ജോർജ് കുട്ടിയെ പൂട്ടാന്‍ സേതുരാമയ്യർ: ദൃശ്യം 3 ല്‍ മമ്മൂട്ടിയും മോഹന്‍ലാലും? വൈറലായി പോസ്റ്റർ

മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി 50 കോടിയെന്ന കളക്ഷന്‍ റെക്കോർഡ് ഭേദിച്ച ചിത്രമാണ് മോഹന്‍ലാല്‍ – ജിത്തു ജോസഫ് കൂട്ടുകെട്ടില്‍ പിറന്ന ദൃശ്യം. തന്റെ കുടുംബത്തെ ഒരു ആപത്തില്‍ നിന്നും രക്ഷിക്കാന്‍ ജോർജുകുട്ടി നടത്തുന്ന നീക്കങ്ങളും അവർ അനുഭവിക്കുന്ന യാതനകളും മലയാളിക്ക് ഇന്നുവരെ കാണാന്‍ കഴിയാത്ത ക്രൈം ത്രില്ലർ കാഴ്ചയാണ് ഒരുക്കിയത്. ഇന്ത്യന്‍ ഭാഷകളില്‍ മാത്രമല്ല, ചൈനീസും അടക്കമുള്ള വിദേശ ഭാഷകളിലേക്കും മൊഴിമാറ്റപ്പെട്ട ചിത്രത്തിന്റെ രണ്ടാം ഭാഗവും വലിയ വിജയമായിരുന്നു നേടിയിരുന്നത്. ദൃശ്യത്തെക്കുറിച്ചുള്ള ഏതൊരു വാർത്തയും പുറത്ത് വരുമ്പോള്‍ ആരാധകർ ചോദിക്കുന്ന ഒരു ചോദ്യം ദൃശ്യം 3 എന്നു വരുമെന്നാണ്. ദൃശ്യം 3 യുടെ ക്ലൈമാസ് തന്റെ കയ്യിലുണ്ടെന്ന് ജിത്തു ജോസഫും അടുത്തിടെ വ്യക്തമാക്കിയിരുന്നു.

 

ദൃശ്യം 2 ഒടിടി വഴി റിലീസ് ചെയ്‌തതിനാൽ തന്റെ വീട്ടിലെ ഹോം തിയേറ്ററിൽ ഇരുന്നാണ് ലാലേട്ടൻ സിനിമ കണ്ടതെന്നും, സിനിമ കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ ‘മൂന്നാം ഭാഗത്തിന് സാധ്യത ഉണ്ടല്ലേ ജീത്തൂ എന്ന് ആന്റണി ചോദിച്ചിരുന്നു. പുറത്തിറങ്ങിയപ്പോൾ ആന്റണിയോടും ലാൽ സാറിനോടും ഞാൻ മൂന്നാം ഭാഗം ഇങ്ങനെ അവസാനിപ്പിച്ചാൽ കൊള്ളാമെന്നുണ്ടെന്ന് പറഞ്ഞു. അത് കൊള്ളാമെന്നായിരുന്നു അവരുടെ മറുപടി. ബാക്കി കഥ ആലോചിക്കാനും അവർ പറഞ്ഞുവെന്നും അടുത്തിടെ ഒരു അഭിമുഖത്തില്‍ ജിത്തു ജോസഫ് പറഞ്ഞിരുന്നു


ദൃശ്യം 3 ക്കായി ജിത്തു ജോസഫിന് മുമ്പിലേക്ക് നിരവധി കഥകളുമായി ആരാധകരും എത്തിയിരുന്നു. ഇതോടെ ചിത്രത്തിനായി പുറത്ത് നിന്നും കഥ എടുക്കുന്നില്ലെന്ന് സംവിധായകന് വ്യക്തമാക്കേണ്ടി വരികയും ചെയ്തു. എന്നാലും ആരാധകർ തങ്ങളുടെ ഭാവനയ്ക്ക് അനുസരിച്ചുള്ള കഥകള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നുണ്ട്.

ഇത്തരത്തില്‍ ആരാധകർ കാണുന്ന ഏറ്റവും വലിയ സ്വപ്നം ജോർജ് കുട്ടിയെ പൂട്ടാനായി മമ്മൂട്ടിയുടെ സേതുരാമയ്യർ സിബിഐ എത്തുന്നതാണ്. നേരത്തെ തന്നെ ഇത്തരം ചർച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് പ്രത്യക്ഷപ്പെടുന്ന പോസ്റ്ററും ആരാധകർ പുറത്തിറക്കിയിരിക്കുകയാണ്.

 

friends catering

സേതുരാമയ്യർക്ക് മുൻപിൽ ഇരിക്കുന്ന ജോർജ് കുട്ടിയാണ് പോസ്റ്ററിലുള്ളത്. ‘നമ്മൾ അയാളെയല്ല, അയാൾ നമ്മളെയാണ് നിരീക്ഷിച്ചുകൊണ്ടിരുന്നത്’, എന്ന വാക്കും ഈ  പോസ്റ്ററിൽ എഴുതിയിട്ടുണ്ട്. മികച്ച പ്രതികരണമാണ് ഈ ചിത്രത്തിന് സമൂഹ മാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. വലിയ ചർച്ചകളാണ് പോസ്റ്ററിനെക്കുറിച്ച് നടക്കുന്നത്.

കേസ് അന്വേഷണത്തിനായി മമ്മൂട്ടിയുടെ സേതുരാമയ്യർ എത്തുകയാണെങ്കില്‍ സംഭവം പൊളിക്കും, എന്നാല്‍ അത്തരത്തില്‍ മികച്ചൊരു തിരക്കഥ തയ്യാറാക്കുകയെന്നത് വലിയ വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നും ആരാധകർ അഭിപ്രായപ്പെടുന്നു. ജോർജ് കുട്ടിക്ക് പിടികൊടുക്കാതിരിക്കാനും സേതുരാമയ്യർക്ക് കേസ് തെളിയിക്കാനും സാധിക്കണം. ഇല്ലെങ്കില്‍ ഇരുവരും തമ്മില്‍ ഒരു ധാരണയില്‍ എത്തണം. ഇതിനെല്ലാം ഉതകുന്ന ഒരു തിരക്കഥ തയ്യാറാക്കാന്‍ ജിത്തു ജോസഫിന് കഴിയട്ടേയെന്നും ആരാധകർ പറയുന്നു. 

 

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

Leave a Reply

Your email address will not be published. Required fields are marked *