ഉണക്കമുന്തിരി ആന്റിഓക്സിഡന്റുകളും നാരുകളും നിറഞ്ഞ പോഷക സമ്പുഷ്ടമായ ഒരു ഡ്രൈ ഫ്രൂട്ട് ആണ്. കുതിര്‍ക്കുമ്പോള്‍, വിറ്റാമിനുകളും ധാതുക്കളും പോലുള്ള പോഷകങ്ങളില്‍ ചിലത് വെള്ളത്തിലേക്ക് ലയിക്കുന്നു. ഉണക്കമുന്തിരി ഇട്ട വെള്ളം കുടിക്കുന്നത് നിങ്ങളുടെ ശരീരത്തെ വിഷവിമുക്തമാക്കാനും ദോഷകരമായ വിഷവസ്തുക്കളെ പുറന്തള്ളാനും സഹായിക്കുന്നു.
മലവിസര്‍ജ്ജനം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഡയറ്ററി ഫൈബറുകളാല്‍ നിറഞ്ഞതാണ് ഉണക്കമുന്തിരി. ഇത് ദഹനക്കേടും വയറു വീര്‍ക്കുന്നതും തടയാന്‍ സഹായിക്കുന്നു.ഉണക്കമുന്തിരിയില്‍ ഇരുമ്പ് അടങ്ങിയിട്ടുണ്ട്, ഇത് ചുവന്ന രക്താണുക്കളുടെ ഉത്പാദനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. വിളര്‍ച്ച തടയാനും ക്ഷീണം കുറയ്ക്കാനും ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് സഹായിക്കുന്നു.
ഒഴിഞ്ഞ വയറ്റില്‍ ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് സ്ത്രീകളില്‍ എല്ലുകളുടെ ശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഓസ്റ്റിയോപൊറോസിസ് സാധ്യതയും ഇത് തടയുന്നു.ഉണക്കമുന്തിരിയില്‍ വിറ്റാമിന്‍ എ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് കാഴ്ച മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ചര്‍മ്മത്തിലെ കൊളാജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു.

ഉണക്കമുന്തിരിയിട്ട വെള്ളം കുടിക്കുന്നത് ഇന്‍സുലിന്‍ സംവേദനക്ഷമത നിയന്ത്രിക്കാന്‍ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ പെട്ടെന്നുള്ള വര്‍ധനവ് തടയാന്‍ ഇത് സഹായിക്കുന്നു. ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമാണ് ഉണക്കമുന്തിരി. ഇത് ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യതയും കുറയ്ക്കുന്നു.
ഉണക്കമുന്തിരി വെള്ളം എങ്ങനെ ഉണ്ടാക്കാം?
ഏകദേശം 15മുതല്‍ 30 വരെ ഉണക്കമുന്തിരിയും ഒരു ഗ്ലാസ് തിളപ്പിച്ചാറിയ വെള്ളവും എടുക്കുക. ഉണക്കമുന്തിരി രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ക്കാന്‍ വെക്കുക. ശേഷം രാവിലെ അരിച്ചെടുത്ത് വെറുംവയറ്റില്‍ ഇത് കഴിക്കാവുന്നതാണ്.
മിതത്വം എപ്പോഴും പ്രധാനമാണ്. അതിനാല്‍, മിതമായ അളവില്‍ മാത്രം കുടിക്കുക. എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ഡോക്ടറെ നിര്‍ദേശം തേടിയതിനുശേഷം മാത്രം കുടിക്കുക.
