ഐ.സി.എസ്.ഇ  10, 12 ക്ലാസുകളിലെ ഫലം പ്രഖ്യാപിച്ചു.

ഐ.സി.എസ്.ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം പ്രഖ്യാപിച്ചു. cisce.org, results.cisce.org എന്നീ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഫലമറിയാം. കൗൺസിൽ ഫോർ ദ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (സിഐഎസ്സിഇ) ആണ് ഫലം പ്രസിദ്ധീകരിച്ചത്. പത്താം ക്ലാസിൽ 2,43,617 ലക്ഷം വിദ്യാർഥികളും 12-ാം ക്ലാസിൽ 99,901 വിദ്യാർഥികളുമാണ് പരീക്ഷയെഴുതിയത് ഇത്തവണ പരീക്ഷയെഴുതിയത്. കേരളത്തിൽ പത്താം ക്ലാസിന് 99.99 ശതമാനവും 12-ാം ക്ലാസിന് 99.93 ശതമാനവുമാണ് വിജയം. അഖിലേന്ത്യാ തലത്തിൽ പത്താംക്ലാസിൽ 99.47 ശതമാനമാണ് വിജയം.

Verified by MonsterInsights