ഇത്രയ്ക്കു ചീപ്പാണോ ഓസ്കർ ശില്പത്തിന്റെ വില?

ഓസ്കർ അവാർഡുകൾ (Oscar Awards) ഇന്നലെ പ്രഖ്യാപിച്ചു. അവാർഡിനർഹമായ സിനിമകളെക്കുറിച്ചുള്ള ചർച്ചകൾക്കൊപ്പം തന്നെ ഓസ്കർ ശില്പത്തിന് എത്ര വില വരും എന്നും ചർച്ചകൾ നടക്കുന്നുണ്ട്. വെങ്കലത്തിൽ നിർമ്മിച്ച് സ്വർണ്ണം പൂശുന്നതാണ് ഓസ്കർ ശില്പം. ഓസ്‌കർ വിജയികളെ സംബന്ധിച്ച് ഈ ശില്പം അവരുടെ ജീവിതത്തെ തന്നെ നിർവചിക്കുന്ന ഒന്നാണ്. അവരുടെ കഠിനാധ്വാനത്തിനും പ്രതിബദ്ധതയ്ക്കും ലഭിക്കുന്ന അംഗീകാരം

എന്നാൽ ഓസ്കർ ശില്പത്തിന്റെ മുഖവില 1 ഡോളർ അല്ലെങ്കിൽ 82 രൂപ മാത്രമാണ്. എന്തുകൊണ്ടാണ് ഇത്രയും വിലക്കുറവ് എന്നല്ലേ? വില വളരെ കുറവാണെങ്കിലും നിങ്ങൾക്ക് ഒരു ഓസ്കർ ട്രോഫി വാങ്ങാനാകുമോ? ഇല്ല.വില കുറവാണെങ്കിലും ഓസ്കർ ശില്പം എവിടെയും വിൽപ്പനയ്ക്ക് വച്ചിട്ടില്ല. അവാർഡിന്റെ കാര്യത്തിൽ കർശനമായ വ്യവസ്ഥകൾ പാലിക്കാൻ അവാർഡ് ജേതാക്കൾ ബാധ്യസ്ഥരാണ്. ഓസ്കർ ശിൽപം വിൽക്കാനോ നശിപ്പിക്കാനോ പാടില്ല. ജേതാക്കൾക്ക് അത് സൂക്ഷിക്കാൻ കഴിയില്ലെങ്കിൽ ഒരു ഡോളറിന് അത് അക്കാദമിക്ക് തന്നെ തിരികെ നൽകേണ്ടതാണ്.

2015 ജൂലൈയിൽ കാലിഫോർണിയയിലെ ഒരു കോടതി ഓസ്കർ ജേതാക്കളെയോ അവരുടെ അവകാശികളെയോ അവരുടെ പക്കലുള്ള ഓസ്ക്കർ അവാർഡ് ശില്പം വിൽപനയ്ക്ക് വയ്ക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു, “ഒരിക്കലും വിൽക്കാനാകുന്ന ഉല്പന്നമായി ഇതിനെ കൈകാര്യം ചെയ്യാൻ പാടില്ല” എന്നും പ്രഖ്യാപിച്ചു.

Verified by MonsterInsights