവരെ മ്യാൻമർ, കംബോഡിയ തുടങ്ങിയിവിടങ്ങളിൽ നിന്നാണ് രക്ഷിച്ചത്. സായുധ സംഘങ്ങളാണ് ഇത്തരം തട്ടിപ്പിന് പിറകിലെന്നാണ് മന്ത്രാലയം പറയുന്നത്. തട്ടിപ്പിൽ പെട്ടിട്ടുള്ള ഇന്ത്യൻ പൌരൻമാർ അടക്കമുള്ളവർ വിദേശ രാജ്യങ്ങളിൽ ഇത്തരം സംഘങ്ങൾക്ക് കീഴിൽ കഴിയുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

64 കിലോമീറ്റർ ആകാശയാത്ര! പഴനിയിൽ നിന്ന് കൊടൈക്കനാലിലേക്ക് റോപ് കാർ വരുന്നു

തമിഴ്നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ടതും ലക്ഷക്കണക്കിന് സന്ദർശകർ എത്തുന്നതുമായ വിനോദസഞ്ചാരകേന്ദ്രങ്ങളാണ് കൊടൈക്കനാലും പഴനിയും. കൊടൈക്കനാലിലേക്കുള്ള മിക്ക സന്ദർശകരും പഴനി ക്ഷേത്രവും സന്ദർശിക്കാറുണ്ട്. ഇനി പഴനിയിൽ പോകുന്നവർക്ക് എളുപ്പത്തിൽ കൊടൈക്കനാലിലേക്കും എത്താം, പഴനി മുതൽ കൊടൈക്കനാൽ വരെ റോപ് കാർ സർവീസ് തുടങ്ങാൻ കേന്ദ്ര സർക്കാർ അനുമതി നൽകി.

6 മാസത്തിനകം റിപ്പോർട്ട്

ദിണ്ടിഗൽ ജില്ലയിലെ രണ്ട് പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഈ പദ്ധതിയ്ക്കായി 500 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. തമിഴ്നാട്ടിൽ ആദ്യമായാണ് ഇത്രയും വലിയൊരു റോപ് കാർ പദ്ധതി വരുന്നത്. പദ്ധതിയുടെ സാധ്യതകളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും ഓസ്ട്രേലിയയിൽ നിന്നുള്ള എൻജിനീയർമാരും നാഷനൽ ഹൈവേയ്സ് ലോജിസ്റ്റിക്സ് മാനേജ്മെന്റ് ലിമിറ്റഡിലെ(NHLM) ഉദ്യോഗസ്ഥരും ചേർന്നു പഠനം നടത്തി 6 മാസത്തിനകം റിപ്പോർട്ട് നൽകും. വനംവകുപ്പിന്റെ അനുമതി ലഭിച്ചശേഷം ഏരിയൽ സർവേ നടത്തും. തുടർന്ന് ടെൻഡർ പ്രഖ്യാപിക്കും. പണി പൂർത്തിയാവാൻ മൂന്ന് വർഷം സമയമെടുക്കുമെന്നാണ് കണക്കാക്കുന്നത്.

കാടിന് മുകളിലൂടെ ആകാശയാത്ര!

പഴനിയിൽ നിന്നു റോഡ് വഴി 64 കിലോമീറ്ററാണു കൊടൈക്കനാലിലേക്കുള്ള ദൂരം. റൂട്ടിൽ ഹെയർപിൻ വളവുകൾ കൂടുതലായതിനാൽ ഇത്രയും ദൂരം സഞ്ചരിക്കാൻ സാധാരണയായി ഏകദേശം മൂന്ന് മണിക്കൂർ എടുക്കും. റോപ് കാർ വന്നാൽ യാത്രാസമയം 40 മിനിറ്റായി കുറയും. കാടിനുള്ളിലൂടെയുള്ള ഈ ആകാശയാത്ര കൂടുതൽ സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കും, അതിലൂടെ സർക്കാരിന് നല്ലൊരു വരുമാനം തന്നെ നേടാനാവും. പഴനിയിലെ അഞ്ചുവീട്ടിൽ നിന്നും തുടങ്ങി കൊടൈക്കനാലിലെ കുറിഞ്ഞി ആണ്ടവർ ക്ഷേത്രത്തിൽ ലാൻഡ് ചെയ്യുന്ന രീതിയിലാണ് റോപ് കാർ പ്ലാൻ ചെയ്യുന്നത്. രണ്ടു റോപ്പ് കാർ സ്റ്റേഷനുകൾ കൂടി സ്ഥാപിക്കാൻ പ്ലാനുണ്ട്, ഇതെവിടെ വേണമെന്ന് തീരുമാനമായിട്ടില്ല.

ഏഴിടങ്ങളിൽ ഒന്ന്

പഴനി-കൊടൈ ഉൾപ്പെടെ ഏഴിടങ്ങളിൽ റോപ്പ് കാർ സൗകര്യം ലഭ്യമാക്കുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഉത്തരാഖണ്ഡിൽ അഞ്ചിടങ്ങളിൽ എൻഎച്ച്എൽഎം സമാനമായ പ്രവർത്തനം നടത്തുന്നുണ്ട്.

പഴനിയിലെ റോപ്കാർ യാത്ര

നിലവിൽ പഴനിയിലെ ദണ്ഡയുതപാണി സ്വാമി ക്ഷേത്രത്തിൽ റോപ്പ് കാർ സർവീസുണ്ട്. അടിവാരത്ത് നിന്നും മലമുകളിലെ ക്ഷേത്രത്തിലേക്കെത്താൻ റോപ് കാർ ഉപയോഗിക്കാം. ഒരാൾക്ക് 15 രൂപയാണ് ഇതിനുള്ള ഫീസ്. മുരുകന്റെ ആറു വാസസ്ഥലങ്ങളിൽ ഒന്നായ ഈ ക്ഷേത്രം ഏകദേശം 300 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഒരു മണിക്കൂറിൽ 250 യാത്രക്കാരെ വഹിക്കാൻ കഴിയുന്ന എട്ട് കാറുകളാണ് ഇവിടെയുള്ളത്. ഉച്ചയ്ക്ക് 1.30 മുതൽ ഒരു മണിക്കൂർ ഇടവേളയോടെ രാവിലെ 7 മുതൽ രാത്രി 9 വരെ ഈ സേവനം ലഭ്യമാണ്.

