കൊടും തണുപ്പില്‍ നിന്ന് ആശ്വാസം; ഡല്‍ഹിയില്‍ ഇന്ന് മഴയ്ക്ക് സാധ്യത

ദേശീയ തലസ്ഥാനത്തിന് കടുത്ത തണുപ്പില്‍ നിന്ന് നേരിയ ആശ്വാസം. രണ്ട് ദിവസമായി കുറഞ്ഞ താപനില 5 ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് തണുപ്പില്‍ നിന്ന് ആശ്വാസം ലഭിച്ചിരിക്കുന്നത്. ദേശീയ തലസ്ഥാനത്തെ കുറഞ്ഞ താപനില 3.5 ഡിഗ്രി സെല്‍ഷ്യസായും ഉയര്‍ന്നു. നഗരത്തിലെ പ്രാഥമിക കാലാവസ്ഥാ കേന്ദ്രമായ സദര്‍ജംഗ് ഒബ്‌സര്‍വേറ്ററിയില്‍ വ്യാഴാഴ്ച കുറഞ്ഞ താപനില 9.4 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി, പാലമില്‍ കുറഞ്ഞ താപനില 9.8 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി.

രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗങ്ങളിലും ഇന്ന് മൂടല്‍മഞ്ഞ് ഇല്ല. ദൃശ്യപരത സാധാരണമാണ്. മേഖലയില്‍ നിലനില്‍ക്കുന്ന രണ്ട് വേസ്റ്റേണ്‍ ഡിസ്റ്റര്‍ബന്‍സാണ് വെള്ളി വരെ ശൈത്യ തരംഗത്തിന്റെ തീവ്രത കുറയ്ക്കാന്‍ കാരണം. ഇന്ത്യന്‍കാലാവസ്ഥ വകുപ്പ്‌ (IMD) വെബ്സൈറ്റില്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം, ജനുവരിയില്‍ ഡല്‍ഹിയില്‍ എട്ട് ശൈത തരംഗ ദിനം രേഖപ്പെടുത്തി. 2020 ജനുവരിയില്‍ ഡല്‍ഹിയില്‍ ഏഴ് ശൈത്യ തരംഗങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ വര്‍ഷം ജനുവരി 5 മുതല്‍ 9 വരെ നഗരത്തില്‍ തീവ്രമായ തണുപ്പ് രേഖപ്പെടുത്തി. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും തണുപ്പേറിയ ദിനങ്ങളാണ് കടന്നുപോയത്. 

Verified by MonsterInsights