ഇന്നത്തെ സാമ്പത്തികഫലം: വരുമാനം പ്രതീക്ഷിച്ചതിലും വര്‍ധിക്കും; ലക്ഷ്യം നേടാനാകും

(മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍): ഇന്ന് നിങ്ങള്‍ എല്ലാ മേഖലകളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കും. അനായാസം മുന്നോട്ടു പോകാനാകും. ഓഫീസില്‍ പ്രശസ്തിയും ബഹുമാനവും വര്‍ധിക്കും. ലക്ഷ്യം കൈവരിക്കും. ജോലികള്‍ വേഗത്തിലാകും. വീട്ടില്‍ ഐശ്വര്യം ഉണ്ടാകും. ആവശ്യമായ ചെലവുകള്‍ വഹിക്കേണ്ടി വരും.

(ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍): ബിസിനസ്സിലെ സാമ്പത്തിക ഇടപാടുകള്‍ ശ്രദ്ധിക്കുക. വിദേശത്ത് ജോലി നോക്കുന്നവര്‍ക്ക് നല്ല വാര്‍ത്തകള്‍ കേൾക്കാം. ഓഫീസില്‍ നിങ്ങളുടെ എതിരാളികളെ സൂക്ഷിക്കുക. ആര്‍ക്കും കടം കൊടുക്കരുത്.

(മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍): ബിസിനസ്സില്‍ നല്ല വാര്‍ത്തകള്‍ തേടിയെത്തും. വിവിധ സ്രോതസ്സുകളില്‍ നിന്നും വരുമാനം ലഭിക്കും. പുതിയ കരാറുമായി മുന്നോട്ട് പോകുക. വിവിധ കാര്യങ്ങളില്‍ ഐക്യം ഉണ്ടാകും. 

(ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍): ജോലിസ്ഥലത്ത് അഡ്മിനിസ്‌ട്രേഷന്‍ മാനേജ്‌മെന്റ് മേഖലയില്‍ മികച്ച ഫലങ്ങള്‍ ലഭിക്കും. ഓഫീസ് ജോലികളില്‍ കാര്യക്ഷമതയും കഴിവും വര്‍ധിക്കും. ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. വിവേകത്തോടെ പ്രവര്‍ത്തിക്കുക. പെട്ടെന്നുള്ള നേട്ടങ്ങള്‍ ഉണ്ടാകും.

(ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍): ഇന്നത്തെ വരുമാനം പ്രതീക്ഷിച്ചതിലും മികച്ചതായിരിക്കും. വാണിജ്യപരമായ കാര്യങ്ങള്‍ ചെയ്യാനാകും. ലാഭം വര്‍ധിച്ചുകൊണ്ടിരിക്കും. ഉദ്യോഗാര്‍ത്ഥികള്‍ തീരുമാനങ്ങള്‍ നിറവേറ്റും. പുതിയ വരുമാന മാര്‍ഗങ്ങള്‍ ഉണ്ടാകും.

(ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍): കാര്യങ്ങള്‍ മനസ്സിലാക്കി മുന്നോട്ട് പോകുക. ദിവസത്തിന്റെ പകുതി വരെ അപ്രതീക്ഷിത ഫലങ്ങള്‍ നിലനില്‍ക്കും. പെട്ടെന്ന് ഇടപെടേണ്ട വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. സാമ്പത്തികം പതിവിലും മികച്ചതായിരിക്കും. ബിസിനസ്സ് സാധാരണ നിലയിലായിരിക്കും. വ്യക്തിഗത ചെലവുകള്‍ നിയന്ത്രിക്കുക.

 (സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍): പുതിയ പങ്കാളിത്തം ഉണ്ടാകും. തൊഴില്‍ ബന്ധങ്ങള്‍ ശക്തമാകും. ബിസിനസ്സ് മെച്ചപ്പെടും.

(ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍): ഓഫീസ് ജോലികളില്‍ ഉണ്ടായിരുന്ന തടസ്സങ്ങള്‍ കുറയും. തൊഴിലാളികള്‍ നന്നായി പ്രവര്‍ത്തിക്കും. കാര്യക്ഷമത വര്‍ദ്ധിക്കും. തൊഴില്‍ ബന്ധങ്ങള്‍ മെച്ചപ്പെടും. കഠിനാധ്വാനത്തിന് അനുകൂലമായ ഫലങ്ങള്‍ ഉണ്ടാകും. സാമ്പത്തിക കാര്യങ്ങളില്‍ വ്യക്തത പുലര്‍ത്തുക.

(നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍): നിങ്ങളുടെ സാമ്പത്തികശേഷി മെച്ചപ്പെടും. പ്രൊഫഷണലുകളുടെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. ബിസിനസ്സില്‍ കുതിച്ചുചാട്ടം ഉണ്ടാകും. വികാരങ്ങള്‍ നിയന്ത്രിക്കുക.

(ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍): ചുമതലകളില്‍ ശ്രദ്ധ പുലര്‍ത്തുക. വാണിജ്യ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാകും. നിയമങ്ങള്‍ പാലിക്കും. നിങ്ങളുടെ പ്രകടനം മെച്ചപ്പെടും. വികാരങ്ങള്‍ നിയന്ത്രിക്കുക. സ്വന്തം പ്രയത്‌നത്താല്‍ നേട്ടങ്ങള്‍ കൊയ്യാനാകും.

(ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍): ബിസിനസ്സില്‍ നേട്ടങ്ങള്‍ ലഭിക്കും.മീറ്റിങുകള്‍ വിജയിക്കും. കരിയര്‍ ബിസിനസ്സില്‍ സന്തോഷകരമായ ഫലങ്ങള്‍ ഉണ്ടാകും. കാര്യങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ലാഭം പ്രതീക്ഷിച്ചതു പോലെയായിരിക്കും.

(ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍): നിങ്ങളുടെ സമ്പത്ത് വര്‍ധിക്കും. സ്വത്ത് കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. ബിസിനസ്സ് പ്രതീക്ഷിച്ച പോലെ തന്നെ ആയിരിക്കും. പ്രൊഫഷണലുകള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. ബാങ്കിംഗില്‍ താല്‍പര്യം വര്‍ധിക്കും.

കാൻസർ ചികിത്സയ്ക്ക് 18.5 കോടിയുടെ ലീനിയർ ആക്സിലറേറ്റർ തിരുവനന്തപുരം മെഡി.കോളജിൽ പ്രവർത്തനം

തിരുവനന്തപുരം മെഡിക്കൽ കോളജിൽ പുതിയ ലീനിയർ ആക്സിലറേറ്റർ മെഷീൻ പ്രവർത്തനസജ്ജമായതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ആധുനിക കാൻസർ ചികിത്സ ലഭ്യമാക്കുന്ന 18.5 കോടി രൂപയുടെ ഹൈ എനർജി ലീനിയർ ആക്സിലറേറ്റർ മെഷീനാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതിനോടനുബന്ധിച്ച് കപ്യൂട്ടർ ട്രീറ്റ്മെന്റ് പ്ലാനിങ് സിസ്റ്റവും പ്രവർത്തന സജ്ജമായിട്ടുണ്ട്. ട്രയൽ റൺ നടത്തി വരികയാണെന്നും മന്ത്രി പറഞ്ഞു.

സ്വകാര്യ ആശുപ്രതികളിൽ രണ്ട് ലക്ഷത്തിലധികം ചെലവുവരുന്ന ചികിത്സാ സംവിധാനമാണ് മെഡിക്കൽ കോളജിൽ സജ്ജമാക്കിയിരിക്കുന്നത്. ആധുനിക കാൻസർ ചികിത്സാ സങ്കേതങ്ങളായ 3 ഡി കൺഫോർമൽ റേഡിയോ തെറാപ്പി, ഇന്റൻസിറ്റി മോഡ്യുലേറ്റഡ് റേഡിയോ തെറാപ്പി, ഇമേജ് ഗൈഡഡ് റേഡിയോ തെറാപ്പി, വോളിയോ മെട്രിക് ആർക്ക് തെറാപ്പി എന്നീ ചികിത്സകളും ഇതിലൂടെ സാധ്യമാണ്. അതീവ സൂക്ഷ്മമായി കാൻസർ കോശങ്ങളിൽ മാത്രം റേഡിയേഷൻ നടത്താൻ ഈ മെഷീനിലൂടെ സാധിക്കും. ഇതിലൂടെ സാധാരണ മറ്റ് അവയവങ്ങൾക്ക് ദോഷം സംഭവിക്കാതെ റേഡിയേഷൻ ചികിത്സ നൽകാനും കഴിയും.

കാൻസർ ചികിത്സയ്ക്ക് 3.8 കോടി രൂപയുടെ ടെലി കൊബാൾട്ട് മെഷീനും പ്രവർത്തനസജ്ജമാക്കി ചികിത്സ ആരംഭിച്ചിട്ടുണ്ട്. 4.4 കോടി രൂപയുടെ സി.ടി. സിമുലേറ്റർ സ്ഥാപിക്കാനുള്ള നടപടികളും പുരോഗമിക്കുന്നു. മെഡിക്കൽ കോളജിലും അത്യാധുനിക കാൻസർ ചികിത്സ ലഭ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഇന്ത്യയ്ക്ക് 7 വിക്കറ്റിന്റെ തകർപ്പൻ ജയം; ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയും സ്വന്തമാക്കി

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പര ഇന്ത്യക്ക്. ഡൽഹി ഏകദിനത്തിൽ ഇന്ത്യ 7 വിക്കറ്റിന്റെ തകർപ്പൻ ജയം സ്വന്തമാക്കി. 100 റൺസ് വിജയ ലക്ഷ്യം ഇന്ത്യ 19.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ശുഭ്മാൻ ഗിൽ 49 ഉം ശ്രേയസ് അയ്യർ 28 റൺസുമെടുത്തു.ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 27.1 ഓവറിൽ 99 റൺസിന് പുറത്തായി. 4 വിക്കറ്റെടുത്ത കുൽദീപ് യാദവാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. ഷഹബാസ് അഹമ്മദും മുഹമ്മദ് സിറാജും വാഷിങ്ടൻ സുന്ദറും രണ്ട് വിക്കറ്റ് വീതം നേടി. ജയത്തോടെ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി. കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തിൽ തോൽവി വഴങ്ങിയ ഇന്ത്യ പിന്നീടുള്ള രണ്ട് മത്സരങ്ങളും നേടിയാണ് പരമ്പര നേടിയത്.നൂറ് റൺസ് വിജയ ലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്തയ്ക്കു വേണ്ടി ശുഭ്മാന്‍ ഗില്ലും ശിഖര്‍ ധവാനും ആദ്യ വിക്കറ്റിൽ 42 റണ്‍സ് ചേർത്ത് മികച്ച തുടക്കം നൽകി. ഏഴാം ഓവറിലെ ആദ്യ പന്തിൽ ധവാനെ മാര്‍ക്കോ യാന്‍സണ്‍ റണ്‍ ഔട്ടാക്കുകയായിരുന്നു. 14 പന്തിൽ എട്ട് റൺസാണ് ധവാന്റെ സമ്പാദ്യം.പിന്നീടെത്തിയ ശ്രേയസ് അയ്യർ ഇന്ത്യയെ വിജയ തീരത്ത് എത്തിച്ചു. എന്നാൽ വിജയത്തിന് തൊട്ടടുത്ത് വെച്ച് ഗിൽ പുറത്തായത് നിരാശപ്പെടുത്തി. അർധ സെഞ്ചുറി തികയ്ക്കാനാകാതെയാണ് ഗിൽ ക്രീസിൽ നിന്ന് മടങ്ങിയത്. 57 പന്തുകളില്‍ 49 റൺസ് ഗിൽ നേടിയിരുന്നു. എട്ട് തവണ ഗില്ലിന്റെ ബാറ്റിൽ നിന്ന് പന്ത് ബൗണ്ടറി കടന്നു. ലുങ്കി എന്‍ഗിഡിയാണ് ഗില്ലിന്റെ വിക്കറ്റ് നേടിയത്.