1,000 ക്ഷേത്രങ്ങളിൽ കോടികളുടെ പദ്ധതി

തമിഴ്നാട് സർക്കാർസംസ്ഥാനത്തൊട്ടാകെയുള്ള 1,000 ക്ഷേത്രങ്ങളിൽ 500 കോടി രൂപ ചെലവിൽ സംരക്ഷണം, പുനരുദ്ധാരണ പ്രവർത്തനങ്ങൾ മുതലായവ നടത്തുമെന്ന് ഇക്കഴിഞ്ഞ മെയിൽ പ്രഖ്യാപിച്ചിരുന്നു. രാമനാഥസ്വാമി ക്ഷേത്രം, രാമേശ്വരം, അരുണാചലേശ്വര ക്ഷേത്രം, തിരുവണ്ണാമലൈ, മധുര മീനാക്ഷി സുന്ദരേശ്വര ക്ഷേത്രം എന്നിങ്ങനെ ലോകപ്രസിദ്ധമായ എല്ലാ ക്ഷേത്രങ്ങൾക്കും പ്രത്യേകം പ്രത്യേകം തുക വകയിരുത്തിയിട്ടുണ്ട്

ഇറച്ചിക്കോഴിയാണ് എല്ലാം: ബിനോയിക്കു മാസവരുമാനം ലക്ഷത്തിലേറെ

ലോക ചിക്കൻ ദിനമായിരുന്നു ഇന്നലെ. മുട്ടയ്ക്കും ഇറച്ചിക്കുമായി വളരെ കാലം മുൻപു മുതൽ കോഴികളെ അടുക്കളമുറ്റത്ത് വളർത്തിയിരുന്നവരാണ് നാം. അതിലേക്കാണ് കുറഞ്ഞ കാലംകൊണ്ട് മികച്ച ശരീരവളർച്ച കൈവരിക്കുന്ന ബ്രോയിലർ കോഴികളുടെ കടന്നുവരവ്. ഒട്ടേറെ പേർക്ക് കുറഞ്ഞ കാലംകൊണ്ട് മികച്ച വരുമാനം നേടിക്കൊടുക്കുന്ന സംരംഭം കൂടിയാണ് ഇറച്ചിക്കോഴി വളർത്തൽ.

സമ്മിശ്രകൃഷി ചെയ്യുന്നവർ ഒട്ടേറെയുണ്ട് കേരളത്തിൽ ഒന്നിൽ തളർന്നാൽ മറ്റൊന്നിൽ വളരാമെന്ന തന്ത്രമാണ് അവരെ നയിക്കുന്നത്. അത് അംഗീകരിച്ചുകൊണ്ടുതന്നെ മൂവാറ്റുപുഴ പേഴക്കാപ്പള്ളിയിലെ യുവകർഷകൻ ബിനോയി ചേറാടി സമ്മിശ്രകൃഷിയിൽ കാണിച്ചുതരുന്നത് മറ്റൊരു സാധ്യതയാണ് വ്യത്യസ്ത വിളകളിൽ ഒന്നിലെങ്കിലും മികച്ച വരുമാനം ഉറപ്പാക്കിയാൽ മറ്റിനങ്ങൾ പരീക്ഷിക്കാം, ശങ്കയില്ലാതെ.

ഇന്നത്തെ സാഹചര്യത്തിൽ ബിനോയിയുടെ ഇക്കണോമിക്സ് ഏറെ പ്രസക്തം. അറിഞ്ഞോ അറിയാതെയോ കേരളത്തിൽ പലരും മുൻപു നടപ്പാക്കിവന്നതും ഇതു തന്നെ. റബർ എന്ന നങ്കൂരവിളയുടെ ബലത്തിൽ തെങ്ങും വാഴയും ചേനയും കപ്പയുമൊക്കെ കൃഷി ചെയ്ത തലമുറ ഇവിടെ ഉണ്ടായിരുന്നു. റബറിന്റെ കരുത്തു കുറഞ്ഞതിനാൽ ബിനോയി മറ്റൊരു സംരംഭത്തെ നങ്കൂരമാക്കിയെന്നു മാത്രം. ഇറച്ചിക്കോഴി വളർത്തലാണ് ബിനോയിയെ കൃഷിയിൽ ഉറപ്പിച്ചു നിർത്തുന്നത്. 6 ഷെഡുകളിൽനിന്ന് 10,000 കോഴികൾ വീതം ഇറങ്ങിപ്പോകുമ്പോഴുള്ള വരുമാനമാണ് ബിനോയിക്ക് ആത്മവിശ്വാസം നൽകുന്നത്. അതിന്റെ ബലത്തിൽ പൈനാപ്പിൾ, വാഴ, ഫലവൃക്ഷങ്ങൾ, തീറ്റപ്പുല്ല്, പശുവളർത്തൽ എന്നിവയെല്ലാം നടത്തുന്നു. പല തുള്ളി പെരുവെള്ളമെന്നപോലെ എല്ലാം കൂടിയാകുമ്പോൾ മാസവരുമാനം
ആറക്കമെത്തുന്നു.

 

കുടുംബസ്വത്തായി നാലരയേക്കർ റബർതോട്ടം കിട്ടിയ ബിനോയി സമ്മിശ്രകൃഷിയിലേക്കു മാറിയത് സ്വന്തം ഇഷ്ടങ്ങളെ പിന്തുടരാൻ കൂടിയാണ്. കൃഷിതാൽപര്യം മൂലം പത്താം ക്ലാസ് കഴിഞ്ഞ് വിഎച്ച്എസ് സി അഗ്രിക്കൾച്ചറിനു ചേർന്ന ബിനോയ്, പിന്നീട് സസ്യശാസ്ത്രത്തിൽ ബിരുദവും കാർഷിക സംരംഭകർക്കുള്ള എസിഎബിസി പരിശീലനവും പൂർത്തിയാക്കി. റബർ ഉപേക്ഷിച്ച് മിശ്രവിളക്കൃഷിയിലേക്കു ചാടിയ പലർക്കും കൈപൊള്ളിയപ്പോഴും ബിനോയി പിടിച്ചുനിന്നത് സാമ്പത്തിക കാര്യങ്ങളിലെ മുൻകരുതൽ കൊണ്ടുമാത്രമാണ്. പഠനകാലത്തുതന്നെ ഇറച്ചിക്കോഴി വളർത്തൽ ആരംഭിച്ച ഈ സംരംഭകന് ഒരിക്കലും കോഴികൾ നഷ്ടമുണ്ടാക്കിയിട്ടില്ല. ചെലവ് കുറഞ്ഞ വിധത്തിൽ സിൽപോളിൻ ഷീറ്റ് മേഞ്ഞ കോഴി ഷെഡുകളാണ് ഇവിടെ. ചൂടു കുറയ്ക്കാൻ ഷീറ്റിനടിയിൽ തണൽ വലകൾ വിരിച്ചിട്ടുണ്ട്. കോഴിക്കുഞ്ഞുങ്ങൾക്കു ചൂട് ലഭിക്കാനായി ഗ്യാസ് ബ്രൂഡറുകളാണ് ഉപയോഗിക്കുക. 4 ദിവസത്തേക്ക് ഒരു കുറ്റി ഗ്യാസ് മതി.

