സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ ജോലി നേടാന്‍ അവസരം. ക്രെഡിറ്റ് ഓഫീസര്‍മാരുടെ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ് നടക്കുന്നത്. ആയിരത്തോളം ഒഴിവുകളിലേക്കാണ് നിയമനം നടക്കുക. ജൂനിയര്‍ മാനേജ്മെന്റ് ഗ്രേഡ് സ്‌കെയില്‍ 1 (ജെഎംജിഎസ് ഐ) പ്രകാരമുള്ള റിക്രൂട്ട്മെന്റാണ് നടക്കുക. താല്‍പര്യമുള്ളവര്‍ക്ക് ഫെബ്രുവരി 20 വരെ അപേക്ഷിക്കാം.
തസ്തിക & ഒഴിവ്
സെന്‍ട്രല്‍ ബാങ്കില്‍ ക്രെഡിറ്റ് ഓഫീസര്‍ റിക്രൂട്ട്മെന്റ്. ആയിരത്തനടുത്ത് നിയമനങ്ങള്‍.
പ്രായപരിധി
20 വയസ് മുതല്‍ 30 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 1994 നവംബര്‍ 30നും 2004 നവംബര്‍ 30നും ഇടയില്‍ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
ഉദ്യോഗാര്‍ഥികള്‍ക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ കോളജില്‍ നിന്നോ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ബിരുദം വേണം.
എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി വിഭാഗക്കാര്‍ക്ക് 55 ശതമാനം മതി.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 48,480 രൂപ മുതല്‍ 85,920 രൂപ വരെ ശമ്പളമായി ലഭിക്കും.
അപേക്ഷ ഫീസ്
എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി, വനിതകള്‍ക്ക് 150 രൂപ. മറ്റുള്ളവര്‍ 750 രൂപ അപേക്ഷ ഫീസായി നല്‍കണം.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കുക.