ഗില്ലിനു ശേഷം സഞ്ജു സാംസണാണ് ക്രീസിലെത്തിയത്. രണ്ട് റൺസ് എടുത്ത് സഞ്ജു ശ്രേയസിന് പിന്തുണ നൽകി. സിക്സറടിച്ചാണ് ശ്രേയസ് ഇന്ത്യയ്ക്ക് പരമ്പര സമ്മാനിച്ചത്. 23 പന്തിൽ മൂന്ന് ഫോറും രണ്ട് സിക്സും അടിച്ച് 28 റൺസാണ് ശ്രേയസ് നേടിയത്.
 



ഒരു കൃഷി ഭവനിൽ ഒരു മൂല്യവർധിത ഉത്പന്നമെന്ന നിലയിൽ കാർഷിക വിളകളെ പ്രോത്സാഹിപ്പിക്കും

ബസുകളിലും സീറ്റ് ബെൽറ്റ് നിർബന്ധമാക്കണം

തിരുവനന്തപുരം: കെഎസ്ആർടിസി ഉൾപ്പെടെയുള്ള എല്ലാ ബസുകളിലും യാത്രക്കാർക്ക് ഉൾപ്പെടെ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) നിയുക്ത സംസ്ഥാന പ്രസിഡന്റ് ഡോ. സുല്‍ഫി നൂഹു. ദീർഘദൂര ബസുകളിലും കുട്ടികളെ സ്കൂളിൽ കൊണ്ടുപോകുന്ന ബസുകളിലും സീറ്റ് ബെൽറ്റ് നിർബന്ധമാക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു.

കെഎസ്ആർടിസി ബസ് ഉൾപ്പെടെയുള്ള എല്ലാ ബസ്സുകളിലും യാത്രക്കാർക്ക് ഉൾപ്പെടെ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണം.
ഏറ്റവും കുറഞ്ഞത് ദീർഘദൂര സർവീസുകളിലെങ്കിലും.
ഇനി സീറ്റ് ബെൽറ്റ് മാഫിയ എന്നുകൂടി വിളിക്കുമോ എന്നറിയില്ല.
“ഹെൽമെറ്റ്” മാഫിയയിൽ തുടങ്ങി “വാക്സിൻ” മാഫിയ വരെയുള്ള വിളിപ്പേരുകൾ ധാരാളം.
പാണന്മാർ അങ്ങനെയൊക്കെ പറഞ്ഞോട്ടെ!
മോട്ടോർ വെഹിക്കിൾ അമൻമെൻറ് ആക്ട് സെക്ഷൻ 194 അങ്ങനെ തന്നെ പറയുന്നു.
ദീർഘദൂര സർവീസുകളിലും കുട്ടികളെ സ്കൂളിൽ കൊണ്ടുപോകുന്ന ബസ്സുകളിലും ഇത് നിർബന്ധമാക്കിയെ തീരൂ.
വേഗത നിയന്ത്രിക്കുന്നതും മയക്കുമരുന്നുകളുടെ ഉപയോഗവുമൊക്കെ തടയപ്പെടേണ്ടത് തന്നെ.
എന്നാൽ അതിനൊപ്പം പ്രാധാന്യമുള്ളത് തന്നെയാണ് സീറ്റ് ബെൽറ്റുകളും.
പിന്നെ
സീറ്റ് ബെൽറ്റിനൊന്നും വലിയ വിലയില്ലല്ലൊ!
അതുകൊണ്ട് മാഫിയ എന്ന് വിളിക്കുന്നതെങ്കിൽ ഇമ്മിണി വലിയ കാര്യങ്ങളെല്ലാം ചേർത്ത് വിളിച്ചാൽ കൂടുതൽ സന്തോഷം.

കുടവയർ കുറയ്ക്കും ഈ അഞ്ച് തരം ചായകൾ

കുടവയറും അമിതഭാരവും കുറയ്ക്കുന്നതിന് കുറുക്കുവഴികളോ ജാലവിദ്യകളോ ഒന്നും ഇല്ല. എന്നാൽ ആരോഗ്യകരമായ ഭക്ഷണക്രമത്തിനും നിത്യവുമുള്ള വ്യായാമത്തിനും ഒപ്പം ദിവസവും ഓരോ കപ്പ് ചായ കൂടിയായാൽ കുടവയർ കുറയ്ക്കുന്ന പ്രക്രിയയുടെ വേഗം കൂടുമെന്ന് ചില പഠനങ്ങൾ തെളിയിക്കുന്നു.