ഇറച്ചിക്കോഴികളെ 40 ദിവസം പ്രായത്തിൽ ഇന്റഗ്രേഷൻ രീതിയിൽ വിൽക്കുമ്പോൾ കിലോയ്ക്ക് 7-8 രൂപ നിരക്കിൽ പ്രതിഫലം ഉറപ്പ്. 2 മാസത്തിലൊരിക്കൽ ശരാശരി 22,000 കിലോ കോഴിയിറച്ചി ഉൽപാദിപ്പിക്കുന്ന ബിനോയിക്ക് ഒന്നര ലക്ഷം രൂപ ശമ്പളംപോലെ ഉറപ്പുള്ള വരുമാനമാണ്. അതുകൊണ്ടുതന്നെ മറ്റു കൃഷികളിൽ മുതൽമുടക്കാൻ ആശങ്കയില്ല. എന്നാൽ വിപണിയില്ലാത്ത വിളകൾക്കുവേണ്ടി സമയം കളയാൻ തയാറുമല്ല. വാഴയിനങ്ങളിൽ തീരെ വില ലഭിക്കാത്ത പാളയൻകോടൻ ഒഴിവാക്കി നേന്ത്രനൊപ്പം ഞാലിപ്പൂവനും കൂമ്പില്ലാക്കണ്ണനും റോബസ്റ്റയും കൃഷി ചെയ്യുന്നു. നാലിനത്തിനും മികച്ച വില കിട്ടുമെന്നു ബിനോയ് ചൂണ്ടിക്കാട്ടി. വാഴക്കുല മാത്രമല്ല, വാഴക്കൂമ്പും വാഴയിലയുമൊക്കെ വരുമാനമാക്കി മാറ്റുന്നു. മൂവാറ്റുപുഴയിലെ ഒരു ഹോട്ടലിൽ രണ്ടു രൂപ നിരക്കിലാണ് വാഴയില നൽകുന്നത്. വാഴക്കൂമ്പിന് 20 രൂപ വരെ കിട്ടാറുണ്ട്. ഫലവൃക്ഷങ്ങൾക്കു വർധിച്ചുവരുന്ന പ്രാധാന്യം മനസ്സിലാക്കി കൃഷിയിടത്തിന്റെ ഒരു ഭാഗം റംബുട്ടാൻ, മംഗോസ്റ്റിൻ തുടങ്ങിയവയ്ക്കായി നീക്കിവച്ചിരിക്കും ജാതി, കുള്ളൻ കമുക് എന്നിവയും

 

ആദായം നൽകിത്തുടങ്ങിയതോടെ വരുമാനവഴികൾ ഏറിവരുന്നു. മരച്ചീനിയും ഈ വർഷം നല്ല ആദായം നൽകി.വീട്ടാവശ്യത്തിനുള്ള പാലിനു പുറമെ, അനുദിനച്ചെലവുകൾക്കാവശ്യമായ വരുമാനം പശുവളർത്തലിലൂടെ കിട്ടുന്നുണ്ട്. പശുവളർത്തലിന്റെ ഭാഗമായുള്ള തീറ്റപ്പുൽകൃഷി ഇപ്പോൾ അധിക വരുമാനത്തിനുള്ള മാർഗം കൂടിയാണ്. കിലോയ്ക്ക് 4 രൂപ നിരക്കിൽ ഗുരുവായൂർ ആനക്കൊട്ടിലിലേക്കുവരെ ഇവിടെനിന്ന് പുല്ല് കയറിപ്പോകുന്നു. റബറിനെ പൂർണമായി ഉപേക്ഷിച്ചിട്ടില്ല. വെട്ടിനീക്കിയ തോട്ടത്തിൽ ആവർത്തനക്കൃഷിക്കൊപ്പം പൈനാപ്പിളും വളർത്തി പരമാവധി ആദായം നേടാനാണ്.

ഗൗരവബുദ്ധിയോടെ കാര്യങ്ങൾ പഠിച്ച് സ്ഥിരോത്സാഹത്തോട അധ്വാനിക്കുന്നവർക്ക് കൃഷി മികച്ച വരുമാനസാധ്യതയാണെന്ന കാര്യത്തിൽ ബിനോയിക്ക് തെല്ലുമില്ല സംശയം. പഠനത്തിനുശേഷം കൃഷിയി ൽ സജീവമായപ്പോൾ തന്നെ പരിഹസിച്ച പല സുഹൃത്തുക്കളെക്കാൾ വരുമാനം തനിക്കുണ്ടെന്ന് ബിനോയി അഭിമാനത്തോടെ പറഞ്ഞു. ലോക്ഡൗൺ കാലത്ത് അവരിൽ പലരും വരുമാനമില്ലാതെ വിഷമിച്ചപ്പോഴും ബിനോയിക്കു നേട്ടമായിരുന്നു. ഏതു കൃഷിയും സംരംഭക മനോഭാവത്തോടെ ചെയ്താൽ വിജയം ഉറപ്പാണെന്നു ബിനോയി പറയുന്നു. എസിഎബിസിപോലുള്ള പരിശീലനങ്ങൾ യുവകർഷകരിൽ ശരിയായ ദിശാബോധം നൽകുമെന്ന് സ്വന്തം അനുഭവത്തിൽനിന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഇന്നത്തെ സാമ്പത്തികഫലം: നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും; കൂടുതല്‍ ലാഭം നേടും

(മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍): തൊഴിലാളികളുടെ ആനുകൂല്യങ്ങളില്‍ വര്‍ദ്ധനവുണ്ടാകും. പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാകും. നിങ്ങള്‍ക്ക് പ്രധാനപ്പെട്ട നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയും. വിജയവും സമ്പത്തും വര്‍ധിക്കും. സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിജയിക്കും. തൊഴില്‍ വിപുലീകരണത്തിന് ഊന്നല്‍ നല്‍കും.

(ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍): ബിസിനസ്സ് കാര്യങ്ങള്‍ തീര്‍പ്പുകല്‍പ്പിക്കാനാകാത്ത സാഹചര്യം ഉണ്ടാകും. തിടുക്കം കാണിക്കരുത്. തയ്യാറെടുപ്പ് തുടരുക. ബിസിനസ്സില്‍ ജാഗ്രത പുലര്‍ത്തുക. നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്ക് സഹകരണ ബോധം ഉണ്ടാകും. കഠിനാധ്വാനത്തോടെ ജോലി ചെയ്യും. പ്രൊഫഷണലുകള്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കും. എല്ലാ കാര്യങ്ങളും കഴിവിന്റെ പരമാവധി നന്നായി ചെയ്യാന്‍ ശ്രമിക്കും. 

മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍): ജോലിസ്ഥലത്ത് കൂടുതല്‍ സമയം ചെലവഴിക്കുന്നതിലൂടെ പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കപ്പെടും. ആകര്‍ഷകമായ തൊഴില്‍ ഓഫറുകള്‍ ലഭിക്കും. ലക്ഷ്യത്തിലേക്കുള്ള നിങ്ങളുടെ അര്‍പ്പണബോധം വര്‍ദ്ധിപ്പിക്കും. അവസരങ്ങള്‍ മുതലെടുക്കാന്‍ സാധ്യതയുണ്ട്. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി തുടരും. നിങ്ങളുടെ ധൈര്യം വര്‍ധിക്കും.

 (ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍): സൗകര്യങ്ങള്‍ക്കായി ചെലവഴിക്കുന്നത് വര്‍ധിക്കും. ജോലിയില്‍ പുതിയ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകും. ബിസിനസ്സ് കൂടുതല്‍ മെച്ചപ്പെടും. പുതിയ കാര്യങ്ങള്‍ പരീക്ഷിക്കുന്നതില്‍ അമിത ആവേശം കാണിക്കരുത്.

(ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍): വിജയശതമാനം വര്‍ധിക്കും. നിങ്ങളുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനാകും. ബിസിനസ്സില്‍ കൂടുതല്‍ ഊന്നല്‍ നല്‍കും. പ്രധാനപ്പെട്ട വിവരങ്ങള്‍ നിങ്ങളെ തേടിയെത്തും. കെട്ടിക്കിടക്കുന്ന കേസുകളുടെ നടപടികള്‍ വേഗത്തിലാകും. റിസ്‌ക് എടുക്കാന്‍ കൂടുതല്‍ സാധ്യതയുണ്ട്.

(ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍): ജോലിയില്‍ ക്ഷമയോടെയും വിവേകത്തോടെയും പ്രവര്‍ത്തിക്കുക. ബിസിനസ്സ് സാധാരണ നിലയില്‍ തന്നെ മുന്നോട്ട് പോകും. വ്യവസായ കാര്യങ്ങളില്‍ കൂടുതല്‍ തിടുക്കം കാണിക്കരുത്. നിങ്ങള്‍ മുന്നോട്ട് വെക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്ക് പിന്തുണ ലഭിക്കും. വരുമാനം സാധാരണ നിലയില്‍ തന്നെ മുന്നോട്ട് പോകും. മടി കാണിക്കാന്‍ സാധ്യതയുണ്ട്. എല്ലാത്തിലും മുന്‍കൈയെടുക്കുന്നത് ഒഴിവാക്കുക. 

(സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍): പുതിയ നേട്ടങ്ങള്‍ വര്‍ദ്ധിക്കും. ബിസിനസ്സ് ഫലപ്രദമാകും. കാര്യക്ഷമത ശക്തിപ്പെടും. കൂടുതല്‍ ലാഭം നേടും. വിവിധ പരിശ്രമങ്ങള്‍ ഫലം ചെയ്യും. സഹപ്രവര്‍ത്തകരുടെ വിശ്വാസം നേടാനാകും. 

(ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍): ബിസിനസ്സുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ബജറ്റ് അനുസരിച്ച് പ്രവര്‍ത്തിക്കും. വ്യാജന്മാരില്‍ നിന്നും കള്ളത്തരം കാണിക്കുന്നവരില്‍ നിന്നും അകന്നു നില്‍ക്കാന്‍ ശ്രദ്ധിക്കുക. സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത പാലിക്കുക. തൊഴില്‍പരമായ കാര്യങ്ങള്‍ വേഗത്തില്‍ നടപ്പിലാകും.

(നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍): സാമ്പത്തികം പ്രതീക്ഷിച്ചതിലും മികച്ചതായിരിക്കും. പ്രൊഫഷണല്‍ മേഖലയിലെ റിസല്‍ട്ട് നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. അനുകൂല സമയം പ്രയോജനപ്പെടുത്തുക. വിജയശതമാനം കൂടുതലായിരിക്കും. എല്ലാ മേഖലകളിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കും. നേട്ടങ്ങള്‍ വര്‍ദ്ധിക്കും. പുതിയ പദ്ധതികളെ കുറിച്ചുള്ള ചര്‍ച്ചകള്‍ വിജയിക്കും. മടി മാറും.

 (ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍): മികച്ച ലാഭം ഉണ്ടാകും. ബിസിനസ്സ് കാര്യങ്ങളില്‍ ഉയര്‍ച്ച ഉണ്ടാകും. വ്യക്തിപരമായ ജോലിയില്‍ കൂടുതല്‍ താല്‍പര്യം വര്‍ദ്ധിക്കും. ഭൗതിക വിഭവങ്ങള്‍ക്ക് ഉത്തേജനം ലഭിക്കും. സ്വകാര്യതയില്‍ ശ്രദ്ധിക്കുക.

(ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍): തൊഴില്‍പരമായ യാത്രകള്‍ നടത്തും. എല്ലാ മേഖലകളിലും മികച്ച പ്രകടനം നടത്താനാകും. ധൈര്യം വിജയത്തിലേക്ക് നയിക്കും. കഴിവുകള്‍ ഉപയോഗപ്പെടുത്താനാകും. ബിസിനസ്സില്‍ നേട്ടം വര്‍ദ്ധിക്കും. ബിസിനസ്സ് ശക്തി പ്രാപിക്കും. മറ്റുള്ളവര്‍ക്കിടയിലുള്ള നിങ്ങളുടെ ബഹുമാനം വര്‍ദ്ധിക്കും. സാമ്പത്തിക ശ്രമങ്ങള്‍ അനുകൂലമായിരിക്കും. പദ്ധതികള്‍ വേഗത്തിലാകും.

(ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍): സാമ്പത്തിക രംഗം ശക്തമാകും. വരുമാന സ്രോതസ്സുകള്‍ വര്‍ദ്ധിക്കും. ചിട്ടയായ തയ്യാറെടുപ്പിന് ഊന്നല്‍ നല്‍കും. പൂര്‍വികരുടെയും പരമ്പരാഗത ജോലികളിലും ശ്രദ്ധ കേന്ദ്രീകരിക്കും. സമ്പത്ത് വര്‍ധിക്കും. തൊഴില്‍രംഗത്ത് ഐശ്വര്യം വര്‍ദ്ധിക്കും. 

മെക്സിക്കോ തീരത്തടിഞ്ഞത് ജീവനുള്ള ഓർ മത്സ്യം; ദുരന്തസൂചനയെന്ന് പ്രദേശവാസികൾ

മെക്സിക്കോ തീരത്തടിഞ്ഞത് ജീവനുള്ള ഓർ മത്സ്യം. മാസങ്ങളുടെ ഇടവേളയിൽ ഇത് രണ്ടാം തവണയാണ് മെക്സിക്കോ തീരത്ത് ഓർ മത്സ്യങ്ങളെത്തുന്നത്. മെക്സിക്കോയിലെ സിനലോവ തീരത്തു നിന്നാണ് മത്സ്യത്തൊഴിലാളികൾ ഓർ മത്സ്യത്തെ കണ്ടെത്തിയത്. ഇതിനെ ജീവനോടെ ട്രെക്കിനു പിന്നിൽ കിടത്തിയിരിക്കുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. മത്സ്യം വാലിട്ടടിക്കുന്നത് ശ്വാസമെടുക്കാൻ ശ്രമിക്കുന്നതും ദൃശ്യത്തിൽ വ്യക്തമാണ് . സ്വാഭാവിക ആവാസവ്യവസ്ഥയിൽ നിന്നു മാറിയാൽ ഇവയ്ക്ക് അധികസമയം ജീവൻ നിലനിർത്താനാവില്ല. ഈ മത്സ്കിന്റെ വരവ് ദുരന്ത സൂചനയാണെന്നാണ് പ്രദേശവാസികളുടെ വിശ്വാസം.

വരാനിരിക്കുന്ന പ്രകൃതി ദുരന്തങ്ങളുടെ സൂചനയായിട്ടാണ് ഇവിടുത്തുകാർ ഓർ മത്സ്യത്തിന്റെ വരവിനെ കാണുന്നത്. കടലിൽ ഏകദേശം 1640 അടിയോളം തഴെയാണ് ഇവ വസിക്കുന്നത്. എന്തുകൊണ്ടാണ് ഇവ തീരത്തെന്നുന്നതെന്ന കാര്യം ഇപ്പോഴും നിഗൂഢമാണ്. കടൽക്ഷോഭം രൂക്ഷമാകുമ്പോൾ പരുക്കേറ്റാകാം ഇവ തീരത്തെത്തുന്നതെന്നാണ് ഒരു നിഗമനം. ഇരതേടിയാകാം ഇവിടെയെത്തുന്നതെന്ന മറ്റൊരു വാദവുമുണ്ട്. എന്നാൽ ഏറ്റവും പ്രസക്തമായത് മറ്റൊരു വാദമാണ്. ഭൂകമ്പ മുന്നറിയിപ്പുമായാണ് ഇവ തീരത്തെത്തുന്നതെന്ന ജപ്പാൻകാരുടെ വിശ്വാസം.

 

സുനാമി പോലുള്ള പ്രകൃതിദുരന്തങ്ങൾ മുൻകൂട്ടി മനസ്സിലാക്കാൻ കഴിയുന്ന കൂറ്റൻ മത്സ്യങ്ങളാണ് ഓർ മത്സ്യങ്ങൾ. പൊതുവെ ഭൂകമ്പ ഭീഷണിയുടെ നിഴലിൽ ജീവിക്കുന്ന ജപ്പാൻകാർക്ക് മീനുകളുടെ വരവ് ദുരന്തസൂചനയാണു നൽകുന്നത്.ഭൂമിയിലെ നേരിയ ചലനങ്ങൾ പോലും മനസ്സിലാക്കാൻ കഴിവ് ഈ മത്സ്യങ്ങൾക്കുണ്ട്. സാധാരണയായി ഭൂകമ്പവും സുനാമിയും പോലുള്ള ദുരന്തങ്ങൾക്കു മുന്നോടിയായി ഓർമത്സ്യങ്ങൾ തീരത്തടിയുമെന്നാണ് ജപ്പാൻകാരുടെ വിശ്വാസം. ഇവരുടെ വിശ്വാസത്തിന് ശാസ്ത്രീയമായ തെളിവുകളൊന്നുമില്ലെങ്കിലും ഇതു ബലപ്പെടാൻ കാരണം 2011ൽ ഫുകുഷിമയിലുണ്ടായ ഭൂകമ്പമാണ്. അന്ന് പതിനയ്യായിരത്തിലധികം ആളുകൾക്കാണ് ദുരന്തത്തിൽ ജീവൻ നഷ്ടമായത്. ഈ ദുരന്തത്തിനു മുന്നോടിയായും ഒരു ഡസനോളം ഓർ മത്സ്യങ്ങൾ ജപ്പാൻ തീരത്തടിഞ്ഞിരുന്നു.

പാമ്പിനോടു സാമ്യമുള്ള കൂറ്റൻ ഓർ മത്സ്യങ്ങൾക്ക് ഇരുപത് അടിയിലധികം നീളം വയ്ക്കാറുണ്ട്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 660 മുതൽ 3280 അടിവരെ ആഴത്തിലാണ് ഇവ കാണപ്പെടാറുള്ളത്. വെള്ളി നിറത്തിൽ തിളങ്ങുന്ന ശരീരവും ചുവപ്പു നിറത്തിലുള്ള ചിറകുമാണ് ഇവയ്ക്കുള്ളത്. ജപ്പാനിൽ നമാസു എന്നാണ് ഓർ മത്സ്യങ്ങൾ അറിയപ്പെടുന്നത്. കടൽ രാജാവിന്റെ കൊട്ടാരത്തിലെ ദൂതൻമാരാണ് ഈ മത്സ്യങ്ങളെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം. ഓർ മത്സ്യങ്ങളിൽ തന്നെ മൂന്നു വിഭാഗമുണ്ട്. അതിൽ ഏറ്റവും വലുതാണ് ജപ്പാൻകാരുടെ മരണ ദൂതൻമാരായ ഓർ മത്സ്യങ്ങൾ. ചെറിയ മത്സ്യങ്ങളും കൊഞ്ചുകളും ജെല്ലി ഫിഷുകളുമൊക്കെയാണ് ഇവയുടെ ആഹാരം. ആഴക്കടലിൽ വസിക്കുന്ന ഇവ തീരത്തെത്തുന്നതും അപൂർവമാണ്. ആഗോളതാപനവുമായി ബന്ധപ്പെട്ടു കടലിലുണ്ടായ മാറ്റങ്ങളാവാം ആഴക്കടലിലുള്ള ഓർ മത്സ്യങ്ങൾ തീരത്തടിയാൻ കാരണമെന്നാണ് ഗവേഷകരുടെ നിഗമനം.

