ഇഷ്ടികയുടെ വലിപ്പത്തിൽ നിന്ന് കൈക്കുള്ളിലെ ഫ്‌ലിപ്പ് ഹാൻഡ്സെറ്റിലേയ്ക്ക്; മൊബൈല്‍ ഫോണിന്റെ 50 വര്‍ഷത്തെ യാത്ര

പാരീസ്: ഇഷ്ടികയുടെ വലിപ്പത്തിൽ നിന്ന് കൈക്കുള്ളിലെ ഫ്‌ലിപ്പ് ഹാൻഡ്സെറ്റിലേയ്ക്കാണ് കഴിഞ്ഞ 50 വർഷത്തിനിടെ മൊബൈൽ ഫോണുകൾ മാറിയിരിക്കുന്നത്. 1973-ല്‍ അമേരിക്കന്‍ എന്‍ജിനീയറായ മാര്‍ട്ടിന്‍ കൂപ്പറാണ് ആദ്യ മൊബൈല്‍ ഫോണ്‍ കണ്ടുപിടിച്ചത്. ഒരു ഇഷ്ടികയുടെ വലിപ്പമുള്ളതായിരുന്നു ഈ ഫോണ്‍. പിന്നീടുള്ള വര്‍ഷങ്ങളില്‍ മൊബൈല്‍ ഫോണിലും ഇന്റര്‍നെറ്റ് കണക്ഷനിലും ഒട്ടനവധി മാറ്റങ്ങള്‍ ഉണ്ടായിട്ടുള്ളത്. ഇതില്‍ പ്രധാനപ്പെട്ട മാറ്റങ്ങളെക്കുറിച്ച് അറിയാം:

1973: ഹലോ, മോട്ടോ

1973 ഏപ്രില്‍ 3 നാണ് യുഎസ് സ്ഥാപനമായ മോട്ടറോളയിലെ എഞ്ചിനീയറായ മാര്‍ട്ടിന്‍ കൂപ്പര്‍ ഡൈനാടാക് എന്ന ആദ്യ മൊബൈല്‍ നിന്ന് ആദ്യത്തെ കോള്‍ ചെയ്തത്. മാര്‍ട്ടിന്‍ കൂപ്പര്‍ ന്യൂയോര്‍ക്കിലെ സിക്‌സ്ത്ത് അവന്യൂവില്‍ നിന്ന് അദ്ദേഹം കണ്ടുപിടിച്ച ഡൈനാടെക് എന്ന ഫോണില്‍ നിന്ന് മോട്ടറോളയുടെ എതിരാളികളായ ബെല്‍ ലാബ്സില്‍ ജോലി ചെയ്യുന്ന ജോയല്‍ ഏംഗലിനെയാണു ആദ്യം വിളിച്ചത്.

തുടര്‍ന്ന് 10 വര്‍ഷത്തിന് ശേഷമാണ് വാണിജ്യാടിസ്ഥാനത്തില്‍ ആദ്യ ഫോണ്‍ വിപണിയിലെത്തുന്നത്. 1983ല്‍, മോട്ടറോള 3,995 ഡോളര്‍ വിലയുള്ള ഡൈനാടാക് 8000X വിപണിയിലെത്തിച്ചു. ഇതിന് ഒരു കിലോയോളം ഭാരവും 33 സെന്റീമീറ്റര്‍ വലിപ്പമുണ്ടായിരുന്നു. ഇഷ്ടികയെന്നാണ് ഇതിലെ പലരും കളിയാക്കി വിളിച്ചിരുന്നത്.

1992: ‘മെറി ക്രിസ്മസ്’

വര്‍ഷങ്ങള്‍ക്ക് ശേഷം 1992 ഡിസംബര്‍ 3-നാണ് മൊബൈൽ ഫോണിൽ നിന്ന് ആദ്യ മെസേജ് അയക്കുന്നത്. വോഡഫോണ്‍ ജീവനക്കാരനായ റിച്ചാര്‍ഡ് ജാര്‍വിസിന് ആദ്യത്തെ മെസേജ് ലഭിക്കുന്നത്. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനില്‍ നിന്നാണ് ‘മെറി ക്രിസ്മസ് എന്ന സന്ദേശം റിച്ചാര്‍ഡിന് ലഭിച്ചത്. 2021-ല്‍ നടത്തിയ ലേലത്തില്‍ 150,000 ഡോളറിന് ഈ സന്ദേശം വിറ്റു.

1997: ഫിന്‍ ഒവേഷന്‍

1997-ല്‍ നോക്കിയ തങ്ങളുടെ 6110 മോഡലിലൂടെ ‘സ്‌നേക്ക്’ ഗെയിമുകള്‍ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തി. രണ്ട് വര്‍ഷത്തിന് ശേഷം നോക്കിയ 7110 എന്ന വയര്‍ലെസ് സെറ്റ് പുറത്തിറക്കി. അതേവര്‍ഷം തന്നെ സന്ദേശങ്ങള്‍ അയക്കുന്നതിനായി 3210 എന്ന മോഡലും നോക്കിയ അവതരിപ്പിച്ചു. വികസ്വര രാജ്യങ്ങളെ ലക്ഷ്യമിട്ട് 2003-ല്‍ നോക്കിയ 1100 മോഡലും പുറത്തിറക്കി. ഇത് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഫോണായിരുന്നു.