ഗ്രീൻ ടീയിലും മറ്റും അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ മേധാശക്തി മെച്ചപ്പെടുത്താനും കൊഴുപ്പ് കത്തിക്കാനും അർബുദത്തെ പ്രതിരോധിക്കാനും ഹൃദ്രോഗസാധ്യത കുറയ്ക്കാനുമെല്ലാം സഹായകമാണ്. നാഡികളെ ശാന്തമാക്കുന്ന പ്രകൃതിയുടെ ട്രാൻക്വിലൈസർ കൂടിയാണ് ചായ. ശരീരം കൊഴുപ്പിനെ ആഗിരണം ചെയ്യുന്നതിനെ നിയന്ത്രിക്കാനും ചായയിലുള്ള ചില രാസവസ്തുക്കൾ കാരണമാകുമെന്ന് ചില പഠനങ്ങളും വെളിപ്പെടുത്തുന്നു. അമിതഭാരം കുറയ്ക്കാൻ ഇനി പറയുന്ന അഞ്ച് തരം ചായകൾ നിങ്ങളെ സഹായിക്കും.

1. ഗ്രീൻ ടീ – കാറ്റേചിനുകൾ അടങ്ങിയ ഗ്രീൻ ടീ ഫിറ്റ്നസ് പ്രേമികളുടെ ഇഷ്ട പാനീയമാണ്. ഇത് ചയാപചയം മെച്ചപ്പെടുത്തുകയും വയറിന് ചുറ്റുമുള്ള കൊഴുപ്പ് കത്തിക്കുകയും ചെയ്യും.

2. വൈറ്റ് ടീ – ഏറ്റവും ലഘുവായ തോതിലുള്ള സംസ്ക്കരണ പ്രക്രിയയിലൂടെ കടന്ന് പോകുന്ന തേയിലകൊളുന്തുകളാണ് വൈറ്റ് ടീയിൽ ഉപയോഗിക്കുന്നത്. കൊഴുപ്പ് കോശങ്ങൾ കെട്ടിക്കിടക്കുന്നത് തടയുന്ന വൈറ്റ് ടീ കൊഴുപ്പിനെ ഊർജോത്പാദനത്തിനായി പരമാവധി ഉപയോഗപ്പെടുത്തുന്നു. ചർമത്തെ സൂര്യാഘാതത്തിൽ നിന്ന് രക്ഷിക്കാനും പ്രായമാകുന്ന പ്രക്രിയയെ മന്ദീഭവിപ്പിക്കാനും വൈറ്റ് ടീ സഹായകമാണ്.

3. ബ്ലാക് ടീ- നിത്യവും ഒരു കപ്പ് ബ്ലാക് ടീ കുടിക്കുന്നത് രക്തയോട്ടത്തെ വർധിപ്പിച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമെന്ന് ഗവേഷണങ്ങൾ പറയുന്നു. രക്തകോശങ്ങളെ വലുതാക്കാനും കട്ടൻ ചായ സഹായിക്കും. എന്നാൽ ഇതിലേക്ക് പാൽ ചേർക്കുന്നത് ഈ ഗുണങ്ങളെ പരിമിതപ്പെടുത്തും.

4. ഊലോങ് ടീ – ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു ചൈനീസ് ഹെർബൽ ചായയാണ് ഊലോങ് ടീ. നിത്യവും ഇത് കുടിക്കുന്നത് ശരീരത്തിലെ കൊളസ്ട്രോൾ തോത് കുറയ്ക്കുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. വിശപ്പ് അടക്കുക വഴിയും ഈ ചായ ഭാരനിയന്ത്രണത്തിൽ സഹായിക്കും.

5. അശ്വഗന്ധ ടീ – ആയുർവേദ ഔഷധമായ അശ്വഗന്ധയുപയോഗിച്ച് നിർമിക്കുന്ന ഈ ചായ സമ്മർദത്തെയും ഉത്കണ്ഠയെയും ലഘൂകരിക്കുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ തോതിനെയും ശരീരത്തിലെ നീർക്കെട്ടിനെയും കുറയ്ക്കാനും ഈ ചായ നല്ലതാണ്. ഉറക്കപ്രശ്നമുള്ളവർക്ക് നല്ല ഉറക്കം ലഭിക്കാനും അശ്വഗന്ധ ചായ നല്ലതാണെന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ജയ്പൂർ ഷാൽബി മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലെ സീനിയർ ഡയറ്റീഷൻ നേഹ ഭാട്ടിയ പറയുന്നു.