അടുത്ത അധ്യയന വർഷം മുതൽ പ്രൈമറി ക്ലാസ്സുകളിൽ കായികം പാഠ്യപദ്ധതിയുടെ ഭാഗം

അടുത്ത അധ്യയന വർഷം മുതൽ ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ കായികം പാഠ്യപദ്ധതിയുടെ ഭാഗമാകുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. ‘അക്കാദമിക തലത്തിൽ കായികം പ്രത്യേക ഇനമായി ആദ്യമായി ഉൾപ്പെടുത്തുകയാണ്. അടുത്ത അധ്യയന വർഷം മുതൽ ഇത് ആരംഭിക്കും.  ഇതിനുള്ള നടപടികൾ പൂർത്തിയായെന്നും  മന്ത്രി വ്യക്തമാക്കി. സംസ്ഥാന കായിക യുവജന കാര്യാലയത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന കായിക ദിനവും കേണൽ ഗോദവർമ്മ രാജയുടെ ജന്മദിനാഘോഷത്തിന്റേയും ഭാഗമായുള്ള ദീപശിഖാ പ്രയാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യൂറോപ്പ് മുഴുവൻ സഞ്ചരിച്ച് ലോക കായികയിനങ്ങൾ മനസിലാക്കി അവ കേരളത്തിൽ അവതരിപ്പിച്ച ഭരണാധികാരി ആയിരുന്നു ജി.വി രാജയെന്ന് മന്ത്രി അനുസ്മരിച്ചു.  ക്രിക്കറ്റ്,  ഫുട്‌ബോൾ പോലുള്ള കായികയിനങ്ങൾ  ഇവിടത്തെ സാധാരണക്കാരന് പ്രാപ്യമാക്കിയത് രാജയാണ്.  അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന്റെ ഫലമായാണ് സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ രൂപീകരിച്ചത്. കായികം അക്കാദമിക പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത് എല്ലാവരും കായികക്ഷമത ഉള്ളവരായിരിക്കുക എന്ന രാജയുടെ ആഗ്രഹത്തിന്റെ പൂർത്തീകരണമാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ 1500 കോടി രൂപയാണ് സംസ്ഥാന സർക്കാർ കായിക മേഖലയുടെ അടിസ്ഥാനസൗകര്യം വികസനത്തിനായി വിനിയോഗിച്ചതെന്ന് മന്ത്രി അബ്ദുറഹ്‌മാൻ ചൂണ്ടിക്കാട്ടി.

കവടിയാറിൽ നിന്ന് സെൻട്രൽ സ്റ്റേഡിയത്തിലേക്ക് ജി.വി രാജ സ്‌പോർട്‌സ് സ്‌കൂൾ വിദ്യാർത്ഥികൾ നടത്തിയ ദീപശിഖാ പ്രയാണവും കൂട്ടയോട്ടവും അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി ഫ്‌ലാഗ് ഓഫ് ചെയ്തു വി. കെ പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജി.വി രാജ സ്‌പോർട്‌സ് സ്‌കൂളിലെ ഒമ്പതാം ക്‌ളാസ് വിദ്യാർത്ഥിയും റോളർ സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പിൽ ഗിന്നസ് റെക്കോർഡിന്  ഉടമയുമായ സബിനയ്. ബി ദീപശിഖ ഏറ്റുവാങ്ങി ഒളിമ്പ്യൻ കെ. എം ബീന മോൾകേരള സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി അജിത് ദാസ്കായിക യുവജന കാര്യാലയം ഡയറക്ടർ പ്രേം കൃഷ്ണൻ. എസ്അഡീഷണൽ ഡയറക്ടർ സീന എ. എൻ. തുടങ്ങിയവർ പങ്കെടുത്തു.

ഗെയിം കളിക്കാനാകുന്ന, ‘ചിന്താശേഷിയുള്ള’ തലച്ചോർ കോശം വികസിപ്പിച്ച് ശാസ്ത്രജ്ഞർ

ക്ലാസിക് വീഡിയോ ഗെയിമായ പോങ് കളിക്കുന്ന രീതി പഠിക്കാൻ കഴിയുന്ന ‘ചിന്താശേഷിയുള്ള’ തലച്ചോർ കോശം വികസിപ്പിച്ചതായി ശാസ്ത്രജ്ഞർ. ചെറിയ പാത്രത്തിൽ (ഡിഷ്) ജീവിക്കുന്ന കോശം ബുദ്ധിയും ബോധവും പ്രകടിപ്പിക്കുന്നതിന്റെ സൂചനയാണിതെന്ന് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു.

ബ്രെറ്റ് കാഗൻ എന്ന ഓസ്ട്രേലിയൻ ന്യൂറോസൈന്റിസ്റ്റിന്റെ നേതൃത്വത്തിൽ ഇതുമായി ബന്ധപ്പെട്ട് നടന്ന പഠനം ബുധനാഴ്ച ന്യൂറോൺ എന്ന ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഡിജിറ്റൽ കമ്പ്യൂട്ടറുകളെ സഹായിക്കുന്ന വിധത്തിൽ ഒരു നാൾ ബയോളജിക്കൽ ഇൻഫർമേഷൻ പ്രോസസറുകളായി ന്യൂറോണുകളെ ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള ഗവേഷണത്തിലേക്ക് വാതിൽ തുറക്കുന്ന കണ്ടുപിടിത്തമാണ് ഇതെന്ന് കാഗൻ വാർത്താ ഏജൻസിയായ എഎഫ്പിയോട് പറഞ്ഞു.