2001: ജപ്പാനില്‍ 3ജി

2001ല്‍, അതിവേഗ ഇന്റര്‍നെറ്റ് ആക്സസ് അനുവദിക്കുന്ന 3ജി മൊബൈല്‍ നെറ്റ്വര്‍ക്കിന് ജപ്പാനില്‍ തുടക്കും കുറിച്ചു. വീഡിയോ കോളിംഗ് ശേഷിയുള്ള Kyocera VP-210 എന്ന ഫോണ്‍ 1999-ല്‍ ജപ്പാന്‍ പുറത്തിറക്കി. ഒരു വര്‍ഷത്തിന് ശേഷം ബാക്ക് ക്യാമറയുള്ള SH04, എന്ന ഫോണും ജപ്പാന്‍ പുറത്തിറക്കിയിരുന്നു.

2007: ആദ്യത്തെ ഐഫോണ്‍

‘ആപ്പിള്‍ ഫോണ്‍ വീണ്ടും മാറ്റങ്ങള്‍ക്ക് വിധേയമാകും’ 2007-ല്‍ ആദ്യ ഐഫോണ്‍ അവതരിപ്പിക്കവെ സ്റ്റീവ് ജോബ്‌സ് പറഞ്ഞ വാക്കുകളാണിവ. 499 നും 599 ഡോളറിന് ഇടയിലാണ് ആദ്യത്തെ ഐഫോണ്‍ വിറ്റിരുന്നത്. അതേ വര്‍ഷം, ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തോട് കൂടി പുറത്തിറക്കിയ ആദ്യത്തെ സ്മാര്‍ട്ട്ഫോണാണ് എച്ച്ടിസി ഡ്രീം.

2009: മെസേഞ്ചിംഗ് ആപ്പുകളുടെ തുടക്കം

2009-ല്‍ വാട്ട്സ്ആപ്പ് വരികയും ഇതിന് പിന്നാലെ മറ്റ് നിരവധി മെസഞ്ചര്‍ ആപ്ലിക്കേഷനുകളായ വൈബര്‍, വീചാറ്റ്, ടെലഗ്രാം, സിഗ്നല്‍ എന്നിവ എത്തുകയും ചെയ്തു. പരമ്പരാഗത നെറ്റ്വര്‍ക്കുകളേക്കാള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഈ ആപ്പുകള്‍ എസ്എംഎസിനേക്കാള്‍ ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍
ജനപ്രിയമായി. 2009ല്‍ ഉപയോക്താക്കള്‍ക്ക് 4ജി കവറേജ് നല്‍കിയ ആദ്യത്തെ നഗരമാണ് സ്റ്റോക്ക്‌ഹോം.

2011: ‘ഇമോജി’കളുടെ ഉപയോഗം

ആപ്പിളിന്റെ ഐഫോണ്‍ 4S-തങ്ങളുടെ ഉപയോക്താക്കള്‍ക്കായി സന്ദേശങ്ങള്‍ അയയ്ക്കാനും അപ്പോയിന്റ്മെന്റുകള്‍ സജ്ജീകരിക്കാനും കോളുകള്‍ ചെയ്യാനും ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്യാനും അനുവദിക്കുന്ന ഒരു വോയ്സ് കണ്‍ട്രോള്‍ സംവിധാനമായ സിരി 2011-ല്‍ അവതരിപ്പിച്ചിരുന്നു. പിന്നീടുള്ള വര്‍ഷങ്ങളില്‍ ആപ്പിളിനോട് മത്സരിച്ച് ഗൂഗിളും ആമസോണും വോയ്സ് അസിസ്റ്റന്റുമാരെ വികസിപ്പിക്കാനൊരുങ്ങി. അതേ വര്‍ഷം, 1999-ല്‍ ഷിഗെറ്റക കുരിറ്റ വരച്ച ചെറിയ ചിത്രങ്ങള്‍ ഐഫോണില്‍ ചേർത്തതോടെ ഉപഭോക്താക്കള്‍ക്കിടയില്‍ ഇമോജിക്ക് വലിയ ജനപ്രീതി ലഭിച്ചു.

2019: 5ജി ഫോള്‍ഡബിള്‍ ഫോണ്‍

2019 ഏപ്രില്‍ 5-ന്, ദക്ഷിണ കൊറിയ ജനങ്ങള്‍ക്കായി 5ജി സേവനം ലഭ്യമാക്കി. അതേ വര്‍ഷം, ദക്ഷിണ കൊറിയന്‍ സ്ഥാപനമായ സാംസങ്ങും ചൈനയുടെ ഹുവായ്യും ഫോള്‍ഡബിള്‍ സ്‌ക്രീനുള്ള സ്മാര്‍ട്ട്ഫോണുകളായ ഗാലക്സി ഫോള്‍ഡ്, മേറ്റ് എക്സ് എന്നിവ പുറത്തിറക്കി.

Verified by MonsterInsights