വെറും 300 രൂപ; വയനാട്ടിലെ കാട്ടിനുള്ളിലൂടെ യാത്രയൊരുക്കി കെഎസ്ആർടിസി

വയനാടിന്റെ വനസൗന്ദര്യം നുകർന്ന് കാട്ടിനുള്ളിലൂടെ യാത്ര ചെയ്യാൻ ആഗ്രഹമില്ലാത്ത സഞ്ചാരികൾ ആരാണുള്ളത്? പകൽ സമയങ്ങളിൽ ഒറ്റയ്ക്കോ കൂട്ടുകാർക്കൊപ്പമോ ഒക്കെ ഈ പ്രദേശങ്ങളിലൂടെ യാത ചെയ്യാമെങ്കിലും നേരമിരുണ്ടാൽ ഭയം കാടിറങ്ങി വരും; വല്ല ആനയോ പുലിയോ ചാടി മുന്നിലേയ്ക്ക് വന്നാലോ? എന്നാലിനി ആ ആഗ്രഹം മനസ്സിൽ ഒതുക്കിപ്പിടിച്ച് ഇരിക്കേണ്ട, വയനാട്ടിലൂടെ രാത്രിയാത്ര നടത്താൻ കൂട്ടായി കേരളത്തിന്റെ സ്വന്തം ആനവണ്ടിയുണ്ട്.

വിനോദസഞ്ചാരികൾക്ക് രാത്രി ജംഗിൾ സഫാരി നൽകാനുള്ള പദ്ധതിയുടെ അവസാന ഒരുക്കത്തിലാണ് കെഎസ്ആർടിസിയുടെ ബജറ്റ് സെൽ. വിനോദസഞ്ചാരികൾക്ക് 300 രൂപ നിരക്കിൽ 60 കിലോമീറ്റർ രാത്രി സഫാരി നൽകാനാണ് പദ്ധതി. വയനാട് പോലെ വളരെയധികം സഞ്ചാരികളെത്തുന്ന ഒരു മലയോരജില്ലയിൽ രാത്രികാല വിനോദസഞ്ചാരത്തിന്റെ സാധ്യതകൾ കൂടി ഉപയോഗപ്പെടുത്താനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കാടും വന്യജീവികളും വെള്ളച്ചാട്ടങ്ങളും തടാകങ്ങളും മലനിരകളുമെല്ലാം നിറഞ്ഞ വയനാട്ടിൽ, രാത്രിസമയങ്ങളിൽ വേണ്ടത സൗകര്യങ്ങളുടെ അഭാവമുള്ളതിനാൽ വിനോദസഞ്ചാരം അത്ര സുഗമമല്ല.

വയനാട് വന്യജീവി സങ്കേതത്തിലൂടെ കടന്നുപോകുന്ന കോഴിക്കോട്-കൊല്ലേഗൽ ദേശീയ പാത 766 വഴി കേരള-കർണാടക അതിർത്തിയിലെ പൊൻകുഴിയിലേക്ക് രാത്രി 9 മണിയോടെ സുൽത്താൻ ബത്തേരിയിലെ കെഎസ്ആർടിസി ബസ് ഡിപ്പോയിൽ നിന്ന് യാത്ര ആരംഭിക്കും. വന്യജീവി സങ്കേതത്തിന്റെ അതിർത്തിയിലുള്ള മൂലങ്കാവ്, കരിപ്പൂർ, വള്ളുവാടി, വടക്കനാട് എന്നീ കുഗ്രാമങ്ങളിലൂടെ വാഹനം സുൽത്താൻ ബത്തേരിയിലേക്ക് കടക്കും. ഇടവേളയ്ക്ക് ശേഷം വന്യജീവി സങ്കേതത്തിലെ കുറിച്യാട്, കുറിയാട് ഫോറസ്റ്റ് റേഞ്ചുകളിലൂടെ ഇരുളം വരെ യാത തുടരും. 60 കിലോമീറ്റർ സഫാരി രാത്രി 11.30 ഓടെ സുൽത്താൻ ബത്തേരിയിൽ അവസാനിക്കും. നൈറ്റ് സഫാരി അടുത്ത ആഴ്ച പകുതിയോടെ ആരംഭിക്കും, സഫാരിക്കായി ഒരാൾക്ക് 300 രൂപ ചിലവാകും.

യാത്രക്കായി രണ്ട് കസ്റ്റമൈസ്ഡ് ബസുകൾ സജ്ജീകരിച്ചിട്ടുണ്ട്.വാഹനങ്ങളുടെ അവസാന മിനുക്കുപണികൾ ഡിപ്പോയിൽ നടന്നുകൊണ്ടിരിക്കുകയാണെന്നാണ് കിട്ടുന്ന വിവരം. കൂടാതെ, കെഎസ്ആർടിസി ഡിപ്പോയിൽ വിനോദസഞ്ചാരികൾക്ക് നാമമാത്രമായ ചെലവിൽ താമസിക്കാൻ നാല് എയർകണ്ടീഷൻ ചെയ്ത സ്ലീപ്പർ ബസുകളും ഒരുക്കിയിട്ടുണ്ട്. സ്ത്രീകൾക്കായി മാത്രം റിസർവ് ചെയ്തിട്ടുള്ള ഒരു ബസ് ഉൾപ്പെടെയാണിത്. ബസുകളിൽ മുൻകൂർ ബുക്കിംഗ് നടത്തുന്നവർക്ക് ഡീലക്സ് റൂമുകളും ഡോർമിറ്ററി സൗകര്യങ്ങളും ലഭ്യമാക്കും. ഡോർമിറ്ററിയിലെ ഓരോ കിടക്കയ്ക്കും ഡീലക്സ് റൂമിനും യഥാക്രമം 160 രൂപയും 890 രൂപയുമാണ് കെഎസ്ആർടിസി പ്രതിദിനം ഈടാക്കുന്നത്

കെഎസ്ആർടിസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബിജു പ്രഭാകറിന്റെ സ്വപ്ന പദ്ധതിയാണിത്. സ്ലീപ്പർ കോച്ചുകളിൽ താമസിക്കുന്ന വിനോദസഞ്ചാരികൾക്കും ദൂരെ സ്ഥലങ്ങളിൽ നിന്ന് വയനാട്ടിലേക്ക് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നവർക്കും മാത്രമേ ഇപ്പോൾ സഫാരി ലഭ്യമാകൂ.