വേഗത്തിൽ പഠിക്കുക എന്നത് യന്ത്രങ്ങളെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ഒരു മെഷീൻ ലേണിംഗ് അൽഗോരിതം എന്തെങ്കിലും പഠിക്കണമെങ്കിൽ അതിന് ആയിരക്കണക്കിന് ഡാറ്റാ സാമ്പിളുകൾ ആവശ്യമാണെന്നും കാഗൻ പറഞ്ഞു. എന്നാൽ ഒരു മനുഷ്യനോട് ചോദിച്ചാൽ, അല്ലെങ്കിൽ ഒരു പട്ടിയെ പരിശീലിപ്പിക്കുകയാണെങ്കിൽ, രണ്ടോ മൂന്നോ ശ്രമത്തിൽ തന്നെ പട്ടി കാര്യങ്ങൾ പഠിച്ചെടുക്കും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഈച്ച മുതൽ മനുഷ്യൻ വരെയുള്ള എല്ലാ മൃഗങ്ങളിലെയും ബുദ്ധിയുടെ അടിസ്ഥാന ഘടകമാണ് ന്യൂറോണുകൾ. മെൽബൺ ആസ്ഥാനമായുള്ള കോർട്ടിക്കൽ ലാബിലെ ചീഫ് സൈന്റിഫിക് ഓഫീസറായ കാഗൻ, ന്യൂറോണുകളുടെ തനത് ബുദ്ധിയെ നിയന്ത്രിക്കാൻ കഴിയുമോ എന്ന ചോദ്യത്തിനുള്ള ഉത്തരം തേടാനുള്ള ശ്രമത്തിലാണ്.

പരീക്ഷണം നടത്താനായി കാഗനും സംഘവും എംബ്രയോണിക് ബ്രെയിനുകളിൽ നിന്ന് എലിയുടെ കോശങ്ങളും മുതിർന്നവരുടെ സ്റ്റെം സെല്ലുകളിൽ നിന്ന് മനുഷ്യ ന്യൂറോണുകളും ശേഖരിച്ചു.

തുടർന്ന്, ഇവയെ ഉദ്ദീപിപ്പിക്കാനും ഇവയുടെ പ്രവർത്തനം മനസ്സിലാക്കാനും കഴിയുന്ന മൈക്രോഇലക്ട്രോഡ് അരേകൾക്കു മുകളിൽ ഇവയെ വളർത്താൻ തുടങ്ങി. ഏകദേശം ഒരു വലിയ തേനീച്ചയുടെ തലച്ചോറിനോളം വലുപ്പം വരുന്ന, 800000-ത്തോളം ന്യൂറോണുകൾ ഉപയോഗിച്ചായിരുന്നു സംഘത്തിൻ്റെ പരീക്ഷണം.

പോങ് ഗെയിമിന്റെ എതിരാളി ഇല്ലാത്ത പതിപ്പാണ് പരീക്ഷണത്തിനായി ഉപയോഗിച്ചത്. ബോൾ എവിടെയാണ് സ്ഥിതി ചെയ്യുന്നത് എന്ന് കാണിക്കാനായി അരോയുടെ ഇടതുവശത്തു നിന്നോ വലതുവശത്തു നിന്നോ സിഗ്നൽ അയയ്ക്കുകയും ഇതിനനുസരിച്ച് പാഡിൽ നീക്കുന്നതിനായി കൃത്രിമ തലച്ചോർ തിരിച്ച് സിഗ്നൽ അയയ്ക്കുകയും ചെയ്തു എന്നാണ് ശാസ്ത്രജ്ഞർ നൽകുന്ന വിശദീകരണം. ഡിഷ്ബ്രെയിൻ എന്നാണ് സംഘം കൃത്രിമ തലച്ചോറിനെ വിളിക്കുന്നത്.

ന്യൂറോണുകളെ എങ്ങനെ പഠിപ്പിക്കാം എന്നതായിരുന്നു ഇവർക്കു മുന്നിലുള്ള പ്രധാന വെല്ലുവിളി. ശരിയായ പ്രവൃത്തനം ചെയ്യുമ്പോൾ, ഉന്മേഷം തോന്നുന്ന ഹോർമോണായ ഡോപ്പമിൻ പ്രതിഫലമായി നൽകുക എന്നതായിരുന്നു മുൻകാലങ്ങളിൽ നിർദ്ദേശിച്ചിരുന്ന രീതി. എന്നാൽ, പ്രായോഗിക തലത്തിൽ സമയബന്ധിതമായി ഇത് നടപ്പാക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു.

പേപ്പർ എഴുതിയ സംഘത്തിലെ മുതിർന്ന ശാസ്ത്രജ്ഞനായ കാൾ ഫ്രിസ്റ്റൺ ഒരു പതിറ്റാണ്ട് മുൻപ് രൂപം നൽകിയ “ഫ്രീ എനർജി പ്രിൻസിപ്പിൾ” എന്ന തത്വമാണ് ഇതിനായി ഉപയോഗിച്ചത്. ചുറ്റുപാടിലെ അനിശ്ചിതത്വം ഏറ്റവും കുറയ്ക്കാനായി കോശങ്ങൾ പരസ്പരം ശക്തമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു എന്നതാണ് ഈ തത്വം.

ബോളിൽ പാഡിൽ തട്ടിക്കുന്നതിൽ ന്യൂറോണുകൾ വിജയിക്കുമ്പോൾ വിജയവുമായി ബന്ധപ്പെട്ട “പ്രവചിക്കാവുന്ന” ഇലക്ട്രിക്കൽ സിഗ്നൽ അവയ്ക്ക് ലഭിക്കും. എന്നാൽ പരാജയപ്പെടുമ്പോൾ, കൃത്യമല്ലാതത്തോ പ്രവചിക്കാൻ കഴിയാത്തതോ ആയ നിഗ്നൽ ആയിരിക്കും ലഭിക്കുക.

ന്യൂറോണുകൾക്ക് അവയുടെ ലോകം പ്രവചിക്കാനാകുന്നതും നിയന്ത്രിക്കാനാകുന്നതും ആയി നിലനിർത്തുന്നതിന് ചെയ്യാൻ കഴിയുന്ന ഒരേയൊരു കാര്യം ബോൾ അടിക്കുന്നതിൽ മെച്ചപ്പെടുക എന്നതായിരുന്നു എന്ന് കാഗൻ പറയുന്നു. സംവേദന സംബന്ധമായ വിവരങ്ങൾ തിരിച്ചറിയാനും അവയോട് വ്യത്യസ്തമായ രീതിയിൽ പ്രതികരിക്കാനും കഴിയുന്ന, ബോധമുള്ള വസ്തുവാണ് ഡിഷ്ബ്രെയിൻ എന്ന് സംഘം കരുതുന്നു.