ഇന്നത്തെ സാമ്പത്തികഫലം: അശ്രദ്ധ പാടില്ല; ആലോചിച്ച് തീരുമാനങ്ങളെടുക്കുക

(മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍): ഇന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂല ദിനം. ബിസിനസ്സ് വേഗത്തിലാകും. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനാകും. വ്യവസായം, ബിസിനസ്സ് എന്നിവയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് മികച്ച പ്രവര്‍ത്തനം കാഴ്ച്ച വയ്ക്കാനാകും. ആത്മവിശ്വാസത്തോടെ ലക്ഷ്യത്തിലെത്തും.

(ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍): പ്രധാനപ്പെട്ട വിഷയങ്ങളില്‍ ജാഗ്രത പാലിക്കുക. വിവിധ കാര്യങ്ങളില്‍ അശ്രദ്ധ കാണിക്കരുത്. പേപ്പര്‍ വര്‍ക്കുകളില്‍ ശ്രദ്ധിക്കുക. ബിസിനസ്സ് സാധാരണ നിലയിലായിരിക്കും. നന്നായി ആലോചിച്ച ശേഷം തീരുമാനങ്ങളെടുക്കുക. അവസരങ്ങള്‍ മുതലാക്കാനുള്ള ചിന്തയുണ്ടാകും. തയ്യാറെടുപ്പുകള്‍ തുടരുക.

(മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍): തൊഴിലില്‍ പുരോഗതി ഉണ്ടാകും. പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന് ചേരാനുള്ള സമയം. ആവശ്യമായ വിവരങ്ങള്‍ ലഭിക്കും. വലിയ ജോലികള്‍ ബിസിനസ്സില്‍ മികച്ച ലാഭം നല്‍കും. മത്സരം വര്‍ദ്ധിക്കും. അവസരങ്ങള്‍ വന്നു ചേരും. 

(ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍): വാണിജ്യ മേഖലയിൽ വൈകാരികതയും അശ്രദ്ധയും ഒഴിവാക്കുക. ഈഗോ ഒഴിവാക്കുക. ശാന്തത പാലിക്കുക. നിയമങ്ങള്‍ പാലിക്കാനുള്ള ദിവസം. ബിസ്സിനസ് ആക്ടീവ് ആയി മുന്നോട്ടു കൊണ്ടു പോകാനാകും.

(ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍): ജോലിസ്ഥലത്ത് ആത്മവിശ്വാസം നിലനിര്‍ത്തും. ഒരു തരത്തിലുള്ള അഭ്യൂഹങ്ങളിലും അകപ്പെടരുത്. ലാഭം വര്‍ധിക്കും. ബിസിനസ്സില്‍ വലിയ ലക്ഷ്യങ്ങള്‍ കൈവരിക്കും. പൊതുപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. നിങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കുക. 

(ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍): ജോലിസ്ഥലത്ത് ആത്മവിശ്വാസം നിലനിര്‍ത്തും. ഒരു തരത്തിലുള്ള അഭ്യൂഹങ്ങളിലും അകപ്പെടരുത്. ലാഭം വര്‍ധിക്കും. ബിസിനസ്സില്‍ വലിയ ലക്ഷ്യങ്ങള്‍ കൈവരിക്കും. പൊതുപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. നിങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കുക. 

(ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍): ഇന്ന് തൊഴില്‍പരമായ കാര്യങ്ങളില്‍ ശുഭവാര്‍ത്തകള്‍ തേടിയെത്തും. നിങ്ങളുടെ സമ്പത്ത് വര്‍ധിക്കും. നല്ല വര്‍ക്കുകള്‍ അനുകൂലമായി പ്രവര്‍ത്തിക്കും. വിലയേറിയ സമ്മാനങ്ങള്‍ ലഭിക്കും. മറ്റുള്ളവരിൽ നിന്ന് സഹായം ലഭിക്കും. പ്രണയബന്ധങ്ങള്‍ ദൃഢമാകും. വിശ്വാസ്യത, സ്വാധീനം, ജനപ്രീതി എന്നിവ വര്‍ധിക്കും. 

 

(സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍): ബിസിനസ്സില്‍ എല്ലാവരെയും ഒരുമിപ്പിച്ച് മുന്നോട്ട് കൊണ്ടു പോകാനാകും. ജോലിയില്‍ ഉയര്‍ച്ചയുണ്ടാകും. ലാഭം പ്രതീക്ഷിച്ചതിലും മികച്ചതാകും. നവീകരണ പ്രവര്‍ത്തനങ്ങള്‍ വിജയിക്കും. നിങ്ങളുടെ അധികാരം വര്‍ധിക്കും. തൊഴില്‍പരമായ കാര്യങ്ങള്‍ വേഗത്തിലാകും.

(ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍): പോളിസി നിയമങ്ങളില്‍ ശ്രദ്ധ വര്‍ധിപ്പിക്കുക. നിയമപരമായ കാര്യങ്ങളില്‍ ക്ഷമ കാണിക്കുക. ഇന്നത്തെ ദിവസം റിസ്‌ക് എടുക്കരുത്. വിവാദങ്ങളില്‍ നിന്ന് മാറി നില്‍ക്കുക. ഇടപാടുകളില്‍ അശ്രദ്ധ കാണിക്കരുത്.

(നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍): ഭൂമി സംബന്ധമായ ഇടപാടുകള്‍ കരാറുകളിലേക്കെത്തും. ഇന്നത്തെ ദിവസം നിക്ഷേപം നടത്തുന്നതിനു മുമ്പ് ആവശ്യമായ നിർദ്ദേശങ്ങൾ സ്വീകരിക്കുക. ലാഭം വര്‍ധിക്കും. ലക്ഷ്യങ്ങള്‍ കൈവരിക്കും. ചുറ്റും വിജയസൂചനകള്‍ കാണുന്നുണ്ട്. ദിനചര്യ മികച്ച രീതിയിൽ തുടരാനാകും. പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്ചവെക്കും.

(ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍): ജോലിസ്ഥലത്ത് ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുക. ഉത്സാഹത്തോടെ പ്രവര്‍ത്തിക്കാനാകും. ഭാവി പദ്ധതികള്‍ ഫലം ചെയ്യും. വാണിജ്യപരമായ കാര്യങ്ങള്‍ പരിഹരിക്കും. എല്ലാവരില്‍ നിന്നും സഹകരണം ലഭിക്കും. തൊഴില്‍രംഗത്ത് സജീവമാകും.

(ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍): ഓഫീസില്‍ പരിചയസമ്പന്നരായ ആളുകളുടെ ഉപദേശവും പിന്തുണയും നിലനിര്‍ത്താനാകും. സാമ്പത്തിക കാര്യങ്ങള്‍ മികച്ച രീതിയിൽ നടക്കും. അച്ചടക്കം വര്‍ധിപ്പിക്കുക. ജീവിതത്തില്‍ പുതിയ നേട്ടങ്ങള്‍ കൈവരിക്കാനാകും. ബിസിനസ്സില്‍ പുരോഗതിയുണ്ടാകും. ജോലിയുടെ വേഗത്തിൽ ചെയ്യാനാകും. ആകര്‍ഷകമായ അവസരങ്ങള്‍ ലഭിക്കും.

(ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍): കരിയറുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് ഉന്നത ഉദ്യോഗസ്ഥരുടെ ഉപദേശം സ്വീകരിക്കുക. നിക്ഷേപ തട്ടിപ്പുകള്‍ക്ക് സാധ്യത. ഭൂമി, നിര്‍മ്മാണ കാര്യങ്ങളില്‍ താല്‍പ്പര്യമുണ്ടാകും. പ്രധാനപ്പെട്ട ജോലികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കുക. 

റഫാൽ മുതൽ തേജസ് വരെ, ബ്രഹ്മോസ്, ആകാശ്… ഇന്ത്യയുടെ അഭിമാനമാണ് വ്യോമസേന

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇന്ന് അഭിമാന ദിവസമാണ്. വ്യോമസേനയുടെ 90-ാം ജന്മവാർഷികം. ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച പോർവിമാനമുള്ള, അത്യാധുനിക മിസൈലുകളുള്ള സേനയാണ് ഇന്ത്യൻ വ്യോമസേന. വ്യോമസേനയുടെ മുൻനിര യുദ്ധവിമാനങ്ങളായ റഫാൽ, സു -30 എംകെഐ, അപ്പാച്ചെ, തേജസ്, ‘ഗജ്രാജ്’ എന്നിവയെല്ലാം തന്ത്രപ്രധാന കേന്ദ്രങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.

• തുടക്കത്തിൽ 6 ഓഫിസർമാരും 19 ഭടന്മാരും

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനു മുൻപ് 1932 ഒക്ടോബർ 8 നാണു ഭാരതീയ വ്യോമസേന സ്ഥാപിതമായത്. 1932 ലെ ഇന്ത്യൻ എയർഫോഴ്സ് ആക്ട് അനുസരിച്ചാണ് വ്യോമസേന രൂപീകൃതമായത്. തുടക്കത്തിൽ 6 ഓഫിസർമാരും 19 ഭടന്മാരും മാത്രമേ ഉണ്ടായിരുന്നുള്ളു. തൊട്ടടുത്ത വർഷം ഏപ്രിൽ ഒന്നിനാണ് ഇന്ത്യൻ എയർഫോഴ്സിന്റെ ആദ്യ സ്ക്വാഡ്രൻ നിലവിൽ വരുന്നത്. നാല് വെസ്റ്റ്ലാന്റ് വപിറ്റി വിമാനങ്ങളും അഞ്ച് ഇന്ത്യൻ പൈലറ്റുമാരും അടങ്ങുന്നതാണ് ആദ്യത്തെ സ്ക്വാഡൻ


• വപിറ്റി: ആദ്യത്തെ ഫൈറ്റർ വിമാനം വെസ്റ്റാൻഡിന്റെ വപിറ്റി വിമാനമാണ് ഇന്ത്യൻ വ്യോമസനേയുടെ ആദ്യത്തെ ഫൈറ്റർ വിമാനം. 1937 – ൽ ബ്രിട്ടിഷ് ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ അതിർത്തിയിലും 1939 – ൽ ബർമാമുന്നണിയിൽ ഗോത്രവർഗങ്ങൾക്കെതിരായുമാണ് വ്യോമസേന ആദ്യമായി ആകണങ്ങൾ സംഘടിപ്പിച്ചത്. തുടർന്ന് രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻ സേനക്കെതിരെയും വപിറ്റി വിമാനങ്ങൾ ഉപയോഗിച്ചു. യുദ്ധം അവസാനിക്കുമ്പോൾ ഭാരതീയ വ്യോമസേനക്ക് 9 സ്ക്വാഡനുകൾ നിലവിൽ വന്നുകഴിഞ്ഞിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ വഹിച്ച പങ്കു കണക്കിലെടുത്ത് ഈ സേനയ്ക്ക് റോയൽ എന്ന ബഹുമതി പദം നൽകിയതോടെ ഇതിന്റെ പേര് റോയൽ ഇന്ത്യൻ എയർഫോഴ്സ് എന്നായി മാറി. എന്നാൽ സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ എയർഫോഴ്സ് എന്നാക്കി മാറ്റുകയായിരുന്നു.

സുബ്രതോ മുഖർജി: ആദ്യ തലവൻ

സുബ്രതോ മുഖർജിയാണ് ഇന്ത്യൻ വ്യോമസേനയുടെ തലവനാകുന്ന ആദ്യത്തെ ഇന്ത്യക്കാരൻ.സ്വാതന്ത്ര്യപ്രാപ്തിയെ തുടർന്നുള്ള ആദ്യവർഷത്തിൽ അഭയാർഥികളെ രക്ഷിക്കുന്ന പ്രവൃത്തികളിൽ ഏർപ്പെട്ടു. 1950 – ൽ ആസമിലുണ്ടായ ഭീകര ഭൂകമ്പത്തെത്തുടർന്ന് രക്ഷാപ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിലും കശ്മീർ പ്രതിരോധത്തിലും വ്യോമസേന പ്രധാന പങ്കു വഹിക്കുകയുണ്ടായി. 1965 ലെ – ഇന്ത്യ- പാക്കിസ്ഥാൻ യുദ്ധമായിരുന്നു ഇന്ത്യൻ വ്യോമസേനയുടെ യശസ് ഉയർത്തിയത്. അതിർത്തി കടന്നുള്ള പാക്കിസ്ഥാന്റെ കടന്നുകയറ്റത്തിന് ഇന്ത്യൻ വ്യോമസേന കനത്ത തിരിച്ചടിയാണ് നൽകിയത്.

പാക്കിസ്ഥാന്റെ നിരവധി ടാങ്കുകളും വിമാനങ്ങളും ഇന്ത്യ തകർത്തു. സ്വാതന്ത്ര്യ പ്രാപ്തിക്കു ശേഷം പ്രധാനപ്പെട്ട നാലു യുദ്ധങ്ങളിൽ നിർണായക പങ്കുവഹിച്ച ഇന്ത്യൻ വ്യോമസേന ലോകത്തെ ഏറ്റവും മികച്ച വ്യോമസേനകളിലൊന്നാണിന്ന്. പാക്കിസ്ഥാനിലെ ബാലാക്കോട്ടിലെ ഭീകര ക്യാംപുകൾ തകർത്ത് മടങ്ങിയതും വ്യോമസേനയായിരുന്നു.


ബംഗളൂരു-മൈസൂരു പാതയില്‍ ഓടുന്ന ടിപ്പു എക്‌സ്പ്രസ് ഇനി വോഡയാര്‍ എക്‌സ്പ്രസ്

മൈസൂരു: ബംഗളൂരു-മൈസൂരു പാതയില്‍ ഓടുന്ന ടിപ്പു എക്‌സ്പ്രസിന്റെ പേര് വോഡയാര്‍ എക്‌സ്പ്രസ് എന്നാക്കി. ട്രെയിനിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി പ്രതാപസിംഹ റെയിൽവേ മന്ത്രിയ്ക്ക് ജൂലൈയിൽ നിവേദനം നൽകിയിരുന്നു. തുടർ‌ന്ന് മന്ത്രിയുടെ നിർദേശ പ്രകാരം പേരുമാറ്റുകയായിരുന്നു.

വോഡയാര്‍ രാജവംശം റെയില്‍വേയ്ക്കും മൈസൂരുവിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് പേര് മാറ്റണമെന്നായിരുന്നു നിവേദനത്തില്‍ ആവശ്യപ്പെട്ടത്. മൈസൂരു-ബംഗളൂരു പാതയില്‍ സര്‍വീസ് നടത്തുന്ന സൂപ്പര്‍ഫാസ്റ്റ് ട്രെയിനാണ് ടിപ്പു എക്‌സ്പ്രസ്. ടിപ്പു സുല്‍ത്താനോടുള്ള ആദരസൂചകമായാണ് ട്രെയിനിന് ടിപ്പുവിന്റെ പേര് നല്‍കിയിരുന്നത്.

പേരു മാറ്റിയതിമായി ബന്ധപ്പെട്ട് റെയില്‍വേ ബോര്‍ഡ് വെള്ളിയാഴ്ച ഉത്തരവിറക്കി. രാവിലെ 11.30-ന് മൈസൂരുവില്‍നിന്ന് പുറപ്പെടുന്ന വണ്ടി ഉച്ചയ്ക്ക് രണ്ടിന് ബംഗളൂരുവിലെത്തും. തുടര്‍ന്ന് ബംഗളൂരുവില്‍നിന്ന് ഉച്ചയ്ക്ക് 3.15-ന് പുറപ്പെട്ട് വൈകീട്ട് 5.45-ന് മൈസൂരുവില്‍ എത്തും. മാണ്ഡ്യ, കെങ്കേരി എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകള്‍.

Verified by MonsterInsights