ഇന്റർനെറ്റ് ഇല്ലാത്തപ്പോൾ ഗൂഗിൾ ക്രോമിൽ ദൃശ്യമാകുന്ന ദിനോസർ ഗെയിം ഡിഷ്ബ്രെയിനിനെ കൊണ്ട് കളിപ്പിക്കാനും ശ്രമിച്ചിരുന്നു. ഇതിന്റെ പ്രാഥമിക ഫലങ്ങൾ അനുകൂലമാണ്.

അടുത്ത ഘട്ടത്തിൽ മരുന്നുകളും ആൽക്കഹോളും ഡിഷ്ബ്രെയിന്റെ ബുദ്ധിയെ എങ്ങനെയാണ് ബാധിക്കുക എന്ന് പഠിക്കാനുള്ള ശ്രമത്തിലാണ് സംഘം. ഈ കണ്ടുപിടിത്തത്തെ അടിസ്ഥാനമാക്കി ഭാവിയിൽ ബയോളജിക്കൽ കമ്പ്യൂട്ടറുകൾ നിലവിൽ വരാനുള്ള സാധ്യതയെ കുറിച്ച് ആലോചിക്കുമ്പോൾ താൻ ആവേശഭരിതനാണെന്ന് കാഗൻ പറയുന്നു.

രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ ഈ ഏഴ് ഭക്ഷണങ്ങൾ പതിവാക്കാം

നിയന്ത്രണമില്ലാതെ ഉയർന്നാൽ കണ്ണുകൾ, വൃക്ക, ഹൃദയം എന്നിങ്ങനെ പല അവയവങ്ങളെയും ബാധിക്കുന്നതാണ് രക്തത്തിലെ പഞ്ചസാര. പാരമ്പര്യമായി പ്രമേഹം ലഭിച്ചവരിൽ നിയന്ത്രണത്തിന് സാധ്യതകളില്ല. എന്നാൽ ജീവിതശൈലി കൊണ്ട് സംഭവിക്കുന്ന പ്രമേഹം ശരിയായ ഭക്ഷണക്രമത്തിലൂടെയും വ്യായാമത്തിലൂടെയും നിയന്ത്രിക്കാവുന്നതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണവിഭവങ്ങൾ പരിചയപ്പെടാം.

1. ചിയ, ഫ്ളാക്സ് വിത്തുകൾ

ഫൈബറുകളും ലോ ഡൈജസ്റ്റീവ് കാർബോഹൈഡ്രേറ്റ്സും അടങ്ങിയ ചിയ, ഫ്ളാക്സ് വിത്തുകൾ ശരീരഭാരം നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കും.

2. ആപ്പിൾ സിഡർ വിനഗർ

ഭാരം കുറയ്ക്കാനുള്ള ഡയറ്റുകളിൽ പലപ്പോഴും ഇടം പിടിക്കാറുള്ള ഒന്നാണ് ആപ്പിൾ സിഡർ വിനഗർ. പ്രമേഹ നിയന്ത്രണത്തിനും ഇൻസുലിൻ സംവേദനത്വം മെച്ചപ്പെടുത്തുന്നതിനും ഇത് സഹായകമാണ്. എന്നാൽ അസിഡിറ്റി കൂടിയതിനാൽ ചെറിയ അളവിലും വെള്ളത്തിൽ കലർത്തിയുമൊക്കെ വേണം ഇത് ഉപയോഗിക്കാൻ.

3. വെണ്ടയ്ക്ക

ഫ്ളവനോയ്ഡുകളും പോളിസാക്കറൈഡുകളും ധാരാളം അടങ്ങിയ വെണ്ടയ്ക്കയും പ്രമേഹരോഗികൾക്ക് ഉത്തമമാണ്. ഇവ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാൻ സഹായിക്കും.

4. ബ്രക്കോളി

ബ്രക്കോളി ചവയ്ക്കുമ്പോൾ സൾഫോറഫേൻ എന്നൊരു രാസസംയുക്തം ഉണ്ടാകുന്നു. ഇത് രക്തത്തിലെ പഞ്ചസാരയെ കുറയ്ക്കുന്നതായി ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടുന്നു.ഇൻസുലിൻ സംവേദനത്വവും ഇത് മെച്ചപ്പെടുത്തും.

5. നട്സും നട്ട് ബട്ടറും

ആൽമണ്ട്, കടല തുടങ്ങിയ നട്സും അവ ഉപയോഗിച്ച് നിർമിക്കുന്ന നട്ട് ബട്ടറും പ്രമേഹ രോഗികൾക്ക് ഉത്തമമാണ്. ചിയ വിത്തുകൾ പോലെ ഫൈബറും ലോ ഡൈജസ്റ്റബിൾ കാർബും അടങ്ങിയിട്ടുള്ള ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. എന്നാൽ ഭാരം വർധിപ്പിക്കുമെന്നതിനാൽ ഇവ പരിമിതമായ തോതിൽ മാത്രമേ കഴിക്കാൻ പാടുള്ളൂ.

6. മുട്ട

ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും അടങ്ങിയ മുട്ട ഇൻസുലിൻ സംവേദനത്വം മെച്ചപ്പെടുത്തുകയും ശരീരത്തിലെ നീർക്കെട്ട് കുറയ്ക്കുകയും ചെയ്യുന്നു. മുട്ടയുടെ ഉണ്ണിയിൽ പോഷണങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ ഇവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താൻ മറക്കരുത്.

7. ബീൻസും പയർവർഗങ്ങളും

സിസ്റ്റന്റ് സ്റ്റാർച്ചും സോബിൾ ഫൈബറും ധാരാളം അടങ്ങിയ ബീൻസും പയർവർഗങ്ങളും ദഹനപ്രക്രിയയെ മെല്ലെയാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ വ്യതിയാനത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. ആഹാരത്തിനു ശേഷമുള്ള പഞ്ചസാരയുടെ അളവിനെ ഇത് മെച്ചപ്പെടുത്തുന്നു. പ്രമേഹം വരാതിരിക്കാനും ഇവയുടെ ഉപയോഗം സഹായിക്കും.

Verified by MonsterInsights